Wednesday, December 24

Local news

പനക്കത്തായം – മങ്കട കുറ്റി റോഡിന്റെ ശോചനീയാവസ്ഥ ; അല്‍ അസ്ഹര്‍ ക്ലബിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനം
Local news

പനക്കത്തായം – മങ്കട കുറ്റി റോഡിന്റെ ശോചനീയാവസ്ഥ ; അല്‍ അസ്ഹര്‍ ക്ലബിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനം

നന്നമ്പ്ര: നന്നമ്പ്ര പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍, പനക്കത്തായം-മങ്കട കുറ്റി റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രദേശവാസികള്‍ നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് അല്‍ അസ്ഹര്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ യോഗത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി റോഡിന്റെ ശോചനീയാവസ്ഥ കാരണം കാല്‍നടയാത്രക്കാര്‍, വാഹന യാത്രക്കാര്‍, വിദ്യാര്‍ഥികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ദൈനംദിന ജീവിതത്തില്‍ ഗുരുതരമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. പനക്കത്തായം-മങ്കട കുറ്റി റോഡ്, പ്രദേശത്തെ പ്രധാന ഗതാഗത പാതകളിലൊന്നാണ്, എന്നാല്‍ കുഴികളും തകര്‍ന്ന ഉപരിതലവും ഡ്രെയിനേജ് സംവിധാനങ്ങളുടെ അഭാവവും ഈ റോഡിനെ യാത്രയ്ക്ക് അനുയോജ്യമല്ലാതാക്കിയിരിക്കുന്നു. മഴക്കാലത്ത് റോഡ് ചെളിക്കുണ്ടുകളാല്‍ നിറയുകയും, കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ പോലും കഴിയാത്തവിധം ദുരിതം വര്‍ധിക്കുകയും ചെയ്യുന്നു. ...
Local news

കാച്ചടി സ്‌കൂളില്‍ നല്ല പാഠം ഒരു തൈ നടാം പദ്ധതിക്ക് തുടക്കമായി

കാച്ചടി: ഹരിതസഭാ നേതൃത്വത്തില്‍ നല്ല പാഠം ഒരു തൈ നടാം എന്ന പരിപാടിക്ക് കാച്ചടി പി എം എസ് എല്‍ പി സ്‌കൂളില്‍ തുടക്കമായി. പദ്ധതി നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മുനിസിപ്പല്‍ ഹരിത മിഷന്‍ കോര്‍ഡിനേറ്റര്‍ ഫായിസ് , തിരൂരങ്ങാടി കൃഷി ഓഫീസര്‍ അപര്‍ണ്ണ, പിറ്റിഎ പ്രസിഡന്റ് സിറാജ് മുണ്ടത്തോടന്‍, പ്രധാന അധ്യാപിക കെ. കദിയുമ്മ, ഹരിതസേന കോര്‍ഡിനേറ്റര്‍ ലേഖ അമ്പിളി, സഹീര്‍ മുഹമ്മദ് മറ്റു അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു....
Local news, Malappuram

തെന്നല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ 1.26 കോടി രൂപയുടെ കെട്ടിടം നാടിന് സമര്‍പ്പിച്ചു

തെന്നല കുടുംബാരോഗ്യ കേന്ദ്രത്തില്‍ 1.26 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. കെ.പി.എ മജീദ് എം.എല്‍.എ ശിലാഫലകം അനാഛാദനം ചെയ്തു. ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം നല്‍കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഈ സര്‍ക്കാറിന്റെ കാലത്ത് ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സുപ്രധാന മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാറിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ഒട്ടുമിക്ക ആരോഗ്യ സ്ഥാപനങ്ങളിലും പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കഴിഞ്ഞെന്നും ശേഷിക്കുന്ന ചുരുക്കം ചില ആരോഗ്യ കേന്ദ്രങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ഓരോ കുടുംബത്തിന്റെയും ആരോഗ്യം ലക്ഷ്യമിട്ടാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ...
Local news

ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്ററും, ഗവ. മോഡൽ ലാബ് സ്കൂളും സംയുക്തമായി ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണം പരപ്പനങ്ങാടി ഗവ. എൽ പി സ്കൂൾ അധ്യാപികയും, എഴുത്തുകാരിയുമായ ദിവ്യ കൊയിലോത്ത്ഉദ്ഘാടനം ചെയ്തു. ലളിതവും സരസവുമായ ഭാഷയിലൂടെ എന്നും നമ്മെ വിസ്മയിപ്പിക്കുന്ന എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. തലമുറകൾ വ്യത്യാസമില്ലാതെ ഏവർക്കും സുപരിചിതനായ എഴുത്തുകാരൻ. ബഷീറിനെ ഇത്രമേൽ സ്വീകാര്യനാക്കിയത് അദ്ദേഹത്തിന്റെ ഭാഷതന്നെയാണ്. ബഷീർ സൃഷ്ടിച്ച ഭാഷ വായനക്കാരന്റെ ഹൃദയവുമായി സംവദിച്ചു. സ്വന്തം അനുഭവങ്ങൾതന്നെയായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യവും. ജീവിതത്തിൽ താൻ കണ്ടും കേട്ടും പരിചയിച്ച സത്യങ്ങളുടെ ആവിഷ്കാരമാണ് അദ്ദേഹത്തിന്റെ കൃതികളെല്ലാം. ഭാഷയുടെ ലാളിത്യവും സാധാരണക്കാരായ കഥാപാത്രങ്ങളും ബഷീർകൃതികളെ കാലത്തിനപ്പുറത്തേക്ക് നയിക്കുന്നുവെന്നും ദിവ്യ കൊയിലോത്ത് ഉദ്ഘാടന ...
Local news

