National

കാശിയും മഥുരയും കൂടെ വീണ്ടെടുത്താല്‍ മറ്റ് ക്ഷേത്രങ്ങളുടെ അവകാശ വാദം ഉന്നയിക്കില്ല ; ഗോവിന്ദ് ദേവ് ഗിരി മഹാരാജ്
National, Other

കാശിയും മഥുരയും കൂടെ വീണ്ടെടുത്താല്‍ മറ്റ് ക്ഷേത്രങ്ങളുടെ അവകാശ വാദം ഉന്നയിക്കില്ല ; ഗോവിന്ദ് ദേവ് ഗിരി മഹാരാജ്

പൂനെ: കാശി, മഥുര ക്ഷേത്രങ്ങള്‍ കൂടി വീണ്ടെടുത്താല്‍ മറ്റ് ക്ഷേത്രങ്ങള്‍ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അയോധ്യ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി മഹാരാജ്. പുനെയില്‍ തന്റെ 75-ാം ജന്മദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന ആത്മീയ പരിപാടികളുടെ ഭാഗമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെയും ആത്മീയ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെയും സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തില്‍ 3,500 ഓളം ക്ഷേത്രങ്ങള്‍ വൈദേശിക അധിനിവേശത്തില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്.കാശി, മഥുര ക്ഷേത്രങ്ങള്‍ കൂടി സ്വതന്ത്രമായാല്‍ മറ്റ് ക്ഷേത്രങ്ങള്‍ വീണ്ടെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ സമാധാനപരമായി ഒരു പരിഹാരം കണ്ടെത്താന്‍ നമുക്ക് സാധിച്ചു. കാശി, മധുര ക്ഷേത്ര വിഷയങ്ങളും സമാധാനപരമായി പരിഹരിക്കാനാവുമെ...
National

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിക്ക് ഭാരത രത്‌ന

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനിക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് വിവരം പങ്കുവച്ചത്. അദ്വാനിയോട് സംസാരിച്ചതായും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നതായും പ്രധാനമന്ത്രി അറിയിച്ചു. 96ാം വയസ്സിലാണ് പരോമന്നത സിവിലിയന്‍ ബഹുമതി അദ്വാനിയെ തേടിയെത്തുന്നത്. ഇന്ത്യയുടെ വികസനത്തിന് അദ്വാനി നല്‍കിയ സംഭാവനകള്‍ വലുതാണ്. താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തനം ആരംഭിച്ച് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ച വ്യക്തിയാണ് അദ്വാനിയെന്നും പ്രധാനമന്ത്രി കുറിച്ചു. ആഭ്യന്തര മന്ത്രിയായും കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായും അദ്വാനി സേവനം ചെയ്തിട്ടുണ്ട്. ...
National

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാക്കള്‍ 18 കാരിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചതായി പരാതി ; 19, 21 കാരന്മാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാക്കള്‍ മയക്കുമരുന്ന് നല്‍കി 18 കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 19 ഉം 21 ഉം വയസുള്ള രണ്ട് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നാണ് രണ്ട് യുവാക്കളെ ന്യൂഡല്‍ഹിയിലെ അംബേദ്കര്‍ നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് ഉച്ചക്ക് ഒരു മണിയോടെ യുവാക്കള്‍ 18 കാരിയെ വിളിച്ച് വരുത്തി മദന്‍ഗിറിലെ ഒരു ട്രാഫിക് സിഗ്‌നലിന് സമീപത്തുവെച്ച് കണ്ടു മുട്ടുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കയാറാന്‍ യുവതിയെ നിര്‍ബന്ധിച്ചെങ്കിലും വഴങ്ങിയില്ലെന്ന് കണ്ടതോടെ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു. ശേഷം യുവതി സ്‌കൂട്ടറില്‍ കയറി. മാളവ്യ നഗറിലെത്തിയ ശേഷം അവിടെ നിന്ന് മൂവരും ഭക്ഷണം കഴിച്ചതില്‍ തനിക്ക് തന്ന ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായും അത് കഴിച്ച് കഴിഞ്ഞയുടന്‍...
National, Other

ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി ; ഒരാഴ്ചക്കകം പൂജ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്, സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം

ദില്ലി: ഗ്യാന്‍വാപി മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താന്‍ അനുമതി നല്‍കി വാരാണസി ജില്ലാകോടതി. ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഴ് ദിവസത്തിനകം ഇവിടെ പൂജ തുടങ്ങുമെന്നാണ് വിവരം. മസ്ജിദിന്റെ അടിത്തട്ടിലുള്ള തെക്ക് ഭാഗത്തെ നിലവറയിലെ വിഗ്രഹങ്ങളില്‍ പൂജ നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് കോടതി നിര്‍ദേശിച്ചു. ...
National, Other

മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി കേസ് നല്‍കി ; എട്ട് വര്‍ഷത്തിന് ശേഷം കള്ളക്കേസെന്ന് കണ്ടെത്തി യുവാവിനെ കുറ്റവിമുക്തനാക്കി

മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വ്യാജ പോക്‌സോ കേസില്‍ കുടുക്കിയ യുവാവിനെ എട്ട് വര്‍ഷത്തിന് ശേഷം കുറ്റ വിമുക്തനാക്കി കോടതി. പ്രതിയുമായി തനിക്ക് ബന്ധം ഉണ്ടായിരുന്നുവെന്നും അതില്ലാതാക്കാന്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കേസ് നല്‍കിയതെന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് താനെ പ്രത്യേക കോടതി പ്രതിയെ വിട്ടയച്ചത്. ജഡ്ജിയായ ഡി എസ് ദേശ്മുഖാണ് പ്രതിയെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിറക്കിയത്. പെണ്‍കുട്ടി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നു കോടതിയ്ക്ക് ബോധ്യമായെന്നും പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി പറഞ്ഞു. 15 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിയെ പ്രതി 45 ദിവസത്തോളം ശല്യം ചെയ്‌തെന്നാണ് വാദിഭാഗം കോടതിയില്‍ പറഞ്ഞത്. 2016 ഒക്ടോബര്‍ 14 ന് രാവിലെ 11.45 ഓടെ വഴിയില്‍ തടയുകയും...
National, Other

ജീവനെടുത്ത അന്ധ വിശ്വാസം ; ഗംഗാനദിയില്‍ മുങ്ങിയാല്‍ രക്താര്‍ബുദം മാറുമെന്ന് വിശ്വസിച്ചു, മാതാപിതാക്കള്‍ നോക്കി നില്‍ക്കെ അഞ്ചുവയസ്സുകാരന്‍ മരിച്ചു

ഗംഗാനദിയില്‍ മുങ്ങിയാല്‍ രക്താര്‍ബുദം മാറുമെന്ന അന്ധ വിശ്വാസത്തെ തുടര്‍ന്ന് അഞ്ചുവയസ്സുകാരനെ ഗംഗയില്‍ മുക്കിയപ്പോള്‍ നഷ്ടമായത് ജീവന്‍. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. മാതാപിതാക്കള്‍ നോക്കി നില്‍ക്കെ കുട്ടിയുടെ അമ്മായിയാണ് കൊടുംതണുപ്പത്ത് ഗംഗയില്‍ മുക്കിയത്. കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം. ഡല്‍ഹി സ്വദേശികളാണ് രക്താര്‍ബുദ ബാധിതനായ മകനെയും കൊണ്ട് അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയില്‍ ഹരിദ്വാറിലെത്തിയത്. കുട്ടിയുടെ അമ്മായിയാണ് കരച്ചില്‍ അവഗണിച്ച് ഗംഗയിലെ വെള്ളത്തില്‍ ശ്വാസംമുട്ടി മരിക്കുന്നതുവരെ കുട്ടിയെ മുക്കിയത്. സമീപത്തുണ്ടായിരുന്നുവര്‍ യുവതിയെ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ അവഗണിച്ചെന്ന് പൊലീസ് പറഞ്ഞു. അങ്ങനെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള മാതാപിതാക്കളുടെ ശ്രമം പക്ഷേ, കുഞ്ഞിന്റെ ജീവനെടുക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളെയും അമ്മായിയെയും ചോദ്യം ചെയ്യാന്‍...
National

വിവാഹം കഴിഞ്ഞ് അഞ്ച് മാസം, ഹണിമൂണ്‍ ആഘോഷിക്കാന്‍ ഗോവയില്‍ പോകാമെന്ന് വാഗ്ദാനം, കൊണ്ടുപോയത് അയോധ്യയിലേക്ക് ; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയില്‍

വിവാഹ ശേഷം ഹണിമൂണ്‍ ആഘോഷിക്കാന്‍ ഗോവയില്‍ പോകാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം അയോധ്യയിലേക്കും വാരണാസിയിലേക്കും കൊണ്ടുപോയതില്‍ പ്രതിഷേധിച്ച് കുടുംബ കോടതിയില്‍ വിവാഹ മോചനം തേടി കേസ് ഫയല്‍ ചെയ്ത് യുവതി.മധ്യപ്രദേശ് സ്വദേശിയായ യുവതിയാണ് വിവാഹം കഴിഞ്ഞ് അഞ്ച് മാസമായപ്പോഴേക്കും വിവാഹ മോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. യാത്ര കഴിഞ്ഞ് എത്തി 10 ദിവസത്തിന് ശേഷം ജനുവരി 19നാണ് യുവതി ഭോപ്പാല്‍ കുടുംബ കോടതിയില്‍ വിവാഹ മോചനം തേടി കേസ് ഫയല്‍ ചെയ്തത്. ഭര്‍ത്താവ് ഐടി മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും നല്ല ശമ്പളം ലഭിക്കുന്നുവെന്നും ഹണിമൂണ്‍ ആഘോഷത്തിനായി വിദേശത്ത് പോകാന്‍ വരെ സാമ്പത്തിക സ്ഥിതിയുണ്ടെന്നും വിവാഹമോചന ഹര്‍ജിയില്‍ യുവതി പറയുന്നു. യുവതിയും ഉദ്യോഗസ്ഥയാണ്. ആദ്യം ഹണിമൂണിന് വിദേശത്തേക്ക് പോകാനായിരുന്നു തീരുമാനം എന്നാല്‍ മാതാപിതാക്കളെ പരിചരിക്കാന്‍ ആളില്ലാത്തതിനാല്‍ ഗോവയിലോ ദക്ഷിണേന്ത്യയിലെ മറ്റെവിടെയെങ്...
National

