Kerala

റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായി ; നബിദിനം 16 ന്
Kerala

റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായി ; നബിദിനം 16 ന്

പൊന്നാനിയില്‍ റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച റബീഉല്‍ അവ്വല്‍ ഒന്നായും അതനുസരിച്ച് 16.09.2024 (തിങ്കള്‍) റബീഉല്‍ അവ്വല്‍12 (നബി ദിനം) ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു
Kerala

സൗജന്യ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ 9 മുതൽ ; വിതരണം നടക്കുക റേഷൻ കടകൾ വഴി

സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം ഒൻപത് മുതൽ തുടങ്ങുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ആറുലക്ഷത്തോളം മഞ്ഞക്കാർഡ് ഉടമകൾ, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ, വയനാട് ദുരിന്ത മേഖലയിലെ കാർഡ് ഉടമകൾ എന്നിവർക്കാണ് സൗജന്യ ഓണക്കിറ്റ് നൽകുന്നത്. റേഷൻ കടകൾ വഴിയാണ് വിതരണം നടക്കുക. മൂന്ന് ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് 10 രൂപ 90 പൈസ നിരക്കിൽ 10 കിലോ അരി നൽകും. വിപണിയിൽ 50 രൂപയിലധികം വിലയുള്ള അരിയാണ് നൽകുന്നത്. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കുള്ള പഞ്ചസാര വിതരണം പുനസ്ഥാപിക്കുമെന്നും വിലയിൽ നേരിയ വർധന വരുത്തേണ്ടി വരുമെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു. ...
Kerala

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പി തെറിച്ചു

തിരുവനന്തപുരം : എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനെ നീക്കി. ഇന്നലെ ഇ.പി കൂടി പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. ഇ.പി-ജാവഡേക്കര്‍-ദല്ലാള്‍ നന്ദകുമാര്‍ കൂടിക്കാഴ്ച വിവാദത്തിലാണ് നടപടി. ടി പി രാമകൃഷ്ണനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ്, ഇന്നു നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ.പി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കു പോയത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ബിജെപി പ്രവേശനത്തില്‍ ഇപിയുമായി 3 വട്ടം ചര്‍ച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്. പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും ...
Kerala

ഏഴു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു ; പൂജാരിക്ക് 20 വര്‍ഷം കഠിനതടവും പിഴയും

തിരുവനന്തപുരം: ഏഴു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൂജാരിക്ക് 20 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. തിരുവല്ലം സ്വദേശി ഉണ്ണിക്കുട്ടന്‍ എന്ന ഉണ്ണികൃഷ്ണനെ (24) ആണ് ജഡ്ജി ആര്‍ രേഖ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ 2 മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നല്‍കണമെന്ന് വിധിയില്‍ ഉണ്ട്. 2022 ഫെബ്രുവരി 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീടിനോട് ചേര്‍ന്ന വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. കുട്ടിയുടെ അകന്ന ബന്ധു ആയ പ്രതിയെ വളര്‍ത്തിയതും പൂജാദികര്‍മ്മങ്ങള്‍ പഠിപ്പിച്ചതും കുട്ടിയുടെ അപ്പൂപ്പന്‍ ആണ്. അങ്ങനെ തൊട്ടടുത്ത വീട്ടില്‍ വാടകയ്ക്ക് പ്രതിയെ താമസിപ്പിക്കുകയായിരുന്നു. അങ്ങനെ ഇരിക്കെ സംഭവദിവസം പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവദിവസത്തെ കൂടാതെ ഇത്തരം പീഡ...
Kerala

നടിയുടെ ലൈംഗിക പീഡന പരാതിയില്‍ മുകേഷിന് ആശ്വാസം ; അഞ്ച് ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് ജില്ലാ സെഷന്‍സ് കോടതി

