Sunday, August 24

Accident

തയ്യിലക്കടവിൽ ലോറിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
Accident

തയ്യിലക്കടവിൽ ലോറിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ചേളാരി : ചെട്ടിപ്പടി - ചേളാരി റോഡിൽ ലോറിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചെനക്കലങ്ങാടി തോണിപ്പാടം സ്വദേശി മലയിൽ മുഹമ്മദ് ശരീഫ് എന്ന ആലിക്കോയ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ന് ആണ് അപകടം.ചെട്ടിപടി ഭാഗത്തേക്ക് പോകുന്ന ലോറിയിൽ തട്ടി സ്കൂട്ടർ യാത്രക്കാരൻ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു.വാഹനം ദേഹത്ത് കൂടി കയറിയിറങ്ങിയതിനാൽ ഉടനടി മരണം സംഭവിക്കുകയായിരുന്നു.മരണപ്പെട്ട ആളെ തിരൂരങ്ങാടി താലൂക് ആശുപത്രി മോർച്ചറിയിൽ....
Accident

തിരൂർ കോളേജിലെ വിദ്യാർഥികളുടെ ബസ് ഇടുക്കിയിൽ മറിഞ്ഞ് അപകടം; ഒരു വിദ്യാർഥി മരിച്ചു

ഇടുക്കി : പുതുവര്‍ഷം ആഘോഷിക്കാൻ പോയ വിദ്യാർത്ഥി കളുടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. തിരൂർ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച വാഹനം തിങ്കള്‍കാടിന് സമീപം മറിഞ്ഞ് ഒരാൾ മരിച്ചു. ആതവനാട് ആതവനാട് ചേനാടന്‍ സൈനുദ്ദീന്‍-ഫാത്തിമ ദമ്പതികളുടെ മകന്‍ മിന്‍ഹാജ്(19)ആണ് മരിച്ചത്. 43 പേ‍ക്ക് പരുക്കേറ്റ്. പുലര്‍ച്ചെ ഒന്നരയോടെ മൈലാടും പാറ അടിമാലി പാതയിൽ തിങ്കൾക്കാടിന് സമീപത്തെ കൊടും വളവിലാണ് അപകടം നടന്നത്. തിരൂര്‍ റീജ്യണൽ ഐടിഐയിലെ വിദ്യാ‍ർത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടാം വർഷ വിദ്യാർത്ഥികളായ ഇവർ തിരൂരിലുള്ള ക്ലബ്ബിന്‍റെ പേരിലാണ് വിനോദ യാത്രക്കായി പുറപ്പെട്ടത്. കൊടൈക്കനാലും രാമക്കൽമേടും സന്ദശിച്ച് സ്വദേശത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ബസിലുണ്ടായിരുന്ന 43 പേ‍ര്‍ക്കും പരിക്കേറ്റു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സും വിവിധ സ്റ്റേഷനുകളില്‍ നിന്ന...
Accident

തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

വളാഞ്ചേരി : ഇരിമ്പിളിയം തൂതപ്പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. വലിയ കുന്ന് കൊട്ടപ്പുഞ്ചയിൽ നൗഫലിന്റെ മകൻ നഹാൽ [12] ആണ് മരിച്ചത്. തെക്കൂത്ത് പമ്പ് ഹൗസിനു സമീപം കടവിലാണ് അപകടം. പൂക്കാട്ടിരി സഫ ഇംഗ്ലിഷ് സ്കൂൾ 8-ാം ക്ലാസ് വിദ്യാർഥിയാണ്
Accident

എടരിക്കോട് വാഹനാപകടം, 7 വയസുകാരൻ മരിച്ചു

കോട്ടക്കൽ: ദേശീയപാത 66 ൽ എടരിക്കോട് പാലത്തിന് സമീപം ഓട്ടോയും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം, ഏഴു വയസ്സുകാരൻ മരിച്ചു. കാടാമ്പുഴ സ്വദേശി സയിദ് മുഹമദ് ഷംവീൻ ആണ് മരിച്ചത്. സയിദ് മുഹമദ് ഷംവീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സയിദ് സലാവുദിൻ തങ്ങൾ, സയിദാ ബീവി, സയിദ് അബ്ദുൽ റഹ്മാൻ, എന്നിവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 1.30 യോടെയായിരുന്നു അപകടം....
Accident