ഹലോ ഇംഗ്ലീഷ് പദ്ധതിക്ക് തുടക്കമിട്ടു

ചെമ്മാട്: വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ലാംഗ്വേജ് കമ്മ്യൂണിക്കേഷൻ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ആവിഷ്കരിച്ച സമഗ്ര പദ്ധതിയായ ഹലോ ഇംഗ്ലീഷ് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പൽ മുഹിയുദ്ദീൻ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം മാസ്റ്റർ ചുഴലി, എന്നിവർ ചേർന്ന് ഏഴാം ക്ലാസ് കൺവീനർ ഹുസൈൻ സാറിന് പ്രോഗ്രാം ചാർട്ട് നൽകി ഉദ്ഘാടനകർമ്മം നിർവഹിച്ചു. യുപി വിഭാഗം എച്ച്.ഒ.ഡി മുസവിർ പദ്ധതി വിശദീകരിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കൺവീനർ അനൂപ്,ഇംഗ്ലീഷ് ക്ലബ്‌ അംഗങ്ങളായ ഷെറിൻ, ഷിബില, സെനിയ, സുജന, നാജിഹ, രമ്യ, സാലിം, റഫീഖ് അലി, പ്രജീഷ് എന്നിവർ സംസാരിച്ചു....
Local news

വന മഹോത്സവം: തണലൊരുക്കാന്‍ പരപ്പനങ്ങാടി ബധിര വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍

പരപ്പനങ്ങാടി : വനമഹോത്സവത്തിന്റെ ഭാഗമായി പരപ്പനങ്ങാടി ബധിര വിദ്യാലയത്തിലെ കുട്ടികള്‍ 1300 ഓളം ഫലവൃക്ഷത്തൈകള്‍ ഉല്പാദിപ്പിച്ച് സ്‌കൂള്‍ മുറ്റത്തും പൊതുസ്ഥലങ്ങളിലും നട്ടുപിടിപ്പിച്ചു. വനം വന്യജീവി വകുപ്പ് മലപ്പുറം സാമൂഹ്യ വനവല്‍ക്കരണ വിഭാഗവുമായി ചേര്‍ന്നാണ് ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സ്‌കൂള്‍ നഴ്സറി യോജന പദ്ധതി പ്രകാരം ഉത്പാദിപ്പിച്ച സീതപ്പഴം, നെല്ലി, ഇലഞ്ഞി തുടങ്ങിയ വൃക്ഷത്തൈകളാണ് സമീപത്തെ സ്‌കൂളുകള്‍ക്കും സംഘടനകള്‍ക്കും, ക്ലബ്ബുകള്‍ക്കും വിതരണം ചെയ്തത്. വൃക്ഷത്തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലും നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതിലും വിദ്യാര്‍ത്ഥികളെ പരിശീലിപ്പിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വയനാട്ടില്‍ നിന്ന് വിത്ത് വാങ്ങി മുളപ്പിച്ചാണ് തൈകള്‍ ഒരുക്കിയത്. മലപ്പുറം സോഷ്യല്‍ ഫോറസ്ട്രിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. അഞ്ച് സെന്റ് സ്ഥലത്...
Local news

ബേപ്പൂർ സുൽത്താന്റെ ഉജ്ജ്വല ഓർമ്മകളുമായി ബഷീർ ദിനം ആചരിച്ചു

ചെമ്മാട് : ബേപ്പൂർ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ ജ്വലിച്ചു നിൽക്കുന്ന ജൂലൈ 6. ബഷീർ ദിനത്തോടനുബന്ധിച്ച് ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം വേദിയുടെ കീഴിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. കഥാപാത്ര ആവിഷ്കാരം,അനുസ്മരണം, കഥാപാത്രങ്ങളുടെ ക്ലാസ് സന്ദർശനം, ലൈവ് ക്വിസ്, സ്കൂൾ വിദ്യാർത്ഥികൾ അഭിനയിച്ച ഇമ്മിണി ബല്ല്യ ഒന്ന്, അട്ട എന്നിവയുടെ ഡോക്യുമെന്ററി പ്രദർശനം എന്നിവ അരങ്ങേറി. പാത്തുമ്മയുടെ ആടുമായി കഥാപാത്രങ്ങൾ ക്ലാസ്റൂം സന്ദർശിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. സ്കൂൾ പ്രിൻസിപ്പൾ മുഹിയുദ്ധീൻ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം മാസ്റ്റർ ചുഴലി എന്നിവർ സംസാരിച്ചു, മലയാളം വേദി അധ്യാപകരായ സാലിം, സുനിത,ബീന ഡി നായർ,ലിനു,ഹുസൈൻ,റാഹില, നാഫിയ ഷെറിൻ, സരിത, നദീറ, ബദ്റുദ്ധീൻ, ബീന എന്നിവർ നേതൃത്വം നൽകി....
Local news

നെടുവ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശോചനീയാവസ്ഥ ; പരാതി നല്‍കി ഡിവൈഎഫ്‌ഐ

പരപ്പനങ്ങാടി : ഇരുന്നൂറോളം രോഗികള്‍ ദിനം പ്രതി ആശ്രയിക്കുന്ന നെടുവ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശോചനീയവസ്ഥക്കെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐ. മെഡിക്കല്‍ ഓഫീസര്‍ക്കാണ് ഡി വൈ എഫ് ഐ ചെട്ടിപ്പടി മേഖലാ കമ്മിറ്റി പരാതി നല്‍കിയത്. ഹെല്‍ത്ത് സെന്ററില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന വാട്ടര്‍ ടാങ്ക് പൊളിച്ചു നീക്കുകയും, ശോചനീയമായ ബില്‍ഡിംഗ്കള്‍ പൊളിച്ചു നീക്കുകയോ അറ്റകുറ്റ പണികള്‍ നടത്തി ഉപയോഗപ്രദമാക്കണമെന്നും, രാത്രി കാലങ്ങളില്‍ ഒരു ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണം എന്നും ഹെല്‍ത്ത് സെന്ററില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം നിവേദനത്തില്‍ ആവശ്യപ്പെട്ടു. തുടര്‍നടപടികള്‍ വേഗത്തിലാക്കേണ്ട മുന്‍സിപ്പാലിറ്റിയുടെ ധിക്കാര പ്രവര്‍ത്തനത്തിന് എതിരെ ശക്തമായ പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ മുന്നോട്ട് പോവുമൊന്നും ചെട്ടിപ്പടി മേഖല സെക്രട്ടറി കെ. രഞ്ജിത്ത്, ജോ. സെക്രട്ടറി എ പി . സഫ് വാന്‍ എന്നിവര്‍ പറഞ്ഞ...
Local news

