Tuesday, October 14

Obituary

Obituary

പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പി.എ. ഇബ്രാഹിം ഹാജി അന്തരിച്ചു

ഇന്ത്യയിലെയും മിഡിൽ ഈസ്​റ്റിലെയും പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി (78) അന്തരിച്ചു. മസ്​തിഷ്കാഘാതത്തെ തുടർന്ന്​ ഡിസംബർ 11ന്​ ദുബൈ ഹെൽത്ത്​ കെയർ സിറ്റിയിലെ സിറ്റി ഹോസ്​പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തി​െന തിങ്കളാഴ്​ച രാത്രി കോഴിക്കോട്​ മിംസിലേക്ക്​ മാറ്റിയിരുന്നു. ഇന്ന്​ രാവിലെ കോഴിക്കോട്​ മിംസ്​ ആശുപത്രിയിലാണ്​ മരണം. ​കാസർകോട്​ പള്ളിക്കരയിൽ അബ്​ദുല്ല ഹാജിയുടെയും ആയിശയുടയും മകനാണ്. മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​ സ്​ഥാപക വൈസ്​ ചെയർമാൻ, ​പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ പേസ്​ ഗ്രൂപ്പ്​ സ്​ഥാപക ചെയർമാൻ, ഇൻഡസ്​ മോ​ട്ടോർ കമ്പനി വൈസ്​ ചെയർമാൻ തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്നു. ഇബ്രാഹീം ഹാജി 1966ലാണ്​ ഗൾഫിലേക്ക്​ ചേക്കേറിയത്​. പിന്നീട്​ ടെക്​സ്​റ്റൈൽ, ജ്വല്ലറി, ഗാർമൻറ്​സ്​ മേഖലയിൽ വിജയം വരിച്ചു. 1999ൽ പേസ്​ ഗ്രൂപ്പിലൂടെയാണ്​ വിദ്യാഭ്യാസ മേഖല...
Obituary

അറബി ഭാഷ പണ്ഡിതൻ കക്കാട് പി.അബ്ദുല്ല മൗലവി നിര്യാതനായി

തിരൂരങ്ങാടി: പ്രമുഖ അറബി ഭാഷാ പണ്ഡിതനും കെഎടിഎഫ് സ്ഥാപക നേതാക്കളില്‍ പ്രമുഖനും റിട്ടയേഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കക്കാട് പി അബ്ദുല്ല മൗലവി (83)നിര്യാതനായി. കബറടക്കം ചൊവ്വ രാവിലെ 10.30 ന് കക്കാട് ജുമമാസ്ജിദിൽ. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.കെഎടിഎഫ് ഗവണ്‍മെന്റ് വിഭാഗം സംസ്ഥാന പ്രസിഡണ്ടുമായിരുന്നു. ഉത്തരമേഖല പ്രസിഡണ്ട്. സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. അറബി അല്‍ബുഷ്‌റ മാസികയുടെ പത്രാധിപ സമിതിയംഗവും ഇപ്പോള്‍ പുനപ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന അല്‍ബുഷ്‌റയുടെ പ്രസിദ്ധീകരണ സമിതി ചെയര്‍മാനുമാണ്. സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ്. കെഎടിഎഫ് മുഖപത്രമായ സൗത്തുല്‍ ഇത്തിഹാദ് പത്രാധിപ സമിതിയംഗമാണ്. സര്‍ക്കാറിന്റെ ടെക്സ്റ്റ് ബുക്ക് നിര്‍മാണകമ്മിറ്റിയിലും പരിശോധന കമ്മിറ്റിയിലും അംഗമായിരുന്നു. സ്‌കൂള്‍ പാഠപുസ്തകത്തില്‍ അറബി പ്രിന്റിംഗ് ഇല്ലാതിരുന്ന കാലത്ത് അബ്ദുല്ല...
Obituary

ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇതര സംസ്ഥാ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി:ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആസാം സ്വദേശി റജീബ് ബസുമതിയെ (40)ആണ് മരിച്ചത്. വെന്നിയൂർ മദ്രസക്ക് സമീപത്തെ വീടിന് പുറകിലാണ് മൃതദേഹം കണ്ടെത്തിയത് . മാനസിക പ്രശ്ങ്ങൾ പ്രകടിപ്പിച്ചിരുന്ന ആളായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു . ഞാറാഴ്ച്ച ആസാമിൽ നിന്ന് എത്തിയതായിരുന്നു . ഇന്നലെ രാത്രി സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനാൽ പോലീസ് എത്തി ഇയാളെ താമസ സ്ഥലത്ത് എത്തിച്ചിരുന്നു. രാവിലെ സമീപത്തെ വീടിന് പിറകിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. തിരൂരങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി.മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി....
Local news, Obituary

വിദേശത്തേക്ക് പോകനെത്തിയ യുവാവ് വിമാനത്താവളത്തിൽ മരിച്ചു

തിരൂരങ്ങാടി: കൊളപ്പുറം ആസാദ് നഗറിലെ പരേതനായ തൊട്ടിയിൽ സൈതലവിയുടെ മകൻ മുഹമ്മദ് ബഷീർ (43) ആണ് മരിച്ചത്. അവധി കഴിഞ്ഞു ദമാമിലേക്ക് മടങ്ങാൻ ഇന്ന് രാവിലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയതായിരുന്നു.വിമാനത്തില്‍ കയറുന്നതിനായി ബോര്‍ഡിങ് പാസ് ലഭിച്ച ശേഷം സുരക്ഷ പരിശോധനകള്‍ നടത്തുന്നതിനായി പോകും വഴി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ സംഘം എത്തി പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാത്രി ഖബറടക്കും. മാതാവ്, നഫീസ. ഭാര്യ, ഹസീന. ദമ്മാമിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ആയിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 മക്കൾ: ഫാത്തിമ ബിൻസിയ, ആഇശത്തു നിസ്‌ഫ. സഹോദരങ്ങൾ, മൊയ്തീൻ കുട്ടി, കുഞ്ഞിമുഹമ്മദ്, ഫാറൂഖ്, ജലീൽ, ഖദീജ, ഖമറുന്നിസ...
Obituary

കാച്ചടിയിലെ മമ്പാറ മുഹമ്മദ് കുട്ടി അന്തരിച്ചു

വെന്നിയൂർ: കാച്ചടി സ്വദേശി മമ്പാറ മുഹമ്മദ് കുട്ടി (75) നിര്യാതനായി. ഭാര്യ , കുഞ്ഞാച്ചു. മക്കൾ,ആമിനസഫിയസാബിററുബീനറദീഫഅബ്ദുന്നാസർനൗഷാദ്യുസഫലിഇർഫാൻ മുഹമ്മദ്.മരുമക്കൾഅബ്ദുറഹീംകുഞ്ഞിമുഹമ്മദ്ഖാലിദ്മൊയ്തീൻകോയബഷീർഖബറടക്കം വൈകുന്നേരം 4 മണിക്ക് കരിമ്പിൽ ജൂമാമസ്ജിദ് ഖബർസ്ഥാനിൽ
Obituary

മുസ്ലിം ലീഗ് നേതാവ് ടി.ടി. ബീരാവുണ്ണി അന്തരിച്ചു

പറപ്പൂർ: മുസ്ലിം ലീഗ് നേതാവ് ടി ടി ബീരാവുണ്ണി സാഹിബ്‌ (72) അന്തരിച്ചു. വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെമ്പർ, പറപ്പൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ, പറപ്പൂർ സഹകരണ ബാങ്ക് പ്രസിഡന്റ്‌, ടി ടി കെ എം ടീച്ചേർസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ, എ എം എൽ പി സ്കൂൾ പറപ്പൂർ ഈസ്റ്റ്‌ മാനേജർ, മലബാർ ഇംഗ്ലീഷ് സ്കൂൾ വൈസ് ചെയർമാൻ, പറപ്പൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌, താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌, മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 4മണിക്ക് പറപ്പൂർ വീണാലുക്കൽ സിദ്ധീഖ് ജുമാമസ്ജിദിൽ....
Obituary

