Malappuram

അബ്ബാസലി തങ്ങൾ പൊന്നാനിയിൽ പര്യടനം നടത്തി
Malappuram, Other

അബ്ബാസലി തങ്ങൾ പൊന്നാനിയിൽ പര്യടനം നടത്തി

പൊന്നാനി: ഐക്യ ജനാധിപത്യ മുന്നണി സാരഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ പൊന്നാനിയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. പൊന്നാനി,മുതൂർ, ചേകന്നൂർ , മദിരശ്ശേരി, കുറുമ്പത്തൂർ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച കുടുംബയോഗങ്ങളിൽ തങ്ങൾ പങ്കെടുത്തു. പൊന്നാനിയിൽ റസാഖ് പൊന്നാനി അധ്യക്ഷത വഹിച്ചു. അഷ്റഫ് കോക്കൂർ ആമുഖ പ്രഭാഷണം നടത്തി. ഖദീജ മൂത്തേടത്ത്,ബീവി പടിഞ്ഞാറകത്ത്, ഗംഗാധരൻ, എ അബ്ദുസ്സമദ്, കുഞ്ഞിമുഹമ്മദ് കടവനാട്, പി.കെ അഷ്റഫ്, ജയപ്രകാശ്, എ.എം രോഹിത്, പ്രഭിത കടവനാട്, പി. അബ്ദുല്ലഎന്നിവർ സംസാരിച്ചു. ...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

പുനര്‍ ലേലം മേലെ കോഴിച്ചെനയില്‍ പ്രവര്‍ത്തിക്കുന്ന ക്ലാരി ആർ. ആർ. ആർ. എഫ് ക്യാമ്പിലെ പരേഡ് ഗ്രൗണ്ടിനോടും 183എ നമ്പര്‍ കെട്ടിടത്തോടും ചേർന്ന് നിൽക്കുന്ന ഉങ്ങ് മരം (നമ്പർ 257) മുറിച്ചു നീക്കി കൊണ്ടു പോകുന്നതിനായുള്ള പുനര്‍ ലേലം ഏപ്രിൽ 22 ന് നടക്കും. രാവിലെ 11 ന് ക്ലാരി ആർ. ആർ. ആർ. എഫ് ക്യാമ്പില്‍ വെച്ചാണ് ലേലം. കൂടുതൽ വിവരങ്ങൾ 0494 2489398 എന്ന നമ്പറില്‍ ലഭിക്കും. ------------- വൈദ്യുതി മുടങ്ങും എടരിക്കോട് 110 കെവി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നാളെ (ഏപ്രില്‍ 19) ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് ആറു മണി വരെ കക്കാട് ,കാവതികളം ,എടരിക്കോട് 11 കെ.വി ഫീഡറുകളിൽ വൈദ്യുതി മുടങ്ങും. ---------- കമ്പ്യൂട്ടര്‍ കോഴ്സ് പ്രവേശനം കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളഡ്ജ് സെന്ററില്‍ എല്‍.പി., യു.പി. ഹൈസ്കുള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഒരു മാസം ദൈര്‍ഘ്യമുള...
Local news, Malappuram, Other

സമദാനിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തില്‍ പങ്കാളിയായി മുനവ്വറലി തങ്ങള്‍

കോട്ടക്കല്‍ : പൊന്നാനി ലോക്‌സഭാ മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ഡോ. എം. പി അബ്ദുസമദ് സമദാനിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പങ്കാളിയായി. കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ പൊന്മള പഞ്ചായത്തില്‍ പര്യടനം നടക്കുമ്പോഴാണ് തങ്ങളെത്തിയത്. പര്യടന വാഹനവ്യൂഹത്തിനിടയിലൂടെ തങ്ങള്‍ സമദാനി യാത്ര ചെയ്യുന്ന തുറന്ന വാഹനത്തിനടുത്തെത്തി ഹസ്തദാനം നല്‍കി. ശേഷം തുറന്ന വാഹനത്തില്‍ കയറിയ തങ്ങള്‍ സമദാനിക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്തു. പിന്നീട് വോട്ടര്‍മാരെ തങ്ങള്‍ അഭിസംബോധന ചെയ്തു. ഡോ. സമദാനിയെപ്പോലുള്ള ബഹു മുഖ പ്രതിഭ പാര്‍ലമെന്റിലുണ്ടാവേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ഭൂരിപക്ഷം നല്‍കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ഉദ്‌ഭോദിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫൈസല്‍ ബാഫഫി തങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു....
Malappuram, Other

അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് 20 മുതല്‍

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ട (എ.വി.ഇ.എസ്) ജീവനക്കാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് ഏപ്രില്‍ 20 മുതല്‍ നടക്കും. മലപ്പുറം, പൊന്നാനി ലോക്‍സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് 20, 21, 22 തിയതികളിലാണ് വോട്ടെടുപ്പ്. പോസ്റ്റല്‍ വോട്ടിങ് സെന്ററായ മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്ററി സ്കൂളിലാണ് ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമുള്ളത്. ഈ ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു മണി വരെയായിരിക്കും വോട്ട് രേഖപ്പെടുത്താനാവുക. മറ്റു മണ്ഡലങ്ങളിലെ ഈ വിഭാഗത്തില്‍ വോട്ടര്‍മാര്‍ക്ക് അതത് വരണാധികാരികളുടെ കീഴിലുള്ള പോസ്റ്റല്‍ വോട്ടിങ് സെന്ററുകളിലും പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം. പൊലീസ്, ഫയര്‍ ആന്റ് റസ്ക്യു, ജയില്‍ വകുപ്പ്, എക്സൈസ് വകുപ്പ്, മില്‍മ, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, ആള്‍ ഇന്ത്...
Malappuram, Other

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ജില്ലയിൽ 16 മണ്ഡലങ്ങളിലായി 288 സെക്ടറുകൾ

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് വില്ലേജ് തലത്തില്‍ മേല്‍നോട്ടം വഹിക്കുന്നത് സെക്ടര്‍ ഓഫീസര്‍മാര്‍. മലപ്പുറം ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 288 സെക്ടര്‍ ഓഫീസര്‍മാരെയാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒന്നു മുതല്‍ 14 വരെയുള്ള പോളിങ് സ്‌റ്റേഷനുകള്‍ ചേര്‍ന്നതാണ് ഒരു സെക്ടര്‍. സെക്‍ടര്‍ ഓഫീസര്‍മാര്‍ക്ക് അതത് സെക്ടറുകളില്‍ സെക്‍ടര്‍ മജിസ്ട്രേറ്റുമാരുടെ പദവിയും നല്‍കിയിട്ടുണ്ട്. കൊണ്ടോട്ടി-18, ഏറനാട്- 17, നിലമ്പൂര്‍- 26, വണ്ടൂര്‍- 24, മഞ്ചേരി- 21, പെരിന്തല്‍മണ്ണ- 20, മങ്കട- 16, മലപ്പുറം- 17, വേങ്ങര- 15, വള്ളിക്കുന്ന്- 15, തിരൂരങ്ങാടി- 16, താനൂര്‍- 15, തിരൂര്‍- 19, കോട്ടയ്ക്കല്‍- 18, തവനൂര്‍- 16, പൊന്നാനി- 15 എന്നിങ്ങനെയാണ് വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ സെക്ടർ ഓഫീസർ...
Malappuram, Other

വീടിനകത്തു നിന്നും മുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്നും കഞ്ചാവും എംഡിഎംഎയും ; ദമ്പതികള്‍ക്കും ബന്ധുവായ യുവാവിനും 34 വര്‍ഷം തടവും പിഴയും

മലപ്പുറം : വീടിനകത്തു നിന്നും മുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്നും കഞ്ചാവും എംഡിഎംഎയും പിടികൂടിയ കേസില്‍ ദമ്പതികള്‍ക്കും ബന്ധുവായ യുവാവിനും 34 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ വീതം പിഴയും വിധിച്ച് കോടതി. കൊണ്ടോട്ടി മൊറയൂര്‍ കീരങ്ങാട്ട് തൊടി വീട്ടില്‍ അബ്ദുറഹ്‌മാന്‍ (58), ഭാര്യ സീനത്ത് (49), ബന്ധു ഉബൈദുല്ല (28) എന്നിവരെയാണ് മഞ്ചേരി എന്‍ഡിപിഎസ് സ്പെഷല്‍ കോടതി ശിക്ഷിച്ചത്. 74.669 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എംഡിഎംഎയുമാണ് ഇവരില്‍ നിന്നും പിടികൂടിയിരുന്നത്. ജഡ്ജി എംപി ജയരാജാണ് ശിക്ഷ വിധിച്ചത്. 2022 ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ച 1.50ന് മൊറയൂര്‍ വിഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് വെച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ സ്‌കൂട്ടറില്‍ നടത്തിയ പരിശോധനയിലാണ് അഞ്ചര കിലോഗ്രാം കഞ്ചാവുമായി ഉബൈദുല്ല പിടിയിലാവുന്നത്. പിന്നീട് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ദമ്പതികളെ സംബന്ധിച്ച വിവര...
Malappuram, Other

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനായി ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലേക്കും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃത്താല നിയോജകമണ്ഡലത്തിലേക്കും അനുവദിച്ച വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. അതത് നിയമസഭാ മണ്ഡലങ്ങളിലെ ഉപവരണാധികാരികള്‍ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള ബാലറ്റ് യൂണിറ്റുകൾ (ബി യു), കൺട്രോൾ യൂണിറ്റുകൾ(സി യു ), വിവിപാറ്റ് എന്നിവ ഓരോ പോളിങ് ബൂത്തിലേക്കും അനുവദിക്കുന്ന പ്രക്രിയയാണ് രണ്ടാം ഘട്ട റാൻഡമൈസേഷൻ. നിലവിലെ മെഷീനുകളുടെ സീരിയല്‍ നമ്പറുകള്‍ നല്‍കിയ ശേഷം ഇ.വി.എം മാനേജ്മെന്റ് സോഫ്റ്റ് വെയറാണ് ഓരോ ബൂത്തിലേക്കുമുള്ള വോട്ടിങ് മെഷീന്‍, ബാലറ്റ് യൂണിറ്റ്, വി.വി.പാറ്റ് യൂണിറ്റ് എന്നിവ തെരഞ്ഞെടുത്തത്. മലപ്പുറം, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ മലപ്പുറം ജില്ലാ കളക...
Malappuram, Other

