Monday, October 5

Crime

മലപ്പുറം സ്വദേശിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി; കൂടെയുള്ളയാളെ കഴുത്തറത്ത നിലയിലും
Crime, Gulf

മലപ്പുറം സ്വദേശിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി; കൂടെയുള്ളയാളെ കഴുത്തറത്ത നിലയിലും

മലപ്പുറം സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു. മലപ്പുറം പുലാമന്തോള്‍ കട്ടുപ്പാറ സ്വദേശി പൊരുതിയില്‍ വീട്ടില്‍ അലവിയുടെ മകന്‍ മുഹമ്മദലി (58) ആണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശി മഹേഷാണ് കുത്തിക്കൊന്നത്.സൗദിയിലെ ജുബൈലിലാണ് സംഭവം.നെറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്ത് ഉറങ്ങുന്നതിനിടെയാണ് മുഹമ്മദലിയെ കുത്തിയത്. കുത്തിയ ശേഷം പ്രതിയായ മഹേഷ് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുത്തേറ്റ് റൂമില്‍ നിന്ന് ഇറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.സംഭവത്തിന് ശേഷം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയ മഹേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ജെംസ് കമ്പനി ജീവനക്കാരാണ്. മഹേഷ് കുറച്ചു ദിവസങ്ങളായി മാനസികസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നത്രെ. തുടര്‍ന്ന് ഇയാള്‍ക്ക് കമ്പനി അവധി നല്‍കി വീട്ടില്‍ വീശ്രമിക്കാന്‍ നിര...
പകൽ മതസ്ഥാപനത്തിന്റെ പിരിവിനെത്തും, രാത്രിയിൽ മോഷണവും
Crime

പകൽ മതസ്ഥാപനത്തിന്റെ പിരിവിനെത്തും, രാത്രിയിൽ മോഷണവും

പരപ്പനങ്ങാടി: പകൽ മതസ്ഥാപനത്തിന് വേണ്ടി പണപ്പിരിവുംരാത്രി മോഷണവും നടത്തുന്നയാൾ പരപ്പനങ്ങാടി പോലീസ് പിടിയിലായി.കൊടക്കാട് എസ്റ്റേറ്റ് റോഡിലുള്ള പള്ളിയാളി മുനീറിന്റെ വീടിന്റെ സിറ്റൗട്ടിൽ സൂക്ഷിച്ചിട്ടുള്ള കുരുമുളക് മോഷ്ടിക്കാൻ ശ്രമിച്ച രണ്ടത്താണി സ്വദേശി വലിയക്ക തൊടി ഫസൽ പൂക്കോയ തങ്ങൾ (39) ആണ് പോലീസ് പിടിയിലായത്. പരപ്പനങ്ങാടി എസ് ഐ അജീഷ് കെ ജോൺ, പരമേശ്വരൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ ഷാഫി,സിവിൽ പോലീസ് ഓഫീസർ ആയ രഞ്ജിത്ത്  എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രാത്രി സമയത്ത് വീടിന്റെ  സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന നാല് ചാക്ക് കുരുമുളക് കടത്താനായി ശ്രമിച്ച ഇയാളെ നാട്ടുകാർ ചേർന്ന് ഓടിക്കുകയും റോഡിൽ നിന്നും മാറ്റി മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചിരുന്ന ഇയാളുടെ വണ്ടി കണ്ടെടുക്കുകയും ചെയ്തു. ഇയാൾ കൊണ്ടുവന്ന സ്കൂട്ടറിന്റെ ഉള്ളിൽ മണ്ണാർക്കാട് ഉള്ള ഒരു മതസ്ഥാപനത്തിന്റെ  കീഴിലുള്ള കോളേജിലെ റസീറ്റ് ബുക്കുകൾ കണ്ട്...
യുവതിയായി ചമഞ്ഞ് വാട്‌സ്ആപ്പിൽ ചാറ്റ്, യുവാവിൽ നിന്ന് 3 ലക്ഷം തട്ടി
Crime

യുവതിയായി ചമഞ്ഞ് വാട്‌സ്ആപ്പിൽ ചാറ്റ്, യുവാവിൽ നിന്ന് 3 ലക്ഷം തട്ടി

ഇല്ലാത്ത യുവതിയുടെ പേരിൽ വാട്സ്ആപ്പ് ചാറ്റ് ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ വാട്സാപ്പിലൂടെ പരിചയപ്പെട്ടപ്പോൾ തന്നെ വിവാഹമോചിതയായ സ്ത്രീയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അരിയല്ലൂർ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യാൻ സന്നദ്ധയാണ് എന്നറിയിച്ചുകൊണ്ട് പല ഘട്ടങ്ങളിലായി 3 ലക്ഷം രൂപയോളം തട്ടിയെടുത്ത പെരിന്തൽമണ്ണ സ്വദേശിയായ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ഏഴു മാസങ്ങൾക്കു മുമ്പാണ് അരിയെല്ലൂർ സ്വദേശി അനഘ എന്ന് പേരുള്ള പെൺകുട്ടിയാണെന്നും അവരുടെ അമ്മ അസുഖബാധിത യാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു കൊണ്ടാണ് പൈസ തട്ടിയെടുത്തത്. മുഹമ്മദ് അദ്നാൻ എന്ന പേരുള്ള യുവാവാണ് തട്ടിപ്പ് നടത്തിയത്. ഒരേസമയം അനഘ എന്ന പെൺകുട്ടിയായും പെൺകുട്ടിയുടെ അടുത്ത സുഹൃത്തായ മുഹമ്മദ്‌ അദ്നാൻ എന്നിങ്ങനെ രണ്ടു റോളുകളാണ് പ്രതി കൈകാര്യം ചെയ്തിരുന്നത്. പെൺകുട്ടി ഒരിക്കലും നോർമൽ കോൾ വിളിക്കുകയോ വോയ്സ് ചാറ്റ് ചെയ്യുകയോ ചെയ്ത...
പേരക്ക മോഷ്ടിച്ചെന്നാരോപിച്ച്  12 വയസ്സുകാരന് ക്രൂരമർദനം
Crime, Malappuram

പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് 12 വയസ്സുകാരന് ക്രൂരമർദനം

മലപ്പുറത്ത് 12 വയസ്സുകാരന് ക്രൂരമർദനം. കളിക്കാനെത്തിയ കുട്ടികൾ പറമ്പിൽ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ചാണ് മർദനം. സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും മർദനമേറ്റ കുട്ടി പറഞ്ഞു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ. പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയിലാണ് സംഭവം. ഇന്നലെ വൈകീട്ടാണ് സ്ഥലമുടമ കുട്ടിയെ മർദ്ദിച്ചത്. സംഭവത്തിൽ ബന്ധുക്കൾ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകുകയായിരുന്നു....
കോഴിക്കോട്ട് യുവതിയെ മയക്കുമരുന്ന് കലർന്ന ജ്യൂസ് നൽകി കൂട്ടബലാത്സംഗം ചെയ്തു
Crime

കോഴിക്കോട്ട് യുവതിയെ മയക്കുമരുന്ന് കലർന്ന ജ്യൂസ് നൽകി കൂട്ടബലാത്സംഗം ചെയ്തു

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവിൽ യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു.  മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി 22 കാരിയെ പീഢിപ്പിച്ചുവെന്നാണ് പരാതി. കോഴിക്കോട് ചേവായൂർ സ്വദേശികളായ മൂന്ന് പേർ പോലീസ് കസ്റ്റഡിയിലെടുത്തു. സോഷ്യൽമീഡിയ വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടർന്ന് ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതിന് ശേഷമാകും അറസ്റ്റ് ചെയ്യുക. രണ്ട് ദിവസം മുമ്പാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഒരു വർഷം മുൻപ് നടന്ന സംഭവമെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടർന്ന് ഫ്ലാറ്റിലെത്തിച്ച യുവതിയെ അവിടെ വച്ച് പ്രതികൾ ജ്യൂസ് നൽകുകയും ബോധരഹിതയായ യുവതിയെ ഓരോരുത്തരും പീഢനത്തിന് ഇരയാക്കുകയുമായിരുന്നു. പൊലീസിൽ യുവതിയുടെ പരാതി ലഭിച്ച ശേഷം വിശദ അന്വേഷണം നടത്തിയത്. വ്യാഴാഴ്ച കേസ് എടുത്ത് എഫ്ഐആർ രജിസ്റ്റർ...
പരപ്പനങ്ങാടിയിൽ ഭിന്നശേഷി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിൽ
Crime

പരപ്പനങ്ങാടിയിൽ ഭിന്നശേഷി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിൽ

പരപ്പനങ്ങാടി : കഴിഞ്ഞ മാസം പരപ്പനങ്ങാടിയിലും പിന്നീട് കോട്ടക്കലും വെച്ച്   ഭിന്നശേഷി  വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട കേസിൽ സംഘത്തിലുണ്ടായിരുന്ന നാലാമനും പിടിയിലായി. പരപ്പനങ്ങാടി പുത്തൻ കടപ്പുറം  തീരത്തെ നാക്കടിയൻ അബ്ദുൽ നാസർ ( 48) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്.  കഴിഞ്ഞ മാസം പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിലെത്തിയ പേരാമ്പ്ര  സ്വദേശിനിയായ ഭിന്നശേഷിക്കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ പരപ്പനങ്ങാടി കെട്ടുങ്ങൽ, നെടുവ സ്വദേശികളായ മുനീര്‍, സജീര്‍, പ്രജീഷ് എന്നിവരെ നേരത്തെ പേരാമ്പ്ര പൊലീസ് പരപ്പനങ്ങാടിയിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിൽ ഇനിയുമൊരാൾ കൂടിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലിസ്  കേസ് കോഴിക്കോട് നിന്നും മലപ്പുറത്തേക്ക് കൈമാറിയതിനെ തുടർന്ന് പരപ്പനങ്ങാടി എസ് എച്ച്. ഒ കെ.ജെ ജിനേഷിനെ അന്വേഷണ ചുമതലയേൽപ്പിക്കപെടുകയായിര...
മലപ്പുറത്ത് കുടുംബ കോടതി പരിസരത്ത് ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം
Crime

മലപ്പുറത്ത് കുടുംബ കോടതി പരിസരത്ത് ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം

മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. മലപ്പുറം കുടുംബ കോടതി പരിസരത്താണ് സംഭവമുണ്ടായത്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മേലറ്റൂര്‍ സ്വദേശി റൂബീനയെ(37)ആണ് ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. റൂബീനയുടെ ഭര്‍ത്താവ് മന്‍സൂര്‍ അലിക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയപ്പോഴാണ് വധശ്രമം....
വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ പിടിയിൽ Couple arrested for defrauding lakhs through WhatsApp groups
Crime

വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ പിടിയിൽ Couple arrested for defrauding lakhs through WhatsApp groups