ചെമ്മാട്ടെ യൂത്ത് ലീഗ് നേതാവ് ശുഹൈബ് കണ്ടാണത്ത് നിര്യാതനായി

ചെമ്മാട്: ചെമ്മാട് ബ്ലോക്ക് റോഡ് പരേതനായ കണ്ടാണത്ത് കുഞ്ഞി മുഹമ്മദിന്റെ മകൻ ഷുഹൈബ് (38) നിര്യാതനായി. കോഴിക്കോട് പോകും വഴി കാക്കഞ്ചേരിയിൽ പെട്രോൾ അടിക്കാൻ കയറിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മുനിസിപ്പൽ ജോ: സെക്രട്ടറിയും ഡിവിഷൻ 30 മുസ്ലിം ലീഗ് ജന:സെക്രട്ടറിയുമായിരുന്നു. ചെമ്മാട്ടെ പൊതുകാര്യങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ആളാണ്. കോവിഡ് കാലത്ത് മുഴുസമയ സന്നദ്ധ പ്രവർത്തനം ആയിരുന്നു. അവിവാഹിതനാണ്. മാതാവ്, പാത്തുകുട്ടി. സഹോദരങ്ങൾ: ഷംസുദ്ദീൻ, ആരിഫ, ഹഫ്സത്ത്, മുനീറ, പരേതനായ ഹാഷിം . കബറടക്കം ചൊവ്വാഴ്ച്ച...
Obituary

സംഗീത സംവിധായകൻ എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ച അന്തരിച്ചു.

കൊണ്ടോട്ടി: അനശ്വര സംഗീത സംവിധായകൻ എം എസ് ബാബുരാജിന്റെ പ്രിയപത്നി ബിച്ചയും ഇനി ഓർമ്മ. പക്ഷാഘാതം വന്നു ചികിത്സയിലായിരുന്ന ഇവർ ഇന്ന് രാത്രിയാണ് മരിച്ചത്. 83 വയസ്സായിരുന്നു. ബാബുക്ക യുടെ ഓർമ്മകളുമായി കൊണ്ടോട്ടി തുറക്കലിൽ മകൾ സാബിറയുടെ വീട്ടിലായിരുന്ന ഇവർ ഏറെ കാലമായി പക്ഷാഘാതം ബാധിച്ച്‌ ചികിൽസയിൽ ആയിരുന്നു. കല്ലായി കുണ്ടുങ്ങൽ മൊയ്തീന്റേയും ബിച്ചാമിനയു ടേയും മകളായ ബിച്ച 1956 ലാണ് ബാബുരാജിന്റെ ജീവിതപങ്കാളിയായി കോഴിക്കോട് പന്നിയങ്കരയിൽ എത്തിയത്. ബാബുക്കയുടെ മരണശേഷം പിന്നീട് തുറക്കലെ മകൾ സാബിറയുടെ വീട്ടിലേക്ക് മാറി. ഒരു വർഷത്തിൽ അധികമായ പക്ഷാഘാതത്തെ തുടർന്ന് കോമ അവസ്ഥയിലായ ബിച്ചക്ക് ചികിൽസക്ക് സർക്കാർ അടിയന്തര സഹായ മായി രണ്ട്‌ ലക്ഷം രൂപ അനുവദിച്ചിരുന്നു. മലയാളത്തിന് നിരവധി പാട്ടുകൾ സമ്മാനിച്ച് 1978 ഒക്ടോബർ 7 ന് അമ്പത്തി ഏഴാമത്തെ വയസ്സിലാണ് മുഹമ്മദ് സബീർ എന്ന ബാബുരാജ് മരണപ്പെട്ടത്. ഇന്നലെ രാത്രി പ്...
Obituary