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അച്ഛന്‍ വഴക്കു പറഞ്ഞു ; പത്താം ക്ലാസുകാരി ജീവനൊടുക്കി

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അച്ഛന്‍ വഴക്കു പറഞ്ഞതിന് പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ കോട്ട നഗരത്തിലെ ബോറെഖേഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബജ്റംഗ് നഗര്‍ ഏരിയയില്‍ ശനിയാഴ്ചയാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കൃപാന്‍ഷിയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വൈകുന്നേരം കൃപാന്‍ഷി ഏറെ നേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പിതാവ് കൃപാന്‍ഷിയെ പത്താം ക്ലാസുകാരിയാണ്, ഇങ്ങനെ അലസത പാടില്ലെന്നും മൊബൈല്‍ മാറ്റി വെച്ച് പഠിക്കാന്‍ നോക്കണമെന്നും ശാസിച്ചു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി മുറിയില്‍ കയറി വാതിലടച്ചു. രാത്രി എട്ട് മണിയോടെ കുട്ടിയെ ഭക്ഷണം കഴിക്കാന്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കൃപാന്‍ഷിയെ കണ്ടെത്തുന്നത്. ഉടനെ തന്നെ വീട്ടുകാര്‍ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള ആശ...
National, Other

ദളിത് യുവാവിനെ വിവാഹം ചെയ്ത 19കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു

ചെന്നൈ: തഞ്ചാവൂരില്‍ ദളിത് യുവാവിനെ വിവാഹം ചെയ്ത 19കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പെരുമാള്‍ അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊലീസിനെതിരെയും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. വിവാഹം കഴിഞ്ഞ യുവതിയെ പൊലീസ് നിര്‍ബന്ധിച്ച് വീട്ടുകാരോടൊപ്പം പറഞ്ഞയക്കുകയായിരുന്നുവെന്നും പൊലീസുകാര്‍ക്കെതിരെ നടപടിവേണമെന്നുമാണ് ആവശ്യം. പുതുവര്‍ഷത്തലേന്നാണ് ഐശ്വര്യയും സഹപാഠിയും തിരുപ്പൂരിലെ വസ്ത്രനിര്‍മാണ കമ്പനിയില്‍ ജീവനക്കാരനുമായ ബി നവീനും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ഐശ്വര്യയെ വിവാഹം കഴിക്കുകയും വീരപാണ്ടിയിലെ വാടക വീട്ടിലേക്ക് മാറി താമസവും തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ മകളെ കാണാനില്ലെന്ന് കാണിച്ച് ഐശ്വര്യയുടെ പിതാവ് പെരുമാള്‍ പല്ലടം ജനുവരി രണ്ടിന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ...
National

പ്രതികളെ വിട്ടയക്കാന്‍ സര്‍ക്കാറിന് അവകാശമില്ല ; ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ പതികളെ വിട്ടയച്ച വിധി റദ്ദാക്കി സുപ്രീംകോടതി

ദില്ലി: ബില്‍ക്കീസ് ബാനോ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ ജയിലില്‍നിന്നു വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി.വി. നഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്. അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. ഒരു സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനുവും സി.പി....
National

12 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി ; 3 പ്രായ പൂർത്തിയാകാത്ത കുട്ടികളും യുവതിയുമടക്കം 5 പേർ പിടിയിൽ

12 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. കഴിഞ്ഞ തിങ്കളാഴ്ച്ച ദില്ലി സദർ ബസാറിലാണ് സംഭവം. സംഭവത്തിൽ 3 പ്രായ പൂർത്തിയാകാത്ത കുട്ടികളും യുവതിയുമടക്കം 5 പേരെ പോലീസ് പിടികൂടി. പ്രതികളായ സുരേഷ് കുമാറിനെയും കടയിൽ സഹായത്തിനായി നിൽക്കുന്ന മൂന്നു പ്രായപൂർത്തിയാകാത്ത കുട്ടികളുയും പെൺകുട്ടിയെ പ്രതികളുടെ അടുത്തേക്ക് എത്തിച്ച ബ്യൂട്ടി എന്ന യുവതിയെയുമാണ് പൊലീസ് പിടികൂടിയത്. ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. സദർ ബസാറിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കുട്ടിയെ ബ്യൂട്ടി ഒഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ച് അവിടെ കാത്തുനിന്ന നാലു പ്രതികൾ ചേർന്ന് കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു . സംഭവം പുറത്തു പറയരുതെന്ന് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടു ദിവസത്തിനുശേഷമാണ് മാതാപിതാക്കളോട് കുട്ടി സംഭവം പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അഞ്ചു പ്രതികളെയും പി...
National, Other

