സ്വകാര്യ ബാങ്ക് ജീവനക്കാരില്‍ നിന്ന് നാല്‍പ്പത് ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍ ; പിടിയിലായത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്നും
കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരില്‍ നിന്ന് നാല്‍പ്പത് ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. പ്രതി ഷിബിന്‍ ലാല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്നാണ് ഇന്ന് പുലര്‍ച്ചെ പിടിയിലായത്. പണം കണ്ടെത്താനായില്ല. തൃശൂരില്‍ നിന്ന് കോഴിക്കോടേക്കുള്ള യാത്രയിലായിരുന്നു പ്രതി. ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചത്. പ്രതിയെ ഫറോക്ക് എസിപിയുടെ ഓഫിസില്‍ എത്തിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയായിരുന്നു.
പന്തീരാങ്കാവില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യില്‍നിന്നു പണം ഉള്‍പ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് ഷിബിന്‍ ലാല്‍ തട്ടിപ്പറിച്ച് സ്‌കൂട്ടറില്‍ കടന്നുകളഞ്ഞത്. പന്തീരാങ്കാവില്‍നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡില...

