Monday, August 25

Accident

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് 8 വയസ്സുകാരി മരിച്ചു
Accident

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് 8 വയസ്സുകാരി മരിച്ചു

തൃശ്ശൂർ : മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ എട്ടു വയസ്സുകാരി മരിച്ചു. തൃശൂര്‍ തിരുവില്വാമല പട്ടിപ്പറമ്ബ് കുന്നത്ത് അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്.ഇന്നലെ പത്തരയ്ക്കാണ് അപകടമുണ്ടായത്. വീഡിയോ കണ്ടുകൊണ്ടിരിക്കെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കുട്ടി തല്‍ക്ഷണം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകളാണ് മരിച്ച ആദിത്യശ്രീ. തിരുവില്വാമല പുനര്‍ജനിയിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സംഭവത്തില്‍ പഴയന്നൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു....
Accident, Gulf

റിയാദിൽ വാഹനാപകടം; പരപ്പനങ്ങാടി സ്വദേശികളായ യുവതിയും കുട്ടിയും മരിച്ചു

റിയാദ് : സഊദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ റിയാദിനടുത്ത് അപകടത്തിൽപ്പെട്ട് കുട്ടിയടക്കം രണ്ട് പേർ മരിച്ചു. വള്ളിക്കുന്ന് കൊടക്കാട് ആലിൻ ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്സിനത്ത് (32), പരപ്പനങ്ങാടി ഉള്ളണം നോർത്ത് മുണ്ടിയൻകാവ് ചെറാച്ചൻ വീട്ടിൽ ഇസ്ഹാഖിന്റെയും ഫാത്തിമ റുബിയുടെയും മകൾ ഫാത്തിമ സൈശ (മൂന്ന്), എന്നിവരാണ് മരിച്ചത്. റിയാദിനടുത്ത് അൽ ഖാസിറയിലാണ് മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ജിദ്ദയിൽ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഇവരുടെ കാർ റിയാദിൽ നിന്ന് 350 കിലോ മീറ്റർ അകലെ അൽ ഖാസിറയിൽ മറിഞ്ഞാണ് അപകടം....
Accident, Information

വയനാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; 3 വിദ്യാര്‍ഥികള്‍ മരിച്ചു.

കല്‍പറ്റ : വയനാട് കല്‍പറ്റപടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്കു സമീപം കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞ് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതര പരുക്ക്. കണ്ണൂര്‍ ഇരിട്ടി സ്വദേശികളും അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുമായ ജിസ്ന മേരി ജോസഫ് (20), അഡോണ്‍ ബെസ്റ്റി (20), കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സ്നേഹ ജോസ് (20) എന്നിവരാണു മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം. മലയാറ്റൂരില്‍ പോയി വയനാട് വഴി വരികയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. അഡോണിന്റെ സഹോദരി ഡിയോണ ബെസ്റ്റി, സ്നേഹയുടെ സഹോദരി സോന ജോസഫ് എന്നിവരെയും കണ്ണൂര്‍ പൂളക്കുറ്റി സ്വദേശി സാന്‍ജോ ജോസ് അഗസ്റ്റിന്‍ എന്നിവരെ പരുക്കുകളോടെ കല്‍പറ്റയിലെയും മേപ്പാടിയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുഴമുടിക്ക് സമീപം റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാര്...
Accident

ചേളാരിയിൽ ബസിടിച്ചു പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

തിരൂരങ്ങാടി : ബസിടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മുന്നിയൂർ പടിക്കൽ നെച്ചിക്കാട്ട് ക്ഷേത്രത്തി ന് സമീപം പാലമുറ്റത്ത് പ്രകാശന്റെ മകൻ ശ്യാം ലാൽ (19) ആണ് മരിച്ചത്. വിഷു ദിനത്തിൽ ആയിരുന്നു അപകടം. ഉച്ചയ്ക്ക് സുഹൃത്ത് കൂട്ടുമൂച്ചി സ്വദേശി അർജുനൊപ്പം ബൈക്കിൽ പോകുമ്പോൾ ചേളാരി ആലുങ്ങൽ ചാപ്പപ്പാറയിൽ വെച്ചാണ് അപകടം. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ശ്യാം ലാൽ ഇന്ന് മരണപ്പെടുകയായിരുന്നു. മൃതദേഹം ശനിയാഴ്‌ച വീട്ടുവളപ്പിൽ സംസ്‌കരിക്കും. അമ്മ : സ്വപ്‍ന. സഹോദരിമാർ : സ്നേഹ, സംവൃത....
Accident

