Information

9 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച മധ്യവയസ്‌കന് 73 വര്‍ഷം കഠിന തടവ്
Information

9 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച മധ്യവയസ്‌കന് 73 വര്‍ഷം കഠിന തടവ്

തൃശൂര്‍: 9 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച മധ്യവയസ്‌ക്കന് 73 വര്‍ഷം കഠിന തടവ്. വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടില്‍ വിനോദിനെ (ഉണ്ണിമോന്‍ 49) യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ശിക്ഷിച്ചത്. 73 വര്‍ഷം കഠിന തടവ് കൂടാതെ പ്രതി 1,85000 രൂപ പിഴയും ഒടുക്കാന്‍ ജഡ്ജ് എസ്. ലിഷ വിധിച്ചു. 2018ലാണ് കേസിനാസ്പദമായ സംഭവം. പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂലി പണിക്കാരനായ പ്രതി വീടിന്റെ ടെസില്‍വച്ചും കഞ്ഞി പുരയില്‍ വെച്ചും പല തവണ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് വിധി. കേസിലേയ്ക്ക് വേണ്ടി 16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും തൊണ്ടി മുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു. പീഡനത്തിന് ഇരയായ അതി ജീവിതയുടെ മൊഴി വാടാനപ്പിള്ളി ഇന്‍സ്പെക്ടറായിരുന്ന കെ.ആര്‍. ബിജുവിന്റെ നിര്‍ദ്ദേശപ്രകാരം സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജിയാണ് രേഖപ്പെടുത്തിയത്. തു...
Information

താലൂക്ക് ആശുപത്രി പേ വാര്‍ഡില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ആശുപത്രിയിലെ പേ വാര്‍ഡില്‍ നിലത്ത് കിടക്കുന്നതിനിടെയാണ് ചെമ്പേരി സ്വദേശി ലത (55) യെ പാമ്പ് കടിച്ചത്. ഇവരെ പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാര്‍ഡില്‍ വെച്ചാണ് അണലിയുടെ കടിയേറ്റത്. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത. പാമ്പ് കടിച്ചത് ഉടന്‍ തന്നെ മനസിലായതിനാല്‍ വേഗത്തില്‍ ചികിത്സ നല്‍കാനായി. പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. പാമ്പ് ജനല്‍ വഴിയോ വാതില്‍ വഴിയോ റൂമിലേക്ക് കടന്നതാണെന്നാണ് നിരീക്ഷണം. ലത അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ വിശദമാക്കി...
Information

മന്ത്രി അഹമ്മദ് ദേവർകോവിൽ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു

ഹജ്ജിന്റെ ത്യാഗ സമ്പൂർണ്ണമായ പാഠങ്ങൾ വിശ്വാസിയുടെ ജീവിത വിശുദ്ധിക്ക് മുതൽ കൂട്ടാണെന്നും ഹജ്ജിലൂടെ കരസ്ഥമാക്കുന്ന വിശുദ്ധി നഷ്ടപ്പെടുത്താതെ ജീവിതം മുന്നോട്ട് നയിക്കാൻ ഓരോ ഹാജിക്കും സാധിക്കട്ടെയെന്നും സംസ്ഥാന തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ആശംസിച്ചു. കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ ഇന്നലെ രാവിലെ പുറപ്പെട്ട ഹാജിമാർക്കുള്ള യാത്രയയപ്പ് സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്നും ഇത്തവണ മൂന്ന് എംബാർക്കേഷൻ പോയിന്റുകൾ വഴി ഹജ്ജിന് പുറപ്പെടാൻ സർക്കാർ ഒരുക്കിയ സംവിധാനങ്ങൾ ഹാജിമാർക്ക് അങ്ങേയറ്റം ഗുണകരമായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ഹജ്ജ് സെൽ ഓഫീസർ കെ.കെ മൊയ്തീൻ കുട്ടി, യൂസുഫ് പടനിലം, ഹസൻ സഖാഫി എന്നിവർ പ്രസംഗിച്ചു....
Information

കോട്ടപ്പുഴയിലെ പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു

വനം വന്യജീവി വകുപ്പിന് കീഴിലുള്ള പൂക്കോട്ടു പാടം, ടി, കെ, കോളനി വനസംരക്ഷണ സമിതിയും ജില്ലയിലെ യാത്രികരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ഗ്രീനറീസും ചേർന്ന് അമരം പഞ്ചായത്തിലെ കോട്ടപ്പുഴയിലെ പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു. ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ, കെ, പി അഭിലാഷ് ഉദ്ഘാടനം ചെയ്ത. സെക‍്‍ഷൻ ഫോറസ്റ്റ് ഓഫീസർ അമീൻ അഹ്സൻ, വന സംരക്ഷണ സമിതി സെക്രട്ടറി, ഡി. വിനോദ്, ഫ്രണ്ട്സ് ഓഫ് ഗ്രീനറീസ് പ്രസിഡൻ്റ് പറമ്പാട്ട് ഷാഹുൽ ഹമീദ്, സലീം മയ്യേരി, നജീബാബു നെടുവഞ്ചേരി, മുസ്തഫ മാസ്റ്റർ നേതൃത്വം നൽകി. ശേഖരിച്ച മാലിന്യങ്ങൾ അമരമ്പലം പഞ്ചായത്ത് സംസ്കരിച്ചു...
Information

