Thursday, September 18

Malappuram

പരപ്പനങ്ങാടി തീരപ്രദേശത്ത് പുലിമുട്ട് നിർമ്മാണത്തിന് തീരുമാനം
Malappuram

പരപ്പനങ്ങാടി തീരപ്രദേശത്ത് പുലിമുട്ട് നിർമ്മാണത്തിന് തീരുമാനം

പരപ്പനങ്ങാടി തീരപ്രദേശത്ത് കടലാക്രമണം ചെറുക്കുന്നതിന് നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്തുന്നതിനും, ആവശ്യമായ സ്ഥലങ്ങളിൽ പുതിയ പുലിമുട്ട് നിർമ്മാണം ആരംഭിക്കുന്നതിനും തീരുമാനമായതായി കെ പി എ മജീദ് എം എൽ എ അറിയിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദ്, ഫിഷറീസ് ആൻഡ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി സജി ചെറിയാനുമായും, കോസ്റ്റൽ ഡെവലപ്മെന്റ് ഏരിയ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ.ഷെയ്ക്ക് പരീത് IAS (Rtd) മായും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഈ പ്രദേശത്ത് ഫിഷറീസ് വകുപ്പിന്റെ ഹാർബർ നിർമ്മാണം ആരംഭിച്ചതിനാൽ, പരിസര പ്രദേശങ്ങളിൽ കടലാക്രമണം വർദ്ധിച്ചിരുന്നു. നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്താത്തതിനാൽ അവയും നശിച്ച അവസ്ഥയിലാണ്. അതിനാൽ നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്തുന്നതിനും, പുലിമുട്ടുകൾ നിലവിലില്ലാത്ത ഭാഗങ്ങളിൽ അടിയന്തരമായി ഇവ നിർമ്മിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്...
Malappuram

തിരൂരങ്ങാടി ഒ.യു.പി സ്കൂൾ സ്കൗട്ട് ആൻ്റ് ഗൈഡ്സിന് വീണ്ടും അംഗീകാരം

തിരൂരങ്ങാടി : മികച്ച ഗൈഡ്സ് യൂണിറ്റിന് ജില്ലാ അസോസിയേഷൻ ഏർപ്പെടുത്തിയ ശ്രീരംഗൻ കുഞ്ചു പണിക്കർ അവാർഡ് നേടി തിരൂരങ്ങാടി ഒ.യു.പി സ്ക്കൂൾ സ്കൗട്ട് & ഗൈഡ്സ്.ഇത് രണ്ടാം തവണയാണ് യൂണിറ്റ് അവാർഡ് കരസ്ഥമാക്കുന്നത്. ജീവകാര്യണ്യ പ്രവർത്തനങ്ങൾക്ക് ഏറെ മുൻഗണന നൽകുന്ന യൂണിറ്റ് കഴിഞ്ഞ വർഷം സ്കൂളിലെ പാവപ്പെട്ട കുട്ടിക്ക് പതിനൊന്നരലക്ഷം ചിലവഴിച്ച് സ്നേഹഭവനം നിർമ്മിച്ച് നൽകി.സേവ് വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ തുക കലക്ട് ചെയ്ത് ദുരിതാശ്വാസ നിധിയിലേക്ക് നൽകി.രോഗികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണംവിവിധ ബോധവൽകരണ ക്യാമ്പയിനുകൾ, സഹവാസക്യാമ്പ് ഒട്ടനവധി പുതുമയാർന്ന പ്രവർത്തനങ്ങളാണ് യൂണിറ്റ് കാഴ്ചവെച്ചത്. താനൂർ വ്യാപാരഭവനിൽ വെച്ച് നടന്ന ജില്ലാ സെമിനാറിൽ താനൂർ ഡി വൈ എസ് പി . പി പ്രമോദ് അവാർഡ് വിതരണം ചെയ്തു.സ്കൗട്ട് ആൻ്റ് ഗൈഡ്സ് അധ്യാപകരായ എ പി. സുലൈഖ, കെ. ഷബ്ന , എം. ശാഹിദ, കെ അബ്ദുറഹിമാൻ, വി കെ സിദ്ധീഖ്, പി സലീ...
Kerala, Local news, Malappuram

കെ- ടെറ്റുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധി ; അധ്യാപകരുടെ ആശങ്ക പരിഹരിക്കാന്‍ കെ.പി.എ മജീദ് നിയമസഭയില്‍ സബ്മിഷന്‍ അവതരണ അപേക്ഷ നല്‍കി

തിരൂരങ്ങാടി : അധ്യാപക യോഗ്യത പരീക്ഷ (K-TET) യുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയില്‍ കേരളത്തിലെ അധ്യാപകരുടെ ആശങ്ക പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കുന്നതിന് കെ.പി.എ മജീദ് സബ്മിഷന് അവതരണ അപേക്ഷ നല്‍കി. അധ്യാപക യോഗ്യത പരീക്ഷയുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം. സുപ്രീം കോടതിയില്‍ വസ്തുതകള്‍ അവതരിപ്പിക്കുന്നതില്‍ വന്ന അപാകതയാണ് ഈ വിധി വരുന്നതിന് കാരണം. വസ്തുതകള്‍ സുപ്രീം കോടതി മുന്‍പാകെ അവതരിപ്പിക്കുന്നതിന് അപ്പീല്‍ ഫയല്‍ ചെയ്ത് അനുകൂല ഉത്തരവ് നേടിയെടുക്കണം. കേരളത്തിലെ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (K -TET) ന് തത്തുല്യമായി സര്‍ക്കാര്‍ അംഗീകരിച്ച യോഗ്യതകള്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതയില്ലാത്ത അധ്യാപകര്‍ക്ക് ...
Malappuram