യൂത്ത് ലീഗ് യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി, കമ്മിറ്റികളിൽ വനിതകളും

തിരൂരങ്ങാടി: അനീതിയുടെ കാലത്ത് യുവത കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മുസ്്‌ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. മുസ്്‌ലിം യൂത്ത്‌ലീഗ് യൂണിറ്റ് സമ്മേളനങ്ങളുടെ തിരൂരങ്ങാടി മണ്ഡലം തല ഉദ്ഘാടനം നന്നമ്പ്ര പഞ്ചായത്തിലെ 21-ാം വാര്‍ഡ് അല്‍ അമീന്‍ നഗറില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. യുവത എന്നും തിരുത്തല്‍ പക്ഷത്തായിരുന്നു. ഭരണ വര്‍ഗ്ഗത്തിന്റെ അനീനികള്‍ക്കെതിരെ പോരാടിയാണ് ഒരോ യുവാവും കടന്നു പോയിട്ടുള്ളത്. അനീതിയെ ചെറുക്കാതെ നന്മക്ക് നിലനില്‍പ്പില്ല. എക്കാലത്തും യുവതയുടെ പക്ഷം ശരിയുടെ പക്ഷമാണെന്നും മജീദ് പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി.ഉസ്മാന്‍ കാച്ചടി പ്രമേയ പ്രഭാഷണം നടത്തി. നൗഫല്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മണ്ഡലം മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍, ഊര്‍പ്പായി മുസ്തഫ, തസ്ലീന ഷാജി പാ...
Local news

തിരൂരങ്ങാടി നഗരസഭയില്‍ ഡിജിറ്റല്‍ ഭൂമി സര്‍വെ പൂര്‍ത്തിയായി ; 1773 ഹെക്ടറില്‍ സര്‍വെ നടത്തി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ ഡിജിറ്റല്‍ ലാന്റ് സര്‍വെ പൂര്‍ത്തിയായി. 1773 ഹെക്ടറില്‍ സര്‍വെ നടത്തിയിട്ടുണ്ട്. 25000 കൈവവശക്കാരിലായിട്ടാണ് ഇത്രയും ഭൂമിയുള്ളത്. ഇതു വരെ റീ സര്‍വെ നടന്നിട്ടില്ലായിരുന്നു. നഗരസഭ ഭരണസമിതി പ്രത്യേക താല്‍പ്പര്യമെടുത്താണ് നഗരസഭയില്‍ ഡിജിറ്റല്‍ ലാന്റ് സര്‍വെ വേഗത്തിലാക്കിയത്. സര്‍വെ ഓഫീസായി ചന്തപ്പടിയിലെ നഗരസഭ കെട്ടിടം വിട്ടു നല്‍കിയത് എളുപ്പമാക്കി. സര്‍വെ സംബന്ധിച്ച് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഹെഡ് സര്‍വെയര്‍ പിഎസ് ഷൈബി അവലോകനം നടത്തി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സര്‍വെ തുടങ്ങിയത്. ഡിജിറ്റലൈസ് ചെയ്തതോടെ ഭുഉടമകള്‍ക്ക് അവരുടെ ഭൂമി വിവരങ്ങള്‍ എത്രയെന്നും മറ്റും സൈറ്റില്‍ നിന്നും വൈകാതെ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. സ്വകാര്യ ഭൂമികള്‍, റോഡുകള്‍, വയലുകള്‍, പുറമ്പോക്കുകള്‍ പൊതുസ്ഥലങ്ങള്‍, തുടങ്ങിയവയെല്ലാം പ...
Local news

നീറ്റ് പരീക്ഷയ്ക്ക് ഉന്നത വിജയം : കൊടിഞ്ഞിയിലെ ഫാത്തിമ ഫൈറുസയ്ക്ക് യൂത്ത് ലീഗിന്റെ ആദരം

തിരൂരങ്ങാടി : കൊടിഞ്ഞിയില്‍ നിന്നും നീറ്റ് പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ കൊടിഞ്ഞി സെന്‍ട്രല്‍ ബസാറിലെ പൊറ്റാണിക്കല്‍ ഫാത്തിമ ഫൈറൂസയെ കൊടിഞ്ഞി മേഖല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. അനുമോദന ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം പ്രസിഡന്റ് യുഎ റസാഖ്, മുസ്ലിം ലീഗ് നേതാക്കളായ കോയ പാലക്കാട്ട്, കരീം പാലക്കാട്ട്, വാര്‍ഡ് മെമ്പര്‍ ഇ. പി. സാലിഹ്, യൂത്ത് ലീഗ് നേതാക്കളായ ഫൈസല്‍ കുഴിമണ്ണില്‍, അഫ്‌സല്‍ ചാലില്‍, വാഹിദ് കരുവാട്ടില്‍, ജുബൈര്‍ തേറാമ്പില്‍, വനിതാ ലീഗ് നേതാവ് അസ്യ തേറാമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പൊറ്റാണിക്കല്‍ ജംഷിയാസ്- റഹ്‌മത്ത് ദമ്പതികളുടെ മകളാണ്....
Local news

സ്‌നേഹപൂര്‍വ്വം ടീച്ചറമ്മയ്ക്ക് ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു

തിരൂര്‍: സ്‌കൂള്‍ ക്യാമ്പസുകളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ നന്മയുടെ സന്ദേശം നല്‍കി പൂര്‍ണ്ണമായും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചിത്രീകരിക്കുന്ന സ്‌നേഹപൂര്‍വ്വം ടീച്ചറമ്മയ്ക്ക് എന്ന ചിത്രത്തിന്റെ ഓഡിയോ റീലിസ് ചെയ്തു. തിരൂരില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ ലാല്‍ ജോസിന് സിഡി നല്‍കിക്കൊണ്ട് കായിക ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഓഡിയോ റിലീസ് ചെയ്തു അലന്‍സ് ക്രിയേഷന്‍സിന്റെ ബാനറില്‍ മുജീബ് താനാളൂര്‍ കഥയും തിരകഥയും എഴുതി ഇ ഫൈസല്‍ ബാബു നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിഥുന്‍ മനോഹറാണ്. കവിയും ഗാനരചയിതാവുമായ ആലങ്കോട് കൃഷ്ണന്‍ എഴുതിയ വരിക്കള്‍ക്ക് സംഗീതജ്ഞനും ഗായകനുമായ ശിവദാസ് വാര്യരാണ് സംഗീതം നല്‍കിയത്. ഗസല്‍ ഗായിക സരിത റഹ്‌മാന്‍ ശബ്ദം നല്‍കി. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളാണ് ഏകോപനം നിര്‍വഹിച്ചിരിക്ക...
Local news, National

എട്ട് ദിവസം അഞ്ച് രാജ്യങ്ങള്‍ ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശസന്ദര്‍ശനം ഇന്ന് മുതല്‍

ദില്ലി : എട്ട് ദിവസങ്ങളിലായി അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. പത്ത് വര്‍ഷത്തിനിടെ മോദി നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ നയതന്ത്ര സന്ദര്‍ശനമാണിത്. ആദ്യം ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെത്തും. പിന്നീട് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഘാനയിലേക്കാണ് ആദ്യസന്ദര്‍ശനം. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. ജൂലൈ രണ്ട്, മൂന്ന് തീയതികളിലായിരിക്കും മോദിയുടെ ഘാന സന്ദര്‍ശനം. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലും മോദി സന്ദര്‍ശിക്കും. 26 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ സന്ദര്‍ശനമാണിത്. ഈ മാസം 6, 7 തീയതികളില്‍ ബ്രസീലിലെ റിയോഡി ജനീറോയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പഹ...
Local news

സമൂഹത്തിലെ ജീർണതകൾക്കെതിരെ ഹ്രസ്വ സിനിമകൾ ഒരുക്കി അധ്യാപക വിദ്യാർഥികൾ

തിരൂരങ്ങാടി: സമൂഹത്തിലെ ജീർണതകൾക്കെതിരെ പ്രതിരോധത്തിന്റെ വിരൽ ചൂണ്ടി അധ്യാപക വിദ്യാർത്ഥികൾ ഒരുക്കിയ സിനിമ പ്രദർശനം ശ്രദ്ധേയമായി. തിരൂരങ്ങാടി എസ്.എസ്.എം.ഒ.ഐ.ടി യിലെ അധ്യാപക വിദ്യാർത്ഥികളാണ് നാല് ഹ്രസ്വ സിനിമകൾ നിർമ്മിച്ചത്. മാനവിക മൂല്യങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് നാല് സിനിമകളും.40 വിദ്യാർഥികൾ നാല് ഗ്രൂപ്പായി തിരിഞ്ഞാണ് പത്ത് മിനിറ്റ് ദൈർഘ്യമുള്ള നാല് സിനിമകളും ഒരുക്കിയത്. കഥയും തിരക്കഥയും സംവിധാനവും ക്യാമറയും എഡിറ്റിങ്ങും സംഗീത പശ്ചാത്തലവും എല്ലാം വിദ്യാർത്ഥികൾ തന്നെയാണ് നിർവഹിച്ചത്. മലയാള ക്ലബ്ബിന് കീഴിൽ നടന്ന സിനിമ പ്രദർശനം അധ്യാപകനും സിനിമ പ്രവർത്തകനുമായ ഡോ. ഹിക്മത്തുല്ല ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഷാനവാസ് പറവന്നൂർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സി. മൂസകുട്ടി, കെ.ടി ഹനീഫ, കെ.മുനവ്വിറ എന്നിവർ പ്രസംഗിച്ചു. ഹുസ്ന ഷെറിൻ സ്വാഗതവും നുസ്രത്ത് നന്ദിയും പറഞ്ഞു....
Local news

വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു

വേങ്ങര : കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലില്‍ പ്രവർത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്‌.സി പരിശീലനത്തിന്റെ 2025 ജൂലൈ ബാച്ചിന് തുടക്കമായി. ബാച്ചിന്റെ ഉദ്ഘാടനം എ ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൾ റഷീദ് കൊണ്ടാണത്ത് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈലജ പൂനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പല്‍ വി ശരത് ചന്ദ്ര ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി ഖമറുദ്ധീന്‍ സ്വാഗതവും സമീറ എന്‍ നന്ദിയും പറഞ്ഞു. 2025 ൽ പി എസ് സി വഴി സർക്കാറിന്റെ വിവിധ വകുപ്പുകളിൽ ജോലിയിൽ പ്രവേശിച്ചവരെ ചടങ്ങിൽ അനുമോദിച്ചു....
Local news

ഹജ്ജ് 2025 : ഇതു വരെ മടങ്ങിയെത്തിയത് 5069 ഹാജിമാര്‍

മലപ്പുറം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് യാത്രയായ 16482 ഹാജിമാരില്‍, മൂന്നു എംബാര്‍ക്കേഷനിലുമായി ഹാജിമാരുടെ മടക്ക യാത്ര തുടരുന്നു. കേരളത്തിലെ മൂന്ന് എംബാര്‍ക്കേഷനിലുമായി ഇതു വരെ 24 വിമാനങ്ങളിലായി 5069 പേര്‍ തിരിച്ചെത്തി. കാലിക്കറ്റ് എംബാര്‍ക്കേഷനില്‍ 12 വിമാനങ്ങളിലായി 2045 തീര്‍ത്ഥാടകര്‍ തിരിച്ചെത്തി. കൊച്ചിന്‍ എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും യാത്രയായ തീര്‍ത്ഥാടകരില്‍ 9 വിമാനങ്ങളിലായി 2533 പേര്‍ തിരിച്ചെത്തി. കണ്ണൂര്‍ എംബാര്‍ക്കേഷനില്‍ ജൂണ്‍ 30 മുതലാണ് മടക്ക യാത്ര ആരംഭിച്ചത്. കണ്ണൂരില്‍ 3 വിമാനങ്ങളിലായി 491 പേരും തിരിച്ചെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും ഹജ്ജിന് യാത്രയായവരില്‍ 12 പേര്‍ സൗദിയില്‍ വെച്ച് മരണപ്പെട്ടിട്ടുണ്ട്. കാലിക്കറ്റ് എംബാര്‍ക്കേനിലെ അവസാന മടക്കയാത്രാ വിമാനം ജൂലായ് 8നും, കൊച്ചിയിലേക്കുള്ളത് ജൂലായ് 10നുമാണ്. കേരളത്തിലേക്കുള്ള അവസാന മടക്ക യാത്ര...
Local news