ജെ സി ബി യിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്

തിരൂരങ്ങാടി : ജെ സി ബി യിൽ ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റു. കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശിയും കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി യുമായ യു വി അബ്ദുൽ കരീമിന്റെ മകൻ യു വി. ഷംവാസിനാണ് (24) പരിക്കേറ്റത്. ഇന്നലെ രാത്രി 2 ന് കൊടിഞ്ഞി ചെറുപ്പാറയിൽ വെച്ചാണ് അപകടം. രാത്രി കട അടച്ചു വരുമ്പോൾ റോഡിൽ നിർത്തിയിട്ട ജെ സി ബി യിൽ ഇടിക്കുകയായിരുന്നു എന്നാണ് പറയുന്നത്. പരിക്കേറ്റ ഇയാളെ കോട്ടക്കൽ അൽ മാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident, Information

വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ഭാഗത്തുനിന്നും പാലായ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ബൈപ്പാസില്‍ വച്ച് വടക്കഞ്ചേരി ടൗണില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. യത്തീംഖാന പള്ളിക്കു മുന്‍വശത്തുള്ള ബൈപ്പാസില്‍ പാലത്തിനു സമീപത്ത് വച്ച് വൈകിട്ട് നാല് മണിയോടെയാണ് അപകടം. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ഭാഗത്ത് ഡോറിനോട് ചേര്‍ന്നാണ് ഇടിയേറ്റത്. ഇതിനോട് ചേര്‍ന്നുള്ള സീറ്റില്‍ ഇരുന്ന ആളാണ് മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാളുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി....
Accident

പനങ്ങാട്ടൂരിൽ വണ്ടിയിടിച്ച് വിദ്യാർഥിക്ക് പരിക്ക്

താനൂർ : താനൂർ തെയ്യാല റോഡിൽ പനങ്ങാട്ടൂർ ചാഞ്ചേരി പറമ്പിൽ വണ്ടിയിടിച്ച് വിദ്യാർഥിക്ക് പരിക്ക്. പതിരതാഴത്ത് അക്ബറിന്റെ മകൻ അലൻ അക്ബർ (6) നാണ് പരിക്കേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Accident, Information

ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ആലുവ: ദേശീയ പാതയില്‍ ആലുവയ്ക്കടുത്ത് പുളിഞ്ചുവടിന് സമീപം ബൈക്കും ഇന്നോവാ കാറും തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ആലുവ ഉളിയന്നൂര്‍ കടവത്ത് വീട്ടില്‍ മുജീബ് റഹ്‌മാനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.
Accident, Information

കിഴക്കേകോട്ടയില്‍ ബസ് വെയിറ്റിംഗ് ഷെഡിന് സമീപം തീപിടിത്തത്തില്‍ നാല് കടകള്‍ കത്തി നശിച്ചു

തിരുവനന്തപുരം : കിഴക്കേകോട്ടയില്‍ തീപിടിത്തത്തില്‍ നാല് കടകള്‍ കത്തിനശിച്ചു. ബസ് വെയിറ്റിംഗ് ഷെഡിന് സമീപമുള്ള കടകളിലാണ് തീ പടര്‍ന്നത്. ചായക്കടയില്‍ നിന്ന് തീപടര്‍ന്നതെന്നാണ് വിവരം. നാലോളം കടകളിലേക്ക് തീപടര്‍ന്നു. ആറ് യൂണിറ്റ് അഗ്‌നിരക്ഷാ സേന സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്. ചെറിയ ചായക്കടകളും ഭക്ഷണശാലകളുമുള്ള പ്രദേശമാണ് ഇവിടം. പഴവങ്ങാടി ഗണപതി കോവിലിനോട് ചേര്‍ന്ന് കിടക്കുന്ന ബസ് വെയിറ്റിങ് ഷെഡിന് പുറക് വശത്തെ കടകളിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ആളുകള്‍ പ്രദേശത്ത് തടിച്ച് കൂടിയിട്ടുണ്ട്. പുക വലിയ തോതില്‍ ഉയര്‍ന്നിരുന്നു. സമീപത്തുള്ള ചായക്കടയില്‍ നിന്ന് തീപിടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ജനത്തിരക്കുള്ള സമയത്തായിരുന്നു തീപിടുത്തം. സമീപത്തുള്ള ചായക്കടയില്‍ നിന്നും സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ പറയുന്നത്. അത്യാഹിതങ്ങള്‍ ഒന്നും സംഭവിച്ചി...
Accident, Information

