Friday, June 19

വഴിത്തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷം ; അമ്മയ്ക്കും മക്കള്‍ക്കും അയല്‍വാസിയുടെ വെട്ടേറ്റു

കണ്ണൂര്‍: വഴിത്തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ അമ്മയ്ക്കും മക്കള്‍ക്കും അയല്‍വായുടെ വെട്ടേറ്റു. കണ്ണൂര്‍ കോളയാടാണ് സംഭവം. കോളയാട് മീനചൂടിയിലെ ശൈലജ, മകന്‍ അഭിജിത്ത് മകള്‍ അഭിരാമി എന്നിവര്‍ക്കാണ് വെട്ടേറ്റത്. മൂന്ന് പേരെയും തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ശൈലജയ്ക്കും മകനും തലയിലും അഭിരാമിക്ക് കൈയ്യിലുമാണ് പരിക്കേറ്റിരിക്കുന്നത്.

വഴിത്തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടയിലാണ് അയല്‍വാസിയായ രാജന്‍ അമ്മയെയും മക്കളെയും വെട്ടി പരിക്കേല്‍പ്പിച്ചത്. ഇയാളിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. രാജന്‍ ശൈലജയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് മക്കള്‍ക്കും വെട്ടേറ്റത്.

error: Content is protected !!