ഓവർസിയറുട നിയമനം: നന്നമ്പ്രയിൽ ലീഗും കോണ്ഗ്രെസും ഇടയുന്നു

നന്നംബ്ര: തൊഴിലുറപ്പ് പദ്ധതിയിൽ താൽക്കാലിക ഓവർസീയരെ നിയമിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതിയിൽ ഭിന്നത. എം എസ് എഫ് മണ്ഡലം നേതാവിന് നിയമനം നൽകുന്നതിനെതിരെ കോൺഗ്രസ് അംഗങ്ങൾ യോഗത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. സി പി എമ്മും ബി ജെ പി യും കോണ്ഗ്രെസിനൊപ്പം വിയോജിപ്പ് പ്രകടിപ്പിച്ചു. അതേ സമയം മുസ്ലിം ലീഗ് തീരുമാനത്തെ വെൽഫെയർ പാർട്ടി അംഗവും സ്വതന്ത്ര അംഗവും പിന്തുണച്ചു. തീരുമാനത്തിൽ

പ്രതി ഷേധിച്ച് സി പി എം അംഗം പി പി ശാഹുൽ ഹമീദ് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി.

അക്രെഡിറ്റ് ഓവർസീയരെ നിയമിക്കാൻ ഏതാനും ദിവസം മുമ്പ് ഇന്റർവ്യൂ കഴിഞ്ഞിരുന്നു. അതിൽ നിയമനം അംഗീകരിക്കാൻ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണ് തർക്കം ഉണ്ടായത്. ഇന്റർവ്യൂ വില എം എസ് എഫ് നേതാവായ കൊടിഞ്ഞി സ്വദേശിക്ക് 106 മാർക്ക് ലഭിച്ചു. വെള്ളിയാമ്പുറം സ്വദേശിനിയായ യുവതിക്ക് 105 മാർക്കും മറ്റൊരു യുവതിക്ക് 101 മാർക്കും ലഭിച്ചു. ഉദ്യോഗസ്ഥർ ക്ക് പുറമെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നത്. പ്രസിഡന്റ് 36 മാർക്ക് നൽകിയത് കൊണ്ടാണ് എം എസ് എഫ് നേതാവ് മുൻപിൽ എത്തിയതെന്നും ബാക്കിയുള്ളവർക്ക് ഇരുപതിൽ താഴെ മാർക്കാണ് പ്രസിഡന്റ് നൽകിയതെന്നും സ്വന്തക്കാരെ നിയമിക്കാൻ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഇന്റർവ്യൂ നടത്തിയതെന്നും നിയമനത്തെ എതിർക്കുന്നവർ ആരോപിക്കുന്നു. കഴിവും പരിജയസമ്പന്നതായും ഉള്ളവരെ തഴഞ്ഞതായും ഇവർ ആരോപിച്ചു.

ഇന്നലെ നിയമനം അംഗീകരിക്കാൻ ചേർന്ന യോഗത്തിൽ കോണ്ഗ്രസിലെ അഞ്ച് അംഗങ്ങളും വിയോജിപ്പ് പ്രകടിപ്പിച്ചു. സി പി എമ്മിലെ പി പി ശാഹുൽ ഹമീദും ബി ജെ പി യിലെ പ്രസന്ന കുമാരിയും ഇവരോടൊപ്പം വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നാൽ ലീഗിലെ 12 അംഗങ്ങൾക്ക് പുറമെ, വെൽഫെയർ പാർട്ടിയിലെ വി കെ ശമീനയും സ്വതന്ത്ര അംഗം ഇ പി മുഹമ്മദ് സാലിഹും ലീഗ് തീരുമാനത്തിനൊപ്പം നിന്നതോടെ നിയമനം അംഗീകരിച്ചു.

യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തിൽ ലീഗ് മുന്നണി മര്യാദ പാലിക്കുന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. തീരുമാനങ്ങൾ മുൻകൂട്ടി അറിയിക്കുകയോ , താൽക്കാലിക നിയമനങ്ങളിൽ കോണ്ഗ്രെസ് നോമിനികളെ പരിഗണിക്കാമെന്ന ഉറപ്പ് പാലിക്കുകയോ ചെയ്തില്ലെന്ന് കോണ്ഗ്രെസ് ആരോപിച്ചു. നേരത്തെ ഇത് സംബന്ധിച്ച് പരാതി യു ഡി എഫിൽ അറിയിച്ചതിനെ തുടർന്ന് പരിഹരിക്കുമെന്ന് ഉറപ്പ് നല്കിയതായിരുന്നു എന്നും കോണ്ഗ്രസ് നേതൃത്വം പറയുന്നു. ഇത്തവണ നിയമനത്തെ ഉദ്യോഗാർത്ഥികളെ ഉപയോഗിച്ചു കോടതിയിൽ പോകാനുള്ള നീക്കത്തിലാണ് കോണ്ഗ്രസ്.

ദീർഘകാലമായി വിഭിന്ന ചേരിയിലായിരുന്ന ലീഗും കോണ്ഗ്രെസും കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ഒന്നിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ടത്. പുതിയ നിയമന വിവാദം യു ഡി എഫിൽ പൊട്ടിത്തെറി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ലീഗിനോട് താൽപര്യമില്ലാത്ത ഒരു വിഭാഗം.

error: Content is protected !!