തിരൂരങ്ങാടി നഗരസഭ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു
തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭയിലെ ശുചിത്വ ജൈവ - അജൈവ മാലിന്യ ശേഖരണവും സംസ്‌ക്കരണവും സമയബന്ധിതമായി നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്.
നഗരസഭാ പരിധിയിലെ അംഗണവാടികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ഉള്‍പ്പെടെ 29 സ്ഥാപനങ്ങളിലും 19 സ്‌ക്കൂളുകളിലും 5 കോളേജുകളിലും 2 ടൌണുകളിലും ഒരു ടൂറിസ്റ്റ് കേന്ദ്രമായ മ്യൂസിയം, 271 അയല്‍ക്കൂട്ടങ്ങളിലും മാലിന്യ ശേഖരണത്തിനും സംസ്‌ക്കരണത്തിനും സംവിധാനങ്ങള്‍ ഒരുക്കിയതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥാപനങ്ങള്‍ ഒക്കെതന്നെ ഹരിതസ്ഥാപനങ്ങളായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഹരിതകര്‍മ്മേസന മുഖേനയുള്ള വാതില്‍പ്പടിശേഖരണം നഗരസഭാ പരിധിയിലെ 39 വാര്‍ഡുകളില്‍ നിന്നും മൊത്തം 18600 സ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ മാര്‍ച്ച് മാസത്തോടെ 100 % സര്‍വ്വീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാ...