Monday, July 14

ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിനിടെ കെഎസ്ഇബി താത്ക്കാലിക ജോലിക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

മങ്കട : കെഎസ്ഇബി സെക്ഷനിലെ താത്ക്കാലിക ജോലിക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. മങ്കട മരമില്ലിനു സമീപം താസിക്കുന്ന മണിയറയില്‍ മുഹമ്മദിന്റെ മകന്‍ ഷബീര്‍(25) ആണു മരിച്ചത്. കൂട്ടില്‍ പ്രദേശത്തേക്കുള്ള റോഡില്‍ ബിഎസ്എന്‍എല്‍ ഓഫീസിന് സമീപത്തെ ട്രാന്‍സ്‌ഫോമറില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് ഷോക്കേറ്റത്. മങ്കടയില്‍ ഇന്നലെ വൈകീട്ട് 4. 30 നാണ് അപകടം നടന്നത്. ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിനിടെ ബിഎസ്എന്‍എല്‍ ഓഫീസിലെ ജനറേറ്ററില്‍ നിന്നും വൈദ്യുതി തിരിച്ചു വന്ന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.

മാതാവ് : ഖദീജ. സഹോദരങ്ങള്‍ : ഷഫീര്‍,ഷമീര്‍, ഷമീമ

error: Content is protected !!