Saturday, August 23

Crime

14 കാരനെ ബലമായി കടത്തി കൊണ്ടു പോയി പീഡിപ്പിച്ചു ; 53കാരന് 16 വര്‍ഷം തടവും പിഴയും ശിക്ഷ
Crime, Information

14 കാരനെ ബലമായി കടത്തി കൊണ്ടു പോയി പീഡിപ്പിച്ചു ; 53കാരന് 16 വര്‍ഷം തടവും പിഴയും ശിക്ഷ

മലപ്പുറം: 14 കാരനെ ബലമായി കടത്തി കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന് 16 വര്‍ഷം തടവും 70000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുലാമന്തോള്‍ വളപുരം, അങ്ങാടിപറമ്പ് ഊത്തക്കാട്ടില്‍ മുഹമ്മദ് ശരീഫ് എന്ന ഉസ്മാന്‍ ശരീഫിനെ ( 53) പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ കുമാറാണ് ശിക്ഷ വിധിച്ചത്. പ്രതിയെ പെരിന്തല്‍മണ്ണ സബ് ജയില്‍ മുഖേന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്കും. 2019 ലാണ് കേസിനാസ്പദമായ അതിക്രമം നടന്നത്. 14 കാരനെ ബലമായി കടത്തി കൊണ്ട് പോയി ശരീഫ് പീഢിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കൊളത്തൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. ഇന്‍സ്‌പെക്ടര്‍ മധു ആണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഐ.പി സി 366 -പ്രകാരം രണ്ട് വര്‍ഷം കഠിന തടവും 10000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കഠിന തടവും , ഐ.പി സി 37 പ്രകാരം പ്രകാരം 7 വര്‍ഷം കഠിന തടവും...
Crime

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; മലപ്പുറം സ്വദേശികളിൽ നിന്നും 2 കിലോ സ്വർണം പിടികൂടി

കരിപ്പൂർ : കരിപ്പൂരിൽ രണ്ടു കിലോയോളം സ്വർണം കസ്റ്റംസ് പിടികൂടി. ഇന്ന് രാവിലെ അബുദാബിയിൽനിന്നും ജിദ്ദയിൽനിന്നും കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.1 കോടി രൂപ വില മതിക്കുന്ന 2 കിലോഗ്രാമോളം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ മലപ്പുറം ജില്ലക്കാരായ രണ്ടു യാത്രക്കാരിൽ നിന്നും ആയി പിടികൂടിയത് . എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ അബുദാബിയിൽ നിന്നും എത്തിയ നിലമ്പൂർ സ്വദേശിയായ പുലികുന്നുമ്മേൽ മിർഷാദിൽ(24) നിന്നും 965 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ 3 ക്യാപ്സൂലുകളും ഫ്‌ളൈനാസ് എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നും റിയാദ് വഴി എത്തിയ ഒതുക്കുങ്ങൽ സ്വദേശിയായ കോയപ്പാതൊടി സഹീദിൽ (25) നിന്നും 1174 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂലുകളുമാണ് കസ്റ്റംസ് പിടികൂടിയത്. കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്ത ചെറിയൊരു പ്രതിഫലത്...
Crime, Health,, Information

മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി സ്‌പോട്ടില്‍ പണി കിട്ടും

മലപ്പുറം : ജില്ലയില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ആല്‍കോ സ്‌കാന്‍ വാന്‍. ഏത് തരം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാലും ആല്‍കോ സ്‌കാനിന് അത് കണ്ടെത്താന്‍ സാധിക്കും. മെഡിക്കല്‍ സെന്ററില്‍ കൊണ്ട് പോകാതെ വാനില്‍ വെച്ച് തന്നെ ഫലം അറിയാം. സാധാരണയായി ഊതിപ്പിടിക്കുന്ന മെഷീനുകളില്‍ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് മാത്രമേ അറിയാന്‍ സാധിക്കൂ. നിയമനടപടികള്‍ക്കായി മെഡിക്കല്‍ പരിശോധന ആവശ്യമാണ്. മറ്റ് ലഹരിവസ്തുക്കള്‍ കണ്ടെത്താനും പ്രയാസമാണ്. ഈ കടമ്പകളൊന്നുമില്ലാതെ അപ്പോള്‍ തന്നെ പണി കൊടുക്കാവുന്ന വിധമാണ് ആല്‍കോ സ്‌കാന്‍ വാന്‍ സംവിധാനം പൊലീസ് സജ്ജമാക്കിയിട്ടുള്ളത്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പഴയ ബ്രത്ത് അനലൈസര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഊതിയാല്‍ മണം കിട്ടാത്ത ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ ഉമിനീര്‍ സാമ്പിളായി എടുത്ത്, ഉപയോഗിച്ച ലഹരിപദാര്‍ഥം എന്താണെന്ന്...
Crime, Information