പയർമണി തൊണ്ടയിൽ കുടുങ്ങി രണ്ട് വയസ്സുകാരി മരിച്ചു

അടിമാലി : പയര്‍ മണി തൊണ്ടയില്‍ കുടുങ്ങി ബാലിക മരിച്ചു. തോക്കുപാറ പുത്തന്‍പുരക്കല്‍ രഞ്ജിത്ത്- ഗീതു ദമ്പതികളുടെ മകള്‍ റതികയാണ് (2) മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ടിന്നില്‍ മുളപ്പിക്കാന്‍ സൂക്ഷിച്ചിരുന്ന പയര്‍ മണികൾ വായിൽ ഇടുകയായിരുന്നു. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ച ഉടനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല....
Accident

പുത്തനത്താണിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

കോട്ടക്കൽ : പുത്തനത്താണി രണ്ടാലിന്റെയും പാറക്കലിന്റെയും ഇടയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്ക്. തുവ്വക്കാട് കൊടവട്ടത്ത് കുണ്ടിൽ മുസ്തഫയുടെ മകൻ മുബാരിസ്‌ (24), പുല്ലൂർ സ്വദേശി ചെങ്ങണക്കാട്ടിൽ സൽമാൻ ഫാരിസ്(32) എന്നിവരാണ് മരിച്ചത്. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റു. സൽമാൻ ഫാരിസിന്റെ ഭാര്യ സബാനിയ. മക്കൾ: അദ്നാൻ, അല്ലു....
Accident, Breaking news

പടിക്കൽ ബൈക്കിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി: ദേശീയപാതയിൽ പടിക്കൽ ബൈക്കിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. പടിക്കൽ സ്വദേശി പരേതനായ ചക്കാല കുഞ്ഞീന്റെ മകൻ അബ്ദുൽ അസീസ് (50) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6.30 നാണ് അപകടം. കോഹിനൂർ ഓഡിറ്റോറിയത്തിന് മുമ്പിൽ വെച്ചാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.
Accident

ബൈക്ക് ഓടയിലേക്ക് വീണ് തൊഴിലാളി മരിച്ചു

തിരൂരങ്ങാടി : മൂടിയില്ലാത്ത ഡ്രൈനേജിലേക്ക് ബൈക്ക് മറിഞ്ഞു ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു. ചെമ്മാട് - പരപ്പനങ്ങാടി റോഡിൽ തൃക്കുളം അമ്പലപ്പടിയിൽ ആണ് അപകടം. ഇതര സംസ്ഥാനക്കാരനായ സുച്ചന്ദ് രാജക് (34) ആണ് മരിച്ചത്. കൂടെയുള്ളയാൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒരു മണിക്കാണ് അപകടം. ഇരുവരും പരപ്പനങ്ങാടി നെടുവയിൽ താമസിക്കുന്നവരാണ്. ചെമ്മാട്ടെ ഹോട്ടൽ തൊഴിലാളികളാണ്. ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം. അമ്പലപ്പടിയിൽ ഏതാനും മീറ്റർ ഡ്രൈനേജ് തുറന്നിട്ട നിലയിലാണ്. റോഡ് വക്കിനോട് ചേർന്നായതിനാൽ പെട്ടെന്ന് ശ്രദ്ധയിൽ പെടില്ല. മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്....
Accident

വേങ്ങരയിൽ ജീപ്പ് മറിഞ്ഞ് സ്ത്രീ മരിച്ചു

വേങ്ങര : ജീപ്പ് മറിഞ്ഞ് സ്ത്രീ മരിച്ചു, കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരിക്ക്. വേങ്ങര നെടും പറമ്പ് സ്വദേശി നല്ലാട്ട് തൊടി ഹംസയുടെ ഭാര്യ നഫീസ (56) ആണ് മരിച്ചത്. വേങ്ങര കുന്നത്ത് ഇന്നലെ രാത്രിയാണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Accident

