Feature

നീലിയമ്മക്ക് ആശ്വാസം; വീട് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാം
Feature

നീലിയമ്മക്ക് ആശ്വാസം; വീട് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാം

പെരിന്തല്‍മണ്ണ : വൈദ്യതി ലൈന്‍ മാറ്റാത്തത് മൂലം വീട് നിര്‍മാണം നിലച്ച നീലിക്ക് ഇനി ആശ്വസിക്കാം. പെരിന്തല്‍മണ്ണ താലൂക്ക് അദാലത്തിലാണ് നീലിയുടെ പരാതിക്ക് പരിഹാരമായത്. ലൈഫ് പദ്ധതിയില്‍ അനുവദിച്ച വീടിന്റെ വാര്‍പ്പ് പൂര്‍ത്തിയാക്കാനുള്ള തടസ്സമാണ് അദാലത്തില്‍ പരിഹരിച്ചത്. മുതുകുറുശ്ശി ചേങ്ങോടത്ത് വടക്കേകരപറമ്പിലാണ് നീലിയും മകള്‍ സരസ്വതിയും താമസിക്കുന്നത്. മൂന്ന് സെന്റ് ഭൂമിയില്‍ കാലപ്പഴക്കം ചെന്ന പഴയ വീട് പൊളിച്ചാണ് പുതിയ വീട് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടിന്റെ നിര്‍മാണമാണ് വൈദ്യതി ലൈന്‍ മൂലം തടസ്സപ്പെട്ടത്. പടവ് പൂര്‍ത്തിയാക്കിയ നിലയിലാണ് നിലവില്‍ വീടുള്ളത്. 11 കെവി ലൈന്‍ മാറ്റുന്നതിന് ചെലവ് വഹിക്കാന്‍ കഴിയാതിരുന്ന നീലി അദാലത്തില്‍ പരാതി നല്‍കുകയായിരുന്നു. പരാതി പരിശോധിച്ച മന്ത്രി ആന്റണി രാജു നടപടിയെടുക്കാന്‍ കെ എസ് ഇ ബിയോട് ആവശ്യപ്പെട്ടു. പഴയ വീടായിരുന്ന ...
Feature, Health,

ഡയാലിസിസ് സെൻ്റർ നിർമ്മാണത്തിന് വിരമിച്ച അധ്യാപകൻ്റെ കൈത്താങ്ങ്

പറപ്പൂർ ഹോപ്പ് ഫൗണ്ടേഷന് കീഴിൽ നാലരക്കോടി രൂപ ചെലവിൽ തുടങ്ങുന്ന ഡയാലിസിസ് സെൻറർ പ്രൊജക്ടിന് വിരമിച്ച അധ്യാപകൻ്റെ കൈത്താങ്ങ്. പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം വിരമിച്ച സി.കെ അഹമ്മദ് കുട്ടി മാസ്റ്ററാണ് തൻ്റെ റിട്ടയർമെൻ്റ് ആനുകൂല്യങ്ങളിൽ നിന്ന് ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനത്തിന് നൽകിയത്. ഹോപ്പ് ഫൗണ്ടേഷൻ പ്രസിഡൻ്റ് സി. അയമുതു മാസ്റ്റർ ചെക്ക് ഏറ്റുവാങ്ങി. ഭാരവാഹികൾ സംബന്ധിച്ചു. ...
Feature, Health,

കാടമ്പുഴ ദേവസ്വം ഡയാലിസിസ് കേന്ദ്രം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

മലപ്പുറം : കാടാമ്പുഴ ഭഗവതി ദേവസ്വം നേതൃത്വത്തില്‍ ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി. പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യാതിഥിയായി. ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറും മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുമായ എ.എസ് അജയകുമാറിനെ മുഖ്യമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. കാടാമ്പുഴ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി. ബിനേഷ്‌കുമാര്‍ പദ്ധതി വിശദീകരിച്ചു. മിലിന ജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍ മുരളി നിര്‍വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ പി. നന്ദകുമാര്‍, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടന്‍, ഡോ. പീയൂസ് നമ്പൂതിരിപ്പാട് , കാടാമ്പുഴ ദേവസ്വം മാനേജര്‍ എന്‍...
Feature, Health,

പറപ്പൂരില്‍ സൗജന്യ ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവയ്പ്പിന് തുടക്കമായി

വേങ്ങര : പറപ്പൂര്‍ വെറ്ററിനറി ഡിസ്പെന്‍സറിയില്‍ ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവയ്പ്പിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സലീമ ടീച്ചര്‍ നിര്‍വഹിച്ചു. കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയായ സൗജന്യ ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവെപ്പിന്റെ ഒന്നാം ഘട്ടത്തിനാണ് തുടക്കം കുറിച്ചത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ടി റസിയ, സ്റ്റാന്‍ഡിങ് കമ്മറ്റിചെയര്‍മാന്‍ സൈദുബിന്‍, മെമ്പര്‍മാരായ വേലായുധന്‍, ഉമൈബ ഉര്‍ഷണ്ണില്‍, അബിദ എന്നിവര്‍ പങ്കെടുത്തു. വെറ്ററിനറി സര്‍ജന്‍ ഡോ. സനൂദ് മുഹമ്മദ് മാരകമായ ബ്രൂസെല്ലോസിസ് രോഗത്തിനെക്കുറിച്ചും പ്രതിരോധ കുത്തിവെപ്പിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ രാജി വി. ആര്‍ പശുകുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി. ...
Feature