നിയന്ത്രണം വിട്ട പാഴ്‌സല്‍ വണ്ടി കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചു കയറി ; ഒന്നര വയസുകാരിയുള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

തൊടുപുഴ : വാഴക്കുളം മടക്കത്താനത്ത് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട് പാഴ്‌സല്‍ വണ്ടി പാഞ്ഞുകയറി 3 പേര്‍ മരിച്ചു. മടക്കത്താനം കൂവേലിപ്പടി സ്വദേശികളായ പ്രജേഷ് പോള്‍ (36), മകള്‍ അല്‍ന (ഒന്നര വയസ്സ്), മേരി ജോണ്‍ (60) എന്നിവരാണ് മരിച്ചത്. മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം നടന്നത്. പ്രഭാത സവാരിക്കിറങ്ങിയ ആളുകളെ നിയന്ത്രണം വിട്ടുവന്ന പാഴ്‌സല്‍ വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പ്രദേശത്തുനിന്ന് ആറുകിലോമീറ്ററുള്ള ആശുപത്രിയിലേക്കെത്തിക്കും മുമ്പ് തന്നെ മൂന്നുപേരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ തൊടുപുഴ സ്മിത മെമ്മോറിയല്‍ ആശുപത്രിയില്‍. ബ്ലൂഡാര്‍ട്ടിന്റെ പാഴ്‌സല്‍ വാഹനമാണ് അപകടത്തില്‍പെട്ടത്....
Accident

കാറും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

മങ്കട : ഒരാടം പാലത്തിന് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി ചെകിടപ്പുറത്ത് അബ്ദുസമദിൻ്റെ മകനും മൊട്ടമ്മൽ അമ്മിപ്പടി ഹിഫ്ള് കോളേജ് വിദ്യാർത്ഥിയുമായ അഹമ്മദ് റബീഹ് (13) ആണ് മരിച്ചത്.
Accident

ദുബായിലെ താമസ സ്ഥലത്ത് തീപിടുത്തം: വേങ്ങര സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ നിരവധി പേർ മരിച്ചു

ദുബൈ: ദേരയിലെ താമസ സ്ഥലത്ത് തീപിടുത്തം; വേങ്ങര സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ 15 പേർ മരിച്ചതായി വിവരം. വേങ്ങര കണ്ണമംഗലം  ചേറൂർ കാളങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. പാക്കിസ്ഥാൻ, സുഡാൻ സ്വദേശികളും മരിച്ചതായാണ് റിപ്പോർട്ട്‌. ദുബൈയിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റായ നൈഫിലെ ഫ്രിജ്മുറാർ ഏരിയയിലെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.  ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.  മുകളിലത്തെ ഫ്ലാറ്റിൽ ആണ് തീ പിടിച്ചത്.  ഷോട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. അടുത്ത മുറിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന്  റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുക ശ്വസിച്ചാണ്  ഇരുവരും മരിച്ചത്. രക്ഷാപ്രവർത്തനം നടത്തിയ സെക്യൂരിറ്റി ഗർഡും മരിച്ചിട്ടുണ്ട്. ട്രാവൽസ് ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രസൻറ് സ്കൂൾ അധ്യാപികയാണ് ജിഷി.കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ സുബ്രഹ്മണ്യൻ ...
Accident, Information

താനൂര്‍ സ്‌കൂള്‍ പടിയില്‍ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ഇരു വാഹനത്തിനും തീ പിടിച്ചു ; ഒരാള്‍ മരിച്ചു

ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ഇരു വാഹനത്തിനു തീ പിടിച്ചു ഒരാള്‍ മരണപ്പെട്ടു. താനൂര്‍ സ്‌കൂള്‍ പടിയിലാണ് അപകടം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു
Accident, Information