റേഷൻ കടകൾ കേന്ദ്രീകരിച്ച് വിജിലൻസ് സമിതികൾ രൂപീകരിക്കണമെന്ന് ഭക്ഷ്യ കമ്മീഷൻ

മലപ്പുറം : പൊതുവിതരണ സമ്പ്രദായം താഴേക്കിടയിൽ ഫലപ്രദമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്താൻ റേഷൻ കടകളുടെ തലത്തിൽ വിജിലൻസ് കമ്മിറ്റികൾ രൂപീകരിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷനംഗം സബീത ബീഗം. മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ജില്ലാതല ഭക്ഷ്യ കമ്മീഷൻ സിറ്റിങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമ്മീഷനംഗം. പതിനഞ്ചു ദിവസത്തിനകം ഈ കമ്മിറ്റികൾ ചേരുകയും റിപ്പോർട്ട് ലഭ്യമാക്കുകയും വേണം. പൊതുവിതരണ സമ്പ്രദായത്തിലെ പരാതികൾ താഴെക്കിടയിൽ നിന്നു തന്നെ പരിഹരിച്ചു പോകണം. അതിനായി രൂപീകരിക്കുന്ന റേഷൻകടതല വിജിലൻസ് കമ്മിറ്റികൾ കൃത്യമായി യോഗം ചേരുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും വേണം. ഐസിഡിഎസ് മുഖേന നടപ്പിലാക്കുന്ന ഗർഭിണികൾക്കും മൂന്നു വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്കും നൽകിവരുന്ന പോഷകാഹാരപദ്ധതി, സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി, പൊതുവിതരണ സമ്പ്രദായം എന്നിവ ജില്ലയിൽ കുറ്റമറ്റ രീതിയിലാണ് നടക്കുന്നതെന്ന് ബന്ധപ്...
Malappuram

സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന് തുടക്കമായി

പെരിന്തൽമണ്ണ : കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയവും സംസ്ഥാന സർക്കാരും കുടുംബശ്രീ മുഖാന്തരം നടപ്പിലാക്കുന്ന സ്റ്റാർട്ട് അപ്പ് വില്ലേജ് എൻറർപ്രണർഷിപ്പ് പ്രോഗ്രാമിന് പെരിന്തൽമണ്ണ ബ്ലോക്കിൽ തുടക്കമായി. എസ്.വി.ഇ.പി പദ്ധതിയുടെയും, ഇൻക്യുബേഷന്‍ സെന്ററിന്റെയും ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ നിർവഹിച്ചു. സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാനും വിജയകരമായി മുന്നോട്ടു കൊണ്ടു പോകാനും ആഗ്രഹമുള്ള ഗ്രാമീണ ജനതയ്ക്ക് ആവശ്യമായ പരിശീലനങ്ങൾ,ശേഷി വികസനം,മാർഗനിർദ്ദേശങ്ങൾ,സാങ്കേതിക പിന്തുണകൾ, ധനസഹായങ്ങൾ എന്നിവ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന യൂണിറ്റുകളെ തിരഞ്ഞെടുത്ത് സംരംഭകരാകാൻ താത്പര്യമുള്ളവർക്ക് പരിശീലനം നൽകി യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള സഹായം ലഭ്യമാക്കുക എന്നതാണ് ഇൻക്യുബേഷൻ സെൻറർ വഴി ലക്ഷ്യമിടുന്നത്. താഴെക്കോട് പഞ്ചായത്തിലെ സഞ്ജീവനി ന്യൂട്രിമിക്സ് യൂണിറ്...
Malappuram

പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റി സന്ദര്‍ശിച്ചു ; കാന്തപുരത്തിന് പ്രശംസ

മലപ്പുറം : വയനാട് എംപി പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റി സന്ദര്‍ശിച്ചു. അതോടൊപ്പം മര്‍കസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരിയുമായി ചര്‍ച്ച നടത്തി. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വ്യവസായം എന്നിവയില്‍ മര്‍കസ് നോളജ് സിറ്റിയുടെ ശ്രദ്ധേയമായ സംഭാവനകള്‍ക്ക് പ്രിയങ്ക ഗാന്ധി നന്ദി അറിയിച്ചു. മണ്ഡലത്തിന്റെ വികസനത്തിന് വിലപ്പെട്ട ഒരു ആസ്തിയായി ഈ പദ്ധതിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ട്, പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണയും അവര്‍ അറിയിച്ചു. ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളുടെ ആഴത്തിലുള്ള സാമൂഹിക സ്വാധീനത്തെയും അവര്‍ പ്രശംസിച്ചു....
Malappuram

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെയും സഹോദരനെയും ആക്രമിച്ച സംഭവം ; മലപ്പുറം സ്വദേശികള്‍ പിടിയില്‍

മലപ്പുറം: ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെയും സഹോദരനെയും ആക്രമിച്ച കേസില്‍ മലപ്പുറം സ്വദേശികളായ പ്രതികള്‍ അറസ്റ്റില്‍. അമല്‍ (26), അഖില്‍ (30), ഫസല്‍ റഹ്‌മാന്‍ (29) എന്നിവരെയാണ് മലപ്പുറം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി. വി ഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെയും ഒപ്പമുണ്ടായിരുന്ന സഹോദരനെയും കാവുങ്ങല്‍ ബൈപ്പാസ് റോഡില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി ആക്രമിച്ചെന്നാണ് പരാതി. ആക്രമികള്‍ യുവതിയെ മുഖത്തടിച്ചെന്നും പരാതിയിലുണ്ട്. വഴിയില്‍ വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട വാക്കേറ്റം അടിപിടിയില്‍ കലാശിക്കുകയും യുവതിയെയും സഹോദരനെയും പ്രതികളായ യുവാക്കള്‍ ആക്രമിക്കുകയും ചെയ്തെന്നാണ് പൊലീസില്‍ നിന്നുള്ള വിവരം. കേസില്‍ റിമാന്‍ഡില...
Malappuram

എം.വി.ഡി. ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജിയിൽ പരിശീലനം നൽകി

