Malappuram

സ്റ്റേഷനറി വിതരണം ഉണ്ടാകില്ല ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
Malappuram

സ്റ്റേഷനറി വിതരണം ഉണ്ടാകില്ല ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ലേലം ചെയ്യും , മലപ്പുറം കളക്ടറേറ്റ് ഡി.എം സെക്ഷന് സമീപം അപകടാവസ്ഥയില്‍ നില്‍ക്കുന്ന ഇലവ് മരം മാര്‍ച്ച് 23ന് രാവിലെ 11ന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് ലേലം ചെയ്യുമെന്ന് ഏറനാട് തഹസില്‍ദാര്‍ അറിയിച്ചു. മലപ്പുറം ജില്ലാ ഫോറം ഓഫീസ് കെട്ടിടത്തിന് ഭീഷണിയായി അപകടാവസ്ഥയിലുള്ള വട്ട, തെങ്ങ് മരങ്ങള്‍ മാര്‍ച്ച് 26ന് ഉച്ചക്ക് രണ്ടിന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് ഏറനാട് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0483 2766121 -------------- സ്റ്റേഷനറി വിതരണം ഉണ്ടാകില്ല സ്റ്റേഷനറി സാധനങ്ങളുടെ വാർഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ 2024 ഏപ്രിൽ 1, 2 തീയതികളിൽ മലപ്പുറം ജില്ലാ സ്റ്റേഷനറി ഓഫീസില്‍ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് സ്റ്റേഷനി ഓഫീസര്‍ അറിയിച്ചു. ------------------- ടെൻഡർ ക്ഷണിച്ചു കാവനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് 2024-25 സാമ...
Information, Malappuram, Other

ഇത്തരം കോളുകള്‍ ശ്രദ്ധിച്ചു മാത്രം എടുക്കുക ; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ദിനംപ്രതി ഹണി ട്രാപ്പ് കേസുകളില്‍ പെടുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. പരിചയമില്ലാത്ത നമ്പറില്‍ നിന്നും വരുന്ന ഒരു വീഡിയോ കോളുകളാണ് പലപ്പോഴും ആപത്തില്‍ ചെന്നെത്തിക്കുന്നത്. ഇത്തരത്തില്‍ ഹണി ട്രാപ്പില്‍പ്പെടുന്നതിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. നമ്മുടെ ഫോണില്‍ അറിയാത്ത നമ്പറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ വരുന്ന വീഡിയോ കോളുകള്‍ ചിലപ്പോള്‍ ട്രാപ് ആകാം. അതിനാല്‍ ഇത്തരം കോളുകള്‍ ശ്രദ്ധിച്ചു മാത്രം എടുക്കുകയെന്നാണ് പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. അറിയാത്ത നമ്പറില്‍ നിന്നും വീഡിയോ കോള്‍ വരുന്നത് എടുക്കുമ്പോള്‍ മറുവശത്ത് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള സ്‌ക്രീന്‍ റെക്കോര്‍ഡ് എടുക്കുകയും ചെയ്‌തേക്കാം. ഈ ചിത്രങ്ങള്‍ പിന്നീട് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍...
Malappuram, Other

മാതാപിതാക്കള്‍ വിവാഹം ക്ഷണിക്കാന്‍ പോയ സമയത്ത് പ്രതിശ്രുത വധു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചു

കോഴിക്കോട് : മാതാപിതാക്കള്‍ വിവാഹം ക്ഷണിക്കുന്നതിനായി പോയ സമയത്ത് പ്രതിശ്രുത വധു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍. മേപ്പയ്യൂര്‍ നന്താനത്ത് മുക്ക് പടിഞ്ഞാറയില്‍ അഞ്ജന (26) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ നഴ്‌സാണ്. വിവാഹം അടുത്തമാസം നടക്കാനിരിക്കേയാണ് മരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പിതാവ്: സത്യന്‍, മാതാവ്: ലീന ...
Malappuram

വൈദ്യുതി മുടക്കം, ഭൂമിലേലം ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

സൗജന്യ യോഗ പരിശീലനം സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും യോഗ അസോസിയേഷൻ ഓഫ് കേരളയുടെയും ആഭിമുഖ്യത്തിൽ സൗജന്യ യോഗ പരിശീലനം സംഘടിപ്പിക്കുന്നു. മലപ്പുറം ജില്ലയിൽ കൊളത്തൂർ, എടപ്പാൾ, കാളികാവ് എന്നിവിടങ്ങളിൽ ഇന്ന് (മാർച്ച് 15) മുതൽ പരിശീലനം ആരംഭിക്കും. ഫോൺ: 9846509735, 9846262965, 9744393044. --------------- ലേലം ചെയ്യും മലപ്പുറം കുടുംബകോടതിയുടെ വാറണ്ട് പ്രകാരം കൂട്ടിലങ്ങാടി വില്ലേജില്‍ കടുകൂര്‍ ദേശം സര്‍വേ നമ്പര്‍ 114/7c1A ല്‍പെട്ട 1.95 ആര്‍സ് ഭൂമി ഏപ്രില്‍ 16ന് രാവിലെ 11ന് കൂട്ടിലങ്ങാടി വില്ലേജ് ഓഫീസില്‍വച്ച് പരസ്യമായി ലേലം ചെയ്ത് വില്‍ക്കുമെന്ന് പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ അറിയിച്ചു. ------------ തൊഴിൽ തർക്ക കേസുകളുടെ വിചാരണ 19ന് കോഴിക്കോട് ലേബർ കോടതി പ്രിസൈഡിങ് ഓഫീസർ എ.ജി സതീഷ്‌കുമാർ (ജില്ലാ ജഡ്ജ്) ഏപ്രിൽ 19ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ വെച്ച് തൊഴിൽ തർക്ക സംബന്ധമായി പാലക്...
Malappuram, Other

