Sunday, April 12

Local news

കൊടിഞ്ഞി ജിഎംയുപി സ്കൂളിൽ യോഗാദിനം ആചരിച്ചു
Local news

കൊടിഞ്ഞി ജിഎംയുപി സ്കൂളിൽ യോഗാദിനം ആചരിച്ചു

കൊടിഞ്ഞി ജി എം യു പി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. കോർമാന്തല എ എം യു പി സ്കൂൾ പ്രധാനധ്യാപകൻ ആർ ശ്രീകുമാർ മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു . തുടർന്ന് യോഗ അഭ്യാസവും പരിശീലനവും നടന്നു. കായിക അധ്യാപകൻ പി. അബൂബക്കർ സിദ്ധിക്ക് നേത്യത്യം നൽകി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ... https://chat.whatsapp.com/IDCu5SAwZfUJm9wogFNqt7 സന്തോഷ്‌ ട്രോഫി ഫുട്ബാൾ പ്രവചന മത്സര വിജയികൾക്ക് ടൌൺ ടീം ക്ലബ് സമ്മാന വിതരണം നടത്തി. പ്രധാന അധ്യാപിക ടി.ജി. അനിത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ടി.കെ. അബ്ദുറഹമാൻ മാസ്റ്റർ അധ്യക്ഷൻ ആയിരുന്നു. പി.കെ. ശശികുമാർ മാസ്റ്റർ, പി.മുംതാസ് ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. പി. മധുസൂധനൻ മാസ്റ്റർ നന്ദിയും പറഞ്ഞു...
Local news

ഡോക്ടർമാർ അവധിയിൽ: മുസ്ലിം ലീഗ് ആശുപത്രിയിലേക്ക് മാർച്ച് നടത്തി

നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ആശുപത്രി കവാടത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ച് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്്‌ലിംലീഗ് വൈസ് പ്രസിഡന്റ് ഊര്‍പ്പായി മുസ്തഫ അധ്യക്ഷനായിരുന്നു.നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കുക, ജിവനക്കാരുടെ കുറവ് പരിഹരിക്കുക, ഇടത് സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നി ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. നാല് ഡോക്ടര്‍മാരുണ്ടായിരുന്ന നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇപ്പോള്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. വൈകീട്ട് ആറ് മണി വരെ പ്രവര്‍ത്തിക്കേണ്ട അശുപത്രിയുടെ പ്രവര്‍ത്തനം ഡോക്ടര്‍മാരില്ലാത്തത...
Local news

വാളക്കുളം ഹൈസ്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു

വാളക്കുളം: ഏറ്റവുമധികം വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുമേനി നേടിയ വിദ്യാലയങ്ങളിൽ സംസ്ഥാന തലത്തിൽ നാലാം സ്ഥാനം നേടിയ വാളക്കുളം കെ.എച്ച്.എം.എച്ച്. എസ്.എസ് വിക്ടറി ഡേ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങ് മുൻ മലപ്പുറം എം.എസ്.പി കമാൻഡന്റ് യു. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. കരിയർ തെരഞ്ഞെടുക്കുമ്പോൾ വിദ്യാർത്ഥികളുടെ അഭിരുചിക്കാണ് മുഖ്യപരിഗണന നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു . മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. പിടിഎ പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി വിദ്യാഭ്യാസ ഓഫീസർ സൈദലവി മങ്ങാട്, പ്രഥമാധ്യാപകൻ കെ.ടി അബ്ദുല്ലത്തീഫ്, മാനേജർ ഇ.കെ അബ്ദുറസാഖ്, എം.പി. കുഞ്ഞി മൊയ്തീൻ, അബ്ദുറഹ്മാൻ മച്ചിങ്ങൽ, ശരീഫ് വടക്കയിൽ, ഷംസുദ്ദീൻ പൂക്കിപ്പറമ്പ്, ഇല്യാസ് കുണ്ടൂർ, പി.കെ മുഹമ്മദ് ബഷീർ, സജിത്ത്.കെ.മേനോൻ തുടങ്ങിയവർ സംസാരിച്ചു....
Local news

കേന്ദ്ര സർക്കാർ രാഹുൽ വേട്ട: കോണ്ഗ്രസ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

നന്നമ്പ്ര: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പകപോക്കൽ രാഷ്ട്രീയം കളിക്കുന്നതിനെതിരേ നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിഞ്ഞി സെൻട്രൽ ബസാർ പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. ധർണാ സമരം ജില്ലാ യുത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാജി പച്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാഫി പൂക്കയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് ഭാരവാഹികളായ UV അബ്ദുൽ കരിം , അനിൽകുമാർ , ഭാസ്കരൻ പുല്ലാണി ,മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അബ്ദുസലാം നിലങ്ങത്ത് , ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡൻറ് പി കെ എം ബാവ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി പി മുനീർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ,ഷഫീഖ് ചമ്മട്ടി എന്നിവർ സംസാരിച്ചു . മണ്ഡലം ജനറൽ സെക്രട്ടറിമാരായ മുജീബ് കുണ്ടുർ സ്വഗതവും സകരിയ മറ്റത്ത് നന്ദിയും പറഞ്ഞു പരിപാടിയിൽ നിരവധി കോൺഗ്രസ് യുത്ത് കോൺഗ്രസ് നേതാക്കളും പ്രവത്തകരും സബന്ധിച്ചു . ധർണ്ണക്ക് മുമ്പ...
Local news