തവനൂർ : മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ ടെക്‌നോളജിയിൽ പരിശീലനം നൽകി. പരിശീലനത്തിന്റെ ഉദ്ഘാടനം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്‌ തവനൂർ സെന്റർ ഹെഡ് എം.വൈഷ്ണവ് നിർവഹിച്ചു. ട്രെയിനർ യാഹ്യ മാലിക് പരിശീലനത്തിന് നേതൃത്വം നൽകി. ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തന രീതികൾ,സുരക്ഷ മാനദണ്ഡങ്ങൾ,ബാറ്ററി ടെക്നോളജി, ചാർജിംഗ് സംവിധാനങ്ങൾ തുടങ്ങി വിവിധ മേഖലകളിലാണ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയത്. അസാപ് കേരളയുടെ നേതൃത്വത്തിൽ പുതിയ തലമുറയുടെ ഗതാഗത സാങ്കേതിക വിദ്യകൾ ഉദ്യോഗസ്ഥർക്കിടയിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്....
Local news, Malappuram

സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാതെ സമൂഹത്തിന് യഥാര്‍ത്ഥ പുരോഗതി സാധ്യമല്ല ; കെപിഎ മജീദ്

തിരൂരങ്ങാടി: സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാതെ സമൂഹത്തിന് യഥാര്‍ത്ഥ പുരോഗതി സാധ്യമല്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. വനിതാ ലീഗ് തിരൂരങ്ങാടി മണ്ഡലം വനിതാലീഗ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വനിതാലീഗ് നടത്തുന്ന ഇത്തരം സമ്മേളനങ്ങള്‍ സ്ത്രീകളുടെ ശാക്തീകരണത്തിനും, രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ അവര്‍ക്ക് കൂടുതല്‍ ശക്തമായ ഇടപെടലിനും വഴിയൊരുക്കുന്നു. സ്ത്രീകള്‍ മുന്നോട്ട് വന്നാല്‍ കുടുംബവും സമൂഹവും ശക്തമാകുന്നു. വനിതാലീഗ് വനിതകളുടെ ശബ്ദമാകുമ്പോള്‍ ജനങ്ങളുടെ ഭാവി കൂടുതല്‍ പ്രതീക്ഷാജനകമാകും. തിരൂരങ്ങാടിയിലെ സ്ത്രീകളുടെ ഈ മഹത്തായ പങ്കാളിത്തം ജനാധിപത്യത്തിനുള്ള വലിയൊരു സന്ദേശമാണെന്നും കെ.പി.എ മജീദ് പറഞ്ഞു. വനിതാലീഗ് മണ്ഡലം പ്രസിഡന്റ് വി.വി ജമീല ടീച്ചര്‍ അധ്യക്ഷനായി. വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി മുഖ്യപ്രഭാഷണം...
Kerala, Local news, Malappuram

ബീച്ചില്‍ വച്ച് പരിചയപ്പെട്ട ആണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു ; തേഞ്ഞിപ്പലം സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ വച്ച് പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ തേഞ്ഞിപ്പലം സ്വദേശിയായ യുവാവ് അറസ്റ്റില്‍. പാലക്കാട്ട് വീട്ടില്‍ സൈനുദ്ദീനെ(42)യാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ ബീച്ചില്‍ എത്തിയ സൈനുദ്ദീന്‍ കാസര്‍കോട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാറില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് സൈനുദ്ദീന്‍ എന്ന് പോലീസ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിരവധി വീടുകളില്‍ അതിക്രമിച്ച് കയറി സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച...
Local news, Malappuram

സാക്ഷരത യജ്ഞം ജീവിത തപസ്യയാക്കി കാർത്തിയാനി ടീച്ചർ

തിരുരങ്ങാടി: തിരൂരങ്ങാടിയിലെ കാർത്തിയാനിക്ക് ലോക സാക്ഷരതാ ജീവിത തപസ്യയാണ് വ്യക്തികൾക്കും സമൂഹങ്ങൾക്കും സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ചും എല്ലാവർക്കും വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം നൽകാനാണ് ഈ ദിനം ആചരിക്കുന്നത്. 1966 ൽ 'യുനെസ്കോ യാണ് ദിനം പ്രഖ്യാപിച്ചത്' 1967 മുതൽ ഈ ദിനം ആഘോഷിക്കപ്പെട്ടു. ലോക സാക്ഷരത ദിനം ആഘോഷിക്കുന്നതിന്റെ ലക്ഷ്യമെന്നത് സാക്ഷരത ഒരു മൗലികഅവകാശമാണ് എന്നത് ഓർമ്മിപ്പിക്കുക അതുപോലെ സുസ്ഥിരമായ സമൂഹങ്ങൾക്കും, നീതിക്കും, സമാധാനത്തിനും,സാക്ഷരത എത്രത്തോളം പ്രാധാന്യമാണെന്ന് ബോധ്യപ്പെടുത്തുക എന്നിവയാണ് ഈ ദിനത്തിൻറെ പ്രധാന ലക്ഷ്യങ്ങൾ. ലോകമെമ്പാടും സാക്ഷരത നിരക്ക് വർദ്ധിപ്പിക്കുവാനും നിരക്ഷരത ഇല്ലാതാക്കുവാനും ലോക സാക്ഷരതാ ദിനം ലക്ഷ്യമിടുന്നു. സാക്ഷരതാ ദിനം ജീവവായുവിനെക്കാൾ പ്രധാന്യമാണ് 26 വർഷത്തിലധികം സാക്ഷരത പ്രേരക്കായി പ്രവർത്തിച്ച കാർത്തിയാനി ടീച്ചർ...
Local news, Malappuram