ജില്ലയിലെ എട്ട് ആരോഗ്യ കേന്ദ്രങ്ങൾക്ക് വാഹനങ്ങൾ വിതരണം ചെയ്തു

മലപ്പുറം : എം.പിയുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച് മഞ്ചേരി ഗവ. മെഡിക്കൽ കോളേജിന് അനുവദിച്ച ആംബുലൻസ് കൈമാറ്റവും മലപ്പുറം താലൂക്ക് ആശുപത്രി,പെരിന്തൽമണ്ണ ജില്ല ആശുപത്രി, കൊണ്ടോട്ടി താലൂക്ക് ആശുപത്രി, മങ്കട, മേലാറ്റൂർ, പെരുവള്ളൂർ, ഓമാനൂർ, പള്ളിക്കൽ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററുകൾ എന്നിവിടങ്ങളിൽ ഭരണാനുമതി ലഭിച്ച മൊബൈൽ ഡിസ്‌പെൻസറി വാഹനങ്ങളുടെ സമർപ്പണവും ഡോ. എം പി അബ്ദുസ്സമദ് സമദാനി എം.പി നിർവഹിച്ചു. ജില്ല കളക്ടർ വി.ആർ വിനോദ് ഏറ്റുവാങ്ങി. മലപ്പുറം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഗീത, ജില്ല പ്ലാനിങ് ഓഫീസർ സുമ, മലപ്പുറം മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അബ്ദുൽ ഹകീം,ഡെപ്യൂട്ടി ഡി എം ഒ നൂന മർജ്ജ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ കെ പി ഉണ്ണികൃഷ്ണൻ, പ്രതിഭ പ്രഭാകരൻ, ശശി ചെമ്മനാരി, കലേഷ് കൌൺസിലർ സജീർ കളപ്പാടൻ,പി കെ ബാവ, ഫെബിൻ മാസ്റ്റർ, റഷീദ് കാളമ്പാടി, കെ അബ്ദുൽ ...
Malappuram

മനുഷ്യ-വന്യജീവി സംഘർഷം; ജില്ലാതല യോഗം ചേര്‍ന്നു

മലപ്പുറം : ജില്ലയിലെ മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനും ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ജില്ലയിലെ മനുഷ്യ-വന്യജീവി തടയുന്നതിനായി വനം വകുപ്പ് ജനങ്ങളോട് യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് എ.പി അനില്‍കുമാര്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. അക്രമത്തിനിരയായവരെ വനം വകുപ്പ് അധികൃതര്‍തിരിഞ്ഞു നോക്കാത്ത അവസ്ഥ പോലുമുണ്ട്. ഇത് ഒഴിവാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. വന്യമൃഗ ശല്യം മൂലുമുണ്ടായ നഷ്ടത്തിന് പരിഹാരം നല്‍കാനായി നിലമ്പൂർ സൗത്ത് വനം ഡിവിഷനിൽ 42 ലക്ഷം രൂപയും നോർത്ത് ഡിവിഷനിൽ 54.5 ലക്ഷം രൂപയും അനുവദിച്ചതായി നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് ഡി.എഫ്.ഒമാര്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി അറിയിച്ചു. തുകയുടെ വിതരണം തുടങ്ങ...
Malappuram, Other

തിരൂരില്‍ ഒരു വീട്ടില്‍ പാക്കിസ്ഥാന്‍ പൗരത്വമുള്ള അവരുടെ ഒരു ബന്ധു താമസമുണ്ടായിരുന്നു ; സിഎഎ പശ്ചാത്തലത്തില്‍ അനുഭവം പങ്കുവച്ച് മുന്‍ തിരൂര്‍ എസ്‌ഐ