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ആധാര്‍ അധിഷ്ഠിതമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണം ; സിപിഐഎം

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ആധാര്‍ അധിഷ്ഠിതമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് സിപിഐഎം. കേന്ദ്രസര്‍ക്കാറിന്റെ ഈ നടപടി രാജ്യത്തെ കോടിക്കണക്കായ ഗ്രാമീണ തൊഴിലാളികളോട് കേന്ദ്രം പുലര്‍ത്തുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിലൂടെ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ വേതനവിതരണം ജനുവരി ഒന്ന് മുതല്‍ നിര്‍ബന്ധമായും ആധാര്‍ അധിഷ്ഠിതമാക്കിയിരിക്കയാണ്. കോടിക്കണക്കായ തൊഴിലാളികളുടെ നിയമപരമായ അവകാശമാണ് ഈ നടപടിയിലൂടെ സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നത്. നിയമപ്രകാരം ഏതൊരു ഗ്രാമീണ തൊഴിലാളിക്കും തൊഴില്‍ കാര്‍ഡിന് അവകാശമുണ്ട്. ഏതൊരു തൊഴില്‍ കാര്‍ഡുടമയ്ക്കും വര്‍ഷം കുറഞ്ഞത് 100 ദിവസത്തെ തൊഴിലിന് അവകാശമുണ്ട്. ആധാര്‍ അധിഷ്ഠിത വേതന വിതരണത്തിനായി തൊഴില്‍ കാര്‍ഡുടമയെ യോഗ്യര്‍, അയോഗ്യര്‍ എന്നിങ്ങനെ രണ്ടായി സര്‍ക്കാര്‍ തിരിച്ചിരിക...
National, Other

പുതുവത്സരം ‘ അടിച്ചു ‘ പൊളിച്ചു ; പിടിയിലായത് 3000 പേര്‍, ഏറ്റവും കൂടുതല്‍ കേസുകള്‍ ഇരുചക്രവാഹനങ്ങള്‍ക്കെതിരെ

ഹൈദരാബാദ്: പുതുവത്സര രാവില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് 3000 ലധികം പേരെ പിടികൂടി ഹൈദരാബാദ് പൊലീസ്. പിടിയിലായവരില്‍ 13 പേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. മിക്ക സംഭവങ്ങളുമുണ്ടായത് പുലര്‍ച്ചെ 1 നും 4 നും ഇടയിലാണെന്നും 1988ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരം ഡ്രൈവിംഗ് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഹൈദരാബാദില്‍ 1241ഉം സൈബരാബാദില്‍ 1243ഉം രചകൊണ്ടയില്‍ 517 കേസുകളുമാണ് മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റര്‍ ചെയ്തത്. ആകെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കെതിരെ ഹൈദരാബാദില്‍ 1066 കേസുകളും സൈബരാബാദ് പൊലീസ് 938 കേസുകളും രചക്കൊണ്ട പൊലീസ് 431 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. നാല് ചക്ര വാഹനങ്ങളുടെ കാര്യത്തില്‍ ഹൈദരാബാദ് പൊലീസ് 135 പേര്‍ക്കെതിരെയും സൈബരാബാദില്‍ 275 കേസുകളും രചകൊണ്ട പൊലീസ് 76 പേര്‍ക്കെതി...
National, Other

ഗംഗയിലിറങ്ങി പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ; വധുവും വരനും ഒഴുക്കില്‍പ്പെട്ടു

വിവാഹത്തിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടിനിടെ ഗംഗ നദിയിലെ ഒഴുക്കില്‍പ്പെട്ട് വരനും വധുവും. ഉത്തരാഖണ്ഡില്‍ വച്ചു നടന്ന വിവാഹ ഷൂട്ടിന് ഇടയിലാണ് മനസ് ഖേദയും (27) അഞ്ജലി അനേജയും (25) ഒഴുക്കില്‍പ്പെട്ടത്. ബീസി പോലീസ് ചെക്ക് പോസ്റ്റില്‍ നിന്നും അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ ഫോഴ്‌സെത്തി ഇരുവരെയും രക്ഷപ്പെടുത്തി. വെള്ളം കുറവായിരുന്നതിനാല്‍ ഇരുവരും നദിയില്‍ ഇറങ്ങി. എന്നാല്‍ പെട്ടെന്ന് തന്നെ നദിയിലെ ജല നിരപ്പ് ഉയര്‍ന്നതോടെ ഇരുവര്‍ക്കും കരയ്ക്ക് കയറാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. രക്ഷപെടുത്തുമ്പോള്‍ കൂടുതലൊന്നും പറയാന്‍ കഴിയാത്ത മാനസികാവസ്ഥയില്‍ ആയിരുന്നു ഇരുവരുമെന്നും നദിയില്‍ ഇറങ്ങുമ്പോള്‍ ജല നിരപ്പ് ഇത്ര വേഗം ഉയരുമെന്ന് ഇവര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും വരന്‍ ഏറെ നേരം അബോധാവസ്ഥയിലായിരുന്നുവെന്നും സംസ്ഥാന ദുരന്ത നിവാരണ ഫോഴ്‌സിന്റെ മേധാവി മണികാന്ത് മിശ്ര...
Malappuram, National

തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. രമേശ്വരം - മധുര റൂട്ടില്‍ തിരുപ്പച്ചെത്തി വെച്ചാണ് അപകടം. ഏര്‍വാടിയില്‍ നിന്നും തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ മലപ്പുറം കോട്ടക്കല്‍ തിരൂര്‍ സ്വദേശികളായ 4 പേര്‍ സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ഡിവൈഡല്‍ ഇടിച്ച് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ...
Accident, National, Other

ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി ; 5 ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

തമിഴ്നാട് : പുതുക്കോട്ടയില്‍ ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. ഒരു സ്ത്രീയടക്കമുള്ള അഞ്ച് പേരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. തിരുവള്ളൂര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചവരെന്നാണ് വിവരം. മൂന്നു വാഹനങ്ങളിലായി സഞ്ചരിച്ച തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ചായ കുടിക്കാനിറങ്ങിയ കടയിലേക്കു ലോറി പാഞ്ഞുകയറുകയായിരുന്നു. പുതുക്കോട്ടയില്‍ നിന്ന് അരിയാലൂരിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറിയാണ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് കയറിയത്. പിന്നാലെ സമീപത്തുണ്ടായിരുന്ന കാറിലും വാനിലും ലോറി ഇടിച്ചുകയറി. ...
National

ഐ.പി.സി, സി.ആർ.പി.സി, ഇനി ഇല്ല പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ല്

ദില്ലി : ഐ.പി.സി, സി.ആർ.പി.സി, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്കുപകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകൾക്ക് അംഗീകരമായി. ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഇവ നിയമമായി. സസ്പെൻഷനെത്തുടർന്ന് പ്രതിപക്ഷത്തെ ഇന്ത്യ സഖ്യകക്ഷികൾ പാർലമെന്റിന് പുറത്തായ സമയത്തായിരുന്നു മൂന്ന് ബില്ലുകളും ഇരുസഭകളിലും പാസായത്. കൊളോണിയൽക്കാലത്തെ ക്രിമിനൽ നിയമങ്ങൾ ഭാരതീയമാക്കാനുദ്ദേശിച്ചാണ് പൊളിച്ചെഴുത്തെന്ന് കേന്ദ്രം അവകാശപ്പെട്ട ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ച ആദ്യ ബില്ലുകൾ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി നവംബർ പത്തിന് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ഡിസംബർ 11-ന് ബില്ലുകൾ പിൻവലിച്ചു. പിന്നീട് ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ച പുതിയ ബില്ലുകളാണ് സഭകൾ പാസാക്കിയത്. ...
National, Other

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ; ക്ഷണം നിരസിച്ച് സീതാറാം യെച്ചൂരി, ചടങ്ങില്‍ പങ്കെടുക്കില്ല

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ചടങ്ങില്‍ പങ്കെടുക്കില്ല. അതേസമയം, സോണിയ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിനും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ചടങ്ങില്‍ സോണിയ ഗാന്ധിയോ പ്രതിനിധി സംഘമോ പങ്കെടുക്കും എന്നതാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. ജനുവരി 22നാണ് അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീരാമ രാജ്യാന്തര വിമാനത്താവളവും അയോദ്ധ്യയിലെ പുതിയ റെയില്‍വെ സ്റ്റേഷനും ഉദ്ഘാടനം ചെയ്യും. അയോദ്ധ്യയില്‍ നിന്ന് ഡല്‍ഹി ആനന്ദ് വിഹാറിലേക്കുള്ള വന്ദേഭാരത് അടക്കം എട്ട് പുതിയ ട്രെയിനുകള്‍ ഫ്‌ളാഗ് ഒഫ്...
National

ലോക് സഭയില്‍ പ്രതിപക്ഷത്തിന് സസ്‌പെന്‍ഷനില്‍ സെഞ്ച്വറി ; സര്‍ക്കാര്‍ ലക്ഷ്യമിട്ട എല്ലാ ബില്ലുകളും പാസാക്കി ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

ദില്ലി: ലോക്‌സഭയില്‍ പ്രതിപക്ഷാംഗങ്ങളില്‍ സസ്‌പെന്‍ഷനിലായവരുടെ എണ്ണം 100 ആയി. ഇന്ന് ഡികെ സുരേഷ്, ദീപക് ബെയ്ജ്, നകുല്‍നാഥ് എന്നീ കോണ്‍ഗ്രസ് എംപിമാരെ കൂടി സസ്പന്റ് ചെയ്തതോടെയാണ് സസ്‌പെന്‍ഷനിലായവരുടെ എണ്ണം 100 ആയത്. ഇതിനിടെ സര്‍ക്കാര്‍ ലക്ഷ്യമിട്ട എല്ലാ ബില്ലുകളും പാസാക്കി ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമന രീതി മാറ്റുന്ന ബില്ല് പാസാക്കിയതിന് പിന്നാലെ ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത്. നേരത്തെ നാളെ വരെ ചേരാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഒരു ദിവസം മുമ്പെ ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയായിരുന്നു. അതേസമയം, ബില്ലുകള്‍ ഏകപക്ഷീയമായി പാസാക്കിയതിനെതിരെ പ്രതിപക്ഷം കോടതിയെ സമീപിച്ചേക്കും. എതിര്‍പക്ഷത്തെ പുറത്താക്കി ബില്ലുകള്‍ പാസാക്കിയ സര്‍ക്കാര്‍ നടപടി നിയമതര്‍ക്കത്തതിന് ഇടയാകാകാനാണ് സാധ്യത. ക്രിമിനല്‍ നിയമ ഭേദഗതി ബില്ലുകള്‍ രാജ്യസഭ അല്‍പ്പസമയത്തിന...
National, Other