സാക്ഷരത ദിനാചരണവും അധ്യാപകരെ ആദരിക്കലും നടത്തി

തിരൂരങ്ങാടി : ലോക സാക്ഷരത ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി നഗരസഭ കരുമ്പിൽ തുടർവിദ്യാ കേന്ദ്രത്തിൽ ലോക സാക്ഷരതാ ദിനാചരണവും അധ്യാപകരെ ആദരിക്കലും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു പരിപാടി തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു കൊണ്ട് സെപ്റ്റംബർ എട്ടിൻറെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഹയർസെക്കൻഡറി തുല്യതാ അധ്യാപകനായ പച്ചായി മൊയ്തീൻകുട്ടി മാഷ് , മുൻ തിരൂരങ്ങാടി ബ്ലോക്ക് പ്രേരക് ശ്രീധരൻ മാഷ് എന്നിവരെ ആദരിക്കുകയും ചെയ്തു. ചടങ്ങിൽ ഹബീബ പി പി സിഡിഎസ് മെമ്പർ അധ്യക്ഷതവഹിച്ചു ,പ്രേരക് കാർത്തിയനി എം സ്വാഗതവും , അബ്ദുൽ റഹീം പൂക്കത്ത്, സുബൈർ പി പി, ഷൈനി പട്ടാളത്തിൽ, ഹഫ്സ കെ പി (പി എൽ വി)മൃദുല കെ പി കമ്മ്യൂണിറ്റി കൗൺസിലർ, റംലാബി പി , മുബഷിറ പി കെ,സമീറ സി എച്ച്, സമീറ പി കെ നന്ദിയും പറഞ്ഞു...
Malappuram

അരീക്കാടൻ ഹംസ ഹാജി സ്മാരക പ്രഥമ എക്സലൻസി അവാർഡ് യു.കെ കുഞ്ഞുമുഹമ്മദ് മുസ്ലിയാർക്ക്

എ ആർ നഗർ: പ്രദേശത്തെ പൗരപ്രമുഖനും സ്ഥാപന സഹകാരിയുമായിരുന്ന അരീക്കാടൻ ഹംസ ഹാജിയുടെ സ്മരണാർത്ഥം അസാസുൽ ഖൈറാത്ത് സംഘം ജി സി സി കമ്മിറ്റി നൽകുന്ന പ്രഥമ എക്സലൻസി അവാർഡിന് യു കെ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ അർഹനായി. 5001 രൂപയും പ്രശസ്തി ഫലകവുമടങ്ങിയതാണ് അവാർഡ്. പ്രദേശത്തെ ഇസ്ലാമിക ജാഗരണ പ്രവർത്തനങ്ങളിൽ ചെറുപ്പം മുതലേ കഠിനാധ്വാനം ചെയ്യുകയും ഐനുൽ ഹുദയുടെ സ്ഥാപന നിർമ്മാണത്തിൽ മുഖ്യപങ്ക് വഹിക്കുകയും ചെയ്തതിനാണ് അവാർഡ്. നബിദിനാഘോഷങ്ങളുടെ സമാപന പൊതുയോഗത്തിൽ ജിസിസി പ്രതിനിധി കെ സി മുജീബ് ഹാജിയും എം ശിഹാബ് സഖാഫിയും അവാർഡ് കൈമാറി....
Malappuram

പാണ്ടിക്കാട് പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണ സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ അഭിനന്ദനം

. മലപ്പുറം : പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പഴുതടച്ച അന്വേഷണം നടത്തി പ്രവാസിയെ പ്രതികളുടെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ച് പ്രതികളെ അറസ്റ്റ് ചെയ്ത മലപ്പുറം ജില്ലാപോലീസ്മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ് ന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന പോലീസ് മേധാവി .റവാഡ ചന്ദ്രശേഖര്‍ ഐപിഎസ്. അഭിനന്ദിച്ചു. മലപ്പുറം ജില്ലാപോലീസ്മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ്, പെരിന്തല്‍മണ്ണ ഡിവൈസ്പി എ.പ്രേംജിത്ത് , കരുവാരകുണ്ട് ഇന്‍സ്പെക്ടര്‍ വി.എം.ജയന്‍, മേലാറ്റൂര്‍ ഇന്‍സ്പെക്ടര്‍ എ.സി.മനോജ്കുമാര്‍ ,മങ്കട ഇന്‍സ്പെക്ടര്‍ അശ്വിത്ത് എസ് കാണ്‍മയില്‍, എന്നിവര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ കമന്‍റേഷന്‍ പത്രവും മുപ്പതോളം വരുന്ന അന്വേഷണ സംഘത്തിലെ മറ്റുള്ളവര്‍ക്ക് അഭിനന്ദന പത്രവും സംസ്ഥാന പോലീസ് മേധാവി മലപ്പുറം ജില്ലാപോലീസ് ഓഫീസില്‍ വച്ച് നേരിട്ട് വിതരണം ചെയ്ത് അഭിനന്ദന...
Local news, Malappuram

ദേശീയപാത കക്കാട് ടൗണില്‍ പരാതികള്‍ പരിഹരിച്ചുകൊണ്ടുള്ള ഡിവൈഡര്‍ നിര്‍മാണം തുടങ്ങി

തിരൂരങ്ങാടി : കക്കാട് ടൗണില്‍ ദേശീയപാത ഡിവൈഡറുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിച്ചുകൊണ്ടുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. നിലവിലെ നിര്‍മാണം വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതം വിതക്കുന്നതായി ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾ ദേശീയ പാത അതോറിറ്റിക്ക് നിവേദനം നല്‍കിയിരുന്നു. നിര്‍മാണം നാട്ടുകാരില്‍ ഏറെ പ്രതിഷേധം ഉളവാക്കുകയും ചെയ്തിരുന്നു. ദേശീയ പാത വിഭാഗം സ്ഥലം സന്ദര്‍ശിച്ച് പുതിയ പദ്ധതി തയ്യാറാക്കി പ്രൊജക്ട് ഡയറക്ടര്‍ക്ക് നല്‍കുകയും അനുമതി നല്‍കുകയുമായിരുന്നു. നഗരസഭ വികസനകാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങൽ, കൗൺസിലർമാരായ ആരിഫ വലിയാട്ട്, സുജിനി മുളമുക്കിൽ, കെ, ടി ഷാഹുൽ ഹമീദ്, പി, കെ, അസറുദീൻ, എം, കെ, നൗഫൽ, പി, ടി സൈതലവി,സി, സി, നാസർ,എം, കെ ജൈസൽ, എം, കെ ജാബിർ, നേതൃത്വം നൽകി....
Malappuram