പൊന്നാനി ഹെൽത്ത് ആന്റ് വെൽനസ് സെന്റർ നാടിന് സമർപ്പിച്ചു

പൊന്നാനി നഗരസഭയുടെ ആഭിമുഖ്യത്തിൽ കടവനാട് പണിതീർത്ത ഹെൽത്ത് ആന്റ് വെൽനെസ് സെന്റർ ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് 69 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലാണ് സെന്റര്‍ തുടങ്ങുന്നത്. ഇതിലെ ആദ്യ സെന്ററിന്റെ പ്രവര്‍ത്തനമാണ് പൊന്നാനിയില്‍ ആരംഭിച്ചത്. കടവനാട് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിൽ നടന്ന പരിപാടിയിൽ പൊന്നാനി നഗരസഭാ ചെയർമാർ ശിവദാസ് ആറ്റുപുറം, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനൂപ് ടി.എൻ, നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർമാൻമാരായ രജീഷ് ഊപ്പാല, ഒ.ഒ ഷംസു,ഷീന സുദേശൻ, ടി. മുഹമ്മദ് ബഷീർ, കൗൺസിലർമാരായ റീന പ്രകാശൻ, ഗിരീഷ് കുമാർ, നഗരസഭാ സെക്രട്ടറി എസ്.സജിറൂന്‍‌, ഈഴുവത്തിരുത്തി മെഡിക്കൽ ഓഫീസർ ഡോ. ആഷിക്ക് അമൻ, ഡോ. ശീതൾ, ഡോ. അനസ് തുടങ്ങിയവർ പങ്കെടുത്തു....
Information

അമൃത് 2.0 ശുദ്ധജല പദ്ധതി പ്രഖ്യാപനവും ഒന്നാം ഘട്ടം കണക്ഷന്‍ നല്‍കലും സംഘടിപ്പിച്ചു

കൊണ്ടോട്ടി : നഗരസഭയില്‍ നടപ്പിലാക്കുന്ന അമൃത് ശുദ്ധജല വിതരണ പദ്ധതിയുടെ പ്രഖ്യാപനവും ഒന്നാം ഘട്ടം കണക്ഷന്‍ നല്‍കലും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി ഹാളില്‍ ടി വി ഇബ്രാഹിം എം എല്‍ എ നിര്‍വഹിച്ചു. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ ശുദ്ധജല ലഭ്യത നഗരസഭയിലെ മുഴുവന്‍ കുടുംബങ്ങളിലും ഉറപ്പു വരുത്തി വരും നാളുകളില്‍ ജലക്ഷാമം പരിഹരിക്കാന്‍ പദ്ധതി കൊണ്ട് സാധിക്കുമെന്ന് എം എല്‍ എ പറഞ്ഞു. 16.69 കോടി ചെലവില്‍ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. 108 കോടി രൂപ ചെലവഴിച്ച് കിഫ്ബി ശുദ്ധജല വിതരണ ലൈന്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്ത ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കണക്ഷന്‍ നല്‍കുന്നത്. നഗര പ്രദേശങ്ങളില്‍ നടപ്പിലാക്കുന്ന അമൃത് 2.0 പദ്ധതിയിലൂടെ നഗരസഭാ പരിധിയിലെ 14000 കുടുംബങ്ങള്‍ക്ക് സൗജന്യ ശുദ്ധജല കണഷനുകള്‍ നല്‍കാന്‍ കഴിയും. 2023 മുതല്‍ 2025 വരെയുള്ള മൂന്നുവര്‍ഷങ്ങളിലായാണ് പദ്ധതി പൂര്‍ത്തീക...
Information

മിന്നലോട് കൂടിയ മഴ ; 3 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം, ശക്തമായ കാറ്റിനും സാധ്യത

തിരൂരങ്ങാടി : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്....
Information

തെയ്യാലിങ്ങല്‍ എസ് എസ് എം എച്ച് എസ് എല്‍ എ സില്‍ ഇ.ഡി.ബള്‍ബ് നിര്‍മ്മാണ പരിശീലനം

തിരൂരങ്ങാടി: കേന്ദ്ര-സംസ്ഥാന ഊര്‍ജ്ജ വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമായി തെയ്യാലിങ്ങല്‍ എസ് എസ് എം എച്ച് എസ് എസില്‍ വച്ച് നന്നമ്പ്ര പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ എല്‍.ഇ .ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം നല്‍കി. ഹെഡ് മാസ്റ്റര്‍ ചാക്കോ എന്‍ സി അധ്യക്ഷത വഹിച്ചു. എസ്. ഇ.പി മലപ്പുറം ജില്ലാ കോ-ഓഡിനേറ്റര്‍ സാബിര്‍ മലപ്പുറം പരിശീലനത്തിന് നേതൃത്വം നല്‍കി. വാര്‍ഡ് മെംബര്‍ പ്രസന്നകുമാരി, പ്രിന്‍സിപ്പാള്‍ ബിജു എബ്രഹാം, എസ്.സി.പി കോ-ഓഡിനേറ്റര്‍ ശ്രീലേഖ, കുടുംബശ്രീ സി ഡി ഒ ഷൈനി എന്നിവര്‍ പ്രസംഗിച്ചു....
Information

സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷിക്കാം

പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി പി.എം.ഇ.ജി.പി. (2023-24) മുഖേന ജില്ലയിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവരില്‍ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. വ്യവസായ സംരംഭങ്ങൾക്ക് 15% മുതൽ 35% വരെ സബ്സിഡി ലഭിക്കും. സംരംഭകർ www.kviconline.gov.in/megpeportal എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 0483 2734807...
Information

കരിപ്പൂരില്‍ 48 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ശ്രമിച്ച 48 ലക്ഷം രൂപ വിമലമതിക്കുന്ന സ്വര്‍ണവുമായി മലപ്പുറം കൂട്ടായി സ്വദേശി കസ്റ്റംസിന്റെ പിടിയില്‍. ഇന്നലെ രാത്രി അബുദാബിയില്‍നിന്നും എയര്‍ അറേബ്യ എയര്‍ലൈന്‍സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം കൂട്ടായി സ്വദേശിയായ മുശാന്റെ പുരക്കല്‍ ഉമ്മര്‍കോയയില്‍ നിന്നുമാണ് 855 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഉമ്മര്‍കോയ തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ച നാലു ക്യാപ്‌സുലുകളില്‍നിന്നും ആണ് കസ്റ്റംസ് ഈ സ്വര്‍ണ്ണമിശ്രിതം പിടിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം കസ്റ്റംസ് ഈ കേസില്‍ മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം ഉമ്മര്‍കോയക്ക് ഏഴുപതിനായിരം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്....
Health,, Information

ജൂൺ 14, ലോക രക്തദാന ദിനത്തിൻറെ ഭാഗമായി ജെ സി ഐ തിരൂരങ്ങാടി റോയൽസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ ജെ സി ഐ തിരൂരങ്ങാടി റോയൽസ് ൻ്റെ മുപ്പതോളം മെമ്പർമാർ ആണ് രക്തം ദാനം ചെയ്ത് മാതൃകയായത്, ക്യാമ്പിൽ ലോമിൻ്റെ പ്രസിഡൻ്റ് ജെ സി സൈദലവി, IPP ജെ സി മുനീർ പാഗോണി, മുൻ പ്രസിഡൻ്റ് ജെ സി സന്തോഷ് വെളിമുക്ക്, ലൊമിൻ്റെ മെൻ്റർ ജെ സി ഐ സെനറ്റർ ഷബീർ അലി സഫ, സെക്രട്ടറി ജെ സി ഷാഹുൽ ഹമീദ് കറുത്തെടത്, പ്രോഗ്രാം വൈസ് പ്രസിഡൻ്റ് ജെസി ഇസ്ഹാഖ് ലോജിക്, ട്രഷറർ ജെ സി ജസിയ മറിയം, ഡോക്ടർ ജെ സി ഷബീർ അലി അടക്കമുള്ളവർ ക്യാമ്പിന് നേതൃത്വം നൽകി....
Information

ചുഴലി യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് പ്രതിഭകളെ ആദരിച്ചു

മൂന്നിയൂർ: എസ്.എസ്. എൽ.സി, പ്ലസ്‌ടു പരീക്ഷകളിലും സമസ്ത പൊതുരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെ ചുഴലി യൂണിറ്റ് എസ്. കെ.എസ്.എസ്.എഫ് ആദരിച്ചു.മഹല്ല് ഖതീബ് ത്വൽഹത്ത് ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ബാപ്പു ഹാജി, ട്രഷറർ മുഹമ്മദ്‌ ഹാജി, അസീസ് കുന്നുമ്മൽ എസ്.കെ. എസ്.എഫ്. യൂണിറ്റ് പ്രസിഡന്റ്‌ അമീർ സുഹൈൽ, സെക്രട്ടറി ആശിഖ് കുന്നുമ്മൽ,ട്രഷറർ റിസ് വാൻ,ഹാരിസ്, കെ.കെ.മജീദ്,റിഷാദ് അഹമ്മദ്‌, ലത്തീഫ് മുസ്‌ലിയാർ, മുഹമ്മദ്‌ മുസ്‌ലിയാർ,ശാഫി വാഫി സ്വാദിഖ്,മുസ്തഫ വാഫി,ആഷിഖ്,ജുനൈദ്, അസീൽ എന്നിവർ സംബന്ധിച്ചു...
Information, Job

