Saturday, August 23

Crime

13കാരിയെ പീഡിപ്പിച്ചു കടന്ന അമ്മാവൻ അറസ്റ്റില്‍
Crime

13കാരിയെ പീഡിപ്പിച്ചു കടന്ന അമ്മാവൻ അറസ്റ്റില്‍

മലപ്പുറം : മലപ്പുറത്ത് 13കാരിയെ പീഡിപ്പിച്ചു കടന്ന മാതൃസഹോദരനായ 20കാരന്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. ഡിസംബര്‍ 9ന് സ്‌കൂളിലെ അധ്യാപികയോട് വിവരം അറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പരാതി നല്‍കിയതോടെ മലപ്പുറത്ത് നിന്ന് കടന്ന് തിരുവനന്തപുരത്തെത്തി. തിരുവനന്തപുരത്ത് കിളിമാനൂര്‍ ബസ് സ്റ്റാന്‍ഡിലെ ബേക്കറിയില്‍ ജോലി ചെയ്തുവരിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. പൊലീസിന് പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹജരാക്കി റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ 27വരെ റിമാന്‍ഡ് ചെയ്ത പ്രതിയെ തിരൂര്‍ ജയിലിലേക്കയച്ചു....
Crime, Local news, Malappuram

കൊലക്കേസ് പ്രതിയായ സ്ത്രീയുടെ മരണം കൊലപാതകം: കൂട്ടുപ്രതിയായ കാമുകന്‍ അറസ്റ്റില്‍

മലപ്പുറത്തെ കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊലക്കേസ് പ്രതിയായ പരപ്പനങ്ങാടി സ്വദേശിനി സൗജത്തിന്റെ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത് സംഭവത്തില്‍ കാമുകന്‍ ബഷീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2018 ഒക്ടോബറില്‍ കാമുകന്‍ ബഷീറിനൊപ്പം ചേര്‍ന്ന് ഭര്‍ത്താവ് താനൂര്‍ അഞ്ചുടി സ്വദേശി സവാദിനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പരപ്പനങ്ങാടി സ്വദേശി സൗജത്തിനെ കഴിഞ്ഞ മാസം മുപ്പതിനാണ് കൊണ്ടോട്ടി വലിയ പറമ്പിലെ വാടക ക്വാട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കാണപ്പെട്ട കാമുകന്‍ ബഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്....
Crime

പകൽ നാട്ടുകാരുടെ സഹായി, കള്ളനെ പിടിക്കും; രാത്രി മോഷണം, കള്ളനെ കണ്ട് അമ്പരന്ന് നാട്ടുകാർ

പാലക്കാട് : നാട്ടില്‍ സകലര്‍ക്കും സഹായിയായി പേരെടുത്തയാളാണ് രാത്രിയിൽ മോഷ്ടിക്കാൻ ഇറങ്ങുന്നതെന്നത് അറിഞ്ഞതിന്റെ അമ്പരപ്പിലാണ് നാട്ടുകാർ. പാലക്കാട് പിടിയിലായ ജാഫർ അലിയാണ് രാവിലെ മാന്യനും രാത്രിയിൽ മോഷ്ടാവുമായി ‘ഇരട്ടവേഷം’ അഭിനയിച്ചിരുന്നത്. ആരു വിളിച്ചാലും ഓടിയെത്തും; കള്ളനെയും പിടിക്കും! എല്ലാവർക്കും സഹായിയായിരുന്നു ജാഫര്‍ അലി. അവശ്യസാധനം വാങ്ങാനും മരുന്നെത്തിക്കാനുമെല്ലാം മുന്നിലുണ്ടാകും. അങ്ങനെയാണ് സഹായം ചെയ്യുന്നതിനിടയില്‍ പല വീടുകളിലും ആളുണ്ടോ ഇല്ലയോ എന്ന കാര്യം ഇയാള്‍ മനസ്സിലാക്കിയിരുന്നത്. കവര്‍ച്ചയുണ്ടായാല്‍ ആദ്യം പൊലീസിനെയും ജനപ്രതിനിധികളെയും അറിയിക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്നത് ജാഫര്‍ അലിയായിരുന്നു. ഈ രീതിയില്‍ സകലരെയും തെറ്റിദ്ധരിപ്പിച്ചായിരുന്നു മുന്നോട്ടുള്ള പോക്ക്. വീടുകളിലേക്ക് കയറേണ്ടവിധം, എങ്ങനെ കതക് പൊളിച്ച് അകത്ത് കയറണം തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ നിരീ...
Crime

മദ്യലഹരിയിലെത്തിയ സംഘം കടക്കാരനെ മർദിച്ചതിനെ തുടർന്ന് സംഘർഷം

തിരൂരങ്ങാടി : മദ്യ ലഹരിയിലെത്തിയ മൂന്നംഗ സംഘം കച്ചവടക്കാരനെ മർദിച്ചതുമായി ബന്ധപ്പെട്ട് സംഘർഷം. തൃക്കുളം പന്താരങ്ങാടിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ മൂന്നംഗ സംഘം നൊങ്ക് വാങ്ങാൻ കടയിലെത്തിയിരുന്നു. ഇതിനിടെ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് കടക്കാരനെ മർദിക്കുകയായിരുന്നു. ഇതിൽ ഇടപെട്ട നാട്ടുകാരനെയും മർദിച്ചു. ഇതോടെ നാട്ടുകാരും ഇടപെടുകയായിരുന്നു. സംഘർഷമായതോടെ പോലീസ് സ്ഥലത്തെത്തി. മൂന്നു പേരെയും കാറ്റേഡിയിലെടുത്തു. ഇവർക്കെതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു. പരപ്പനങ്ങാടി, ചെട്ടിപ്പടി സ്വദേശികളാണ് കസ്റ്റഡിയിൽ ഉള്ളത്....
Crime