കാര്‍ഷിക മേഖലയ്ക്ക് പിന്തുണ നല്‍കുന്ന നയമാണ് സര്‍ക്കാരിന്റേത് :മുഖ്യമന്ത്രി

കാര്‍ഷിക മേഖലയ്ക്ക് പിന്തുണ നല്‍കുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷിക്കൂട്ടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും പെരിന്തല്‍മണ്ണയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാര്‍ഷിക സംസ്‌കൃതി സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞു. കാര്‍ഷിക ഉത്പാദനത്തിനും അതിന്റെ വളര്‍ച്ചയ്ക്കും അങ്ങേയറ്റത്തെ പ്രധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. മില്ലറ്റ് കൃഷി വ്യാപിപ്പിക്കാന്‍ ബജറ്റില്‍ പ്രത്യേക വിഹിതം വകയിരുത്തിയിട്ടുണ്ട്. നാളികേര കര്‍ഷകര്‍ക്കായി 34 കോടി വകയിരുത്തി. റബറിന്റെ വില സ്ഥിരത ഉറപ്പ് വരുത്താന്‍ 600 കോടി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂല്യവര്‍ധന മേഖലയിലെ 1000 കൃഷിക്കൂട്ടങ്ങളുടെയും സേവന മേഖലയിലെ 200 യന്ത്രവല്‍കൃത കൃഷിക്കൂട്ടങ്ങളുടെയും സംസ്ഥാനതല പ്രവര്‍ത്തന ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. കൃഷി മന്ത്രി പി. പ്രസ...
Feature, Other

ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവയ്പ്പിന് തുടക്കമായി

തിരൂരങ്ങാടി : നന്നമ്പ്ര വെറ്ററിനറി ഡിസ്പെന്‍സറിയില്‍ ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവയ്പ്പിന് തുടക്കമായി. പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റഹിയാനത്ത് ടീച്ചര്‍ നിര്‍വഹിച്ചു. കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയായ സൗജന്യ ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവെപ്പിന്റെ ഒന്നാം ഘട്ടത്തിനാണ് തുടക്കം കുറിച്ചത് വെറ്ററിനറി സര്‍ജന്‍ ഡോ. സബീര്‍ ഹുസൈന്‍.കെ വി മാരകമായ ബ്രൂസെല്ലോസിസ് രോഗത്തിനെക്കുറിച്ചും പ്രതിരോധ കുത്തിവെപ്പിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടമാരായ പ്രവീണ്‍ എസ്, മനോജ് എം എന്നിവര്‍ പശുകുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി. വൈസ് പ്രസിഡന്റ് എവി മൂസ കുട്ടി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമിത്ര, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബാപ്പുട്ടി, മെമ്പര്‍മാരായ തച്ചറക്കല്‍ കുഞ്ഞി മുഹമ്മദ്, ബാല...
Feature, Information

വോള്‍ട്ടേജ് ക്ഷാമം അടിയന്തരമായി പരിഹരിക്കണം ; നിവേദനം നല്‍കി

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണം എന്നും ഗാര്‍ഹിക ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി നിവേദനം നല്‍കി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒ.പി വേലായുധനും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി ഭാരവാഹികളായ കാട്ടേരി സൈതലവി, അബ്ദുല്‍ റഹീം പൂക്കത്ത്, അഷ്‌റഫ് മനരിക്കല്‍ സലാം മച്ചിങ്ങല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ട സബ്‌സ്റ്റേഷനുകളുടെ പ്രവര്‍ത്തികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുകയും വൈദ്യുതി ഉപഭോക്താക്കളെ ഉപഭോക്താക്കളുടെ ആവശ്യാനുസരണം കണ്‍സെപ്ഷന്‍ ആവശ്യമുള്ളത് കെഎസ്ഇബിയില്‍ റിപ...
Feature

കൊട്ടാരക്കരയിൽ യുവ ഡോക്ടറെ അക്രമിയിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിച്ച സഹപ്രവർത്തകൻ തിരൂരങ്ങാടി സ്വദേശി

സാമൂഹിക മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം തിരൂരങ്ങാടി : കൊട്ടാരക്കര ആശുപത്രിയിൽ യുവ ഡോക്ടറെ അക്രമി കുത്തിക്കൊല്ലുമ്പോൾ പോലീസ് ഉൾപ്പെടെ മറ്റുള്ളവരെല്ലാം സ്വയ രക്ഷക്കായി ഓടിമാറിയപ്പോൾ സ്വന്തം ജീവൻ പോലും നോക്കാതെ ഡോക്ടറെ രക്ഷപ്പെടുത്താൻ നോക്കിയ ഒരു ഡോക്ടർ ഉണ്ട്, ഷിബിൻ മുഹമ്മദ്. സാമൂഹിക മാധ്യമങ്ങളിൽ മുഴുവൻ അദ്ദേഹത്തിന് അഭിനന്ദന പ്രവാഹമാണ്. പ്രമുഖർ ഉൾപ്പെടെ അഭിനനന്ദിച്ച് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. തെന്നല സ്വദേശി ബിസിനസുകാരനായ കോണ്ഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് കെ.വി. ഇസ്മയിൽ ഹാജിയുടെയും കൊടിഞ്ഞി തിരുത്തി സ്വദേശി മാളിയാട്ട് ശംസാദ് ബീഗത്തിന്റെയും മകനാണ് ഈ ധീരൻ. അസീസിയ മെഡിക്കൽ കോളേജിൽ എം ബി ബി എസ് വിദ്യാർത്ഥിയായ ഷിബിൻ കൊട്ടാരക്കര ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുകയാണ്. ഇതിനിടയിലാണ് സംഭവം. പോലീസ്, സെക്യൂരിറ്റി ഉൾപ്പെടെ അഞ്ചോളം പുരുഷന്മാർ സംഭവ സമയത്ത് ഉണ്ടായിരുന്നു. അതിനിടയിലാണ് ഈ ക്രൂരകൃത്യം നടന്നത്. മ...
Feature, Information

