Kerala

കുവൈത്ത് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹം എത്തി, ഏറ്റുവാങ്ങി മുഖ്യമന്ത്രി
Kerala

കുവൈത്ത് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹം എത്തി, ഏറ്റുവാങ്ങി മുഖ്യമന്ത്രി

കൊച്ചി : കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. രാവിലെ 10.30ഓടെയാണ് മൃതദേഹം എത്തിച്ചത്. 23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടെയും മൃതദേഹമാണ് കൊച്ചിയിലെത്തിച്ചത്. മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹവുമായാണ് വിമാനം കൊച്ചിയിലിറങ്ങിയത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയും സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്‍ശനം നടത്തിയ ശേഷമാകും മൃതദേഹം ആംബുലന്‍സുകളില്‍ മരിച്ചവരുടെ വീടുകളിലേക്ക് എത്തിക്കുക. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. 31 മൃതദേഹങ്ങളും പൊതുദര്‍ശനത്തിന് വെക്കാനുള്ള സജ്ജീകരണങ്ങള്...
Kerala, Other

പ്ലസ് വണ്‍ അഡ്മിഷന് കാത്തിരുന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ; സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം : പരപ്പനങ്ങാടിയില്‍ പ്ലസ് വണ്‍ അഡ്മിഷന് കാത്തിരുന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. തിരുവനന്തപുരം: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായ ശേഷവും മലബാറില്‍ തുടരുന്ന പ്‌ളസ് വണ്‍സീറ്റ് പ്രതിസന്ധിക്കിടെ മലപ്പുറം പരപ്പനങ്ങാടിയില്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റിന് ശേഷവും സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ഹാദി റുഷ്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചും ആവശ്യമായ പുതിയ ബാച്ചുകള്‍ അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടും കേരളത്തില്‍ നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ഉത്തരവാദി കേരള മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ്. ഇനിയൊരു...
Kerala, National, Other

കുവൈത്ത് ദുരന്തം ; മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം, ആരോഗ്യ മന്ത്രി കുവൈത്തിലേക്ക് ; മരണമടഞ്ഞമരുടെ കുടുംബത്തിന് സഹായ ഹസ്തവുമായി യൂസുഫലിയും രവിപിള്ളയും

കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബുവും മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ പോകുന്നത്. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്...
Kerala

രാജ്യസഭാ തെരഞ്ഞെടുപ്പ് ; ഹാരിസ് ബീരാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം : രാജ്യസഭാ തെരഞ്ഞെടുപ്പിനായി യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി ഹാരിസ് ബീരാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് വരണാധികാരിയും നിയമസഭാ സ്‌പെഷല്‍ സെക്രട്ടറിയുമായ ഷാജി സി.ബേബി മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, എം.കെ. മുനീര്‍, പി.സി.വിഷ്ണുനാഥ്, പി.കെ.ബഷീര്‍, അന്‍വര്‍ സാദത്ത്, മഞ്ഞളാംകുഴി അലി, റോജി എം.ജോണ്‍, ജെബി മേത്തര്‍, എന്‍.ഷംസുദീന്‍, കുറുക്കോളി മൊയ്തീന്‍, ടി.വി.ഇബ്രാഹിം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ...
Kerala

