കലോത്സവ വേദികളിൽ ദാഹം അകറ്റി കോട്ടക്കൽ ജെ.സി.ഐ

കോട്ടക്കൽ: ജില്ലാ സ്കൂൾ കലോത്സവ വേദികളിൽ ദാഹം ശമിപ്പിക്കാൻ ആവശ്യമായ കുടി വെള്ളം എത്തിച്ച് ജെ.സി.ഐ കോട്ടക്കൽ ചാപ്റ്റർ . ശക്തമായ ചൂടിൽ വലിയ ആശ്വാസമായിട്ടാണ് 100 ലേറെ ക്യാൻ കുടി വെള്ളമാണ് ജെ.സി.ഐ എത്തിച്ചത്. കെ.യു.ടി.എ ജില്ലാ കമ്മിറ്റി നേതൃത്വം നൽകുന്ന വെൽഫെയ ർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കുടിവെള്ള സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

വെൽഫെയർ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജെ.സി.ഐ കോട്ടക്കൽ ചാപ്റ്റർ പ്രസിഡന്റ് റഹ്‌മത്ത് ഷഫീഖ് കുടിവെള്ള കാനുകൾ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ക്ക് കൈമാറി. ജെ. സി. ഐ സോൺ വൈസ് പ്രസിഡന്റ് ഷഫീഖ് വടക്കൻ, സോൺ ഓഫീസർ ബാസ്വിത് അൽ ഹിന്ദ്, ചാപ്റ്റർ വൈസ് പ്രസിഡന്റ് ബജീഷ് എട്ടിയാട്ടിൽ, രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡണ്ട് സാജിദ് മങ്ങാട്ടിൽ, വെൽഫയർ കമ്മിറ്റി ഭാരവാഹികളായ വി.അബ്ദുൽ മജീദ്, സാജിദ് മൊക്കൻ,പി.പി. മുജീബ് റഹ്മാൻ, അബ്ദുൽ ജലീൽ.ഇ,നൗഷാദ് റഹ്‌മാനി തുടങ്ങിയവർ സംബന്ധിച്ചു.

error: Content is protected !!