ലഹരി മരുന്നിന് പണം കണ്ടെത്താന്‍ നവജാത ശിശുവിനേയും മകനെയും വിറ്റ് ദമ്പതികള്‍

ലഹരി മരുന്നിന് പണം കണ്ടെത്താന്‍ നവജാത ശിശുവിനേയും രണ്ട് വയസ്സുള്ള മകനെയും വിറ്റ് ദമ്പതികള്‍. മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ ഷാബിര്‍ ഖാന്‍, ഭാര്യ സാനിയ എന്നിവരെയും ഇടനിലക്കാരി ഉഷ, കുട്ടിയെ വാങ്ങിയ ഷക്കീല്‍ മക്രാണി എന്നിവരെയും പൊലീസ് പിടികൂടി. ഇവര്‍ വിറ്റ മാസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തി. രണ്ടാമത്തെ കുട്ടിക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. ...
National, Other

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി ; രണ്ട് പേര്‍ പിടിയില്‍

അസം : അസമിലെ നബരംഗ്പൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 11 വയസ്സുകാരിയെ അധ്യാപകര്‍ ബലാത്സംഗം ചെയ്തതായി പരാതി. എസ്സി, എസ്ടി വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ രണ്ട് അധ്യാപകര്‍ ബലാത്സംഗം ചെയ്തതെന്ന പരാതിയെ തുടര്‍ന്ന് അധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കി. ചൊവ്വാഴ്ച മകളെ സ്‌കൂള്‍ സമയത്ത് ഇരുവരും ചേര്‍ന്ന് സ്‌കൂളിലെ ടോയ്ലറ്റില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പിതാവ് പരാതിയില്‍ പറഞ്ഞു. അധ്യാപകരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാലുടന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ജില്ലാ വെല്‍ഫെയര്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പ്രതികള്‍ക്കെതി...
National, Other

ഭര്‍ത്താവിന് നൈറ്റ് ഷിഫ്റ്റ്, ഒരു വര്‍ഷമായി രാത്രി ഒറ്റക്ക് ; ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി

ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ രാത്രി അതിക്രമിച്ചെത്തിയ സംഘം കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി. അസമിലെ മോറിഗാവ് ജില്ലയിലാണ് സംഭവം. 25കാരിയായ നികിത ദേവിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ചെത്തിയ സംഘം യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പ്രദേശത്തെ സിനിമാ തീയറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനായ യുവതിയുടെ ഭര്‍ത്താവ് കഴിഞ്ഞ ഒരുവര്‍ഷമായി നൈറ്റ് ഷിഫ്റ്റിലാണ് ജോലി ചെയ്തിരുന്നത്. അതിനാല്‍ത്തന്നെ രാത്രി സമയങ്ങളില്‍ നവജാതശിശുവിനൊപ്പം വീട്ടിലൊറ്റയ്ക്കായിരുന്നു യുവതി. അടുത്തിടെയായി രാത്രിയും വൈകിട്ടും ചിലര്‍ പരിസരത്ത് നടക്കുന്നത് ഭാര്യ ശ്രദ്ധയില്‍പ്പെടുത്തി...
National

കരിപ്പൂർ വിമാനത്താവളം 2025ന് അകം സ്വകാര്യവൽക്കരിക്കും: കേന്ദ്രമന്ത്രി

കോഴിക്കോട് രാജ്യാന്തര വിമാനത്താവളം 2025 ന് അകം സ്വകാര്യവൽക്കരിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. രാജ്യസഭയിൽ ജെബി മേത്തറെ വ്യോമയാന സഹമന്ത്രി വി.കെ.സിങ് ഇക്കാര്യം അറിയിച്ചത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമുള്ള 25 വിമാനത്താവളങ്ങളാണ് 2022– 25 കാലയളവിൽ സ്വകാര്യവൽക്കരിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഭുവനേശ്വർ, വാരാണസി, അമൃത്‌സർ, തിരുച്ചിറപ്പള്ളി, ഇൻഡോർ, റായ്പുർ, കോയമ്പത്തൂർ, നാഗ്പുർ, പട്ന, മധുര, സൂററ്റ്, റാഞ്ചി, ജോധ്പുർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപാൽ, തിരുപ്പതി, ഹുബ്ലി, ഇംഫാൽ, അഗർത്തല, ഉദയ്പുർ, ഡെറാഡൂൺ, രാജമുന്ദ്രി എന്നിവയും പട്ടികയിലുണ്ട്. ചിലതിന്റെ സ്വകാര്യവൽക്കരണ നടപടികൾ ആരംഭിച്ചിട്ടുമുണ്ട്. 3 വർഷം മുൻപ് വിമാനാപകടം ഉണ്ടായതിനു ശേഷം കോഴിക്കോടു വിമാനത്താവളത്തിലേക്കുള്ള വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഉത്തരവാദിത്ത...
Business, National, Other