അങ്കമാലിയില്‍ വീടിനു തീപിടിച്ച് ദമ്പതികളും മക്കളും വെന്തുമരിച്ചു

കൊച്ചി : അങ്കമാലിയില്‍ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ വെന്തുമരിച്ചു. അച്ഛനും അമ്മയും രണ്ടു കുട്ടികളുമാണ് മരിച്ചത്. വീടിന്റെ ഉടമസ്ഥനായ ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍ മാത്യു (40), ഇവരുടെ മക്കളായ ജൊവാന (8), ജസ്വിന്‍ (5) എന്നിവരാണ് അഗ്‌നിക്കിരയായത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. അങ്ങാടിക്കടവ് പറക്കുളം റോഡിലുള്ള ഇരുനില വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പ് മുറിയിലാണ് തീപിടിച്ചത്. താഴത്തെ നിലയില്‍ കിടന്നുറങ്ങിയിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് തീയാളുന്നത് ആദ്യം കണ്ടത്. അമ്മയും ബിനീഷിന്റെ സഹായിയായ അതിഥി തൊഴിലാളിയും എത്തിയാണ് തീയണയ്ക്കാന്‍ തുടങ്ങിയത്. വീടിന്റെ അടുത്തുനിന്ന് പൈപ്പിലും ബക്കറ്റിലുമെല്ലാം വെള്ളമെടുത്ത് തീയണയ്ക്കാനുള്ള ശ്രമം നടത്തി. എന്നാല്‍ വലിയ രീതിയില്‍ തീപിടിച്ചതിനാല്‍ തീയണയ്ക്കാന്‍ സാധിച്ചില്ല. സംഭവ സ്ഥലത്തുനിന്ന് നായ കുരയ്ക്കുന്നത് കേട്ടതോടെയാണ് അയല്‍വാസികള...
Kerala

പ്രതീക്ഷിച്ച വിജയം നേടാനായില്ല, പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കും ; മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായതെന്നും ജനവിധി അംഗീകരിച്ചും ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കും. സര്‍ക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണുകയാണ്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാതൃകയായ നമ്മുടെ നാട്ടില്‍ ബിജെപി ആദ്യമായി ലോക്‌സഭ മണ്ഡലം വിജയിച്ചത് വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. അതിന് മതനിരപേക്ഷ -ജനാധിപത്യ വിശ്വാസികളാകെ തയാറാകേണ...
Kerala

പ്ലസ് വണ്‍ പ്രവേശനം ; ആദ്യ അലോട്ട്‌മെന്റ് നാളെ

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് നാളെ. ഇന്നു രാത്രിയോടെതന്നെ പ്രസിദ്ധീകരിക്കാനും സാധ്യതയുണ്ട്. മെറിറ്റ് സീറ്റില്‍ ട്രയല്‍ അലോട്‌മെന്റ് ലഭിച്ച 2,44,618 പേരെയാകും ആദ്യ അലോട്‌മെന്റിലും മുഖ്യമായി പരിഗണിക്കുക. ട്രയല്‍ അലോട്‌മെന്റിനു ശേഷം അപേക്ഷയില്‍ വരുത്തിയ തിരുത്തലുകളുടെ അടിസ്ഥാനത്തില്‍ അര്‍ഹരായവരുണ്ടെങ്കില്‍ അവരെയും പരിഗണിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് അടുത്ത ദിവസം മുതല്‍ പ്രവേശനം നേടാനാകും. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയുടെ ആദ്യ അലോട്‌മെന്റും നാളെ മുതല്‍ പ്രവേശനം നേടാനാകുന്ന തരത്തില്‍ പ്രസിദ്ധീകരിക്കും. പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ അപേക്ഷിച്ചവരുടെ ആദ്യ അലോട്ട്‌മെന്റും നാളെയാണ്. സംവരണം കൃത്യമായി പാലിച്ചും ആവശ്യത്തിന് അപേക്ഷകരില്ലാത്ത സംവരണ സീറ്റുകള്‍ ഒഴിച്ചിട്ടുമാണ് ആദ്യ അലോട്‌മെന്റ് വരുന്നത്. മൂന്നാം അലോട്‌മെന്റിലാകും ഒഴിഞ്ഞുകിടക്കുന്ന സംവര...
Kerala

തൃശൂരില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു

തൃശൂര്‍ : തൃശൂരില്‍ ഇന്നുണ്ടായ ശക്തമായ ഇടിമിന്നലില്‍ രണ്ട് പേര്‍ മരിച്ചു. ഒരു യുവതിയും ഗൃഹനാഥനുമാണ് മരിച്ചത്. വലപ്പാട് കോതകുളം വാഴൂര്‍ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) യും എരുമപ്പെട്ടി വേലൂര്‍ കുറുമാന്‍ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50) എന്നിവരാണ് മരിച്ചത്. വീടിന് പുറത്തുള്ള ബാത്ത്‌റൂമില്‍ വെച്ചാണ് നിമിഷക്ക് ഇടിമിന്നലേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാത്ത്‌റൂമിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നിട്ടുണ്ട്, ബള്‍ബും ഇലക്ട്രിക്ക് വയറുകളും കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹം വലപ്പാട് ദയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തൃശൂര്‍: വലപ്പാട് കോതകുളത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോതകുളം വാഴൂര്‍ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) ആണ് മരിച്ചത്. ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഇടിമി...
Kerala