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിന് താത്കാലിക ആശ്വാസം. സെപ്റ്റംബര്‍ 3വരെ മുകേഷിന്റെ അറസ്റ്റ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി തടഞ്ഞു. മുകേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം അടുത്ത മാസം മൂന്നിന് നടക്കുമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി അറിയിച്ചിട്ടുണ്ട്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ , അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റങ്ങളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. നടിയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് തൊട്ടുപിന്നാലെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി മുകേഷ് കോടതിയെ സമീപിച്ചത്. തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്നും ബ്ലാക്‌മെയില്‍ ചെയ്യാന്‍ പരാതിക്കാരി ശ്രമിച്ചുവെന്നും മുകേഷ് ഹര്‍ജിയില്‍ ആരോപിച്ചു. ജാമ്യഹര്‍ജിയില്‍ കോടതി പ്രത്യേക അന്വേഷണസംഘത്തിന്റെ വിശദീകരണം തേടി. മൂന്നിന് കേസില്‍ വിശദമ...
Kerala

‘ അമ്മ ‘ പിരിച്ചു വിട്ടു ; മോഹന്‍ലാല്‍ അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും രാജിവച്ചു

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനും താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ക്കും പിന്നാലെ താരസംഘടനയായ 'അമ്മ' പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും രാജിവച്ചു. 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. ഇന്നു ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. നേരത്തെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധീഖ് രാജിവച്ചിരുന്നു. അതിനു പിന്നാലെ ഭാരവാഹികളായ ബാബുരാജ്, സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള നിരവധി താരങ്ങള്‍ക്ക് നേരെ ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ അമ്മ സംഘടനയില്‍ തന്നെ ഭിന്നിപ്പുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തി. നിലവിലെ വിവാദങ്ങള്‍ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് 'അമ്മ' സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേര...
Kerala

മുകേഷ്, ജയസൂര്യ, മണിയന്‍പ്പിള്ള രാജു, ഇടവേള ബാബു ; പ്രമുഖ നടന്മാരുടെ പേരെടുത്ത് പറഞ്ഞ് ദുരനുഭവം പങ്കുവച്ച് നടി

തിരുവനന്തപുരം : മുകേഷ്, ജയസൂര്യ അടക്കമുള്ള പ്രമുഖ നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീര്‍. മുകേഷ്, ജയസൂര്യ എന്നിവര്‍ക്ക് പുറമെ മണിയന്‍പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ നോബിള്‍, വിച്ചു എന്നിവരുടെ പേര് പറഞ്ഞാണ് മിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കലണ്ടര്‍ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വെച്ച് മുകേഷ് കടന്നുപിടിച്ചത്. ഇന്നസെന്റിനോട് പരാതി പറഞ്ഞപ്പോള്‍ അമ്മയില്‍ ചേരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മയില്‍ ചേരാന്‍ ശ്രമിച്ചപ്പോള്‍ മുകേഷ് അടങ്ങിയ സംഘം തടഞ്ഞു. താന്‍ അറിയാതെ നുഴഞ്ഞ് അമ്മയില്‍ കയറാമെന്ന് വിചാരിച്ചല്ലേ എന്ന് ചോദിച്ച മുകേഷ് താന്‍ അറിയാതെ ഒന്നും മലയാള സിനിമയില്‍ നടക്കില്ലെന്നും പറഞ്ഞു. പിന്നീട് അമ്മയിലെ കമ്മറ്റി മെമ്പേഴ്‌സിന് തന്നെ അറിയില്ലെന്നാണ് ലഭിച്ച മറുപടി. മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘമാണ് അ...
Kerala

വയനാട് ദുരന്തം ; 1.5 കോടിയുടെ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്, 48 പേര്‍ക്ക് വിദേശത്ത് ജോലി

വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് 1.5 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. പൂര്‍ണമായും ദുരിതബാധിതരെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച 691 കുടുംബങ്ങള്‍ക്ക് 15,000 രൂപ നാളെ മുതല്‍ വിതരണം ചെയ്യും. കടകള്‍ പൂര്‍ണമായി നഷ്ടപ്പെട്ട 40 വ്യാപാരികള്‍ക്ക് 50,000 രൂപ, ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട 4 പേര്‍ക്ക് ടാക്‌സി, ജീപ്പ് എന്നിവയും 3 പേര്‍ക്ക് ഓട്ടോറിക്ഷകളും നല്‍കും. ദുരിതമേഖലയിലുള്ളവര്‍ക്കു വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു ഗള്‍ഫിലെ കമ്പനികളില്‍ ജോലി നല്‍കും. ആവശ്യമായവര്‍ക്ക് വിദ്യാഭ്യാസ ചികിത്സാ സഹായവും നല്‍കും. ദുരിതബാധിതര്‍ക്കായി 100 വീടുകളുടെ നിര്‍മാണം സര്‍ക്കാര്‍ അറിയിപ്പു വന്ന ഉടന്‍ തുടങ്ങുമെന്നും സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. അടിയന്തര ധനസഹായത്തിന് അപേക്ഷ നല്‍കേണ്ടതില്ല. സര്‍ക്കാര്‍ പുറത്തു വിട്ട പട്ടിക പ്രകാരമുള്ളവരെ മുന്‍കൂ...
Kerala

ഹജ്ജ് 2025: ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ആരംഭിച്ചു ; അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ

ഹജ്ജ് 2025-ലേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ആരംഭിച്ചു. 2024 സെപ്തംബർ 9 ആണ് അവസാന തിയ്യതി. അപേക്ഷ സമർപ്പിക്കുന്നതിന്ന് മുമ്പ് ഹജ്ജ്-2025 നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. ഗൈഡ്‌ലൈൻസ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.പൂർണ്ണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in എന്ന വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. "Hajsuvidha" മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാവുതാണ്.അപേക്ഷകർക്ക് 15-01-2026 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്പോർട്ട് ഉണ്ടായിരിക്കേണ്ടതാണ്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായവരാണ് ഒരു കവറിൽ അപേക്ഷിക്കേണ്ടത്. പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളത്‌), അപേക്ഷകരുടെ പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെ...
Kerala

കേരളത്തിന്റെ പുതുവര്‍ഷത്തിന് തുടക്കമിട്ട് ഇന്ന് ചിങ്ങം ഒന്ന് ; പതിമൂന്നാം നൂറ്റാണ്ടിലേക്ക് കടന്ന് മലയാളികള്‍

മലപ്പുറം : കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളുമായി കേരളത്തിന്റെ പുതുവര്‍ഷത്തിന് തുടക്കമിട്ട് ഇന്ന് ചിങ്ങം ഒന്ന്. തോരാമഴയുടേയും വറുതിയുടേയും മാസമായ കര്‍ക്കടകം കഴിഞ്ഞെത്തുന്ന ചിങ്ങപ്പുലരി കര്‍ക്കടത്തിലെ കഷ്ടതകള്‍ മറക്കാനുള്ള പ്രചോദനം കൂടിയാണ്. ഇത്തവണ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. പുതിയ നൂറ്റാണ്ടിന്റെ കൂടി തുടക്കമാകുകയാണ് ഇന്ന്. കൊല്ലവര്‍ഷം 1200ലേക്ക് കടക്കുകയാണ്. അതായത് പതിമൂന്നാം നൂറ്റാണ്ടിലേക്ക് കടക്കുകയാണ്. കേരളത്തിന് കര്‍ഷക ദിനം കൂടിയാണ് ചിങ്ങം ഒന്ന്. ഞാറ്റ് പാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈരടികള്‍ നിറയുന്ന ചിങ്ങം ഒന്ന് കര്‍ഷക ദിനമായും ആചരിക്കുന്നു. 22 ദിനം കൂടി കഴിഞ്ഞാല്‍ പൊന്നോണമെത്തും. കാണം വിറ്റും ഓണം ഉണ്ണാന്‍ നാടും വീടും ഒരുങ്ങുന്ന ദിവസങ്ങള്‍ക്ക് തുടക്കമാകുകയാണ്. തുമ്പയും മുക്കൂറ്റിയും കണ്ണാന്തളിയും പൂവിടുന്ന തൊടിയും പറമ്പും. സ്വര്‍ണ വര്‍ണമുള്ള നെ...
Kerala