മിനിമം ബാലന്‍സില്ലാത്തതിന് ഉപയോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ പിഴയിനത്തില്‍ ഈടാക്കിയത് 21,000 കോടി

ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് നിലനിര്‍ത്താത്തത്, അധിക എടിഎം വിനിമയം, എസ്എംഎസ് സര്‍വീസ് ചാര്‍ജ് തുടങ്ങിയ ഇനത്തില്‍ രാജ്യത്തെ ബാങ്കുകള്‍ ഉപയോക്താക്കളില്‍ നിന്ന് പിഴയിനത്തില്‍ ഈടാക്കിയത് 35,000 കോടി രൂപ. കേന്ദ്ര ധനമന്ത്രാലയം രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പൊതുമേഖലാ ബാങ്കുകളും അഞ്ച് പ്രധാന സ്വകാര്യ ബാങ്കുകളുമാണ് പിഴയിനത്തില്‍ ഇത്രയും തുക ഈടാക്കിയത്. സേവിങ്സ് ബാങ്കുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ചുമത്താമെന്ന റിസര്‍വ് ബാങ്ക് സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ പണം ഈടാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതേസമയം, പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജ്ന പദ്ധതി പ്രകാരം ആരംഭിച്ച അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് പരിധിയില്ലെന്നും അദ്ദേഹം അറിയിച്ചു. 2018 മുതല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളായ ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇ...
National

വിവാഹത്തിന് വിസമ്മതിച്ചതിന് കോളേജ് വിദ്യാര്‍ത്ഥിനിയെ പാര്‍ക്കില്‍ വച്ച് തലക്കടിച്ച് കൊലപ്പെടുത്തി

ദില്ലി: ദില്ലിയില്‍ വിവാഹത്തിനു വിസമ്മതിച്ചതിന് കോളേജ് വിദ്യാര്‍ത്ഥിനിയെ തലക്കടിച്ച് കൊലപ്പെടുത്തി. കമല നെഹ്റു കോളജില്‍ വിദ്യാര്‍ഥിനിയായ 25കാരി നര്‍ഗീസ് ആണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 28കാരനായ സുഹൃത്ത് ഇര്‍ഫാനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ മാളവ്യനഗര്‍ അരബിന്ദോ കോളജിനു പുറത്തായിരുന്നു കൊലപാതകം. പാര്‍ക്കില്‍വച്ച് ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും ബന്ധുക്കളാണെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഈ വര്‍ഷം ബിരുദപഠനം പൂര്‍ത്തിയാക്കിയ നര്‍ഗീസ് മാളവ്യ നഗറില്‍ കോച്ചിങ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. വിവാഹ ആവശ്യം നിരസിച്ചതാണു പെണ്‍കുട്ടിയെ കൊല്ലാന്‍ കാരണമെന്നു ഇര്‍ഫാന്‍ പൊലീസിനോടു പറഞ്ഞു. നര്‍ഗീസിന്റെ കുടുംബം വിവാഹത്തെ എതിര്‍ത്തതോടെ നര്‍ഗീസ് ഇര്‍ഫാനോടു സംസാരിക്കാതായി. നര്‍ഗീസിന്റെ പെരുമാറ്റം ഇര്‍ഫാനെ അസ്വ...
National, Other

ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് അഞ്ച് പൊലീസുകാരടക്കം 15 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ദില്ലി: ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് വൈദ്യുതാഘാതമേറ്റ് അഞ്ച് പൊലീസുകാരടക്കം പതിനഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കറ്റു. ഉത്തരാഖണ്ഡിലെ ചമോലിയിലെ അളകനന്ദ നദി തീരത്താണ് സംഭവം. നമാമി ഗംഗെ പദ്ധതി പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറാണ് പൊട്ടിത്തെറിച്ചത്. രാവിലെ 11.35 നായിരുന്നു അപകടം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരവിട്ടു. ...
National