തിരൂരില്‍ 10 കുടുംബങ്ങള്‍ക്ക് സ്‌നേഹഭവനമൊരുങ്ങുന്നു

തിരുര്‍ : എസ് എസ് എം പോളിടെക്‌നിക് പിന്‍വശം കോഹിനൂര്‍ ഗ്രൂപ്പ് സൗജന്യമായി നല്‍കിയ 40 സെന്റ് ഭൂമിയില്‍ അര്‍ഹരായ 10 കുടുംബങ്ങള്‍ക്ക് ഒരുക്കുന്ന വിടുകളുടെ കട്ടിലവെക്കല്‍ നടന്നു ആദ്യ ഘട്ടത്തില്‍ ഒരുങ്ങുന്ന 5 വീടുകളുടെ കട്ടില വെക്കല്‍ ചടങ്ങാണ് ഇന്ന് നടന്നത്. കോഹിനൂര്‍ നാഷാദ് ചെയര്‍മാനും മുജിബ് താനാളൂര്‍ കണ്‍വീനറുമായ ജനകീയ കമ്മിറ്റിയാണ് നിര്‍മാണ ചുമതല വഹിക്കുന്നത്. എസ് എസ് എം പോളിടെക്‌നിക്ക് എന്‍. എസ്. എസ്. ടെക്‌നിക്കല്‍ സെല്‍ സ്‌നേഹ ഭവനങ്ങളുടെ നിര്‍മ്മാണത്തിന്റെ സാങ്കേതിക സഹായം നല്‍കുന്നു. 600 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് 10 ഭവനങ്ങളും നിര്‍മ്മിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരുങ്ങുന്ന 5 സ്‌നേഹഭവനങ്ങളുടെ കട്ടില വെക്കല്‍ കര്‍മ്മം പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ നിറസാന്നിദ്ധ്യമായ പാറപ്പുറത്ത് ബാവഹാജി നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍...
Feature

‘നവകേരളം വൃത്തിയുള്ള കേരളം’ ക്യാമ്പയിൻ: സിവിൽ സ്റ്റേഷനിൽ പ്രത്യേക ശുചീകരണം നടത്തി

ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ തൂമ്പയെടുത്ത് മുന്നിൽ. ജില്ലാ വികസന കമ്മീഷനർ രാജീവ് കുമാർ ചൗധരി, എ.ഡി.എം എൻ.എം മെഹറലി എന്നിവരോടൊപ്പം ഡെപ്യൂട്ടി കലക്ടർമാരും ഉദ്യോഗസ്ഥരും ഒന്നിച്ച് കൂടെ കൂടിയപ്പോൾ സിവിൽ സ്റ്റേഷനും പരിസരവും ക്ലീൻ. മാലിന്യമുക്ത സംസ്ഥാനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'നവകേരളം വൃത്തിയുള്ള കേരളം' ക്യാമ്പയിന്റെ ഭാഗമായാണ് പ്രത്യേക ശുചീകരണം നടത്തിയത്. രാവിലെ പത്തിന് തുടങ്ങിയ ശുചീകരണം ഉച്ചവരെ നീണ്ടു. ബ്രഹ്മപുരം തീപിടിത്തതിന്റെ പശ്ചാതലത്തിലാണ് മാലിന്യസംസ്‌കരണത്തിന് പ്രത്യേക കർമപരിപാടികൾ ആവിഷ്‌കരിച്ചത്. മാലിന്യ സംസ്‌കരണത്തിന് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ട്രോമാകെയർ, സന്നദ്ധ പ്രവർത്തകർ, എൻ.എസ്.എസ് വളണ്ടിയർമാർ, ശുചിത്വമിഷൻ, സർവീസ് സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പരിപാടികൾ നടത്തിയത്. സിവിൽ സ്റ്റേഷനിലെ മുഴുവൻ ഓഫീസുകളിലും പരിസരത്തും ഇന...
Feature

കേരളത്തില്‍ പത്തിലേറെ പേര്‍ ഒരു ഹൌസ് ബോട്ട് അപകടത്തില്‍ മരിക്കാന്‍ പോകുന്നത് ഏറെ വൈകില്ല ; ഹൗസ് ബോട്ടപകടം ഒരു മാസം മുന്നെ പ്രവചിച്ച് മുരളി തുമ്മാരുകുടി