കരിപ്പൂരില്‍ സൗജന്യ സമയം ഇനി 11 മിനിറ്റ്; പാര്‍ക്കിങ് നിരക്ക് കുത്തനെ കൂട്ടി, നാളെമുതല്‍ പുതിയ നിരക്ക്

കരിപ്പൂര്‍ : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വാഹന പാര്‍ക്കിങ് നിരക്ക് എയര്‍പോര്‍ട്ട് അതോറിറ്റി പുതുക്കി നിശ്ചയിച്ചു. നാളെ മുതല്‍ പുതിയ നിരക്ക് ബാധകമാകും. വിമാനത്താവള പ്രവേശനകവാടം മുതല്‍ പുറത്തു കടക്കുന്നതുവരെ വാഹനങ്ങള്‍ക്കുള്ള 6 മിനിറ്റ് സൗജന്യ സമയം 11 മിനിറ്റ് ആയി ഉയര്‍ത്തി. ഇത് വാഹനം പാര്‍ക്ക് ചെയ്യാതെ പുറത്തുപോകാന്‍ ഉദ്ദേശിക്കുന്ന യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്വാസമാകും. എന്നാല്‍, പാര്‍ക്കിങ് നിരക്കില്‍ വര്‍ധനയുണ്ട്. മാത്രമല്ല, എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അംഗീകാരമില്ലാത്ത ടാക്‌സി വാഹനങ്ങളുടെ നിരക്ക് കുത്തനെ ഉയര്‍ത്തി. ആദ്യത്തെ അര മണിക്കൂറിനും പിന്നീട് രണ്ട് മണിക്കൂര്‍ വരെയുള്ള പാര്‍ക്കിങ്ങിനുമുള്ള നിരക്ക് ഇങ്ങനെ: കാറുകള്‍ക്ക് (7 സീറ്റ് വരെ) 40 രൂപ. നേരത്തേ 20 രൂപ ആയിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞാല്‍ 65 രൂപ (നേരത്തേ 55 രൂപ). മിനി ബസ്, എസ്‌യുവി (7 സീറ്റ് വാഹനങ്ങള്...
Kerala

സംസ്ഥാനം അതീവ ദുഃഖത്തില്‍, അതിജീവിക്കണം ; 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം

തിരുവനന്തപുരം : രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം. കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുവായ മുന്നറിയിപ്പുകള്‍ അല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടത്. 21ാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ രാജ്യത്തിനാകുന്നില്ല.ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടെന്നു പറയുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്ത...
Kerala

10 വയസുകാരനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ : ചേലക്കരയില്‍ 10 വയസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടില്‍ സിയാദ് ഷാജിത ദമ്പതികളുടെ മകനും ചേലക്കര എസ്എംടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആസിം സിയാദിനെയാണ് ചൊവ്വാഴ്ച രാത്രിയോടെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേലക്കര പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. ...
Kerala

ഹജ്ജ് 2025; അപേക്ഷ സമർപ്പണം തുടങ്ങി ; സെപ്തംബർ 9 വരെ അപേക്ഷിക്കാം

ഹജ്ജ് 2025- ലേക്കുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു. സെപ്തംബര്‍ 9 ആണ് അവസാന തിയ്യതി. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://hajcommittee.gov.in/ എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org/ എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. "Hajsuvidha" എന്ന മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാം.അപേക്ഷകന് 15/01/2026 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. ...
Kerala

വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി 10 വയസുകാരി മരിച്ചു

തൃശൂര്‍ : ചേലക്കരയില്‍ വീട്ടിനുള്ളില്‍ കളിച്ചു കൊണ്ടിരിക്കെ ഷാള്‍ കഴുത്തില്‍ കുരുങ്ങി 10 വയസുകാരി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേല്‍ റെജി - ബ്രിസിലി ദമ്പതികളുടെ ഏക മകള്‍ എല്‍വിനയാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം. മുറിയില്‍ ജനാലയുടെ അരികില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. പുറത്ത് പോയി തിരിച്ചെത്തിയ അച്ഛന്‍ റെജിയാണ് മകളെ ഷാള്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ...
Kerala