എംഡിഎംഎയും കഞ്ചാവുമായി എക്‌സൈസ് ഉദ്യോഗസ്ഥനടക്കം 3 പേര്‍ പിടിയില്‍

കൊല്ലം: കൊല്ലം അഞ്ചലില്‍ 20 ഗ്രാം എംഡിഎംഎ യും 58 ഗ്രാം കഞ്ചാവുമായി എക്‌സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ പിടിയില്‍. എക്‌സൈസ് ഉദ്യോഗസ്ഥനായ കോട്ടുക്കല്‍ സ്വദേശി അഖില്‍, തഴമേല്‍ സ്വദേശി ഫൈസല്‍, ഏരൂര്‍ സ്വദേശി അല്‍സാബിത്ത് എന്നിവരെ കൊല്ലം ഡാന്‍സാഫ് ടീമും അഞ്ചല്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടി. കിളിമാനൂര്‍ എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥനായ അഖിലിന് എംഡിഎംഎ കച്ചവടമുണ്ടെന്ന് നേരത്തെ മുതല്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഏറെ ദിവസം അഖിലിനെ നിരീക്ഷിച്ചതിന് ശേഷമാണ് ഇന്ന് അഞ്ചല്‍ പൊലീസും ഡാന്‍സാഫ് ടീമും ഇവര്‍ തമ്പടിച്ചിരുന്ന ലോഡ്ജിലേക്ക് എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും പിടികൂടിയത്. അഞ്ചലില്‍ കഴിഞ്ഞ ആറ് മാസമായി മുറിയെടുത്താണ് മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്....
Crime, Information

മദ്യപിച്ചെത്തിയ മകന്‍ അമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

ആലപ്പുഴ : ആലപ്പുഴ കുറത്തികാട് മദ്യ ലഹരിയിലെത്തിയ മകന്‍ അമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു. ഭരണിക്കാവ് സ്വദേശി രമ (55) ആണ് മരിച്ചത്. മകന്‍ നിധിന്‍ പൊലീസ് കസ്റ്റഡിയിലാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഇവരെ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ മൂത്ത മകനാണ് അമ്മ മരിച്ച് കിടക്കുന്നത് കണ്ടത്. പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി നിധിനെ കസ്റ്റഡിയിലെടുത്തു. പണത്തിനായി അമ്മയെ നിധിനും പിതാവും നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പലപ്പോഴും ഇവര്‍ അയല്‍ വീടുകളിലാണ് രാത്രി കിടന്നിരുന്നത്....
Crime, Information

സീരിയലില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ഫ്‌ളാറ്റിലെത്തിച്ച് പീഢനം; ചെമ്മാട് സ്വദേശികള്‍ക്കായി അന്വേഷണം

സീരിയലില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചെമ്മാട് സ്വദേശികളായ രണ്ടു പ്രതികള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കോട്ടയം സ്വദേശിയായ ഇരുപത്തിനാലുകാരിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്തു. ഈ മാസം നാലിനാണു സംഭവം. കണ്ണൂര്‍ സ്വദേശിയായ സിനിമ സീരിയല്‍ അഭിനേത്രിയാണ് കോട്ടയം സ്വദേശിയായ പരാതിക്കാരിയെ പ്രതികളുമായി പരിചയപ്പെടുത്തിയത്. സിനിമ-സീരിയല്‍ നടിയെ പരിചയപ്പെട്ട യുവതി കോട്ടയത്തു നിന്ന് ആദ്യം കണ്ണൂരിലെത്തുകയായിരുന്നു. കോഴിക്കോട്ടെ നിര്‍മാതാവിനെ കണ്ടാല്‍ സിനിമ യില്‍ അവസരം ലഭിക്കുമെന്നു നടി പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും കോഴിക്കോടെത്തി. രണ്ടു ദിവസം റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോസ്റ്റലില്‍ താമസിച്ചു പിന്നീടു കാരപ്പറമ്പിലെ ഫ്‌ലാറ്റില്‍ നിര്‍മാതാവ് എത്തിയതായി അറിയിക്കുകയും യുവതികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ നിന്ന് ഉച്ചയ്ക്ക് 1.30 ...
Crime

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട ; 62 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് അരക്കോടി വിലമതിക്കുന്ന 62 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. കോട്ടയം പൂഞ്ഞാര്‍ സ്വദേശി നടക്കല്‍ വീട്ടില്‍ ജോസി സെബാസ്റ്റ്യന്‍, ഇടുക്കി തൊടുപുഴ പള്ളിക്കര വീട്ടില്‍ പ്രകാശ് ജോസ് എന്നിവരെയാണ് മലപ്പുറം പൊലീസ് പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രപ്രദേശില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് സംസ്ഥാനത്തുട നീളം എത്തിച്ചു നല്‍കുന്ന സംഘത്തെ കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ് പി അബ്ദുല്‍ ബഷീര്‍, മലപ്പുറം പോലീസ് ഇന്‍സ്‌പെക്ടര്‍ ജോബി തോമസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ മലപ്പുറം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജീഷിലിന്റെ നേതൃത്വത്തില്‍ മലപ്പുറം പോലീസും മലപ്പുറം ജില്ല ആന്റി നര്‍ക്കോട്ടിക് സ്‌ക്വാര്‍ഡും ചേര്‍ന്ന് മലപ്പുറത്തു നടത്തിയ പരിശോധനയിലാണ് പ്ര...
Crime

