Feature

വാട്ട്‌സ്ആപ്പ് വീഡിയോ കോളില്‍ ഒരേ സമയം 15 പേര്‍, വരുന്നത് വന്‍ മാറ്റങ്ങള്‍; പുതിയ പ്രേത്യേകതകള്‍
Feature, Reviews, Tech

വാട്ട്‌സ്ആപ്പ് വീഡിയോ കോളില്‍ ഒരേ സമയം 15 പേര്‍, വരുന്നത് വന്‍ മാറ്റങ്ങള്‍; പുതിയ പ്രേത്യേകതകള്‍

സാധാരണയായി ആപ്പിന്റെ ഉപയോക്താക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന ഫീച്ചറാണ് വീഡിയോ കോള്‍. ഇനി മുതല്‍ വാട്ട്‌സ്ആപ്പ് വീഡിയോ കോളില്‍ ലാന്‍ഡ്‌സ്‌കേപ്പ് മോഡും ലഭ്യമാകും. വാട്ട്‌സ്ആപ്പ് കോളിനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. വാട്ട്‌സാപ്പിന്റെ ഔദ്യോഗിക ചേഞ്ച്ലോഗിലാണ് വാട്ട്‌സ്ആപ്പ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്ത് ഇറക്കിയത്. അജ്ഞാത കോളര്‍ ഫീച്ചര്‍ സൈലന്റ് ആക്കുന്ന സൈലന്‍സ് അണ്‍ നോണ്‍ കോളേഴ്സ് ഫംഗ്ഷന്‍ ഉടനെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്‍കമിംഗ് കോളുകള്‍ നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ സഹായിക്കും. പ്രത്യേകിച്ച് അജ്ഞാത കോളര്‍മാരില്‍ നിന്നുള്ളവ. സെറ്റിംഗ്‌സ് - പ്രൈവസി - കോളുകള്‍ എന്നതിലേക്ക് പോയി അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സൈലന്റ് ആക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. സ്പാം കോളുകളും തടയാന്‍ ഇത് വഴി സാധിക്കും. വാട്ട്‌സ്ആപ്പ് ഇടയ്ക്...
Feature

ബസ് കാത്തിരിപ്പ് കേന്ദ്രം സമർപ്പണവും , ആദരവും നടന്നു.

തിരൂരങ്ങാടി: ചെമ്മാട് ഹിദായ നഗർ ഒരുമ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ദാറുൽ ഹുദ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിക്ക് സമീപം നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും,അസോസിയേഷൻ പരിധിയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം ഒരുമ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. പി മജീദ് ഹാജി നിരവഹിച്ചു. വിദ്യാർത്ഥി കൾക്കുള്ള ആദരം തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ. പി മുഹമ്മദ്‌ കുട്ടി നിർവഹിച്ചു. നഗരസഭ കൗൺസിലർമാരായ വി. വി ആയിഷുമ്മു, പി. കെ അസീസ്, പി. ടി ഹംസ, സോനാ രതീഷ് റെസിഡൻസ് ഭാരവാഹികളായ ഫൈസൽ ചെമ്മാട്, എ. വി നാസ്സർ, കെ. പി ഹബീബ് റഹ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ...
Feature, Information

വര്‍ധിക്കുന്ന ഇറച്ചിക്കോഴി വിലക്ക് പരിഹാരം കണ്ടെത്താന്‍ കുടുംബശ്രീ കേരള ചിക്കന്‍: ആദ്യ ഔട്ട്ലൈറ്റ് പ്രവര്‍ത്തനം തുടങ്ങി

ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്ലെറ്റ് കോഡൂര്‍ ഉര്‍ദു നഗറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ ഉദ്ഘാടനം ചെയ്തു. വര്‍ധിക്കുന്ന ഇറച്ചിക്കോഴി വിലക്ക് പരിഹാരം കണ്ടെത്താനും നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കുന്ന കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുമുള്ള കേരള സര്‍ക്കാര്‍ പദ്ധതിയാണ് കേരള ചിക്കന്‍. കുടുംബശ്രീ, മൃഗ സംരക്ഷണ വകുപ്പ്, കെപ്പ്കോ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളായ ഇറച്ചി കോഴി കര്‍ഷകര്‍ക്ക്, ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ എന്നിവ നല്‍കും. പിന്നീട് വളര്‍ച്ചയെത്തിയ ഇറച്ചി കോഴികളെ കമ്പനി തന്നെ തിരികെ എടുത്ത് കേരള ചിക്കന്‍ ഔട്ടിലെറ്റുകള്‍ വഴി വിപണനം നടത്തിവരുകയുമാണ് ചെയ്യുന്നത്. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്...
Feature

പ്രളയ മുന്നൊരുക്കം: മലപ്പുറം നഗരസഭയിൽ യോഗം ചേർന്നു

മലപ്പുറം : പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി മലപ്പുറം നഗരസഭയിൽ യോഗം ചേർന്നു. പ്രളയമുണ്ടായാൽ ദുരന്തം ലഘൂകരിക്കുന്നതിനും ആവശ്യമായ മുൻകരുതൽ എടുക്കുന്നതിനും വേണ്ട നടപടികൾ സ്ഥിരം സമിതി അധ്യക്ഷൻ പി കെ സക്കീർ ഹുസൈന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചർച്ച ചെയ്തു. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനും മുന്നൊരുക്കം നടത്താനും യോഗത്തിൽ നിർദേശിച്ചു. ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ ബോധവത്കരണം നടത്താനും മാറിത്താമസിക്കാൻ ആവശ്യപ്പെടാനും തീരുമാനിച്ചു.പ്രാദേശികതലത്തിൽ യോഗം ചേർന്ന് മുൻകരുതലുകൾ ചർച്ച ചെയ്യാനും സന്നദ്ധ പ്രവർത്തകരെ തയ്യാറാക്കി നിർത്താനും തീരുമാനിച്ചു. സ്ഥിരം സമിതി അധ്യക്ഷ മറിയുമ്മ ഷരീഫ്, കൗൺസിലർമാരായ മഹ്്മൂദ് കോതേങ്ങൽ, ബിനു രവികുമാർ, സി ഷിജു, അബ്ദുൽ സമദ്, ഇ പി സൽമ, എം കദീജ, ഒ സഹദേവൻ, സി സുരേഷ്, പരി അബ്ദുൽ ഹമീദ്, സി പി ആയിഷാബി, ജയശ്രീ രാജീവ്, എപി ഷ...
Feature