കരുമ്പിൽ കാർ ഫ്രൂട്‌സ് കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു

തിരൂരങ്ങാടി: ദേശീയപാത കരുമ്പിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ഫ്രൂട്‌സ് കടയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.30 നാണ് അപകടം. കടയിലെ ജീവനക്കാരനായ കരുമ്പിൽ സ്വദേശി ഇല്ലിക്കൽ യൂസുഫിൻ്റെ മകൻ അൻസാറാണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കരുമ്പിൽ വർക്ക് ഷോപ്പ് നടത്തിയിരുന്ന തിരൂരങ്ങാടി തൃക്കുളം പതിനാറുങ്ങൽ സ്വദേശി രവി, കുറ്റിപ്പുറം സ്വദേശി വടക്കേക്കര ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും, മറ്റൊരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു....
Accident

വെളിമുക്കിൽ കാർ ഡിവൈഡറിൽ ഇടിച്ചു അപകടം; 4 പേർക്ക് പരിക്ക്

തിരൂരങ്ങാടി : കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം. ദേശീയപത 66 വെളിമുക്ക് പാലക്കൽ ഇന്ന് രാവിലെ 8:40 ഓടെ ആണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ദേശീയപാതയിൽ പ്രവർത്തിwർ വർക്ക് നടക്കുന്നതിന്റെ ഭാഗമായി നിർമിച്ച താൽക്കാലിക ഡിവൈഡറിൽ ഇടിച്ച് ആണ് അപകടം പുത്തനത്താണി പട്ടർ നടക്കാവ് സ്വദേശി റിയാസ് അദ്ദേഹത്തിന്റെ ഭാര്യ ജുമൈലത്ത്, രണ്ട് കുട്ടികൾ എന്നിവർക്കാണ് പരിക്ക് അപകട വിവരം അറിഞ്ഞെത്തിയ വെളിമുക്ക് ഗ്രീൻ വിഷൻ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റവരെ ചേളാരി സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു...
Accident

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തിരൂരങ്ങാടി : ബൈക്കപകടത്തിൽപരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേളാരി ചേറക്കോട് പരേതനായ തച്ചേടത്ത് മറ്റോളി അപ്പുക്കുട്ടൻ്റെ മകൻ ഷാജി (45) ആണ് മരിച്ചത്. ഡിസംബർ 12 ന് രാത്രി ചേറക്കോട് വെച്ച് ബൈക്കുകൾ ഇടിച്ചാണ് അപകടം. പരിക്കേറ്റ ഷാജി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച മരിച്ചു. അമ്മ: പരേതയായ ലീല.ഭാര്യ: ഷിജി. മകൻ: തേജ്യൽ.സഹോദരങ്ങൾ: സുനിൽകുമാർ, അനിത. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും....
Accident

സ്കൂട്ടർ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് തെറിച്ചു വീണ സ്ത്രീ ബസ് കയറി മരിച്ചു

കോട്ടക്കൽ : കോഴിച്ചെനയിൽ സ്കൂട്ടർ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് തെറിച്ചു വീണ സ്ത്രീ ബസ് കയറി മരിച്ചു. എടരിക്കോട് ഇന്ന് ഉച്ചക്ക് ശേഷം ആണ് അപകടം. മലപ്പുറം വറ്റല്ലൂർ സ്വദേശി പുള്ളിയിൽ വേണുവിന്റെ ഭാര്യ തങ്കമണി (51) ആണ് മരണപ്പെട്ടത്. മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ.
Accident

പെരുവള്ളൂരിൽ ഓട്ടോ മറിഞ്ഞു അഞ്ച് പേർക്ക് പരിക്ക് | Peruvalloor accident

പെരുവള്ളൂർ : ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു 5 പേർക്ക് പരിക്ക്. പറമ്പിൽ പീടിക കൊടശേരിപൊറ്റ -കൊല്ലംചിന റോഡിൽ സ്ഥിരം അപകടങ്ങൾ നടക്കുന്ന ചാനത്ത് മാട് ഇറക്കത്തിൽ ആണ് അപകടം. ഇന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു..പരിക്കേറ്റവരെ  കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു Eng summary: Five injured in Peruvalloor accident....
Accident

ഗുഡ്‌സ് ഓട്ടോ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; രക്ഷിതാക്കളുടെ ചോദ്യത്തിന് മറുപടി പറയാനാകാതെ അധികൃതര്‍