താനൂരില്‍ വന്‍ കഞ്ചാവ് വേട്ട

താനൂര്‍: ട്രെയിന്‍ മാര്‍ഗം വില്‍പ്പനക്ക് എത്തിച്ച കഞ്ചാവുമായി രണ്ട് പേര്‍ പോലീസിന്റെ പിടിയില്‍ രാവിലെ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചെന്നൈ മെയിലില്‍ വില്‍പ്പനക്ക് എത്തിച്ച 6 കിലോയോളം കഞ്ചാവുമായാണ് 2 പേരെ പിടികൂടിയത്. വെസ്റ്റ് ബംഗാള്‍ സ്വദേശി സോമന്‍ സാന്ദ്രാ, വക്കാട് സ്വദേശി ഫഹദ് എന്നിവരാണ് പിടിയിലായത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഫഹദിനൊപ്പം കഞ്ചാവ് വാങ്ങാന്‍ എത്തിയ ആളാണ് ഓടി രക്ഷപ്പെട്ടത്. സോമന്‍ സാന്ദ്രായാണ് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ചത്. ഓടി രക്ഷപ്പെട്ടയാള്‍ക്കായി അന്വേഷണം ആരംഭിച്ചു. പിടികൂടിയ കഞ്ചാവ് പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ ജിനേഷിന്റെ സാനിധ്യത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് താനൂര്‍ ഡിവൈഎസ്പി ബെന്നി, എസ് ഐ കൃഷ്ണലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുജിത്ത്, ലിബിന്‍, രതീഷ്...
Crime, Information

പട്ടാപ്പകല്‍ വീട്ടമ്മയുടെ വായില്‍ തുണി തിരുകി ശുചിമുറിയില്‍ പൂട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

മൂവാറ്റുപുഴ നഗരത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ ശുചിമുറിയില്‍ പൂട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. മൂവാറ്റുപുഴ കിഴക്കേക്കര കളരിക്കല്‍ മോഹനന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. 20 പവനോളം സ്വര്‍ണവും, 20,000 രൂപയും ന്ടപ്പെട്ടിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ മോഹനന്റെ അകന്ന ബന്ധുവായ പത്മിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട് വൃത്തിയാക്കി കൊണ്ടിരുന്ന പത്മിനിയെ മുഖം മൂടി ധരിച്ചെത്തിയ ആള്‍ പുറകില്‍ നിന്നും കടന്നു പിടിച്ച ശേഷം വായില്‍ ടവ്വല്‍ തിരുകി ശുചിമുറിയില്‍ അടയ്ക്കുകയായിരുന്നുവെന്നാണ് പത്മിനി പറയുന്നത്. അതിനു ശേഷം അലമാരിയില്‍ സൂക്ഷിച്ചിരുന്ന 20 പവനോളം സ്വര്‍ണവും, 20,000 രൂപയും മോഷ്ടിച്ച് കള്ളന്‍ കടന്നു കളഞ്ഞു....
Crime

സ്വകാര്യ ബസില്‍ കവര്‍ച്ച നടത്തിയ മലപ്പുറം സ്വദേശികളടങ്ങിയ മൂന്നംഗ സംഘം പിടിയില്‍

വയനാട് : മാനന്തവാടി-ബത്തേരി റൂട്ടിലെ സ്വകാര്യ ബസില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം പിടിയില്‍. മലപ്പുറം ഇരുവട്ടൂര്‍ അബ്ദുല്ലക്കോയ എന്ന ഷാനവാസ്, ചങ്ങനാശ്ശേരി ഫാത്തിമപുരം എന്‍. ചാന്ദ്, തിരൂരങ്ങാടി കൊടിഞ്ഞി കുറ്റിയത്ത് സമീര്‍ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസിലെ യാത്രക്കാരനായിരുന്ന മടവൂര്‍ സ്വദേശിയുടെ 63,000 രൂപ ഇവര്‍ ബാഗില്‍ നിന്നും മോഷ്ടിക്കുകയായിരുന്നു. ബാഗിന് ഒരു കേടുപാടും സംഭവിക്കാതെ വിദഗ്ധമായിട്ടായിരുന്നു മോഷണം. ബത്തേരി പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ, എം.എ. സന്തോഷും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്....
Crime

വിവാഹത്തില്‍ നിന്ന് പിന്മാറി ; യുവതിയെ നടുറോഡിലിട്ട് യുവാവ് കുത്തി കൊലപ്പെടുത്തി

ബെംഗളുരു: വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയെ നടുറോഡിലിട്ട് പതിനാറ് തവണ കുത്തി യുവാവ് കൊലപ്പെടുത്തി. ഇന്നലെ രാത്രി 7.30-യോടെ ബെംഗളുരു മുരുഗേശ് പാളയയിലാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞിറങ്ങുകയായിരുന്ന ആന്ധ്രയിലെ കാക്കിനട സ്വദേശിനിയായ ലീല പവിത്രയെയാണ് ആന്ധ്ര ശ്രീകാകുളം സ്വദേശി ദിനകര്‍ ബനാല ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനാണ് ലീലയെ ദിനകര്‍ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ജോലി കഴിഞ്ഞിറങ്ങുമ്പോള്‍ ലീലയോട് ദിനകര്‍ സംസാരിക്കാന്‍ ശ്രമിച്ചു. സംസാരിക്കാന്‍ ലീല വിസമ്മതിച്ചതോടെ ദിനകര്‍ ലീലയെ കുത്തുകയായിരുന്നു. മാരകമായി മുറിവേറ്റ ലീല സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തുടര്‍ന്ന് റോഡില്‍ ലീലയുടെ മൃതദേഹത്തിന് സമീപം ഇരുന്ന പ്രതിയെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു....
Crime