കോഴിക്കോട് ഹോട്ടല്‍ വേസ്റ്റ് ടാങ്ക് ശുചീകരിക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ ശ്വാസം കിട്ടാതെ മരിച്ചു

കോഴിക്കോട് : മെഡിക്കല്‍ കോളേജിന് സമീപം ഇരിങ്ങാവൂര്‍ കോവൂര്‍ ഇരിങ്ങാടന്‍ പള്ളിയില്‍ ഹോട്ടല്‍ വേസ്റ്റ് ടാങ്ക് ശുചീകരിക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസം കിട്ടാതെ മരിച്ചു. കൂരാചുണ്ട് സ്വദേശി റെനീഷ്, കിനാലൂര്‍ സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വൈകിട്ട് 4 മണിയോടെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനെത്തിയ തൊഴിലാളികളാണ് മരിച്ചത്. അടച്ചിട്ട ഹോട്ടലിൽ 10 അടി താഴ്ചയിലുളള മാലിന്യ ടാങ്കായിരുന്നു ഉണ്ടായിരുന്നത്. ആദ്യം ഇറങ്ങിയ ആൾക്ക് ബോധം നഷ്ടപ്പെട്ടു. പിന്നാലെ രണ്ടാമത്തെയാളും ഇറങ്ങുകയായിരുന്നു. ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ...
Kerala

മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം ; എയര്‍ ഹോസ്റ്റസ് പിടിയില്‍, മുന്‍പും നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് വിവരം

കൊച്ചി: മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് പിടിയില്‍. കൊല്‍ക്കത്ത സ്വദേശിയായ എയര്‍ ഇന്ത്യ എക്സ്പ്രസ് എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ ആണ് 28-ാം തിയതി പിടിയിലായത്. 26കാരിയായ സുരഭി കാത്തൂണ്‍ മുന്‍പും നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് വിവരങ്ങളെന്ന് ഡിആര്‍ഐ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. മറ്റ് വിമാന ജീവനക്കാര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. സംഘത്തെ കുറിച്ചുള്ള ചില നിര്‍ണായക വിവരങ്ങള്‍ സുരഭിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് നടക്കുമെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മസ്‌ക്കറ്റില്‍ നിന്ന് കണ്ണൂരില്‍ എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് IX 714 വിമാനത്തിലെ ജീവനക്കാരിയാണ് സുരഭി. മലദ്വാരത്തില്‍ 960 ഗ്രാം സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുമ്പോഴായിരു...
Kerala, Other

കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് എട്ടു പേര്‍ക്ക് പരുക്ക് ; ഒരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് മീന്‍പിടിത്ത തൊഴിലാളികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരുക്ക്. സൗത്ത് ബീച്ച് സ്വദേശികളായ ചക്കുംകടവില്‍ അഷ്‌റഫ് (49), തലനാര്‍ തൊടുക സലീം (45), മകന്‍ മുഹമ്മദ് ഹനീന്‍ (17), മുനാഫ് (47), എന്‍.പി.സുബൈര്‍ (48), അബ്ദുല്ലത്തീഫ് എന്ന ബിച്ചു (51), നാലകംപറമ്പ് ജംഷീര്‍ (34), പുതിയങ്ങാടി കോയാ റോഡ് ഹാജിയാരകത്ത് ശരീഫ് (37) എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്. എല്ലാവരെയും ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഷ്‌റഫിനും ജംഷീറിനും തലയ്ക്കാണ് പരുക്ക്. അഷ്‌റഫ് തീവ്ര പരിചരണ വിഭാഗത്തിലാണ്. സുബൈറിനും മുനാഫിനും കാലിനാണ് പരുക്ക്. ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. മഴ മാറിനില്‍ക്കുന്നുണ്ടെങ്കിലും കോഴിക്കോട് കഴിഞ്ഞ മണിക്കൂറുകളില്‍ ശക്തിയായ ഇടിമിന്നലുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ പുകയില സംസ്‌കരണത്തിനായി ഉപ്പുവെള്ളം നിറച്ച വലിയ പാത്രങ്ങള്‍ ലോറിയില്‍ കയറ്റുകയായിരുന...
Kerala