നാടിന്റെ മുത്തശ്ശി ഓർമയായി

അമ്മച്ചി വിടവാങ്ങിയത് നൂറ്റിപതിമൂന്നാം വയസ്സിൽ തിരൂരങ്ങാടി: ഏറ്റവും പ്രായം കൂടിയവരിൽ ഉൾപ്പെട്ട നന്നംബ്ര ചെറുമുക്കിലെ വടക്കും പറമ്പിൽ അമ്മച്ചി അന്തരിച്ചു. 113 വയസ്സായിരുന്നു. ഇന്നലെ രാത്രി 10.30 ന് തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ വെച്ചാണ് മരണം. ചെറുമുക്ക് ചോളാഞ്ചേരി താഴത്താണ് വീട്. 5 മക്കളുണ്ടെങ്കിലും അയൽവാസിയായ പച്ചായി ഇസ്മയിൽ, ഭാര്യ നസീറയും ചേർന്നാണ് ഇവരെ പരിചരിക്കുന്നത്. അതിരാവിലെ ഇസ്മയിലിന്റെ വീട്ടിലെത്തുന്ന ഇവർ രാത്രി ഉറങ്ങാൻ മാത്രമാണ് സ്വന്തം വീട്ടിലേക്ക് പോയിരുന്നത്. ഇവരുടെ ദൈനംദിന കാര്യങ്ങളൊക്കെ ഇവരാണ് നോക്കിയിരുന്നത്. പഴയകാല കർഷക തൊഴിലാളിയാണ്. പ്രായം കൂടിയെങ്കിലും നടക്കാനോ കാഴ്ച്ചക്കോ പ്രയാസങ്ങളില്ലായിരുന്നു. എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തുന്ന ഇവർ വാർത്ത താരം കൂടി ആയിരുന്നു. ഇന്ന് രാവിലെ 10 ന് സംസ്കാരം നടക്കും. ഇന്നലെ ഇവരെ കുറിച്ചു വന്ന പത്ര റിപ്പോർട്...
Malappuram, Obituary

പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ചതറിഞ്ഞ വലിയുപ്പ കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി: പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ചതറിഞ്ഞു എത്തിയ വലിയുപ്പ കുഴഞ്ഞു വീണു മരിച്ചു. പന്താരങ്ങാടി സ്വദേശി കാട്ടിൽ അബ്ദുള്ളക്കുട്ടി ഹാജിയാണ് മരിച്ചത്. മകൾ റംലയുടെ മകൻ മുന്നിയൂർ പാറക്കടവ് സ്വദേശി കുന്നത്തേരി ശഹനാദ് (18) ഇന്നലെ ബൈക്കപകടത്തിൽ മരിച്ചിരുന്നു. മരണ വിവരമറിഞ്ഞു മുന്നിയൂർ പറക്കടവിൽ മകളുടെ വീട്ടിലെത്തിയ അബ്ദുള്ളക്കുട്ടി ഹാജി ഏറെ സങ്കടപ്പെട്ടിരുന്നു. ഇതിനിടെ ദേഹസ്വാസ്ത്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 12 മണിയോടെ മരിച്ചു. മയ്യിത്ത് രാവിലെ പന്തരങ്ങാടി മസ്ജിദിൽ കബറടക്കി. വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 കുന്നത്തേരി അബ്ദുവിന്റെ മകനായ ഷഹനാദ് ഇന്നലെ രാത്രി 9.30 ന് ചെമ്മാട് കോഴിക്കോട് റോഡിൽ ദുബായ് ഗോൾഡ്‌ സൂക്കിന് മുമ്പിൽ വെച്ചാണ് അപകടത്തിൽ പെടുന്നത്. സ്കൂട്ടറിൽ ചെമ്മാട് നിന്ന് വരുന്നതിനിടെ ടർഫിൽ നിന്ന്...
Obituary

