
പരപ്പനങ്ങാടി : ജനം കലാകായിക വേദി സംഘടിപ്പിച്ച പുറക്കാട്ട് രാജേഷ് സ്മാരക ക്രിക്കറ്റ് ലീഗ് സമാപിച്ചു. ആവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ ഡെയ്ഞ്ചര്‍ ബോയ്‌സിനെ കൊച്ചി ടൈറ്റന്‍സ് തോല്‍പ്പിച്ച് വിജയ കിരീടം നേടി. അഞ്ചു ടീമുകളിലായി അമ്പതോളം കളിക്കാരെ താരത്തിലൂടെ തെരഞ്ഞെടുത്തായിരുന്നു കളി സംഘടിപ്പിച്ചത്.
ഫൈനല്‍ മത്സരം മുന്‍ കേരള പോലീസ് ഫുട്‌ബോള്‍ താരവും ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് അത്ലറ്റുമായ കെ.ടി വിനോദ് ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റിലെ മികച്ച താരമായി ഷാനിലിനെ തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് അംഗം സജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് അരുണ്‍. അധ്യക്ഷതവഹിച്ചു. കെ.ടി വിനോദ്, റെഡ് വേവ്‌സ് സെക്രട്ടറി അജീഷ് എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ഇത് രണ്ടാം തവണയാണ് രാജേഷിന്റെ പേരില്‍ ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്.