തിരൂരങ്ങാടി : താനൂര്‍ ഹൗസ് ബോട്ടപകടം ഉണ്ടായതിനു പിന്നാലെ ചര്‍ച്ചയായി ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുക്കുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്നാണ് കേരളത്തില്‍ വലിയ ഒരു ഹൌസ് ബോട്ട് അപകടം ഉണ്ടാകാന്‍ പോകുന്നത് ? എന്ന ചോദ്യത്തോടെയാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. കൂടാതെ ഏപ്രില്‍ ഒന്നിന് പോസ്റ്റ് ചെയ്ത കുറിപ്പില്‍ കേരളത്തില്‍ പത്തിലേറെ പേര്‍ ഒരു ഹൌസ് ബോട്ട് അപകടത്തില്‍ മരിക്കാന്‍ പോകുന്നത് ഏറെ വൈകില്ല എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് ഒരു മാസം തികയുന്ന വേളയിലാണ് താനൂര്‍ ബോട്ടപകടം ഉണ്ടായിരിക്കുന്നത്. വിനോദസഞ്ചാര മേഖലയിലെ ബോട്ട് യാത്രകള്‍ അവലോകനം ചെയ്ത് അപകടസാധ്യതകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു മുരളിയുടെ കുറിപ്പ്. ഹൗസ് ബോട്ട് മേഖലയിലെ സുരക്ഷാ വീഴ്ചകളാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. പത്തു പേര്‍ മരിച്ച സംഭവം ഇതുവരെ ഉണ്ടായിട്ടി...
Feature

തമിഴ്‌നാട് വനംവകുപ്പിന്റെ വാഹനം തകര്‍ത്ത് അരിക്കൊമ്പന്‍, കൃഷിയിടവും നശിപ്പിച്ചു ; മേഘമലയില്‍ നിരോധനാജ്ഞ

കുമിളി: ചിന്നകനാലിന്‍ നിന്നും കാടുകടത്തിയ അരിക്കൊമ്പനെ കൊണ്ട് പൊറുതിമുട്ടി മേഘമല. കഴിഞ്ഞദിവസം രാത്രി മേഘമലയില്‍ തമ്പടിച്ചിരിക്കുന്ന അരിക്കൊമ്പന്‍ കൃഷിയിടവും തമിഴ്‌നാട് വനം വകുപ്പിന്റെ വാഹനവും തകര്‍ത്തു. ഇതോടെ മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു. പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടശേഷം മേഘമലയിലെത്തിയ അരിക്കൊമ്പന്‍ വാഴക്കൃഷി നശിപ്പിക്കാനാണ് ശ്രമിച്ചത്. വനപാലകര്‍ ആനയെ തുരത്തിയോടിക്കാന്‍ ശ്രമിച്ചു. ഇതോടെ വനംവകുപ്പിന്റെ വാഹനത്തിനു നേരെ തിരിയുകയും തകര്‍ക്കുകയുമായിരുന്നു. പ്രദേശത്ത് ഇന്നു രാവിലെ എട്ടു മണി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ വനപാലകരും നാട്ടുകാരും ചേര്‍ന്ന് തമിഴ്‌നാട്ടിലെത്തന്നെ വനമേഖലയിലേക്ക് അരിക്കൊമ്പനെ ഓടിച്ചിരിക്കുകയാണ്. മേഘമലയിലും പരിസര പ്രദേശങ്ങളിലും അരീക്കൊമ്പന്റെ സഞ്ചാരം കണക്കിലെട...
Feature, Information

ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ചയാണ് പൈതൃക മ്യൂസിയം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

മലപ്പുറം ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ചയാണ് ജില്ലാ പൈതൃക മ്യൂസിയമെന്നും ചരിത്രപരവും നിര്‍മ്മിതിപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഹജൂര്‍ കച്ചേരി മന്ദിരവും സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടവും പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതെന്നും സംസ്ഥാന തുറമുഖം മ്യുസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ തിരൂരങ്ങാടി ഹജൂര്‍ കച്ചേരി മന്ദിരത്തില്‍ ജില്ലാ പൈതൃക മ്യൂസിയത്തിന്റെ സജ്ജീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന പുരാവസ്തു വകുപ്പ് സംരക്ഷണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ തിരൂരങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിര്‍വഹിച്ചു. നമ്മുടെ നാടിന്റെ ചരിത്രവും പൈതൃകവും ശരിയായി മനസ്സിലാക്കേണ്ടത് അനിവാര്യമായിരിക്കുന്ന ഒരു ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതി...
Feature, Information

കോട്ടയ്ക്കല്‍ നഗരസഭാ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് ഇന്ന് നാടിന് സമര്‍പ്പിക്കും

കോട്ടയ്ക്കല്‍ : നഗരസഭാ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ഇന്ന് നടക്കും. ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. ഷോപ്പിങ് കോംപ്ലക്സ് സമര്‍പ്പണം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും ഷോപ്പുകളുടെ രേഖ കൈമാറ്റം എം.പി. അബ്ദുസ്സമദ് സമദാനി എം.പിയും നിര്‍വഹിക്കും. വൈകീട്ട് 4.30ന് നടക്കുന്ന പരിപാടിയില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ മുഖ്യാതിഥിയാവും. കോട്ടക്കല്‍ നഗരസഭാ അധ്യക്ഷ ബുഷ്റ ഷബീര്‍ തുടങ്ങിയ വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. പഴയ സ്റ്റാന്‍ഡും കെട്ടിടങ്ങളും പൊളിച്ചുമാറ്റി ഒന്നര ഏക്കറിലാണ് പുതിയ ബസ് സ്റ്റാന്‍ഡും ഷോപ്പിങ് കോംപ്ലക്സും യാഥാര്‍ഥ്യമാക്കിയത്. യാത്രാ സൗകര്യത്തിനായി വശങ്ങളിലെ റോഡുകള്‍ 10 മീറ്റര്‍ വീതി കൂട്ടുകയും ചെയ്തിട്ടുണ്ട്. 104 മുറികള്‍, ആധുനിക സംവ...
Feature, Information