പട്ടയം എന്ന ചിരകാല സ്വപ്‌നം പൂവണിഞ്ഞു ; രാധയ്ക്ക് നിറ പുഞ്ചിരി

പട്ടയം എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് രാധയും മകന്‍ അതീന്ദ്രനും. നാലു വര്‍ഷമായി തുടരുന്ന കുടുംബത്തിന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷമാണ് ഇവര്‍ക്ക്. എടപ്പാള്‍ വെങ്ങിനിക്കരയില്‍ താമസിക്കുന്ന 64 കാരിയായ രാധയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു താമസിച്ചുവരുന്ന ഭൂമിക്ക് പട്ടയം ലഭ്യമാക്കുക എന്നത്. പട്ടയത്തിനായി പലകുറി അപേക്ഷ നല്‍കിയെങ്കിലും പല കാരണങ്ങളാല്‍ അപേക്ഷ നിഷേധിക്കപ്പെട്ടു. ഒടുവില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ തന്റെയും അമ്മയുടെയും സ്വപ്നം സാക്ഷാത്കരിച്ചതിലുള്ള സന്തോഷം മകന്‍ അതീന്ദ്രന്‍ മറച്ചുവെക്കുന്നില്ല. തങ്ങളുടെ കുടുംബത്തിന് പട്ടയം ലഭിക്കാന്‍ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും രാധ പറഞ്ഞു. വിധവയായ രാധയ്ക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. കുടുംബത്തിന്റെ കിടപ്പാടത്തിന് പട്ടയം ലഭിച്ച സന്തോഷത്തില്‍ മനസ് തുറന്ന് ചിരിക്കുകയാണ് രാധ. ...
Feature

മിച്ചഭൂമി പ്രശ്‌നത്തില്‍ പരിഹാരമായതിന്റെ സന്തോഷത്തില്‍ മന്ത്രി കെ. രാജന്‍ ; കൊടക്കല്‍ ടൈല്‍ ഫാക്ടറി നിവാസികളായ 45 കുടുംബങ്ങള്‍ക്ക് പട്ടയമായി

തിരൂര്‍ : 1973ല്‍ തുടങ്ങിയ തര്‍ക്കത്തിന് പരിഹാരവുമായി വര്‍ഷങ്ങള്‍ക്കിപ്പുറം എത്തിയത് അതേ വര്‍ഷത്തില്‍ ജനിച്ച മന്ത്രി. തിരുന്നാവായ കൊടക്കല്‍ ടൈല്‍ ഫാക്ടറി മിച്ചഭൂമിയിലെ 45 കുടുംബങ്ങള്‍ക്കുള്ള പട്ടയ വിതരണം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെയാണ് കൗതുകകരമായ വസ്തുത മന്ത്രി കെ. രാജന്‍ സദസ്സിനെ അറിയിച്ചത്. കൊടക്കല്‍ ടൈല്‍ ഫാക്ടറിയിലെ മിച്ചഭൂമി പ്രശ്‌നം ആരംഭിച്ച അതേ വര്‍ഷമാണ് താന്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ജനിച്ചതെന്ന് മന്ത്രി പറഞ്ഞു. നീണ്ട വര്‍ഷങ്ങള്‍ക്കിപ്പുറം അതിന് പരിഹാരം കാണാനായതില്‍ സന്തോഷമുണ്ട്. നിലവില്‍ പരിഗണിച്ച 66 അപേക്ഷകരില്‍ 45 കുടുംബങ്ങള്‍ക്കാണ് പട്ടയം അനുവദിച്ചത്. അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്ന 11 അപേക്ഷയിലും ഒരേക്കറിലധികം ഭൂമിയുള്ള നാല് അപേക്ഷയിലും ഉടന്‍ പരിഹാരം കണ്ട് പട്ടയം അനുവദിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കരം അ...
Feature, Health,

ഡയാലിസിസ് സെന്ററിന് പറപ്പൂര്‍ 19-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മറ്റി ഫണ്ട് കൈമാറി

വേങ്ങര : പറപ്പൂര്‍ ഹോപ്പ് ഫൗണ്ടേഷന് കീഴില്‍ നിര്‍മ്മിക്കുന്ന ഡയാലിസിസ് സെന്ററിന് പറപ്പൂര്‍ 19-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മറ്റി സ്വരൂപിച്ച ഫണ്ട് കൈമാറി. വാര്‍ഡ് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഷറഫുദ്ദീന്‍ ഹുദവി, സെക്രട്ടറി പി കെ അഷ്‌റഫ് മാസ്റ്റര്‍, മെമ്പര്‍ ടി അബ്ദുറസാഖ്, ജഹ്ഫര്‍ തോട്ടുങ്ങല്‍, ലീഗ് സെക്രട്ടറി എം.കെ കുഞ്ഞിമൊയ്തീന്‍, ഹോപ്പ് ഫൗണ്ടേഷന്‍ ഭാരവാഹികളായ സി.അയമുതു മാസ്റ്റര്‍, വി.എസ് മുഹമ്മദലി, എന്‍.മജീദ് മാസ്റ്റര്‍, എ എ മുഹമ്മദ് കുട്ടി, എ.പി മൊയ്തുട്ടി ഹാജി എന്നിവര്‍ സംബന്ധിച്ചു. ...
Feature, Information