തിരൂരങ്ങാടി: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പഞ്ചായത്ത് വിളിച്ച പ്രധാന അധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യോഗത്തില്‍ ബഹളം. രക്ഷിതാക്കളുടെ ചോദ്യത്തിന് മറുപടി പറയാനാകാതെ വിദ്യഭ്യാസ വകുപ്പും സ്‌കൂള്‍ അധികൃതരും. ഇന്നലെ ഉച്ചക്ക് നന്നമ്പ്ര പഞ്ചായത്ത് പി.കെ റൈഹാനത്തിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് സ്‌കൂളിന്റെയും വിദ്യഭ്യാസ വകുപ്പിന്റെ ഭാഗത്ത് സവത്ര കുഴപ്പങ്ങളുണ്ടെന്ന് ബോധ്യമായത്.2022 ജൂണില്‍ ടാക്‌സ് പിരീഡ് അവസാനിച്ച ബസ്സാണ് സര്‍വ്വീസ് നടത്തിയിരുന്നത്. സ്‌കൂളിന്റെ മാനേജ്‌മെന്റിലെ തര്‍ക്കങ്ങള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ച നിലയിലാണ്. എസ്.എം.സി കമ്മിറ്റിയോ കൃത്യമായി ചേരുന്ന പി.ടി.എ കമ്മിറ്റിയോ സ്‌കൂളിനില്ല. മാനേജ് മെന്റിലെ തര്‍ക്കങ്ങള്‍ കാരണം അധ്യപക ഒഴിവോ മറ്റു ഒഴിവുകളോ നികത്താനോ ആയ ഉള്‍പ്പെടെ...
Accident

സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂൾ വിദ്യാർഥിനി ഗുഡ്സ് ഓട്ടോ ഇടിച്ച് മരിച്ചു

തെയ്യാല : സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നിടെ ഗുഡ്‌സ് ഇടിച്ച് 9 കാരിക്ക് ദാരുണാന്ത്യം. തെയ്യാല പാണ്ടിമുറ്റത്ത് പെട്രോൾ പമ്പിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെയാണ് അപകടം നടന്നത്. പാണ്ടിമുറ്റം സ്വദേശി വെള്ളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്‌ന ഷെറിന്‍ ആണ് മരണപ്പെട്ടത്. നന്നമ്പ്ര എസ് എൻ യു പി സ്കൂൾ വിദ്യാർഥി യാണ്. സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങി വാഹനത്തിന് പിന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിര്‍ ദിശയില്‍നിന്നും വന്ന ഗുഡ്‌സ് ഇടിക്കുകയായിരുന്നു. ഗുഡ്‌സ് ഇടിച്ച് ഗുരുതര പരിക്കുകളോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചപ്പോളേക്കും കുട്ടി മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി....
Accident

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് : ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. കര്‍ണാടകയില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനുമാണ് വടകര അഴിയൂരില്‍ ദേശീയപാതയില്‍ കൂട്ടിയിടിച്ചത്. തീര്‍ത്ഥാടകരായ യാത്രക്കാര്‍ക്കും പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ക്കും പരുക്കേറ്റു. എല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Accident

മുന്നിയൂർ ആലിൻ ചുവട് സ്കൂട്ടറുകൾ കൂട്ടിയിടിച്ചു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

തിരൂരങ്ങാടി: മൂന്നിയൂർ ആലിൻ ചുവട് ഇറക്കത്തിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചു അപകടം ഒരു കുട്ടി ഉൾപ്പെടെ 3 പേർക്ക് ഗുരുതര പരിക്ക് പരിക്കേറ്റു. ആലിൻ ചുവട് അരീക്കാട്ട് പറമ്പ് മദാരി അസീസ് 45, ബന്ധുക്കളായ മുഹമ്മദ് ജിംഷാദ് (18), 4 വയസ്സുള്ള കുട്ടി എന്നിവർക്ക് പരിക്കേറ്റു. https://youtu.be/k8Mp168unCI മൂന്ന് പെരേയും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കൂടുതൽ ചകിത്സക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റു രണ്ടു പേരെ കോട്ടക്കൽ മിംസിലും പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 4:10ന് ആലിൻ ചുവട് കൗമിലെ ഇറക്കത്തിൽ ആണ് അപകടം....
Accident