തിരൂര്‍ : പൗരത്വ ഭേദഗതി നിയമം വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തിരൂര്‍ മുന്‍ എസ്‌ഐയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. തിരൂരിലെ മുന്‍ എസ് ഐയും റിട്ടയേര്‍ഡ് എസ് പി യുമായ പി. രാജു തന്റെ അനുഭവത്തില്‍ നിന്നെഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തുഞ്ചന്‍ പറമ്പിനടുത്ത് ഉള്ള ഒരു വീട്ടില്‍ പാക്കിസ്ഥാന്‍ പൌരത്വമുള്ള അവരുടെ ഒരു ബന്ധു വന്ന് നിയമാനുസരണം താമസമുണ്ടായിരുന്നുവെന്നും അയാളെ കാണാന്‍ ചെന്നതിന്റെ അനുഭവങ്ങളുമാണ് കുറിപ്പില്‍ പറയുന്നത്. ഇവിടെ ബന്ധുക്കളുള്ള നിരവധി ആളുകള്‍ ഇപ്പോഴും പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമായുണ്ട്. അവരില്‍ ചിലരൊക്കെ ഇപ്പോഴും വന്നും പോയ്‌ക്കൊണ്ടിരിക്കുന്നുമുണ്ട്. പൌരത്വത്തിന് അപേക്ഷിച്ചവരുമുണ്ട്. മുസ്ലീംങ്ങള്‍ മാത്രമല്ല, പണ്ടുമുതലേ താമസമുള്ള ഇന്ത്യന്‍ വേരുകളുള്ള ധാരാളം സിഖുകാരുമുണ്ടവിടെ. പൗരത്വ ഭേദഗതിയിലെ വിവേചനം ഇത്തരത്തില്‍...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ദര്‍ഘാസ് ക്ഷണിച്ചു കാവനൂര്‍ പി.എച്ച്.സി ലാബിലേക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ലാബ് റീ ഏജന്റും മറ്റു അനുബന്ധ വസ്തുക്കളും റണ്ണിങ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ആവശ്യാനുസരണം വാങ്ങുന്നതിന് സപ്ലയര്‍മാരില്‍നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. മാര്‍ച്ച് 26ന് രാവിലെ 11നകം ടെന്‍ഡറുകള്‍ കാവനൂര്‍ പി.എച്ച്.സി ഓഫീസില്‍ ലഭിക്കണം. 27ന് രാവിലെ 11ന് ടെന്‍ഡറുകള്‍ തുറക്കും. ഫോണ്‍: 0483 2959021. --------- കർഷക തൊഴിലാളി ക്ഷേമനിധി: പുതിയ അംഗങ്ങളെ ചേർക്കാൻ അവസരം കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ പുതിയ അംഗങ്ങളെ ചേർക്കാൻ അപേക്ഷ ക്ഷണിച്ചു. മെയ് എട്ടിന് പുൽപ്പറ്റ, മുതുവല്ലൂർ, കുഴിമണ്ണ, 14ന് ചീക്കോട്, വാഴക്കാട്, 16ന് നെടിയിരുപ്പ്, കൊണ്ടോട്ടി, 20ന് വാഴയൂർ, 22ന് ചെറുകാവ്, പുളിക്കൽ, 25ന് കീഴുപറമ്പ്, അരീക്കോട്, 28ന് ഊർങ്ങാട്ടിരി, വെറ്റിലപ്പാറ, 30ന് കാവനൂർ, ജൂൺ ആറിന് മഞ്ചേരി, പയ്യന...
Malappuram

ഒരുങ്ങുന്നത് കെഎസ്ആര്‍ടിസിയുടെ 22 ഡ്രൈവിംഗ് സ്‌കൂളുകള്‍ ; ഏറ്റവും മിതമായ നിരക്കില്‍ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കാന്‍ കെഎസ്ആര്‍ടിസി ; മലപ്പുറത്ത് മൂന്ന് സെന്ററുകള്‍

മലപ്പുറം : സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുന്നത് 22 സ്ഥലങ്ങളില്‍. ഏറ്റവും മിതമായ നിരക്കില്‍ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനും അര്‍ഹത നേടുന്നവര്‍ക്ക് ലൈസന്‍സ് ലഭ്യമാക്കുന്നതിനുമുള്ള നൂതന സംവിധാനം കെഎസ്ആര്‍ടിസിയിലൂടെ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെഎസ്ആര്‍ടിസിയിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരെ ഉപയോഗിച്ച് ആവശ്യമായ അധിക പരിശീലനം ഉള്‍പ്പെടെ നല്‍കി അതാതിടങ്ങളില്‍ത്തന്നെ ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനമൊരുക്കി ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം വിഭാവനം ചെയ്യുന്നത്. കൂടുതല്‍ സമയം കൃത്യതയോടെയുള്ള പരിശീലനം നല്‍കി ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോര്...
Malappuram, Other

മലപ്പുറത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ വിദേശതാരം ആള്‍ക്കൂട്ട മര്‍ദനത്തിരയായ സംഭവം ; ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി താരം

മലപ്പുറം: അരീക്കോട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ വിദേശതാരം ആള്‍ക്കൂട്ട മര്‍ദനത്തിരയായ സംഭവത്തില്‍ താരം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. അരീക്കോടിനടുത്ത് ചെമ്മ്രകാട്ടൂര്‍ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയാണ് ഐവറികോസ്റ്റ് ഫുട്‌ബോള്‍ താരം ആള്‍ക്കൂട്ട മര്‍ദനത്തിനിരയായത്. താരം ഇന്നലെ ജില്ലാ പോലീസ് മേധാവിയെ നേരിട്ട് കണ്ട് പരാതി നല്‍കി. തന്നെ വംശീയമായി അധിക്ഷേപിക്കുകയും ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തവര്‍ക് നിയമപരമായ പരമാവധി ശിക്ഷ തന്നെ നല്‍കുമെന്ന് പോലീസ് മേധാവി ഫുട്‌ബോള്‍ താരത്തിനു ഉറപ്പ് നല്‍കി, കൂടാതെ ഡല്‍ഹിയിലെ ഐവറി കോസ്റ്റ് ഇന്ത്യന്‍ എംബസിക്കും പരാതി കൈമാറി. ഞായറാഴ്ച വൈകീട്ട് നടന്ന കളിക്കിടയിലാണ് കാണികളോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു വിദേശതാരത്തെ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ...
Crime, Malappuram, Other

മൊബൈല്‍ ആപ്പിലൂടെ വായ്പ എടുത്തു, അടവ് പൂര്‍ത്തിയായിട്ടും മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടി ; മൂന്നു യുവാക്കള്‍ പിടിയില്‍