തിരൂരങ്ങാടിയിൽ സ്പോർട്സ് അക്കാദമി പ്രവർത്തനം തുടങ്ങി

തിരൂരങ്ങാടി : യുവാക്കൾക്കും വിദ്യാർഥികൾക്കും കായികരംഗത്ത് സൗജന്യ പരിശീലനം നൽകുന്നതിനും മികച്ച താരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ട് തിരൂരങ്ങാടി സ്‌പോർട്‌സ് അക്കാദമി (ടി.എസ്.എ.) രൂപവത്കരിച്ചു. തിരൂരങ്ങാടിയിലെ പഴകാല ഫുട്‌ബോൾ പ്രതാപം വീണ്ടെടുത്ത് മികച്ച ഫുട്‌ബോൾ ടീം രൂപവത്കരിക്കുന്നതിനും സ്‌പോർട്‌സ് അക്കാദമി മുൻകൈയെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഫുട്‌ബോളിന് പുറമെ മറ്റു കായിക വിനോദവും പ്രോത്സാഹിപ്പിക്കും. കുട്ടികൾക്ക് പരിശീലനവും നൽകും. അരിമ്പ്ര സുബൈർ, മുനീർ കൂർമത്ത് ,അബ്ദുൽ കലാം കാരാടൻ, സി എച്ച് ഖാലിദ്, തയ്യിൽ ബശീർ ,സംശുദ്ധീൻ പള്ളിയാളി, അബ്ദുൽ റസാഖ് പാലക്കൽ, ഫൈസൽ കാരാടൻ, എം എൻ ശിഹാബ് എന്നിവർ പറഞ്ഞു....
Local news

മുന്നിയൂരിൽ കര്‍ഷകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

തിരൂരങ്ങാടി : വിള ഇന്‍ഷൂറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷന്‍ ഹനീഫ ആച്ചാട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി വിള ഇന്‍ഷൂറന്‍സ്, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് തുടങ്ങിയ പദ്ധതികളെ കുറിച്ച് കര്‍ഷകര്‍ക്ക് പരിശീലനത്തിലൂടെ ബോധവല്‍ക്കരണം നല്‍കി. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.പി സുബൈദ അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജാസ്മിന്‍ മുനീര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ശംസുദ്ധീന്‍ മണമ്മല്‍, ചാന്ത് അബ്ദുസ്സമദ്, പി.പി സഫീര്‍, സി.ഡി.എസ് പ്രസിഡന്റ് വി.കെ ഷരീഫ, കൃഷി ഒാഫീസര്‍ രേഷ്മ, കൃഷി വകുപ്പ് ജീവനക്കാരായ ശ്രീജ, ധന്യ, നൗഫീദ, ശ്രുതി എന്നിവര്‍ സംസാരിച്ചു....
Local news

“ഇല്ലാ വായന മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ”

തിരൂരങ്ങാടി: വായന വാരാചരണത്തിന്റെ ഭാഗമായി വായനയെ ശാക്തീകരിക്കാൻ വീടുകൾ കയറിയിറങ്ങി പ്രസംഗം നടത്തി ശ്രദ്ധേയമാവുകയാണ്പുകയൂർ ജി.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ.വായനയുടെ പ്രാധാന്യത്തെ കുറിച്ച് മലയാളം, ഇംഗ്ലീഷ്, അറബി തുടങ്ങി വിവിധ ഭാഷകളിൽ കുട്ടികൾ സംസാരിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ... https://chat.whatsapp.com/GazIjUwn6jZ29jmkCqxHYn കുട്ടിപ്രസംഗകരെ ശ്രവിക്കാൻ രക്ഷിതാക്കളും നാട്ടുകാരുംഅടക്കം ധാരാളം പേരെത്തി. പ്രഥമാധ്യാപിക എം.ശൈലജ വായന ദിന സന്ദേശം കൈമാറി. വായന വാരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിക്കും. അധ്യാപകരായ ഷമീന, ഷാക്കിർ, മുനീറ, നഹീമ എന്നിവർ നേതൃത്വം നൽകി....
Local news

പ്രവാചക നിന്ദ: മുന്നിയൂർ ചിനക്കൽ മഹല്ല് പ്രതിഷേധ മാർച്ച് നടത്തി

മൂന്നിയൂർ : ആർ എസ് എസ് ഫാസിസ്റ്റ പ്രവാചക നിന്ദ പ്രതികളെ അറസ്റ്റു ചെയ്യുക, ബുൾഡോസർ രാജ് അവസാനിപ്പിക്കുക, ആവശ്യങ്ങളുന്നയിച്ച് മഹല്ല് കമ്മറ്റിയുടെ കീഴിൽ പ്രതിഷേധ മാർച്ച് നടത്തി. ചിനക്കൽ മദ്രസ്സയിൽ നിന്ന് തുടങ്ങി ആലിൻചുവട് ജങ്ഷൻ വഴി മദ്രസ്സയിൽ സമാപിച്ചു. പ്രതിഷേധ മാർച്ചിന് മഹല്ല് പ്രസിഡന്റ് സയ്യിദ് സലീം ഐദീദ് തങ്ങൾ, ഹംസ ഹാജി പരാടൻ, മുഹമ്മദ് ഹാജി എരണിക്കൽ, അബ്ദുല്ല കോയ ഹാജി, അബ്ദുൽ ഖാദർ ഹാജി, മൂസ ഹാജി ചോനാരി, കുഞ്ഞാലൻ ഹാജി, അൻവർ സാദാത്ത്, മാളിയേക്കൽ ഹമീദ്, ആലി ഹാജി മുട്ടിചിറക്കൽ മഹല്ല് ഭാരവാഹികൾ, മദ്രസ്സ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി....
Local news