തൊഴിൽതീരം പദ്ധതിക്ക് തിരൂരിൽ മണ്ഡലത്തിൽ തുടക്കം

തിരൂർ : മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽ പദ്ധതിയായ തൊഴിൽ തീരത്തിന് തിരൂരിൽ മണ്ഡലത്തിൽ തുടക്കമായി. ഇതുമായി ബന്ധപ്പെട്ട് തിരൂർ ഗസ്റ്റ് ഹൗസിൽ ചേർന്ന ഉന്നതതല യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി രജനി അധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഇൻ ചാർജ് പി.കെ പ്രിജിത്, റീജിയണൽ പ്രോഗ്രാം മാനേജർ സുമി എന്നിവർ പദ്ധതി വിശദീകരണം നടത്തി. നോളജ് ഇക്കോണമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ സി.ടി നൗഫൽ സ്വാഗതവും കമ്മ്യൂണിറ്റി അംബാസഡർ കെ.എ വൃന്ദ നന്ദിയും പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും കുടുംബശ്രീ, അസാപ്, ഐ.സി.ടി അക്കാദമി പ്രതിനിധികളും പങ്കെടുത്തു. നിയോജകമണ്ഡലത്തിലെ അഭ്യസ്തവിദ്യരായ മത്സ്യബന്ധന സമൂഹത്തിലെ ഉദ്യോഗാർഥിക...
Feature, Information

ജില്ലയെ മാലിന്യമുക്തമാക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കി; നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി

തദ്ദേശ ഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ഒരുമിച്ചുചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ ജില്ലയിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ‘നവകേരളം മാലിന്യമുക്തം’ കാമ്പയിന്റെ ജില്ലാതല അവലോകനയോഗത്തില്‍ കര്‍മപദ്ധതി തയ്യാറാക്കി. മണ്ഡലം, താലൂക്ക് തലങ്ങളില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കും. പൊലീസ്, ആരോഗ്യം, ജലസേചനം, പൊതുമരാമത്ത് നിരത്ത് വിഭാഗം എന്നിവയ്ക്ക് പുറമെ കുടുംബശ്രീ ജില്ലാമിഷനും ചേര്‍ന്ന് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഇതിന് പുറമേ ജില്ലാതലത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കും. നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിക്കും. എല്ലാ വാര്‍ഡുകളിലും ഹരിതകര്‍മസേനയുടെ സേവനം ഉറപ്പാക്കും. യൂസേഴ്‌സ് ഫീ നല്‍കുന്ന കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ നടപടി സ്വീകരിക്കും. മാലിന്യം വലിച്ചെറിയുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമന...
Feature

പന്താരങ്ങാടി ലക്ഷം വീട് കോളനി റോഡ് നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : തിരുരങ്ങാടി മുന്‍സിപ്പാലിറ്റി ഡിവിഷന്‍ 3-ല്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പണിതീര്‍ന്ന പന്താരങ്ങാടി ലക്ഷം വീട് കോളനി റോഡ് നാടിന് സമര്‍പ്പിച്ചു. റോഡിന്റെ ഉദ്ഘാടനം തിരുരങ്ങാടി നിയോജക മണ്ഡലം എംഎല്‍എ കെപിഎ മജ്ജീദ് നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി അധ്യക്ഷം വഹിച്ച പരിപാടിയില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ സിപി സുഹറാബി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇസ്മായില്‍ സിപി, ഇക്ബാല്‍ കല്ലുങ്ങല്‍, സുജിനി മുളമുക്കില്‍, വാഹീദ ചെമ്പ, എടി. ഉണ്ണി, കൗണ്‍സിലര്‍മാരായ മുസ്തഫ പാലാത്ത്, റസാഖ് ഹാജി ചെറ്റാലി, കെടി ബാബുരാജ്, സോന രധീഷ്, എം ഹസ്സന്‍ ഹാജി, വിപി ഹുസ്സൈന്‍ ഹാജി, പിഎന്‍ സുന്ദര്‍രാജന്‍, ആഷിഖ് സുറുമഞ്ചേരി, പ്രകാശന്‍ പാറപ്പുറം, ബൈജു കെ, ഗഫൂര്‍ കരിവീടന്‍, റഹീസ് ബാബു, സി വത്സല, താപി കബീര്‍, എന്നിവര്‍ സംസാരിച്ചു ...
Feature, Information

സംസ്ഥാന ഖരമാലിന്യ സംസ്‌കരണ പദ്ധതി ജില്ലാ ഓഫീസ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

മലപ്പുറം : സംസ്ഥാന ഖരമാലിന്യ സംസ്‌കരണ പദ്ധതി ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം തദ്ദേശ സ്വയം ഭരണകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍ വൃക്ഷതൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ ഡെപ്യൂട്ടി കോ ഓര്‍ഡിനേറ്റര്‍ ലക്ഷ്മി വി പ്രകാശ്, എക്‌സ്‌പെര്‍ട്ട് ഡോ. ലതിക സി, ബിറ്റോ ആന്റണി, വി.ആര്‍ സതീശന്‍ പി.ഡി. ഫിലിപ്പ്, വിവിധ നഗരസഭകളിലെ എസ്.ഡബ്ലിയു.എം എഞ്ചിനിയര്‍മാര്‍, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി റെജി.എം.കുന്നിപ്പറമ്പന്‍, ക്രൈം ബ്രാഞ്ച് ജീവനക്കാര്‍. ബി.എസ്.എന്‍.എല്‍. ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ...
Feature, Information