ലോക് സഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകളുടെ വിതരണ-ശേഖരണ കേന്ദ്രങ്ങള്‍ അറിയാം

ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റു പോളിങ് സാമഗ്രികളുടെയും വിതരണ- സ്വീകരണ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറായി. ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലേക്കും പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളിലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുക. അതത് നിയോജകമണ്ഡലങ്ങളുടെ ചുമതലയുള്ള ഉപവരണാധികാരികളുടെ നേതൃത്വത്തിലായിരിക്കും വിതരണം. വോട്ടെടുപ്പിന് ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ കേന്ദ്രങ്ങളില്‍ തന്നെയാണ് യന്ത്രങ്ങള്‍ തിരിച്ചേല്‍പ്പിക്കേണ്ടത്. സ്വീകരണ കേന്ദ്രങ്ങളില്‍ നിന്നും വോട്ടിങ് യന്ത്രങ്ങള്‍ അന്നു തന്നെ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും. മലപ്പുറം ജില്ലയിലെ സ്വീകരണ- വിതരണ കേന്ദ്രങ്ങള്‍ താഴെ നല്‍കുന്നു. കൊണ്ടോട്ടി - (ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേലങ്ങാടി കൊണ്ടോട്ടി), മഞ്ചേരി - (ജി ബി എച്ച് എസ് എസ് മഞ്ചേരി- ഹൈസ്‌കൂള്‍), പെരിന്തല്‍മണ്ണ - (ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക...
Malappuram

ലോക്‍സഭാ തിരഞ്ഞെടുപ്പ്: വീട്ടില്‍ നിന്നും വോട്ടിന് തുടക്കം

മലപ്പുറം : തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന രീതിയായ ‘വീട്ടില്‍ നിന്നും വോട്ട്’ ന് (ഹോം വോട്ടിങ്) മലപ്പുറം ജില്ലയില്‍ തുടക്കമായി. 85 വയസുപിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കുമാണ് ‘വീട്ടില്‍ നിന്നും വോട്ട് ’ സേവനം ലഭിക്കുക. ബി.എല്‍.ഒമാര്‍ മുഖേന 12 ഡി ഫോമില്‍ മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിച്ചവരാണിവര്‍. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി 85 വയസിന് മുകളിൽ പ്രായമുള്ള 9044 പേരും ഭിന്നശേഷിക്കാരായ 4,172 പേരും അടക്കം ആകെ 13,216 പേരാണ് ‘വീട്ടില്‍ നിന്നും വോട്ട് സേവനം ഉപയോഗപ്പെടുത്തുന്നത്. അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പോളിങ് ഉദ്യോഗസ്ഥരടങ്ങുന്ന 156 ടീമുകളെയാണ് ‘വീട്ടില്‍ നിന്നും വോട്ടി’ നായി നിയോഗിച്ചിട്ടുള്ളത്. രണ്ടു പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, ഒരു സുരക്ഷാ ...
Malappuram, Other

ഹജ്ജ് യാത്ര ; കരിപ്പൂര്‍ വഴി പോകുന്നവര്‍ 35,000 രൂപ അധികം നല്‍കണം, നിരക്ക് നിശ്ചയിച്ചു

കോഴിക്കോട്: ഹജ്ജ് നിരക്ക് നിശ്ചയിച്ചു. കരിപ്പൂര്‍ വഴി പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ മറ്റുള്ളവരെക്കാള്‍ 35,000 രൂപ അധികം നല്‍കണം. വിമാന നിരക്കിലെ വ്യത്യാസമാണ് വര്‍ദ്ധനവിന് കാരണം. കൊച്ചി വഴി പോകുന്നവര്‍ 3,37,100 രൂപയും കണ്ണൂര്‍ വഴി പോകുന്നവര്‍ 3,38,000 രൂപയും കരിപ്പൂര്‍ വഴി പോകുന്നവര്‍ 3,73,000 രൂപയയും നല്‍കണം. കരിപ്പൂരില്‍ നിന്നും പോകുന്ന ഹജ്ജ് യാത്രികരില്‍ നിന്നും അധിക നിരക്ക് ഇടാക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഹജ്ജിന് പുറപ്പെടുന്ന കേന്ദ്രമാണ് കോഴിക്കോട് വിമാനത്താവളം. ...
Malappuram, Other

ലോക്‌സഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ 2798 പോളിങ് സ്‌റ്റേഷനുകൾ, 92 പോളിങ് സ്റ്റേഷനുകള്‍ പ്രശ്ന ബാധിതം, 80 മാതൃകാ പോളിങ് സ്റ്റേഷനുകള്‍

