Health,

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സിലേക്ക് അപേക്ഷിക്കാം.
Health,, Kerala

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സിലേക്ക് അപേക്ഷിക്കാം.

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസിക വെല്ലുവിളി, ബഹുവൈകല്യം എന്നിവ ബാധിച്ച ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സിലേക്ക് അപേക്ഷിക്കാം. പദ്ധതി പ്രകാരം പ്രതിവര്‍ഷം ഒരുലക്ഷം രൂപ വരെയുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കും. നാഷണല്‍ ട്രസ്റ്റ് നിയമത്തിന്റെ പരിധിയില്‍ വരുന്ന ഏത് പ്രായത്തിലുള്ള ഭിന്നശേഷിക്കാര്‍ക്കും നിരാമയ ഇന്‍ഷുറന്‍സില്‍ ചേരാം. ഇന്‍ഷുറന്‍സില്‍ ചേരുന്നതിന് മുമ്പ് എന്ത് രോഗം ഉണ്ടായിരുന്നാലും ഡോക്ടര്‍ മാരുടെ പ്രത്യേക പരിശോധനയും റിപ്പോര്‍ട്ടും ആവശ്യമില്ല. ഇന്‍ഷുറന്‍സ് തുക ആശുപത്രിയില്‍ കിടക്കാതെയുള്ള ചികിത്സയ്ക്കും കിടത്തിയുള്ള ചികിത്സയ്ക്കും ഇന്‍ഷുറന്‍സ് തുക ലഭിക്കും. ആശുപത്രിയില്‍ കിടക്കാതെയുള്ള ചികിത്സയില്‍ സാധാരണ അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് (സ്‌കാന്‍/ലാബ് ടെസ്റ്റുകള്‍/എക്സ്‌റേ ഉള്‍പ്പെടെ) 8,000 രൂപയും വൈകല്യത്തെതുടര്‍ന്നുള്ള റഗുലര്‍ ചെക്കപ...
Health,, Kerala

പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകാൻ അയൽവാസിയുടെ വീട്ടിലെത്തിയ യുവതി പ്രസവിച്ചു.

അയൽവാസിയും കനിവ് 108 ആംബുലൻസ് ജീവനക്കാരും രക്ഷകരായി കോട്ടയം: പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പോകാൻ അയൽവാസിയുടെ വീട്ടിൽ എത്തിയ യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കോട്ടയം പഴയിടം രാജുവിന്റെ ഭാര്യ ബ്ലസി മാത്യു (34) ആണ് ആൺ കുട്ടിക്ക് ജന്മം നൽകിയത്. വെള്ളിയാഴ്ച്ച വെളുപ്പിന് 12.45നാണ്‌ സംഭവം. പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകാനാണ് ബ്ലെസി അയൽവാസികളായ ജോജി- ഷേർളി ദമ്പതികളുടെ വീട്ടിൽ എത്തിയത്. ബ്ലെസിക്ക് ഒപ്പം ആശുപത്രിയിലേക്ക് പോകാനായി ഷേർളി തയ്യാറാകുന്നതിനിടെ ബ്ലെസിയുടെ ആരോഗ്യനില വഷളാകുകയും 1 മണിയോടെ ഷേർളിയുടെ പരിചരണത്തിൽ ബ്ലസി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്ന ഷേർളി ഉടൻ തന്നെ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കണ്ട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം എരുമേലി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കനിവ് ...
Health,, Malappuram

തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ കോവിഡ് ബ്രിഗേഡ് ജീവനക്കാരെ പിരിച്ചു വിട്ടു, കോവിഡ് ചികിൽസ നിർത്തി വെച്ചു

തിരൂരങ്ങാടി • കോവിഡ് ബ്രിഗേഡിൽ നിയമിതരായ മുഴുവൻ ജീവനക്കാരെയും പിരിച്ചു വിട്ടതോടെ താ ലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സ പ്രതിസന്ധിയിലായി. കോ ചികിത്സ നിർത്തി വയ്ക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. കിടത്തി ചികിത്സയും ഇല്ല. കോവിഡ് പരിശോധന, വാക്‌സിനേഷൻ എന്നിവയും അവതലത്തിലായിരിക്കുകയാണ്. ഡോക്ടർമാർ 10, ദന്ത ഡോക്ടർ 1, സ്റ്റാഫ് നഴ്സ് 20, ഫർമസിസ്റ്റ് 2, ഡാറ്റ എൻട്രി ഓപ്പറേറ്റർ 2, ക്ലീനിംഗ് സ്റ്റാഫ് 15, ജെപിഎച്ച് 1, എച്ചഐ 1, ബയോ മെഡി ക്കൽ എൻജിനീയർ 1 എന്നിങ്ങ നെ 63 സ്റ്റാഫുകളുണ്ടായിരുന്നത് എന്നാൽ പൂർണമായും ഇവരുടെ സേവനം കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അവസാനിപ്പിച്ചതോടെ താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സ പ്രതിസന്ധിയിലാണ്. ദേശീയ ആരോഗ്യ മിഷൻ വഴി നിയമിതരായ 63 പേരുടെ സേവനമാണ് ഒക്ടോബർ 31 ന് അവ സാനിപ്പിച്ചത്. ഇതോടെ താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് ജീവനക്കാരില്ലാതായി.ഇന്നലെ ഉച്ച വരെ മാത്രം ഒ പി നോക്കി...
Health,

വിദ്യാലയങ്ങളും കലാലയങ്ങളും മതവിദ്യാഭ്യാസ സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

വിദ്യാലയങ്ങളും കലാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സുരക്ഷാമാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നിലവില്‍ ജില്ലയിലെ കോവിഡ് രോഗികളാകുന്നവരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും സ്‌കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ അടുത്ത് ഇടപഴകുന്നത് മൂലം കോവിഡ് വ്യാപിക്കാന്‍ സാധ്യതയേറെയാണ്. കുട്ടികള്‍ക്ക് കോവിഡ് രോഗം വന്നാല്‍ ആ ക്ലാസ് നിര്‍ത്തിവെക്കുകയും കൂടുതല്‍ കുട്ടികള്‍ക്ക് വന്നാല്‍ സമ്പര്‍ക്കത്തില്‍ വന്ന കുട്ടികള്‍ മുഴുവന്‍ ക്വാറന്റൈനില്‍ (സമ്പര്‍ക്ക വിലക്ക്) പോകുകയും സ്‌കൂള്‍ വീണ്ടും അടച്ചിടേണ്ടി വരികയും ചെയ്യും. ഈ അവസഥ വരാതിരിക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് സുരക്ഷ...
error: Content is protected !!