നിള ടൂറിസം പാലവും നിളയോര പാതയും മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു

ടൂറിസം, ഗതാഗത രംഗങ്ങളില്‍ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന പൊന്നാനി നിള ടൂറിസം പാലവും, നിളയോര പാതയും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. റോഡുകളെയും പാലങ്ങളെയും ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കൈകൊള്ളുന്നെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിളയോര പാതയെയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ 36.28 കോടി ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. 330 മീറ്റര്‍ നീളമുള്ള പാലത്തിന് 12 മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ വീതിയിലുള്ള കൈവരിയോടുകൂടിയ നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. ഭാവിയില്‍ കനാലില്‍ വരാനിടയുള്ള ജലഗതാഗത സാധ്യതകള്‍ മുന്നില്‍ക്കണ്ട് കനോലി കനാലിലൂടെയുള്ള ബോട്ട് സര്‍വീസുകള്‍ക്ക് തടസ്സമുണ്ടാകാത്ത രീതിലാണ് പാലത്തിന്റെ നിര്‍മാണം. 10 കോടി രൂപ ചെലവിലാണ് നിള ടൂറ...
Feature, Information, Other

വന്ദേ ഭാരത് ; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

'തിരുവനന്തപുരം : വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ക്ഷണിക്കപ്പെട്ട യാത്രക്കാരുമായാണ് ആദ്യ സര്‍വിസ്. ഉദ്ഘാടന യാത്രയില്‍ 14 സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. പ്രധാനമന്ത്രി ട്രെയിനില്‍ യാത്ര ചെയ്യില്ല. രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു, ശശി തരൂര്‍ എം.പി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വന്ദേ ഭാരത് ഫ്ലാഗ് ഓഫിന് ശേഷം തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കൊപ്പം അൽപനേരം ചിലവഴിച്ചു. തുടർന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി ജലമെട്രോ ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, ത...
Feature, Information

സോളാര്‍ സമ്പദ്ഘടനയില്‍ മാറ്റം ഉണ്ടാക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

സോളാറുമായി മുന്നോട്ടു പോയാല്‍ സമ്പദ്ഘടനയില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. അങ്കണവാടികളില്‍ മുഴുവന്‍ സ്വന്തം ചെലവില്‍ സോളാര്‍ സ്ഥാപിക്കുകയാണെങ്കില്‍ അങ്കണവാടികള്‍ക്ക് വേണ്ട ഇന്‍ഡക്ഷന്‍, കുക്കര്‍ തുടങ്ങിയ 50,000 രൂപയുടെ ഉപകരണങ്ങള്‍ നല്‍കും. അതിനായി വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തയ്യാറായി മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. ചിറ്റൂര്‍-തത്തമംഗലം നഗരസഭ ഓഫീസിലെ പി. ലീല സ്മാരക ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും അനെര്‍ട്ടും ഇ.ഇ.എസ്.എല്‍. (എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ്) സംയോജിതമായി നടപ്പാക്കുന്ന പെരിന്തല്‍മണ്ണ ഉള്‍പ്പെടെയുള്ള അഞ്ച് പബ്ലിക് ഇ.വി ചാര്‍ജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബ ബഡ്ജറ്റില്‍ ചെലവ് കുറയ്ക്കുന്ന ഒന്നാണ് വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനെന്നും സോളാര്‍ കൂടി സ്ഥാപിച്ചാല്...
Feature, Information, Other

ടൂറിസം മേഖലയില്‍ ആസൂത്രിതമായ പദ്ധതികള്‍ നടപ്പാക്കും : മന്ത്രി പി.എ മുഹമ്മദ് റിയാസ്

താനൂര്‍ : കോവിഡ് മഹാമാരി കാരണം ടൂറിസം വെന്റിലേറ്ററിലായ ഘട്ടത്തിലാണ് ഈ സര്‍ക്കാര്‍ ടൂറിസം പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടു വന്നതെന്നും പ്രതിസന്ധികളില്‍ തളരാതെ ആസൂത്രിതമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്‍കൈയെടുത്ത് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് തയ്യാറാക്കിയ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ സ്പോര്‍ട്സ്, വഖഫ്, റെയില്‍വേ വകുപ്പുമന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ തീരദേശമേഖലയില്‍ വലിയതോതിലുള്ള ടൂറിസം സാധ്യതകള്‍ കൈവരുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. സാഹസിക ടൂറിസത്തിന്റെ ഭാഗമായി കായിക വിനോദങ്ങള്‍ കൂടി ഒട്ടുംപുറം തൂവല്‍തീരത്ത് ഒരുക്കുമെന്നും മൂന്നു വര്‍ഷത്തിനകം ജില്ലയിലെ ...
Feature, Information

ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി വാട്ടര്‍ മെട്രോ

കൊച്ചി: ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി വാട്ടര്‍ മെട്രോ. അന്തിമാനുമതി ലഭിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ജലമെട്രോ കമ്മീഷന്‍ ചെയ്യും. ഹൈക്കോടതി-ബോള്‍ഗാട്ടി-വൈപ്പിന്‍ റൂട്ടിലാകും ആദ്യ സര്‍വീസ്. മെട്രോയ്ക്ക് സമാനമായ ആധുനിക സൗകര്യങ്ങളുള്ള ഒന്‍പത് ബോട്ടുകളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ശീതീകരിച്ച ബോട്ടില്‍ 100 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. ഹൈക്കോടതി ജെട്ടിയില്‍ നിന്ന് ബോള്‍ഗാട്ടി, വൈപ്പിന്‍ ദ്വീപുകളെ ബന്ധിപ്പിച്ചാകും ആദ്യ സര്‍വീസ്. ജര്‍മന്‍ വികസന ബാങ്കില്‍ നിന്ന് വായ്പയെടുത്തുള്ള പദ്ധതിയ്ക്ക് ചെലവ് 747 കോടി രൂപയാണ്. ജല മെട്രോയില്‍ സംസ്ഥാന സര്‍ക്കാരിന് 74 ശതമാനവും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 38 ടെര്‍മിനലുകളുമായി 76 കിലോ മീറ്റര്‍ ദൂരത്തില്‍ കൊച്ചിയെ വാട്ടര്‍ മെട്ര...
Feature, Information