മദ്യലഹരിയിൽ യുവതിയുടെ കാറോട്ടം;സ്കൂട്ടർ യാത്രികർക്ക് പരിക്ക്, നാട്ടുകാർക്ക് നേരെ പരാക്രമം

മദ്യലഹരിയിൽ യുവതിയോടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്കേറ്റു. മാഹി പന്തക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന സ്ത്രീ ഓടിച്ച കാർ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലിടിക്കുകയായിരുന്നു. മൂഴിക്കര സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. കാറിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്കും സ്കൂട്ടറിലുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം. വടക്കുമ്പാട് കൂളിബസാറിലെ റസീന [29] എന്ന യുവതിയാണ് മദ്യ ലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത്. അപകടം നടന്നയുടനെ പരിസരവാസികൾ കൂട്ടമായി സ്ഥലത്തെത്തിയതോടെ യുവതി കാറിൽ നിന്നിറങ്ങി അക്രമാസക്തയായി. മദ്യപിച്ചത് വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനായ പാനൂർ സ്വദേശിയുടെ മൊബൈൽ ഫോൺ യുവതി എറിഞ്ഞുടച്ചു. പരിസരത്ത് ഓടി വന്ന മറ്റു...
Crime

കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി മരിച്ച നിലയിൽ

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിയെ വാടക ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ സൗജത്തിനെ(30)യാണ് കൊണ്ടോട്ടി വലിയപറമ്പിലെ വാടക ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സൗജത്തിന്റെ കാമുകനായ ബഷീറി(28)നെ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴുത്തിൽ ഷാൾ മുറുക്കിയനിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സൗജത്തിനൊപ്പം താമസിച്ചിരുന്ന കാമുകൻ ബഷീറിനെ കോട്ടയ്ക്കലിലാണ് വിഷം കഴിച്ചനിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചശേഷം ഇയാൾ തന്നെ സഹോദരിയെ ഫോണിൽ വിളിച്ചറിയിച്ചെന്നാണ് വിവരം. തുടർന്ന് ബന്ധുക്കളെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 2018-ലാണ് തെയ്യാല ഓമചപ്പുഴ റോഡിൽ വാടക ക്വാർട്ടെഴ്സിൽ താമസിക്കുന്ന താനൂർ സ്വദേശി...
Crime

ബിജെപി നേതാവിന്റെ വധം; ചെമ്മാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു

തിരൂരങ്ങാടി : പാലക്കാട് ബിജെപി നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെമ്മാട് സ്വദേശി ജലീലിനെയാണ് കസ്റ്റഡിയിൽ എടുത്തത്. കേസിലെ പ്രതിയായ ഖാജ ഹുസൈൻ എന്നയാളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾക്ക് താമസ സൗകര്യം ഒരുക്കിയതിനാണ് ജലീലിനെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് അറിയുന്നത്. ഇന്ന് ഉച്ചയ്ക്ക് പാലക്കാട് ഡി വൈ എസ് പി യാണ് ചെമ്മാട്ടെത്തി ജലീലിനെ കസ്റ്റഡിയിൽ എടുത്തത്....
Crime

കാലിൽ സെല്ലോടേപ്പ്‌ ചുറ്റി മയക്കുമരുന്ന് കടത്ത്; പാണ്ടിക്കാട് 2 പേർ പിടിയിൽ

മലപ്പുറം : പാണ്ടിക്കാട് വന്‍ ലഹരി വേട്ട. 103 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി ഉമ്മര്‍ഫറൂഖ്, പട്ടിക്കാട് വലമ്പൂര്‍ സ്വദേശി ഷമീല്‍ എന്നിവരാണ് പിടിയിലായത്. കാലില്‍ സെല്ലോടേപ്പ് ചുറ്റി അതിനുള്ളില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ രാത്രി പാണ്ടിക്കാട് കക്കുളത്ത് വെച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ വലയിലായത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി പള്ളിയാല്‍തൊടി ഉമ്മര്‍ഫറൂഖ്, പട്ടിക്കാട് വലമ്പൂര്‍ സ്വദേശി പുത്തന്‍വീട്ടില്‍ ഷമീല്‍ എന്നിവരെയാണ് പാണ്ടിക്കാട് സി.ഐ.റഫീഖ് , എസ്ഐ അബ്ദുള്‍ സലാം എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ഉമ്മര്‍ഫറൂഖിന്റെ കാലില്‍ സെല്ലോടേപ്പ് ചുറ്റി അതിനുള്ളില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയിരുന്നത്. ഇവരുടെ വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാംഗ...
Crime

വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കുന്ന കൊളപ്പുറത്തെ ഓട്ടോഡ്രൈവർ പിടിയിൽ

തിരൂരങ്ങാടി : വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിക്കുന്നയാളെ പോലീസ് പിടികൂടി. കൊളപ്പുറം സ്വദേശി മലയിൽ ശറഫുദ്ധീൻ (35) ആണ് പിടിയിലായത്. കൂരിയാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആണ്. പാലക്കലിൽ നിന്ന് 2 വാഹനങ്ങളിലെയും കൊടുവായൂരിൽ നിന്ന് ഒരു വാഹനത്തിലെയും ബാറ്ററികൾ മോഷ്ടിച്ചതിന് കേസെടുത്തു. https://youtu.be/kCqhLwLwwls വീഡിയോ പകലും രാത്രിയും ഇയാൾ ഓട്ടോയിലെത്തി മോഷണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. മോഷ്ടിക്കുന്ന ബാറ്ററികൾ വേങ്ങര യിലാണ് വിൽപ്പന നടത്തിയിരുന്നത്. എസ് ഐ എൻ.മുഹമ്മദ് റഫീഖ്, എസ് ഐ സന്തോഷ്‌കുമാർ, സി പി ഒ മാരായ അമർനാഥ്‌, ജലാൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിടികൂടിയതറിഞ്ഞ് നിരവധി പേരാണ് പരാതിയുമായി എത്തിയത്....
Crime

