Monday, August 17

Accident

പരപ്പനങ്ങാടി റയിൽവേ ട്രാക്കിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
Accident

പരപ്പനങ്ങാടി റയിൽവേ ട്രാക്കിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി. റയിൽവേ ട്രാക്കിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയും പരപ്പനങ്ങാടിയിൽ താമസക്കരനുമായ പട്ടണത്തിൽ വീട്ടിൽ ഇസ്മായിൽ റാവുത്തർ (70) ആണ് മരിച്ചത്. മകൾ പരപ്പനങ്ങാടിയിൽ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ്. ഇവരോടൊപ്പമാണ് താമസം. ഇന്ന് വൈകന്നേരം പാളത്തിനരികിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
Accident

ദേശീയപാത വലിയപറമ്പിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് പെരുവള്ളൂർ സ്വദേശി മരിച്ചു

തിരൂരങ്ങാടി : ദേശീയപാത തലപ്പാറ വലിയപറമ്പിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പെരുവള്ളൂർ സ്വദേശി മരിച്ചു. പെരുവള്ളൂർ ഒളകര ചുള്ളിയാലപ്പുറായ അതിപറമ്പത്ത് സുബ്രഹ്മണ്യൻ (67) ആണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം. വലിയ പറമ്പ് അടിപ്പാതയിലൂടെ പുകയൂർ റോഡിലേക്ക് കയറുമ്പോൾ കോഴിക്കോട് ഭാഗത്ത്‌നിന്നും കോട്ടയത്തേക്ക് പോകുന്ന ബസ് ഇടിക്കുകയായിരുന്നു. ഉടനെ എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ, സരോജിനി. മക്കൾ: സുഭീഷ്‌, സുജിത. മരുമക്കൾ : ശ്രീകാന്ത് കൂറിയാട്, ശിഷിത...
Accident

കക്കാട് ബസും കാറും കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി : ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. പി എസ് എം ഒ കോളേജിന് സമീപം വളവും ഇറക്കവുമുള്ള തൂക്കുമരം ഭാഗത്ത് വെച്ചാണ് അപകടം. ചെമ്മാട് ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന പി കെ ബ്രദേഴ്സ് ബസും എതിരെ വന്ന കാറുമാണ് അപകടത്തിൽ പെട്ടത്. വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ ബസ് വെട്ടിച്ചപ്പോഴാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ കാർ യാത്രക്കാരനായ മുന്നിയൂർ സ്വദേശി ഹംസയുടെ മകൻ ആബിദിന് (30) പരിക്കേറ്റു. കാറിൽ ആബിദും കുട്ടിയുമാണ് ഉണ്ടായിരുന്നത്. ആബിദിനെ എം കെ എച്ച് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം വിട്ടയച്ചു....
Accident

വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ചു മറിഞ്ഞു ; അഞ്ച് പേർക്ക് പരിക്ക്

കുമ്പള: വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ദേശീയപാതയിൽ സ്ഥാപിച്ച ഡിവൈഡറിലിടിച്ചു മറിഞ്ഞു. അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുമ്പളയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ കോളേജ് വിട്ട് മടങ്ങുമ്പോൾ ആയിരുന്നു അപകടം. കുമ്പള പാലത്തിന് സമീപത്ത് ദേശീയപാത ആറുവരി പ്രവൃത്തി നിർമ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച സുരക്ഷാ ഡിവൈഡറിലിടിച്ച ശേഷം കാർ തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ കുമ്പളയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident, Kerala, Other

നടന്‍ ജോയ് മാത്യു സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു, താരത്തിന് പരിക്ക് ; പിക്കപ്പ് ഡ്രൈവറെ പുറത്തെടുത്തത് വാഹനം വെട്ടിപൊളിച്ച്