മലപ്പുറം : ഏപ്രിൽ 26ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മലപ്പുറം ജില്ലയിൽ സജ്ജീകരിക്കുന്നത് 2798 പോളിങ് സ്റ്റേഷനുകള്‍. ഓക്സിലറി പോളിങ് സ്റ്റേഷനുകളടക്കമുള്ള കണക്കാണിത്. ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1575 വോട്ടര്‍‌മാര്‍ക്കായിരിക്കും വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുക. ഇതില്‍ കൂടുതല്‍ പേരുള്ളിടത്താണ് ഓക്‍സിലറി പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുക. 2775 പോളിങ് സ്റ്റേഷനുകളും 23 ഓക്സിലറി പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ ആകെയുണ്ടാവുക. 80 മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 80 മാതൃകാപോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പോളിങ് സ്റ്റേഷനുകളിലാണ് മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്. വോട്ട് ചെയ്യാനെത്തുന്ന വോട്ടര്‍മാര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്....
Kerala, Malappuram, Other

ലോക്‌സഭ തിരഞ്ഞെടുപ്പ്: പ്രചാരണ വാഹനങ്ങള്‍ക്ക് അനുമതി വാങ്ങണം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ നടപടി

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ അനധികൃത പ്രചാരണം നടത്തുന്നതായി കണക്കാക്കി ഇന്‍ഡ്യന്‍ പീനല്‍കോഡിലെ അധ്യായം 9(എ) പ്രകാരമുള്ള ശിക്ഷാ നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും വിശദവിവരങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ച് അനുമതി വാങ്ങിയ ശേഷമേ അവ ഉപയോഗിക്കാവൂ. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, അനുമതി ലഭിച്ച തീയതി, സ്ഥാനാര്‍ഥിയുടെ പേര്, പ്രചാരണം നടത്തുന്ന പ്രദേശം എന്നിവ അനുമതിയില്‍ രേഖപ്പെടുത്തിയിരിക്കും. ഈ അനുമതി പത്രത്തിന്റെ അസ്സല്‍ ദൂരെനിന്ന് എളുപ്പത്തില്‍ കാണാവുന്നത്ര വലിപ്പത്തില്‍ വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ പതിച്ചിരിക്കണം. അധികവാഹനം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് സംബന്ധിച...
Accident, Malappuram, Other

തിരൂരില്‍ നിന്നും വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച കാറ് കൊക്കയിലേക്ക് മറിഞ്ഞു ; ഒരാളുടെ നില ഗുരുതരം

അതിരപ്പിള്ളിയില്‍ തിരൂരില്‍ നിന്നും വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച ഇന്നോവ കാറ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അതിരപ്പിള്ളി ഷോളയാര്‍ ഡാം വ്യൂപോയിന്റിനടുത്ത് തോട്ടാപ്പുരയിലാണ് സംഭവം നടന്നത്. മൂന്ന് പ്രാവശ്യം കാര്‍ മലക്കം മറിഞ്ഞു. കാറിലുണ്ടായിരുന്ന ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 18 വയസുള്ള അഫ്‌സലാണ് ഗുരുതരാവസ്ഥയിലുള്ളത്. പരിക്കേറ്റവരെ കറുകുറ്റി അപ്പോളോ അഡ്ലക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചു. ...
Local news, Malappuram, Other

പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു

മലപ്പുറം : പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. വീട്ടില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വര്‍ണം മോഷ്ടിച്ചതായി പരാതി. സിസിടിവിയും തകര്‍ത്തു. പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപം താമസിക്കുന്ന മണല്‍ത്തറയില്‍ രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹം കുടുംബവും ദുബൈയിലാണു താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഭാര്യ ദുബായിലേക്കു പോയത്. തൊട്ടു പിന്നാലെയാണു കവര്‍ച്ച നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാനെത്തുന്ന ജോലിക്കാരി വൈകീട്ട് നാലു മണിയോടെ സ്ഥലത്തെത്തിയപ്പോഴാണ് പിറകുവശത്തെ ഗ്രില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. അകത്തു കയറിയപ്പോള്‍ വാതിലും അലമാരയുമെല്ലാം തുറന്നിട്ട നിലയിലായിരുന്നു. ഇവര്‍ രാജീവിന്റെ നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ച ശേഷമാണ് വന്‍ കവര്‍ച്ചയുടെ വിവരം പുറത്തറിയുന്നത്. സി.സി.ടി.വി ഡി.വി.ആര്‍ ഉള്‍പ്പെടെ കവര്‍ന്നിട്ടുണ്ടെന്നാണ് അറിയുന്നത്. ...
Kerala, Malappuram, Other

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചു ; മലപ്പുറം സ്വദേശിക്ക് 20 വര്‍ഷം തടവും പിഴയും