പ്രവാസി വ്യവസായിയിൽ നിന്ന് മരുമകൻ 108 കോടിയിലധികം രൂപയും 1000 പവനും തട്ടിയെടുത്ത സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

പ്രവാസി വ്യവസായിയിൽ നിന്ന് മരുമകൻ 108 കോടിയിലധികം രൂപയും 1000 പവനും തട്ടിയെടുത്തതായുള്ള പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആലുവ തൈനോത്തിൽ റോഡിൽ അബ്ദുൾ ലാഹിർ ഹസൻ എന്ന വ്യവസായിയാണ് കാസർഗോഡ് സ്വദേശിയായ മരുമകൻ പണം തട്ടിയതായി പരാതി നല്‍കിയത്. കാസർഗോഡ് കുതിരോളി ബില്‍ഡേഴ്സ് എന്ന കരാർ കമ്പനി നടത്തുന്ന ചെർക്കള മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹാഫിസിനെതിരേയാണ് പരാതി. മുഹമ്മദ് ഹാഫിസ് പല ഘട്ടങ്ങളായി തെറ്റിധരിപ്പിച്ച് പണം തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്. പെരുംനുണകളിലൂടെയാണ് പല ഘട്ടങ്ങളായി മരുമകൻ പണം തട്ടിയെടുത്തതെന്നാണ് ലാഹിർ പറയുന്നത്. 42 വർഷമായി വിദേശത്ത് കെട്ടിട നിർമാണ സാമഗ്രി വ്യവസായവും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുകയാണ് ലാഹിർ. രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്. അഞ്ചുവർഷം മുമ്പാണ്​ ഏക മകളെ ഇയാൾക്ക്​ വിവാഹം ചെയ്ത് നൽകിയത്. ഹാഫിസിന്‍റെ പിതാവിന് റോഡ് നിർമാണ കമ്പനിയാണ്. ഇവിട...
Crime

തലശ്ശേരിയിലെ ഇരട്ടക്കൊല: മുഖ്യപ്രതി പാറായി ബാബു പിടിയിൽ, ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു

കണ്ണൂർ: തലശ്ശേരിയിൽ സി പി എം പ്രവർത്തകരായ രണ്ടുപേരെ വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതി പിടിയിൽ. സംഭവത്തിനു ശേഷം ഒളിവിൽ പോയ പാറായി ബാബു എന്നയാളാണ് ഇരിട്ടിയിൽനിന്ന് പിടിയിലായത്. ഇയാൾക്ക് രക്ഷപ്പെടാൻ സഹായം നൽകിയ തലശ്ശേരി സ്വദേശികളായ മൂന്നുപേരും പിടിയിലായിട്ടുണ്ട്. പ്രതികൾ എത്തിയ ഓട്ടോറിക്ഷ പിണറായിയിലെ സന്ദീപ് എന്നയാളുടെ വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ലഹരിമാഫിയ സംഘത്തിന്റെ തലവനാണ് പിടിയിലായിരിക്കുന്ന പാറായി ബാബു. തലശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിവിൽപ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് പാറായി ബാബുവെന്നാണ് പോലീസ് നൽകുന്നവിവരം. ഇയാളുടെ വീട്ടിൽ കഴിഞ്ഞദിവസം രാത്രി പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. കേസിൽ പാറായി ബാബു അടക്കം നാല് പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്.കഴിഞ്ഞദിവസം പോലീസിന്റെ പടിയിൽനിന്ന് തലനാരിഴയ്ക്കാണ് ബാബു രക്ഷപ്പെട്ടത്. ഇയാൾക്കായി കർണാടകത്തിലും പോലീസ് അന്വേഷണം നടത്തിയിരുന്നു....
Crime

70 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വണ്ടൂർ : 70 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. ഗൂഡല്ലൂർ സ്വദേശി ജസ്റ്റിൻ (27) ആണ് പിടിയിലായത്. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. ബൊലേറെ ജീപ്പിൽ രഹസ്യ അറകളുണ്ടാക്കി അതിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് ഇൻസ്‌പെക്ടർ പി കെ മുഹമ്മദ്‌ ഷഫീഖ്, പ്രിവന്റീവ് ഓഫീസർമാരായ കെ. ഷിബുശങ്കർ, കെ.പ്രദീപ്‌ കുമാർ സിവിൽ എക്സ്സൈസ് ഓഫീസർമാരായ സി.നിതിൻ, പി അരുൺ, കെ എസ് അരുൺകുമാർ, അഖിൽദാസ് കാളികാവ് എക്സ്സൈസ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ എം എൻ രഞ്ജിത്, അശോകൻ സിവിൽ എക്സ്സൈസ് ഓഫീസർമാരായ ഷബീറലി, സുനിൽകുമാർ എം, ലിജിൻ വി, സുനീർ ടി,സച്ചിൻ ദാസ്, ഷംനാസ്,വനിത സിവിൽ എക്സ്സൈസ് ഓഫീസർ ശ്രീജ പി കെ,ഡ്രൈവർ പ്രദീപ്‌ കുമാർ എന്നിവരാണ് പിടികൂടിയത്....
Crime