മലപ്പുറം: മൊബൈല്‍ ആപ്പിലൂടെ എടുത്ത വായ്പ തിരിച്ചടച്ചിട്ടും മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മറ്റും അയക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി മലപ്പുറം സ്വദേശിനിയില്‍ നിന്നും പണം തട്ടിയ മൂന്നു യുവാക്കള്‍ പിടിയില്‍. കോഴിക്കോട് വടകര വള്ളിക്കാട് മുട്ടുങ്ങല്‍ സ്വദേശികളായ തെക്കേ മനയില്‍ അശ്വന്ത് ലാല്‍ (23), തയ്യല്‍ കുനിയില്‍ അഭിനാഥ് (26), കോഴിപ്പറബത്ത് സുമിത് കൃഷ്ണന്‍ (21) എന്നിവരെയാണ് എടക്കര പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബറില്‍ എടക്കര സ്വദേശിനിയായ യുവതി സൈബര്‍ കാര്‍ഡ് എന്ന മൊബൈല്‍ ആപ്പിലൂടെ 4000 രൂപയാണ് വായ്പ എടുത്തത്. എന്നാല്‍ വായ്പയുടെ പലിശയടക്കം തിരിച്ചടവ് പൂര്‍ത്തിയായിട്ടും കൂടുതല്‍ പണം വായ്പ എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടക്കാത്ത പക്ഷം മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മറ്റും അയക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി 43,500 രൂപ പ്രതികള്‍ കൈക്കലാക്കിയെന്നാണ് കേസ്....
Malappuram

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി മുഖേന ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. ഡിഗ്രി, പി.ജി.ഡി.സി.എ/ഡി.സി.എ എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം മാർച്ച് 14ന് രാവിലെ 11ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾ അഭിമുഖ സമയത്തിന് അരമണിക്കൂർ മുമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തണം. ഫോൺ: 04942457642. ----------------------------- കമ്പ്യൂട്ടർ കോഴ്‌സ് പ്രവേശനം സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്-മലയാളം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൈത്തൺ, സി++, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി വെബ് ഡിസൈൻ, ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ, പ്ലസ് ടു (കൊമേഴ്‌സ്) യോഗ്യതയുള്ളവർക്ക് കമ്പ്യൂട...
Local news, Malappuram, Other

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഇത്തവണയും മൊറോക്കോ രാജാവിന്റെ റമദാന്‍ അതിഥി

തിരൂരങ്ങാടി: മൊറോക്കന്‍ രാജാവ് അമീര്‍ മുഹമ്മദ് ബിന്‍ ഹസന്‍ ആറാമന്റെ റമദാന്‍ അതിഥിയായി ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് ക്ഷണം.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് ഇത് നാലാം തവണയാണ് ഔദ്യോഗിക റമദാന്‍ അതിഥിയായി മൊറോക്കോവിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ അവസരം ലഭിക്കുന്നത്. രാജാവിന്റെ സാന്നിധ്യത്തിലും അല്ലാതെയും വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന റമദാന്‍ വിജ്ഞാന സദസ്സുകള്‍ക്ക് ഡോ. നദ്‌വി നേതൃത്വം നല്‍കും. പരിപാടികളില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം തലസ്ഥാനമായ റബാത്തിലേക്ക് പുറപ്പെട്ടു. 1963-ല്‍ അമീര്‍ മുഹമ്മദ് ഹസന്‍ രണ്ടാമനാണ് 'ദുറൂസുല്‍ ഹസനിയ്യ' എന്ന പേരില്‍ റമദാനിലെ പണ്ഡിത സദസ്സ് ആരംഭിച്ചത്. ലോക പ്രശസ്തരായ നിരവധി മുസ്‌ലിം മത പണ്ഡിതര്‍ മുന്‍പ് നേതൃത്വം നല്‍കിയ ദുറൂസു...
Malappuram, Other

പാണ്ടിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞുവീണ് മരിച്ചു ; പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍, പ്രതിഷേധം ശക്തം

മേലാറ്റൂര്‍ (മലപ്പുറം) : പാണ്ടിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മരിച്ചു. പന്തല്ലൂര്‍ കടമ്പോട് തെക്കേക്കര ആലുങ്ങല്‍ മൊയ്തീന്‍കുട്ടി (36) ആണ് സ്റ്റേഷനില്‍ തളര്‍ന്നു വീണത്. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നു രാവിലെ 7ന് മരിച്ചു. ഹൃദയാഘാതമുണ്ടായതായാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് മൊയ്തീന്‍കുട്ടി മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. പന്തല്ലൂരില്‍ വേല ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ ഇന്നലെ വൈകിട്ട് 5നാണ് ഇയാള്‍ അടക്കം 7 പേരെ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധം. സ്ഥലത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടക്കുന്നത്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് അവശ്യപ്പെട്ട് പാണ്ടിക്കാട്ട് കോണ്‍ഗ്രസ്...
Malappuram, Other

തിയേറ്ററിൽ യഥാസമയം എത്തിയിട്ടും സിനിമയുടെ ആദ്യഭാഗം കാണാൻ അവസരം നിഷേധിച്ചു ; 50,000 രൂപ പിഴയടക്കാൻ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധി

പെരിന്തൽമണ്ണ : തിയേറ്ററിൽ യഥാസമയം എത്തിയിട്ടും തുടക്കം മുതൽ സിനിമ കാണാനുള്ള അവസരം നിഷേധിച്ചതിന് 50,000 രൂപ പിഴയടക്കാൻ തിയേറ്ററുടമക്കെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. പെരിന്തൽമണ്ണയിലെ പ്ലാസാ തിയേറ്ററിനെതിരെ പെരിന്തൽമണ്ണ ഏലംകുളം സ്വദേശികളായ ശരത്, ആനന്ദ്, സുജീഷ്, വിജേഷ്, നിഖിൽ എന്നിവർ ചേർന്ന് നൽകിയ ഹരജിയിലാണ് കമ്മിഷൻ ഉത്തരവ്. 2023 എപ്രിൽ 30ന് 'പൊന്നിയൻ സെൽവൻ 2' പ്രദർശനം കാണുന്നതിന് വൈകീട്ട് 6.45ന് പരാതിക്കാർ തിയേറ്ററിലെത്തി. എന്നാൽ ഏഴ് മണിക്ക് സിനിമ ആരംഭിക്കുമെന്ന് അറിയിച്ച സമയത്തും തിയേറ്ററിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. 10 മിനിട്ട് കഴിഞ്ഞാണ് പ്രവേശനം അനുവദിച്ചത്. തിയേറ്റർ വൃത്തിയാക്കുകയാണെന്നാണ് അറിയിച്ചത്. എന്നാൽ ഏഴ് മണിക്ക് തന്നെ തിയേറ്ററിൽ പ്രദർശനം തുടങ്ങിയിരുന്നു. പ്രതിഷേധം പ്രകടിപ്പിച്ചവരോട് തിയേറ്റർ അധികൃതർ മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തതായി പരാതിക്കാർ ബോധിപ്പിച്ചു...
Local news, Malappuram

സിഎഎ ഭേദഗതി : പരപ്പനങ്ങാടി കോടതി പരിസരത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി അഭിഭാഷകര്‍

പരപ്പനങ്ങാടി : സിഎഎക്കെതിരെ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ (എഐഎല്‍യു) നേതൃത്വത്തില്‍ പരപ്പനങ്ങാടി കോടതി പരിസരത്ത് അഭിഭാഷകര്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. അഭിഭാഷകര്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പകര്‍പ്പ് കത്തിച്ചു പ്രതിഷേധിച്ചു. പരിപാടി എഐഎല്‍യു മലപ്പുറം ജില്ലാ ട്രഷറര്‍ അഡ്വക്കേറ്റ് കെ.സുല്‍ഫിക്കര്‍ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ഒ.കൃപാലിനി അധ്യക്ഷയായി. പരിപാടിയില്‍ അഡ്വക്കേറ്റ് സി പി.മുസ്തഫ, അഡ്വക്കേറ്റ് സി.ഇബ്രാഹിംകുട്ടി എന്നിവര്‍ സംസാരിച്ചു. ...
Malappuram, Other

നോമ്പുകാലത്ത് ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്

നോമ്പ് കാലത്ത് വ്രതാനുഷ്ഠാനത്തോടൊപ്പം തന്നെ എല്ലാവരും ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. വേനൽക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാൽ ജലജന്യരോഗങ്ങൾ പടരുവാൻ സാധ്യതയുണ്ട്. അമിതമായ ചൂടും വയറിളക്കവും നിർജലീകരണത്തിനും തുടർന്നുള്ള സങ്കീർണ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. വേനൽകാലമായതിനാലും അന്തരീക്ഷ താപനില വളരെ കൂടിയതിനാലും ശരീരത്തിൽ നിന്ന് ജലവും ലവണങ്ങലും നഷ്ടപ്പെടുന്നത് ശ്രദ്ധിക്കുകയും നിർജലീകരണം സംഭവിക്കുന്നത് തടയുകയും ചെയ്യേണ്ടതാണ്. രോഗപ്രതിരോധത്തിനായി പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. ഭക്ഷണപാനീയങ്ങളിൽ ഈച്ച, കൊതുക് പോലെയുള്ള പ്രാണികൾ കടക്കാതെ അടച്ചു സൂക്ഷിക്കുക ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങൾ ശു...
Malappuram

പദ്ധതി വിഹിതം ചെലവഴിച്ചതിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്ത്, ജില്ലയിൽ ബ്ലോക്ക് പഞ്ചായത്തുകളിൽ തിരൂരങ്ങാടി ഒന്നാം സ്ഥാനത്ത്

മലപ്പുറം : ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2024-25 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. സാങ്കേതിക പിഴവുകൾ കാരണം അംഗീകാരം നൽകാതെ മാറ്റിവെച്ചരുന്ന കോട്ടയ്ക്കൽ നഗരസഭ, മലപ്പുറം നഗരസഭ എന്നീ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതികൾക്ക് കൂടി ജില്ലാ ആസൂത്രണ സമതി അംഗീകാരം നൽകിയതോടെയാണിത്. മൂർക്കനാട്, പുഴക്കാട്ടിരി, തവനൂർ, കോഡൂർ എന്നീ ഗ്രാമപഞ്ചായത്തുകളുടേയും പെരുമ്പടപ്പ്, മങ്കട ബ്ലോക്ക് പഞ്ചായത്തുകളുടേയും 2023-24 വാർഷിക പദ്ധതി ഭേദഗതികൾക്കും യോഗം അംഗീകാരം നൽകി. 2023-24 സാമ്പത്തിക വർഷത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഫണ്ട് വിനിയോഗവും ജില്ലാ ആസൂത്രണ സമിതി യോഗം വിലയിരുത്തി. 43.93% ചെലവഴിച്ച് മലപ്പുറം ജില്ല സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനത്താണ്. ജില്ലാ പഞ്ചായത്തുകളിൽ 53.24% ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്താ...
Malappuram