ചുള്ളിക്കോട് മലയില്‍ നിര്‍മിച്ച കുടിവെള്ള സംഭരണി ഉദ്ഘാടനം ചെയ്തു

മലപ്പുറം : മുതുവല്ലൂര്‍ പഞ്ചായത്തിലെ ചുള്ളിക്കോട് മലയില്‍ സ്ഥാപിച്ച കുടിവെള്ള സംഭരണിയുടെയും കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന്റെയും ഉദ്ഘാടനം ടി.വി ഇബ്രാഹീം എം.എല്‍.എ നിര്‍വഹിച്ചു. ചീക്കോട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചുള്ളിക്കോട് പ്രദേശത്ത് വലിയ ടാങ്ക് നിര്‍മിച്ചിരുന്നെങ്കിലും ഉയര്‍ന്ന പ്രദേശത്തെ വീടുകളില്‍ കുടിവെള്ളം ലഭിച്ചിരുന്നില്ല. ഈ പ്രശ്നം പരിഹരിക്കാനാണ് എം.എല്‍.എയുടെ ഇടപെടലിലൂടെ ചുള്ളിക്കോട് മലയില്‍ പുതിയ ടാങ്ക് നിര്‍മിച്ചത്. തൊണ്ണൂറിലധികം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കുക എന്ന ലക്ഷ്യത്തോടെ ജലജീവന്‍ മിഷന്റെ കീഴില്‍ മുപ്പതിനായിരം ലിറ്റര്‍ സംഭരണശേഷിയുള്ള കുടിവെള്ള സംഭരണിയാണ് നിര്‍മിച്ചത്. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി അധ്യക്ഷത വഹിച്ചു. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബാബു രാജ്, വൈസ് പ്രസിഡന്റ് നദീറ മുംതാസ്, സ്ഥിരം സമിതി അധ്യക്...
Feature, Information

മാലിന്യമുക്ത നഗരസഭ ; ബയോബിന്‍ വിതരണം ചെയ്തു

പൊന്നാനി : മാലിന്യമുക്ത നഗരസഭയുടെ ഭാഗമായി പൊന്നാനി നഗരസഭയില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം ബായോബിന്നുകള്‍ വിതരണം ചെയ്തു. നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിതരണം. നഗരസഭാ ഓഫീസില്‍ നടന്ന വിതരണോദ്ഘാടനം അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്നായി 955 പേര്‍ക്കാണ് ബിന്‍ നല്‍കുന്നത്. 3080 രൂപ വില വരുന്ന ബയോബിന്നിന് പത്ത് ശതമാനം തുകയാണ് ഗുണഭോക്തൃ വിഹിതമായി ഈടാക്കുന്നത്. ഉപാധ്യക്ഷ ബിന്ദു സിദ്ധാര്‍ത്ഥന്‍, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീനാ സുദേശന്‍, കൗണ്‍സിലര്‍മാരായ പി.വി അബ്ദുള്‍ ലത്തീഫ്, അശോകന്‍, കെ.വി ബാബു, ഷാഫി, അഡ്വ. ബിന്‍സി ഭാസ്‌കര്‍, ബീവി, ഷഹീറാബി, ക്ലീന്‍ സിറ്റി മാനേജര്‍ സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ...
Feature, Health,, Information

ജില്ലയിലെ 8 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാകുന്നു; ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും

മലപ്പുറം : ജില്ലയിലെ 8 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നു. 1.59 കോടി രൂപ ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകിരിച്ച കേന്ദ്രങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച (ഏപ്രില്‍ 17) രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. നവകേരള കര്‍മ്മ പരിപാടിയുടെ ഭാഗമായി ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തിയാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നത്. മമ്പാട് പ്രാഥമികാരോഗ്യകേന്ദ്രം, നെടിയിരിപ്പ് പ്രാഥമികാരോഗ്യകേന്ദ്രം, തുവ്വൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം, ഈഴുവതിരുത്തി പ്രാഥമികാരോഗ്യകേന്ദ്രം , പൂക്കോട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം, ഒതുക്കുങ്ങല്‍ പ്രാഥമികാരോഗ്യകേന്ദ്രം, വെളിയങ്കോട് പ്രാഥമികാരോഗ്യകേന്ദ്രം , ഊരകം പ്രാഥമികാരോഗ്യകേന്ദ്രം എന്നീ ആരോഗ്യകേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നത്. സര്‍ക്കാരിന്റെ നൂ...
Feature, Information

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ താനൂര്‍ മണ്ഡലത്തിലെ തീരസദസ്സ് ഒരുങ്ങുന്നു

താനൂര്‍ : സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും, പരിഹാരങ്ങള്‍ നിര്‍ദേശിക്കാനുമായി ഫിഷറീസ് വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന തീരസദസ്സ് താനൂരില്‍ മെയ് 11ന് നടക്കും. പരിപാടിയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രാദേശിക പ്രശ്‌നങ്ങളും, വികസന സാധ്യതകളും വിശകലനം ചെയ്യും. തീര സദസ്സിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് പരാതികള്‍ രേഖപ്പെടുത്താനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലും സജ്ജമായിട്ടുണ്ട്. ഏപ്രില്‍ 15 വരെയാണ് പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസരം. ഫിഷറീസ് ഓഫീസ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍, വാര്‍ഡ് തലം എന്നിവ കേന്ദ്രീകരിച്ച് പരാതികള്‍ സമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കും. പരിപാടിയുടെ ഭാഗമായി താനൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കായിക ന്യൂനപക്ഷ ക്ഷേമ വഖഫ് ,ഹജ്ജ് റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ...
Feature, Information

ജില്ലാ സപ്ലൈ ഓഫീസ് സിവില്‍ സ്റ്റേഷനിലേക്ക് തിരിച്ചെത്തുന്നു: കെട്ടിട നിര്‍മാണം അവസാന ഘട്ടത്തില്‍

മലപ്പുറം : ജില്ലാ സപ്ലൈ ഓഫീസിനായി മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ഒരുക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍. ഫര്‍ണിഷിംഗ്, വൈദ്യുതീകരണ ജോലികള്‍ ഉള്‍പ്പടെ പൂര്‍ത്തിയാകുന്നതോടെ പുതിയ കെട്ടിടത്തിലേക്ക് മാറാനാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനി അറിയിച്ചു. 1.30 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം. രണ്ട് നിലകളിലായുള്ള കെട്ടിടത്തില്‍ ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മൂന്ന് വര്‍ഷം മുമ്പാണ് കാലപ്പഴക്കത്തെ തുടര്‍ന്ന് സിവില്‍ സ്റ്റേഷനിലെ വകുപ്പിന്റെ ഓഫീസ് കെട്ടിടം പൊളിക്കുന്നത്. തുടര്‍ന്ന് കാവുങ്ങലിലെ വാടക കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. നിലവില്‍ സ്വകാര്യ കെട്ടിടത്തില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് ജില്ലാ സപ്ലൈസ് ഓഫീസര്‍ ഉള്‍പ്പടെ 20ലധികം ഉദ്യോഗസ്ഥര്‍ ജോലി ചെയ്ത് വരുന്നത്. ജില്ലയില്...
Feature, Information

ഇനി നിളയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാം ; പൊന്നാനി ഹാര്‍ബര്‍ പാലം ഉദ്ഘാടനം 25ന്

പൊന്നാനി : ടൂറിസം, ഗതാഗത രംഗങ്ങളില്‍ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന പൊന്നാനി ഹാര്‍ബര്‍ പാലം (കര്‍മ പാലം) ഏപ്രില്‍ 25ന് വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. നിളയോര പാതയെയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ 330 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിച്ചിട്ടുള്ളത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. പാലം തുറക്കുന്നതോടെ പൊന്നാനിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകുന്നതിനൊപ്പം നിളയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാനും സാധ്യമാകും. 12 മീറ്ററോളം വീതിയുള്ള പാലത്തില്‍ രണ്ട് മീറ്റര്‍ വീതിയിലുള്ള കൈവരിയോടുകൂടിയ നടപ്പാതയുമുണ്ട്. ചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും സമീപ റോഡു...
Feature, Information

കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ ശക്തിപ്പെടുത്തും: പി.വി അബ്ദുല്‍ വഹാബ് എം.പി

മലപ്പുറം : വിശപ്പുരഹിത കേരളമെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച കുടുംബശ്രീ എന്റെ ഹോട്ടലുകള്‍ വൈവിധ്യവത്കരിക്കുന്നതിനുള്ള നടപടിക്ക് തുടക്കമായി. ആദ്യ ഘട്ടമായി 'എന്റെ ഹോട്ടല്‍ ' ജീവനക്കാര്‍ക്ക് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനം മലപ്പുറത്ത് ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനുമായി സഹകരിച്ച് നല്‍കുന്ന പരിശീലനം പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. ശുചിത്വം, രുചി എന്നിവയ്ക്ക് പ്രധാന്യം നല്‍കി കലര്‍പ്പില്ലാത്ത ഭക്ഷണം നല്‍കിയാല്‍ ജനകീയ ഹോട്ടലുകള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്ന് എം.പി പറഞ്ഞു. കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എം.പി പറഞ്ഞു. ഹോട്ടല്‍ മാനേജ്‌മെന്റ്, പുതിയ വിവഭവങ്ങളുടെ നിര്‍മാണം, മാര്‍ക്കറ്റിങ് എന്നിവയിലാണ് പരിശീലനം. പരിശീലനം ഏപ്രില്‍ 19ന് സമാപിക്കും. ഉച്ചഭക്ഷണത്തിന് പുറമെ മറ്റു വിഭവങ്ങ...
Feature, Information

അരികൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരാനുള്ള തീരുമാനം ; മുതലമടയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