68 കാരനെ ഹണിട്രാപ്പിൽ പെടുത്തി 23 ലക്ഷം തട്ടി, വ്ലോഗറും ഭർത്താവും അറസ്റ്റിൽ

കല്പകഞ്ചേരി : ഉന്നത കുടുംബതിലെ 68 കാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസിൽ വ്ലോഗറായ 28 വയസ്സുകാരിയും ഭർത്താവും അറസ്റ്റിൽ. വ്ലോഗർ റാഷിദ (28), ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദ് എന്നിവരെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കൽപകഞ്ചേരി സ്വദേശിയുമായി പ്രണയം നടിച്ച് വ്ലോഗറായ റാഷിദ ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. ഇയാളുമായുള്ള ഭാര്യയുടെ ബന്ധം ഭർത്താവ് നിഷാദ് കണ്ടതായി നടിച്ചില്ല. രഹസ്യമായി ഭർത്താവ് തന്നെ സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തു.  ഭർത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിൽ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്. പരസ്യമായി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളിൽ സജീവമായ ദമ്പതികൾ 23 ലക്ഷം രൂപ തട്ടിയെടുത്തത്. സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനമുളള  68കാരന്റെ പണം നഷ്ട മാകുന...
Crime

അയൽവാസിയുടെ വെട്ടേറ്റ നാല് വയസ്സുകാരൻ മരിച്ചു

വയനാട് : അംഗണവാടിയിലേക്ക് പോകും വഴി അയൽവാസിയുടെ വെട്ടേറ്റ നാല് വയസ്സുകാരൻ മരിച്ചു. വയനാട് മേപ്പാടി പള്ളിക്കവലയിൽ അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവാണ് മരിച്ചത്. ആദിദേവിന് കഴിഞ്ഞ ദിവസമാണ് അയൽവാസിയുടെ വെട്ടേറ്റത്. അയൽവാസിയുടെ ആക്രമണത്തിൽ കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആദിദേവ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. പ്രതി ജിതേഷ് മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിലാണ്. രണ്ട് ദിവസം മുമ്പാണ് മേപ്പാടി പള്ളിക്കവലയിൽ അമ്മയേയും കുട്ടിയേയും അയൽവാസി വെട്ടി പരിക്കേൽപ്പിച്ചത്. പിറകിലൂടെ വന്ന് തലക്ക് വെട്ടുകയായിരുന്നു എന്നു ബന്ധുക്കൾ പറഞ്ഞു. നെടുമ്പാല പള്ളിക്കവലയിൽ അംഗനവാടിയ്ക്ക് സമീപമാണ് സംഭവം നടന്നത്. പാറക്കൽ ജയപ്രകാശിൻ്റെ ഭാര്യ അനില, മകൻ ആദിദേവ് എന്നിവരെ അയൽവ...
Crime

കല്യാണ വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന ‘മണവാളൻ ഷാജഹാൻ പിടിയിൽ

കൽപകഞ്ചേരി : കടുങ്ങാത്ത് കുണ്ടിലെ വിവാഹ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ താനാളൂർ സ്വദേശി ഷാജഹാൻ എന്ന മണവാളൻ ഷാജഹാനാണ് പിടിയിലായത്. 8 ലക്ഷം രൂപയും 15 പവൻ സ്വർണ്ണാഭരണവുമാണ് പ്രതി കവർന്നത്. ആന്ധ്രയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നല്ലചെരു എന്ന ഒളിസങ്കേതത്തിൽ നിന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച്ച നടന്ന സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ കുടുക്കിയത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി 50 ഓളം കളവുകേസുകളിൽ ഷാജഹാൻ പ്രതിയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി ഷാജഹാൻ ആണെന്ന് ഉറപ്പിച്ചതിനെ തുടർന്നാണ് ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചത്. ഒക്ടോബർ 10-ന് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്ന് പ്രതി പുറത്തിറങ്ങിയതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ അന്തർ സംസ്ഥാനബന്ധങ്ങളെ കുറിച്ച് സൂചന ലഭിച്ചിരു...
Crime

കാറില്‍ ലഹരിമരുന്നും തോക്കും കടത്താന്‍ ശ്രമം; വ്ലോഗർ വിക്കി തഗ് അറസ്റ്റില്‍

പാലക്കാട് : ഇന്‍സ്റ്റഗ്രാമില്‍ എട്ട് ലക്ഷത്തില്‍പ്പരം ഫോളോവേഴ്‌സ് ഉളള റീല്‍സ് താരം പാലക്കാട് അറസ്റ്റില്‍. കാറില്‍ ലഹരിമരുന്നും തോക്കും കടത്താന്‍ ശ്രമിച്ചതിനാണ് വിക്കി തഗ് എന്ന ഇന്‍സ്റ്റാഗ്രാം പേജ് ഉടമ വിഗ്നേഷ് വേണു അറസ്റ്റിലായത്. വാളയാര്‍ ചെക്‌പോസ്റ്റിലെ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ വിഗ്നേഷിന്റെ കാര്‍ ചന്ദ്രനഗറില്‍ വെച്ച് എക്‌സൈസ് പിടികൂടുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് ആരാധാകരുടെ പിന്തുണയുളള റീല്‍സ് താരമാണ് ആലപ്പുഴ ചുനക്കരദേശം സ്വദേശി വിക്കി തഗ് എന്ന വിഗ്നേഷ് വേണു. ബംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിഗ്നേഷും സുഹൃത്ത് കായംകുളം കൃഷ്ണപുരം സ്വദേശി എസ് വിനീതും വാളയാറില്‍ എക്‌സൈസ് ഇന്റലിജന്‍സിന്റെ പരിശോധന കണ്ട് വാഹനം നിര്‍ത്താതെ ബാരിക്കേഡ് ഇടിച്ച് തകര്‍ത്ത് മുന്നോട്ട് പോയി. ഒടുവില്‍ പാലക്കാട് ചന്ദ്രനഗറില്‍വെച്ച് വാഹനം എക്‌സൈസ് തടയുകയായിരുന്നു. ഇവരില്‍ നിന്...
Crime