ജോലി അവസരങ്ങള്‍ ; കൂടുതല്‍ അറിയാന്‍

താലൂക്ക് ആശുപത്രിയില്‍ നഴ്സ്, ഡി.ടി.പി ഓപ്പറേറ്റര്‍ നിയമനം മലപ്പുറം താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ 16 ന് രാവിലെ 10.30ന് അഭിമുഖം നടക്കും. സർക്കാർ അംഗീകൃത ജി എൻ എം/ബി എസ് സി നഴ്‌സിങ് കോഴ്‌സ് ജയിച്ച് നഴ്‌സിങ് കൗൺസിലിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്ക് സ്റ്റാഫ് നഴ്‌സ് അഭിമുഖത്തിനും പ്ലസ് ടു , കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമ, മലയാളം ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനമുള്ളവർക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖത്തിലും പങ്കെടുക്കാം. യോഗ്യരായവർ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് അര മണിക്കൂർ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 0483 2734866. സഖി സെന്ററില്‍ കരാർ നിയമനം പെരിന്തൽമണ്ണ സഖി വൺസ്‌റ്റോപ്പ് സെൻററിലേക്ക് മൾട്ടി പർപ്പസ് സ്റ്റാ...
Information

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു ; മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍. കാസര്‍കോട് മുളിയാറിലെ മുസ്ലിം ലീഗ് നേതാവും പഞ്ചായത്ത് അംഗവുമായ എസ്.എം മുഹമ്മദ് കുഞ്ഞിയെ ആണ് പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ പൊവ്വല്‍ സ്വദേശി തയിഷീറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ 11-ന് രാത്രി പത്തരയോടെയാണ് കേസിന് ആസ്പദമായ സംഭവം. കഴിഞ്ഞ മെയ് 21നാണ് ആദൂര്‍ പൊലീസ് പതിനാലുകാരന്റെ പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരം മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റായിരുന്ന മുഹമ്മദ് കുഞ്ഞിക്കെതിരെ കേസെടുത്തത്. പരാതിക്കാരനായ കുട്ടി രക്ഷിതാക്കള്‍ക്കൊപ്പമാണ് ആദൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മയക്കുമരുന്ന് നല്‍കി തന്നെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നായിരുന്നു പരാതി. വീട്ടിനടുത്തുള്ള ക്രഷറില്‍ കൊണ്ടുപോയാണ് മുഹമ്മദ് കുഞ്ഞി പതിനാലുകാരനെ പീഡിപ്...
Information

കെണിയോരുക്കി ലോണ്‍ ആപ്പുകള്‍… ശ്രദ്ധവേണം ; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം : ഇന്‍സ്റ്റന്റ് ലോണ്‍ ആപ്ലിക്കേഷന്‍ തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്‍സ്റ്റന്റ് ലോണ്‍ എന്ന വാഗ്ദാനത്തില്‍ തല വെയ്ക്കാന്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുമായാണ് കേരള പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ലോണ്‍ ലഭ്യമാകുന്നതിനുള്ള മൊബൈല്‍ അപ്ലിക്കേഷന്‍ അതില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇന്‍സ്റ്റാള്‍ ചെയ്താല്‍ തന്നെ നിങ്ങള്‍ കെണിയില്‍ ആയെന്നാണര്‍ത്ഥമെന്നാണ് പൊലീസ് പറയുന്നത്. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ; ശ്രദ്ധിക്കണേ ഇന്‍സ്റ്റന്റ് ലോണ്‍ എന്ന വാഗ്ദാനത്തില്‍ തല വെയ്ക്കാന്‍ തീരുമാനം എടുക്കുന്നതിനുമുന്‍പ് ഇക്കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. ലോണ്‍ ലഭ്യമാകുന്നതിനുള്ള മൊബൈല്‍ അപ്ലിക്കേഷന്‍ അതില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇന്‍സ്റ്റാള്‍ ചെയ്താല്‍ തന...
Health,, Information

ഹജ്ജ് ഹെൽത്ത് ഡസ്കിലേക്ക് മരുന്ന് കിറ്റുകൾ വിതരണം ചെയ്തു

സ്നേഹസ്പർശം പദ്ധതിയിലൂടെ ഹജ്ജ് ഹെൽത്ത് ഡസ്കിലേക്ക് ഔഷധി നൽകുന്ന മരുന്നുകൾ അടങ്ങിയ കിറ്റിന്റെ വിതരണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. കൊടക്കലിൽ നടന്ന പരിപാടിയിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. ഔഷധി ചെയർപേഴ്സൺ ശോഭനാ ജോർജ്, ഡയറക്ടർ ഡോ. കെ എസ് പ്രിയ, ബി എസ് പ്രീത, കെ പത്മനാഭൻ ,കെ എ ഫ് ഡേവിസ്, ടി വി ബാലൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ഡോ. കെ ആശ, ടി കെ ഹൃദിക് എന്നിവർ സംസാരിച്ചു....
Information