കുന്നുംപുറം നഗര ആരോഗ്യ കേന്ദ്രം അർബൻ പോളി ക്ലിനിക്കായി ഉയർത്തും: മന്ത്രി വി. അബ്ദുറഹിമാൻ 

താനൂർ കുന്നുംപുറത്ത് സ്ഥിതി ചെയ്യുന്ന നഗര ആരോഗ്യ കേന്ദ്രം അർബൻ പോളി ക്ലിനിക്കായി ഉയർത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ  പറഞ്ഞു. ഓഫീസിന്റെ പ്രവർത്തനം ഓഗസ്റ്റിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അർബൻ പോളി ക്ലിനിക്ക് ആയി ഉയത്തുന്നതിനാവശ്യമായ സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടമാണ് കുന്നുംപുറത്ത് പ്രവൃത്തി പുരോഗമിക്കുന്നത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷവും, എൻഎച്ച്എം ഫണ്ടിൽ നിന്നും 30 ലക്ഷവും ഉപയോഗിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. മതിയായ സൗകര്യം ഇല്ലാത്തതുകാരണമായിരുന്നു ഇതുവരെ പുരോഗതി പ്രാപിക്കാതിരുന്നത്. വർഷങ്ങളായി വാടകക്കെട്ടിടത്തിലാണ് ആരോഗ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയതോടെ ദേശീയ ആരോഗ്യ മിഷൻ ഉദ്യോഗസ്ഥർ കേന്ദ്രം സന്ദർശിച്ച് അർബൻ പോളി ക്ലിനിക്ക് ആയി ഉയർത്താനുള്ള നടപടി സ്വീകരിച്ചു.  അർബൻ പോളി ക്ലിനിക്ക് ആയി ഉയർത്തുന്ന...
Local news

ഭരണസമിതി അറിയാതെ തിരൂരങ്ങാടിയിൽ മാലിന്യം കൊണ്ടുപോകുന്നതിനുള്ള കരാർ ഇരട്ടി തുകക്ക് മറ്റൊരു ഏജൻസിക്ക് നൽകിയെന്ന്

തിരൂരങ്ങാടി നഗരസഭയില്‍ ഹരിത കര്‍മസേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന കരാര്‍ മാറ്റി നല്‍കിയതിനെ ചൊല്ലി വിവാദം. ഇതുവരെ മാലിന്യങ്ങള്‍ കൊണ്ടു പോയിരുന്ന ഏജന്‍സിയെ മാറ്റി പകരം മറ്റൊരു ഏജന്‍സിക്ക് നല്‍കിയതാണ് വിവാദമായത്. മാത്രമല്ല, നിലവിലെ ഏജന്‍സിക്ക് നല്‍കിയിരുന്ന തുകയുടെ ഇരട്ടിയിലേറെ തുകയാണ് പുതിയ ഏജന്‍സിക്ക് നല്‍കുന്നത്. നഗരസഭ ഭരണ സമിതിയെ അറിയിക്കാതെ ചുമതലയുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് പുതിയ കരാര്‍ നല്‍കിയത്. പുതിയ ഏജന്‍സി ഒരു ലോഡ് മാലിന്യങ്ങള്‍ കൊണ്ടുപോകുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞ ശേഷമാണ് ഭരണ സമിതി അറിയുന്നതെന്നതാണ് കൗതുകം. അതേ സമയം, നഗരസഭാധ്യക്ഷന്‍ ഇതിന് മുന്‍കൂര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിച്ച് ഒപ്പു വെപ്പിച്ചതാണെന്നാണ് ഭരണസമിതി പറയുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ... https://chat.whatsapp.com/HjIezOzQ5qlHzkErrCmArF പ്ലാസ്റ്റിക്, ചെരിപ്പ്,...
Local news

വ്യാപാരി വ്യവസായി 10 ലക്ഷം രൂപയുടെ ധനസഹായം നൽകി

തിരൂരങ്ങാടി: ചെമ്മാട് യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ ബോഡി നടന്നു. പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഷാദ് സിറ്റി പാര്‍ക്ക് (പ്രസി.) സൈനുല്‍ ആബിദ് ഉള്ളാട്ട് (ജ.സെ), അബ്ദുൽ അമര്‍ മനരിക്കൽ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/CAqF3LhTkJb3CjMDGma0mD ജില്ലാ ജനറല്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ നൗഷാദ് അധ്യക്ഷനായി. തഹസീല്‍ദാര്‍ പി ഒ സാദിഖ്, താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. പ്രഭുദാസ്, ജോ.ആര്‍ടി.ഒ എം.പി.അബ്ദുൽ സുബൈർ, ഗായകന്‍ കെ.ടി. അബ്ദുല്‍ ഹഖ്, പഴയ കച്ചവടക്കാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പത്ത് ലക്ഷം രൂപയുടെ ധനസഹായ വിതരണം കെ.പി.എ മജീദ് എം.എല്‍.എ നിര്‍വ്വഹിച്ചു. നറുക്കെടുപ്പ് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു....
Local news

എസ്എസ്എൽസി: മികച്ച വിജയവുമായി കൊടിഞ്ഞി എംഎഎച്ച്എസ്എസ്

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച നേട്ടവുമായി കൊടിഞ്ഞി എം എ ഹയർ സെക്കണ്ടറി സ്കൂൾ. പതിനാലാം തവണയും 100 % വിജയം നേടി. 30 പേർ ഫുൾ എ പ്ലസ് നേടി. 6 പേർ ഒന്നിലൊഴികെ ബാക്കി 9 എ പ്ലസ് നേടി. വിജയികളെയും അധ്യാപകരെയും പി ടി എ യും മാനേജ്‌മെന്റും അഭിനന്ദിച്ചു.
Local news