ബസ് കാത്തുനില്‍ക്കുന്നതിനിടെ റോഡില്‍ തളര്‍ന്നു വീണ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

പാലക്കാട് : ബസ് കാത്തുനില്‍ക്കുന്നതിനിടെ കൂറ്റനാട് റോഡില്‍ തളര്‍ന്നു വീണ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കറുകപുത്തൂര്‍ ഇഞ്ചീരിവളപ്പില്‍ ലത്തീഫിന്റെയും റെജിലയുടെയും മകനായ മുഹമ്മദ് സിയാന്‍(15) ആണ് മരിച്ചത്. കൂറ്റനാട് അല്‍ അമീന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയ്ക്കായിരുന്നു സിയാന്‍ കുഴഞ്ഞു വീണത്. കൂടെയുണ്ടായിരുന്ന സഹപാഠിയും അധ്യാപികയും മറ്റുള്ളവരും ചേര്‍ന്ന് ഉടന്‍തന്നെ വിദ്യാര്‍ത്ഥിയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ 10 മണിയോടെ മരിക്കുകയായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. കബറടക്കം ഇന്ന് രാവിലെ കറുകപുത്തൂര്‍ ജുമാ മസ്ജിദില്‍ നടന്നു. സഹ...
Kerala

തിരൂരില്‍ അഞ്ച് വയസുകാരി വീടിന് സമീപത്തെ കുളത്തില്‍ വീണ് മരിച്ച നിലയില്‍

തിരൂര്‍ : തിരൂരില്‍ അഞ്ച് വയസുകാരി കുളത്തില്‍ വീണ് മരിച്ച നിലയില്‍. ഇടിയാട്ട് പറമ്പില്‍ പ്രഭിലാഷിന്റെ മകള്‍ ശിവാനി (5) ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ കുളത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അബദ്ധത്തില്‍ കുളത്തില്‍ വീണതാണെന്നാണ് പ്രഥമിക നിഗമനം. ...
Kerala

സമൂഹത്തിന് വലിയ നഷ്ടം : കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണം സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മന്ത്രി എന്ന നിലയിലും നിയമസഭാംഗം എന്ന നിലയിലും ശ്രദ്ധേയമായ സാന്നിധ്യം പ്രകടമാക്കിയ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. നിയമസഭാ ചർച്ചകൾക്ക് സാമൂഹികമായ മാനത്തിനൊപ്പം സാഹിത്യപരമായ മാനം കൂടി ഉൾച്ചേർക്കുന്നതിൽ കുട്ടി അഹമ്മദ് കുട്ടി ശ്രദ്ധിച്ചു. തൻ്റെ നാടിൻ്റെയും താൻ പ്രതിനിധാനം ചെയ്ത ജനവിഭാഗത്തിന്റെയും താല്പര്യങ്ങൾക്ക് വേണ്ടി സഭയിൽ അദ്ദേഹം നിരന്തരം ശബ്ദം ഉയർത്തി. താൻ ഉൾക്കൊള്ളുന്ന സമുദായത്തിന്റെ താൽപര്യ സംരക്ഷണം സാധ്യമാകുന്നത് പൊതുതാൽപര്യ സംരക്ഷണത്തിലൂടെയാണ് എന്ന് വിശ്വസിച്ച മതനിരപേക്ഷ സ്വഭാവമുള്ള നേതാവായിരുന്നു അദ്ദേഹമെന്നും മുഖ്...
Kerala

മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി വിടവാങ്ങി

താനൂർ: മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 77 വയസ്സായിരുന്നു. ജനാസ കബറക്കം ഇന്ന് ഞായർ (11/08/24)രാത്രി 8:30 ന് താനൂരിലെ വടക്കെ പള്ളിയിൽ 2004 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശവകുപ്പ് മന്ത്രിയായിരുന്നു. 1992 ഉപതെരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996 ലും 2001ലും തിരൂരങ്ങാടിയില്‍ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എംഎല്‍എ ആയത്. 1953 ജനുവരി 15ന് കെ. സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി ജനിച്ചു. വായനയും എഴുത്തും ജീവിത സപര്യയാക്കിയ അദ്ദേഹം മുസ്‌ലിംലീഗിന്റെ ധൈഷണിക മുഖമായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽനിന്നും 1996ലും 2001ലും തിരൂരങ്ങാടിയിൽനിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തിരൂരങ്ങാടിയിൽ നിന്ന് വിജയിച്ച് തദ്ദേശ വകുപ്പ് മന്ത്രിയും ആയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് അപകടത്തിൽ പരിക്കേറ്റിരുന്നു. പി.സീതിഹാജിയുടെ മരണത്തെ തുടർന്ന് ത...
Kerala

കായലില്‍ വീണ് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി : നെട്ടൂരില്‍ കായലില്‍ വീണ് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂര്‍ സ്വദേശികളായ ഫിറോസ് ഖാന്‍ മുംതാസ് ദമ്പതികളുടെ മകളായ ഫിദ (16) ആണ് മരിച്ചത്. വലയില്‍ കുടുങ്ങിയ നിലയില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് ഫിദ, നെട്ടൂര്‍ കായലില്‍ ഒഴുക്കില്‍പെട്ടത്. ഭക്ഷണമാലിന്യം കളയാന്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ കാല്‍ ചെളിയില്‍ താഴ്ന്ന് വെള്ളത്തില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫും ചേര്‍ന്നു തിരച്ചിലിന് നടത്തിയിരുന്നു. ഫിദയും കുടുംബവും പ്രദേശത്ത് ഒന്നര മാസമായിട്ട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. പനങ്ങാട് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. ...
Kerala

വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും കുലുക്കവും; പരിഭ്രാന്തരായി ജനം, പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം

കല്‍പ്പറ്റ : വയനാട്ടില്‍ പലയിടത്തും ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ എന്നിവിടങ്ങളോടു ചേര്‍ന്ന ചില പ്രദേശങ്ങളിലാണ് ഭൂമികുലുക്കമുണ്ടായതായി നാട്ടുകാര്‍ പറയുന്നത്. രാവിലെ 10 മണിയോടെയാണ് സംഭവം. നെന്മേനി വില്ലേജിലെ സ്ഥലങ്ങളിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ റവന്യു വകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും വില്ലേജ് ഓഫിസര്‍മാരോടു സംഭവസ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയതായും വൈത്തിരി തഹസില്‍ദാര്‍ പറഞ്ഞു. ആദ്യം കേട്ട ശബ്ദം ഇടിവെട്ടിയതാവാമെന്നാണ് നാട്ടുകാര്‍ പലരും കരുതിയത്. എന്നാല്‍ അതല്ലെന്ന് പിന്നീട് മനസിലായി. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയതായും നാട്ടുകാര്‍ പറയുന്നു...
Kerala

മാലിന്യം കളയാന്‍ പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാല് വഴുതി കായലില്‍ വീണ് കാണാതായി ; തിരച്ചില്‍ പുരോഗമിക്കുന്നു

കൊച്ചി: കൊച്ചി നെട്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കായലില്‍ വീണു. 16 വയസ്സുകാരി ഫിദയാണ് കായലില്‍ വീണത്. മാലിന്യം കളയാന്‍ പോയപ്പോള്‍ കാല് വഴുതി വീഴുകയായിരുന്നു. പനങ്ങാട് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. നിലമ്പൂര്‍ സ്വദേശികളായ ഫിറോസ് ഖാന്‍ മുംതാസ് ദമ്പതികളുടെ മകളാണ് ഫിദ. ഇവര്‍ പ്രദേശത്ത് ഒന്നര മാസമായിട്ട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കായലില്‍ നല്ല ഒഴുക്കുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടിക്കായി സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബ ടീമ്മും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. ...
Kerala