സംവിധായകനും നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ചാവക്കാട് പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നില്‍ ജോയ് മാത്യു സഞ്ചരിച്ച കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ദലാംകുന്ന് സെന്ററില്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു മാത്യു ഉള്‍പ്പടെ രണ്ട് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. കോഴിക്കോടു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ജോയ് മാത്യു. പരിക്കേറ്റ ജോയ് മാത്യുവിനെ അണ്ടത്തോട് ഡൈവേഴ്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ വാഹനത്തിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്....
Accident

ആന്ധ്രയിൽ വാഹനാപകടം; ചുള്ളിപ്പാറ സ്വദേശി മരിച്ചു

തിരൂരങ്ങാടി : ആന്ധ്ര പ്രദേശിൽ കടപ്പക്ക് സമീപം സ്കൂട്ടർ മറിഞ്ഞ് ചുള്ളിപ്പാറ സ്വദേശി മരിച്ചു. ചുള്ളിപ്പാറ പരേതനായ കൊയപ്പകോലോത് മൊയ്‌ദീൻകുട്ടി മകൻ കെ കെ കോയക്കുട്ടി ആണ് മരിച്ചത്. തിരുവനന്തപുരത്ത് ബെസ്റ്റ് ബേക്കറി ഉടമയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടം. കടപ്പക്കടുത്ത് കോഡൂർ എന്ന സ്ഥലത്ത് സഹോദരൻ പുതുതായി തുടങ്ങുന്ന ബേക്കറിയിലേക്ക് പോയതായിരുന്നു. ബന്ധുവിന്റെ കൂടെ മറ്റൊരു സ്ഥലത്തേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ സ്കൂട്ടർ മറിഞ്ഞാണ് അപകടം. മൃതദേഹം കടപ്പആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടു വരും. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു. ഇദ്ദേഹത്തിന്റെ ഏക മകൻ ജാവിദ് അലി ഏതാനും വർഷം മുമ്പ് സെപ്റ്റംബറിൽ തിരുവനന്തപുരത്തെ കടയിൽ നിന്ന് കാറിൽ നാട്ടിലേക്ക് വരുമ്പോൾ അപകടത്തിൽ മരിച്ചതാണ്. ഭാര്യ, പനക്കൽ സൈനബ കൊട...
Accident

ഊരകത്ത് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി

വേങ്ങര ഊരകത്ത് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി അപകടം. ഊരകം പൂളാപ്പീസില്‍ വച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഓട്ടോയില്‍ ഒരു സ്തീയും മൂന്നു കുട്ടികളും ഉണ്ടായിരുന്നു. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം....
Accident

ഓട്ടോ ഓടിക്കുന്നനിടെ ദേഹാസ്വാസ്ഥ്യം കാരണം ഡ്രൈവർ മരണപ്പെട്ടു

ചെമ്മാട് ബൈപാസിൽ നടന്ന അപകടത്തിൽ കൊളപ്പുറം സ്വദേശി അനിൽ കുമാറാണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .ഓട്ടോ ചെറിയ രീതിയിൽ മരത്തിൽ ഇടിച്ച രീതിയിൽ ആണ് കാണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.
Accident

ജോലി കഴിഞ്ഞ് വരുന്നതിനിടെ പരിക്കേറ്റ ചെറുമുക്ക് സ്വദേശി മരിച്ചു

തിരുരങ്ങാടി :ജോലി കഴിഞ്ഞ് മടങ്ങുന്നതിടെ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ചെറുമുക്ക് കിഴക്കേത്തലയിലെ കോഴിക്കാട്ടിൽ സുലൈമാൻ സജിത ദമ്പതികളുടെ മകൻ സൽമാൻ ഫാരിസ് ( 22 ) ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് ഭാഗത്ത് കേറ്ററിങ് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുന്നതിനിടെ ഞായാറാഴ്ച വൈകുനേരം അഞ്ചു മാണിക്ക് പുഴക്കാട്ടിരിയിൽ വെച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണ സ്വകര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ പരിക്കേറ്റ എറപ്പറമ്പൻ അലിയുടെ മകൻ അഫ്‌ലഹ് [ 22 ] പരിക്കുകളോടെ ചികിത്സയിലാണ്. പോസ്മോർട്ടത്തിനു ശേഷം രാത്രി ഒമ്പതു മണിക്ക് ചെറുമുക്ക് മഹല്ല് ജുമാ മസ്ജിദിൽ വെച്ച് കബറടക്കം നടത്തും. സഹോദരങ്ങൾ : ഷഹാന .ഷെറിൻ ഫർഹ , ഷഹ്‌മ...
Accident

