3 വയസ്സുകാരന്റേത് കൊലപാതകം; ഉമ്മയെ പോലീസ് അറസ്റ്റ് ചെയ്തു
പാലക്കാട് എലപ്പുള്ളിയില്‍ മൂന്ന് വയസുകാരന്റെ കൊലപാതകത്തില്‍ അമ്മ ആസിയ അറസ്റ്റില്‍. മൂന്ന് വയസുകാരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകൻ മുഹമ്മദ് ഷാനുവാണ് മാതാവിന്റെ വീട്ടിൽ ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാടുണ്ട്.
കുഞ്ഞ് ഉണരുന്നില്ലെന്ന് അമ്മയും വീട്ടുകാരും അയൽവാസികളോട് പറഞ്ഞിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയി. അവിടെ സ്വാഭാവിക മരണം എന്ന നിലയിൽ കൈകാര്യം ചെയ്ത് ഖബറടക്കാൻ ആയിരുന്നു പരിപാടി. എന്നാൽ പോലീസ് പോസ്റ്റുമോർട്ടം ചെയ്യാൻ നിർദേശിക്കുകയായിരുന്നു. പോസ്റ്മോർറ്റത്തിൽ ആണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഉമ്മ അസിയയെയും സഹോദറിയേയും പോലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുയാണ്. ഭർത്താവുമായി ...