മലപ്പുറം : ഗോവയില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ച് വന്‍ലാഭമുണ്ടാക്കാമെന്നു വാഗ്ദാനം നല്‍കി വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി  ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത  കേസില്‍ മുഖ്യപ്രതികളെ പിടികൂടി. മലപ്പുറം പൊന്‍മള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ്(32), ഭാര്യ മാവണ്ടിയൂര്‍ സ്വദേശിനി  പട്ടന്‍മാര്‍തൊടിക റംലത്ത് (24)എന്നിവരെയാണ്  തമിഴ്‌നാട് ഏര്‍വാടിയിലെ രഹസ്യകേന്ദ്രത്തില്‍ നിന്നു മങ്കട എസ്‌ഐ സി.കെ.നൗഷാദും സംഘവും കസ്റ്റഡിയിലെടുത്തത്. മങ്കട വടക്കാങ്ങര സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചത്. English Highlights: Malappuram couple arrested for defrauding lakhs through WhatsApp groups നവംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ വിഐപി ഇന്‍വെസ്റ്റ്‌മെന്റ് എന്ന വാട്‌സ് ആപ്പ് കൂട്ടായ്മ വഴി പരാതിക്കാരിയുടെ നമ്പര്‍ ചേര്‍ക്കുകയായിരുന്നു. ഇതുവഴി  ഗോവ  കാസിനോവയി...
മന്ത്രവാദ ചികിത്സക്കിടെ യുവതിയെ പീഡിപ്പിച്ച മുന്നിയൂരിലെ സിദ്ധൻ പിടിയിൽ
Crime

മന്ത്രവാദ ചികിത്സക്കിടെ യുവതിയെ പീഡിപ്പിച്ച മുന്നിയൂരിലെ സിദ്ധൻ പിടിയിൽ

മന്ത്രവാദത്തിന്‍റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. മുന്നിയൂർ പാറേക്കാവ് ശാന്തി നഗർ സ്വദേശി സുബ്രഹ്മണ്യൻ എന്ന ബാബു (43) വിനെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. പാരമ്പര്യ ചികിത്സയും മന്ത്രവാദവും വശമുണ്ടെന്നവകാശപ്പെട്ടാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ചികിത്സയ്ക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം അതിക്രമം നടത്തുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പമെത്തിയ 27 കാരിയെയാണ് ചികിത്സയുടെ ഭാഗമെന്ന നിലയിൽ പീഡിപ്പിച്ചത്. തുടർന്ന് യുവതി പരാതി നൽകുകയായിരുന്നു....
ചായയിൽ മധുരമില്ല, വാക്കേറ്റം; ഹോട്ടൽ ഉടമയെ കുത്തിപ്പരുക്കേൽപ്പി ച്ചു
Crime

ചായയിൽ മധുരമില്ല, വാക്കേറ്റം; ഹോട്ടൽ ഉടമയെ കുത്തിപ്പരുക്കേൽപ്പി ച്ചു

താനൂർ : വാഴക്കാതെരു അങ്ങാടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ടീ എ റെസ്റ്റോറൻ്റ് ഉടമയ്ക്കാണ് കുത്തേറ്റത്. ചായ കുടിക്കാനെത്തിയയാൾ ഹോട്ടൽ ഉടമയെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടി എ റസ്റ്റോറൻ്റ് ഉടമ മനാഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ താനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് ഒരു മണി വരെ താനൂരിൽ വ്യാപാരി ഹർത്താൽ പ്രഖ്യാപിച്ചു....
ബിരിയാണിയിൽ മുട്ടയും പപ്പടവും ഇല്ല; ഹോട്ടലുടമകളായ ദമ്പതികൾക്ക് ക്രൂര മ‍ർദ്ദനം
Crime

ബിരിയാണിയിൽ മുട്ടയും പപ്പടവും ഇല്ല; ഹോട്ടലുടമകളായ ദമ്പതികൾക്ക് ക്രൂര മ‍ർദ്ദനം

തൃശൂർ: കുന്നംകുളത്ത് ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ലെന്നും കൈകഴുകുന്ന സ്ഥലത്ത് വൃത്തിയില്ലെന്നും ആരോപിച്ച് ഹോട്ടൽ ഉടമകളായ ദമ്പതികളെ ക്രൂരമായി മർദ്ദിച്ചു. ചൂണ്ടലിൽ കറി ആൻഡ് കോ ഹോട്ടൽ നടത്തുന്ന തിരുവനന്തപുരം സ്വദേശി സുധി, ഭാര്യ ദിവ്യ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കേറ്റ അടിയിൽ ഗുരുതരമായി പരിക്കേറ്റ സുധിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുധിയുടെ തലയിൽ ആഴത്തിൽ പരിക്കേറ്റതിനെത്തുടർന്ന് എട്ടോളം തുന്നലുകളുണ്ട്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. പുതുശ്ശേരി സ്വദേശിയായ യുവാവ് ദമ്പതികളുടെ ഹോട്ടലിലെത്തി ബിരിയാണി ആവശ്യപ്പെട്ടിരുന്നു. ബിരിയാണിക്ക് കോഴിമുട്ടയും പപ്പടവും വേണമെന്നാവശ്യപ്പെട്ടതോടെ ദിവ്യ ഇത് നൽകി. പിന്നീട് കൈ കഴുകുന്ന സ്ഥലം വൃത്തിയില്ലെന്ന് ആരോപിച്ചുകൊണ്ട് യുവതിയുമായി കയർക്കുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തതായാണ് പരാതി. സം...
കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്: 1162 ഗ്രാം സ്വർണവുമായി ചെറുമുക്ക് സ്വദേശി പിടിയിൽ
Crime

കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്: 1162 ഗ്രാം സ്വർണവുമായി ചെറുമുക്ക് സ്വദേശി പിടിയിൽ