കളിക്കുന്നതിനിടെ കെഎസ്ഇബി ടവര്‍ ലൈനില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു

കോഴിക്കോട് : കളിക്കുന്നതിനിടെ കെഎസ്ഇബി ടവര്‍ ലൈനില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ആണ് ദാരുണമായ സംഭവം. കുറ്റിക്കാട്ടൂര്‍ സ്വദേശി മാലിക്കാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. ...
Kerala

കരിപ്പൂരില്‍ നിന്നും മുംബൈയിലേക്കുള്ള ഏക സര്‍വീസും അവസാനിപ്പിച്ച് എയര്‍ ഇന്ത്യ ; യാത്രക്കാര്‍ ദുരിതത്തിലാകും

കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മുംബൈയിലേക്കുള്ള ഏക സര്‍വീസും അവസാനിപ്പിച്ച് എയര്‍ഇന്ത്യ. കരിപ്പൂരില്‍് നിന്നും വിട പറയുന്നതോടെ ഈ റൂട്ടിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലാവും. കരിപ്പൂര്‍ വിമാനത്താവളം തുടങ്ങിയത് മുതലുണ്ടായിരുന്ന ഷാര്‍ജ, ദുബായ് സര്‍വീസുകള്‍ സ്വകാര്യവത്കരണം വന്നയുടന്‍ എയര്‍ ഇന്ത്യ അവസാനിപ്പിച്ചിരുന്നു. ദീര്‍ഘകാലമായി ലാഭത്തിലായിരുന്നു ഈ സര്‍വീസുകളെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് എയര്‍ ഇന്ത്യ ഇത് പിന്‍വലിച്ചത്. എയര്‍ ഇന്ത്യ നടത്തിയിരുന്ന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് വരെ നടന്നിട്ടില്ല. ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുടെ എണ്ണം നാമമാത്രമായി കൂട്ടുകയാണ് ചെയ്തത്. ലാഭകരമായിരുന്ന ഡല്‍ഹി സര്‍വീസും അവസാനിപ്പിച്ചതോടെ കുറച്ചുകാലമായി കരിപ്പൂര്‍ -മുംബൈ സര്‍വീസ...
Kerala, National

സ്വര്‍ണം കടത്തുന്നതിനിടെ ശശി തരൂരിന്റെ പിഎ അറസ്റ്റില്‍

ഡല്‍ഹി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തുന്നതിനിടെ ശശി തരൂരിന്റെ പേഴ്സണല്‍ അസിസ്റ്റന്റിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് സംഭവം. വിദേശ യാത്രയില്‍ നിന്ന് മടങ്ങിയെത്തിയ വ്യക്തിയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതിനിടെയാണ് തരൂരിന്റെ പിഎ ശിവകുമാര്‍ പിടിയിലായത്. പി എ അടക്കം രണ്ട് പേരെയാണ് പിടികൂടിയത്. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം അറസ്റ്റ് ഞെട്ടിച്ചതായി ശശി തരൂര്‍ പ്രതികരിച്ചു. തന്റെ മുന്‍ സ്റ്റാഫംഗമായിരുന്നു ശിവകുമാറെന്നാണ് ശശി തരൂരിന്റെ വിശദീകരണം. നിലവില്‍ തന്റെയൊപ്പം പാര്‍ട്ട്-ടൈം ആയി ജോലിചെയ്യുന്നതായും തരൂര്‍ ട്വീറ്റിലൂടെ അറിയിച്ചു വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്‍ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്....
Kerala

കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി മലപ്പുറം സ്വദേശിനിയായ യുവതി