അടച്ചിട്ട വീട്ടിൽ മോഷണം; സ്വർണമാല കവർന്നു

വള്ളിക്കുന്ന് : ചോപ്പൻകാവിന് സമീപം ഹീറോസ് നഗറിൽ തറയിൽ ഹരീശ്വരന്റെ അടച്ചിട്ട വീട്ടിൽ മോഷണം.പിൻവശത്തെ വാതിലിന്റെ കുറ്റി തകർത്ത്‌ അകത്തുകടന്ന കള്ളൻ മുറിയിലെ അലമാര തുറന്ന്‌ വസ്ത്രങ്ങളും മറ്റും പുറത്തേക്ക് വാരി വലിച്ചിട്ടതായി കണ്ടു. അലമാരയിൽ ഉണ്ടായിരുന്ന അരപ്പവനോളം തൂക്കംവരുന്ന സ്വർണമാല മോഷണം പോയിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.ടെറസ്സിന് മുകളിലെ കോണിക്കൂടിലെ വാതിൽ കുറ്റിയും തകർത്തിട്ടുണ്ട്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു....
Crime

കുന്നുംപുറത്ത് ഇലക്ട്രിക്കൽ കടയിൽ പൂട്ട് തകർത്ത് മോഷണം

കുന്നുംപുറം : കുന്നുംപുറം വേങ്ങര റോഡിൽ ടെലിഫോൺ എക്സ്ചേഞ്ചിന് തൊട്ടടുത്തുള്ള എ.കെ.സി ഇലക്ട്രിക്കൽസിൽ മോഷണം.കടയുടെ മുന്നിലെ രണ്ട് ഷട്ടറുകളുടെ പൂട്ടും ഷട്ടറിനോട് ചേർന്നുള്ള ഗ്ലാസ് ഭിത്തിയും തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ കയ്യിൽ കിട്ടിയ സാധനങ്ങളുമായി രക്ഷപ്പെട്ടു. കടയുടെ മുന്നിലെ നിരീക്ഷണ ക്യാമറ മറുവശത്തേക്ക് തിരിച്ച് വെച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ഇലക്ടറിക്കൽസ്, പ്ലംബിംഗ്, ലൈറ്റ് ഷോപ്പ് ആണ്. തിരൂരങ്ങാടി പോലീസെത്തി കടയുടമകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും പ്രാഥമിക അന്വേഷണ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. കുന്നുംപുറം അങ്ങാടിയിൽ രാത്രികാല സുരക്ഷാ ഉറപ്പാക്കാൻ നിലവിൽ ഒരു ഗൂർക്കയുടെ സേവനം ഉണ്ട്. എങ്കിലും അങ്ങാടിയിലെ സ്ഥാപനങ്ങളുടെ സുരക്ഷിതത്വം പൂർണ്ണമായും ഉറപ്പാക്കാൻ ഈ ഗൂർക്കയുടെ മാത്രം സേവനം കൊണ്ട് സാധിക്കില്ല എന്നാണ് ഇന്നലത്തെ സംഭവം തെളിയിക്കുന്നത്. പ്രധാന റോഡിന് അഭിമുഖമായി നിൽക്കുന്...
Crime

കടുങ്ങാത്ത്കുണ്ടിൽ കല്യാണവീട്ടിൽ കവർച്ച; പണവും സ്വർണ്ണവും കവർന്നു

കല്പകഞ്ചേരി: കല്യാണ വീട്ടിൽ വൻ കവർച്ച. സ്വർണാഭരണങ്ങളും പണവും കവർന്നു. കടുങ്ങാത്ത്കുണ്ടിന് സമീപം ചെറവന്നൂർ പാറമ്മലങ്ങാടിയിലെ കല്യാണ വീട്ടിലാണ് വൻമോഷണം നടന്നത്. മണ്ണിൽതൊടുവിൽ അബ്ദുൽ കരീമിന്‍റെ വീട്ടിൽ നിന്നാണ് 16 പവൻ സ്വർണവും എട്ടു ലക്ഷവും കവർന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് മോഷണം. ദേഹത്തണിഞ്ഞ മൂന്നര പവന്‍റെ ചെയിൻ, പത്ത് പവന്‍റെ പാദസരം, രണ്ടര പവന്‍റെ കൈ ചെയിന്‍ എന്നിവയും ബാഗിൽ സൂക്ഷിച്ചിരുന്ന എട്ട് ലക്ഷം രൂപയുമാണ് മോഷണം പോയത്. ശനിയാഴ്ച ഇരിങ്ങാവൂർ മീശപ്പടി ഓഡിറ്റോറിയത്തിൽ നടന്ന മകളുടെ വിവാഹ സത്കാരം കഴിഞ്ഞ് അബ്ദുൽ കരീമും ഭാര്യ ഹാജറയും 9 വയസ്സുള്ള മകനും വീട്ടിൽ വന്ന് വിശ്രമിക്കുമ്പോഴാണ് സംഭവം. ഹാജറയുടെ കാലിലെ പാദസരവും കൈ ചെയിനും മോഷ്ട്ടിച്ച ശേഷം കഴുത്തിലെ ചെയിൻ പൊട്ടിക്കുന്നതിനിടെ ശബ്ദം കേട്ട് ഇവര്‍ ഉറക്കം ഉണർന്നു. ഇതോടെ അതുവരെ കൈവശമാക്കിയ സ്വർണവും പണവുമായി മോഷ്ട്ടാവ് രക്ഷപ്പെടുകയാ...
Crime

സ്കാനിംഗിന് എത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യം പകർത്തിയ റേഡിയോഗ്രാഫറുടെ പക്കൽ കൂടുതൽ ദൃശ്യങ്ങൾ