ആരോഗ്യകരവും സജീവുമായ ജീവിതം വീണ്ടെടുക്കുന്നതിന് ഫിസിയോതെറാപ്പി അനിവാര്യം ; ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം : ആരോഗ്യകരവും സജീവുമായ ജീവിതം വീണ്ടെടുക്കുന്നതിന് ഫിസിയോതെറാപ്പി അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക. ലോക ഫിസിയോതെറാപ്പി ദിനാചരണം ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ശരീര ചലനം പ്രോത്സഹിപ്പിക്കാനും വൈകല്യങ്ങള്‍ തടയാനും രോഗശാന്തിയ്ക്കും പുനരാധിവാസത്തിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഫിസിയോതെറാപ്പിക്കുള്ള പ്രാധാന്യം സമൂഹത്തില്‍ എത്തിക്കുകയാണ് ദിനാചരണ ലക്ഷ്യം. 'ആരോഗ്യകരമായ വാര്‍ധക്യം' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഇതോടനുബന്ധിച്ച് ആരോഗ്യവകുപ്പും ആരോഗ്യകേരളവും വിവിധ സാമൂഹിക ബോധവത്ക്കരണ പരിപാടികളും ജില്ലയില്‍ സംഘടിപ്പിക്കുന്നുണ്ട്. മലപ്പുറം സൂര്യാ റീജന്‍സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.പി സാദിഖ് അലി അധ്യക്ഷത വഹിച്ചു. സീനിയര്‍ ഫിസിയോതോറാപ്പിസ്റ്റ് സി.എച്ച്. ജലീല്‍ ക്ലാസ്സെടുത്തു, ഡെപ്യൂട്ടി ജ...
Local news, Malappuram

ഇരുമ്പുചോല ബാഫഖി തങ്ങള്‍ സ്മാരക ലൈബ്രറി ഗ്രാമോത്സവം സംഘടിപ്പിച്ചു

എആര്‍ നഗര്‍ : ഇരുമ്പുചോല ബാഫഖി തങ്ങള്‍ സ്മാരക ലൈബ്രറി ഓണാഘോഷത്തിന്റെ ഭാഗമായി ഗ്രാമോത്സവം സംഘടിപ്പിച്ചു. ഗ്രാമോത്സവ പ്രസിദ്ധ സാഹിത്യകാരന്‍ റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ വിവിധ മത്സര പരിപാടികളും അരങ്ങേറി. വിവിധ സംഘടനകളും, വ്യക്തികളും ലൈബ്രറിക്ക് നല്‍കിയ പുസ്തകങ്ങള്‍ ലൈബ്രറി പ്രസിഡന്റ് കെ.ലിയാഖത്ത് അലി ഏറ്റുവാങ്ങി. ലൈബ്രറി സെക്രട്ടറി ചെമ്പകത്ത് റഷീദ് സ്വാഗതവും, ഹുസൈന്‍ കാവുങ്ങല്‍ നന്ദിയും പറഞ്ഞു....
Malappuram

മങ്കടയില്‍ കാണാതായ യുവാവിനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മങ്കടയില്‍ കാണാതായ യുവാവിനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മങ്കട സ്വദേശി നഫീസ് (36) ആണ് മരിച്ചത്. ഇന്നലെ സന്ധ്യക്കാണ് നഫീസിനെ കാണാതായത്. തൊട്ടുപിന്നാലെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. പക്ഷേ കണ്ടെത്താന്‍ സാധിച്ചില്ല. തൊട്ടുപിന്നാലെ മങ്കട പൊലീസിലും പരാതി നല്‍കി. രാവിലെ വീണ്ടും തെരയുന്നതിനിടെയാണ് വീട്ടിലെ കിണറ്റില്‍ നഫീസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേ സമയം എങ്ങനെയാണ് നഫീസ് കിണറ്റില്‍ വീണതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മങ്കട പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്....
Malappuram

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു ; ഒരു മാസത്തിനിടെ മരിച്ചത് അഞ്ച് പേര്‍

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനിയായ 56കാരി മരിച്ചു. വണ്ടൂര്‍ സ്വദേശിനി ശോഭനയാണ് മരിച്ചത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേരായിരുന്നു ചികിത്സയില്‍ ഉണ്ടായിരുന്നത്. ഒരു മാസത്തിനിടെ അഞ്ച് പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗുരുതരാവസ്ഥയില്‍ ശോഭനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അന്നു മുതല്‍ അബോധാവസ്ഥയിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകാരം മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നുള്‍പ്പെടെ മരുന്നെത്തിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കോഴിക്കോട് മെഡിക്കല്‍ ക...
Malappuram

ബോധവത്കരണ- പ്രചാരണ പ്രവർത്തനങ്ങൾക്ക് ഫലം കാണുന്നു; ജില്ലയിൽ ഗാർഹിക പ്രസവങ്ങളിൽ ഗണ്യമായ കുറവ്

മലപ്പുറം : ജില്ലയില്‍ ഗാര്‍ഹിക പ്രസവങ്ങള്‍ക്കെതിരെ ലോകാരോഗ്യദിനമായ ഏപ്രില്‍ ഏഴിന് ആരാഗ്യവകുപ്പ് ആരംഭിച്ച ക്യാംപയിന്‍ ഫലം കാണുന്നു. ക്യാംപയിൻ തുടങ്ങുന്നതിന് മുൻപുള്ള ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 61 ഗാർഹിക പ്രസവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ജനുവരിയിൽ 25, ഫെബ്രുവരിയിൽ 13, മാർച്ചിൽ 23 എന്നിങ്ങനെയാണ് കണക്കുകൾ. ക്യാംപയിൻ തുടങ്ങിയ ഏപ്രിലില്‍ ആറ് ഗാര്‍ഹിക പ്രസവങ്ങളാണ് ഉണ്ടായിരുന്നത്. മെയില്‍ മൂന്ന്, ജൂണില്‍ നാല്, ജൂലൈയിൽ അഞ്ച് എന്നിങ്ങനെയാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. കോഡൂരില്‍ വീട്ടില്‍ പ്രസവിച്ച യുവതി പ്രസവത്തെ തുടര്‍ന്ന് മരണമടഞ്ഞതിന്റെ പിന്നാലെയാണ് ജില്ലയില്‍ ഗാര്‍ഹിക പ്രസവങ്ങള്‍ക്കെതിരെ വിപുലമായ ക്യാംപയിന്‍ ആരംഭിച്ചത്. ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന...
Malappuram