പറപ്പൂര്‍ പഞ്ചായത്ത് കൃഷി ഓഫീസര്‍ക്ക് പാടശേഖര സമിതി യാത്രയയപ്പ് നല്‍കി

പറപ്പൂര്‍ : ഗ്രാമ പഞ്ചായത്തില്‍ നിന്ന് സ്ഥലം മാറ്റം ലഭിച്ച കൃഷി ഓഫീസര്‍ മഹ്‌സൂമ പുതുപ്പള്ളിക്ക് പഞ്ചായത്ത് പാടശേഖര സമിതി യാത്രയയപ്പ് നല്‍കി. രണ്ടാം വാര്‍ഡ് എടയാട്ട് പറമ്പില്‍ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.സലീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി. കുഞ്ഞമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഇ.കെ സൈദുബിന്‍, മെമ്പര്‍ ലക്ഷ്മണന്‍ ചക്കുവായി, കൃഷി ഓഫീസര്‍ അന്‍സീറ, പാടശേഖര സമിതി പ്രസിഡന്റ് ഇ.കെ അബ്ദുല്‍ ഖാദര്‍, ഇ.കെ സുബൈര്‍ മാസ്റ്റര്‍, വി എസ് ബഷീര്‍ മാസ്റ്റര്‍, ടി. കുഞ്ഞാലസ്സന്‍കുട്ടി ഹാജി, എ.കെ സിദ്ദീഖ്, സി.രാജന്‍, ടി.സി ഷംസുദ്ദീന്‍, മുഹമ്മദ്,ടി.സി ലത്തീഫ്, ഇ.കെ കുഞ്ഞിമുഹമ്മദ്, എ.കെ ഖമറുദ്ദീന്‍, പി.അനൂപ്, പി.എം സുമേഷ് എന്നിവര്‍ പ്രസംഗിച്ചു...
Information

സീറ്റ് ബെല്‍റ്റില്ലാത്ത ജീപ്പിന് പിഴ ചുമത്തി എഐ ക്യാമറ

മലപ്പുറം : സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന് കാണിച്ച് സീറ്റ് ബെല്‍റ്റ് ഇല്ലാത്ത ജീപ്പിന് പിഴ ചുമത്തി എഐ ക്യാമറ. മലപ്പുറം സ്വദേശി ഷറഫുദീന്റെ 1995 മോഡല്‍ ജീപ്പിനാണ് എ ഐ ക്യാമറ പിഴ ചുമത്തിയത്. സീറ്റ് ബെല്‍റ്റില്ലാതെയാണ് 1995 മോഡല്‍ മഹീന്ദ്ര ജീപ്പ് വിപണിയില്‍ ഇറങ്ങിയത്. എന്നാല്‍ ക്യാമറ കണ്ണിലൂടെ വാഹനം നടത്തിയത് നിയമലംഘനമാണെന്നാണ് പറയുന്നത്. 500 രൂപയാണ് പിഴയായി മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയത്. കഴിഞ്ഞ ഒമ്പതിനാണ് പിഴ അടയ്ക്കണമെന്ന അറിയിപ്പ് ഷറഫുദീന് ലഭിച്ചത്. സീറ്റ് ബെല്‍റ്റില്ലാതെ വാഹനം ഓടിച്ചുപോകുന്നതിന്റെ ദൃശ്യമാണ് ഉടമയ്ക്ക് ലഭിച്ചത്. എന്നാല്‍ വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നേരിട്ട് ഇടപെട്ടാല്‍ പിഴയടക്കേണ്ടി വരില്ലെന്നാണ് ഔദ്യോഗിക പ്രതികരണം....
Information

മണല്‍ മാഫിയ സംഘത്തിലെ രണ്ടു പേരെ കാപ്പ ചുമത്തി നാടുകടത്തി

അരീക്കോട്: അരീക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അനധികൃത മണല്‍കടത്ത് നടത്തി നിരവധി കേസുകളില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ക്ക് എതിരെ കാപ്പ ചുമത്തി നാടുകടത്തി. മൂര്‍ക്കനാട് സ്വദേശിക്കളായ നൊട്ടന്‍ വീടന്‍ അബ്ദുസ്സലാമിന്റെ മകന്‍ ഷഫീഖ് (33),ഊര്‍ങ്ങാട്ടിരി കുഴിയേങ്ങല്‍ വീട്ടില്‍ അബ്ദുള്‍ കരീം മകന്‍ മെഹ്ബൂബ് (30) എന്നിവര്‍ക്കെതിരെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ.പി.എസിന്റെ പ്രത്യേക റിപ്പോര്‍ട്ട് പ്രകാരം തൃശൂര്‍ റേഞ്ച് ഡെപ്പ്യൂട്ടി ഇന്‍സ്റ്റ്‌പെക്ടര്‍ ജനറലിന്റെ അധിക ചുമതലയുള്ള ഉത്തര മേഖലാ പോലീസ് ഐ.ജി നീരജ് കുമാര്‍ ഗുപ്ത ഐ.പി.എസാണ് ഉത്തരവിറക്കിയത്. ആറ് മാസക്കാലത്തേയ്ക്കാണ് ഇവര്‍ക്കെതിരെ മലപ്പുറം ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവില്‍ വിലക്ക് ലംഘിച്ച് ജില്ലയിലേയ്ക്ക് പ്രവേശിച്ചാല്‍ അറസ്റ്റ് നടപടികള്‍ സ്വീകരിക്കുന്നതും,...
Information

കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് പുത്തന്‍ മാര്‍ഗം പരീക്ഷിച്ച് യാത്രക്കാരന്‍ ; 60 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. കസ്റ്റംസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദ പരിശോധനയില്‍ വിമാനങ്ങളില്‍ നിന്നും യാത്രക്കാര്‍ വന്നിറങ്ങുന്ന ഏറോബ്രിഡ്ജിനു സമീപത്തുള്ള ഇടനാഴിയിലുള്ള ഒരു തൂണിനു പിന്നില്‍ അതിവിദഗ്ദമായി ഒളിപ്പിച്ചുവച്ചിരുന്ന ദീര്‍ഘ ചതുരാകൃതിയിലുള്ള സ്വര്‍ണ്ണമിശ്രിതമടങ്ങിയ 1373 ഗ്രാം തൂക്കമുള്ള രണ്ടു പാക്കറ്റുകള്‍ കണ്ടെത്തിയത്. വിപണിയില്‍ ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാമോളം സ്വര്‍ണം ഈ പാക്കറ്റുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെയും അതുമായി ബന്ധപ്പെട്ടിട്ടുള്ളവരെയും കണ്ടെത്തുവാനുള്ള അന്വേഷണ...
Information, Job

ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ കീഴില്‍ നടത്തുന്ന ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഓൺലൈനിലും ഓഫ് ലൈനിലും ക്ലാസ് ലഭ്യമാണ്. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധിയില്ല. അപേക്ഷകൾ ഓൺലൈനായി www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഫോൺ: 9388959192 (കോഴ്സ് കോർഡിനേറ്റർ, കൊച്ചി), 9447225524 (കോഴ്സ് കോർഡിനേറ്റർ, തിരുവനന്തപുരം) അവസാന തീയതി ജൂൺ 25....
Information

ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതേ….! മുന്നറിയിപ്പുമായി കേരള പൊലീസ്

ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇമെയിലിലൂടെയും സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ, ഡൗണ്‍ലോഡ് ചെയ്യുകയോ, ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാര്‍ക്ക് ലഭ്യമാകുവാനിടയുണ്ടെന്നും ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും പൊലീസ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. ഉറവിടത്തിന്റെ ആധികാരികത പരിശോധിക്കാതെ സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ പാടില്ലെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി....
Information

അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി 15 മുതല്‍ തലശ്ശേരിയില്‍

മലപ്പുറം അടക്കം വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ലക്ഷദ്വീപ്, മാഹി നിവാസികള്‍ക്കുമായി സംഘടിപ്പിക്കുന്ന അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ജൂണ്‍ 15 മുതല്‍ 20 വരെ തീയതികളിലായി തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. അഗ്നിവീറുകളെ തെരഞ്ഞെടുക്കുന്നതിനായി നടന്ന പൊതുപ്രവേശന എഴുത്തു പരീക്ഷയില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് റാലിയില്‍ പങ്കെടുക്കാം. കരസേനയിലേക്ക് ജനറല്‍ ഡ്യൂട്ടി, ടെക്നിക്കല്‍, ട്രേഡ്സ്മാന്‍ (പത്താം ക്ലാസ് വിജയിച്ചവര്‍), ട്രേഡ്സ്മാന്‍ (എട്ടാം ക്ലാസ് വിജയിച്ചവര്‍), ക്ലര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍ വിഭാഗങ്ങളിലേക്ക് അഗ്നിവീറുകളെ തെരഞ്ഞെടുക്കുന്നതിനായാണ് റാലി. പൊതു പ്രവേശന പരീക്ഷയുടെ ഫലം www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ അഡ്മിറ്റ് കാര്‍ഡ് ഇ.മെയിലില്‍ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് w...
Information

പകരനിരപ്പ് ജനകീയാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

താനൂർ : താനാളൂർ ഗ്രാമപഞ്ചായത്തിലെ പകരനിരപ്പ് ജനകീയാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം കായിക ന്യൂനപക്ഷക്ഷേമ വഖഫ് റെയിൽവെ മന്ത്രി വി. അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു. എം.എൽ.എ ഫണ്ടുപയോഗിച്ച് 27.18 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. പരിപാടിയിൽ താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക അധ്യക്ഷത വഹിച്ചു. താനാളൂർ മെഡിക്കൽ ഓഫീസർ ഡോ. യു. പ്രതിഭ റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ കേരളം പ്രൊജക്ട് മാനേജർ ഡോ. വരുൺ, ഡോ. അഹമ്മദ് കുട്ടി, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കുനിയിൽ അമീറ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി സിനി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി. സതീശൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ മുജീബ് ഹാജി, എൻ.പി അബ്ദുല്ലത്തീഫ്, സുലൈമാൻ അരീക്കാട്, റഫീഖ് മീനടത്തൂർ പങ്കെടുത്തു. കെട്ടിട നിർമാണത്തിന് മികച്ച സഹകരണങ്ങൾ നൽകിയ വടക്കേതിൽ നാസർ, മേലേക്കാട്ടിൽ വേലായ...
Accident, Breaking news, Information