തൃശൂര്‍: വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി ഒന്നാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മലപ്പുറം സ്വദേശിക്ക് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. മലപ്പുറം അയരൂര്‍ ആലുങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയെ (34) ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. 2011 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് ഇയാള്‍ ബാലികയെ പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സംഭവം നടന്നതിന് ശേഷം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കുട്ടി ഈ സംഭവം ആരോടും പറഞ്ഞിരുന്നില്ല. കുട്ടിക്ക് പനിയും തലവേദനയും മാനസിക ബുദ്ധിമുട്ടുകളും തുടങ്ങിയതിനെ തുടര്‍ന്ന് കുട്ടിയെ പല ഡോക്ടര്‍മാരെ കാണിച്ച് ചികിത്സിക്കുകയും പിന്നീട് ഇരിങ്ങാലക്കുടയില്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തു. കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി ഉണ്ടായ സംഭവം വെളിപ്പെടുത്തിയത്. ഇതോടെ സി.ഡബ്ല്യു.സി...
Malappuram

മലപ്പുറം എടപ്പാളില്‍ ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു

മലപ്പുറം : എടപ്പാള്‍ ആശുപത്രിയില്‍ ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു. കോഴിക്കോട് കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ്. ഏഴു മാസം ഗര്‍ഭിണിയായിരുന്നു. പരിശോധനകള്‍ക്കായാണ് ഇന്നലെ എടപ്പാളില്‍ എത്തിയത്. പ്രസവത്തോട് അനുബന്ധിച്ച് ചെമ്മരത്തൂരുള്ള സ്വന്തം വീട്ടിലാണ് സ്വാതി നിന്നിരുന്നത്. കുട്ടികളില്ലാത്തതിന് ചികിത്സ തേടിയ ശേഷമാണ് സ്വാതി ഗര്‍ഭിണിയായത്. പരിശോധനാ സമയത്ത് ഗര്‍ഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തി. ഉടന്‍ തന്ന ലേബര്‍ റൂമില്‍ കയറ്റി കുട്ടിയെ പുറത്തെടുക്കാന്‍ നീക്കം നടത്തി. കുട്ടി മരിച്ച കാര്യം സ്വാതിയെ അറിയിച്ചെന്നാണ് വിവരം. ഇതിനിടെ ഇന്നലെ രാത്രിയോടെ സ്വാതിക്കും മരണം സംഭവിക്കുകയായിരുന്നു. ചെമ്മരത്തൂര്‍ ചോറോട്ട് കൃഷ്ണ കുമാറിന്റെയും നന്ദജയുടെയും മകളാണ്. സഹോദരി: ശ്വേത. സംസ്‌കാരം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചെമ്മരത്തൂരിലെ വീട്ടുവളപ്പില്‍. ...
Malappuram, Other

തിരഞ്ഞെടുപ്പ് പ്രത്യേക പരിശോധന : കഞ്ചാവും മെത്താഫിനും വിദേശ മദ്യവും പിടികൂടി

മലപ്പുറം : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ മലപ്പുറം ജില്ലയില്‍ നിന്നും കഞ്ചാവും മെത്താഫിനും വിദേശ മദ്യവും പിടികൂടി. തിരൂര്‍ നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ നിന്നും 2.05 കിലോഗ്രാം കഞ്ചാവും 400 ഗ്രാം മെത്താഫിനും 4.3 ലിറ്റര്‍ വിദേശ മദ്യവും പിടികൂടി. കൊണ്ടോട്ടി മണ്ഡലത്തിന്റെ പരിധിയില്‍ നിന്നും 3.5 ലിറ്റര്‍ വിദേശ മദ്യം, പൊന്നാനി മണ്ഡല പരിധിയില്‍ നിന്നും നാലു ലിറ്റര്‍ വിദേശ മദ്യം, 27 ഗ്രാം കഞ്ചാവ് എന്നിവയും എക്‌സൈസ് സംഘം പിടികൂടി. സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ...
Local news, Malappuram, Other

രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി യുവാവിനെ ചട്ടിപ്പറമ്പില്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: ചട്ടിപ്പറമ്പില്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം പ്രവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാടാമ്പുഴ കാരേക്കാട് സ്വദേശി ഫസലു റഹ്‌മാന്റെ (26) മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ ഫസലുറഹ്‌മാനെ കാണാതായിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ക്കായി വ്യാപകമായ അന്വേഷണം നടക്കുന്നതിനിടയിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മരണകാരണം വ്യക്തമല്ല. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ...
Malappuram

കെ.എസ് ഹംസയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നൽകി ഐ.എം.സി.എച്ച് ജീവനക്കാർ

ആലത്തിയൂർ: പൊന്നാനി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി ജീവനക്കാർ സംഭാവന കൈമാറി. ജീവനക്കാരിൽനിന്ന് സ്ഥാനാർത്ഥി ഫണ്ട് ഏറ്റുവാങ്ങി. ആശുപത്രിയിൽ ജീവനക്കാരെയും രോഗികളെയും കണ്ട് സ്ഥാനാർത്ഥി വോട്ട് തേടി. ആശുപത്രി ചെയർമാർ എ ശിവദാസൻ്റെ നേതൃത്വത്തിൽ ജീവനക്കാർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ഇമ്പിച്ചിബാവ അനുസ്മരണ ദിനാചരണത്തിൻ്റെ ഭാഗമായി ആശുപത്രിക്ക് മുന്നിലെ ഇമ്പിച്ചി ബാവയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ഒ.പി വിഭാഗം, ഡയാലിസിസ് വിഭാഗം, കാൻ്റീൻ എന്നിവിടങ്ങളിലെത്തി വോട്ട് തേടി. വിവിധ വിഭാഗങ്ങളിലെത്തി ജീവനക്കാർ, ഡോക്ടർമാർ തുടങ്ങിയവരെയും കണ്ടു. ആശുപത്രി ഡയരക്ടർമാരായ പി. മുഹമ്മദലി, സി.കെ. ബാവക്കുട്ടി, പി.ടി നാരായണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് കുമാരി, മാനേജിങ് ഡയരക്ടർ കെ. ശുഐബ് അലി, പി. സുമിത്ത്, ടി....
Accident, Malappuram, Other