കരിപ്പൂർ : കരിപ്പൂർ എയർ പോർട്ടിൽ 1162 ഗ്രാം സ്വർണമിശ്രിതം പിടികൂടി.തുടർച്ചയായ ജാഗ്രതയോടെയുള്ള നിരീക്ഷണത്തിലൂടെ ഡിസംബർ 30 നു പുലർച്ചെ ജിദ്ദയിൽ നിന്നുള്ള ഫ്ലൈറ്റ് നമ്പർ G9 454 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ മലപ്പുറം ചെറുമുക്ക് സ്വദേശിയായ ജാഫർ സഹദ് ചോലഞ്ചേരി എന്ന വ്യക്ത്തിയിൽ നിന്നും 1162 ഗ്രാം സ്വർണ മിശ്രിതം അടങ്ങിയ 4 ക്യാപ്സ്യൂൾ കസ്റ്റംസ് പിടികൂടി. ശരീര ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണമിശ്രിതം കണ്ടെത്തിയത്. സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവർത്തികളും വിശദമായ തുടരന്വേഷണവും ആരംഭിച്ചു. സ്വർണക്കടത്തു തടയുന്നതിന്റെ ഭാഗമായി കസ്റ്റംസ് നിരീക്ഷണം ഊര്ജിതമാക്കിയിട്ടുണ്ട് ....
ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിനിക്ക് പീഡനം; പരപ്പനങ്ങാടിയിൽ എത്തിയത് കാമുകനെ തേടി
Crime

ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിനിക്ക് പീഡനം; പരപ്പനങ്ങാടിയിൽ എത്തിയത് കാമുകനെ തേടി

സംഭവത്തിൽ കൂടുതൽ പ്രതികൾപരപ്പനങ്ങാടി: ഇൻസ്റ്റഗ്രാം വഴിപരിചയപ്പെട്ട കാമുകനെ തേടിയെത്തിയ ഭിന്നശേഷിക്കാരിയായ ബിരുദ വിദ്യാർത്ഥിനി (19) പരപ്പനങ്ങാടിയിൽ കൂട്ടബലാൽസംഗത്തിനിരയായ സംഭവത്തിൽ കൂടുതൽ പ്രതികളെന്ന് പോലീസ്. സംഭവത്തിൽ പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവർമാരായ താനൂർ പരിയാപുരം രണ്ടാം വാർഡിലെ പള്ളിക്കൽ പ്രജീഷ്, പരപ്പനങ്ങാടി കെട്ടുങ്ങൽ കടപ്പുറം ആലിക്കാനകത്ത് സഹീർ , ബാർബർ ജോലി ചെയ്യുന്ന പുത്തരിക്കൽ തയ്യിൽ വീട്ടിൽ മുനീർ എന്നിവരെ പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുത്തു.ഡിസംബർ 21 ബുധനാഴ്ച വൈകിട്ടാണ് യുവതി കാമുകനെ തേടി പരപ്പനങ്ങാടിയിലെത്തിയത്. കണ്ണൂർ, കാസർകോട് ഭാഗത്തുള്ള കാമുകൻ അനസ് പരപ്പനങ്ങാടിയിലെത്തി പെൺകുട്ടിയുടെ കാലിനുള്ള സ്വാധീന കുറവു കണ്ട് ഭാര്യയും കുട്ടികളുമുണ്ടെന്ന് പറഞ്ഞ് ട്രെയിൻ കയറി പോവുകയായിരുന്നുവത്രെ. കാമുകൻ കൈയൊഴിഞ്ഞതോടെ രക്ഷകരായി പ്രജീഷും മുനീറുമെത്തുകയായിരുന്നു. ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച...
വഴി തെറ്റിയെത്തിയ ഭിന്നശേഷിക്കാരിയെ പരപ്പനങ്ങാടിയിൽ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി
Crime

വഴി തെറ്റിയെത്തിയ ഭിന്നശേഷിക്കാരിയെ പരപ്പനങ്ങാടിയിൽ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി

പരപ്പനങ്ങാടി : ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി. പീഡനക്കേസിൽ മൂന്നു പേരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ പെൺകുട്ടിയെയാണ് മൂന്നു പേർ പീഡനത്തിന് ഇരയാക്കിയത്. പരപ്പനങ്ങാടിയിലെ ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് നെടുവ സ്വദേശികളായ മുനീർ, പ്രജീഷ്, സജീർ എന്നിവരാണ് പിടിയിലായത്....
അടിവസ്ത്രത്തിൽ തുന്നിപ്പിടിപ്പിച്ച ഒരു കിലോ സ്വർണവുമായി 19 കാരി പിടിയിൽ
Crime

അടിവസ്ത്രത്തിൽ തുന്നിപ്പിടിപ്പിച്ച ഒരു കിലോ സ്വർണവുമായി 19 കാരി പിടിയിൽ

കരിപ്പൂർ : കരിപ്പൂര്‍ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19 വയസ്സുകാരി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹലയാണ് പിടിയിലായത്. ഉൾവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് 1,884 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ദുബായില്‍ നിന്നാണ് സ്വര്‍ണവുമായി ഷഹല എത്തിയത്. അടിവസ്ത്രത്തില്‍ തുന്നിപ്പിടിപ്പിച്ച രീതിയില്‍ ആയിരുന്നു സ്വര്‍ണം. കസ്റ്റംസിന്റെ സുരക്ഷാ പരിശോധനയ്‌ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തെത്തിയ പെണ്‍കുട്ടിയെ പോലീസ് ആണ് പിടികൂടിയത്. ഷഹലയുടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിമാനത്താവളത്തിന് പുറത്തെത്തിയ പെണ്‍കുട്ടിയെ പോലീസ് ചോദ്യം ചെയ്തത്. എന്നാല്‍ സ്...
ഡിഗ്രി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: ഉമ്മയുടെ ഉപ്പയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു
Crime