അടൂർ എംആർഐ സ്‌കാനിങ് സെന്ററിൽ യുവതി വസ്ത്രം മാറുന്നതിനിടെ ദൃശ്യം പകർത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി മുൻപും സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നതായി അന്വേഷണ സംഘം പറഞ്ഞു. 20 പേരുടെ ദൃശ്യങ്ങളാണ് പ്രതി പകർത്തിയത്. പ്രതി അംജിത്തിന്റെ മൊബൈൽ ഫോണിൽ നിന്നാണ് ദൃശ്യങ്ങൾ കണ്ടെത്തിയത്. അടൂരിൽ സ്‌കാനിങ്ങിന് വന്ന യുവതി വസ്ത്രം മാറുന്നത് മറഞ്ഞു നിന്ന് മൊബൈൽ കാമറയിൽ പകർത്തിയ റേഡിയോഗ്രാഫറെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അടൂർ ദേവി സ്‌കാൻസിലെ റേഡിയോഗ്രാഫർ കടയ്ക്കൽ ചിതറ സ്വദേശി അംജിത്ത് ആണ് അറസ്റ്റിലായത്. അടൂർ ഹോസ്പിറ്റൽ ജങ്ഷനിലാണ് ദേവീ സ്‌കാനിങ് സെന്റർ പ്രവർത്തിക്കുന്നത്. എംആർഐ സ്‌കാനിങ്ങിനായി എത്തിയ ഏഴംകുളം സ്വദേശിനിയുടെ ദൃശ്യങ്ങളാണ് അംജിത്ത് പകർത്തിയത്. സംശയം തോന്നിയ പെൺകുട്ടി നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ പകർത്തിയെന്ന മനസിലാക്കിയത്. പെൺകുട്ടി ഉടൻ തന്നെ ബഹളമുണ്ടാക്കുകയും അടൂർ പൊലീസിൽ വിവര...
Crime

ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മഞ്ചേരി : പാണ്ടിക്കാട് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശ്ശേരി അമ്പലക്കള്ളിയിലെ മമ്പാടൻ മൊയ്തീന്റെ മകൾ ഹഷാന ഷെറിൻ (27) ആണ് മരിച്ചത്. നവംബർ അഞ്ചിനാണ് ഹഷാന ഷെറിനെ ഭർത്താവ് ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്.ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം . കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഹഷാനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു പ്രതിയുടെ ആക്രമണം. ഓടുപൊളിച്ചാണ് ഷാനവാസ് വീടിനകത്ത് കയറിയത്. ശബ്ദം കേട്ട് ഹഷ്നയുടെ പിതാവ് പുറത്തിറങ്ങിയ സമയത്ത് ഷാനവാസ് വീടിന്റെ മേൽക്കൂരയിൽ നിൽക്കുന്നതാണ് കണ്ടത്. പിന്നീട് താഴെയിറങ്ങിയ ഷാനവാസ് വാതിൽ അകത്ത് നിന്ന് പൂട്ടുകയായിരുന്നു. അഷ്ന ആക്രമണം ചെറുക്കുന്നതിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു....
Crime

പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്റെ സുഹൃത്ത് പിടിയിൽ

തിരൂരങ്ങാടി : 13 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ ബാംഗ്ളൂരില്‍ വെച്ച് പിടികൂടി. ഒരു വര്‍ഷം മുന്‍പാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. ഒക്ടോബര്‍ മാസത്തിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പോലീസില്‍ പരാതിപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് നാട് വിട്ടുപോയ പ്രതിയെക്കുറിച്ച് യാതൊരു യാതൊരുവിധ തെളിവുകളും പോലീസിന് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് 150 ഓളം മൊബൈല്‍ഫോണ്‍ നമ്പറുകള്‍ അനലൈസ് ചെയ്തും മറ്റും വിശദമായ അന്വേഷണത്തിനൊടുവില്‍ പ്രതി കര്‍ണ്ണാടകയില്‍ ഒളിവില്‍ തമാസിക്കുകയാണെന്ന വിവരം ലഭിച്ച് തിരൂരങ്ങാടി സബ് ഇന്‍സ്പെക്ടറായ എൻ. മുഹമ്മദ് റഫീഖിന്‍റെ നേതൃത്വത്തില്‍ കര്‍ണ്ണാടകയില്‍ 2 ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ബാംഗ്ലൂരില്‍ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയായ സഗീഷ് എന്നയാളാണ് പ്രതി. അഢീഷ്ണല്‍ സബ് ഇന്‍സ്പെക്ടര്‍ ജയപ്രകാശ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുബൈര്‍, സിവില്‍ പോലീസ്...
Crime

പ്രണയത്തെ എതിർത്ത് മദ്‌റസയിൽ ക്ലാസെടുത്തു, കാമുകി വിവരം നൽകിയതിനെ തുടർന്ന് മദ്റസാദ്ധ്യാപകനെ അക്രമിച്ച 3 പേർ പിടിയിൽ

തിരൂർ : തൃപ്രങ്ങോട്ട് മദ്‌റസ അധ്യാപകനെ പള്ളിയില്‍ ആക്രമിച്ച സംഘം അറസ്റ്റില്‍. മംഗലം മുട്ടനൂര്‍ കുന്നത്ത് മുഹമ്മദ് ഷാഫിയുടെ മകന്‍ മുഹമ്മദ് ഷാമില്‍ (20), മംഗലം കാവഞ്ചേരി മാത്തൂര്‍ വീട്ടില്‍ ഹംസയുടെ മകന്‍ മുഹമ്മദ് ഷാമില്‍ (22), കാവഞ്ചേരി പട്ടേങ്ങര മുഹമ്മദിന്റെ മകന്‍ ഖമറുദ്ധീന്‍ (22) എന്നിവരെയാണ് തിരൂര്‍ സി.ഐ ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു തൃപ്രങ്ങോട് പാലോത്ത്പറമ്പ് ജുമാ മസ്ജിദിലെ മുക്രിയും മദ്റസ അധ്യാപകനുമായ ഫൈസല്‍ റഹ്മാന് സംഘത്തിന്റെ ക്രൂരമര്‍ദനമേറ്റത്. https://youtu.be/SL-HT5quTJA വീഡിയോ ബുധനാഴ്ച ഉച്ചയ്ക്കാണു സംഭവം. പള്ളിയിലെ വിശ്രമമുറിയിൽ ഇരിക്കുകയായിരുന്ന ഫൈസൽ റഹിമാനോടു പ്രാർഥിക്കാൻ വരണമെന്നു പറഞ്ഞാണ് സംഘമെത്തിയത്. പന്തികേട് തോന്നിയതോടെ കൂടെ പോയില്ല. ഇതോടെ ക്രൂരമായി മർദിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർഓടിയെത്തിയപ്പോഴേക്കും സ...
Crime