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി കുട്ടിക്കാനത്ത് സമീപം ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു. തിരുവണ്ണാമലയില്‍ നിന്ന് ശബരിമലക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം റോഡരുകില്‍ തന്നെ മറിയുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ 24 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ നാല് പേരെ പീരുമേട് താലൂക്കാശുപത്രിയിലേക്ക് മാറ്റി. മറ്റെല്ലാവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സകള്‍ നല്‍കി. ആരുടെയും നില ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം....
Accident, Information

ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

പാലക്കാട്: ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. കോട്ടോപ്പാടം സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ (22) ആണ് മരിച്ചത്. മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.
Accident, Information

വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് ഗുരുതര പരിക്കേറ്റ അഞ്ചുവയസ്സുകാരി മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് തിരുവട്ടൂര്‍ അങ്കണവാടി റോഡിലെ പകുരന്‍ മൂസാന്റകത്ത് സുമയ്യയുടെയും മുജീബിന്റെയും മകള്‍ ജസ ഫാത്തിമ ആണ് മരിച്ചത്. കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ചികിത്സയിലിരിക്കെ രാത്രി ഒന്‍പതരയോടെയാണ് ജസ ഫാത്തിമ മരിച്ചത്. അപകടത്തില്‍ മൂന്നു കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ ആദിലിനെ (എട്ട്) കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ജസ ഫാത്തിമയുടെ സഹോദരി ലിന്‍സ മെഹറിന്‍ (അഞ്ച്), അസ്ഹബ്ബ (ഏഴ്) എന്നിവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുപ്പം എം.എം.യു.പി. സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജസ ഫാത്തിമ...
Accident, Information

ഹരിപ്പാട് കായലില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കൂടി കണ്ടെത്തി,

ആലപ്പുഴ : ഹരിപ്പാട് കായലില്‍ കാണാതായ ഒരു വിദ്യാര്‍ഥിയുടെ കുടി മുതദേഹം കണ്ടെത്തി. ചിങ്ങോലി അമ്പാടി നിവാസില്‍ ഗൗതം കൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. മഹാദേവികാട് പാരൂര്‍ പറമ്പില്‍ പ്രദീപ് രേഖ ദമ്പതികളുടെ മകന്‍ ദേവപ്രദീപ് (13), ചിങ്ങോലി അശ്വനി ഭവനത്തില്‍ വിഷ്ണു (13) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ഗൗതം കൃഷ്ണ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുകയായിരുന്നു. മൃദദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍. കായലില്‍ എന്‍ടിപിസിക്ക് സമീപം വൈകിട്ടാണ് സംഭവം ഉണ്ടായത്. കായംകുളം ചൂളതെരുവില്‍ എന്‍ ഡി പി സി യുടെ സോളാര്‍ പാനല്‍ കാണാന്‍ എത്തിയതാണ് വ്യാര്‍ത്ഥികള്‍. പിന്നീട് കായംകുളം കായലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്....
Accident, Information, Other

വാഹന ഉടമയുടെ അപകട മരണം: ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷ്വൂറന്‍സ് നിഷേധിക്കാനാവില്ല -ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

പ്രീമിയം സ്വീകരിച്ച ശേഷം ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷ്വൂറന്‍സ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ 'ഫ്യൂച്ചര്‍ ജനറലി' ഇന്‍ഷ്വൂറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 'ടവേര' കാറിന്റെ ഉടമയായിരുന്ന ഭര്‍ത്താവ് കുര്യന്‍ 2015 ഡിസംബര്‍ 29ന് രാത്രി 12.15 മണിയോടെ ചോക്കാട് കല്ലാമൂലയില്‍ വച്ചുണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഡ്രൈവിംഗ് ലൈസന്‍സുള്ള പേരമകനായിരുന്നു വാഹനമോടിച്ചിരുന്നത്. വാഹന ഉടമയ്ക്ക് പരിരക്ഷ നല്‍കുന്ന ഇന്‍ഷ്വൂറന്‍സ് പോളിസിയുമുണ്ടായിരുന്നു. എന്നാല്‍ ഇന്‍ഷ്വൂറന്‍സ് പോളിസി പ്രകാരം നല്‍കേണ്ടിയിരുന്ന രണ്ട് ലക്ഷം രൂപ നല്‍കാന്‍ കമ്പനി തയ്യാറായില്ല. വാഹന ഉടമയ്ക്ക് ഇന്‍ഷ്വൂറന്‍സ് പരിരക്ഷ ലഭിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സുകൂടി വേണമായിരുന്നുവെന്നും മരണപ്പെട്ട വാഹന ഉടമയ്ക്ക് അതുണ്ടായിരുന്നില്...
Accident, Crime, Information