പി ഡി പി നേതാവ് വേലായുധൻ വെന്നിയുർ അന്തരിച്ചു

പി ഡി പി, കെ ഡി എഫ് നേതാവ് വേലായുധൻ വെന്നിയുർ അന്തരിച്ചു. വെന്നിയുർ കപ്രാട് സ്വദേശിയാണ്. പി ഡി പി സംസ്ഥാന സെക്രട്ടറി, ജില്ല പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇപ്പോൾ സംസ്ഥാന കമ്മിറ്റി അംഗമാണ്. കേരള ദളിത് ഫെഡറേഷൻ ജില്ല പ്രസിഡന്റ് ആയിരുന്നു. പി ഡി പി സ്ഥാനാർഥിയായി വണ്ടൂർ നിയമസഭ സീറ്റിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. 2 പെണ്മക്കളുണ്ട്. വെന്നിയുർ ശിവക്ഷേത്രം ട്രസ്റ്റ് മുൻ ഭാരവാഹിയാണ്. മുൻപ് കോൺഗ്രസ് പ്രവർത്തകൻ ആയിരുന്ന ഇദ്ദേഹം മഅദനി കോയമ്പത്തൂർ ജയിൽ മോചിതനായ ശേഷം പാർട്ടിയിൽ ചേർന്നതായിരുന്നു. തുടർന്ന് വിവിധ പദവികൾ വഹിച്ചു....
Local news, Obituary

മലയാളി വ്യാപാരി മുംബെയിൽ വെച്ച് മരിച്ചു.

തിരൂരങ്ങാടി:  ബിസിനസ് ആവശ്യാര്ഥം മുംബൈയിൽ എത്തിയ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി, ചുള്ളിപ്പാറ സ്വദേശി പരേതനായ ഭഗവതി കാവുങ്ങൽ മൊയ്തുട്ടിയുടെ മകൻയൂനുസ് (46) ആണ് മരിച്ചത്. കഴിഞ്ഞ 16 ന് സുഹൃത്തുക്കളോടൊപ്പം അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് ബിസിനസ് ടൂർ പോയതായിരുന്നു. ഇന്നലെ മുംബൈയിൽ എത്തിയ യൂനുസിന് അസ്വസ്ഥത തോന്നിയപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ മരിച്ചു. കരുമ്പിൽ വിതരണ ഏജൻസി നടത്തുകയായിരുന്നു. മാതാവ്:ഫാത്തിമ. ഭാര്യ: മുംതാസ്. മക്കൾ:മുബാരിസ്, മുനീഷ, മുൻഷിദ്. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ശരീഫ്, ഷാനവാസ്, ആയിഷുമ്മു. മയ്യിത്ത് നാട്ടിൽ കൊണ്ട് വരാനുള്ള ശ്രമത്തിലാണ്....
Kerala, Obituary

കടന്നൽ കുത്തേറ്റ് റോഡില്‍ ബോധരഹിതനായി വീണ ബൈക്ക് യാത്രികന്‍ മരിച്ചു

തൃശ്ശൂർ: കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. എളനാട് നരിക്കുണ്ട് സ്വദേശി ഷാജി (45) ആണ് മരിച്ചത്. ബൈക്കിൽ പോവുന്നതിനിടെ ഷാജിയെ കടന്നൽകൂട്ടം ആക്രമിച്ചെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയ്ക്ക് ബൈക്കിന്റെ ഇൻഷുറൻസ് അടച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ എളനാട് വെച്ചാണ് സംഭവമുണ്ടായത്. കടന്നൽകുത്തേൽക്കുന്നത് കണ്ടവരാരും ഇല്ല. ബൈക്കിൽ നിന്ന് ഒരാൾ താഴെവീണു ബോധരഹിതനായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഷാജിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. ഷാജിയുടെ തലയിലും മുഖത്തും ദേഹത്തും കടന്നൽ കുത്തേറ്റ പാടുകളുണ്ട്....
Obituary