ചെറുമുക്കിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

തിരൂരങ്ങാടി : ചെറുമുക്ക് പള്ളിക്കത്താഴം ഇറക്കത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പൂക്കിപ്പറമ്ബ് സ്വദേശി പട്ടത്തൊടി അബ്ദു റഹീമിന്റെ മകൻ റഹീസിന് (18) ആണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം ആണ് അപകടം. തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു...
Accident

പാലക്കാട് ബസ് മറിഞ്ഞ് അപകടം; രണ്ടു പേര്‍ മരിച്ചു

പാലക്കാട് തിരുവാഴിയോട് സ്വകാര്യ ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 7.45നായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് മരിച്ചത്. മരിച്ചത് പൊന്നാനി പരിയാനത്തൊടി സൈനബയാണെന്ന് തിരിച്ചറിഞ്ഞു. സഹോദരനുമൊന്നിച്ച് പുതുച്ചേരിയിൽ നിന്ന് മടങ്ങവെയാണ് അപകടം. ജീവനക്കാര്‍ ഉള്‍പ്പെടെ 38 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. നിരവധി പേര്‍ക്ക് പരിേക്കറ്റിട്ടുണ്ട്. 20 മനിറ്റോളം മരിച്ച രണ്ടു പേര്‍ കുടുങ്ങിക്കിടന്നിരുന്നു. ബസ് ഉയര്‍ത്തിയ ശേഷമാണ് ഇവരെ പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരെ സമീപ ആശുപത്രികളിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ചവരില്‍ ഒരാളുടെ മ...
Accident

കളിക്കിടെ മതിലിൽ നിന്ന് കല്ല് ദേഹത്ത് വീണ് എൽകെജി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പളളിക്കൽ: കളിക്കുന്നതിനിടെ വീട്ടു പരിസരത്തെ മതിലിൽ നിന്ന് കല്ല് അടർന്ന് ദേഹത്ത് വീണ് നാല് വയസ്സുകാരി മരിച്ചു. കൂനോൾമാട് ചമ്മിണി പറമ്പ് സ്വദേശി കെ.പി വിനോദിന്റെയും രമ്യയുടെയും മകൾ ഗൗരി നന്ദയാണ് മരിച്ചത്. കൂനോൾമാട് എ എം എൽ പി സ്കൂൾ എൽ കെ ജി വിദ്യാർത്ഥിനിയാണ് . ഇന്നലെ വൈകീട്ട് ആയിരുന്നു അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: ഗൗതം കൃഷ്ണ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി....
Accident, Kerala, Malappuram, Other

ചങ്ങരംകുളത്ത് ബൈക്കും കെ എസ് ആര്‍ ടി സിയും ഇടിച്ച് അപകടം ; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

മലപ്പുറം : ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് കെ എസ് ആര്‍ ടി സി ബസ്സും ബൈക്കും ഇടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. ബൈക്ക് ഓടിച്ച മൂക്കുതല ചേലക്കടവ് സ്വദേശിയായ നാണാണ് (69) പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ആയിരുന്നു അപകടം. പറവൂരില്‍ നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ്സിന്റെ മുന്‍ വശത്താണ് ബൈക്ക് ഇടിച്ചത്. പരിക്കേറ്റയാളെ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ട് പോയി. നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ബസ്സ് വരുന്നത് നോക്കാതെ പെട്ടന്ന് തിരിക്കുകയായിരുന്നുവെന്ന് ബസ്സ് ഡ്രൈവര്‍ പറഞ്ഞു. ബസ്സ് ഡ്രൈവര്‍ ബൈക്ക് തിരിക്കുന്നത് കണ്ട് വലിയ ദൂരത്ത് നിന്നും തന്നെ ബ്രൈക്ക് ചവിട്ടികൊണ്ടാണ് വന്നത്....
Accident