കിണറുകളില്‍ അടക്കം മലിനജലം : വെള്ള കെട്ടില്‍ ദുരിതത്തില്‍ എആര്‍ നഗര്‍ നിവാസികള്‍, അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുന്നില്ലെന്ന് പരാതി

ഏ ആര്‍ നഗര്‍ : എആര്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറം മൂഴിക്കല്‍, പുല്‍പ്പറമ്പ് നഗര്‍ നിവാസികള്‍ വെള്ള കെട്ടില്‍ ദുരിതത്തില്‍. വാര്‍ഡ് മെമ്പറോ ബന്ധപ്പെട്ട പഞ്ചായത്ത് അധികാരികള്‍ അടക്കം സ്ഥലം സന്ദര്‍ശിക്കുന്നില്ലെന്ന് പരാതി. കുടിവെള്ള കിണറുകളില്‍ അടക്കം മലിനജലമാണ്. ആവശ്യമായ കുടിവെള്ളം കിലോമീറ്ററോളം നടന്നു പോയി ശേഖരിച്ചാണ് വീട്ടാവശ്യത്തിന് പ്രദേശവാസികള്‍ കൊണ്ട് വരുന്നത്. പ്രദേശത്തെ വീട് പരിസരങ്ങളില്‍ വെള്ളക്കെട്ട് തടയുന്നതിന് നടപടി സ്വീകരിക്കാത്ത സാഹചര്യം ഉണ്ടായാല്‍ മഞ്ഞപ്പിത്ത മടക്കമുള്ള മാരക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചെറിയ കുട്ടികളും രോഗികളായ ആളുകള്‍ അടക്കം താമസിക്കുന്ന പ്രദേശമാണ്. അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കെ കെ റുകേഷ്, സിജിത്ത്, പി എം ഭാസ്‌ക്കരന്‍, റാഷിദ്, സമീല്‍, ബഷീര്‍ കെവി, അഖിലേഷ്, ഇബ്രാഹിം, സല്‍മാന്‍ എന്നിവര്‍ വീടുകള്‍ സന്ദര്‍ശിച്ച് ഒപ്പ് ശേഖ...
Local news

തിരൂരങ്ങാടി കൃഷിഭവന്‍ ഞാറ്റുവേല ചന്ത തുടങ്ങി

തിരൂരങ്ങാടി: തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും ചന്തപ്പടിയിലെ കൃഷിഭവനില്‍ . ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. തെങ്ങിലെ സംയോജിത വളപ്രയോഗത്തെക്കുറിച്ചും, സമഗ്ര പച്ചക്കറി ഉല്‍പ്പാദനത്തിന്റെ ഭാഗമായി പച്ചക്കറി കൃഷിയെ കുറിച്ചും ഹൈഡ്രോപോണിക്‌സ് കൃഷിരിതീയും സംബന്ധിച്ച് കൃഷിഓഫീസര്‍ എസ്, കെ അപർണ ക്ലാസ്സെടുത്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, സി, എച്ച് അജാസ്, സംസാരിച്ചു....
Local news

സി.പി.ഐ ജില്ലാ സമ്മേളനം : സ്നേഹാദരവ് സംഘടിപ്പിച്ചു

തിരുരങ്ങാടി : 2025-ഓഗസ്റ്റ്-3,4,5 തിയ്യതികളിൽ പരപ്പനങ്ങാടിയിൽ വെച്ച് നടക്കുന്ന സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി തിരുരങ്ങാടി ലോക്കൽ കമ്മിറ്റി പാർട്ടിയിലെയും വർഗ ബഹുജന സംഘടനയിലെയും മുതിർന്ന സഖാക്കളെയും പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാത്ഥികളെയും ആദരിച്ചു. സ്നേഹാദരവ് ചടങ്ങ് സി.പി.ഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.മൊയ്തീൻകോയ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സി.ടി.ഫാറൂഖ്,കെ.വി.മുംതസ് എന്നിവർ സംസാരിച്ചു. സി.ടി.മുസ്ഥഫ അധ്യക്ഷം വഹിച്ചു. ലോക്കൽ സെക്രട്ടറി സി.പി.നൗഫൽ സ്വാഗതവും എം.പി.അബ്ദുസമദ് നന്ദിയും പറഞ്ഞു....
Local news

മൂന്നിയൂര്‍ പുളിച്ചേരി റോഡിന്റെ ശോചനീയാവസ്ഥ ; യാത്രക്കാര്‍ ദുരിതത്തില്‍

മൂന്നിയൂര്‍ : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ പുളിച്ചേരി റോഡിന്റെ ശോചനീയാവസ്ഥയില്‍ ദുരിതത്തിലായി യാത്രക്കാര്‍. ഭിന്നശേഷിക്കാര്‍ അടക്കമുള്ളവര്‍ ഏറെ പ്രയാസപ്പെട്ടാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. പലതവണ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതിയ നല്‍കിയിട്ടും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പരാതിപ്പെടുമ്പോള്‍ ടെന്‍ഡര്‍ വച്ചിട്ടുണ്ടെന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്നും ഇവര്‍ പറയുന്നു. വിദ്യാലയങ്ങളിലേക്കടക്കം പോകുന്ന കുട്ടികളും മറ്റു കാല്‍നടയാത്രക്കാരും ഇരുചക്ര വാഹനയാത്രികരും ഈ റോഡ് മൂലം വളരെ ദുരിതമനുഭവിക്കുകയാണ്. ഭിന്നശേഷിക്കാര്‍ മുചക്ര വാഹനം കൊണ്ടു പോകുന്നതിനും പ്രയാസപ്പെടുന്നു. മഴ പെയ്താല്‍ റോഡ് ഏത് തോട് ഏത് എന്ന് തിരിച്ചറിയാന്‍ പറ്റില്ല. റോഡിന്റെ ശോചനീയാവസ്ഥക്ക് ഉടനടി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം...
Local news