കണ്ടൽ കാട് സംരക്ഷണത്തിനായി മിഷ്ടി പദ്ധതിക്ക് ജില്ലയിൽ തുടക്കം

കണ്ടൽ വനങ്ങളുടെ സംരക്ഷണത്തിനായി നടപ്പാക്കുന്ന 'മിഷ്ടി' പദ്ധതിക്ക് ജില്ലയിൽ തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെളിയങ്കോട് മാട്ടുമ്മൽ തീരത്ത് വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു നിർവഹിച്ചു. മലിനീകരണം, കരയിടിച്ചിൽ, ഉപ്പുവെള്ളത്തിന്റെ കയറ്റം, വെള്ളപ്പൊക്കം, സുനാമി എന്നിവയെ തടയുന്നതും ലക്ഷ്യമിട്ടാണ്ഷോർലൈൻ ഹാബിറ്റാറ്റ്സ് ആൻഡ് ടാംഗബിൾ ഇൻകംസ് (മിഷ്ടി) പദ്ധതി കേന്ദ സർക്കാർ വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്തെ 10 തീരദേശ ജില്ലകളിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ നൂറ് കണ്ടൽ തൈകളാണ് വെച്ചുപിടിപ്പിക്കുക. രാജ്യത്ത് 78 സ്ഥലങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ വെളിയങ്കോട് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപുറത്ത് അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്ട്രി സെക്ഷൻ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വി. വിജയൻ, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ പി എസ് മുഹമ്മദ് നിഷാൽ, കെ രാജീവൻ എന്നിവർ പങ്...
Feature, Information

കെ-ഫോൺ യാഥാർത്ഥ്യമായി: ആദ്യഘട്ടം 30,000 സർക്കാർ സ്ഥാപനങ്ങളിലും 14,000 വീടുകളിലും

ജില്ലാതല ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി യാഥാർത്ഥ്യമായി. ഇന്നലെ വൈകീട്ട് നാലിനു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ അഭിമാന പദ്ധതി നാടിന് സമർപ്പിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം താനൂർ ഗവ. ദേവധാർ ഹയർ സെക്കൻഡറി സ്‌കൂളിൽ ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ്, റെയിൽവേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ സ്വപ്നതുല്യ പദ്ധതിയാണ് കെ-ഫോൺ എന്നും ഇതിലൂടെ വിദ്യാഭ്യാസം, ഗതാഗതം, വ്യവസായം, അടിസ്ഥാന സൗകര്യം തുടങ്ങി വിവിധ മേഖലകളിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കാൻ കഴിയുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 30,000 ...
Feature, Information

തനാളൂർ ഗ്രാമപഞ്ചായത്തിൽ ഹരിതസഭ സംഘടിപ്പിച്ചു

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തനാളൂർ ഗ്രാമപഞ്ചായത്തിൽ ഹരിതസഭ സംഘടിപ്പിച്ചു.പുത്തൻതെരു ഹൂറിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി. സതീശൻ മാസ്റ്റർ, അമീറ കുനിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ പി. ജ്യോതി, പി.വി ഷൺമുഖൻ, കെ.വി ലൈജു, ഷബീർ കുഴിക്കാട്ടിൽ, നസ്‌റി തേത്തയിൽ, ജസീന ഹാരിസ്, മുഹമ്മദ് റാഫി, അബ്ദുറസാഖ് എടമരത്ത്, ഡോ. ശിൽപ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ.കെ പ്രേമരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിതസഭയുടെ ഭാഗമായി ഹരിതകർമ സേനാംഗങ്ങളെ ആദരിക്കൽ, പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ എന്നിവയും നടത്തി. വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ് സ്വാഗത്‌വും അസിസ്റ്റന്റ് സെക്രട്ടറി വി.കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു. ...
Feature, Information

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മൂന്നിയൂർ സർക്കിൾ എസ് വൈ എസിനു കീഴിൽ തൈ നടൽ ഉൽഘടനം ചെയ്തു

മുട്ടിച്ചിറയിൽ നടന്ന പരിപാടിയിൽ യുവ കർഷകനായ ശ്രീനു മുട്ടിച്ചിറ തൈ നടലിനു നേതൃത്വം നൽകി. സർക്കിൾ നേതാക്കളായ ഇസ്ഹാഖ് സഖാഫി കളിയാട്ടമുക്ക്, അസ്‌ലം ചിനക്കൽ, ഷാഫി കളിയാട്ടമുക്ക് തുടങ്ങിയവർ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിൽ മൂന്നിയൂർ സർക്കിളിലെ മുഴുവൻ പ്രവർത്തകരും വീടുകളിൽ തൈ നടുമെന്ന് ഭാരവാഹികൾ അറിയിച്ചു ...
Feature, Information