പിറന്ന് വീഴും മുമ്പേ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞിനെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന് തിരൂരിലെ മാലാഖ

തിരൂര്‍ : നഴ്‌സുമാരെ നമ്മള്‍ വിളിക്കുന്നത് മാലാഖമാര്‍ എന്നാണ്. ആ വിശേഷണത്തിന് അവര്‍ അര്‍ഹരാക്കുന്നത് അവരുടെ ജോലിയും അതോടൊപ്പം അവര്‍ നല്‍കുന്ന കരുതലുമാണ്. അത്തരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ മാലാഖയാണ് തിരൂര്‍ തലക്കടത്തൂര്‍ അല്‍ നൂര്‍ ആശുപത്രിയിലെ നഴ്‌സ് ഗീത. പിറന്നുവീഴും മുന്‍പേ മരിച്ചുവെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ പിഞ്ചുകുഞ്ഞിനെയാണ് ഗീത ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇപ്പോള്‍ ആ കുഞ്ഞ് അമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ സുഖമായിരിക്കുന്നു. തിരൂര്‍ സ്വദേശികളാണു രക്ഷിതാക്കള്‍. രക്തസ്രാവം വന്ന പൂര്‍ണഗര്‍ഭിണിയെ ബുധനാഴ്ചയാണ് അല്‍ നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ഗര്‍ഭകാല പരിശോധന മറ്റൊരു ആശുപത്രിയിലായിരുന്നു. കുഞ്ഞിനു ജീവനുണ്ടാകില്ലെന്ന സങ്കടവാര്‍ത്ത, അവസാന പരിശോധനയ്ക്കു ശേഷം കുടുംബത്തെ അറിയിച്ചിരുന്നു. പ്രസവത്തീയതി ആകുന്നതുവരെ വീട്ടില്‍ വിശ്രമിക്കാനും നിര്‍ദേശിച്ചു. ആ കാത്തിരിപ്പി...
Local news, Malappuram

മദ്രസാധ്യാപകർക്കായി പരിശീലന ശിൽപശാല സംഘടിപ്പിച്ചു

യൂണിവേഴ്സിറ്റി: കെ.എൻ.എം മണ്ഡലം മദ്രസ കോംപ്ലക്സ് അധ്യാപകർക്കായി തൻബീഹുൽ ഇസ്‌ലാം സെക്കണ്ടറി മദ്രസ പുത്തൂർ പള്ളിക്കൽ വെച്ച് പരിശീലന ശിൽപശാല സംഘടിപ്പിച്ചു. വിവിധ മദ്രസകളിൽ നിന്നുള്ള അധ്യാപകർ പങ്കെടുത്ത പരിപാടിയിൽ അധ്യാപകരുടെ പ്രൊഫഷണൽ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും പഠന-ബോധനരീതികൾ നവീകരിക്കുന്നതിനുമായി പ്രത്യേക ക്ലാസുകളും വർക്ക്‌ഷോപ്പുകളും നടന്നു.ശിൽപശാല യൂണിവേഴ്സിറ്റി മണ്ഡലം കെ.എൻ.എം പ്രസിഡണ്ട് വി.പി അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. അധ്യാപകർ പുതിയ വിദ്യാഭ്യാസ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾക്ക് സജ്ജരാകണമെന്ന് അദ്ദേഹം പറഞ്ഞു. കോംപ്ലക്സ് മണ്ഡലം പ്രസിഡണ്ട് നജീബ് പുത്തൂർ പള്ളിക്കൽ അധ്യക്ഷത വഹിച്ചു. കെ.എൻ.എം മണ്ഡലം സെക്രട്ടറി അബ്ദുൽ അസീസ് പുത്തൂർ പള്ളിക്കൽ മുഖ്യപ്രഭാഷണം നടത്തി. കോംപ്ലക്സ് സെക്രട്ടറി പി.അബ്ദുൽ സലാം, ടി.കെ ജസീൽ, സഫ്‌വാൻ പോത്തുകല്ല് എന്നിവർ സംസാരിച്ചു. പരിശീലനത്തിന് കെ.എൻ.എം വിദ്...
Malappuram

സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം : ജില്ലയിലെ വിജയികളെ അനുമോദിച്ചു

മലപ്പുറം : സംസ്ഥാന ട്രാന്‍സ്ജന്‍ഡര്‍ കലോത്സവം അഞ്ചാം പതിപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിഭകളെ പി. ഉബൈദുള്ള എംഎല്‍എ, ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് തുടങ്ങിയവര്‍ അനുമോദിച്ചു. ആഗസ്റ്റ് 21,22,23 തിയതികളില്‍ കോഴിക്കോട് നടന്ന കലോത്സവത്തില്‍ മലപ്പുറം ജില്ലയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. ജില്ലയില്‍ നിന്നും 28 പേരാണ് പങ്കെടുത്തത്. പരിപാടിയില്‍ എഡിഎം എം. മെഹറലി, ഡിഎംഒ ഡോ. ആര്‍. രേണുക, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ട്രാന്‍സ്ജന്‍ഡര്‍ സംസ്ഥാന ബോര്‍ഡ് അംഗം സി. നേഹ, സാമൂഹ്യനീതി സീനിയര്‍ സൂപ്രണ്ട് ഇ. സമീര്‍, ജൂനിയര്‍ സൂപ്രണ്ട് മനോജ് മേനോന്‍, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു....
Local news, Malappuram

രവീന്ദ്ര നാഥ ടാഗോര്‍ സ്മാരക സംഗീത ശ്രേഷ്ഠ സുവര്‍ണ മുദ്ര സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടി പരപ്പനങ്ങാടി സ്വദേശികളായ സഹോദരികള്‍

