സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു

ദില്ലി: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു. ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലാണ് ഗവായിയെ നിയമിച്ചത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളിയായ കെ ജി ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ബി ആര്‍ ഗവായ്. ഈ വര്‍ഷം നവംബര്‍ 23ന് ബി ആര്‍ ഗവായ് വിരമിക്കും.

സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2019 മെയിലാണ് ഗവായ് സുപ്രീംകോടതി ജഡ്ജിയാകുന്നത്. കേരള മുന്‍ ഗവര്‍ണറും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായിരുന്ന ആര്‍.എസ്.ഗവായിയുടെ മകനാണ് ബി.ആര്‍.ഗവായ്.

error: Content is protected !!