മുന്നിയൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി: ചെമ്മാട് - തലപ്പാറ റൂട്ടിൽ മുട്ടിച്ചിറയിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് അപകടം . ബസ്സിന് പിറകിൽ മറ്റൊരു ബസ്സ് ഇടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായാണ് അറിയുന്നത്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു....
Accident

മിനി ഊട്ടിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

വേങ്ങര : മിനി ഊട്ടിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് കൊടിഞ്ഞി സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്. കൊടിഞ്ഞി കോറ്റത്ത് മുതിരക്കലായ മുഹാജിർ (30), ഭാര്യ ഷഹനാസ് (23) എന്നിവർക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ഷഹനാസ് മിംസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ്. മുഹജിറിന ഡിസ്ചാർജ് ചെയ്തു. ഇന്നലെ വൈകീട്ട് 8 മണിയോടെയാണ് സംഭവം. മുഹാജിറും ഭാര്യയും കുട്ടിയും മിനി ഊട്ടിയിൽ നിന്ന് ബൈക്കിൽ തിരിച്ചു വരുമ്പോൾ ബ്രേക്ക് നഷ്ടപ്പെട്ട് ബൈക്ക് താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒരു വീട്ടുമുറ്റത്തെക്കാണ് വീണത്. കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു....
Accident

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

നിലമ്പൂർ : മമ്പാട് പുളിക്കലോടി കമ്പനിപ്പടിക്ക് സമീപം ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്. പുലർച്ചെ 2.30 ന് ഓടെയാണ് സംഭവം. വഴിക്കടവ് പൂവ്വത്തി പൊയിൽ പരേതനായ പുഴുത്തിനിപ്പാറ മുഹമ്മദ് ബഷീറിൻ്റെ മകൻ ഷഹലുദ്ധീൻ (24) ആണ് മരിച്ചത്. വഴിക്കടവ് പൂവ്വത്തി പൊയിൽ കരുവാത്ത് ഹംസയുടെ മകൻ സാജർ (22) ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിലാണ്....
Accident

മീൻ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു

വള്ളിക്കുന്ന്: മീൻ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു, 2 പേർക്ക് പരിക്കേറ്റു. ആനങ്ങാടിയിൽ മീൻ കയറ്റി വന്ന ഇൻസുലേറ്റർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ കടലുണ്ടി ഗ്രാമപ്പഞ്ചായത്തിലെ 19ാം വാർഡിൽ കടലുണ്ടിക്കടവിൽ താമസിക്കുന്ന മാട്ടുമ്മൽ ആലിക്കോയയുടെ മകൾ ബുഷ്റ(40) ആണ് മരിച്ചത്. കടലുണ്ടി ഇർഷാദുൽ അനാം മദ്രസ അധ്യാപികയാണ്. അപകടത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മകളും പേരക്കുട്ടിയും പരിക്കുകളോടെ കോയാസിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ബുഷ്റയും കുടുംബവും അത്താണിക്കലിലെ ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെ ഇന്ന് വൈകിട്ട് ആറോടെ ആനങ്ങാടി ഫിഷറീസ് എൽ പി സ്കൂളിനു മുൻവശത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആലപ്പുഴയിൽനിന്ന് മംഗലാപുരത്തേക്ക് മീൻ കയറ്റി പോവുകയായിരുന്ന KL10 AM 7833 ഇൻസുലേറ്റർ ലോറി കുടുംബം സഞ്ചരിച്ച KL11 AR 8988 സ്കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാ...
Accident