റോഡിൽ നിന്ന് വഴിമാറി കൊടുത്തില്ല; യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ഒളകര സ്വദേശി പിടിയിൽ

തിരൂരങ്ങാടി : റോഡിൽ നിന്ന് വഴി മാറി കൊടുക്കാത്തതിന് ഒളകര സ്വദേശിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പുകയൂർ ഒളകര പാലമടത്തിൽ ചാലിൽ സുധീഷ് ബാബു (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഏപ്രിൽ 27 ന് രാത്രി 8 മണിക്ക് അറക്കൽ പുറായ അങ്ങാടിയിൽ വെച്ചാണ് സംഭവം. റോഡിൽ നിന്ന് വഴി മാറാത്തതിന് കത്തി കൊണ്ട് മാറിലും വയറിലും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു കേസ്. തമിഴ്‌നാട്ടിലും മറ്റും ഒളിവിൽ കഴിഞ്ഞ ഇയാളെ താനൂർ ഡി വൈ എസ് പി ബെന്നിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എസ് സി പി ഒ സലേഷ്, പ്രകാശൻ, അഭിമന്യു, അമൽ, അഖിൽ രാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്....
Crime, Information

കുപ്രസിദ്ധ മോഷ്ടാവ് വാട്ടര്‍ മീറ്റര്‍ കബീര്‍ കോട്ടക്കല്‍ പൊലീസിന്റെ പിടിയില്‍

കോട്ടക്കല്‍: എടരിക്കോട് കടയുടെ പൂട്ട് പൊളിച്ച് പണവും മറ്റും കവര്‍ന്ന സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് കോട്ടക്കല്‍ പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി മേലേത്ത് വീട്ടില്‍ അബ്ദുല്‍ കബീര്‍ (50)എന്ന വാട്ടര്‍ മീറ്റര്‍ കബീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പതിനഞ്ചോളം മോഷണ കേസില്‍ ഉള്‍പ്പെട്ട ആളാണ് പ്രതി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. എടരിക്കോട് എം എം വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട്‌സ് എന്ന സ്ഥാപനത്തിന്റെ പൂട്ടു പൊളിച്ച് അകത്തുകയറി പണവും മറ്റും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി. എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ അശ്വത്തിന്റെ നേതൃത്വത്തില്‍ കോട്ടക്കല്‍ പോലീസ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് പ്രതിയെ പിടികൂടിയത്. രാത്രികാലങ്ങളില്‍ ആളി...
Crime, Information

നിരോധിത കോഴിപ്പോര് നടത്തിയ ഏഴ് പേര്‍ പിടിയില്‍, കോഴികളും കസ്റ്റഡിയില്‍

പാലക്കാട്: നിരോധിത കോഴിപ്പോര് നടത്തിയ ഏഴ് പേര്‍ പിടിയില്‍. പാലക്കാട് ചിറ്റൂര്‍ അഞ്ചാംമൈല്‍ കുന്നുങ്കാട്ടുപതിയിലാണ് കോഴിപ്പോര് നടത്തിയത്. സംഭവത്തില്‍ എരുത്തേമ്പതി സ്വദേശികളായ കതിരേശന്‍(25), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), അരവിന്ദ് കുമാര്‍ (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരെ പാലക്കാട് ചിറ്റൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും പ്രതികളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത കോഴികളെ പൊലീസ് സ്റ്റേഷനില്‍ ലേലം ചെയ്ത് വില്‍ക്കും. കോടതിയില്‍ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് കോഴികളെ ലേലം ചെയ്ത് ആ തുക കോടതിയില്‍ കെട്ടിവെക്കുന്നത്. സമാനരീതിയില്‍ കഴിഞ്ഞ മാസവും ഇവിടെ കോഴിപ്പോര് നടന്നതായി കണ്ടെത്തിയിരുന്നു. ചിറ്റൂര്‍ അത്തിക്കോട് നെടുംപുരയിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തിയത...
Crime

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ. മലപ്പുറം എടരിക്കോട് വില്ലേജ് അസിസ്റ്റന്റ് പി ചന്ദ്രനാണ്പിടിയിലായത്. 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾപിടിയിലായത്. ഭീഷണിപ്പെടുത്തിയാണ്ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്. വീടിന്റെ തറ നിർമ്മിക്കുന്ന സ്ഥലത്തു നിന്ന് ചെങ്കല്ല് വെട്ടിയതിൽ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ടത്....
Crime