ഭര്‍ത്താവ് തക്കാളി കറിവെച്ചു ; ഭാര്യ മകളെയുംകൂട്ടി വീട് വിട്ട് ഇറങ്ങി

രാജ്യത്ത് തക്കാളി വില കുതിച്ചുയരുകയാണ്. പലരുടെയും കുടുംബ ബജറ്റിനെയും കുത്തനെയുള്ള വില വര്‍ധനവ് താളം തെറ്റിച്ചിരിക്കുകയാണ്. തക്കാളി കാരണം ഇപ്പോള്‍ ഇതാ ദാമ്പത്യം തകര്‍ന്നിരിക്കുന്നു എന്നുള്ള വാര്‍ത്തയാണ് പുറത്തു വരുന്നത്. മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലയില്‍ അനുമതിയില്ലാതെ ഭര്‍ത്താവ് തക്കാളിയെടുത്ത് കറിവെച്ചതിന് ഭാര്യ മകളെയും കൂട്ടി വീട് വിട്ടിറങ്ങി. ഷാഹ്‌ദോള്‍ ജില്ലയില്‍ ടിഫിന്‍ സര്‍വീസ് നടത്തുന്ന സഞ്ജീവ് ബര്‍മനാണ് ഭാര്യയുടെ അനുമതി ഇല്ലാതെ തക്കാളി കറി ഉണ്ടാക്കിയത്. പാകം ചെയ്യുന്ന പച്ചക്കറി വിഭവത്തില്‍ ഒന്നിന് പകരം രണ്ട് തക്കാളി ഇട്ടതിനാലാണ് തര്‍ക്കം ഉണ്ടായത്. ഒടുവില്‍ യുവതി മകളെയും കൂട്ടി വീട് വിട്ട് ഇറങ്ങുകയായിരുന്നു. സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും വീട് വിട്ടുപോയ ഭാര്യയെയും മകളെയും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് സഞ്ജീവ് ബര്‍മന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. മൂന്ന് ദിവസമായി ...
Kerala, National

കേരളത്തില്‍ തെരുവുനായകളെ കൊല്ലുന്നു, തടയാന്‍ നിര്‍ദേശം നല്‍കണം ; സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: കേരളത്തില്‍ തെരുവുനായകളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയായ ഓള്‍ ക്രീച്ചേര്‍സ് ഗ്രേറ്റ് ആന്‍ഡ് സ്മോള്‍ എന്ന സംഘടന സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇനി കേരളത്തില്‍ ഉള്ളത് 6000 നായകള്‍ മാത്രമാണെന്നും ബാക്കിയെല്ലാത്തിനേയും കൊന്നൊടുക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. കലാപ സമാനമായാണ് കേരളത്തില്‍ നായകളെ കൊല്ലുന്നത്. തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നില്ല. എബിസി ചട്ടങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ തെരുവ് നായകളെ പ്രാകൃതമായ രീതിയില്‍ കൊന്നൊടുക്കുകയാണ്. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ പോലും നടപ്പാക്കുന്നില്ല. ഈ സാഹചര്യത്തില്‍ വിവേകമില്ലാതെ തെരുവ് നായകളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം. ...
National

നിരവധി തവണ പെണ്ണ് കാണല്‍ നടത്തി, ഒന്നും നടന്നില്ല ; വിവാഹം കഴിക്കാനാകാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

വിവാഹം നടക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കര്‍ണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലാണ് സംഭവം. ഉത്തര കന്നഡ ജില്ലയിലെ യല്ലാപ്പൂര്‍ താലൂക്കിലെ തെലങ്കാര സ്വദേശിയായ കിര്‍ഗരിമാനിലെ യുവ കര്‍ഷകനായ നാഗരാജ ഗണപതി ഗാവോങ്കറാണ് (35) മരിച്ചത്. ഇന്ന് രാവിലെയോടെയാണ് വീടിന് സമീപത്തെ കുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്താലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് യുവാവ് കുറിപ്പ് എഴുതിവെച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, യുവാവ് വിവിധ ഭാഗങ്ങളില്‍ വിവാഹത്തിന് പെണ്‍കുട്ടിയെ അന്വേഷിക്കുകയായിരുന്നു. നിരവധി തവണ പെണ്ണ് കാണല്‍ നടത്തിയെങ്കിലും അതില്‍ ഒരെണ്ണം പോലും വിവാഹത്തിലേക്ക് എത്തിയില്ല. വിവാഹത്തിന് പെണ്‍കുട്ടിയെ ലഭിക്കാത്തതില്‍ ഗണപതി ഗാവോങ്കര്‍ കടുത്ത അസ്വസ്ഥനായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂടാതെ, കഴിഞ്ഞ രണ്ടാഴ്ചയായി യുവാവ് ആരോടും സംസാ...
Breaking news, National

ഐഎംഒ ഉൾപ്പെടെ 14 ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചു

രാജ്യത്ത്14 മൊബൈല്‍ ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 14 ആപ്പുകള്‍ നിരോധിച്ചത്. ഈ ആപ്പുകള്‍ പാക്കിസ്ഥാനില്‍നിന്നും സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജമ്മു കശ്മീരിലെ ഭീകരര്‍ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആപ്പുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന ആപ്പുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ട്രാക്കുചെയ്യുന്നത് എളുപ്പമല്ല. ഇതോടെ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാത്തതും ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതുമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കുകയായിരുന്നു. പട്ടിക തയ്യാറാക്കിയ ശേഷം, ഈ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന അപേക്ഷ ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചു. ഇതിന് ശേഷമാണ് 14 ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്രം തീരുമാനമെടുത്തത്. 2000 ...
error: Content is protected !!