നാടക നടനും ഗാനരചയിതാവുമായിരുന്ന തിരൂരങ്ങാടി കാരാടാൻ മൊയ്‌ദീൻ അന്തരിച്ചു

തിരുരങ്ങാടി- കാരാടൻ മൊയ്‌ദീൻ സാഹിബ്‌ (വീറ്റു ) ഇന്ന് പുലർച്ചക്ക് മരണപെട്ടു. കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് മേലേച്ചിന ജുമാ മസ്ജിദിൽ. മാപ്പിള പാട്ട് രചയിതാവും നാടക നടനും ആയിരുന്നു. മലബാർ സമരത്തിൽ വീര മൃത്യു വരിച്ച കാരാടൻ മൊയ്‌ദീൻ സാഹിബിന്റെ പുത്രൻ കരാടൻ കുഞ്ഞി മുഹമ്മദ് എന്നവരുടെ മകനാണ് മൊയ്‌ദീൻഎ വി. മുഹമ്മദ്‌. കെ ടി. മുഹമ്മദ്‌ കുട്ടി. പള്ളിക്കൽ മൊയ്‌ദീൻ. ചാവക്കാട് റഹ്മാൻ എന്നിവർ പാടി ഹിറ്റാക്കിയ നിരവതി മാപ്പിള പാട്ടുകളുടെ രചയിതാവ് കൂടി യായിരുന്നു. ഇന്ത്യയിൽ ഒമ്പത് കോടി മുസൽമാങ്കൾ ഇന്നെത്തീമായി…….ഭാരത ദേവി ഇന്ദിരഗാന്ധി…ജയ് പൊന്മലർ ജയ് പൊന്നുല.നാളികേരത്തിന്റെ നാട് കേരളം.എട്ടു കാലി വലയും കെട്ടിയ നേരത്ത് …കൂടാതെ നിരവതി രാഷ്ട്രീയ ഗാനങ്ങൾ രചി ച്ചിട്ടുണ്ട്.തിരുരങ്ങാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വോളണ്ടിയർ ക്യാപ്റ്റൻ ആയിരുന്നു. എസ്. ടി.യൂ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി. ചന്ദ്രിക പ്രാദേശിക ലേഖ...
Breaking news, Obituary

പുഴയിൽ വീണ സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു.

മാറഞ്ചേരി- പുഴയിൽ വീണ സഹോദരിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരൻ മുങ്ങി മരിച്ചു. പൊന്നാനി മാറഞ്ചേരി പഞ്ചായത്ത് പുറങ് സ്വദേശി പണിക്കവീട്ടിൽ ഫൈസലിന്റെ മകൻ സിനാൻ (14) ആണ് മരണപെട്ടത്. ഇന്ന് ഉച്ചയോടെ പൊന്നാനി പുളിക്കകടവ് തൂകുപാലത്തിനു സമീപം കാഞ്ഞിരമുക്ക് പുഴയിലേക്ക് കാൽ വഴുതിവീണ സഹോദരി ഫാത്തിമ ദിയയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സിനാൻ മുങ്ങിതാവുകയായിരുന്നു. മാതാവ് :സമീറസഹോദരങ്ങൾ : ഫാത്തിമ്മ ദിയ, ഫിദ....
Obituary

യുവതി ഭർതൃ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു.

ഊരകം: ഊരകം കുന്നത്ത് എലോന്തിയിൽ വേണുഗോപാൽ (വെണ്ടർ ഊരകം), ലക്ഷ്മി എന്നിവരുടെ മകൾ ഐശ്വര്യ (28) കുഴഞ്ഞ് വീണു മരിച്ചു. വേങ്ങര പത്ത് മൂച്ചി കളവൂർ കോതമംഗലത്ത് സൂരജിൻ്റെ ഭാര്യയാണ്. സംസ്ക്കാരം ഊരകത്ത് വീട്ട് വളപ്പിൽ നടക്കും.
Obituary