താനൂര്‍ ബോട്ടപകടം: രണ്ട് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

മലപ്പുറം: നാടിനെ ഒന്നാകെ നടുക്കിയ 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തില്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററും സര്‍വെയറും അറസ്റ്റില്‍. കേസന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി വി പ്രസാദ്, ആലപ്പുഴ ചീഫ് സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. കണ്‍സര്‍വേറ്റര്‍ ബോട്ടുടമയ്ക്കായി അനധികൃത ഇടപെടല്‍ നടത്തിയെന്നും സര്‍വെയര്‍ ശരിയായ സുരക്ഷാ പരിശോധന നടത്തിയില്ലെന്നും തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. മത്സ്യബന്ധന ബോട്ടായിരുന്നു ഇതെന്ന കാര്യം മറച്ചു വെച്ച്, പുതിയ ബോട്ടെന്ന നിലയിലാണ് അറ്റ്ലാന്റികിന് അനുമതി നല്‍കിയത്. ബേപ്പൂരിന്റെ ചുമതലയുള്ള സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററായ പ്രസാദ് ബോട്ടുടമ നാസറെ പലവിധത്തില്‍ സഹായിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബോട്ടിന് ലൈസന്‍സ് പോലും ലഭിക്കാതെയാണ് സര്‍വീസ് നടത്തിയത്. ബോട്ടിന്റെ അപേക്ഷയിന്മേ...
Information

പ്ലസ്​ വൺ പ്രവേശനം; ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു; റിസൾട്ട്‌ എങ്ങനെ പരിശോധിക്കാം

ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/ വി.​എ​ച്ച്.​എ​സ്.​ഇ മെറിറ്റ് ക്വാട്ടയിലെ ട്രയൽ അലോട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. റിസൾട്ട്‌ എങ്ങനെ പരിശോധിക്കാം ▪️വിദ്യാർത്ഥികൾക്ക് https://school.hscap.kerala.gov.in/index.php/candidate_login/ എന്ന ലിങ്ക് വഴി റിസൾട്ട്‌ പരിശോധിക്കാം. ▪️കാൻഡിഡേറ്റ് ലോഗിൻ വഴി യൂസർ നെയിമും പാസ് വേർഡും നൽകിയാണ് റിസൾട്ട് പരിശോധിക്കേണ്ടത്. ▪️അപേക്ഷയിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനുള്ള അവസാന അവസരവും ഇതാണ്. ▪️ട്രയൽ അലോട്ട്മെന്റ് ശേഷം തിരുത്തലുകൾ പരിശോധിച്ച് 19ന് ആദ്യ അലോട്ട്മെന്റ് നടക്കും. ▪️ഈ വർഷം ആകെ 4,59,330 അപേക്ഷകളാണ് പ്ലസ് വൺ പ്രവേശനത്തിന് ലഭിച്ചിട്ടുള്ളത്. ഗവൺമെന്റ്, എയിഡഡ് സീറ്റുകളുടെ എണ്ണം 3,70,590 ആണ്.
വി.എച്ച്.എസ്.ഇ . മുപ്പത്തി മൂവായിരത്തി മുപ്പത് (33,030). അൺ എയിഡഡ് 54,585.ആകെ സീറ്റുകൾ 4,58,205 ആണ്. 📌 സ്പോർട്സ് ക്വാട്ടയിൽ 15...
Information

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്മെന്റ് ഇന്ന്

ഈ വർഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക്https://school.hscap.kerala.gov.in/index.php/candidate_login/എന്ന ലിങ്ക് വഴി റിസൾട്ട്‌ പരിശോധിക്കാം. കാൻഡിഡേറ്റ് ലോഗിൻ വഴി യൂസർ നെയിമും പാസ് വേർഡും നൽകിയാണ് റിസൾട്ട് പരിശോധിക്കേണ്ടത്. അപേക്ഷയിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനുള്ള അവസാന അവസരവും ഇതാണ്.നടക്കുന്ന ട്രയൽ അലോട്ട്മെന്റിന് ശേഷം തിരുത്തലുകൾ പരിശോധിച്ച് 19ന് ആദ്യ അലോട്ട്മെന്റ് നടക്കും. ഈ വർഷം ആകെ 4,59,330 അപേക്ഷകളാണ് പ്ലസ് വൺ പ്രവേശനത്തിന് ലഭിച്ചിട്ടുള്ളത്....
Information