കത്തുന്ന പുരയില്‍ നിന്ന് കഴുക്കോല്‍ ഊരിയെടുക്കുന്ന പണമിടപാട് സ്ഥാപനങ്ങള്‍ ; ദുരന്തബാധിതരെ ഭീഷണിപ്പെടുത്തുന്ന സ്വകാര്യ ബാങ്കുകള്‍ക്കെതിരെ മുഹമ്മദ് അലി ബാബു

മലപ്പുറം : വയനാട് ഉരുള്‍പൊട്ടലില്‍ ഉള്ളിപ്പൊട്ടി കഴിയുന്ന ദുരിത ബാധിതരോട് ജീവിച്ചിരിപ്പുണ്ടെങ്കില്‍ പണം അടക്കണമെന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നേതാവ് പി എം മുഹമ്മദ് അലി ബാബു. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരെ വിളിച്ച് ജീവിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം ഇഎംഐ അടവ് തെറ്റിയതിനെക്കുറിച്ച് പറഞ്ഞു ഭീഷണിപ്പെടുത്തുകയാണ് സ്വകാര്യ ബാങ്കുകളെന്ന് അദ്ദേഹം അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവരെ മാനസികമായി തകര്‍ക്കുന്ന നടപടിയാണ് ചില സ്വകാര്യബാങ്കുകള്‍ സ്വീകരിക്കുന്നത്. ഇഎംഐ തുക അടക്കാന്‍ ആവശ്യപ്പെട്ട് വിളിച്ചെന്ന് ഒരാള്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചതോടെയാണ് വാര്‍ത്ത പുറത്തുവന്നത്. തന്നെ ബന്ധപ്പെട്ട പണമിടപാട് സ്ഥാപനം 'താങ്കള്‍ ജീവിച്ചിരിപ്പുണ്ടോ?' എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കില്‍ 'ഇഎംഐ തുക അടക്കണം' എന്നും ആവശ്യപ്പെടു...
Kerala

ഷിരൂര്‍ മണ്ണിടിച്ചില്‍ ; ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി, കാലില്‍ വല കുടുങ്ങിയ നിലയില്‍, കൈയ്യിലെ വള, മൃതദേഹം കണ്ടെത്തിയത് ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള സംഘം ; ഡിഎന്‍എ പരിശോധിക്കണമെന്ന് ആവശ്യം

കര്‍ണാടക : ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മാറി ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയത് കടലിലാണെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു. എന്നാല്‍ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഒറ്റക്കാഴ്ചയില്‍ സ്ഥിരീകരിക്കാന്‍ സാധിക്കാത്ത നിലയില്‍ ജീര്‍ണിച്ച അവസ്ഥയിലാണ് മൃതദേഹം ഉള്ളത്. കാലില്‍ വല കുടുങ്ങിയ നിലയില്‍ പുരുഷ മൃതദേഹമാണെന്നും കൈയ്യില്‍ വളയുണ്ടെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം മലയാളിയായ അര്‍ജുന്റേതാണോയെന്ന് വ്യക്തമായിട്ടില്ല. അതേസമയം, ഡിഎന്‍എ പരിശോധനയ്‌ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. അകനാശിനി ബാഢ എന്ന സ്ഥലത്താണ് മൃതദേഹമുള്ളത്. കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ജീര്‍ണാ...
Kerala

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ച നിലയില്‍

പാലക്കാട് : ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ച നിലയില്‍. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകള്‍ ഒന്നാം വര്‍ഷ ബിഎസ് സി നഴ്‌സിങ് വിദ്യാര്‍ഥിനിയായ അതുല്യ ഗംഗാധരന്‍ (19) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍ മറ്റു മൂന്നു സഹപാഠികള്‍ക്കൊപ്പമാണ് അതുല്യയും താമസിച്ചിരുന്നതെന്ന് പറയപ്പെടുന്നു. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ...
Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ് ; ഡ്രൈവര്‍ക്ക് പരിക്ക്