ഡിഗ്രി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: ഉമ്മയുടെ ഉപ്പയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് പൊയിൽക്കാവിൽ കുറിപ്പ് എഴുതി വെച്ച് ഡിഗ്രി വിദ്യാർഥിനി റിഫ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ മാതൃപിതാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ ഉമ്മയുടെ പിതാവ് കാപ്പാട് മുകച്ചേരി ബറാക് ഹൗസിൽ അബൂബക്കറിനെ 62) യാണ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. പള്ളിക്കുനി സ്വദേശിയായ 19 കാരിയെ ഇക്കഴിഞ്ഞ 17-ാം തിയതി ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂടാടി മലബാർ കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയായിരുന്നു പെണ്‍കുട്ടി. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം തൊട്ട് പ്രതി മകളുടെ മകളെ പീഡിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. പെൺകുട്ടിയുടെ മാതാവിനെ കൂടി ചോദ്യം ചെയ്തതോടെയാണ് 62 കാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മകള്‍ വീടിനകത്ത് കെട്ടി തൂങ്ങി എന്ന് മനസിലാക്കിയ ഉമ്മ മറ്റാരെയും അറിയിക്കാതെ വടകരയിലായിരുന്ന പിതാവിനെ വിളിച്ചു വരുത്തുകയായിരുന്നു. അബൂബക്കര്‍ വീട്ടിലെത്ത...
മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയ മലപ്പുറം സ്വദേശി പിടിയിൽ
Crime

മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയ മലപ്പുറം സ്വദേശി പിടിയിൽ

ഓൺലൈൻ മാട്രിമോണി സൈറ്റുകളിൽ ആൾമാറാട്ടം നടത്തി പെണ്‍കുട്ടികളെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം മൊറയൂര്‍ സ്വദേശി മുഹമ്മദ് ഫസലിനെയാണ് കൊല്ലം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗക്കേസിൽ തീഹാർ ജയിലിൽ കഴിഞ്ഞ പ്രതി പുറത്തിറങ്ങിയ ശേഷമാണ് കേരളത്തിൽ വ്യാപക തട്ടിപ്പുകൾക്ക് തുടക്കമിട്ടത്. പേര് അമൽ കൃഷ്ണൻ, ജോലി അമേരിക്കയിലെ ഡൽറ്റ എയര്‍ലൈൻസിൽ പൈലറ്റ്, ഉയര്‍ന്ന ശമ്പളം എന്നീ വിവരങ്ങളുള്ള മാട്രിമോണിയൽ പ്രൊഫൈൽ കണ്ട് നിരവധി പെണ്‍കുട്ടികളാണ് മുഹമ്മദ് ഫസലിന്റെ ചതിക്കുഴിയിൽ വീണത്. പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുക്കും. പിന്നെ പീഡനവും. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് മുഹമ്മദ് ഫസലിനെ സൈബര്‍ പൊലീസ് പാലരിവട്ടത്തെ വാടക വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. അമൽ കൃഷ്ണൻ എന്ന പേരിൽ ഇയാൾ വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയതായും പൊലീസ് കണ്ടെ...
സ്കൂട്ടറിലെത്തിയയാൾ വീട്ടമ്മയുടെ മാല കവർന്നു
Crime

സ്കൂട്ടറിലെത്തിയയാൾ വീട്ടമ്മയുടെ മാല കവർന്നു

പരപ്പനങ്ങാടി: സ്കൂട്ടറിലെത്തിയ ആൾ വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നു.ഇന്നു രാവിലെ ആറര മണിയോടെ ഒലിപ്രം കടവ് മുക്കത്തകടവ് റോഡിൽ വീടിനടുത്തുള്ള ശബരിമല കെട്ടുനിറ സ്ഥലത്തേക്ക് പോവുന്ന ടി കെ വിജയലക്ഷ്‌മിയുടെ കഴുത്തിൽ നിന്നാണ് 3.50 പവൻ വരുന്ന സ്വർണ്ണമാല സ്കൂട്ടറിൽ എത്തിയ ഒരാൾ പൊട്ടിച്ച് കടന്നത്. കറുത്ത സ്കൂട്ടറിൽ എത്തിയ അയാൾ തിരിച്ച് ഒലിപ്രംകടവ് ഭാഗത്തേക്ക് തന്നെ തിരിച്ചു പോയി. കുടുബങ്ങളും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം തുടങ്ങി....
യുവതിയെ പീഡിപ്പിച്ച യുവാവ് വിദേശത്ത് നിന്ന് വരുന്നതിനിടെ വിമാന താവളത്തിൽ വെച്ച് പിടിയിൽ
Crime

യുവതിയെ പീഡിപ്പിച്ച യുവാവ് വിദേശത്ത് നിന്ന് വരുന്നതിനിടെ വിമാന താവളത്തിൽ വെച്ച് പിടിയിൽ

തിരൂരങ്ങാടി : യുവതിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് നിന്നെത്തിയ യുവാവിനെ എയർ പോർട്ടിൽ വെച്ച് പോലീസ് പിടികൂടി. മുന്നിയൂർ ആലിൻ ചുവട് സ്വദേശി പട്ടാണി വീട്ടിൽ ചോനാരി സഫ്‌വാൻ (26) ആണ് പിടിയിലായത്. നേരത്തെ സൗഹൃദമുണ്ടായിരുന്ന യുവതിയയാണ് പീഡിപ്പിച്ചത്. സൗഹൃദം അവസാനിപ്പിച്ച് സഫ്‌വാൻ ചെന്നൈയിൽ പോയിരുന്നു. എന്നാൽ ഇതിനെ തുടർന്ന് യുവതി വീട് വിട്ടിറങ്ങി. വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് യുവതിയെ കണ്ടെത്തിയിരുന്നു. യുവതി പൊലീസിന് നൽകിയ മൊഴിയിൽ മുമ്പ് യുവതിയെ പീഡിപ്പിച്ച കാര്യവും പറഞ്ഞിരുന്നു. ഇതേ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനിടെ ഇയാൾ വിദേശത്തേക്ക് പോയി. കഴിഞ്ഞ ദിവസം തിരിച്ചു വരുന്നതിനിടെയാണ് പ്രതി വലയിലായത്. തിരൂരങ്ങാടി പോലീസ് എയർപേര്ട്ടിലെത്തി പിടികൂടുകയായിരുന്നു....
വിക്സ് ബോട്ടിലിൽ സ്വർണം കടത്തിയ കരിപ്പൂർ സ്വദേശി പിടിയിൽ
Crime