ടോപ്പേഴ്സ് മീറ്റും ഫ്രെഷേഴ്സ് ഡെയും സംഘടിപ്പിച്ചു

ചെമ്മാട് : നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ പുതിയ അധ്യായന വർഷത്തിലെ കെ. ജി വിദ്യാർത്ഥികളുടെ ഫ്രെഷേഴ്സ് ഡേയും പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിലും സമസ്ത പൊതു പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ ടോപ്പേഴ്സ് മീറ്റും സംഘടിപ്പിച്ചു.ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ക്യാമ്പസിൽ നടന്ന പരിപാടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ദാറുൽ ഹുദ ഇസ്ലാമിക യൂണിവേഴ്സിറ്റി വൈസ് ചാൻസ് ലർ ഡോക്ടർ ബഹാഉദ്ധീൻ മുഹമ്മദ്‌ നദ്‌വി പുതിയ വിദ്യാർത്ഥികളുടെ പഠനാരംഭം കുറിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ.മുഹയിദ്ധീൻ അധ്യക്ഷനായി.തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ. പി മുഹമ്മദ്‌ കുട്ടി പ്രതിഭകളെ അവാർഡ് നൽകി ആദരിച്ചു. ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ശാഫി ഹാജി ചെമ്മാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു,ട്രസ്റ്റ്‌ ഭാരവാഹികളായ യൂസുഫ് ചോനാരി,ശംസുദ്ധീൻ ഹാജി, ഷാമൂൺ, ഹസൈൻ ഹാജി, മുഹമ്മദ്‌ കുട്ടി ഹാജി,തിരൂരങ്ങാടി മുനി...
Gaming, Information

എസ് എസ് എഫ്
കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് പ്രൗഢമായി

തിരൂരങ്ങാടി:എസ് എസ് എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.സമാപന സംഗമം എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി അഷ്റഫ് സഖാഫി ഉദ്ഘാടനം ചെയ്തു. സിറാജുദ്ധീൻ അഹ്സനി അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് സഖാഫി ചെറുമുക്ക് അനുമോദന പ്രഭാഷണം നടത്തി. ഡിവിഷൻ സെക്രട്ടറി ജുനൈദ് ഹാഷിമി ഫല പ്രഖ്യാപനം നിർവ്വഹിച്ചു.സ്വാഗത സംഘം കൺ വിനർ അലവിക്കുട്ടി ഹാജി ആശംസ പ്രസംഗംനടത്തി നൂറ്റിമുപ്പത് മത്സരങ്ങളിലായി അഞ്ഞുറിലേറെ മത്സരാർത്ഥികൾ മാറ്റുരച്ച സാഹിത്യോത്സവിൽ ജീലാനി നഗർ ഒന്നാം സ്ഥാനവും സുന്നത്ത് നഗർ രണ്ടാം സ്ഥാനവും അൽ അമീൻ നഗർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മുഹമ്മദ് ആദിൽ സലീഖ് ചെറുമുക്ക് സർഗ പ്രതിഭയും ശാഹിദ് അഫ്രീദി സുന്നത്ത് നഗർ കലാ പ്രതിഭയുമായി തിരഞ്ഞടുക്കപ്പെട്ടു.മുപ്പത്തി ഒന്നാമത് എഡിഷൻ സാഹിത്യോത്സവിന്റെ പതാക ചെറുമുക്ക് യൂണിറ്റ് ഏറ്റുവാങ്ങി.കുഞ്ഞി മുഹമ്മദ് സഖാഫി,ശാഫി സഖാഫി, റസാഖ് സഖാഫി സുന്നത്ത് നഗർ, സൈതലവി ഹാജി,...
Information

ചാരിറ്റിയുടെ മറവില്‍ വന്‍ മോഷണം ; രണ്ട് പേര്‍ അറസ്റ്റില്‍, പ്രതികള്‍ക്കെതിരെ അയല്‍ ജില്ലകളിലും കേസ്

മങ്കട: സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ വിവിധ ആശുപത്രികളിലും സ്ഥാപനങ്ങളിലുമെത്തി പണപിരിവ് നടത്തുകയും ഇതിന്റെ മറവില്‍ ഈ ആശുപത്രികളില്‍ ആളുകളുടെ സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കളവ് നടത്തുന്ന രണ്ട് പേര്‍ പിടിയില്‍. ഏലംകുളം കുന്നക്കാവിലെ ചെമ്മലത്തൊടി വീട്ടില്‍ സുനില്‍കുമാര്‍ (49), പട്ടാമ്പി ശങ്കരമംഗലത്തുള്ള വൃന്ദാവനം വീട്ടില്‍ സുരേഷ് (30) എന്നിവരെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ആറിന് രാമപുരത്തുള്ള സ്വകാര്യ ഡെന്റല്‍ ക്ലിനിക്കില്‍ ചാരിറ്റിയുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ വരികയും ഇതിലൊരാള്‍ അഡ്വ. ബല്‍റാമാണെന്നു സ്വയം പരിചയപ്പെടുത്തി പണപിരിവ് നടത്തുകയായിരുന്നു. തുടര്‍ന്ന് ഈ സ്ഥാപനത്തിലെ ജോലിക്കാരിയുടെ സ്വര്‍ണവും പണവും മൊബൈല്‍ ഫോണും പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു. ഇവര്‍ക്കെതിര ഇത്തരം കളവ് നടത്തിയതിന് ജില്ലയിലും ...
error: Content is protected !!