കോഴിക്കോട് : പേരാമ്പ്ര കല്ലോട് എരഞ്ഞി അമ്പലത്തിനടുത്ത് വച്ച് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്. കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്നു ബസിന് നേരെയായിരുന്നു കല്ലേറ്. ഡ്രൈവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവര്‍ മനോജിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala

ദുരിതക്കയത്തിലും മോഷ്ടാക്കള്‍ ; രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന മോഷണം ; മുന്നറിയിപ്പുമായി പൊലീസ്

വയനാട് : ഉരുള്‍പ്പൊട്ടലില്‍ നാടൊന്നിച്ച് കണ്ണീരിലാണപ്പോള്‍ അവസരം മുതലെടുത്ത് മോഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചില നീചന്മാര്‍. മനുഷ്യസാധ്യമായ എല്ലാ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടയിലാണ് ഇത്തരം നിചപ്രവര്‍ത്തികളും നടക്കുന്നത്. ദുരിതക്കയത്തിലും മോഷണത്തിനിറങ്ങിയവരെ കുറിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കി. രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന ഇതര സംസ്ഥാനക്കാരായ ചിലര്‍ മോഷണത്തിനെത്തിയ സാഹചര്യത്തില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മേപ്പാടി പോലീസ് അറിയിച്ചു. വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ മനുഷ്യത്വം നഷ്ടപ്പെട്ട ചിലരുടെ നടപടികളുമുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ്. അതേസമയം തിരിച്ചിലിനിടെ കണ്ടെത്തുന്ന സ്വര്‍ണവും പണവുംമറ്റു അവശേഷിപ്പുകളും രക്ഷാപ്രവര്‍ത്തകര്‍ കൃത്യമായി അധികൃതരെ ഏല്‍പ്പിക്കുന്നുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തന മേഖലയിലും അടച...
Kerala

ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കി ; യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

കൊച്ചി: പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കിയ യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. എറണാകുളം കാക്കനാട് അത്താണി സ്വദേശിനിയായ 30 കാരിയാണ് വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആംബുലന്‍സ് പൈലറ്റ് അനസ്. എ, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ചെമ്പക കുട്ടി എന്നിവരാണ് രക്ഷകരായത്. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. യുവതി വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം പൂത്രിക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് അനസ്. എ, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ചെമ്പക കുട്ടി. എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ചെമ്പക കുട്ടി അമ്മയും കുഞ്ഞു...
Kerala, Other

വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ; മരണം 300 കടന്നു

വയനാട്: വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണം 300 കടന്നു. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഔഗ്യോഗിക കണക്കനുസരിച്ച് 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മുണ്ടക്കൈ ദുരന്തത്തില്‍ നാലാം ദിനവും തെരച്ചില്‍ തുടരുകയാണ്. നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണ്. ഉരുള്‍പൊട്ടല്‍4 9 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുക...
Kerala

ദുരന്ത ഭൂമിയില്‍ നിന്നും നാലാം ദിനം സന്തോഷ വാര്‍ത്ത ; തകര്‍ന്ന വീട്ടില്‍ നിന്നും നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി

കല്‍പ്പറ്റ : മഹാദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്നും ആശ്വാസ വാര്‍ത്ത. രക്ഷാപ്രവര്‍ത്തനത്തിന്റെ നാലാം ദിവസം പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ തകര്‍ന്ന വീട്ടില്‍ സൈന്യത്തിന്റെ തിരച്ചിലില്‍ വീട്ടില്‍ നാല് ദിവസമായി പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്ന നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം. പകുതി തകര്‍ന്ന വീട്ടില്‍ ഒറ്റപ്പെട്ട് പോയവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഹെലികോപ്ടറില്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു. നാലാം ദിവസമായ ഇന്ന് മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ 40 ടീമുകള്‍ തെരച്ചില്‍ മേഖല 6 സോണുകളായി തിരിച്ചാണ് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍ ഈ ടീമിന്റെ...
error: Content is protected !!