വസ്ത്രത്തിൽ മിശ്രിത രൂപത്തിൽ സ്വർണം തേച്ചു പിടിപ്പിച്ച് കടത്താൻ ശ്രമിച്ച 57കാരി കരിപ്പൂരിൽ പിടിയിൽ

കരിപ്പൂർ: സ്വർണമിശ്രിതം വസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ തേച്ചു കടത്താൻ ശ്രമിച്ച 57 കാരി കരിപ്പൂരിൽ കസ്റ്റംസ് പിടിയിൽ. നിലമ്പൂര്‍ സ്വദേശിനി ഫാത്തിമ ആണ് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്. 49.42 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.വ്യാഴാഴ്ച രാവിലെ ആണ് ദുബായിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ ഫാത്തിമ കരിപ്പൂരിൽ ഇറങ്ങിയത്. https://youtu.be/C6LJiToMlVc വീഡിയോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം വസ്ത്രത്തിൽ മുഴുവൻ പേസ്റ്റ് രൂപത്തിൽ തേച്ചു പിടിപ്പിച്ചിരുന്നു ഫാത്തിമ. ഇവരുടെ അടിവസ്ത്രത്തിനുള്ളിൽ വരെ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം തേച്ച് പിടിപ്പിച്ചിരുന്നു. ആകെ 2.121 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇത് വേർതിരിച്ച് എടുത്തപ്പോൾ 939 ഗ്രാം 24 കാരറ്റ് സ്വർണം ആണ് ലഭിച്ചത്. ഇതിന് പുറമെ 29 ഗ്രാം തൂക്കമുള്ള ഒരു സ്വർണ മോതിരവും ഇവരിൽ നിന്നും കണ്ടെടുത്തു. ആക...
Crime

കാമുകൻ നൽകിയ ശീതളപാനീയം കുടിച്ച യുവതി മരിച്ചു

കാമുകൻ നൽകിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെ വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി മരിച്ചു. സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ ആരോപിച്ചു. കേരള തമിഴ്‌നാട് അതിർത്തിയ്ക്ക് സമീപം തമിഴ്നാടിലെ കന്യാകുമാരി ജില്ലയിലെ നിദ്രവിള വാവറ പുളിയറത്തലവിള വീട്ടിൽ സി.അഭിത(19)യാണ് ശനിയാഴ്ച രാത്രി മരിച്ചത്. സംഭവത്തിൽ സുഹൃത്തായ യുവാവിനെതിരെ അഭിതയുടെ അമ്മ തങ്കഭായി നിദ്രവിള പൊലീസിന് പരാതി നൽകി. ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നും എന്നാല്‍, വിവാഹ വാഗ്ദാനം നൽകിയ യുവാവ് പിന്നീട് ഇതിൽ നിന്ന് പിൻമാറിയതിന് പിന്നാലെ അഭിതയെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. അഭിതയും യുവാവുമായി കൂടിക്കാഴ്ച നടത്തിയതിന് അടുത്ത ദിവസം മുതലാണ് യുവതിയ്ക്ക് വയറുവേദന തുടങ്ങിയത്. ഇരുവരും കണ്ടുമുട്ടിയപ്പോള്‍ യുവാവ് അഭിതയ്ക്ക് ശീതള പാനീയം കുടിക്കാൻ നൽകിയതായി അഭിത വീട്ടുകാരോട് പറഞ്ഞിരുന്നു. യുവാവ്, അഭിതയെ ...
Crime

16 കാരനെ മദ്യം നൽകി പീഡിപ്പിച്ച ട്യൂഷൻ ടീച്ചറെ അറസ്റ്റ് ചെയ്തു

തൃശ്ശൂരില്‍ പതിനാറുകാരനായ വിദ്യാർഥിയെ മദ്യംനൽകി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചറെ അറസ്റ്റ് ചെയ്തു.  തൃശൂർ മണ്ണുത്തിയിലാണ് സംഭവം. വിദ്യാർഥി മാനസികപ്രശ്നങ്ങൾ കാണിച്ചപ്പോൾ വീട്ടുകാര്‍ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. കൗൺസിലറോടാണ് വിദ്യാർഥി കാര്യങ്ങൾ തുറന്ന് പറഞ്ഞത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു.  ശിശുക്ഷേമ സമിതിയുടെ നിർദ്ദേശപ്രകാരം മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തത്.  അധ്യാപകിയെ ചോദ്യം ചെയ്തപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മുപ്പത്തിയേഴുകാരിയായ അധ്യാപികയെ  റിമാൻഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കൊവിഡ് കാലത്താണ് ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന അധ്യാപിക വീട്ടില്‍‌ ട്യൂഷന്‍ എടുത്ത് തുടങ്ങിയ...
Crime

കഞ്ചാവെന്ന് പറഞ്ഞു ഉണക്ക പുല്ല് നൽകി,പറ്റിച്ച ആൾ വന്ന ഓട്ടോ തട്ടിയെടുത്തു; 5 പേർ അറസ്റ്റിൽ