മലപ്പുറത്ത് ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി 26 ലക്ഷം രൂപ കവര്‍ന്നു ; രണ്ടു പേര്‍ അറസ്റ്റില്‍

മലപ്പുറം: നിലമ്പൂര്‍-മഞ്ചേരി ദേശീയപാതയില്‍ ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി 26 ലക്ഷം രൂപ കവര്‍ന്ന അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍. ആലപ്പുഴ രാമപുരം സ്വദേശി വിമല്‍ കുമാര്‍ എന്ന ഉണ്ണി (32), ആലപ്പുഴ മുതുകുളം സ്വദേശി കടേശ്ശേരില്‍ മിഥുലേഷ് (30) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ആലപ്പുഴയില്‍ നിന്ന് പിടികൂടിയത്. സംഘത്തിലുള്‍പ്പെട്ട മറ്റുള്ളവരെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. ഈ മാസം മൂന്നിന് ഉച്ചക്ക് രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇരുമ്പുഴി സ്വദേശിയായ യുവാവ് ബൈക്കില്‍ കൊണ്ടുവരികയായിരുന്ന 26 ലക്ഷം രൂപയാണ് സിഫ്റ്റ് കാറിലും ബൈക്കിലുമായി പിന്‍തുടര്‍ന്ന സംഘം കവര്‍ന്നത്. യുവാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, നിലമ്പൂര്‍ ഡിവൈഎസ്പി സാജു.കെ.അബ്രഹാമിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം രൂപീ...
Accident, Information

റെയില്‍ പാളം മുറിച്ചു കടക്കുന്നതിടെ യുവതി ട്രെയിന്‍ തട്ടി മരിച്ചു

പാലക്കാട്: വാളയാറില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിടെ യുവതി ട്രെയിന്‍ തട്ടി മരിച്ചു. വാളയാര്‍ സ്വദേശി രാധാമണിയാണ് (38) മരിച്ചത്. രാവിലെ 8 മണിക്കാണ് സംഭവം. യുവതിയ്ക്ക് കേള്‍വി പ്രശ്നമുണ്ടെന്ന് പൊലീസ് പറഞ്ഞു.
Accident

പരപ്പനങ്ങാടിയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : പുത്തൻ പീടിക റെയിൽവെ അണ്ടർ ബ്രിഡ്ജിനടുത്ത് ഒരാളെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.40 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി 2 മണിക്കാണ് സംഭവം.പോലീസ് നിർദേശ പ്രകാരം ട്രോമാ കെയർ വളണ്ടിയർമാരായ ഗഫൂർ തമന്ന, റാഫി ചെട്ടിപ്പടി, റഫീഖ് പരപ്പനങ്ങാടി, മുനീർ സ്റ്റാർ എന്നിവർ ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
Accident, Information

എറണാകുളത്ത് അമ്മയും ഒന്നര വയസുകാരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

എറണാകുളം : എറണാകുളത്ത് അമ്മയെയും കുഞ്ഞിനെയും തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ആലുവയ്ക്കടുത്ത് പുറയാറില്‍ ആണ് സംഭവം. ആലുവ ചെങ്ങമനാട് സ്വദേശി ഷീജയും മകന്‍ ഒന്നര വയസുകാരന്‍ ആദവ് കൃഷ്ണയുമാണ് മരിച്ചത്. ഷീജയുടെ ഭര്‍ത്താവ് അരുണ്‍ കുമാര്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ രണ്ട് പേരുടെയും മൃതദേഹങ്ങള്‍ ട്രാക്കിന് സമീപം കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം....
Accident, Information