കരിപ്പൂരില്‍ 55 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മോങ്ങം സ്വദേശി പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂരില്‍ ശശീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ മിശ്രിതവുമായി മലപ്പുറം സ്വദേശി കസ്റ്റംസ് പിടിയില്‍. രാവിലെ ജിദ്ദയില്‍ നിന്നും എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം മോങ്ങം സ്വദേശിയായ ബംഗലത്ത് ഉണ്ണി മൊയ്ദീന്‍ മകന്‍ നവാഫില്‍ (29) നിന്നുമാണ് 55 ലക്ഷം രൂപ വില മതിക്കുന്ന 999 ഗ്രാം സ്വര്‍ണം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. നവാഫിന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സുലുകളില്‍ നിന്നും ലഭിച്ച 1060 ഗ്രാം സ്വര്‍ണമിശ്രിതം വേര്‍തിരിച്ചെടുത്തതില്‍ നിന്നും 999 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് ലഭിച്ചത്. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത 90,000 രൂപയ്ക്കു വേണ്ടിയാണ് കള്ളക്കടത്തിനു ശ്രമിച്ചതെന്ന് നവാഫ് വ്യക്തമാക്കി. ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് നവാഫിന്റെ അറസ്റ്റും മറ്റു തുടര്‍...
Crime

വിവാഹിതയായ മകള്‍ക്ക് മറ്റൊരു ബന്ധം, കൊന്ന് കഷ്ണങ്ങളാക്കി വിവിധ ഇടങ്ങളിലായി ഉപേക്ഷിച്ചു ; പിതാവ് അറസ്റ്റില്‍

അമരാവതി: വിവാഹിതയായ മകള്‍ക്ക് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ് മകളെ അച്ഛന്‍ കൊലപ്പെടുത്തി ശരീരാവശിഷ്ടങ്ങള്‍ വിവിധ പ്രദേശങ്ങളിലായി ഉപേക്ഷിച്ചു. ആന്ധ്രപ്രദേശിലെ നന്ദ്യാല ജില്ലയിലാണ് സംഭവം. കേസില്‍ ദേവേന്ദ്ര റെഡ്ഢിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവേന്ദ്ര റെഡ്ഢിക്ക് രണ്ടു പെണ്‍മക്കളാണ്. 21 വയസ്സുള്ള മൂത്ത മകള്‍ പ്രസന്നയെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറിനെയാണ് വിവാഹം ചെയ്തത്. ഇവര്‍ കുടുംബവുമായി ഹൈദരാബാദില്‍ താമസിക്കുന്നതിനിടെ യുവതിക്ക് മറ്റൊരാളുമായി പ്രണയത്തിലായി. തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു. മകളുടെ പ്രണയ ബന്ധം അറിഞ്ഞ ദേവേന്ദ്ര റെഡ്ഢി ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ബന്ധം തുടര്‍ന്നും ഇവര്‍ ബന്ധം തുടരുന്നുണ്ടെന്നറിഞ്ഞതോടെ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം മൃതശരീരം കഷ്ണങ്ങളാക്കി വിവിധയിടങ്ങളില്‍ തള്ളി ഒന്നുമറിയാത...
Crime

വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസ്; ഒരാള്‍ കസ്റ്റഡിയില്‍

കോഴിക്കോട് : കോഴിക്കോട്ട് വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി ബോണിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഒമ്പതാം ക്ലാസുകാരിയാണ് തന്നെ മയക്കുമരുന്ന് കാരിയറായി ഉപയോഗിച്ചെന്ന ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്. മൂന്നു വര്‍ഷമായി ലഹരി സംഘത്തിന്റെ വലയിലാണ് താനെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. 'ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുവഴി പരിചപ്പെട്ട ഇടപാടുകാര്‍ ആദ്യം സൗജന്യമായും പിന്നീട് കാരിയറാക്കിയും മയക്കുമരുന്നത് തന്നു. മൂന്നുവര്‍ഷമായി മയക്കുമരുന്ന് കാരിയറായി പ്രവര്‍ത്തിച്ചു. സ്‌കൂളില്‍ നിന്ന് പഠിച്ചുപോയവര്‍ക്കൊക്കെ മയക്കുമരുന്ന് എത്തിച്ചത്'. കൈയില്‍ മുറിവ് കണ്ടപ്പോള്‍ ഉമ്മ ടീച്ചറോടും വിവരം പറഞ്ഞിരുന്നെന്നും വിദ്യാര്‍ഥി വെളിപ്പെടുത്തിയിരുന്നു.പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ...
Crime