ദുരന്തമുഖങ്ങളിൽ രക്ഷകരാവാൻ തിരൂരങ്ങാടിയിൽ ഇനി ഭഗത് സിംഗ് യൂത്ത് ഫോഴ്സും

തിരൂരങ്ങാടി: ദുരന്തമുഖങ്ങളിൽ രക്ഷകരാവാൻ ഭഗത് സിംഗ് യൂത്ത് ഫോഴ്സിന് എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി രൂപം നൽകി. എ.ഐ.വൈ.എഫ് സംസ്ഥാനത്ത് ആകമാനം ഈ ഉദ്യമത്തിന് നേതൃത്വം നൽകി വരുന്നു. കമ്മിറ്റി രൂപീകരണ യോഗം ഭഗത് സിംഗ് യൂത്ത് ഫോഴ്സ് സംസ്ഥാന കമ്മിറ്റി അംഗം യൂസുഫ് കലയത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വിവേക് എം സ്വാഗതവും, മേഖല പ്രസിഡന്റ് സഭിലാഷ് അധ്യക്ഷവും വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങൾ, മുംതാസ് കെ.വി തുടങ്ങിയവർ സംസാരിച്ചു. കമ്മിറ്റി ഭാരവാഹികളായി മുസ്തഫ മാളിയേക്കൽ (ക്യാപ്റ്റൻ)ശാഫി വി പി, മണി. എ എന്നിവരെ (വൈസ്: ക്യാപ്റ്റൻ) എന്നിവരടങ്ങുന്ന 10 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു....
Local news

ജനതാദൾ (എസ്) ജനാധിപത്യ സംരക്ഷണ സംഗമം നടത്തി

തിരൂരങ്ങാടി: "മുറിയരുത്… മുറിക്കരുത് എൻ്റെ ഇന്ത്യയെ " എന്ന പ്രമേയത്തിൽ ജനതാദൾ (എസ്) മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സംഗമം സംസ്ഥാന സെക്രട്ടറി കെ.വി.ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കെ.സി.നാസർ അധ്യക്ഷത വഹിച്ചു. സലാം തച്ചറക്കൽ, സി.പി.ഗുഹരാജ്, സൽമ പള്ളിയാളി, അഹമ്മദ് ഹുസൈൻ മൂന്നിയൂർ, സി.പി.ലത്തീഫ് , യാക്കൂബ് കെ.ആലുങ്ങൽ, തൃക്കുളം കൃഷ്ണൻ കുട്ടി, കുഞ്ഞാലൻ വെന്നിയൂർ, മൊയ്തീൻ കുട്ടി പാറപ്പുറം, നിയാസ് അഞ്ചപ്പുര, യു.ഷാജി മുങ്ങാത്തംതറ, മനാഫ് താനൂർ സംസാരിച്ചു....
Local news

എസ് എസ് എഫ് നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് ഈസ്റ്റ് നന്നമ്പ്രയിൽ

എസ് എസ് എഫ് നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് 2022 ജൂലൈ 23, 24 തീയതികളിൽ ഈസ്റ്റ്‌ നന്നമ്പ്രയിൽ വെച്ച് നടത്താൻ തീരുമാനിച്ചു.തെയ്യാല റൈഞ്ച് അധ്യക്ഷൻ സയ്യിദ് മുഹമ്മദ്‌ കോയ ജിഫ്‌രി ചീർപ്പിങ്ങലാണ് പ്രഖ്യാപനം നടത്തിയത്. സ്വാഗത സംഘം ചെയർമാനായി സമസ്ത ജില്ല മുശാവറ അംഗം കൊടാശ്ശേരി മുഹമ്മദ്‌ കുട്ടി ഫൈസിയെയും കൺവീനറായി ശൗക്കത്ത് ടി പി യെയും ഫിനാൻസ് കൺവീനറായി മൊയ്‌തീൻ കുട്ടി മാസ്റ്ററെയും യോഗം തിരഞ്ഞെടുത്തു. പ്രഖ്യാപന സംഗമത്തിൽ എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുബശ്ശിർ ടി പി, കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ്‌ അബ്ദുറഹിമാൻ സഅദി, തുടങ്ങിയവർ സംബന്ധിച്ചു. സാഹിത്യോത്സവ് സമിതി ചെയർമാൻ ശഹീർ മുസ്‌ലിയാർ സ്വാഗതവും സെക്ടർ പ്രസിഡന്റ്‌ സ്വഫ്‌വാൻ സുഹ്‌രി നന്ദിയും പറഞ്ഞു....
Local news