കോട്ടക്കല്‍ പുത്തൂര്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി ; ഒരാള്‍ മരിച്ചു

കോട്ടക്കല്‍ : കോട്ടക്കല്‍ പെരിന്തല്‍മണ്ണ റോഡില്‍ പുത്തൂര്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തില്‍ ഇടിച്ച് അപകടം. അപകടത്തില് ലോറി ഡ്രൈവര്‍ മരിച്ചു. കോയമ്പത്തൂർ സ്വദേശി വിപിൻ ആണ് മരിച്ചത്. പുത്തൂര്‍ ജുമാ മസ്ജിദിനു സമീപമുള്ള കെട്ടിടത്തിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. പൊള്ളാച്ചിയിൽ നിന്നും പടക്കവുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിക്കുള്ളില്‍ കുടുങ്ങി കിടന്ന ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല. പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ...
Malappuram

പോളിങ് ഡ്യൂട്ടി: പരിശീലന പരിപാടിയില്‍ മാറ്റം

മലപ്പുറം ലോക്‌സഭ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം ജില്ലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കായി ഏപ്രില്‍ 12, 13, തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാംഘട്ട പരിശീലന പരിപാടി യഥാക്രമം ഏപ്രില്‍ 17, 18 തീയതികളിലേക്ക് മാറ്റിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. വേദികളിലോ സമയത്തിലോ മാറ്റമില്ല. പോളിങ് ഡ്യൂട്ടിയുള്ള ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാനുള്ള തീയതി ഏപ്രില്‍ 13 വരെയാണ്. പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ബന്ധപ്പെട്ട അസി. റിട്ടേണിങ് ഓഫീസറുടെ ഓഫീസിലോ മലപ്പുറം കളക്ടറേറ്റിലോ സമര്‍പ്പിക്കാവുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ...
Local news, Malappuram

കഴിഞ്ഞ 10 വര്‍ഷത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ രാജ്യത്തെ ജനങ്ങളെ പരസ്പരം വേര്‍തിരിക്കുന്നതും, ഭിന്നിപ്പുണ്ടാക്കുന്നതും ; മന്ത്രി വി ആബ്ദുറഹ്‌മാന്‍

താനൂര്‍ : കഴിഞ്ഞ 10 വര്‍ഷമായി കേന്ദ്ര സര്‍ക്കാരെടുത്തിട്ടുള്ള തീരുമാനങ്ങള്‍ രാജ്യത്തെ ജനങ്ങളെ പരസ്പരം വേര്‍തിരിക്കുന്നതും, ഭിന്നിപ്പുണ്ടാക്കുന്നതുമാണെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഇന്ത്യ ലക്ഷ്യം വച്ചിരുന്ന മതേതര ജനാധിപത്യം എന്നതില്‍ നിന്നും പുറത്തേക്ക് പോകുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മീനടത്തൂരില്‍ സി പ്രഭാകരന്‍ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി സമദ് താനാളൂര്‍ സംസാരിച്ചു. പി സിറാജ് സ്വാഗതവും ഉനൈസ് നന്ദിയും പറഞ്ഞു. അരീക്കാട് നടന്ന പരിപാടിയില്‍ എന്‍ മുജീബ് ഹാജി അധ്യക്ഷനായി. എല്‍ഡിഎഫ് താനൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ ടി ശശി, സുലൈമാന്‍ അരീക്കാട്, പി സിറാജ് എന്നിവര്‍ സംസാരിച്ചു. എന്‍ ആദില്‍ സ്വാഗതവും...
Malappuram, Other