പരപ്പനങ്ങാടി : കലാനിധി ഫോക് ഫെസ്റ്റ് 2025 രവീന്ദ്ര നാഥ ടാഗോര്‍ പുരസ്‌കാരം, മീഡിയ അവാര്‍ഡ് ഏറ്റു വാങ്ങി നിവേദിത ദാസ്‌നും, നിരഞ്ജന ദാസ്‌നും. രവീന്ദ്ര നാഥ ടാഗോര്‍ സ്മാരക സംഗീത ശ്രേഷ്ഠ സുവര്‍ണ മുദ്ര സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ഡോ. സന്ധ്യ ഐ പി എസ് വിതരണം ചെയ്തു. ചടങ്ങില്‍ ഗീത രാജേന്ദ്രന്‍, പി. ലാവ്ലിന്‍, ബാലു കിരിയത്ത് എന്നിവര്‍ സംബന്ധിച്ചു. 18 ഇന്ത്യന്‍ ഭാഷകളും, 18 വിദേശ ഭാഷകളിലുമായി 36 ഭാഷകളില്‍ പാടി 20 ഓളം വേള്‍ഡ് റെക്കോര്‍ഡ് കളും, ഗിന്നസ് റെക്കോര്‍ഡും നേടിയ സംഗീത മികവിന് ആണു അവാര്‍ഡ് നല്‍കിയത്. ഓഗസ്‌റ് 30, 31 തീയതികളില്‍ പദ്മകഫെ, മന്നം ഹാളില്‍ നടന്ന ചടങ്ങില്‍ കല സാഹിത്യ, സംഗീത മേഖലകളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. നിവേദിത ദാസും നിരഞ്ജന ദാസും ചേര്‍ന്നു സാവരിയ ഫോക്‌സ് 10 ഭാഷകളിലെ നാടന്‍ പാട്ടുകളുടെ വിസ്മയം എന്ന സംഗീത വിരുന്ന് ഒരുക്കി. തെലുഗ്, ഇസ്രായേലി, ഹിന്ദി, പഞ്ചാബി, അറബിക്, ...
Local news, Malappuram

ബോധി സര്‍ഗ്ഗവേദി & ലൈബ്രറിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ; വിപുലമായി ആഘോഷിച്ചു

തിരൂരങ്ങാടി : ബോധി സര്‍ഗ്ഗവേദി & ലൈബ്രറിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം 'സര്‍ഗഗോത്സവം 2025' വിപുലമായി ആഘോഷിച്ചു. ബോധിസര്‍ഗ്ഗവേദി & ലൈബ്രറി സെക്രെട്ടറി ശംസുദ്ധീന്‍ സിടി ഉദ്ഘാടാനം ചെയ്തു. പരിപാടിയില്‍ ഷൌക്കത്ത് സിടി അധ്യക്ഷത വഹിച്ചു. അറഫാത്ത് എംസി സ്വാഗതവും ജംഷീദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ദേശാവാസികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി വൈകീട്ട് 7 മണിക്ക് നടന്ന സാംസ്‌കാരിക സമ്മേളനം തിരുരങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിദ്ധ സാഹിത്യകാരനും പ്രഭാഷകനുമായ പി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷകനായ വേദിയില്‍ ഷൌക്കത്ത് സിടി അധ്യക്ഷനും എംസി അറഫാത്ത് സ്വാഗത പ്രസംഗവും രഞ്ജിത് കെപി നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് പ്രസിദ്ധ കലാകാരി നിഷ പന്താവൂര്‍ അവതരിപ്പിച്ച ഏകപാത്ര നാടകവും പ്രദേശവാസികളുടെ നൃത്ത നൃത്ത്യങ്ങള്‍ സെല്ല ബീറ്റ്‌സ് കാലിക്കറ്റിന്റെ ഗാനമേള എന്നിവ...
Malappuram

ഓണോത്സവത്തിന് ഇന്ന് സമാപനം; 14 ലക്ഷത്തിന്റെ വിറ്റുവരവ്

മലപ്പുറം : ജില്ലയിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ വ്യവസായ കേന്ദ്രം നബാര്‍ഡിന്റെ സഹകരണത്തോടെ നടത്തുന്ന ' ഓണോത്സവം ' പ്രദര്‍ശന വിപണമേള ഇന്ന് സമാപിക്കും. ഓഗസ്റ്റ് 30 ന് തുടങ്ങിയ മേളയില്‍ വന്‍ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. നാലു ദിവസങ്ങളിലായി 14 ലക്ഷത്തിന്റെ വിറ്റ് വരവാണ് മേളയില്‍ ലഭിച്ചത്. ജില്ലയിലെ 82 ചെറുകിട ഇടത്തരം സംരംഭകര്‍ മേളയുടെ ഭാഗമായി. കരകൗശല വസ്തുക്കളും ഭക്ഷ്യ ഉത്പന്നങ്ങളും വിവിധ ജൈവ ഉത്പന്നങ്ങളും മേളയില്‍ ഉണ്ട്. നൂതന ആശയമുള്ള വിവിധ സംരംഭകരുടെ സ്റ്റാളുകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിവിധ രുചിക്കൂട്ടുകള്‍ പകരുന്ന ഭക്ഷ്യ സ്റ്റാളും മേളയുടെ ആകര്‍ഷണമാണ്. നാല് ദിവസങ്ങളിലായി വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായിനടത്തിയിരുന്നു....
Malappuram

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ‘ഒപ്പം’ പദ്ധതി വഴി പി.എസ്.സി. ലഭിച്ച ഭിന്നശേഷിക്കാരെ ആദരിച്ചു