പ്രകൃതിയും പ്രതിഭയും കൈകോർത്ത് നാച്ചുറൽ ക്രാഫ്റ്റ് എക്സിബിഷൻ

ചെമ്മാട്: ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നാച്ചുറൽ ക്ലബ്ബ് രൂപീകരണത്തോടനുബന്ധിച്ച് നാച്ചുറൽ ക്രാഫ്റ്റ് എക്സിബിഷൻ സംഘടിപ്പിച്ചു. പ്രിൻസിപ്പൾ മുഹിയുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് രചനാത്മകതയും പാരിസ്ഥിതിക ബോധവും പ്രകടമാക്കിയ വിവിധ ക്രാഫ്റ്റുകൾ പ്രദർശിപ്പിച്ചു. പ്രകൃതിയോടുള്ള സ്നേഹവും കുട്ടികളുടെ പ്രതിഭയും ക്രിയേറ്റിവിറ്റിയും പ്രകടമായ അനുഭൂതിയായിരുന്നു എക്സിബിഷൻ. ചുറ്റുപാടുകളും പ്രകൃതിയും പരിരക്ഷിക്കണമെന്ന സന്ദേശമാണ് എക്സിബിഷൻ നൽകിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന എക്സിബിഷന് ക്ലബ്ബ് കൺവീനർ എ.ബീന സ്വാഗതം പറഞ്ഞു. അധ്യാപകരായ വിനീത്, ഉസ്മാൻ കോയ, ഹുസൈൻ,സാമിയ, ഷജില നാഫില എന്നിവർ നേതൃത്വം നൽകി....
Local news

എടരിക്കോട് -കൂരിയാട് ഇരട്ടലൈൻ സ്വിച്ച് ഓൺ ചെയ്തു, വേങ്ങരയിലെ വോൾട്ടേജ് പ്രശനത്തിന് പരിഹാരമായി

വേങ്ങര : കൂരിയാട് 33 കെ വി സബ് സ്റ്റേഷനിലേക്ക് എടരിക്കോട് നിന്നും രണ്ടാം സർക്യൂട്ട് ലൈൻ സ്വിച്ച് ഓൺ ചെയ്തതോടെ വേങ്ങരയിലെ വോൾട്ടേജ് പ്രശ്നത്തിന് പരിഹാരമായി. നവീകരിച്ച വിതര മേഖല പദ്ധതി ( ആർഡിഎസ് എസ് ) പ്രകാരമാണ് എടരിക്കോട് 110 കെ വി സബ് സ്റ്റേഷനിൽ നിന്നും 7.89 കിലോമീറ്റർ ദൈർഘത്തിൽ നേരത്തേയുള്ള ലൈനിനൊപ്പം പുതിയ ലൈൻ കൂടിസ്ഥാപിച്ചത്. ഇതോടെ വേങ്ങരക്കു പുറമേ കുന്നുംപുറം,തലപ്പാറ സെക്ഷനുകളിലെ വൈദ്യുതി വിതരണവും ശക്തിപ്പെടും. കേന്ദ്ര സർക്കാർ അറുപത് ശതമാനവും ബാക്കി സംസ്ഥാന സർക്കാരും മുതൽമുടക്കുന്നതാണ് നവീകരിച്ച വിതരണ മേഖല പദ്ധതി. വിതരണ ശ്രംഖല ആധുനികവൽക്കരിക്കുക, നഷ്ടം കുറക്കുക എന്നിവ ലക്ഷ്യം വെക്കുന്നതാണ് പദ്ധതി. കൂടെ സ്മാർട്ട് മീറ്ററിംഗ് കൂടി സ്ഥാപിക്കും. ഇതോടെ മനുഷ്യാധ്വാനമില്ലാതെ ഉപഭോക്താവിനും കെ എസ് ഇ ബി അപ്പപ്പോൾ തന്നെ ഉപയോഗം കൃത്യതയോടെ അറിയാൻ കഴിയും. കൂരിയാട് സബ് സ്റ്റേഷൻ്റെ ശേഷി ഉയർത്തുന്നതിന്ന...
Local news

ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന അംഗത്തിന് യാത്രയയപ്പ് നല്‍കി കോറ്റത്തങ്ങാടി ക്രസന്റ് പ്രദേശ് വാട്‌സപ്പ് കൂട്ടായ്മ

തിരൂരങ്ങാടി : ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന അംഗത്തിന് യാത്രയയപ്പ് നല്‍കി കൊടിഞ്ഞി കോറ്റത്തങ്ങാടി ക്രസന്റ് പ്രദേശ് വാട്‌സപ്പ് കൂട്ടായ്മ. കൂട്ടായ്മ അംഗമായ സല്‍മാനിനാണ് യാത്ര മംഗളങ്ങള്‍ നേര്‍ന്ന് കൊണ്ട് യാത്രയയപ്പ് ഒരുക്കിയത്. ക്രസന്റ് കാരണവര്‍ ഇ.സി കുഞ്ഞി മരക്കാര്‍ ഹാജി സല്‍മാന് മൊമന്റോ നല്‍കി. കരണവരായ പാട്ടശ്ശേരി സിദീഖ് ഹാജി ഉസ്‌മോന്‍ സല്‍മാന്റെ കൂട്ട്കാരായ മിന്‍ഹാജ് സിമ്പാന്‍ എന്നിവര്‍ സന്നിഹിതരായി...
Local news