തൃശൂര്‍ : കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി മലപ്പുറം സ്വദേശിനിയായ യുവതി. തിരുനാവായ സ്വദേശിയുടെ ഭാര്യയാണ് ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. തൃശൂരില്‍ നിന്നും തിരുനാവായിലേക്ക് പോവുന്നതിനിടെ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ തൃശൂര്‍ തൊട്ടിപ്പാലത്ത് വച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ബസ് അമല ആശുപത്രിയിലേക്ക് തിരിച്ചുവിട്ടെങ്കിലും ആശുപത്രിയിലെത്തുന്നതിനു മുന്‍പ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്സും ബസില്‍ വെച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ...
Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഹയര്‍സെക്കന്‍ഡറി വകുപ്പിന്‍റെ വെബ്സൈറ്റിലാണ് പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. https://keralaresults.nic.in എന്ന വെബ്സൈറ്റിലൂടെ പരീക്ഷാ ഫലം അറിയാം. ഇക്കഴിഞ്ഞ മാർച്ച് 1 മുതൽ 26 വരെയായിരുന്നു സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടന്നത്. ഇത്തവണ 4,14,159 വിദ്യാർത്ഥികളാണ് പ്ലസ് വണ്‍ പരീക്ഷ എഴുതിയത്. മെയ് 16 മുതലാണ് ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശന നടപടി ആരംഭിച്ചത്. നിലവിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സമയമാണ്.  മെയ് 29ന് ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിക്കും. തുടർന്ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 24ന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.  ഇതിനിടെ, 2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സ്ക്രൂട്ടിണി ഫലവും കഴിഞ്ഞ ദിവസം പ്...
Kerala

വളര്‍ത്തു നായയുടെ നഖം തട്ടി മുറിവേറ്റു ; ഹോമിയോ ഡോക്ടര്‍ പേവിഷ ബാധയേറ്റ് മരിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് കുമരംപുത്തൂരില്‍ പേവിഷ ബാധയെ തുടര്‍ന്ന് ഹോമിയോ ഡോക്ടര്‍ മരിച്ചു. കുമരംപുത്തൂര്‍ പള്ളിക്കുന്ന് ചേരിങ്ങല്‍ ഉസ്മാന്റെ ഭാര്യ റംലത്താണ് ( 42 ) മരിച്ചത്. രണ്ട് മാസം മുന്‍പ് വീട്ടിലെ വളര്‍ത്തു നായയുടെ നഖം തട്ടി റംലത്തിന് മുറിവേറ്റിരുന്നു. വളര്‍ത്തു നായ ആയതിനാല്‍ റംലത്ത് ചികിത്സ തേടിയിരുന്നില്ല. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം നായ ചത്തിരുന്നു. ഞായറാഴ്ചയാണ് റംലത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തില്‍ കിടത്തിയ റംലത്തും ഭര്‍ത്താവ് ഉസ്മാനും തിങ്കളാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളജ് അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. രാവിലെ ഒന്‍പത് മണിയോടെ വീട്ടിലെത്തിയ റംലത്തിന് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നീട് ഉച്ചയോടെ മരണം സംഭവിച്ചു. മരണ വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി. ഇവര...
Kerala, Other

10 വർഷങ്ങൾക്കു മുമ്പ് കാണാതായ ദിയമോൾ എവിടെ ? സാമൂഹിക പ്രവർത്തകരും പ്രമുഖ യൂട്യൂബർമാരുൾപ്പടെ പോലീസിന്റെ അനാസ്ഥയ്ക്കെതിരെ രംഗത്ത്

പത്തുവർഷങ്ങൾക് മുന്നേ ഇരിട്ടിയിൽ നിന്ന് കാണാതായ ദിയമോൾ എവിടെ എന്ന ചോദ്യത്തിന് ഇന്നും ഉത്തരം ഇല്ല. സ്വന്തം വീട്ടു മുറ്റത്തു കളിച്ചു കൊണ്ടിരുന്ന ദിയ ഫാത്തിമയെ, അമ്മ അടുക്കളയിലേക് പോയ ചെറിയൊരു നേരം കൊണ്ടാണ് കാണാതായത്. ലോക്കൽ പോലീസിൽ നിന്നും ക്രൈം ബ്രാഞ്ചിലേക്ക് എത്തിയ കേസ് ഇന്നും എവിടെയും എത്താതെ നില കൊള്ളുന്നു. നീണ്ട പത്തു വർഷം, പോലീസിന്റെ അനാസ്ഥ തന്നെയാണ് ഇന്നും ആ കുഞ്ഞു മോളെ കണ്ടെത്താൻ പറ്റാത്തത് എന്നാണ് സാമൂഹിക പ്രവർത്തകരുടെയും പ്രമുഖ യൂട്യൂബർമാരുടെയും വാദം. കൃത്യമായ അന്വേഷണം നടക്കുകയാണെങ്കിൽ ഉറപ്പായും കണ്ടെത്താൻ സാധിക്കുമെന്ന് തന്നെയാണ് ഇവർ പറയുന്നത്. ജുനൈദ് നമ്പില്ലത്തിന്റെ നേതൃത്വത്തിൽ ഇതിനുവേണ്ടി നല്ല രീതിയിൽ പ്രയത്നം നടക്കുന്നുണ്ട്. തെളിവുകൾ പലതും വ്യക്തമായിട്ട് പോലും പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും ഭാഗത്തുനിന്നുള്ള അനാസ്ഥ കാരണം ഇപ്പോഴും കേസ് എവിടെയും എത്താതെ കിടക്കുന്നു. ആ ഉമ...
Kerala

കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കണ്ടെത്തിയ മൃതദേഹം നിരവധി കേസുകളിലെ പ്രതിയുടേത്

കോഴിക്കോട്: കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ തറയില്‍ വീണ് ചുറ്റും രക്തം തളം കെട്ടി കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊടുവള്ളി ചുണ്ടപ്പുറം ഹംസയുടെ മകന്‍ യൂസഫിന്റേതാണ് ( 25 ) മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്നും മോഷണ ശ്രമത്തിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതാവാമെന്നും പൊലീസ് സംശയിക്കുന്നു. ഇന്ന് രാവിലെയാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ അകലെ മിനി സിവില്‍ സ്റ്റേഷന് താഴെയുള്ള കെട്ടിടത്തില്‍ മൃതദേഹം കണ്ടെത്തിയത്. ആദ്യം ഇതര സംസ്ഥാന തൊഴിലാളിയുടേതാവും മൃതദേഹമെന്നാണ് പൊലീസ് സംശയിച്ചത്. എന്നാല്‍ തുടര്‍ന്ന് നടത്തി അന്വേഷണത്തിലാണ് മരിച്ചത് യൂസഫാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ കൊടുവള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള ന...
Kerala

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം, എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയുടെ സാഹചര്യത്തില്‍ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം തൃശൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം അതിതീവ്ര മഴ സാധ്യത പ്രഖ്യാപിച്ചത്. പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കണ്ണൂര്‍. കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്തിന് മത്സ്യബന്ധനത്തിന് പോകരുത്. തെക്കന്‍ കേരളത്തിന് മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് അതിതീവ്ര മഴ സാധ്യത തുടരുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്തമണിക്കൂറികളില്‍ കൂടുതല്‍ ...
Kerala

മഴ കനക്കുന്നു ; ഡ്രൈവിംഗില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക ; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുകയാണ്. മഴക്കാലങ്ങളില്‍ വാഹനമോടിക്കുക എന്നത് വലിയ ദുഷ്‌കരമാണ്. കൂടാതെ അപകടങ്ങള്‍ വിളിച്ചു വരുത്തുന്ന സമയം. മഴക്കാലങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. അതിനാല്‍ തന്നെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. തുറന്ന് കിടക്കുന്ന ഓടകളും മാന്‍ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കുന്നു ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഡ്രൈവിംഗ് ഏറ്റവും ദുഷ്‌കരവും അപകടകരവുമായ സമയമാണ് മഴക്കാലം. തുറന്ന് കിടക്കുന്ന ഓടകളും മാന്‍ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അ...
Kerala

കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തറയില്‍ രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍ അജ്ഞാത മൃതദേഹം

കോഴിക്കോട്: കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മിനി സിവില്‍ സ്റ്റേഷന് താഴെയുള്ള കെട്ടിടത്തിലാണ് ഇന്ന് രാവിലെ ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് സംശയിക്കുന്നയാഴുടെ മൃതദേഹം കണ്ടെത്തിയത്. തറയില്‍ രക്തം വാര്‍ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണം സംഭവിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. സംഭവത്തില്‍ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി. ...
Kerala