മുന്നിയൂർ ജലനിധി ഈ മാസം സമർപ്പിക്കുമെന്ന് പ്രസിഡന്റ്

മൂന്നിയൂർ: പഞ്ചായത്തിലെ ജലനിധി കുടിവെള്ള പദ്ധതിയുടെ വാർഡ് തല പ്രസിഡണ്ട് , സെക്രട്ടറി, ട്രഷറർ, പഞ്ചായത്ത് തല കമ്മറ്റി ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി ഉദ്ഘാടനം ചെയ്തു. മൂന്നിയൂര്‍ പഞ്ചായത്തില്‍ 6000 ത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന ജലനിധി പദ്ധതി ഈ മാസം അവസാനം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. നിലവില്‍ പൂര്‍ത്തീകരിച്ച വര്‍ക്കുകളില്‍ വാര്‍ഡില്‍ നിന്നുള്ള പരാതികള്‍ പ്രശ്നങ്ങള്‍ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ യോഗം വിശദമായി ചര്‍ച്ച ചെയ്തു. പരമാവധി ഗുണഭോക്താക്കള്‍ക്ക് വെള്ളം ഉറപ്പ് വരുത്തിയ ശേഷമാണ് ഉദ്ഘാടനം ഉണ്ടാവുക എന്നും ഇനിയുള്ള ദിവസങ്ങളില്‍ അതിന് വേണ്ട പരിശ്രമങ്ങള്‍ നടത്തുമെന്നും യോഗം തീരുമാനിച്ചു. ജലനിധി ഉദ്ഘാടനത്തിന് മുമ്പായി വാര്‍ഡ് തലത്തില്‍ ഗുണഭോക്താക്കളെ യോഗം കൂടാനും തീരുമാനിച്ചു. യോഗ...
Accident, Local news

നിയന്ത്രണം വിട്ട കാർ ചെറുമുക്ക് പാടത്തേക്ക് മറിഞ്ഞു

ചെറുമുക്ക്: നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവർ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ചെറുമുക്ക് - തിരൂരങ്ങാടി റോഡിൽ പള്ളിക്കത്താഴത്ത് ആണ് സംഭവം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക.. https://chat.whatsapp.com/DLOpOas9WojCUSboxG2rUs റോഡിന്റെ സുരക്ഷാ മതിലിൽ ഇടിച്ച ശേഷം താഴേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന 2 തെന്നല സ്വദേശികളും ഒരു തലപ്പാറ സ്വദേശിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വണ്ടി പിന്നെ ക്രയിൻ ഉപയോഗിച്ചു വയലിൽ നിന്നെടുത്തു. ട്രോമ കെയർ പ്രവർത്തകരായ ശാഫി MNR, നൗഫൽ ട്രോമാകെയർ , അലി KC,റഷാദ്., ബാപ്പുട്ടി തുടങ്ങിയവർ നേതൃത്വം കൊടുത്തു...
Local news

പി എസ് എം ഒ കോളേജിൽ പരിസ്ഥിതി-വന്യജീവി ഫോട്ടോ എക്സിബിഷനും ബോധവൽക്കരണവും നടത്തി

തിരൂരങ്ങാടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പി.എസ്.എം.ഒ കോളേജിൽ പരിസ്ഥിതി-വന്യജീവി ഫോട്ടോ എക്സിബിഷനും ബോധവൽക്കരണവും നടത്തി.പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിപാടി കോളേജ് പ്രിൻസിപ്പാൾ ഡോ. കെ അസീസ് ഉദ്ഘാടനം ചെയ്തു.പി.എസ്.എം.ഒ കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനും വന്യജീവി ഫോട്ടോഗ്രാഫറുമായ പി. കബീറലിയുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.എക്സിബിഷൻ്റെ ഭാഗമായി നടത്തിയ ബോധവൽക്കരണ പരിപാടിയിൽ പി. കബീറലി വിദ്യാർത്ഥികളുമായി സംവദിച്ചു. ഭൂമിത്ര സേന ക്ലബ് സ്റ്റുഡൻ്റ് കോർഡിനേറ്ററായ ആയിശ നദ അദ്ധ്യക്ഷം വഹിച്ചു. വിദ്യാർത്ഥികളായ ജയസൂര്യ, ജന എന്നിവർ സ്വാഗതവും നന്ദിയും അറിയിച്ചു....
Education, Kerala, Local news

പ്രവേശനോത്സവം നടത്തി ചേറൂർ MU മദ്രസ്സ കമ്മറ്റി

പ്രവേശനോത്സവം നടത്തിചേറൂർ :MU മദ്രസ്സ കമ്മറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന SEEDS PRE SCHOOL (TREND AFFILIATION)പ്രവേശനോത്സവ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.ഇസ്മായിൽ ഫൈസി കിടങ്ങയം അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കണ്ണാമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് UM ഹംസ മുഖ്യ അഥിതി യും ജില്ലാപഞ്ചായത്ത് മെമ്പർ പുളിക്കൽ സമീറ രക്ഷിതാക്കൾ ക്കുള്ള മോട്ടിവേഷൻ ക്ലാസ്സ്‌ നൽകി....
Local news

അധികാരികളുടെ വകയായി ഇവിടെയുണ്ട് കൊതുക് വളർത്ത് കേന്ദ്രം !

പരപ്പനങ്ങാടി : ലക്ഷങ്ങൾ ചിലവഴിച്ച് റോഡ് നവീകരണത്തോടൊപ്പം നിർമ്മിച്ച ഓട കൊതുക് വളർത്താനും മാലിന്യ നിക്ഷേപത്തിനുമാണോ? നഗരസഭയിലെ 15ാം ഡിവിഷൻ സ്റ്റേഡിയം റോഡ് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടുപയോഗിച്ച് നവീകരണം നടത്തിയപ്പോഴാണ് മുന്നൂറോളം മീറ്റർ നീളത്തിൽ ഓട നിർമ്മിച്ചത്. സ്റ്റേഡിയം റോഡ് കുറുകെ വെട്ടിപ്പൊളിച്ച് ഓവുപാലം നിർമ്മിച്ച് സ്വകാര്യ വ്യക്തിയുടെ മധുരം കാട് പാടശേഖരത്തിലേക്കായിരുന്നു വെള്ളമൊഴുക്കിവിടുന്നതിനുള്ള സംവിധാനമൊരുക്കിയിരുന്നത്. അനുമതി വാങ്ങിയില്ലെന്നും പാടശേഖരത്തിലേക്ക് മാലിന്യങ്ങൾ വന്ന് നിറയുമെന്ന കാരണവും നിരത്തി ഓവു പാലം കോൺക്രീറ്റ്ചെയ്ത് അടച്ചതിനാൽ വെള്ളമൊഴുക്ക് തടസ്സപ്പെടുകയും ചെയ്ത ജോലി പാഴാവുകയും. ഓടയിൽ മാലിന്യങ്ങളും കൊതുകുകളും നിറഞ്ഞിരിക്കുകയുമാണ്. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികളെന്ന് സി.ഇസ്മായിൽ, യു ഉണ്ണിക്കൃഷ്ണൻ, എം.പി. ഷറഫുദ്ധീൻ, ക...
Local news

