Thursday, November 13

പതിനാറുങ്ങലിൽ വാഹനാപകടം; കാൽനട യാത്രക്കാരിക്കും ബൈക്ക് യാത്രക്കാരനും ഗുരുതര പരിക്ക്

ചെമ്മാട് പരപ്പനങ്ങാടി റോഡിൽ പതിനാറുങ്ങ ലിൽ കാൽനട യാത്രക്കാരിയെ ബൈക്കിടിച്ചു മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഷാനവാസ് (20), കാല്നടയാത്രക്കാരി ഹോം നഴ്സ് കൊല്ലം സ്വദേശി ഷാനിഫ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

error: Content is protected !!