പറപ്പൂരിൽ പണി പൂർത്തീകരിച്ച 3 റോഡുകളും 2 കൈ വരികളും നാടിന് സമർപ്പിച്ചു

വേങ്ങര : പറപ്പൂർ ഗ്രാമപഞ്ചായത്ത് 2022-23 വാർഷികപദ്ധതിയിൽ ഉൾപെടുത്തി പണി പൂർത്തീകരിച്ച 3 റോഡുകളുടേയും രണ്ട് കൈവരികളും നാടിന് സമർപ്പിച്ചു. പദ്ധതികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി. സലീമ ടീച്ചർ നിർവഹിച്ചു. തെക്കെ കുളമ്പ് മില്ലുപടി റോഡ്, ചിറയിൽ തോണ്ടാൽ റോഡ്, ടി ടി കെ എം എൽ പി സ്കൂൾ റോഡ് കൊഴൂര്, ചിറയിൻ കുളം മാട് പള്ളി ഇടവഴി കൈവരി സ്ഥാപിച്ചത്, കരുളായിൽ വളപ്പ് റോഡ് കൈവരി സ്ഥാപിച്ചത് എന്നിവയുടെ ഉദ്ഘടനമാണ് പ്രസിഡന്റ്‌ നിർവഹിച്ചത്. ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ടി റസിയ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈബ ഊർഷമണ്ണിൽ, വാർഡ് മെമ്പർ ആബിദ, ടി.ടി അഷ്റഫ്,സലീം മാസ്റ്റർ, മുഹമ്മദാലി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു ...
Feature, Information

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തി ; 5 വാഹനങ്ങളിൽ പോരായ്മ കണ്ടെത്തി

പൊന്നാനി : പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തി. പൊന്നാനി ഹാർബർ ഗ്രൗണ്ടിലാണ് പൊന്നാനി സബ് ആർ ടി ഒ ഓഫീസിന് കീഴിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന നടത്തിയത്. 70ഓളം വാഹനങ്ങൾ പരിശോധിച്ചു. വാഹനത്തിന്റെ ടയർ, വൈപ്പർ, ഹെഡ്ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, സ്‌കൂൾ ബസിന്റെ വിൻഡോ ഷട്ടർ, ജി പി എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ്, ഇൻഡിക്കേറ്റർ, വാഹനത്തിന്റെ നികുതി, ഇൻഷുറൻസ് തുടങ്ങിയ രേഖകളും പരിശോധിച്ചു. വാഹനങ്ങൾ ഓടിച്ച് കാര്യക്ഷമതയും ഉറപ്പാക്കി. വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധന പൂർത്തിയാക്കിയ സ്‌കൂൾ വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർ 'ചെക്ക്ഡ് ഒക്കെ സ്റ്റിക്കർ' പതിച്ച് കൊടുത്തു. തകരാർ കണ്ടെത്തിയ അഞ്ച് വാ...
Feature, Information

75 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ഐ.സി.ഡി.എസ് ഹാൾ തുറന്നു

മങ്കട : 2021-23 വാർഷിക പദ്ധതിയിൽ 75 ലക്ഷം രൂപ ചെലവഴിച്ച് മങ്കട ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ഐ.സി.ഡി.എസ് ഹാളിന്റെ ഉദ്ഘാടനം ഡോ. എം പി അബ്ദുസ്സമദ് സമദാനി എം പി നിർവഹിച്ചു. 28 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന സി.ഡി.പി.ഒ ഇന്ദിരക്കുള്ള മൊമെന്റോ അദ്ദേഹം കൈമാറി. ഹാളിന് സി എച്ച് മുഹമ്മദ് കോയ സാഹിബ് എന്ന നാമകരണം മഞ്ഞളാം കുഴി അലി എം.എൽ.എ നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ വെച്ച് ആദരിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻറ് കെ.വി. ജുവൈരിയ ടീച്ചർ, പഞ്ചായത്ത് പ്രസിഡൻറുമാരായ എൻ.കെ.ഹുസൈൻ അഡ്വ. കെ. അസ്ഗർ അലി, ചക്കച്ചൻ ഉമ്മുകുൽസു, നസീറ മോൾ പാലപ്ര, എൻ.കെ. രശ്മി ശശികുമാർ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജാഫർ വെള്ളേക്കാട്ട്, ടി.കെ. ശശീന്ദ്രൻ, ഫൗസിയ പെരുമ്പള്ളി, മെമ്പർമാരായ സി. ടി. ഷറഫുദ്ദീൻ, ഷബീബ ത...
Feature

മപ്രം-കൂളിമാട് പാലം മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു.മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്ത് നിന്നും നാടമുറിച്ച് തുറന്ന വാഹനത്തിൽ വർണാഭമായ ഘോഷയാത്രയോടെയാണ് കൂളിമാട് ഭാഗത്ത് ഒരുക്കിയ ഉദ്ഘാടന വേദിയിൽ മന്ത്രിയെത്തിയത്. തുടർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു. സർക്കാറിന്റെ പ്രകടനപത്രികയിൽ പ്രഖ്യാപിച്ച അഞ്ച് വർഷത്തിനുള്ളിൽ 100 പാലങ്ങൾ എന്നത് കേവലം രണ്ട് വർഷം കൊണ്ട് തന്നെ 57 പാലങ്ങളുടെ നിർമാണം പൂർത്തിയാക്കി സർക്കാർ ബഹുദൂരം മുന്നോട്ടു പോയെന്നും പത്ത് പാലങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലെത്തിയെന്നും മന്ത്രി പറഞ്ഞു. ഇനി 33 പാലങ്ങൾകൂടി പൂർത്തിയായാൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം സമയബന്ധിതമായി പൂർത്തിയാക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ഇരവഴിഞ്ഞി പുഴയും ചാലിയാറും സംഗമിക്കുന്ന പാലത്തിനിരുവശവുമുള്ള ടൂറിസം സാധ്യതകൾ പ്രയോജനപ്പെട...
Feature, Information

ഉള്ളണത്തെ സ്നേഹ ഭവനങ്ങൾ സമർപ്പിച്ചു.

