Sunday, May 31

മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ നാട്ടുകാർ തടഞ്ഞു വെച്ചു; 5 നാടോടി സ്ത്രീകൾ പിടിയിൽ

തിരൂരങ്ങാടി : വർക്ക് ഷോപ്പിൽ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ 5 നാടോടി സ്ത്രീകൾ പിടിയിൽ. കോയമ്പത്തൂർ ശിവാനന്ദ കോളനി ഗാന്ധിപുരം സ്വദേശികളായ രാജേശ്വരി, അജ്ഞലി, നീനു, സാവിത്രി, മാരി എന്നവരെയാണ് പിടികൂടിയത്
കൊളപ്പുറത്തെ വർക്ക് ഷോപ്പിലാണ് മോഷണം നടത്തിയത്. പുലർച്ചെ പൂട്ട് പൊട്ടിച്ചു അകത്തുകടന്ന് വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ കവരുകയായിരുന്നു. രാവിലെ ഉടമ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഇതിനിടെ സാധനങ്ങളുമായി പോകുകയായിരുന്ന സംഘത്തെ സംശയം തോന്നി നാട്ടുകാർ തടഞ്ഞു വെച്ചു തിരൂരങ്ങാടി പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. മറ്റു ചില സ്ഥലങ്ങളിലും മോഷണം നടത്തിയിട്ടു ണ്ടെന്ന് പോലീസ് പറഞ്ഞു.

error: Content is protected !!