മമ്പുറം കുടുംബശ്രീ പെൺവിരുന്ന് നവ്യാനുഭവമായി

എആർ നഗർ: സ്ത്രീകളെ സ്വയം പര്യാപ്തരാക്കി വാർഡിൽ സ്ത്രീ സംരംഭകരെ വാർത്തെടുക്കുക, പുതിയ തൊഴിൽ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ മമ്പുറം പത്തൊമ്പതാം വാർഡ് കുടുംബശ്രീ നടത്തിയ പെൺവിരുന്ന് പുതിയ അനുഭവമായി. പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാവുങ്ങൽ ലിയാകത്തലി ഉദ്ഘാടനം നിർവഹിച്ചു.. വാർഡ് മെമ്പർ ജുസൈറ മൻസൂർ അധ്യക്ഷത വഹിച്ചു. 20 വർഷമായി അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിൽ സേവനമനുഷ്ടിച്ച കുടുംബശ്രീ ചെയർ പേഴ്സണൽ സൈഫുന്നീസ,14 വർഷമായി സാക്ഷരത പ്രേരകായി തുടരുന്ന ദേവി എന്നവരെ ആദരിച്ചു. വാർഡിൽ എന്നും കുടുംബശ്രീയുമായി സഹകരിക്കുന്ന വാർഡ് മെമ്പർ ജൂസൈറ മൻസൂറിനും CDS മെമ്പർ ജിസിലിക്കും കുടുംബശ്രീ പ്രവർത്തകർ സ്നേഹാദരം നൽകി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജ സുനിൽ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റഷീദ് കൊണ്ടാണത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹനീഫ വാർഡ് മെമ്പ...
Local news

SSF തേഞ്ഞിപ്പലം ഡിവിഷൻ മഴവിൽ സംഘം കഥാസമ്മേളനം സമാപിച്ചു.

പത്താം ക്ലാസിനു ചുവടെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കപ്പെട്ട ഒരിടത്ത് ഒരിടത്ത് മഴവിൽ സംഘം കഥാ സമ്മേളനം നീരോൽപാലം ഹിറാ ക്യാമ്പസിൽ സമാപിച്ചു. സമ്മേളന പ്രചരണ ഭാഗമായി ഡിവിഷനിലെ 67 യൂണിറ്റുകൾ, 7 സെക്ടറുകൾ, മദ്രസകൾ കേന്ദ്രീകരിച്ച് സൈക്കിൾ റാലി, വിളംബര ജാഥ, മഴവിൽ അസംബ്ലി, തുടങ്ങിയ വ്യത്യസ്ത പദ്ധതികളിൽ വിദ്യാർത്ഥികൾ ഭാഗവാക്കായി. സ്വാഗത സംഘം വൈസ് ചെയർമാൻ, ഹിറ മാനേജർ ഷാഹുൽ ഹമീദ് കള്ളിയൻ പതാക ഉയർത്തി. ആൽക്കമി സ്മാർട്ട് ക്ലബ്ബ് അംഗങ്ങൾക്കുള്ള ക്യാമ്പ് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടന്നു. 200 ഓളം പ്രതിനിധികൾ പങ്കെടുത്തു.വിവിധ സെഷനുകൾക്ക് അബ്ദുൽ വാരിസ് മാസ്റ്റർ വെളിമുക്ക്, സുഹൈൽ ഫാളിലി എ.ആർ നഗർ, നിസാമുദ്ദീൻ സഖാഫി ചെട്ടിപ്പടി, മുഹമ്മദ്‌ ഹാരിസ് അദനി ചേലേമ്പ്ര, മുഹമ്മദ്‌ സുഹൈൽ കളിയാട്ടമുക്ക് എന്നിവർ നേതൃത്വം നൽകി. ശേഷം മഴവിൽ സംഘം വിദ്യാർത്ഥികളുടെ പ്രൗഢഗംഭീരമായ, വർണ്ണശബള...
Local news

വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലന പരിപാടിയുമായി തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നീന്തല്‍ പരിശീലന പരിപാടിയുമായി തിരൂരങ്ങാടി നഗരസഭ. നഗരസഭയുടെയും ആക്സിഡന്റ് റെസ്‌ക്യൂ 24&7 കൂരിയാട് ജെംസ് പബ്ലിക് സ്‌കൂള്‍. ട്രോമാകെയര്‍ താലൂക്ക് കമ്മിറ്റി എന്നിവയുടെയും ആഭിമുഖ്യത്തില്‍ സൗജന്യ നീന്തല്‍ പരിശീലന ക്യാമ്പ് തുടങ്ങി.ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം. കൂരിയാട് ജെംസ് പബ്ലിക് സ്‌കൂളിലെ സ്വിമ്മിംഗ് പൂളില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശ്വാസമാകുന്നതാണിത്. ഉദ്ഘാടനം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിപി സുഹ്‌റാബി നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതിഅധ്യക്ഷരായ ഇ.പി ബാവ, സി.പി ഇസ്മായില്‍എം സുജിനി, വഹീദ ചെമ്പ, ജംസ് സ്കൂൾ എം, ഡി ,പി.എം ഷഫാഫ്. ഹഫ്‌സ കാരാടന്‍,ട്രോമാ കെയര്‍ വോളണ്ടീയര്‍ മാരായ റഫീഖ് പരപ്പനങ്ങാടി, സുഹൈബ്,...
Local news

സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

തേഞ്ഞിപ്പലം: ചിത്രാ ഗ്രാമീണവായനശാല , റോട്ടറിക്ലബ് കാലിക്കറ്റ് യൂണിവേഴ്സിറ്റി, അൽറെയ്ഹാൻ കണ്ണാശുപത്രി കൊണ്ടോട്ടിയും- സംയുക്തമായ് സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് റോട്ടേറിയൻ മുഹമ്മദ്ബാബു ഉദ്ഘാടനംചെയ്തു. അൽ റെയ്ഹാൻ പി ആർ ഒ . ജിതേഷ് എ, ഡോ.മുനീർ പി.കെ., ചിത്രാ വായനശാല പ്രസിഡണ്ട് അഡ്വ.കെ.ടി വിനോദ് കുമാർ, സെക്രട്ടറി ഇ.കെ. ദിലീപ് കുമാർ, ചിത്രാ കൾച്ചറൽ സെൻറർ പ്രസിഡണ്ട് ആഷിഖ് സി, സെക്രട്ടറി ശ്രീജിത് വി.പി. എന്നിവർ നേതൃത്വം നൽകി....
Local news

മൂന്നിയൂർ പാറക്കാവ് റോഡിൽ വാഴ വെച്ച് പ്രതിഷേധിച്ചു

മൂന്നിയൂർ പാറേക്കാവ്  അങ്ങാടിയിൽ റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ യുവാക്കൾ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. വലിയ വലിയ കുഴികൾ കാരണം ദിവസവും ഒരുപാട്  അപകടങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്.  അധികാരികൾ ഇതിനെതിരെ ഒരു നടപടിയും എടുക്കാത്തതിൽ  പ്രതിഷേധിച്ചു നാട്ടുകാർ വാഴ വെച്ച് പ്രതിഷേധിച്ചു. അധികാരികൾ ഇതിനൊരു പരിഹാരം കാണുന്നതുവരെ പ്രതിഷേധം തുടർന്നുകൊണ്ടിരിക്കുമെന്നും അറിയിച്ചു. നാട്ടുകാരായ സമീർ ചോനാരി, ഷാഫി പറമ്പിൽ, നൗഷാദ്, അനീസ്, സൈദലവി, മുസമ്മിൽ, ഷെരീഫ്, വൈശാഖ്, സഫവാൻ, റിയാസ് എന്നിവർ നേതൃത്വം നൽകി....
Local news

പാലത്തിങ്ങൽ പള്ളിപ്പടിയിൽ സി.സി.ടി.വി. കാമറകള്‍ സ്ഥാപിച്ചു

തിരൂരങ്ങാടി: കടലുണ്‌ടിപ്പുഴയിലും റോഡ്‌പരിസരങ്ങളിലും മാലിന്യം തള്ളുന്നത്‌ അടക്കമുള്ള സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭ സി.സി.ടി.വി. കാമറകള്‍ സ്ഥാപിച്ചു. ഒന്നാം ഡിവിഷന്‍ പള്ളിപ്പടിയില്‍ പാലത്തിങ്ങല്‍ പഴയപാലത്തിന്‌ സമീപമാണ്‌ കാമറകള്‍ സ്ഥാപിച്ചത്‌. നഗരസഭാ ഉപാധ്യക്ഷ സി.പി. സുഹ്‌റാബി ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ ഡിവിഷന്‍ കൗണ്‍സിലർ സമീന മൂഴിക്കല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഇഖ്‌ബാല്‍ കല്ലുങ്ങല്‍, ചെമ്പ വഹീദ, എം.സുജിനി, കൗണ്‍സിലർമാരായ പി.കെ. അബ്‌ദുല്‍ അസീസ്‌, മുസ്‌തഫ പാലാത്ത്‌, ജെ.എച്ച്‌.ഐ . സുഭാഷ്‌ തുടങ്ങിയവർ പങ്കെടുത്തു....
Local news

തിരുരങ്ങാടിവില്ലേജ് വിഭജിക്കണം : സി.പി.ഐ

തിരുരങ്ങാടി മുൻസിപ്പാലിറ്റിയിലെ എക വില്ലേജായ തിരുരങ്ങാടി വില്ലേജിൽ ജനങ്ങൾക്ക് സേവനങ്ങൾ ദ്രുതഗതിയിൽ ലഭ്യമാക്കുന്നതിന് വില്ലേജ്‌വിഭജനം അനിവാര്യമാണെന്ന് സി പി ഐ തിരുരങ്ങാടി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. സമ്മേളനം സ. കെ.പി. ഷൗക്കത്ത് നഗറിൽ (വ്യാപാര ഭവൻഓഡിറ്റോറിയം) ചെമ്മാട് വെച്ച് നടന്നു. CPI മലപ്പുറം ജില്ലാ എക്സികുട്ടീവ് അംഗം സ: എം.പി. തുളസിദാസ് മേനോൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ടി. ഫാറൂഖ് അദ്ധ്യക്ഷം വഹിച്ചു. കെ.വി. മുംതാസ് രക്തസാക്ഷി പ്രമേയവും ഇസ്ഹാഖ് തിരുരങ്ങാടി അനുശോചന പ്രമേയവും അവതരിപ്പിച്ചു. CPI ജില്ലാ എക്സികുട്ടീവ് അംഗംപി.മൈമൂന സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറി ജി.സുരേഷ്കുമാർ ഭാവിപരിപാടികൾ വിശദീകരിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. മൊയ്തീൻ കോയ, ഗിരീഷ് തോട്ടത്തിൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സി.പി.. നൗഫൽ സ്വാഗതവും കെ.ടി.ഹുസൈൻ ന...
Local news