വെളിമുക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

മുന്നിയൂർ : ദേശീയപാതയിൽ വെളിമുക്ക് പാലക്കൽ ബൈക്കും ലോറിയും അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. താനാളൂർ പാണ്ട്യാട്ട് തലാപ്പിൽ ഹസ്സന്റെ മകൻ അനസ് (29) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.40 ന് ആണ് അപകടം. പുലർച്ചെ താനാളൂരിൽ നിന്ന് ജോലി സ്ഥലമായ കോഴിക്കോട്ടേക്ക് പോവുന്നതിനിടെ പാലക്കലിൽ വെച്ച് ഇദ്ധേഹം സഞ്ചരിച്ച ബൈക്കിൽ ലോറി വന്നിടിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. എസ്.ഡി.പി.ഐ താനാളൂർ പഞ്ചായത്ത് സിക്രട്ടറിയാണ്. ഭാര്യ ഷെറിൻ മൂന്ന് മാസം ഗർഭിണിയാണ്. ഒരു മകനുണ്ട്....
Accident

കൊണ്ടോട്ടി എയർപോർട്ട് റോഡിൽ സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു

കൊണ്ടോട്ടി : എയർപോർട്ട് റോഡിൽ സ്കൂട്ടറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. എയർ പോർട്ട് റോഡിൽ കൊളത്തൂരിന്റെയും കൊട്ടപ്പുറത്തിന്റെയും ഇടയിൽ നീറ്റാണി ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് വെച്ചാണ് അപകടം. KSRTC ബസ്സും സ്കൂട്ടറും കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ 2 പേരും മരിച്ചു. പുതുക്കോട് സ്വദേശി നിഹാലും കൂടെയുണ്ടായിരുന്ന സുഹൃത്തുമാണ് മരിച്ചത്. മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു....
Accident

വെന്നിയൂർ സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : വെന്നിയൂർ സ്വദേശിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കചെന സ്വദേശി പങ്ങിണിക്കാടൻഷാഹുൽ ഹമീദിനെ (60) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെന്നിയൂർ സി എച്ച് പ്രസിന് സമീപം ഉള്ള കിണറ്റിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതൽ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.കിണറിന് സമീപം ചോരപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ആണ് പരിശോധന നടത്തിയത്. താനൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് ആണ് മൃതദേഹം പുറത്തെടുത്തത്. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി....
Accident, Kerala, Other

കോഴിക്കോട് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് ഓടിച്ച കല്ലായി പള്ളിക്കണ്ടി മൊയ്തീന്‍ കോയയുടെ മകന്‍ മെഹ്ഫൂത് സുല്‍ത്താന്‍, ഒപ്പം യാത്ര ചെയ്ത നടുവട്ടം മാഹിയിലെ അര്‍ബന്‍ നജ്മത്ത് മന്‍സില്‍ മജ്റൂഹിന്റെ മകള്‍ നൂറുല്‍ ഹാദി എന്നിവരാണ് മരിച്ചത്. ക്രിസ്ത്യന്‍ കോളേജിന് സമീപം ഗാന്ധി റോഡില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ബസുമായി ഇടിക്കുകയായിരുന്നു. വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ ബി എ വിദ്യാര്‍ത്ഥിനിയാണ് നൂറുല്‍ ഹാദി. ഗാന്ധി റോഡ് പാലത്തില്‍ നിന്നും സ്‌കൂട്ടര്‍ ബീച്ച് ഭാഗത്തേയ്ക്ക് പോവുകയായിരുന്നു. എതിരെ ബേപ്പൂര്‍ - പുതിയപ്പ സിറ്റി സ്വകാര്യ ബസില്‍ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം നടന്നത്. സ്‌കൂട്ടര്‍ തെറ്റായ ദിശയില്‍ വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടത്തിന് പിന്നാലെ കോഴിക്കോട് ബീച്ച് ആശുപ...
Accident, Kerala, Other

കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട് : ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് ഓടിച്ച കല്ലായി സ്വദേശി മെഹഫൂദ് സുല്‍ത്താന്‍(20) ആണ് മരിച്ചത്. ഇന്നു രാവിലെ കോഴിക്കോട് ഗാന്ധി റോഡില്‍ വച്ചായിരുന്നു അപകടം. മെഹഫൂദിനെ ഉടനെ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Accident

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണു കോളേജ് വിദ്യാർത്ഥിനിക്ക് പരിക്ക്

തിരൂരങ്ങാടി : ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണു കോളേജ് വിദ്യാർത്ഥിനിക്ക് പരിക്ക്. പി എസ് എം ഒ കോളേജിലെ ബി എസ് സി ബോട്ടണി ഒന്നാം വർഷ വിദ്യാർഥിനിയും കോട്ടക്കൽ ആട്ടീരി സ്വദേശി യുമായ ഫിൽസീന (18) ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 4 നാണ് സംഭവം. കോളേജ് വിട്ടു വീട്ടിലേക്ക് പോകാൻ ബസിൽ കയറിയതായിരുന്നു. കോളേജിന് സമീപത്തെ തൂക്കുമരം ഇറക്കവും വളവുമുള്ള സ്ഥലത്ത് വെച്ചാണ് സംഭവം. വളവിൽ മുൻപിലെ വാതിലിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

സൽക്കാരത്തിന് പോകുമ്പോൾ ക്രൂയിസർ വേങ്ങരയിൽ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

വേങ്ങര : സൽക്കാരത്തിന് പോകുന്ന വണ്ടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട ക്രൂയിസർ വേങ്ങര ചെള്ളി എടയിൽ ഹംസക്കുട്ടി റോഡിൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവിടെ നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയും ഇവിടെ നിന്നിരുന്ന ഒരാളുടെ കാലിൽ ഇടി ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് മറിഞ്ഞത്. ഇവരുടെ കൂടെ മറ്റൊരു വാഹന ത്തിൽ ഉണ്ടായിരുന്ന ആൾ വണ്ടിയിൽ നിന്നിറങ്ങി നിൽക്കു മ്പോഴാണ് അപകടം. വണ്ടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാർക്കാർക്കും കാര്യമായി പരിക്കില്ല. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്.ചെമ്മാട് കരിപറമ്പിൽ നിന്നു വേങ്ങര ചെള്ളി എടയിൽ ഹംസക്കുട്ടി റോഡിൽ സൽക്കാരത്തിന് വേണ്ടി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്...
Accident

വിനോദയാത്ര പോകുന്നതിനിടെ വണ്ടി 100 അടി താഴ്ചയിലേക്ക് മറിഞ്ഞു അപകടം, 6 പേർക്ക് പരിക്ക്

തിരൂരങ്ങാടി : ഊട്ടിയിലേക്ക് വിനോദയാത്ര പോകുന്ന സംഘം സഞ്ചരിച്ച വണ്ടി അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്. കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശികളായ മലയം പള്ളി ശബീറലി (40), പാലക്കാട്ട് അബ്ബാസ് (40), ഒള്ളക്കൻ ഫൈസൽ (40), കുന്നത്തെരി സലീം (41), കിഴ് വീട്ടിൽ അബ്ദുറഹ്മാൻ (40), വെള്ളിയാമ്പുറം സ്വദേശി കാഞ്ഞീര മൻസൂർ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 2 ന് നാടുകാണിയിൽ വെച്ചാണ് അപകടം. ഊട്ടിയിലേക്ക് പോകുന്നതിനിടെ ഇവരുടെ വണ്ടി കല്ലിന്മേൽ കയറി 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് ലഭിച്ച പ്രാഥമിക വിവരം. പരിക്കേറ്റവരെ നാട്ടുകാരും മറ്റും ഗൂഢല്ലൂരിലെയും പരിസരത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ എല്ലാവരും അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് സാരമുള്ളതല്ല എന്നാണ് അറിയാൻ കഴിഞ്ഞത്....
Accident

