കൊടിഞ്ഞിയിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടിഞ്ഞി പയ്യോളി കോട്ടപ്പറമ്പിൽ മുസ്‌തഫ(60)യെ ആണ് കൊടിഞ്ഞി പാലാപാർക്കിലെ പറമ്പിൽ മരണപ്പെട്ടനിലയിൽ കാണപ്പെട്ടത്. ഇന്നലെ വൈകീട്ട് ആറുമണിക്കാണ് സംഭവം.
ഈയിടെയായി മാനസിക അസ്വസ്ഥതയുള്ള മുസ്തഫയെ ഇന്നലെ വൈകീട്ട് കാണാതാവുകയായിരുന്നു. തിരച്ചിലിലാണ് തൂങ്ങിയനിലയിൽ കാണപ്പെട്ടത്.
പിതാവ്:കുഞ്ഞിമുഹമ്മദ്. മാതാവ്:ആയിഷ.
ഭാര്യ:ജമീല. മക്കൾ:അജ്‌നാസ്, ജാസ്മിൻ, ബാനു.
മരുമക്കൾ: ശംസുദ്ധീൻ(വെളിമുക്ക്), റാഷിദ്(കുന്നത്തുപറമ്പ്).
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

error: Content is protected !!