യൂത്ത് കോൺഗ്രസ് വിറക് വിതരണ സമരം നടത്തി

തിരൂരങ്ങാടി: പാചകവാതക വില വർധനക്കെതിരെ നന്നമ്പ്ര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി വെള്ളിയാമ്പുറത്ത് വിറക് വിതരണ സമരം നടത്തി.മണ്ഡലം പ്രസിഡൻ്റ് പി.പി മുനീർ അധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷാഫി പൂക്കയിൽ ഉദ്ഘാടനം ചെയ്തു. സജിത്ത് കാച്ചീരി മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് പ്രസിഡൻ്റ് കെ.പി ഹൈദ്രോസ് കോയ തങ്ങൾ, ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡൻ്റ് പി.കെ എം ബാവ, യു.വി അബ്ദുൽ കരീം, നാസർ അണ്ടിയത്ത്, ഹണീഷ് പുല്ലാണി, ലത്തീഫ് കൊടിഞ്ഞി, അച്ചു നന്നമ്പ്ര, അലി വെള്ളിയമ്പുറം, എന്നിവർ സംസാരിച്ചു. ഷഫീഖ് ചെമ്മട്ടി സ്വാഗതവും കെ.പി ഇബ്രാഹിം നന്ദിയുo പറഞ്ഞു....
Local news

കാത്തിരിപ്പിനൊടുവിൽ നന്നമ്പ്ര കുടിവെള്ള പദ്ധതിക്ക് അംഗീകാരമായി

96.8 കോടി രൂപയുടെ അംഗീകാരം തിരൂരങ്ങാടി: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതിക്ക് അംഗീകാരമായി. നന്നമ്പ്ര പഞ്ചായത്തിലെ എട്ടായിരത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് മുഴുവന്‍ വെള്ളമെത്തിക്കുന്ന പദ്ധതിക്കായി 96.8 കോടി രൂപയുടെ അംഗീകാരമാണ് ഇന്നലെ ചേര്‍ന്ന സ്റ്റേറ്റ് വാട്ടര്‍ സപ്ലൈസ് ആന്‍ഡ് സാനിറ്ററി മിഷന്‍ യോഗം അംഗീകാരം നല്‍കിയത്. കഴിഞ്ഞ രണ്ട് തവണ ചേര്‍ന്ന യോഗവും പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നില്ല. കെ.പി.എ മജീദ് എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.ജല സ്ത്രോസോ വാട്ടര്‍ അതോറിറ്റി കണക്ഷനോ ഇല്ലാത്ത നന്നമ്പ്ര പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതിക്കായി ഏറെക്കാലമായി ശ്രമിക്കുകയായിരുന്നു. പദ്ധതിക്കായി നന്നമ്പ്ര പഞ്ചായത്ത് 52 സെന്റ് സ്ഥലം കൊടിഞ്ഞി ചു്ള്ളിക്കുന്നില്‍ കണ്ടെത്തിയിരുന്നു. കടലുണ്ടി പുഴയിലെ ബാക്കിക്കയത്ത് പമ്പ് ഹൗസ് സ്ഥാപിച്ച് അവി...
Local news

ചെമ്മാട് ബസ് സ്റ്റാൻഡ് പ്രവർത്തന സജ്ജമായി, ഗതാഗത പരിഷ്കരണം ആരംഭിച്ചു

തിരൂരങ്ങാടി: ചെമ്മാട് തിരൂരങ്ങാടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് നാടിന് സമര്‍പ്പിച്ചു. ചെമ്മാട് ടൗണിലെ ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ബസ് സ്റ്റാന്റ് കെ.പി.എ മജീദ് എം.എല്‍.എയാണ് നാടിന് സമര്‍പ്പിച്ചത്. ഉല്‍സവച്ചായയില്‍ നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി.ബസ് സ്റ്റാന്റ് നാടിന് സമര്‍പ്പിച്ചതോടെ ചെമ്മാട് ടൗണില്‍ ഇന്ന് മുതല്‍ ഗതാഗത പരിഷ്‌ക്കരണം നടപ്പിലാക്കി തുടങ്ങി. സിവില്‍ സ്റ്റേഷന്‍ റോഡില്‍ പൂര്‍ണമായും വണ്‍വേയാക്കി. ഇവ നിരീക്ഷിക്കാന്‍ താലൂക്ക് ഓഫീസ് ഗേറ്റിന് മുമ്പില്‍ കാമറകള്‍ സ്ഥാപിക്കും. ഇവ ആര്‍.ടി.ഒ ഓഫീസുമായി ബന്ധിച്ച് പ്രവര്‍ത്തിപ്പിക്കും. താലൂക്ക് ആശുപത്രി ബൈപാസ് റോഡിലെ നിലവിലെ വണ്‍വേ നില നിര്‍ത്തും. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബൈപാസ് വഴി സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കും.പരപ്പനങ്ങാടി, കോഴിക്കോട് ...
error: Content is protected !!