ഹജ്ജ് 2024: കേരളത്തില്‍ നിന്നുള്ള 332 തീര്‍ഥാടകര്‍ മക്കയിലെത്തി

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കര്‍മ്മത്തിന് പുറപ്പെട്ട ആദ്യത്തെ രണ്ട് സംഘങ്ങള്‍ മക്കയിലെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 12.58 നും രാവിലെ 8.27 നുമായി കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആദ്യ രണ്ട് വിമാനങ്ങളില്‍ പുറപ്പെട്ട 332 പേരാണ് മക്കയിലെത്തിയത്. രണ്ട് വിമാനങ്ങളിലും 85 വീതം പുരുഷന്മാരും 81 വീതം സ്ത്രീകളും യാത്ര തിരിച്ചത്. മൂന്നാമത്തെ വിമാനം ഇന്ന് (ചൊവ്വ) വൈകീട്ട് 3 മണിക്ക് ജിദ്ദയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രണ്ടാം ദിവസമായ ബുധനാഴ്ചയും മൂന്ന് വിമാനങ്ങളാണുള്ളത്. പുലര്‍ച്ചെ 12.05, രാവിലെ 8, വൈകീട്ട് 5 മണി സമയങ്ങളില്‍ പുറപ്പെടും. 166 പേര്‍ വീതം ആകെ 498 പേര്‍ യാത്ര തിരിക്കും. ജൂണ്‍ 9 വരെയായി ഓരോ ദിവസവും മൂന്ന് വീതം ആകെ 59 ഷെഡ്യൂളുകളാണ് കരിപ്പൂരില്‍ നിന്ന് ക്രമീകരിച്ചിരിക്കുന്നത്. ജൂണ്‍ 8 ന് നാലും 9 ന് ഒരു ഷെഡ്യൂളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആകെ 10,430 തീര്‍ഥാടകരാണ് ...
Kerala

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് . ചു...
Kerala

സ്‌കൂട്ടര്‍ കേടായതിനെ തുടര്‍ന്ന് മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി തൂണില്‍നിന്ന് ഷോക്കേറ്റു മരിച്ചു

കോഴിക്കോട് : സ്‌കൂട്ടര്‍ കേടായതിനെ തുടര്‍ന്ന് മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി തൂണില്‍നിന്ന് ഷോക്കേറ്റു മരിച്ചു. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകന്‍ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. കെട്ടിടത്തിലെ തൂണില്‍നിന്നും ഷോക്കേറ്റ് റിജാസ് മരിച്ചത് കെഎസ്ഇബിയുടെ അനാസ്ഥകൊണ്ടാണെന്ന് കടയുടമയും നാട്ടുകാരും റിജാസിന്റെ കുടുംബവും ആരോപിച്ചു. ഇന്നലെ രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മുഹമ്മദ് റിജാസ് ഷോക്കേറ്റ് മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. കനത്ത മഴയെത്തുടര്‍ന്ന് റിജാസ് കടയുടെ മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരനും ഷോക്കേറ്റു. കടയിലെ തൂണില്‍ ഷോക്ക് ഉണ്ടെന്ന് കെഎസ്ഇബിയില്‍ പരാതിപ്പെട്ടിരുന്നു. ഒരു ജീവനക്കാരന്‍ ഇന്നലെ രാവിലെ വന്ന് പരിശോധിച്ചു. പക്ഷേ പ്രശ്‌നം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചില്ല. യുവാവ് മരിച്ചതി...
Kerala, Malappuram

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; കൂടുതൽ ബാച്ചുകൾ അനുവദിച്ച് എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കണം : എം ഫവാസ് കൂമണ്ണ