വിക്സ് ബോട്ടിലിൽ സ്വർണം കടത്തിയ കരിപ്പൂർ സ്വദേശി പിടിയിൽ

വിക്സ് ബോട്ടിലിൽ സ്വർണം കടത്താൻ ശ്രമിച്ചയാൾ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കുവൈറ്റിൽ നിന്നെത്തിയ കരിപ്പൂർ സ്വദേശി നയാൻ കാസിം ആണ് പിടിയിലായത്. 226 ഗ്രാം സ്വർണമാണ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്. വിക്സ് ബോട്ടിലിനുളളിൽ സ്വർണകമ്പികളാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. സ്വർണം കടത്താൻ പുതിയ വഴികളിലൂടെ ശ്രമിക്കുന്നതിന്റെ തെളിവാണിതെന്ന് കസ്റ്റംസ് സൂചിപ്പിച്ചു. ശരീരത്തിന്റെ രഹസ്യ ഭാഗത്ത് സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി മുഹമ്മദ് ഹാരിസും പിടിയിലായി. അബുദാബിയിൽ നിന്നെത്തിയ ഇയാളിൽ നിന്ന് 1014 ഗ്രാം സ്വർണം പിടികൂടി....
13കാരിയെ പീഡിപ്പിച്ചു കടന്ന അമ്മാവൻ അറസ്റ്റില്‍
Crime

13കാരിയെ പീഡിപ്പിച്ചു കടന്ന അമ്മാവൻ അറസ്റ്റില്‍

മലപ്പുറം : മലപ്പുറത്ത് 13കാരിയെ പീഡിപ്പിച്ചു കടന്ന മാതൃസഹോദരനായ 20കാരന്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. ഡിസംബര്‍ 9ന് സ്‌കൂളിലെ അധ്യാപികയോട് വിവരം അറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പരാതി നല്‍കിയതോടെ മലപ്പുറത്ത് നിന്ന് കടന്ന് തിരുവനന്തപുരത്തെത്തി. തിരുവനന്തപുരത്ത് കിളിമാനൂര്‍ ബസ് സ്റ്റാന്‍ഡിലെ ബേക്കറിയില്‍ ജോലി ചെയ്തുവരിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. പൊലീസിന് പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹജരാക്കി റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ 27വരെ റിമാന്‍ഡ് ചെയ്ത പ്രതിയെ തിരൂര്‍ ജയിലിലേക്കയച്ചു....
കൊലക്കേസ് പ്രതിയായ സ്ത്രീയുടെ മരണം കൊലപാതകം: കൂട്ടുപ്രതിയായ കാമുകന്‍ അറസ്റ്റില്‍
Crime, Local news, Malappuram

കൊലക്കേസ് പ്രതിയായ സ്ത്രീയുടെ മരണം കൊലപാതകം: കൂട്ടുപ്രതിയായ കാമുകന്‍ അറസ്റ്റില്‍

മലപ്പുറത്തെ കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊലക്കേസ് പ്രതിയായ പരപ്പനങ്ങാടി സ്വദേശിനി സൗജത്തിന്റെ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത് സംഭവത്തില്‍ കാമുകന്‍ ബഷീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2018 ഒക്ടോബറില്‍ കാമുകന്‍ ബഷീറിനൊപ്പം ചേര്‍ന്ന് ഭര്‍ത്താവ് താനൂര്‍ അഞ്ചുടി സ്വദേശി സവാദിനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പരപ്പനങ്ങാടി സ്വദേശി സൗജത്തിനെ കഴിഞ്ഞ മാസം മുപ്പതിനാണ് കൊണ്ടോട്ടി വലിയ പറമ്പിലെ വാടക ക്വാട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കാണപ്പെട്ട കാമുകന്‍ ബഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്....
പകൽ നാട്ടുകാരുടെ സഹായി, കള്ളനെ പിടിക്കും; രാത്രി മോഷണം, കള്ളനെ കണ്ട് അമ്പരന്ന് നാട്ടുകാർ
Crime

പകൽ നാട്ടുകാരുടെ സഹായി, കള്ളനെ പിടിക്കും; രാത്രി മോഷണം, കള്ളനെ കണ്ട് അമ്പരന്ന് നാട്ടുകാർ