പിവി അന്‍വര്‍ എംഎല്‍എയുടെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി കേസില്‍ നിന്നും അന്‍വറിനെ ഒഴിവാക്കിയതില്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പിവി അന്‍വര്‍ എംഎല്‍എയുടെ റിസോര്‍ട്ടില്‍ നടന്ന ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ നിന്നും കെട്ടിട ഉടമയായ അന്‍വറിനെ ഒഴിവാക്കിയതിനെതിരായ പരാതി ഒരു മാസത്തിനുള്ളില്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ആലുവ റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടിക്കായി സൂക്ഷിച്ച മദ്യം പിടികൂടിയ കേസിലാണ് കോടതിയുടെ ഇടപെടല്‍. കെട്ടിടം ഉടമയായ അന്‍വറിനെ ഒഴിവാക്കിയായിരുന്നു എക്‌സൈസ് കേസെടുത്തത്. ഇതിനെതിരായി നല്‍കിയ ഹര്‍ജിയിലാണ് നടപടി. 2018 ലാണ് ആലുവയിലെ മലക്കപ്പടിയിലുളള റിസോര്‍ട്ടിലെ ലഹരിപ്പാര്‍ട്ടിക്കിടെ മദ്യം പിടികൂടിയത്. ലൈസന്‍സ് ഇല്ലാതെ റിസോര്‍ട്ടില്‍ മദ്യം സൂക്ഷിച്ച് വിതരണം ചെയ്യുന്നുവെന്നായിരുന്നു എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചത്. എക്‌സൈസ് എത്തി പരിശോധിച്ച് മദ്യവും അഞ്ച് പേരെയും പിടികൂടി. ഈ സംഭവത്തിലാണ് കെട്ടിട ഉടമയായ പിവി അന്‍വറിനെ ഒഴിവാക്കി എക്‌സൈസ് കുറ്റപത്ര...
Malappuram, Other

തിരഞ്ഞെടുപ്പ് ചെലവ് കണക്ക്: സ്ഥാനാര്‍ത്ഥികളുടെ യോഗം ചേര്‍ന്നു

മലപ്പുറം : ലോകസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കുമായി ചെലവ് കണക്ക് സംബന്ധിച്ച യോഗം ചേര്‍ന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു, ചെലവ് നിരീക്ഷകരുടെ സാന്നിദ്ധ്യത്തില്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലായിരുന്നു യോഗം. മാതൃകാ പെരുമാറ്റ ചട്ടം കൃത്യമായി പാലിക്കണമെന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് മുതലുള്ള ദൈനംദിന കണക്കുകള്‍ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും നിരീക്ഷകര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇലക്ട്രോണിക്‌ മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥികളും വ്യക്തികളും നല്‍കുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെയും സംസ്ഥാനതലത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും നല്‍കുന്ന ദൃശ്യ, ശ്രവ്യ...
Malappuram, Other

”ആരോഗ്യ പോഷണം” കൈപ്പുസ്തകം പ്രകാശനം ചെയ്തു

മലപ്പുറം : മലപ്പുറം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പുിന്റെയും ആരോഗ്യ കേരളത്തിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന സമഗ്ര ക്യാന്‍സര്‍ ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയായ ആരോഗ്യഭേരിപദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്ന ''ആരോഗ്യ പോഷണം'' കൈപുസ്തകത്തിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍ രേണുക പുസ്തകം ഏറ്റുവാങ്ങി. ശാസ്ത്രീയമായ ഭക്ഷണക്രമീകരണം എങ്ങനെ ശീലിക്കാം എന്ന് ജനങ്ങളെ ബോധവല്‍കരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് ''ആരോഗ്യ പോഷണം'' എന്ന ഈ പുസ്തകത്തിലൂടെ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ആരോഗ്യഭേരി പദ്ധതിയുടെ ഭാഗമായി ആശാപ്രവര്‍ത്തകര്‍ വഴി ഈ പുസ്തകം ജനങ്ങളിലേക്ക് എത്തിക്കും. പ്രകാശന ചടങ്ങില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. ഷുബിന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ...
Malappuram, Other

ഇഫ്താർ വിരുന്നും മുന്നൂറോളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണവും നടത്തി

കോട്ടക്കൽ : എടരിക്കോട് പാലച്ചിറമാട് ഭാവന കൾച്ചർ സെന്ററിന്റെ കിഴിൽ റമദാൻ 25ന് ഇഫ്താർ വിരുന്ന് നടത്തി. മുൻ ചെയർമാനും പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന പരേതനായ എ.സി ഷറഫുദ്ധീന്റെ സ്മരണാർത്ഥം മുന്നൂറോളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. ദാറുൽ ഉലൂം ബ്രാഞ്ച് മദ്രസ സ്വദർ മൊയ്‌തിൻ ഫൈസി ഒതുക്കുങ്ങൽ വിതരണോദ്ഘടനം നിർവഹിച്ചു. ക്ലബ്ബ്‌ ചെയർമാൻ മനാഫ് പാറയിൽ അധ്യ ക്ഷനായി കൺവീനർ ഫാറൂഖ് സിസി സ്വഗതം പറഞ്ഞു ക്ലബ്ബ്‌ ഭാരവാഹികളായ സലാഹുദ്ധീൻ പി, വാഹിദ് കെ. നാസർ കാമ്പുറത്ത്. ഹനീഫ കെ. ഷഫീഖ് എം. ഇസ്ഹാഖ് വികെ. ഷഫീഖ് വികെ.സക്കീർ വികെ . ഷിഹാബ് ചോലയിൽ എന്നിവർ നേതൃത്വം നൽകി ...
Local news, Malappuram

മുസ്ലിം ലീഗിന് ബാബരി മസ്ജിദ് തകര്‍ത്ത കാലത്ത് തുടങ്ങിയ ആര്‍എസ്എസ് പേടി, എതിര്‍ത്ത് സംസാരിക്കാന്‍ പോലും കഴിയുന്നില്ല ; മന്ത്രി വി അബ്ദുറഹ്‌മാന്‍

