കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
സിഡ-2023' ദേശീയ സമ്മേളനം തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍സയന്‍സ് പഠനവിഭാഗം സംഘടിപ്പിക്കുന്ന കമ്പ്യൂട്ടേഷണല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റാ അനലിറ്റിക്സ് (സിഡ-2023) ദേശീയ സമ്മേളനത്തിന് തുടക്കമായി. കമ്പ്യൂട്ടര്‍ അടിസ്ഥാനമായുള്ള നൂതനാശയങ്ങളെയും വ്യവസായ സംരഭകരെയും ഗവേഷകരെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പരിപാടി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. യു.എല്‍.സി.സി.എസ്.എസ്., സി.ഇ.ഒ. രവീന്ദ്രന്‍ കസ്തൂരി മുഖ്യപ്രഭാഷണം നടത്തി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സ് ഡയറക്ടര്‍ ഡോ. എം. മനോഹരന്‍, ഡോ. രാജി, ഡോ. കെ. ജയകുമാര്‍, ഡോ. ടി. പ്രസാദ്, കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. വി.എല്‍. ലജിഷ്, കെ.എ. മഞ്ജുള എന്നിവര്‍ സംസാരിച്ചു. ഡോ. കുമാര്‍ രാജാമണി (സീനീയര്‍ മാനേജര്‍, അല്‍ഗൊരിതം), ഡോ. ദീപ...