വിച്ഛേദിച്ച വാട്ടര്‍ അതോറിറ്റി ലൈന്‍ പുനഃസ്ഥാപിക്കണം ; നിവേദനം നല്‍കി

തിരൂരങ്ങാടി:ദേശീയ പാതയിലെ സര്‍വീസ് റോഡിലെ ഡ്രൈനേജ് പ്രവര്‍ത്തിയെ തുടര്‍ന്ന് കക്കാട് മേഖലയില്‍വിച്ഛേദിക്കപ്പെട്ട വാട്ടര്‍ അതോറിറ്റി ലൈന്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്നും അതുവരെ ഗുണഭോക്താക്കള്‍ക്കുള്ള ബില്‍ തുക ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ വാട്ടര്‍ അതോറിറ്റി എ.ഇ ക്ക് നിവേദനം നല്‍കി. മാസങ്ങളായി പൈപ്പ്‌ലൈന്‍ കക്കാട് മസ്ജിദ് ഭാഗത്ത് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. വെള്ളം ലഭിക്കാതെയാണ് ബില്‍ വന്നു കൊണ്ടിരിക്കുന്നത്. അസി, എഞ്ചിനിയര്‍ ഷാരോണ്‍ കെ, തോമസ്, ഓവര്‍സിയര്‍ സാലിഹ്, സുഭാഷ്, പോക്കാട്ട് അബദുറഹിമാന്‍ കുട്ടി ചര്‍ച്ചയില്‍ പങ്കെടുത്തു. പൈപ്പ് ലൈന്‍ ഉടന്‍ പുന: സ്ഥാപിക്കുന്നതിന് കെ എന്‍ ആര്‍ സി യോട് ആവശ്യപ്പെട്ടതായും ഗുണഭോക്താക്കള്‍ക്കുള്ള ബില്‍ തുക സംബന്ധിച്ച പരാതി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കൈമാറുമെന്നും എ, ഇ അറിയിച്ചു...
Local news

എസ്.വൈ.എസ് യുവ കര്‍ഷക സംഗമം നടത്തി

തേഞ്ഞിപ്പലം : നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്തം എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് തേഞ്ഞിപ്പലം സോണ്‍ സാമൂഹികം ഡയറക്ടറേറ്റിനു കീഴില്‍ യുവ കര്‍ഷക സംഗമവും കൃഷി പരിശീലനവും നല്‍കി. വെളിമുക്ക് വാദീബദ്ര്‍ ഇസ്ലാമിക്ക് സെന്ററില്‍ നടന്ന പരിപാടിയില്‍ മികച്ച കര്‍ഷകന്‍ മുഹമ്മദ് ക്ലാരി പരിശീലനം നല്‍കി. ചടങ്ങില്‍ എ.പി മുഹമ്മദ് ഫസ്ല്‍ സഖാഫി അധ്യക്ഷത വഹിച്ചു.നാസര്‍ കെ.കെ,നിസാര്‍ കെ.വി,നിസാര്‍.കെ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തകരുടെ വീടുകളില്‍ വിഷ രഹിത അടുക്കളത്തോട്ടം, സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ കൃഷി ഭവനുമായി സഹകരിച്ചു സംഘ കൃഷി എന്നിവ ആരംഭിക്കാന്‍ ധാരണയായി....
Local news

ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ആദരിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ആദരിച്ചു. ആദരവ് 2025' എന്ന പരിപാടി പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അഷറഫ് കുത്താവാസ് അദ്യക്ഷ്യം വഹിച്ചു എസ്എന്‍എംഎച്ച്എസ് സ്‌കൂളില്‍ വച്ച് നടന്ന പരിപാടിയില്‍ എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ്, നീറ്റ് പരീക്ഷകളില്‍ വിജയിച്ച 28 വിദ്യാര്‍ത്ഥികളെയും ഇസ്‌നേഹം എന്ന തന്റെ പുസ്തകത്തിലൂടെ ബെസ്റ്റ് സെല്ലര്‍ അവാര്‍ഡ് ജേതാവായ ശില്പി താജ് ദമ്പതികളുടെ മകന്‍ അഞ്ചല്‍ താജിനെയും നാട്ടു ചെടികള്‍ ആരോഗ്യരക്ഷയ്ക്ക് എന്ന പുസ്തകമെഴുതിയ അലീമ സലിമിനെയും രാജന്റെ മകള്‍ ഡോ നവ്യയെയും പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍ സംഘടന രംഗത്ത് നിസ്തുല സേവനം നടത്തിയ ഇബ്രാഹിം ഹാജി എന്‍ടിഎസ്, ബാവ ഹാജി, ഇബ്രാഹിം ഹാ...
Local news

സമസ്ത സ്ഥാപക ദിന സംഗമം സംഘടിപ്പിച്ചു

മൂന്നിയൂര്‍ : സമസ്ത സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചുഴലി യൂണിറ്റ് എസ്‌കെഎസ്എസ്എഫ്, എസ് വൈ എസ്, എസ്‌കെഎസ്ബിവി സ്ഥാപക ദിന സംഗമം സംഘടിപ്പിച്ചു. പരിപാടി മഹല്ല് ഖത്വീബ് ശംസുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദ് അധ്യക്ഷനായി. മഹല്ല് ട്രഷറര്‍ കുന്നുമ്മല്‍ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. ഹംസ ബാഖവി, ജവാദ് ചുഴലി പ്രഭാഷണം നിര്‍വഹിച്ചു. ക്വിസ് മത്സരം, പ്രബന്ധരചന, പതാക നിര്‍മ്മാണം എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമസ്ത ഡോക്യുമെന്ററി പ്രദര്‍ശനവും അരങ്ങേറി. മുഹമ്മദ് മുസ്ലിയാര്‍,ഗഫൂര്‍ ഫൈസി, മുസ്തഫ ഫൈസി, മുസമ്മില്‍ ദാരിമി, കബീര്‍ ഹുദവി, റിഷാദ് അഹമ്മദ്, ടി. സൈദു, കെ. അബ്ദു,കെ. കെ മജീദ്, ഇഖ്ബാല്‍, ജവാദ് ചുഴലി, കുന്നുമ്മല്‍ ആശിഖ്, അമീര്‍ സുഹൈല്‍,റിസ് വാന്‍, അലവിക്കുട്ടി, നാസര്‍, റാഫി, എന്നിവര്‍ നേതൃത്വം നല്‍കി. മൂന്നിയൂര്‍ റെയിഞ്ച് സുന്നി ബാലവേദി ജ...
Local news