പരപ്പനങ്ങാടിയിൽ വാൻ ദേഹത്ത് കയറി മൽസ്യ വിൽപ്പനക്കാരൻ മരിച്ചു

പരപ്പനങ്ങാടി: വാൻ ദേഹത്ത് കയറി മൽസ്യ വിൽപ്പനക്കാരൻ മരിച്ചു.ആവിയിൽ ബീച്ച് സ്വദേശി ചാലിയൻ സിദ്ധീഖ് (58) ആണ് മരിച്ചത്. ഇന്ന് 6.30 ന് പരപ്പനങ്ങാടി അയ്യപ്പൻ കാവിൽ വെച്ചാണ് അപകടം. ചാലിയത്തേക്ക് മത്സ്യം വാങ്ങാൻ പോകുമ്പോഴാണ് സംഭവം. മറ്റൊരു വാഹനത്തെ മറികടന്ന് ട്രാവലർ വാഹനം വരുന്നത് കണ്ട് വണ്ടി ഒതുക്കുന്നതിനിടെ തെന്നി റോഡിൽ വീണ സിദ്ധീഖിന്റെ ദേഹത്ത് കൂടി ട്രാവലർ വാൻ കയറിയിറങ്ങുകയായിരുന്നു. മുസ്ലിം ലീഗ് വാർഡ് വൈസ് പ്രസിഡന്റ് ആണ്. ഭാര്യമാർ, ഹാജറ, പരേതയായ ജമീല. മക്കൾ: അർഷാദ്, അർഷിദ്, അർഷിന ബാനു, സാമിൽ, സ്വാലിഹ്, മാലിക്ക്. മരുമക്കൾ : സ്വാലിഹ് ചെട്ടിപ്പടി, അർഷിത ആനങ്ങാടി, അസ്കർ തെയ്യാല...
Accident

മമ്പുറത്ത് സിയാറത്തിന് എത്തിയ യുവാവ് പുഴയിൽ മുങ്ങിമരിച്ചു

തിരൂരങ്ങാടി : കടലുണ്ടിപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. ആലുവ വാഴക്കുളം കക്കാട്ടിൽ സൈത് മുഹമ്മദിന്റെ മകൻ സൽമാനുൽ ഫാരിസ് (24) ആണ് മരിച്ചത്. അത്തർ കച്ചവടക്കാരനായ ഇദ്ദേഹം മമ്പുറം മഖാമിൽ സിയാറാത്തിനും അത്തർ വാങ്ങാനും എത്തിയതായിരുന്നു. ചൊവ്വാഴ്ചയാണ് മമ്പുറത്ത് എത്തിയത്. മമ്പുറം മഖാമിനടുത്ത കടവിൽ ചെരിപ്പും വസ്ത്രങ്ങളും കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം ലഭിച്ചത്. നീന്തൽ അറിയാത്ത ആളാണ്. പുഴ്ക്കടവിൽ ഇറങ്ങിയപ്പോൾ ആഴത്തിലേക്ക് വീണാതാകുമെന്ന് കരുതുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം പെങ്ങാട്ടു ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും. മാതാവ്, സുഹറ ബീവി. സഹോദരങ്ങൾ : ഖദീജ, ശബ്‌രീന, മുഹമ്മദ് ഹാരിസ്....
Accident

സ്കൂൾ വിട്ടു വരുന്നതിനിടെ വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ച നിലയിൽ