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു

മലപ്പുറം : ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുറ്റിപ്പുറത്ത് ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. തിരുന്നാവായ കളത്തില്‍ വെട്ടത്ത് വളപ്പില്‍ റാഫിറമീഷ ദമ്പതികളുടെ മകള്‍ റിഷ ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഉടന്‍ തന്നെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ ആരോഗ്യനില മോശയമായതിനെ തുടര്‍ന്ന് ആദ്യം വളാഞ്ചേരിയിലേയും പിന്നീട് കോട്ടയ്ക്കലിലെയും ആശുപത്രികളിലെത്തിച്ചു ചികിത്സ നല്‍കി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരിച്ചു. ...
Malappuram

പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് സഹപാഠിയായിരുന്ന കാമുകനൊപ്പം ഒളിച്ചോടി ; യുവതിയും യുവാവും പിടിയിൽ

പുത്തനത്താണി : ഭർതൃവീട്ടിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും യുവാവും പിടിയിൽ. പുന്നത്തല സ്വദേശിയായ യുവതിയെയും വെട്ടിച്ചിറയിലെ ക്വാർട്ടേഴ്സിൽ താമസിച്ച് വരുന്ന യുവാവിനെയും വളാഞ്ചേരി പോലീസാണ് പിടി കൂടിയത്. രഹസ്യവിവരത്തെ തുടർന്ന് എറണാകുളത്തെ മാളിൽ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത് എന്നറിയുന്നു. ഒരാഴ്ച മുമ്പാണ് ആതവനാട് അത്താണിക്കലിലെ ഭർതൃവീട്ടിൽ യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് പഴയ സഹപാഠിയായ യുവാവിനൊപ്പം നാട് വിട്ടത് ബന്ധുക്കളുടെ പരാതിയെ തുടർന്ന് തിരൂർ ഡിവൈഎസ് പി യുടെ മേൽനോട്ടത്തിൽ വളാഞ്ചേരി പോലീസ് സംഭവം ഊർജിതമായി അന്വേഷിച്ച് വരികയായിരുന്നു. പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച കുറ്റത്തിന് യുവതിയുടെ പേരിൽ വളാഞ്ചേരി പോലീസ് കർശന വകുപ്പുകൾ ചുമത്തികേസ് എടുത്തിട്ടുണ്ട്. ...
Malappuram

ലോക്സഭാ തെരഞ്ഞെടുപ്പ് : അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു

ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ വി.ആർ വിനോദിൻ്റെ അധ്യക്ഷതയിൽ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് അഭ്യർഥിച്ചു. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വോട്ടർമാർക്ക് നേരിട്ട് പരിശോധിക്കാമെന്നും അതുറപ്പ് വരുത്തി മാത്രമേ പുതിയ അപേക്ഷ നൽകാവൂ എന്നും കലക്ടർ അഭ്യർഥിച്ചു. ബൂത്ത് ലെവൽ ഏജൻറ് മാരെ നിയോഗിക്കാൻ രാഷ്ട്രീയപാർട്ടികളോട് കലക്ടർ നിർദേശിച്ചു. ഫോം 12 ഡി പ്രകാരം ആബ്സൻ്റീ വോട്ടർ സൗകര്യം അനുവദിക്കുന്നതിനുള്ള പ്രായപരിധി 85 വയസ്സായി ഉയർത്തിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലോ പരിശീലന കേന്ദ്രങ്ങളിലോ മാത്രമേ പോസ്റ്റൽ ബാലറ്റ് സൗകര്യം ഉണ്ടാകൂ. തപാൽ വഴി അയയ്ക്കാനുള്ള സൗകര്യം ലഭ്യമല്ല. വാ...
Malappuram

പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്തുന്നതിൽ ജനകീയാരോഗ്യ കേന്ദ്രങ്ങൾ ശക്തി പകരും: മന്ത്രി വീണാ ജോർജ്

ആരോഗ്യ മേഖലയിൽ പ്രാഥമിക തലം മുതൽ നവീന മാറ്റങ്ങളിലൂടെയും ഇടപെടലുകളിലൂടെയും പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്തുന്നതിൽ ജനകീയാരോഗ്യ കേന്ദ്രങ്ങൾ ശക്തി പകരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ നിർമിച്ച പത്മശ്രീ ചിത്രൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അവർ. ആരോഗ്യ മേഖലയിലെ ഗുണനിലവാര വർധനയ്ക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. പൊതുജനാരോഗ്യം, ചികിത്സ, സർക്കാർ സേവനം എന്നിവയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ഇത്തരം ആരോഗ്യകേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. പി നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നോർക്കാ റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ മുഖ്യാത്ഥിതിയായി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ...
Malappuram

ക്ലർക്ക്, അറ്റന്റർ നിയമനം, കമ്പ്യൂട്ടർ പരിശീലനം ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ലേലം ചെയ്യും കോടതിപ്പിഴ ഈടാക്കുന്നതിനായി തിരൂർ താലൂക്ക് കോട്ടക്കൽ വില്ലേജിൽ റീ സർവേ നമ്പർ 482/18ൽപ്പെട്ട 3.11 ആർസ് ഭൂമിയും സകലവിധ കുഴിക്കൂർ ചമയങ്ങളടക്കം ഏപ്രിൽ അഞ്ചിന് രാവിലെ 11ന് വസ്തു നിൽക്കുന്ന സ്ഥലത്ത് വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു. -------------- അറ്റന്റർ നിയമനം വേങ്ങര ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിലേക്ക് കരാർ അടിസ്ഥാനത്തിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ള അറ്റന്ററെ നിയമിക്കുന്നു. എ ക്ലാസ് ഹോമിയോ മെഡിക്കൽ പ്രാക്റ്റീഷനറുടെ കീഴിൽ പ്രവൃത്തി പരിചയം, ഉയർന്ന വിദ്യാഭ്യാസ-സാങ്കേതിക യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പ് സഹിതം മാർച്ച് 11ന് രാവിലെ പത്തിന് വേങ്ങര പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസുമ...
Malappuram, Other