താനൂര്‍ : ബാബരി മസ്ജിദ് തകര്‍ത്ത കാലത്ത് തുടങ്ങിയ ആര്‍എസ്എസ് പേടിയിലാണ് മുസ്ലിം ലീഗെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. ബിജെപിക്കെതിരായി സംസാരിക്കാന്‍ പോലും മുസ്ലിം ലീഗിന്നും കോണ്‍ഗ്രസിനും കഴിയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊന്മുണ്ടം പഞ്ചായത്തിലെ ചോലപ്പുറത്ത് നടന്ന സ്‌നേഹ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കാതിരിക്കാനാവില്ല എന്നാണ് കോണ്‍ഗ്രസ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പിന്നെ എങ്ങനെയാണ് ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാവുകയെന്ന് മന്ത്രി ചോദിച്ചു. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭിക്കാനുള്ള അവസരം കോണ്‍ഗ്രസ് നഷ്ടപ്പെടുത്തുകയാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്ന വാദങ്ങളെ തിരുത്താന്‍ മുസ്ലിം ലീഗും തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. മൊയ്തീന്‍കുട്ടി അധ്യക്ഷനായി. സിപിഐ എം ഏരി...
Malappuram, Other

ലോക്സഭാ തിരഞ്ഞെടുപ്പ്; ജില്ലയില്‍ മത്സര രംഗത്ത് 16 സ്ഥാനാര്‍ത്ഥികള്‍, മലപ്പുറം മണ്ഡലത്തില്‍ രണ്ട് പേര്‍ പത്രിക പിന്‍വലിച്ചു

മലപ്പുറം : നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ മലപ്പുറം ജില്ലയിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലായി എട്ട് വീതം സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. മലപ്പുറം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ നസീഫ് പി.പി, എന്‍. ബിന്ദു എന്നിവരാണ് അവസാന ഘട്ടത്തില്‍ പത്രിക പിന്‍വലിച്ചത്. പൊന്നാനി മണ്ഡലത്തില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക നിലവില്‍ വന്നതോടെ അതത് വരാണാധികാരികളുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നമനുവദിക്കുന്ന പ്രക്രിയയും പൂര്‍ത്തിയായി. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്ന ക്രമത്തില്‍ ഡോ. അബ്ദുള്‍ സലാം - ഭാരതീയ ജനതാ പാര്‍ട്ടി - താമര ടി. കൃഷ്ണന്‍ - ബഹുജന്‍ സമാജ് പാര്‍ട്ടി - ആന ഇ.ടി മുഹമ്മദ് ബഷീര്‍ - ഇന്ത്യന്‍ യൂണിയന്...
Malappuram, Other

പോളിങ് ഡ്യൂട്ടി: ജീവനക്കാരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

മലപ്പുറം : ലോക്‍സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ഡ്യൂട്ടിയുള്ള ജീവനക്കാരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ മലപ്പുറം ജില്ലയിൽ പൂർത്തിയായി. ആദ്യ ഘട്ട റാന്‍ഡമൈസേഷനിലൂടെ പോളിങ് ഡ്യൂട്ടി ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥരെ എത് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് നിയോഗിച്ചിരിക്കുന്നതെന്നും സ്‍പെഷ്യല്‍ പോളിങ് സ്റ്റേഷനുകള്‍ ഏതെന്നുമാണ് രണ്ടാം ഘട്ട റാന്‍ഡമൈസേഷനിലൂടെ നിര്‍ണയിച്ചത്. തിരഞ്ഞെടുപ്പ് പൊതു നീരീക്ഷകരായ അവദേശ് കുമാർ തിവാരി (മലപ്പുറം), പുൽകിത് ഖരേ (പൊന്നാനി) എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് റാന്‍ഡമൈസേഷന്‍ നിര്‍വഹിച്ചു. അസി. കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, തിരഞ്ഞെടുപ്പ് കമ്പ്യൂട്ടറൈസേഷന്‍ ആന്റ് ഐ.ടി നോഡല്‍ ഓഫീസര്‍ പി. പവനന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പോളിങ് ഉദ്യോഗസ്ഥരെ അതതു മണ്ഡലങ്...
Malappuram, Other

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ; തിരൂര്‍ സ്വദേശിക്കെതിരെ കേസ്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട തിരൂര്‍ സ്വദേശിക്കെതിരെ കേസ്. തിരൂര്‍ സ്വദേശി ടിപി സുബ്രഹ്‌മണ്യത്തിനെതിരെയാണ് സൈബര്‍ പൊലീസ് കസെടുത്തിരിക്കുന്നത്. കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു എന്നാണ് എഫ്‌ഐആര്‍. പാക്കിസ്ഥാന് ജയ് വിളിക്കാനും പിണറായി തയ്യാറാകും, അല്ലെങ്കില്‍ വീണ മോളുടെ കാര്യം തീരുമാനമാകും എന്നെല്ലാമാണ് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. ഇതില്‍ വര്‍ഗീയമായ രീതിയിലുള്ള പരാമര്‍ശവുമുണ്ട്. ...
error: Content is protected !!