500 ഗ്രാം മയക്കുമരുന്നുമായി 3 മലപ്പുറം സ്വദേശികൾ പിടിയിൽ

മഞ്ചേരിയിൽ ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട മലപ്പുറം എക്സൈസ് ഇന്റലിജിൻസ് വിഭാഗവുംഎക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്കോഡും മഞ്ചേരിയിൽ വച്ച് നടത്തിയ പരിശോധനയിൽ 500 ഗ്രാം എംഡിഎംഎ യുമായി മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ പിടികൂടി. മലപ്പുറം കോണോംപാറ പുതുശ്ശേരി വീട്ടിൽ റിയാസ് ( 31 ), മലപ്പുറം പട്ടർക്കടവ് പഴങ്കരക്കുഴിയിൽ നിഷാന്ത്(23), പട്ടർക്കടവ് മൂന്നൂക്കാരൻ വീട്ടിൽ സിറാജുദ്ദീൻ(28)എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചKL14 S 1110 നമ്പർ മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപിലുള്ള ഇവരുടെ സുഹൃത്തായ മുഹമ്മദ് സാബിഖ്എന്നയാളാണ് ഇവർക്ക് മയക്കുമരുന്ന് അയച്ച് നൽകുന്നത് എന്നാണ് പ്രതികൾ നൽകിയ മൊഴി .എക്‌സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്.പി കെ, ഷിജുമോൻ. ടി,പ്രിവന്റീവ് ഓഫീസർമാരായ പ്രദീപ്കുമാർ കെ,ഷിബുശങ്കർ. കെ, സന്തോഷ്‌. ടി,സിവിൽ എക്സൈസ് ഓഫീസർമ...
Crime

മാരക മയക്കുമരുന്നും കഞ്ചാവുമായി വേങ്ങര സ്വദേശികൾ തിരൂരങ്ങാടിയിൽ പിടിയിൽ

തിരൂരങ്ങാടി : മാരക മയക്കുമരുന്നും കഞ്ചാവുമായി 2 യുവാക്കൾ തിരൂരങ്ങാടി യിൽ പിടിയിലായി. വേങ്ങര ചേറൂർ മിനി കാപ്പിൽ മൂട്ടപ്പറമ്പൻ അബ്ദുൽ റൗഫ്‌ (26), ഊരകം കുറ്റാളൂർ തോട്ടക്കോടൻ മുഹമ്മദ് മുഹ്‌സിൻ (23) എന്നിവരെയാണ് തിരൂരങ്ങാടി ഇൻസ്‌പെക്ടർ കെ.ടി. ശ്രീനിവാസനും സംഘവും പിടികൂടിയത്. ഇവരിൽ നിന്ന് മാരക മയക്കു മരുന്ന് ഇനത്തിൽ പെട്ട 5.280 ഗ്രാം എം ഡി എം എ യും 186 ഗ്രാം കഞ്ചാവും പിടികൂടി. കെ എൽ 55 7272 നമ്പർ കാറിൽ വന്ന ഇവരെ തിരൂരങ്ങാടി പനമ്പുഴ റോഡിൽ ഗ്യാസ് ഏജൻസിക്ക് സമീപത്ത് വെച്ചാണ് പിടികൂടിയത്. ഇൻസ്‌പെക്ടർ ക്ക് പുറമെ എസ് ഐ എൻ.മുഹമ്മദ് റഫീഖ്, എ എസ് ഐ സജിനി, സി പി ഒ മാരായ ലക്ഷ്മണൻ, അമർനാഥ്‌, എന്നിവരും ഡാൻസാഫ് ടീമും സംഘത്തിലുണ്ടായിരുന്നു....
Crime

ബിഎസ്എൻഎൽ കേബിളുകൾ മോഷ്ടിച്ച തിരൂരങ്ങാടിയിൽ ദമ്പതികൾ അറസ്റ്റിൽ

തിരൂരങ്ങാടി : വെന്നിയുരിൽ നിന്ന് ബി എസ് എൻ എൽ കോപ്പർ കേബിളുകൾ മോഷ്ടിച്ച കേസിൽ ദമ്പതികളെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. വെന്നിയൂരിൽ ദേശീയപാത നവീകരണ ത്തിനായി റോഡ് കീറിയപ്പോൾ പൊങ്ങി വന്ന കോപ്പർ കേബിളുകൾ ആണ് കവർന്നത്. തമിഴ്നാട് മാരിയമ്മൻ കോവിൽ സ്വദേശി കട്ടമണി (51), ഭാര്യ പരാശക്തി (40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 3 ലക്ഷം രൂപയുടെ കേബിളുകൾ കവർന്നതായി ബി എസ് എൻ എൽ അധികൃതർ പരാതി നൽകിയിരുന്നു....
Crime

വിവാഹ വാഗ്ദാനം നിരസിച്ചു ; പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം

കനകപുര : കര്‍ണാടകയിലെ രാമനഗര ജില്ലയില്‍ പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം. കനകപുര എന്ന സ്ഥലത്താണ് സംഭവം. വിവാഹ വാഗ്ദാനം നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത് എന്നാണ് വിവരം. സംഭവത്തില്‍ കനകപുര സ്വദേശി സുമന്ത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആസിഡ് ആക്രമണത്തില്‍ സാരമായി പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്....
Crime