കുടിശ്ശിക നിവാരണ കാലാവധി ദീർഘിപ്പിച്ചു ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

കുടിശ്ശിക നിവാരണ കാലാവധി ദീർഘിപ്പിച്ചു കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽനിന്നും പാറ്റേൺ /സി.ബി.സി പദ്ധതികൾ പ്രകാരം വായ്പയെടുത്ത് കുടിശ്ശിക ആയിട്ടുള്ളവർക്ക് ആകർഷകമായ ഇളവുകളോടെ കുടിശ്ശിക ഒറ്റത്തവണയായി ഒടുക്കി തീർപ്പാക്കുന്നതിനുള്ള കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0483 2734807. ------------ പട്ടയം: സമഗ്ര വിവരശേഖരണം 15 വരെ 1977ന് മുമ്പായി കുടിയേറിയ വനഭൂമിയിൽ നാളിതുവരെ പട്ടയം ലഭ്യമാക്കാത്ത കൈവശാവകാശക്കാരുടെ സമഗ്ര വിവരശേഖരണം മലയോര മേഖലയിലെ വില്ലേജ് ഓഫീസുകൾ മുഖേന മാർച്ച് 15 വരെ നടക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ് അറിയിച്ചു. പ്രസ്തുത മേഖലയിലുള്ളവർ അതത് വില്ലേജ് ഓഫീസുകളിൽ നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം. അപേക്ഷാഫോറത്തിന്റെ പകർപ്പും കൂടുതൽ വിവരങ്ങളും വില്ലേജ് ഓഫീസുകളിൽ ലഭ്യമാണ്. ---------------- പശു വളർത്തലിൽ പരിശീലനം മലമ്പുഴ സർക്കാർ മൃഗസംരക്ഷണ ...
Kerala, Local news, Malappuram

താനൂര്‍ ബോട്ട് അപകടത്തില്‍ രക്ഷപ്പെട്ട് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിച്ചില്ലെന്ന് കുടുംബങ്ങള്‍

താനൂര്‍ : താനൂര്‍ ബോട്ട് അപകടത്തില്‍ രക്ഷപ്പെട്ട് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച് ചികിത്സാ ധനസഹായം ഇതുവരെ നല്‍കിയില്ലെന്ന് കുടുംബങ്ങള്‍. ലക്ഷക്കണക്കിന് രൂപയാണ് ചികിത്സക്കായി ഇതിനോടകം ചെലവഴിച്ചത്. ചികിത്സാ സഹായത്തിനായി ഒരുപാട് ഓഫിസുകളിലടക്കം കയറി ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയും എംഎല്‍എയും ജില്ലാ കലക്ടറുമടക്കമുള്ള അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. 2023 മെയ് 7ന് വൈകുന്നേരമാണ് 22 പേരുടെ മരണത്തിനിടയാക്കിയ നാടിനെ നടുക്കിയ താനൂര്‍ ബോട്ട് അപകടം സംഭവിക്കുന്നത്. ചികിത്സാ സഹായത്തിനായി ഒരുപാട് ഓഫിസുകളിലടക്കം കയറി ഇറങ്ങിയിട്ടുണ്ടെന്ന് പരിക്കേറ്റ കുട്ടിയുടെ പിതാവ് മുഹമ്മദ് ജാബിര്‍ പറഞ്ഞു. അപകടത്തില്‍ ജാബിറിന്റെ ഭാര്യയും മകനും മരണപെട്ടിരുന്നു. കൂടെയുണ്ടായിരുന്ന 10ഉം 8ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളാണ് രക്ഷപ്പെട്ടത്. ഇവരുടെ ചികിത്സക്കായി ഒമ്പത...
Crime, Malappuram, Other

ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി 25 വര്‍ഷത്തിന് ശേഷം കോട്ടക്കലില്‍ അറസ്റ്റില്‍

മലപ്പുറം: ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി 25 വര്‍ഷത്തിന് ശേഷം കോട്ടക്കലില്‍ അറസ്റ്റില്‍. ലഹരി, മോഷണ കേസുകളില്‍ പ്രതിയായിരുന്ന കോഴിക്കോട് പന്നിയങ്കര സ്വദേശി വെബ്ലി സലീമിനെയാണ് (44) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. നിരന്തരം കേസുകള്‍ വന്നതോടെ ഇയാളെ പന്നിയങ്കര പൊലീസ് കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഇയാള്‍ കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ കളവ് കേസിലും ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ 1998 ല്‍ നടന്ന ഈ കേസില്‍ ശിക്ഷാവിധി ഇതുവരേയും അനുഭവിച്ചിട്ടില്ലായിരുന്നു. അന്നു മുതല്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. വിധി വന്ന് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പ്രതി പിടിയിലാവുന്നത്. പന്നിയങ്കരയില്‍ നിന്ന് അറസ്റ്റ് ചെയ്ത സലീമിനെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ...
Malappuram

ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വേനൽക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാൽജലജന്യ രോഗങ്ങൾ പടരുവാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. അമിതമായ ചൂടും വയറിളക്കവും നിർജലീകരണത്തിനും തുടർന്നുള്ള സങ്കീർണ്ണആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവും. ജലജന്യ രോഗങ്ങൾ ആയ വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, കോളറ, ഹെപ്പറ്റൈറ്റിസ്, ഷിഗല്ല രോഗങ്ങൾ പടരാൻ സാധ്യതയുണ്ട്. പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് വ്യക്തി ശുചിത്വം പാലിക്കുക, പരിസര ശുചിത്വം പാലിക്കുക, ആരോഗ്യകരമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പുവരുത്തുക എന്നിവ പ്രധാനമാണെന്നുംജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുടിക്കുവാൻ തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം ഉപയോഗിക്കുക ഭക്ഷണപാനീയങ്ങളിൽ ഈച്ച , കൊതുക് പോലെയുള്ള പ്രാണികൾ കടക്കാതെ അടച്ചു സൂക്ഷിക്കുക. ഭക്ഷണം പാകം ചെയ്യുവാനും, ...
Local news, Malappuram

ക്രെഡിറ്റ് കാർഡ് സേവനം : വീഴ്ച വരുത്തിയ ബാങ്കിനെതിരെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

തിരൂരങ്ങാടി : ക്രെഡിറ്റ് കാർഡ് സേവനത്തിൽ വീഴ്ച വരുത്തിയ ബാങ്കിനെതിരെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. കൂരിയാട് സ്വദേശിയായ മധു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ കൂരിയാട് ബ്രാഞ്ചിനും എസ്.ബി.ഐ കാർഡ്സ് ആന്റ് പേയ്‌മെന്റ് സർവ്വീസസിനും എതിരെ നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. ബാങ്കിലെ അക്കൗണ്ട് ഉടമയായ പരാതിക്കാരനെ വിളിച്ചുവരുത്തി നിർബന്ധമായാണ് ക്രെഡിറ്റ് കാർഡ് ലഭിക്കാനുള്ള നടപടി സ്വീകരിക്കാൻ ബാങ്ക് ആവശ്യപ്പെട്ടത്. ക്രെഡിറ്റ് കാർഡ് സൗജന്യമാണെന്നും 50,000 രൂപ വരെയുള്ള ഇടപാടുകൾ പണം ഇല്ലാതെ കാർഡുപയോഗിച്ച് നടത്താമെന്നും ഉറപ്പുനൽകിയാണ് ക്രെഡിറ്റ് കാർഡ് എടുപ്പിച്ചത്. തുടർന്ന് മൂന്നുമാസം വരെ പരാതിക്കാരൻ കാർഡ് ഉപയോഗിച്ച് ഇടപാടുകൾ ഒന്നും നടത്തിയില്ല. എന്നാൽ മൂന്നു മാസം പിന്നിട്ടപ്പോഴേക്കും പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ക്രെഡിറ്റ് കാർഡ് മുഖേന പണം നഷ്ടപ്പെടാൻ തു...
Malappuram, Other

ഗതാഗതം നിരോധിച്ചു, പി.എസ്.സി അഭിമുഖം, പി.എച്ച്.ഡി സീറ്റ് ഒഴിവ് ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

പി.എസ്.സി അഭിമുഖം മലപ്പുറം ജില്ലയിൽ വിവിധ വകുപ്പുകളില്‍ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 253/2020) തസ്തികയിലേക്കുള്ള അഭിമുഖം മാർച്ച് 14ന് പബ്ലിക് സർവിസ് കമ്മിഷന്റെ ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള അഭിമുഖ മെമ്മോ ഡൗൺലേഡ് ചെയ്ത് നിർദേശിച്ച പ്രമാണങ്ങളുടെ അസ്സൽസഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. --------------- പാമ്പു പിടുത്തത്തിൽ പരിശീലനം നൽകുന്നു മലപ്പുറം ജില്ലയിലെ ജനവാസ മേഖലകളിൽ ഭീഷണിയാകുന്ന പാമ്പുകളെ ശരിയാംവിധം പിടിച്ച് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേയ്ക്ക് തിരികെ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലനം നൽകുന്നു. മാർച്ച് ഏഴിന് രാവിലെ ഒമ്പത് മുതൽ കേരള വനം-വന്യജീവി വകുപ്പ് നിലമ്പൂർ നോർത്ത് ഡിവിഷന്റെ കീഴിലുള്ള ചന്തക്കുന്ന് ഡോർമിറ്ററിയിലും പരിസരത്തുമായാണ് പരിശീലനം. ഫോൺ: 8547603864. ----------...
Accident, Malappuram

കാട്ടുപന്നി കുറുകെ ചാടി ; മലപ്പുറത്ത് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് കാരക്കുന്ന് ആലുങ്ങലില്‍ അപകടം നടന്നത്. കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ ഓട്ടോ വെട്ടിച്ചുമാറ്റിയപ്പോള്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. പരേതനായ കുട്ടിമുഹമ്മദിന്റെ മകനാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ഭാര്യ: സൈഫുന്നിസ. മക്കള്‍: ഷിമ ഷെറിന്‍, ഷിയ മിസ്രിയ ഷാന്‍. ...
error: Content is protected !!