ലോറിയിലേക്ക് മരം കയറ്റുന്നതിനിടെ ദേഹത്ത് വീണ് ഡ്രൈവർ മരിച്ചു

വള്ളിക്കുന്ന് : ലോറിയിലേക്ക് മരം കയറ്റുന്നതിനിടെ ദേഹത്ത് വീണ് ഡ്രൈവർ മരിച്ചു. അരിയല്ലൂർ കെടക്കളത്തിൽ ഉണ്ണിനായരുടെ മകൻ ശ്രീധരൻ എന്ന ശ്രീനിവാസൻ (51) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് അപകടം. രവി മംഗലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് മുറിച്ചിട്ട മരങ്ങൾ ലോറിയിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് അപകടം. മരം കയറ്റുന്ന തൊഴിലാളികളെ സഹായിക്കുന്നതിനിടെ മരം തെന്നി ദേഹത്ത് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
Accident

ഫുട്‌ബോൾ മത്സരം കാണാൻ പോകുന്നതിനിടെ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു

പെരുവള്ളൂർ : ഉങ്ങുങ്ങലിൽ ലോകക്കപ്പ് ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു. നജാത്ത് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി മാവൂർ സ്വദേശി നാദിർ (17) ആണ് മരിച്ചത്. ഇന്നലെ അർദ്ധ രാത്രി ആണ് ദാരുണമായ അപകടം ഉണ്ടായത്. സ്കൂളിന് സമീപത്തെ ചാലിപ്പാടത്തുള്ള കിണറിലാണ് കുട്ടി വീണത്. മീഞ്ചന്തയിൽ നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. TDRF വളണ്ടീയർമാരായ ഫസൽ റഹ്മാൻ കാടപ്പടി, ഹസീബ് പുളിയം പറമ്പ്, ഷബീബ് എന്നിവരും പ്രദേശത്തെ യുവാക്കളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. നജാത്ത് സ്കൂളിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥിയാണ്. തേഞ്ഞിപ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി....
Accident

കൊളപ്പുറത്ത് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തിരൂരങ്ങാടി : ദേശീയപാതയിൽ കൊളപ്പുറത്ത് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി കോതമംഗലം തച്ചംവള്ളി താഴം അഷ്‌റഫിന്റെ മകൻ ശഹദ് (20) ആണ് മരിച്ചത്. കഴിഞ്ഞ 23 ന് കൊളപ്പുറം അത്താണിക്കൽ വെച്ചായിരുന്നു അപകടം. ഓട്ടോയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ശഹദിനും ബന്ധു ജിഷാനും, ഓട്ടോയിൽ ഉണ്ടായിരുന്ന മുന്നിയൂർ ആലിൻ ചുവട് സ്വദേശികളായ 6 പേർക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ശഹദ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ രാത്രി മരിച്ചു....
Accident

ബസ്സിന്റെ ഡോർ അടച്ചില്ല; തെറിച്ചു വീണ യാത്രക്കാരി അതേ ബസ് കയറി മരിച്ചു

കോഴിക്കോട് : നരിക്കുനിയിൽ ബസ്സിൽ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസ്സിന് അടിയിൽപ്പെട്ട് മരിച്ചു. നരിക്കുനി താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ നരിക്കുനി – എളേറ്റിൽ വട്ടോളി റോഡിൽ നെല്ലിയേരി താഴെത്തായിരുന്നു അപകടം.താമരശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിൽ നിന്നാണ് ഉഷ റോഡിലേക്ക് തെറിച്ചു വീണത്. ഗുരുതരമായി പരിക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ്സിന്റെ വാതിൽ അടക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു....
Accident

മലപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾ മരിച്ചു

മലപ്പുറം നൂറടിപ്പാലത്ത് ബൈക്ക്നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾ മരിച്ചു.കുന്നംകുളം സ്വദേശി അഭിജിത്ത് (27) ആണ് മരണപ്പെട്ടത്. കോട്ടക്കൽ HMS ഹോസ്പിറ്റലിലെ സ്റ്റാഫ് ആണ്. മൃതദേഹം കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഹമ്പിൽ തട്ടി നിയന്ത്രണം വിട്ടാണ് അപകടമെന്ന് പോലീസ് പറഞ്ഞു.
Accident, Breaking news