തൃക്കുളം ഗവ.വെൽഫെയർ യുപി സ്കൂളിൽ ഇനി റോബോട്ടിക് സാങ്കേതിക വിദ്യ പരിശീലനം

തിരൂരങ്ങാടി : തൃക്കുളം ഗവൺമെൻ്റ് വെൽഫെയർ യുപി സ്കൂളിൽ റോബോട്ടിക് സാങ്കേതിക വിദ്യ പരിശീലനപദ്ധതി കെ പി എ മജീദ് എം എൽ എ ഉദ്ഘാടനം ചെയ്തു. തിരൂർ ഡയറ്റ് മേൽനോട്ടം വഹിക്കുന്ന പദ്ധതിക്ക് വാൽകരൂ ഫൗണ്ടേഷൻ ൻ്റെ സാമ്പത്തിക സഹായത്താൽ ഡീ ലീഡ് ഇൻ്റർനാഷണൽ ആണ് പരിശീലനം നൽകുന്നത്.തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കഴിഞ്ഞ വർഷം എൽ എസ് എസ് , യു എസ് എസ് ജേതാക്കളായ കുട്ടികളെ ഉപഹാരം നൽകി അനുമോദിച്ചു.തിരൂരങ്ങാടി മുനിസിപ്പാലിറ്റി സ്കൂളിന് അനുവദിച്ച സ്മാർട്ട് ക്ലാസ്സ് റൂമിൻ്റെ ഉദ്ഘാടനം ചെയർമാൻ നിർവഹിച്ചു.എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്കൂളിന് ലഭിച്ച ചൈൽഡ് ഫ്രൻഡ്ലി ഫർണിച്ചർ സമർപ്പണ ചടങ്ങും നടന്നു.ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാന്മാരായ ഇഖ്ബാൽ കല്ലിങ്ങൽ , ഇസ്മായിൽ സി പി എന്നിവരും കൗൺസിലർമാരായ ജയശ്രീ എം പി , അലി സി എം എന്നിവരും സംബന്ധിച്ചു.വാൽകരൂ ഫൗണ്ടേഷൻ സി എസ് ആർ ഹെഡ് സുമി ബി...
Local news

കുളത്തില്‍ മുങ്ങിത്താഴ്ന്ന വിദ്യാര്‍ത്ഥിനിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ശസിന്‍ മുഹമ്മദിന് നാഷണല്‍ സ്‌കൂളിന്റെ ആദരം

ചെമ്മാട്: കുളത്തില്‍ മുങ്ങിത്താഴ്ന്ന വിദ്യാര്‍ത്ഥിനിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ചെമ്മാട് നാഷണല്‍ സ്‌കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി ശസിന്‍ മുഹമ്മദിനെ അധ്യാപകര്‍ അനുമോദിച്ചു. കൊടിഞ്ഞി കടുവാളൂര്‍ സ്വദേശി ഒറ്റത്തിങ്ങല്‍ സിദ്ധീഖിന്റെ മകള്‍ പതിനഞ്ചുകാരിയായ മുസ്ലിഹയെയാണ് ശസിന്‍ അടങ്ങുന്ന മൂവര്‍ സംഘം രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച ഉച്ചക്ക് പന്ത്രണ്ടിന് കൊടിഞ്ഞി കടുവാളൂര്‍ കുറ്റിയത്ത് കുളത്തിലായിരുന്നു അപകടം നടന്നത്. കുട്ടികള്‍ കുളത്തില്‍ കുളിച്ചു കൊണ്ടിരിക്കെ സമീപത്തെ വീടിന്റെ അടുക്കളയുടെ ഭാഗവും മുറ്റത്തെ ചുമരും തകര്‍ന്ന് കുളത്തില്‍ പതിക്കുകയായിരുന്നു. ചുവരിന്റെ കല്ല് തലയില്‍ വീണ് പരിക്കുപറ്റിയ മുസ്ലിഹ പതിനഞ്ച് മീറ്ററോളം ആഴമുള്ള കുളത്തിലേക്ക് താഴ്ന്നു. ഇതുകണ്ട മൂവര്‍ സംഘം ആഴത്തില്‍ ചെന്ന് മുസ്ലിഹയെ പിടിച്ച് കരയിലെത്തിച്ചു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മുസ്ലിഹയ...
Local news

അറബിക് ക്ലബ്ബ് ഉദ്ഘാടനം, പതിപ്പ് പ്രകാശനം, സമ്മാനദാനം എന്നിവ നടന്നു

പെരുവള്ളൂർ : ചാത്രത്തൊടി എ.കെ.എച്ച് എം.യു.പി.സ്ക്കൂൾ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനവും ക്ലബ്ബിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. മലപ്പുറം ഇൻസ്പക്ടർ മുസ്‌ലിം ഗേൾസ് ഓഫീസർ കെ.ടി മിന്നത്ത് ടീച്ചർ അറബിക് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ അറബി ഭാഷയോടുള്ള താൽപ്പര്യം വളർത്താൻ സഹായിക്കുമെന്നും മിന്നത്ത് ടീച്ചർ ഊന്നിപ്പറഞ്ഞു. തുടർന്ന്, ക്ലബ്ബിന്റെ ഈ വർഷത്തെ പതിപ്പ് പ്രകാശനം ചെയ്തു. പതിപ്പിന്റെ ഉള്ളടക്കത്തെക്കുറിച്ചും വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഇതിനുള്ള പങ്കിനെക്കുറിച്ചും അവർ സംസാരിക്കുകയുണ്ടായി. വിവിധ പഠന-കലാപരമായ മത്സരങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം ചടങ്ങിൽ വെച്ച് നടന്നു. വിദ...
error: Content is protected !!