ഇരിങ്ങല്ലൂർ ബൈക്ക് അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു

വേങ്ങര: ഇരിങ്ങല്ലൂർ പുത്തൻപറമ്പിലെ ബൈക്ക് അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു. ഊരകം യാറംപടി കാരത്തോടി ഗഫൂർ (പഞ്ചായത്ത് ചിക്കൻ കട മകൻ റിഷാൽ (18) ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വേങ്ങര കോട്ടക്കൽ റൂട്ടിൽ പുത്തൻപറമ്പിൽ വെച്ച് റിഷാൽ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഊരകം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ മണ്ണാർതൊടി റഷീദയാണ് മാതാവ്. ബൈക്കിൽ കൂടെയുണ്ടായിരുന്ന റിഷാലിന്റെ സുഹൃത്ത് ഊരകം കല്ലേങ്ങൽപടി പി.കെ മിർസ പരുക്കേറ്റ് ചികിത്സയിൽ തുടരുകയാണ്....
Accident, Information

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

ഹരിപ്പാട്: മുട്ടം കായംകുളം റോഡില്‍ വാതല്ലൂര്‍ ജംഗ്ഷന് സമീപം ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മുട്ടം കണിച്ചനെല്ലൂര്‍ കൊച്ചു തറയില്‍ ഉണ്ണിയുടെ മകന്‍ അരുണ്‍ കൃഷ്ണന്‍ (കുട്ടു 21)ആണ് മരിച്ചത്. കൂടെ ബൈക്കില്‍ യാത്ര ചെയ്തിരുന്ന മുട്ടം ചിറയില്‍ വീട്ടില്‍ സച്ചു (17),കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരനായ പെരളശ്ശേരില്‍ ധനഞ്ജന്‍ (67) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. മുട്ടത്ത് നിന്ന് എവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റില്‍ ഇടിച്ച ശേഷം സമീപത്തെ മുള്ളുവേലിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അരുണ്‍ കൃഷ്ണന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരിക്കേറ...
Accident, Information

എടരിക്കോട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം ; നിരവധി പേര്‍ക്ക് പരിക്ക്

കോട്ടക്കല്‍: എടരിക്കോട് തിരൂര്‍ റൂട്ടില്‍ ക്ലാരി മൂച്ചിക്കല്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബസും തിരൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കോട്ടക്കലിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്...
Accident, Information

സൗദിയില്‍ ഉംറക്ക് പുറപ്പെട്ട മലയാളികള്‍ സഞ്ചരിച്ച കാറിന് പിന്നില്‍ ലോറിയിടിച്ച് അപകടം,മലപ്പുറം സ്വദേശികളടക്കം 5 പേര്‍ക്ക് പരിക്ക്

റിയാദ്: പടിഞ്ഞാറന്‍ സൗദിയിലെ യാമ്പുവില്‍ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളികള്‍ സഞ്ചരിച്ച കാറിന് പിന്നില്‍ ലോറിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മലപ്പുറം തിരൂര്‍ സ്വദേശി ഇസ്മായിലിനെ ജിദ്ദയിലെ കിങ് അബ്ദുല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ മുഹമ്മദലി കട്ടിലശ്ശേരി, അഷ്‌റഫ് കരുളായി, തിരുവനന്തപുരം സ്വദേശികളായ അലി, അബ്ദുറഹ്‌മാന്‍ എന്നിവരുടെ പരിക്ക് നിസാരമാണ്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. യാംബു - മക്ക റോഡിലെ ഖുലൈസ് എന്ന സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ യാമ്പു റോയല്‍ കമീഷന് കീഴില്‍ ജോലി ചെയ്യുന്ന മലയാളികളാണ് അപകടത്തില്‍ പെട്ടത്....
Accident, Information

കോട്ടക്കല്‍ അരിച്ചോളില്‍ സ്‌കൂട്ടറിലേക്ക് കാര്‍ ഇടിച്ചു കയറി ; രണ്ടു പേര്‍ക്ക് പരിക്ക്