പെരുവള്ളൂർ : സ്കൂൾ വിദ്യാർത്ഥിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറമ്പിൽ പീടിക കൊല്ലംചിന നമ്പംകുന്നത്ത് അയ്യൂബിന്റെ മകൻ മുഹമ്മദ്‌ നിഹാൽ (15) ആണ് മരണപ്പെട്ടത്. കൊല്ലഞ്ചിന വെട്ടുത്തോടുള്ള കുളത്തിൽ മുങ്ങി മരിച്ച നിലയിലാണ് കണ്ടത്. പെരുവള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. സ്കൂൾ വിട്ടു വരുന്നതിനിടെ തെന്നി വീണതാണെന്നാണ് കരുതുന്നത്. പരിസരത്ത് ബാഗും ചെരിപ്പും കണ്ടപ്പോൾ തിരച്ചിൽ നടത്തിയതായിരുന്നു. അപ്പോഴാണ് മൃതദേഹം ലഭിച്ചത്. കുട്ടി ഇത് വഴിയാണ് സ്കൂൾ വിട്ടു വരുന്നത്. മൃതദേഹം തിരൂരങ്ങാടി ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു...
Accident

ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ നവദമ്പതികൾ വെള്ളത്തിൽ വീണ സംഭവത്തിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. നൗഫിയുടെ മൃതദേഹം ആണ് ആദ്യം കണ്ടെത്തിയത്. പിന്നീട് ഭർത്താവ് സിദ്ദിഖിന്റെ മൃതദേഹവും കിട്ടി. ഇതോടെ പുഴയിൽ വീണ മൂന്നു പേരുടെയും മൃതദേഹം ലഭിച്ചു. മൂന്ന് പേരുടെ മൃതദേഹവും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിദ്ധിക്ക്, നൗഫി, അൻസിൽ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആണ് അപകടം ഉണ്ടായത്. അൻസിലിന്റെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു. ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ചേർന്നാണ് തെരച്ചിൽ നടത്തിയത്. ഇവരെ രക്ഷപെടുത്താൻ പുഴയിൽ ഇറങ്ങിയ ബന്ധു അൻസിൽ ഒഴുക്കിൽപ്പെട്ടാണ് മരിച്ചത്. അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു നവദമ്പതികൾ. വിരുന്നിന് ശേഷം മൂവരും സമീപത്തെ പുഴയിൽ ഫോട്ടോ എടുക്കാനായി പോയി. പാറക്കെട്ടിൽ നിന്ന് ഫോട...
Accident

കാറ്റിൽ പറന്നുവന്ന തകരഷീറ്റ്‌ കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം

മേലാറ്റൂർ : മേലാറ്റൂരില്‍ കാറ്റില്‍ പറന്നുവന്ന തകരഷിറ്റ് കഴുത്തില്‍ പതിച്ചു വയോധികന് ദാരുണന്ത്യം. മേലാറ്റൂര്‍ സ്വദേശിയായ കുഞ്ഞാലന്‍ (75) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആണ് സംഭവം. മേലാറ്റൂർ ചെമ്മണിയോട് പാലത്തിലൂടെ ഇദ്ദേഹം നടന്നു വരുകയായിരുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായി വലിയ കാറ്റടിക്കുകയും തുടര്‍ന്ന് റോഡിന്റെ ഒരു ഭാഗത്തുനിന്ന് തകര ഷീറ്റ് പാറി എത്തി വയോധികന്റെ കഴുത്തില്‍ പതിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. നീളത്തിലുള്ള ഈ ഷീറ്റിനടിയില്‍ ഇദ്ദേഹം കിടക്കുകയായിരുന്നു. റോഡിലൂടെ വാഹനത്തില്‍ എത്തിയവരാണ് വയോധികനെ ആദ്യം കണ്ടത്. ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചു തുടര്‍ന്ന് അടുത്തുള്ള ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടന്ന മേലാറ്റൂര്‍ അങ്ങാടിക്ക് സമീപമുള്ള പാലത്തിനടുത്ത് നിരവധി കെട്ടിടങ്ങളുണ്ട്.. ഇതില്‍ ഏതെങ്കിലും കെട്ടിടത്തില്‍ നിന്നാണോ ഈ ഷീറ്റ് പറന്നുവന്...
error: Content is protected !!