മദ്രസ വിദ്യാർഥിനിക്ക് ഉടുമുണ്ട് പൊക്കികാണിച്ച യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടി : മദ്റസ വിദ്യാർത്ഥിക്ക് ബൈക്കിലെത്തിയ യുവാവ് ഉടു മുണ്ട് പൊക്കി കാണിച്ചു കൊടുത്ത സംഭവത്തിൽ പോക്സോ കേസിൽ ൽ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു . ചിറമംഗലം നെടുവയിലെ പുതിയ നാലകത്ത് അലവി ക്കുട്ടി (37) നെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് join ചെയ്യുക https://chat.whatsapp.com/LwDGrQVAOuNDWoWqQPMNEE...
Crime

വള്ളിക്കുന്നിൽ 17 കാരി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ

വള്ളിക്കുന്ന്: വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് കഴിഞ്ഞദിവസം 17 വയസുള്ള പെൺകുട്ടി ട്രെയിൻ തട്ടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ചേളാരി സ്വദേശി മുണ്ടൻകുഴിയിൽ ഷിബിൻ(24) നെ പരപനങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു. ഈ കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു ഷിബിൻ. മൊബൈൽ ഫോണിൽ ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തു എന്നുള്ള കാരണത്താൽ യുവാവ് നിരന്തരമായി ഈ കുട്ടിയുമായി തർക്കത്തിൽ ഏർപ്പെട്ടു വന്നിരുന്നു. തുടർന്നാണ് വാലന്റൻസ് ഡേയുടെ അന്ന് ഇതേ വിഷയവുമായി തർക്കത്തിൽ ഏർപ്പെടുകയും കുട്ടി പിണക്കം മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും അത് അനുസരിക്കാതെ പിണക്കത്തിൽ തുടർന്നു. ആത്മഹത്യ ചെയ്യുന്നതിനുള്ള പ്രേരണ നൽകിയ കുറ്റത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പരപ്പനങ്ങാടി സി.ഐ കെ.ജെ ജിനേഷ് പറഞ്ഞു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DCyh8ZRvsb39kdV8my50Nx വള്ളിക്കുന്ന് അരിയല്ലൂർ ദേവിവിലാസ...
Crime

പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ ചുട്ടുകൊന്നു; ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഭോപ്പാല്‍: രാജസ്ഥാനില്‍ നിന്ന് കാണാതായ രണ്ട് യുവാക്കളെ ഹരിയാനയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. രാജസ്ഥാനില്‍ നിന്ന് പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയ രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ പഹാരി തഹസില്‍ ഘട്മീക ഗ്രാമ വാസികളായ നസീര്‍(25), ജുനൈദ്(35) എന്നിവരുടെ മൃതദേഹങ്ങളാണ് ബൊലേറോയ്ക്കകത്ത് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വാഹനവും പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. സംഭവത്തില്‍ ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തര്‍ക്കെതിരെ കേസ്. ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. ബുധനാഴ്ചയാണ് രാജസ്ഥാനില്‍ നിന്ന് ഇരുവരെയും അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. പശുക്കടത്ത് ആരോപിച്ചാണ് ഇവരെ ബജ്രങ് ദള്‍ നേതാക്കള്‍ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം ആരോപിക്കുന്നു. ഇവരെ ഭിവാനിയില്‍ എത്തിച്ച ശേഷം വാഹനത്തിലിട്ട് ജീവനോടെ കത്തിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. സംഭവത്തില്‍ ബജ്രങ് ദള്‍ നേ...
Crime

യുവതിയെ ഭർതൃ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

നിലമ്പൂർ : യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയുള്ളതായി യുവതിയുടെ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തു. മമ്പാട് പൊങ്ങല്ലൂരിലെ പൊയിലിൽ ശമീറിന്റെ ഭാര്യ സുൽഫത്തിനെ (24) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂക്കോട്ടുമണ്ണ മുതങ്ങയിൽ മുഹമ്മദലി - റസിയ ദമ്പതികളുടെ മകളാണ്. ഇന്ന് രാവിലെ 4 മണിയോടെയാണ് സുൽഫത്തിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. യുവതിയും, ഭർത്താവും തമ്മിൽ തർക്കമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നെന്നും സ്ഥിരമായതിനാൽ ആദ്യം കാര്യമാക്കിയില്ലെന്നും അയൽവാസികൾ പറയുന്നു. സുൽഫത്ത്തൂങ്ങിമരിക്കുകായയിരുന്നെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിലുറച്ചുനിൽക്കുകയാണ് കുടുംബം. അസ്വാഭാവിക മരണത്തിന് കേസെടുത...
Crime