പാലക്കാട് : മൂന്നാര്‍ ചിന്നക്കനാല്‍ മേഖലയുടെ സൈ്വര്യം കെടുത്തുന്ന കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് മുതലമടപഞ്ചായത്തില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 27 കാട്ടാനകളാണ് പറമ്പിക്കുളത്ത് നിന്നും താഴേക്ക് ഇറങ്ങി വന്ന് മുതലമട, കൊല്ലങ്കോട് ഭാഗത്ത് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയത്. കോടതി വിധി വന്നതിന് പിന്നാലെ അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെ ജനങ്ങള്‍ പ്രദേശത്ത് പ്രതിഷേധിക്കുകയാണ്. ആദിവാസി മേഖലയായ പറമ്പിക്കുളത്ത് പത്ത് കോളനികളുണ്ട്. 611 ആദിവാസി കുടുംബവും പറമ്പിക്കുളം ആളിയാര്‍ പ്രൊജക്റ്റ് കോളനികളുമുണ്ട്. മൂവായിരത്തിലധികം ജനസംഖ്യയുള്ള പ്രദേശമാണിത്. ഇവിടെ പൊതുവെ കാട്ടാന ശല്യമുള്ള പ്രദേശമാണ്. കൃഷിക്ക് പ്രാധാന്യമുളള പ്രദേശമാണിത്. വ്യാപകമായി കൃഷിനാശമുണ്ട്. ഒരു വര്‍ഷം തന്നെ നാല്‍പത് ലക്ഷം രൂപയുടെ...
Feature, Information, Sports

താനൂര്‍ മണ്ഡലത്തില്‍ നാല് സ്‌റ്റേഡിയം കായിക പ്രേമികള്‍ക്കായി തുറന്നു നല്‍കുന്നു ; സംഘാടക സമിതി രൂപീകരിച്ചു

താനൂര്‍ നിയോജക മണ്ഡലത്തില്‍ പണി പൂര്‍ത്തിയായ നാല് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടന പരിപാടികള്‍ വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘം രൂപീകരിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയിലുള്‍പ്പെടുത്തിയാണ് പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്. താനൂര്‍ വ്യാപാര ഭവനില്‍ ചേര്‍ന്ന സ്വാഗത സംഘ രൂപീകരണ യോഗം കായിക ന്യൂനപക്ഷ ക്ഷേമ വഖഫ് ഹജ്ജ്, റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. 10.2 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കാട്ടിലങ്ങാടി സ്റ്റേഡിയം, ഫിഷറീസ് സ്‌കൂളില്‍ 2.9 കോടി രൂപ ചെലവില്‍ നിര്‍മിച്ച സ്റ്റേഡിയം, ഉണ്യാലില്‍ ഫിഷറീസ് വകുപ്പിന്റെ സ്ഥലത്ത് 4.95 കോടി രൂപ ചെലവില്‍ നിര്‍മിച്ച സ്റ്റേഡിയം, താനാളൂരിലെ 80 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഇ.എം.എസ് സ്റ്റേഡിയം എന്നിവയുടെയും ഫിഷറീസ് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനങ്ങളാണ് മെയ് 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ന...
Feature, Information

മത്സ്യത്തൊഴിലാളികൾക്ക്
ബൈക്കും ഐസ്സ് ബോക്സും വിതരണം ചെയ്ത് വളളിക്കുന്ന് ഗ്രാമപഞ്ചായത്ത്

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2022-23വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം വിപണനം നടത്തുന്നതിന് ഇരുചക്രവാഹനവും ഐസ്സ് ബോക്സും വിതരണം ചെയ്തു, വിതരണ ഉദ്ഘാടനം വളളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ നിർവ്വഹിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് കോട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിർവ്വഹണ ഉദ്ദ്യോഗസ്ഥ ബിസ്ന വി ചടങ്ങിന് സ്വാഗതം അർപ്പിച്ചു, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി എം ശശികുമാർ, എ കെ രാധ, എപി സിന്ധു എന്നിവർ ആശംസകൾ അർപ്പിച്ചു 4.80 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് പദ്ധതിക്കായി ചെലവഴിച്ചത് ...
Feature, Information

‘പുനര്‍ഗേഹം’ ഖര-ദ്രവ്യ സംസ്‌കരണ പ്ലാന്റ്; നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നു

പൊന്നാനി ഹാര്‍ബറിലെ പുനര്‍ഗേഹം ഭവന സമുച്ചയത്തിലെ ഖര-ദ്രവ്യ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ആദ്യഘട്ടത്തില്‍ പ്രധാന ടാങ്കിന്റെ നിര്‍മ്മാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. 1.57 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി ഒരുങ്ങുന്നത്. മല്‍സ്യ തൊഴിലാളി കുടുംബങ്ങള്‍ക്കായി പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 128 ഫ്‌ലാറ്റുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൈമാറിയിരുന്നെങ്കിലും മലിനജലം കൃത്യമായി ഒഴുകി പോകാനും മാലിന്യം സംസ്‌കരിക്കാനും സൗകര്യമുണ്ടായിരുന്നില്ല. സീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഫിഷറീസ് ഫ്‌ലാറ്റിലെ താമസക്കാരായ മല്‍സ്യതൊഴിലാളികളുടെ പ്രധാന പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകും. ഫ്‌ലാറ്റിലെ ടാങ്കുകളിലെ ഖര-ദ്രവ്യ മലിനജലം വിവിധ ഘട്ടങ്ങളിലൂടെ പ്രത്യേക ടാങ്കിലേക്ക് മാറ്റി ശുദ്ധീകരിച്ച് പുനരുപയോഗിക്കാവുന്ന തരത്തിലാണ് നിര്‍മാണം. എം.ബി.ബി...
error: Content is protected !!