ചെമ്മാട് കാറപകടം; വേങ്ങര സ്വദേശി മരിച്ചു

ചെമ്മാട് ബൈപാസ് റോഡിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു ഒരാൾ മരിച്ചു. വേങ്ങര വലിയോറ പുത്തനങ്ങാടി പാറമ്മൽ സ്വദേശി അഞ്ചുകണ്ടൻ പോക്കർ (75) ആണ് മരിച്ചത്. 2 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 4 നാണ് അപകടം. പോക്കറും 2 മക്കളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മരുമകൾ റഹ് മത്ത് 47), മകന്റെ മരുമകൻ പതിനാറുങ്ങൽ സ്വദേശി ഹാറൂൻ (28) എന്നിവർക്ക് പരിക്കേറ്റു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

പെരുമ്പാവൂരിൽ കാർ ലോറിയിലേക്ക് ഇടിച്ചു കയറി അപകടം; വെന്നിയുർ സ്വദേശി മരിച്ചു

പെരുമ്പാവൂർ : മൂവാറ്റുപുഴ എംസി റോഡിലെ മണ്ണൂർ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പിനു മുന്നിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കാർ ഇടിച്ചു കയറി യുവാവ് മരിച്ചു, കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. വെന്നിയുർ ചാലാട് സ്വദേശി ജിനീഷ് ആണ് മരിച്ചത്. ഫോട്ടോഗ്രാഫർ ആണ്. ഇന്ന് പുലർച്ചെയാണ് അപകടം. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലും ആലുവ രാജഗിരി ആശുപത്രിയിലും പെരുമ്പാവൂർ പ്രവേശിച്ചിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് കാറിൽ ഉണ്ടായിരുന്നത്. കാർ പൂർണമായും തകർന്നിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്ന് പ്രാഥമിക നിഗമനം. ജിനേഷ് ഭാര്യ വീട്ടിൽ നിന്ന് കുടുംബസമേതം യാത്ര പോയതായിരുന്നു. ഭാര്യ, കുഞ്ഞ്, അമ്മ, സഹോദരൻ, എന്നിവർക്കാണ് പരിക്കേറ്റത്....
Accident, Breaking news

കക്ക വാരാൻ പോയ വരുടെ തോണി മറിഞ്ഞു 2 പേർ മരിച്ചു, 2 പേരെ കാണാതായി

തിരൂർ : കക്ക വാരാന്‍ പുഴയിലിറങ്ങിയ കുടുംബം സഞ്ചരിച്ച തോണി മറിഞ്ഞു 2 പേർ മരിച്ചു, 2 പേരെ കാണാതായി. പുറത്തൂർ കളൂർ കുട്ടിക്കടവ് പുഴയിലാണ് സംഭവം. കുറ്റിക്കാട് കടവ് സ്വദേശികളും ബന്ധുക്കളുമായ വിളക്കത്ര വളപ്പിൽ മുഹമ്മദിന്റെ ഭാര്യ സൈനബ (54), ഹംസയുടെ ഭാര്യ ഈന്തു കാട്ടിൽ റുഖിയ (60) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ആലത്തിയൂർ ഇമ്പിച്ചി ബാവ ആശുപത്രിയിൽ. ഇരുവരും സഹോദരിമാരാണ്. ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം. ആറംഗ സംഘം കക്ക വാരാൻ പുഴയിൽ പോയതായിരുന്നു. അതിനിടെ തോണി മറിഞ്ഞു. 4 പേരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും 2 പേർ മരിച്ചു. 2 പേരെ കാണാതായിട്ട്ണ്ട്. ഇവർക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ്. രക്ഷപ്പെടുത്തിയതിൽ സ്ത്രീയും മകളും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 2 പുരുഷന്മാരെയാണ് കാണാതായത്....
Accident

നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിലും വാഹനങ്ങളിലും ഇടിച്ചു മറിഞ്ഞു