പരപ്പനങ്ങാടി:നിർധന കുടുംബങ്ങൾക്ക് ഉള്ളണത്തെ ഒരു സഹോദരൻ നിർമിച്ചു നൽകിയ അഞ്ച് സ്നേഹ ഭവനങ്ങൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ കുടുംബങ്ങൾക്ക് സമർപ്പിച്ചു. ഉള്ളണം എടത്തിരുത്തിക്കടവിനടുത്ത് 16.5 സെൻ്റ് സ്ഥലം വാങ്ങിയാണ് കാൻസർ, കിഡ്‌നി രോഗങ്ങളാൽ മരണപ്പെട്ടവരുടെ ആശ്രിതർ ഉൾപ്പെടുന്ന നിർധന കുടുംബങ്ങൾക്ക് വേണ്ടിയാണ് മനോഹരമായ വീടുകൾ ഒരുങ്ങിയത്. സമർപ്പണ ശേഷം നടന്ന സ്നേഹ സംഗമം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘടാനം ചെയ്തു. സി.എൻ ഇബ്രാഹിംകുട്ടി ഹാജി അധ്യക്ഷനായി. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. മഹല്ല് ഖത്വീബ് അബ്ദുറഹീം ബാഖവി, നിയാസ് പുളിക്കലകത്ത്, സമദ് തയ്യിൽ, നൗഷാദ് ചെട്ടിപ്പടി, സയ്യിദ് എസ്.എം.കെ തങ്ങൾ പരപ്പനങ്ങാടി, ഹംസ ദാരിമി, റാസി ബാഖവി, ജാഫർ ഫൈസി, മുനിസിപ്പൽ കൗൺസിലർ ടി കാർത്തികേയൻ, കെ.പി ഷാജഹാൻ, യാക്കൂബ് കെ ആല...
Feature, Information

കാളിയുടെ വീടിന് സംരക്ഷണഭിത്തി കെട്ടും: അദാലത്തിൽ മന്ത്രിയുടെ ഉറപ്പ്

കിഴിശ്ശേരി മുടലാക്കൽ മണ്ണാറക്കുന്നിൽ താമസിക്കുന്ന കാളിക്ക് ഇനി മനസമാധനത്തോടെ വീട്ടിൽ കിടന്നുറങ്ങാം. റോഡിന് മുകൾ ഭാഗത്തായുള്ള വീടിന് സംരക്ഷണഭിത്തിയില്ലാത്തതിനാൽ മുറ്റം ഇടിഞ്ഞ് റോഡിലേക്ക് പതിക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്. ഇത് മൂലം വീടും അപകടാവസ്ഥയിലായി. മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായപ്പോൾ ഇവിടെ നിന്നിരുന്ന മരവും ശുചിമുറിയും പൊളിച്ചുനീക്കി. തുടർന്ന് റോഡിൽ നിന്ന് സംക്ഷണഭിത്തി കെട്ടി വീടിന്റെ അപകടാവസ്ഥ മാറ്റാൻ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും നിരവധി അപേക്ഷകൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും എസ്.സി വിഭാഗത്തിലുള്ള രണ്ട് വീടുകൾ മാത്രമാണ് ഇവിടെയുള്ളതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഇവരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. മഴക്കാലമാകുന്നതോടെ ഏതു സമയത്തും വീട് ഉൾപ്പെടെ ഇടിഞ്ഞു വീഴുന്ന അവസ്ഥയിലായിരുന്നു. തന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ...
Feature, Information

‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത്: കൊണ്ടോട്ടി താലൂക്കിൽ പരിഗണിച്ചത് 1351 പരാതികൾ

മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ നടന്ന 'കരുതലും കൈത്താങ്ങും' കൊണ്ടോട്ടി താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ പരിഗണിച്ചത് 1351 പരാതികൾ. കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടത്തിയത്. 711 പരാതികളാണ് നേരത്തെ ലഭിച്ചത്. 640 പുതിയ പരാതികളും ലഭിച്ചു. ഇതിൽ 158 പരാതികൾ ഉടൻ പരിഹരിച്ചു. അദാലത്തിൽ പരിഹാരം കാണാത്ത പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതികൾ ലഭിച്ചത്. കൃഷി, പൊതുവിതരണ വകുപ്പ്, വിദ്യാഭ്യാസം, വനം തുടങ്ങിയവ വകുപ്പുകളുമായി ബന്ധപ്പെട്ടും പരാതികൾ ലഭിച്ചു. എം.എൽ.എമാരായ ടി വി ഇബ്രാഹിം, പി ഉബൈദുള്ള, പി അബ്ദുൽ ഹമീദ്, ജില്ലാ കളക്ടർ വി.ആർ പ...
Feature, Information

സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു ; 15 ബസുകളില്‍ അപാകത കണ്ടെത്തി

പെരിന്തല്‍മണ്ണ : വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ സ്‌കൂള്‍ തുറക്കും മുമ്പെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പെരിന്തല്‍മണ്ണ സബ് ആര്‍ ടി ഒ ഓഫീസിന് കീഴിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന തറയില്‍ ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ചു. വാഹനത്തിന്റെ രേഖകള്‍, ടയര്‍, വൈപ്പര്‍, ഹെഡ്ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോര്‍, ബ്രേക്ക്, ബോഡി, ബസുകളുടെ വിന്‍ഡോ ഷട്ടര്‍, വാഹനത്തിന്റെ ജി പി എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ് ഇന്‍ഡിക്കേറ്റര്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഓരോ സ്‌കൂള്‍ വാഹനങ്ങളും ഉദ്യോഗസ്ഥര്‍ തന്നെ ഓടിച്ചുനോക്കി യാന്ത്രിക ക്ഷമത ഉറപ്പുവരുത്തുകയും വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങള്‍ വരെ പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യദിവസം പരിശോധനയ്ക്കായി 75 വാഹനങ്ങളാണ് എത്തി...
Feature

