പരിമിതികളെ അതിജീവിച്ച് സബീനയും ഹിദാഷും നേടിയ ബിരുദത്തിന് മിന്നുന്ന തിളക്കം
തേഞ്ഞിപ്പലം : പരിമിതികളെ അതിജീവിച്ചു കൊണ്ടാണ് സബീനയും ഹിദാഷും ബിരുദം സ്വന്തമാക്കിയത്. ഈ ബിരുദ നേട്ടത്തിന് അതിനാല്‍ തന്നെ മിന്നുന്ന തിളക്കുവുമാണ്. ലക്ഷദ്വീപ് അമ്മിനി സ്വദേശിയായ സബീന ഖാലിദ് കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിഭാഗം വഴിയാണ് ബി.എ. ഇക്കണോമിക്സ് ബിരുദം നേടിയത്. വേദിയിലെ മിന്നുന്ന വെളിച്ചത്തേക്കാള്‍ തിളക്കമുണ്ടായിരുന്ന സബീന അകക്കണ്ണിന്റെ വെളിച്ചത്തില്‍ നേടിയ ബിരുദത്തിന്.
ഗ്രാജ്വേഷന്‍ സെറിമണിയിലൂടെ അസല്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാന്‍ സഹോദരി സാഹിറ ഖാലിദിനൊപ്പം സര്‍വകലാശാലയിലെത്തി. റിട്ട. ബാങ്ക് ജീവനക്കാരന്‍ ഖാലിദിന്റെയും സാറോമ്മയുടെയും മകളാണ് സബീന. ഇപ്പോള്‍ മലപ്പുറം ജില്ലയിലെ പുളിക്കലിലുള്ള സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ കോഴ്സ് പഠിക്കുകയാണ്.
സെറിബ്രല്‍ പാള്‍സിയും തുടര്‍ന്ന് നടത്തിയ ചികിത്സകളും കാരണം ഇരുകാലുകള്‍ക്കും ശേഷിയില്ലാതായതിന്റെ വിഷമം ഹിദാഷ് ഒരുനിമിഷത്തേക്ക് മറന്ന...