കോട്ടക്കൽ : നിയന്ത്രണം വിട്ട ചരക്ക് ലോറി ഇലക്ട്രിക് പോസ്റ്റിലും വാഹനങ്ങളിലും ഇടിച്ചു മറിഞ്ഞു അപകടം. സ്‌ഥിരം അപകട മേഖലയായ പെരിന്തൽമണ്ണ റോഡിൽ പുത്തൂർ ഇറക്കത്തിൽ ഇന്ന് വൈകുന്നേരം 4:45ഓടെ ആണ് അപകടം. അപകടത്തിൽ 11ഓളം ആളുകൾക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ 9 പേരേ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലും രണ്ട് പേരേ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. പെരിന്തൽമണ്ണ ഭാഗത്ത് നിന്നും വരുന്ന ലോറി പുത്തൂർ ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ 6ഓളം വൈദ്യുത പോസ്റ്റുകൾ തകരാറിലായി സ്ഥലത്ത് വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. അപകടങ്ങൾ സ്ഥിരമായതിനാൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. സൂചന ബോര്ഡുകളോ മറ്റോ ഇല്ലെന്ന് നാട്ടുകാർ ആരോപിച്ചു. പ്രശ്നം ചർച്ച ചെയ്യാമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് അവസാനിപ്പിച്ചത്....
Accident

തിരൂരിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

തിരൂർ : തിരൂരില്‍ റെയില്‍വേ പാളത്തിനു സമീപം ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പൂക്കയില്‍ ഭാഗത്തെ കാക്കടവ് റെയില്‍വേ സബ് സ്റ്റേഷനു സമീപത്താണ് മൃതദേഹം കണ്ടത്. പാളത്തിനു സമീപത്ത് പുല്ല് വെട്ടി വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് കണ്ടത്. ട്രൗസറും ബനിയനുമാണ് ധരിച്ചിട്ടുള്ളത്. ഒരാഴ്ച പഴക്കം തോന്നിക്കുന്നുണ്ട്. ആര്‍പിഎഫ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയാണ്. തിരൂര്‍ പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ട്രെയിന്‍ തട്ടിയോ, വീണോ മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല...
Accident

ക്രൂയിസർ വണ്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

വിദ്യാര്‍ത്ഥികളുമായി അമിത വേഗമോടിയ ക്രൂയിസറിടിച്ച് കാല്‍നടക്കാരനായ മദ്‌റസ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കൂട്ടായിയിലാണ് ക്രൂയിസറിന്റെ അമിത വേഗം കുരുന്നിന്റെ ജീവന്‍ തട്ടിയെടുത്തത്. അപകടം കുട്ടിയുടെ വീടിന്റെ വാരകള്‍ക്കകലെ കൂട്ടായി പാലത്തുംവീട്ടില്‍ അബ്ദുറസാക്ക് എന്ന ബാബുവിന്റെ മകന്‍ മുഹമ്മദ് റസാന്‍ ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. മദ്‌റസ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ കൂട്ടായി ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ ക്രൂയിസര്‍ റസാനെ ഇടിക്കുകയായിരുന്നു. വാഹനം റസാന്റെ ദേഹത്ത് കയറിയിറങ്ങി. തിരൂരിലെ ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 11മണിയോടെ മരണപ്പെടുകയായിരുന്നു. വീടിന്റെ വാരകള്‍ക്കകലെയായിരുന്നു അപകടം. കൂട്ടായി കെ.കെ.എച്ച്.എസ്.എം മദ്‌റസയിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിയായിരുന്നു. തിരൂരിലെ വിവിധ സ്‌കൂളുകളിലേക...
Accident

വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മഞ്ചേരി : അരീക്കോട് റോഡിൽ കാരാപറമ്പിൽ വാനും ബൈക്കുമായി കൂട്ടിയിടിച്ചു മറിഞ്ഞു ബൈക്ക് യാത്രികൻ മരിച്ചു. ചെക്കുളം ചെങ്ങര സ്വദേശി അറഞ്ഞിക്കൽ അബ്ദുറഹിമാന്റെ മകൻ ജുനൈദ് (20) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30 ന് മഞ്ചേരി അരീക്കോട് റോഡിൽ നാരാണിക്കുളം വളവിലാണ് അപകടം. അപകടത്തെ തുടർന്ന് ട്രാവലർ നടുറോഡിൽ മറിഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ. മാതാവ് നഷീദ. സഹോദരങ്ങൾ: ദിൽഷാദ്, അഷ്‌മിൽ....
error: Content is protected !!