പാലക്കാട് : നാട്ടില്‍ സകലര്‍ക്കും സഹായിയായി പേരെടുത്തയാളാണ് രാത്രിയിൽ മോഷ്ടിക്കാൻ ഇറങ്ങുന്നതെന്നത് അറിഞ്ഞതിന്റെ അമ്പരപ്പിലാണ് നാട്ടുകാർ. പാലക്കാട് പിടിയിലായ ജാഫർ അലിയാണ് രാവിലെ മാന്യനും രാത്രിയിൽ മോഷ്ടാവുമായി ‘ഇരട്ടവേഷം’ അഭിനയിച്ചിരുന്നത്. ആരു വിളിച്ചാലും ഓടിയെത്തും; കള്ളനെയും പിടിക്കും! എല്ലാവർക്കും സഹായിയായിരുന്നു ജാഫര്‍ അലി. അവശ്യസാധനം വാങ്ങാനും മരുന്നെത്തിക്കാനുമെല്ലാം മുന്നിലുണ്ടാകും. അങ്ങനെയാണ് സഹായം ചെയ്യുന്നതിനിടയില്‍ പല വീടുകളിലും ആളുണ്ടോ ഇല്ലയോ എന്ന കാര്യം ഇയാള്‍ മനസ്സിലാക്കിയിരുന്നത്. കവര്‍ച്ചയുണ്ടായാല്‍ ആദ്യം പൊലീസിനെയും ജനപ്രതിനിധികളെയും അറിയിക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്നത് ജാഫര്‍ അലിയായിരുന്നു. ഈ രീതിയില്‍ സകലരെയും തെറ്റിദ്ധരിപ്പിച്ചായിരുന്നു മുന്നോട്ടുള്ള പോക്ക്. വീടുകളിലേക്ക് കയറേണ്ടവിധം, എങ്ങനെ കതക് പൊളിച്ച് അകത്ത് കയറണം തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ നിരീ...
മദ്യലഹരിയിലെത്തിയ സംഘം കടക്കാരനെ മർദിച്ചതിനെ തുടർന്ന് സംഘർഷം
Crime

മദ്യലഹരിയിലെത്തിയ സംഘം കടക്കാരനെ മർദിച്ചതിനെ തുടർന്ന് സംഘർഷം

തിരൂരങ്ങാടി : മദ്യ ലഹരിയിലെത്തിയ മൂന്നംഗ സംഘം കച്ചവടക്കാരനെ മർദിച്ചതുമായി ബന്ധപ്പെട്ട് സംഘർഷം. തൃക്കുളം പന്താരങ്ങാടിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ മൂന്നംഗ സംഘം നൊങ്ക് വാങ്ങാൻ കടയിലെത്തിയിരുന്നു. ഇതിനിടെ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് കടക്കാരനെ മർദിക്കുകയായിരുന്നു. ഇതിൽ ഇടപെട്ട നാട്ടുകാരനെയും മർദിച്ചു. ഇതോടെ നാട്ടുകാരും ഇടപെടുകയായിരുന്നു. സംഘർഷമായതോടെ പോലീസ് സ്ഥലത്തെത്തി. മൂന്നു പേരെയും കാറ്റേഡിയിലെടുത്തു. ഇവർക്കെതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു. പരപ്പനങ്ങാടി, ചെട്ടിപ്പടി സ്വദേശികളാണ് കസ്റ്റഡിയിൽ ഉള്ളത്....
മദ്യലഹരിയിൽ യുവതിയുടെ കാറോട്ടം;സ്കൂട്ടർ യാത്രികർക്ക് പരിക്ക്, നാട്ടുകാർക്ക് നേരെ പരാക്രമം
Crime

മദ്യലഹരിയിൽ യുവതിയുടെ കാറോട്ടം;സ്കൂട്ടർ യാത്രികർക്ക് പരിക്ക്, നാട്ടുകാർക്ക് നേരെ പരാക്രമം

മദ്യലഹരിയിൽ യുവതിയോടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്കേറ്റു. മാഹി പന്തക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന സ്ത്രീ ഓടിച്ച കാർ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലിടിക്കുകയായിരുന്നു. മൂഴിക്കര സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. കാറിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്കും സ്കൂട്ടറിലുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം. വടക്കുമ്പാട് കൂളിബസാറിലെ റസീന [29] എന്ന യുവതിയാണ് മദ്യ ലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത്. അപകടം നടന്നയുടനെ പരിസരവാസികൾ കൂട്ടമായി സ്ഥലത്തെത്തിയതോടെ യുവതി കാറിൽ നിന്നിറങ്ങി അക്രമാസക്തയായി. മദ്യപിച്ചത് വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനായ പാനൂർ സ്വദേശിയുടെ മൊബൈൽ ഫോൺ യുവതി എറിഞ്ഞുടച്ചു. പരിസരത്ത് ഓടി വന്ന മറ്റു...
കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി മരിച്ച നിലയിൽ
Crime

കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി മരിച്ച നിലയിൽ

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിയെ വാടക ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ സൗജത്തിനെ(30)യാണ് കൊണ്ടോട്ടി വലിയപറമ്പിലെ വാടക ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സൗജത്തിന്റെ കാമുകനായ ബഷീറി(28)നെ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴുത്തിൽ ഷാൾ മുറുക്കിയനിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സൗജത്തിനൊപ്പം താമസിച്ചിരുന്ന കാമുകൻ ബഷീറിനെ കോട്ടയ്ക്കലിലാണ് വിഷം കഴിച്ചനിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചശേഷം ഇയാൾ തന്നെ സഹോദരിയെ ഫോണിൽ വിളിച്ചറിയിച്ചെന്നാണ് വിവരം. തുടർന്ന് ബന്ധുക്കളെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 2018-ലാണ് തെയ്യാല ഓമചപ്പുഴ റോഡിൽ വാടക ക്വാർട്ടെഴ്സിൽ താമസിക്കുന്ന താനൂർ സ്വദേശി...
ബിജെപി നേതാവിന്റെ വധം; ചെമ്മാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു
Crime

ബിജെപി നേതാവിന്റെ വധം; ചെമ്മാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു

തിരൂരങ്ങാടി : പാലക്കാട് ബിജെപി നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെമ്മാട് സ്വദേശി ജലീലിനെയാണ് കസ്റ്റഡിയിൽ എടുത്തത്. കേസിലെ പ്രതിയായ ഖാജ ഹുസൈൻ എന്നയാളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾക്ക് താമസ സൗകര്യം ഒരുക്കിയതിനാണ് ജലീലിനെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് അറിയുന്നത്. ഇന്ന് ഉച്ചയ്ക്ക് പാലക്കാട് ഡി വൈ എസ് പി യാണ് ചെമ്മാട്ടെത്തി ജലീലിനെ കസ്റ്റഡിയിൽ എടുത്തത്....
കാലിൽ സെല്ലോടേപ്പ്‌ ചുറ്റി മയക്കുമരുന്ന് കടത്ത്; പാണ്ടിക്കാട് 2 പേർ പിടിയിൽ
Crime

കാലിൽ സെല്ലോടേപ്പ്‌ ചുറ്റി മയക്കുമരുന്ന് കടത്ത്; പാണ്ടിക്കാട് 2 പേർ പിടിയിൽ

മലപ്പുറം : പാണ്ടിക്കാട് വന്‍ ലഹരി വേട്ട. 103 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി ഉമ്മര്‍ഫറൂഖ്, പട്ടിക്കാട് വലമ്പൂര്‍ സ്വദേശി ഷമീല്‍ എന്നിവരാണ് പിടിയിലായത്. കാലില്‍ സെല്ലോടേപ്പ് ചുറ്റി അതിനുള്ളില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ രാത്രി പാണ്ടിക്കാട് കക്കുളത്ത് വെച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ വലയിലായത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി പള്ളിയാല്‍തൊടി ഉമ്മര്‍ഫറൂഖ്, പട്ടിക്കാട് വലമ്പൂര്‍ സ്വദേശി പുത്തന്‍വീട്ടില്‍ ഷമീല്‍ എന്നിവരെയാണ് പാണ്ടിക്കാട് സി.ഐ.റഫീഖ് , എസ്ഐ അബ്ദുള്‍ സലാം എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ഉമ്മര്‍ഫറൂഖിന്റെ കാലില്‍ സെല്ലോടേപ്പ് ചുറ്റി അതിനുള്ളില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയിരുന്നത്. ഇവരുടെ വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാംഗ...
വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കുന്ന കൊളപ്പുറത്തെ ഓട്ടോഡ്രൈവർ പിടിയിൽ
Crime

വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കുന്ന കൊളപ്പുറത്തെ ഓട്ടോഡ്രൈവർ പിടിയിൽ

തിരൂരങ്ങാടി : വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിക്കുന്നയാളെ പോലീസ് പിടികൂടി. കൊളപ്പുറം സ്വദേശി മലയിൽ ശറഫുദ്ധീൻ (35) ആണ് പിടിയിലായത്. കൂരിയാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആണ്. പാലക്കലിൽ നിന്ന് 2 വാഹനങ്ങളിലെയും കൊടുവായൂരിൽ നിന്ന് ഒരു വാഹനത്തിലെയും ബാറ്ററികൾ മോഷ്ടിച്ചതിന് കേസെടുത്തു. https://youtu.be/kCqhLwLwwls വീഡിയോ പകലും രാത്രിയും ഇയാൾ ഓട്ടോയിലെത്തി മോഷണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. മോഷ്ടിക്കുന്ന ബാറ്ററികൾ വേങ്ങര യിലാണ് വിൽപ്പന നടത്തിയിരുന്നത്. എസ് ഐ എൻ.മുഹമ്മദ് റഫീഖ്, എസ് ഐ സന്തോഷ്‌കുമാർ, സി പി ഒ മാരായ അമർനാഥ്‌, ജലാൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിടികൂടിയതറിഞ്ഞ് നിരവധി പേരാണ് പരാതിയുമായി എത്തിയത്....
പ്രവാസി വ്യവസായിയിൽ നിന്ന് മരുമകൻ 108 കോടിയിലധികം രൂപയും 1000 പവനും തട്ടിയെടുത്ത സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
Crime

പ്രവാസി വ്യവസായിയിൽ നിന്ന് മരുമകൻ 108 കോടിയിലധികം രൂപയും 1000 പവനും തട്ടിയെടുത്ത സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

പ്രവാസി വ്യവസായിയിൽ നിന്ന് മരുമകൻ 108 കോടിയിലധികം രൂപയും 1000 പവനും തട്ടിയെടുത്തതായുള്ള പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആലുവ തൈനോത്തിൽ റോഡിൽ അബ്ദുൾ ലാഹിർ ഹസൻ എന്ന വ്യവസായിയാണ് കാസർഗോഡ് സ്വദേശിയായ മരുമകൻ പണം തട്ടിയതായി പരാതി നല്‍കിയത്. കാസർഗോഡ് കുതിരോളി ബില്‍ഡേഴ്സ് എന്ന കരാർ കമ്പനി നടത്തുന്ന ചെർക്കള മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹാഫിസിനെതിരേയാണ് പരാതി. മുഹമ്മദ് ഹാഫിസ് പല ഘട്ടങ്ങളായി തെറ്റിധരിപ്പിച്ച് പണം തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്. പെരുംനുണകളിലൂടെയാണ് പല ഘട്ടങ്ങളായി മരുമകൻ പണം തട്ടിയെടുത്തതെന്നാണ് ലാഹിർ പറയുന്നത്. 42 വർഷമായി വിദേശത്ത് കെട്ടിട നിർമാണ സാമഗ്രി വ്യവസായവും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുകയാണ് ലാഹിർ. രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്. അഞ്ചുവർഷം മുമ്പാണ്​ ഏക മകളെ ഇയാൾക്ക്​ വിവാഹം ചെയ്ത് നൽകിയത്. ഹാഫിസിന്‍റെ പിതാവിന് റോഡ് നിർമാണ കമ്പനിയാണ്. ഇവിട...