മലപ്പുറം : മലബാറിലെ സ്കൂളുകളിൽ പ്ലസ് വണ്ണിന് കൂടുതൽ ബാചുകൾ അനുവദിച്ചുകൊണ്ട് പ്ലസ് വൺ സീറ്റിന് അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കണമെന്ന് കേരള സ്റ്റുഡന്റസ് കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം.ഫവാസ് കൂമണ്ണ. മലബാർ മേഖലയിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പഠനത്തിന് പഠിക്കുവാൻ മതിയായ സീറ്റുകൾ ലഭിക്കാത്ത വിഷമകരമായ സാഹചര്യമാണ് ഉണ്ടാവുന്നത്. അതിനാൽ സർക്കാർ മലപ്പുറം ജില്ല ഉൾപ്പെടുന്ന മലബാർ മേഖലയിലെ സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . സ്കൂളുകളിൽ പുതിയ കോഴ്സുകൾക്കും പ്രൊഫഷണൽ കോഴ്സുകൾക്കും സർക്കാർ അനുമതി നൽകുകയും പ്രൈവറ്റ് സ്കൂളുകൾ സർക്കാർ ഏറ്റെടുത്ത്‌ വിദ്യാർത്ഥികൾക്കുള്ള തുടർ പഠനത്തിന് അവസരം ഒരുക്കി വിദ്യാർത്ഥികളുടെ ആശങ്ക അകറ്റി പ്ലസ് വൺ സീറ്റിന് അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കണമെന്...
Kerala

പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി മലയാളിയായ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം ; പരസ്യ ഏജന്റ് പിടിയില്‍

ചെന്നൈ : പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം മലയാളിയായ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരസ്യ ഏജന്റ് സിദ്ധാര്‍ഥ് പിടിയില്‍. എറണാകുളം സ്വദേശിയായ യുവതി ചെന്നൈ റോയപ്പേട്ട പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. ഇംഗ്ലണ്ടില്‍ ചിത്രീകരിക്കുന്ന പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തിയശേഷം സിദ്ധാര്‍ഥ് കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. മുറിയില്‍നിന്ന് ഇറങ്ങിയോടിയ യുവതി ഹോട്ടല്‍ ജീവനക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. ...
Kerala

പരിശീലന പരിപാടിക്കു പോകാന്‍ വീട്ടില്‍ നിന്നിറങ്ങവേ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു

കോഴിക്കോട് : പരിശീലന പരിപാടിക്കു പോകാന്‍ വീട്ടില്‍ നിന്നിറങ്ങവേ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു. കൊടുവള്ളി ബി ആര്‍ സി യിലെ പരിശീലകയും കൊടുവള്ളി ജി എല്‍ പി സ്‌കൂളിലെ അധ്യാപികയുമായഇ.കെ.ഷബീല (33) ആണ് മരിച്ചത്. ഇന്നു രാവിലെ വീട്ടില്‍ വെച്ചാണ് കുഴഞ്ഞ് വീണത്. അവധിക്കാല അധ്യാപക പരിശീലനത്തില്‍ രണ്ടാം ക്ലാസിലെ റിസോഴ്‌സ് പേഴ്‌സനായിരുന്നു. ഇന്നത്തെ പരിശീലനത്തിന് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് കുഴഞ്ഞുവീണത്. രാവിലെ വീട്ടില്‍ കുഴഞ്ഞു വീണയുടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം താമരശ്ശേരിയില്‍ നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിരുന്നു. പിതാവ്: ഒതയോത്ത് പരേതനായ കുഞ്ഞാലി. ...
Kerala

കോളേജ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോളേജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന കാസര്‍കോട് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരന്‍ (19) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അഭിജിത്തിനെ ഹോസ്റ്റലിന് അകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. അഭിജിത്തിന്റെ കൈവശം മറ്റൊരു വിദ്യാര്‍ത്ഥിയുടെ ഹോള്‍ ടിക്കറ്റ് ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഈ ഹോള്‍ ടിക്കറ്റ് വാങ്ങാനായി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയിലെത്തി. എന്നാല്‍ വാതിലില്‍ കുറേ നേരം തട്ടിവിളിച്ചിട്ടും അഭിജിത്ത് തുറന്നില്ല. ഇതോടെ മൊബൈലില്‍ വിളിച്ചു നോക്കി. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. വിദ്യാര്‍ത്ഥികള്‍ മുറിയുടെ ജനല്‍ തുറന്ന് നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് അഭിജ...
Kerala, Malappuram

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് മലപ്പുറം അടക്കം 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മെയ് 18ന് പാലക്കാടും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മെയ് 19ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ശക്തമായ മഴയുണ്ടാകും. കോമറിന് തീരത്ത്, തമിഴ് നാട് തീരത്തോട് ചേര്‍ന്ന് ഒരു ചക്രവാത ചുഴി നി...
error: Content is protected !!