
കൊടിഞ്ഞി ജലനിധി പദ്ധതിയുടെ കിണറിനു സമീപത്ത് നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തി.
കൊടിഞ്ഞി ഐ ഇ സി സ്കൂളിന് സമീപത്തുള്ള പറമ്പിലെ കൊടിഞ്ഞി നയാഗ്ര
ജലനിധി പദ്ധതിയുടെ കിണറിനു സമീപത്ത് നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സെക്രട്ടറി മറ്റത്ത് ബാവയാണ് സംശയം തോന്നി എക്സൈസിനെ അറിയിച്ചത്. ആരെങ്കിലും കഞ്ചാവ് ഉപയോഗിച്ച ശേഷം ഒഴിവാക്കിയതിന്റെ അവശിഷ്ടത്തില്‍ നിന്നും മുളച്ചുണ്ടായതാണോയെന്നും അതോ ആരെങ്കിലും നട്ടുവളര്‍ത്തിയതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പരപ്പനങ്ങാടി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പ്രജോഷ് കുമാര്‍ ടി പറഞ്ഞു.
പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ പ്രജോഷ് കുമാര്‍ ടി യെ കൂടാതെ എക്‌സൈസ് ഓഫീസര്‍മാരായ സാജേഷ്, ഷിനു ചന്ദ്രന്‍, വനിതാ സിവില്‍ ഓഫീസറായ ദീപ്തി എന്നിവര്‍ പങ്കെടുത്തു.