ബിരിയാണി-ന്യൂസ് പേപ്പര്‍ ചലഞ്ചിലൂടെ ഹംസക്കോയയുടെ കുടുംബത്തിന് സിപിഎമ്മിന്റെ സ്‌നേഹവീട്

വള്ളിക്കുന്ന് : കുറ്റിക്കാട്ട് ഹംസക്കോയയുടെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കി സിപിഐഎം അരിയല്ലൂര്‍ ലോക്കല്‍ കമ്മറ്റി. വീട് സിപിഐഎം മലപ്പുറം ജില്ലകമ്മറ്റി മെമ്പര്‍ വി.പി. സോമസുന്ദരന്‍ കുടുംബത്തിന് സമര്‍പ്പിച്ചു. ബിരിയാണി ചാലഞ്ചിലൂടെയും ന്യൂസ് പേപ്പര്‍ ചാലഞ്ചിലൂടെയുമാണ് വീട് നിര്‍മാണത്തിന് ആവശ്യമായ തുക പാര്‍ട്ടി കണ്ടെത്തിയത്. ചടങ്ങില്‍ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ഇ നരേന്ദ്രവ് , ടി പ്രഭാകരന്‍, പി.വിനീഷ് ഋഷികേശ്, എന്നിവര്‍ സംസാരിച്ചു. എല്‍സി സെക്രട്ടറി വിനയന്‍ പാറോല്‍ സ്വാഗതവും ശശീന്ദ്രന്‍ എം നന്ദിയും പറഞ്ഞു. ...
Feature

ആമിക്ക് കൈത്താങ്ങായി അദാലത്ത് ; ദുരിതകാലം മാറി പട്ടയമായ സന്തോഷത്തില്‍ ആമി

പൊന്നാനി : വര്‍ഷങ്ങളായി കിട്ടാകനിയെന്ന് കരുതി കൊതിച്ചിരുന്ന പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു പൊന്നാനി അഴീക്കല്‍ സ്വദേശി മൂസക്കാനകത്ത് ആമി. 11 കൊല്ലം മുമ്പാണ് പട്ടയത്തി അപേക്ഷ കൊടുത്തത്. പട്ടയത്തിനായി ഓഫീസുകള്‍ കയറിയിറങ്ങിയ നാളുകളിലെ ഓര്‍മകള്‍ പങ്കുവെച്ചപ്പോള്‍ ആമിയുടെ തൊണ്ടയിടറി. എന്നാല്‍ ആ ദുരിതകാലത്തിന് അറുതിയായതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെക്കാനും ആമി മറന്നില്ല. 'കരുതലും കൈത്താങ്ങും' പൊന്നാനി താലൂക്ക്തല അദാലത്തില്‍ 89 കാരിയായ ആമിയുടെ പരാതിയില്‍ മന്ത്രി ഇടപെട്ടു. വസ്തുത പരിശോധിച്ച് പട്ടയം അനുവദിക്കാന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ പട്ടയത്തിനായുളള ആമിയുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി. ...
Feature

ഭാഗ്യത്തിന്റെ കടലാസുമായി മണികണ്ഠനും സുന്ദരിയും വീണ്ടും വരും മുച്ചക്ര സ്‌കൂട്ടറില്‍

പൊന്നാനി : പൊന്നാനിയിലെ ഭാഗ്യാന്വേഷികള്‍ക്ക് മുന്നില്‍ ഭാഗ്യത്തിന്റെ കടലാസുമായി മണികണ്ഠനും സുന്ദരിയും ഇനിയും സ്‌കൂട്ടറിലെത്തും. ഭാഗ്യം വിറ്റ് ജീവിക്കുന്ന മാറഞ്ചേരി മുക്കാല സ്വദേശി മണികണ്ഠനും ഭാര്യ സുന്ദരിയും നിര്‍ഭാഗ്യത്തിന്റെ ചുഴിയിലായിരുന്നു ഏതാനും നാളുകള്‍. ഭിന്നശേഷിക്കാരനായ മണികണ്ഠന്‍ ലോട്ടറി വില്‍പ്പന നടത്തിയാണ് ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്. ഭര്‍ത്താവിന് സഹായമായി ഭാര്യ സുന്ദരിയും എപ്പോഴും കൂടെ കാണും. അടുത്തിടെ ഇവരുടെ മുച്ചക്ര സ്‌കൂട്ടര്‍ നന്നാക്കാനാവാത്ത വിധം തകരാറിലായതാണ് ഇവരുടെ ഉപജീവനമാര്‍ഗത്തിന് വിലങ്ങു തടിയായി മാറിയത്. പുതിയ സ്‌കൂട്ടര്‍ ലഭിക്കാന്‍ പലയിടങ്ങളിലും കയറിയിറങ്ങിയെങ്കിലും നേരത്തെ സ്‌കൂട്ടര്‍ ലഭിച്ച കാരണത്താല്‍ പരിഗണിച്ചില്ല. ഇതിനെ തുടര്‍ന്നാണ് പൊന്നാനിയിലെ താലൂക്ക്തല അദാലത്തില്‍ ആവശ്യവുമായി മണികണ്ഠനും ഭാര്യയും മന്ത്രി വി. അബ്ദുറഹിമാന് മുന്നിലെത്തുന്നത്. ഇവര...
Feature