ഫാറൂഖ് കോളേജിന് സമീപം കഫേയുടെ മറവിൽ വിദ്യാർഥികൾക്ക് ലഹരി കച്ചവടം, യുവാവ് പിടിയിൽ

കോഴിക്കോട് : കോളേജ്‌ വിദ്യാര്ഥികൾക്കിടയിൽ വില്പനക്കായി കൊണ്ടുവന്ന ന്യൂജൻ ലഹരിമരുന്നുമായി യുവാവ് പിടിയില്‍. 5 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശിയാണ് പൊലീസിന്‍റെ പിടിയിലായത്. മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത് വീട്ടിൽ മുഹമ്മദ് ഷഫീർ (27) ആണ് മയക്കുമരുന്നുമായി പിടിയിലായത്. ഫാറൂഖ് കോളേജിന് സമീപം കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർകോട്ടിക് സ്കോഡ് നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്. കോളേജിന് സമീപത്ത് പ്രവർത്തിക്കുന്ന സ്പോട് കഫേയുടെ മറവിലാണ് ഷഫീർ വൻതോതിൽ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്. സമീപ കാലത്ത് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസുകളിൽ ഉൾപെടുന്നവർ അധികവും വിദ്യാർത്ഥികളാണെന്ന് കോഴിക്കോട് നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ പ്ര...
Breaking news, Crime

ഭർത്താവിനെ കൊന്ന കേസിൽ പ്രതിയായ യുവതി രക്ഷപ്പെട്ടു; മണിക്കൂറുകൾക്കുള്ളിൽ വേങ്ങരയിൽ പിടിയിലായി

കോഴിക്കോട് : കുതിരവട്ടം മാനസ്സികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. 8.45 ഓടെ വേങ്ങര ബസ്സ്റ്റാൻഡിൽ നിന്നാണ് പൂനം ദേവിയെ പിടികൂടിയത്. ഇവരെ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറും. രാവിലെ 7.30 ന് ഇവർ കോഴിക്കോട് നിന്ന് വേങ്ങരയ്ക്ക് ബസ്സ് കയറി. വേങ്ങര സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ ഇവരെ പൊലീസ് പിടികൂറ്റുകയായിരുന്നു. പൂനം ദേവിയെ തിരിച്ചറിഞ്ഞ ആളുകൾ ബസിൽ ഉള്ള വിവരം പൊലീസിന് വിവരം കൈമാറുകയായിരുന്നു. വേങ്ങരയിൽ വച്ച് ഭർത്താവ് സഞ്ചിത് പസ്വാനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ പിടികൂടിയത്. പുലർച്ചെ 12.15ഓടെയാണ് പൂനം പുറത്തു കടന്നത്. ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കുത്തി ഇളക്കിയാണ് ഇവർ രക്ഷപ്പെട്ടത്. ഇന്നലെ ആണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ബീഹാർ വൈശാലി ജില്ലാ സ്വദേശിയാണ് പൂനം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക https://chat.whatsapp.com/FEZB8dQxwi...
Crime

കനാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; പ്രതിയുടെ ഭാര്യയുമായി അവിഹിതമെന്ന് സംശയിച്ച് തലക്കടിച്ചു കൊലപ്പെടുത്തി, കേസില്‍ വഴിതിരിവ്

കലഞ്ഞൂര്‍ ; കെഐപി കനാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിതിരിവ്. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നു സംശയിച്ചാണ് അനന്തു ഭവനില്‍ അനന്തുവിനെ (28) കൊലപ്പെടുത്തിയതെന്ന് പ്രതി കലഞ്ഞൂര്‍ കുടുത്ത ശ്രീഭവനം വീട്ടില്‍ ശ്രീകുമാര്‍ അടിച്ചു കൊന്ന് കനാലില്‍ തള്ളിയത്. മൃതദേഹം കണ്ടെത്തിയതിനു തൊട്ടടുത്തുള്ള റബര്‍ എസ്റ്റേറ്റിലാണ് കൊല നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് അനന്തുവിനെ കാണാനില്ലെന്ന പരാതി ഉണ്ടായത്. തുടര്‍ന്നാണ് കെഐപി കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിവൈഎസ്പി കെ. ബൈജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശ്രീകുമാറിനെ (37) പിടികൂടിയത്. കുളത്തുമണ്ണില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ശ്രീകുമാറിനെ ബുധനാഴ്ച രാത്രി സാഹസികമായാണ് പൊലീസ് പിടി കൂടിയത്. ഭാര്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ അനന്തുവും ശ്രീകുമാറും തമ്മില്‍ വാക്കേറ്റം നടന്നിട്ടുണ്ടെന്ന സൂചനയാണ് പൊലീസിന്...
Crime

മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഖ്യപ്രതി പിടിയിൽ

മഞ്ചേരി: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ ആയിരുന്ന മുഖ്യപ്രതി മഞ്ചേരി പോലീസിന്‍റെ പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീൻ (28) ആണ് കണ്ണൂർ പഴയങ്ങാടിയിൽ വെച്ച് പോലീസ് പിടിയിലായത്. കേസിൽ മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെ കഴിഞ്ഞ മാസം മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ മുഹ്‌സിന്‍ നവ മാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച ഇയാള്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ സ്വന്തമാക്കി. സൗഹൃദം നടിച്ച് ഇവരുടെ വീട്ടില്‍ എത്തിയ മുഹ്‌സിന്‍ വീട്ടമ്മയ്ക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരി നല്‍കി ഇവരെ ലഹരിക്ക് അടിമയാക്കി. തുടര്‍ന്ന് സുഹൃത്തുക്കളുമൊത്ത് ഇവരുടെ വീട്ടിലെത...
error: Content is protected !!