കോട്ടക്കല്‍: കോട്ടക്കല്‍ പുത്തൂരിന് സമീപം അരിച്ചോളില്‍ സ്‌കൂട്ടറിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു പേര്‍ക്ക് പരിക്ക്. സ്‌കൂട്ടര്‍ യാത്രികരായ പെരിന്തല്‍മണ്ണ ഏലംകുളം വാഴമ്പാട്ട് മുഹമ്മദ് ഷഹദ്(25), മണ്ണാര്‍ക്കാട് കുറുങ്ങാട്ടില്‍ നന്ദന(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ യാണ് അപകടം നടന്നത്. ഇരുവരും പെരിന്തല്‍മണ്ണ ആശുപത്രിയിലെ ജീവനക്കാരാണെന്ന് പൊലീസ് അറിയിച്ചു. അരിച്ചോള്‍ ഇറക്കത്തില്‍ ഷഹദും നന്നൃന്ദനയും സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാര്‍ ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ ഷഹദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശുശ്രൂഷകള്‍ നല്‍കി ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നന്ദനയുടെ പരിക്ക് ഗുരുതരമല്ല....
Accident, Information

സ്വകാര്യ ബസിന്റെ അശ്രദ്ധ; വഴിയാത്രക്കാരന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ; ഡ്രൈവര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: സ്വകാര്യ ബസിന്റെ അശ്രദ്ധയെ തുടര്‍ന്ന് തലശ്ശേരിയില്‍ വഴിയാത്രക്കാരന് ദാരുണ മരണം. തിരുവാങ്ങാട് സ്വദേശി ജയരാജ് എം ജി ആണ് മരിച്ചത്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് അപകടം. വഴിയാത്രക്കാരന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
Accident, Information

മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാര്‍ വൈദ്യുതി തൂണ്‍ തകര്‍ത്ത് കടയിലേക്ക് ഇടിച്ചു കയറി, ആളുകള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക് ; കേസെടുത്തു

ഹരിപ്പാട് : പല്ലന കെ.വി.ജട്ടി ജങ്ഷനിലുളള മസ്ജിദിന് മുന്നില്‍ മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാര്‍ വൈദ്യുതി തൂണ്‍ തകര്‍ത്ത ശേഷം നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചു കയറി. കഴിഞ്ഞദിവസം രാത്രി 9.45 ഓടെയായിരുന്നു അപകടം. തൃക്കുന്നപ്പുഴ എസ്.എന്‍.നഗറില്‍ കപില്‍ വില്ലയില്‍ കപിലിനെതിരെ (27) മദ്യപിച്ച് വാഹനമോടിച്ചതിന് തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. തോട്ടപ്പള്ളിയില്‍ നിന്നും തുക്കുന്നപ്പുഴയിലേക്ക് വരികയായിരുന്ന കാര്‍ ആദ്യം ഇടതു വശത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയും പിന്നീട് നിയന്ത്രണം തെറ്റി എതിര്‍ദിശയിലേക്ക് തിരിഞ്ഞ് ഇടതുവശത്തെ കടയുടെ ഉള്ളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ശബ്ദം കേട്ട് തൊട്ടടുത്ത പള്ളിയില്‍ ഉണ്ടായിരുന്നവരുടേയും സമീപവാസികളുടേയും സമയോചിതമായ ഇടപെടല്‍ മൂലം അപകടങ്ങള്‍ ഒഴിവായി. പാനൂര്‍ പല്ലന കൊളഞ്ഞിത്തറയില്‍ ഷൗക്കത്തലി...
Accident

വെന്നിയൂരിൽ ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോ കത്തിനശിച്ചു

വെന്നിയൂർ : ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോ കത്തിനശിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ആക്രി സാധനങ്ങളുമായി വന്ന ഗുഡ്സ് ഓട്ടോയാണ് കത്തി നശിച്ചത്. വണ്ടി പൂർണമായും കത്തിനശിച്ചു. തെയ്യാലയിൽ നിന്ന് പട്ടാമ്പിയിലേക്ക് പോകുകയായിരുന്ന ഗുഡ്സ് ഓട്ടോയാണ് കത്തി നശിച്ചത്. എൻജിനിൽ നിന്ന് തീ പിടിച്ചതാണെന്ന് ഡ്രൈവർ തെയ്യാല സ്വദേശി സാലിഹ് പറഞ്ഞു. നാട്ടുകാരും പോലീസും ചേർന്നാണ് തീ അണച്ചത്....
error: Content is protected !!