‘കരുതലും കൈത്താങ്ങും’: തിരൂര്‍ താലൂക്കില്‍ തീര്‍പ്പാക്കിയത് 234 പരാതികള്‍

തിരൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി തിരൂര്‍ താലൂക്കില്‍ സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' അദാലത്തില്‍ തീര്‍പ്പാക്കിയത് 234 പരാതികള്‍. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ തിരൂര്‍ വാഗണ്‍ ഗ്രാജഡി സ്മാരക ടൗണ്‍ ഹാളില്‍ നടത്തിയ അദാലത്തില്‍ 832 പരാതികളാണ് നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ പരിഗണിക്കാവുന്ന 144 പരാതികളില്‍ അനുകൂലമായ തീര്‍പ്പുണ്ടാക്കി. 58 ഭിന്നശേഷിക്കാരുടെ പരാതികള്‍ ഉള്‍പ്പടെ പുതുതായി 553 പരാതികളാണ് അദാലത്ത് ദിവസം ലഭിച്ചത്. ഇതില്‍ 90 പരാതികള്‍ ഉടന്‍ തന്നെ പരിഹരിച്ചു. ശേഷിക്കുന്ന പരാതികളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രി കൈമാറി. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ആവശ്യപ്പെട്ടു. റവന്യൂ വകുപ്പുമായി ബന്ധപ്പെട...
Feature, Other

സെക്കീനയുടെയും കുടുംബത്തിന്റെയും “ലൈഫ്” ഇനി മാറും

ഭിന്നശേഷിയുള്ള 18 വയസുകാരൻ മകനെയും ചേർത്ത് പിടിച്ചാണ് വളവന്നൂർ പഞ്ചായത്തിലെ സക്കീന തിരൂരിലെ താലൂക്ക്തല അദാലത്തിനെത്തിയത്. സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പല തവണ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പരിഹാരമാകാതെ വന്നതോടെയാണ് അദാലത്തിൽ മന്ത്രി വി. അബ്ദുറഹിമാന്റെ മുന്നിൽ അപേക്ഷയുമായി എത്തിയത്. അപേക്ഷ പരിഗണിച്ച മന്ത്രി ഉടൻ അനുകൂല തീരുമാനമെടുത്തതോടെ ഇവരുടെ ജീവിതത്തിലെ വലിയ സ്വപ്ന സാക്ഷാത്കാരത്തിനാണ് അദാലത്ത് വേദിയായത്. ലൈഫ് ഭവന പദ്ധതി വഴിയാണ് ഇവർക്ക് വീട് നൽകുക. നിലവിൽ വാടക വീട്ടിലാണ് ഇവരുടെ കുടുംബം കഴിയുന്നത്. പ്രവാസിയായ അബ്ദുറഹിമാനും ഭാര്യ സെക്കീനയ്ക്കും ഭിന്നശേഷിയുള്ള മുഹമ്മദ് നബ്ഹാനെ കൂടാതെ രണ്ട് പെൺകുട്ടികളാണുള്ളത്. ...
Feature, Health,

മഴക്കാല മുന്നൊരുക്കം ; ട്രോമാ കെയര്‍ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റിന് റെസ്‌ക്യു ഉപകരണങ്ങള്‍ കൈമാറി

തിരൂരങ്ങാടി : മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ട്രോമാ കെയര്‍ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റിന് ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ ചെമ്മാട് യൂണിറ്റ് റെസ്‌ക്യു ഉപകരണങ്ങള്‍ കൈമാറി രാവിലെ 10 മണിക്ക് തിരുരങ്ങാടി പോലിസ് സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ ചെമ്മാട് യൂണിറ്റ് പ്രധിനിധികളുടെ സാനിധ്യത്തില്‍ തിരുരങ്ങാടി പോലിസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ.ടി. ശ്രീനിവാസന്‍ തിരുരങ്ങാടി യൂണിറ്റിന് ഉപകരണങ്ങള്‍ കൈമാറി ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ ചെമ്മാട് യൂണിറ്റ് പ്രധിനിധികളായ സിഎച്ച് ഇസ്മായില്‍, പനക്കല്‍ സിദ്ധീഖ്, വ്യാപാരി വ്യവസായി പ്രതിനിധികളായ നൗഷാദ് സിറ്റി പാര്‍ക്ക്, സൈനു ഉള്ളാട്ട്, ട്രോമാ കെയർ ഭാരവാഹികളായറാഫി കുന്നുംപുറം,റഫീഖ് വള്ളിയേങ്ങൽ, അസൈനാർ തിരൂരങ്ങാടി, റംസിയ, തുടങ്ങിയവരുംമർച്ചൻ്റ അസോസിയേഷൻ പ്രതിനിധികളായ അയൂബ് ഒള്ളക്കൻ, ഹനീഫ പനക്കൽ, എകെസി ...
Feature

താനൂരിൽ ഇനി ന്യൂജൻ റേഷൻ കട

പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുവാനുതകും വിധം മാറ്റിയെടുക്കുന്നതിനായി കുണ്ടുങ്ങലിൽ ആരംഭിച്ച കെ സ്റ്റോർ മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക അധ്യക്ഷത വഹിച്ചു. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പടെയുള്ള ചുരുക്കം ചില റേഷൻ സാധനങ്ങൾ മാത്രം നൽകി വരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുവാനുതകും വിധം മാറ്റിയെടുക്കാൻ സർക്കാർ ആവിഷ്‌കരിച്ചതാണ് കേരള സ്റ്റോർ പദ്ധതി. കെ സ്റ്റോർ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ റേഷൻ കടകൾ പശ്ചാത്തല സൗകര്യം വികസിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ സേവന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു.തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ഇ ജയൻ ആദ്യവിൽപ്പന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദുറസാഖ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി.എ കാദർ, പഞ്ചായത്ത് അംഗങ്ങളായ നസ്രി തേത്തയ...
error: Content is protected !!