മലപ്പുറം : ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് വേണ്ടിയുള്ള 'ഒപ്പം' പദ്ധതിയുടെ ഭാഗമായി മലപ്പുറം കളക്ടറേറ്റിൽ നടന്നുവരുന്ന പി.എസ്.സി. കോച്ചിങ് വഴി ഉന്നത വിജയം നേടി റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ഭിന്നശേഷി ഉദ്യോഗാർത്ഥികളെ ആദരിച്ചു. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ സഹല സെമിൻ, ബാസിൽ, മുഹമ്മദ് എന്നിവർക്ക് ജില്ലാ കളക്ടർ വി.ആർ. വിനോദ് ഉപഹാരം നൽകി. തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര പെരിന്തൽമണ്ണ സബ്കളക്ടർ സാക്ഷി മോഹൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ, ആക്സസ്സ് മലപ്പുറം സെക്രട്ടറി അബ്ദുൽ നാസർ, ട്രഷറർ ബഷീർ മമ്പുറം, കോഓർഡിനേറ്റർ റഈസ്, കോഡൂർ സഹകരണ ബാങ്ക് പ്രതിനിധികൾ, ജില്ല കളക്ടറുടെ ഇന്റേൺസ് എന്നിവർ പങ്കെടുത്തു....
Local news, Malappuram

മലബാര്‍ സമരത്തിന്റെ 104-ാം വാര്‍ഷികാചരണം നാളെ തിരൂരങ്ങാടിയില്‍

തിരൂരങ്ങാടി : 1921 ലെ മലബാര്‍ സമരത്തിന്റെ 104-ാം വാര്‍ഷികാചരണം നാളെ തിരൂരങ്ങാടിയില്‍ വച്ച് നടക്കും. തിരൂരങ്ങാടി ആലി മുസ്ലിയാര്‍ മെമ്മോറിയല് ഹിസ്‌റ്റോറിക്കല്‍ ഗ്യാലറി യംഗ് മെന്‍സ് ലൈബ്രറിയില്‍ വച്ച് ഞായറാഴ്ച വൈകീട്ട് 4 മണിയോടെയാണ് വാര്‍ഷികാചരണം നടക്കുക. സമരത്തില്‍ രക്തസാക്ഷിത്വം വഹിച്ച സമര ഭടന്മാരുടെ പിന്‍ തുലമുറക്കാരെ ചടങ്ങില്‍ വച്ച് ആദരിക്കും. ഖിലാഫത്ത് സമരനായകന്‍ മോഴിക്കുന്നത്ത് ബ്രഹ്‌മദത്തന്‍ നമ്പൂതിരിപാടിന്റെ മരുമകന്‍ എടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി, തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി, യംഗ് മെന്‍സ് ലൈബ്രറി പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടികെ അബ്ദുള്‍ റഷീദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് യംഗ് മെന്‍സ് ലൈബ്രറി സെക്രട്ടറി എംപി അബ്ദുള്‍ വഹാബ്, കണ്‍വീനര്‍ കെ മൊയ്തീന്‍ കോയ എന്നിവര്‍ അറിയിച്ചു....
Malappuram

അപകടത്തില്‍ ബി.എം.ഡബ്ല്യൂ കാര്‍ തകര്‍ന്നു ; രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും സ്വന്തം പേരിലായിട്ടും ഇന്‍ഷുറന്‍സ് നിഷേധിച്ചു: 15,60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും സ്വന്തം പേരിലായിട്ടും ഇന്‍ഷുറന്‍സ് നിഷേധിച്ച നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി പരാതിക്കാരിക്ക് 15,60,000/ രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍. തൃശൂര്‍ വടക്കേക്കാട് സ്വദേശിനി ഷിംനാ ഫമീഷ് സമര്‍പ്പിച്ച ഹരജിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. പരാതിക്കാരിയുടെ പേരില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സുമുള്ള ബി.എം.ഡബ്ലിയു കാര്‍ ചാലക്കുടി - ആതിരപ്പള്ളി റോഡില്‍ വച്ചുണ്ടായ അപകടത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നു. 15 ലക്ഷം രൂപക്കാണ് വാഹനം ഇന്‍ഷൂര്‍ ചെയ്തിരുന്നത്. ആതിരപ്പള്ളി പോലീസ് സംഭവ സമയം വാഹനം ഓടിച്ചിരുന്നയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അപകട വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുകയും ചെയ്തു. പക്ഷേ ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കാന്‍ കമ്പനി തയ്യാറായില്ല. അപകട സമയത്ത് വാഹനം പരാതിക്കാരിയുടേതായിരുന്നില്ല എന്നും പോലീസ് സ...
Malappuram

കോട്ടപ്പടി റോഡ് വികസനം : സാധ്യതാ പഠനം നടത്താൻ തീരുമാനം ; നാലുവരിപ്പാതയാണ് നിർമിക്കുന്നത്

കോട്ടപ്പടി നഗരത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്താൻ പി. ഉബൈദുല്ല എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. കോട്ടപ്പടിയിൽ മേൽപ്പാലം നിർമിക്കുന്നതിന് കിഫ്ബി 89.92 കോടി അനുവദിച്ചിരുന്നു. ഈ തുക വിനിയോഗിച്ച് നിർമിക്കുന്ന റോഡിനായാണ് സാധ്യത പഠനം നടത്തുന്നത്. റോഡ് വീതി കൂട്ടുന്നതിന് ഏറ്റെടുക്കേണ്ട സ്ഥലം സംബന്ധിച്ച് പഠനം നടത്തും. 25.5 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കേണ്ടത്. ഭാവിയിലെ വികസനം കൂടെ മുന്നിൽ കണ്ടാണ് ഈ വീതിയിൽ നാലുവരിപ്പാത നിർമിക്കുന്നത്. റോഡിന് ആവശ്യമായ സ്ഥലം എത്രയെന്ന് സർവെ നടത്തി അടയാളപ്പെടുത്തും. ഇതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് അടക്കമാണ് കിഫ്ബി തുക അനുവദിച്ചിട്ടുള്ളത്. ദേശീയപാതയ്ക്ക് ഭൂമി നൽകിയവർക്ക് നൽകിയതിന് സമാനമായ രീതിയിലുള്ള നഷ്ടപരിഹാരമാണ് കോട്ടപ്പടിയിലും ലഭിക്കുക. ന്യായവിലയുടെ രണ്ട് ഇരട്ടി വരെ നഷ്ടപരിഹാര...
error: Content is protected !!