കഞ്ചാവാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഉണങ്ങിയ പുല്ല് നൽകി പണം തട്ടിയ ആളിൽ നിന്നും അയാൾ വന്ന ഓട്ടോറിക്ഷ കവർച്ച നടത്തിയ അഞ്ചംഗ സംഘത്തെ പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള താനൂർ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. എ ആർ നഗർ യാറത്തുംപടി നെടുങ്ങാട്ട് വിനോദ് കുമാർ (38), എ ആർ നഗർ വാൽപറമ്പിൽ സന്തോഷ് (46), എ ആർ നഗർ മണ്ണിൽ തൊടു ഗോപിനാഥൻ (38), കൊളത്തറ വരിക്കോളി മജീദ് (55), കോഴിക്കോട് കുതിരവട്ടം പരമ്പത്തൊടി ദിനേശൻ (47) എന്നിവരെയാണ് അറസ്റ്റ്‌ ചെയ്തത്. https://youtu.be/-nqYX-T1Ry8 ഇന്നലെയാണ് ചിറമംഗലം ജംഗ്ഷനിൽ നിന്ന് ഖാലിദ് എന്നയാളുടെ ഓട്ടോറിക്ഷ ചിറമംഗലത്തുള്ള റഷീദ് എന്ന വ്യക്തി ഓട്ടോ വിളിച്ച് മുന്നിയൂർ തലപ്പാറയിലേക്ക് പോകുകയും, അവിടെ വെച്ച് മുൻപ് കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുള്ള വിനോദ് കുമാർ എന്നയാളുടെ ...
Crime

താനാളൂർ പഞ്ചായത്തംഗത്തെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രാദേശിക നേതാവ് പിടിയിൽ

താനാളൂർ : വനിതാ ഗ്രാമപഞ്ചായത്ത് അംഗത്തെ പീഡിപ്പിച്ച കേസിൽ ഒരു മാസത്തിനു ശേഷം സിപിഎം നേതാവ് പിടിയിൽ. താനാളൂർ തയ്യിൽപറമ്പിൽ പ്രമിത്ത് (32) ആണ് കോട്ടയ്ക്കൽ പൊലീസിൻ്റെ പിടിയിലായത്. ഇക്കഴിഞ്ഞ ജൂലൈ 14, സെപ്റ്റംബർ 17 തീയതികളിൽ കേസിന് ആസ്പദമായ സംഭവം നടന്നത്. താനാളൂർ ഗ്രാമപഞ്ചായത്ത് അംഗത്തെ പ്രതി സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കോട്ടയ്ക്കലിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. ഇത് സംബന്ധിച്ച് യുവതി പൊലീസിൽ പരാതി നൽകി. എങ്കിലും പ്രാദേശിക സിപിഎം നേതാവായ പ്രതിയെ പൊലീസ് പിടികൂടാതെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്നാണ് ആക്ഷേപം. ഒരു മാസത്തിലേറെ ഒളിവിൽ കഴിഞ്ഞ പ്രതി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ഒക്ടോബർ 28ന് കോടതി ഇത് തള്ളിയതോടെയാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതി റിമാൻഡ്ചെയ്തു....
Crime

മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെ റിമാൻഡ് ചെയ്തു

കല്‍പ്പകഞ്ചേരി : ക്ലാരി ചെട്ടിയാംകിണറില്‍ വീടിനുളളില്‍ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുറ്റിപ്പാല ചെട്ടിയാംകിണർ സ്വദേശി നാക്കുന്നത്ത് റാഷിദ് അലിയാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ ​ഗാർഹിക പീഡന കുറ്റവും ചുമത്തും. കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് റാഷിദ് അലിയുടെ ഭാര്യ സഫ്‌വ (26), മക്കളായ മര്‍ഷീഹ (4), മറിയം (1) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഫ്‌വയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ ഷാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ നിലയിലുമായിരുന്നു. പുലര്‍ച്ചെ 5.30ഓടെയായിരുന്നു സംഭവം. ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായും ഇതാണ് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ സഫ്‌വയെ പ്രേരിപ്പിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ. മാനസിക പീഡനം താങ്ങാനാകുന്നില്ലെന്നും മരിക്കുകയാണെന്നും വാട്ട്സ്ആപ്പിൽ ശബ്ദ സന്...
Crime

വീട് വിട്ടിറങ്ങിയ 16 കാരിയെ പ്രലോഭിപ്പിച്ച് ലോഡ്ജിൽ പൂട്ടിയിട്ട മമ്പുറം സ്വദേശി പിടിയിൽ

കോഴിക്കോട്: വീട്ടുകാരോട് പിണങ്ങി വീട്ടിൽ നിന്നിറങ്ങി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിൽക്കവെ മധ്യവയസ്കൻ സഹായവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ലോഡ്ജിൽ പൂട്ടിയിട്ട വിദ്യാർഥിനിയെ പൊലീസ് മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി മമ്പുറം സ്വദേശി നെച്ചിക്കാട്ട് ഉസ്മാനെ (53) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 വീട്ടുകാരോട് പിണങ്ങിയ കോഴിക്കോട് സ്വദേശിനിയായ പതിനാറുകാരി റെയിൽവേ സ്റ്റേഷനിലെത്തുകയും എങ്ങോട്ടുപോകണ​മെന്നറിയാതെ ചുറ്റിത്തിരിയുകയുമായിരുന്നു. ഉസ്മാൻ, കുട്ടിയെ ആശ്വസിപ്പിക്കുകയും സഹായവാഗ്ദാനം നൽകി കൂടെ കൂട്ടുകയുമായിരുന്നു. പിന്നീട് പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ചു. പിതാവും മകളുമാണെന്ന് പരിചയപ്പെടുത്തിയാണ് റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജിൽ മുറിയെടുത്തത്. പുറത്തുപോയപ്പോൾ കുട്ടിയെ മുറിയിൽ പൂട്ടിയിടുകയും ചെയ്തു....
error: Content is protected !!