എഴുത്തുകാരനും ഗ്രന്ഥശാല പ്രവർത്തകനുമായ പാലക്കീഴ് നാരായണൻ അന്തരിച്ചു

മലപ്പുറം > എഴുത്തുകാരനും ഗ്രന്ഥശാലാ പ്രവർത്തകനുമായ പ്രൊഫ. പാലക്കീഴ്‌ നാരായണൻ (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചെമ്മാണിയോടുള്ള വീട്ടിൽ വിശ്രമത്തിലിരിക്കെ വെള്ളിയാഴ്‌ച രാവിലെ എട്ടോടെയാണ് അന്ത്യം. കേരള സാഹിത്യ അക്കാദമിയുടെ 2019 ലെസമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ജേതാവാണ്‌. പു.ക.സ. ജില്ലാപ്രസിഡന്റ്, സംസ്ഥാനകമ്മിറ്റി അംഗം, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം, ഗ്രന്ഥാലോകം പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം വൈകീട്ട്‌ നാലിന്‌ മോലാറ്റൂർ ചെമ്മാണിയോടുള്ള വീട്ടുവളപ്പിൽ. 1940 - ൽ മലപ്പുറം ജില്ലയിലെ ചെമ്മാണിയോട് പാലക്കീഴ് നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജനത്തിന്റെയും മകനായി ജനിച്ചു. ചെമ്മാണിയോടും മേലാറ്റൂരും മണ്ണാർക്കാടും പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്വാൻ പരീക്ഷ പാസായി, എം എ ബിരുദവും നേടി. പെരിന്തൽമണ്ണ ഗവ. ക...
National, Obituary

ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു

സ്കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചുപുതുച്ചേരിയില്‍ ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കെ.കലൈനേശനും(37) ഏഴ് വയസുകാരനായ മകന്‍ പ്രദീഷുമാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി പുതുച്ചേരി-തമിഴ്നാട് അതിര്‍ത്തിയിലുള്ള കാട്ടുക്കുപ്പത്താണ് സംഭവം നടന്നത്. ഭാര്യ വീട്ടില്‍ പോയി മകനെയും കൂട്ടി ദീപാവലി ആഘോഷിക്കാന്‍ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു കലൈനേശന്‍‍. വഴിയില്‍ വെച്ച് രണ്ട് വലിയ സഞ്ചിയില്‍ പടക്കം വാങ്ങി. മകനെ ബൈക്കില്‍ മുന്നില്‍ നിര്‍ത്തി സൈഡില്‍ പടക്കം വെച്ചായിരുന്നു യാത്ര. എന്നാല്‍ പ്രതീക്ഷിക്കാതെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. കലൈനേശനും പ്രദീഷും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മോട്ടോര്‍ സൈക്കിളിന്‍റെ ചൂട് കൊണ്ടാകാം പടക്കം പൊട്ടിത്തെറിച്ചതെന്നാണ് എന്നാണ് പ്രാഥമിക...
Obituary

ചരമം: ചേളാരി മണക്കടവൻ അബ്ദു ഹാജി

  തിരൂരങ്ങാടി : ചേളാരിയിലെ ആദ്യ കാല വ്യാപാരിയും സുന്നി പ്രസ്ഥാനത്തിത്തിലെ  കാരണവരുമായ  മണക്കടവൻ അബ്ദുഹാജി(70) നിര്യാതനായി.എസ് വൈ എസ് യൂണിറ്റ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, കേരള  മുസ്ലിം ജമാഅത്ത് യൂണിറ്റ് ജനറൽ സെക്രട്ടറി, ഹയാത്തുൽ ഇസ്ലാം സംഘം ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ: പാത്തുമ്മുമക്കൾ : ജഅ്ഫർ സ്വാദിഖ് ( എസ് വൈ എസ് യൂണിറ്റ് ഫൈനാൻസ് സെക്രട്ടറി) ,ഹാജറ ,ഹഫ്സ, ജുമൈലത്ത്മരുമക്കൾ : വി കെ മുഹമ്മദ്  ചെർന്നൂർ,കെ വി അബ്ദു സലാം  (എസ് വൈ എസ് ചേളാരി യൂണിറ്റ് ജനറൽ സെക്രട്ടറി),അശ്റഫ് മുസ്ലിയാർ പെരുമുഖം ,ജുബൈരിയ്യ...
Obituary

ചരമം: അമ്മാഞ്ചേരി മുഹമ്മദ് ഇഖ്ബാൽ

തിരൂരങ്ങാടി: പുകയൂർ കുന്നത്ത് അമ്മാഞ്ചേരി മുഹമ്മദിൻ്റെ മകൻ മുഹമ്മദ്‌ ഇഖ്ബാൽ (32) നിര്യാതനായി. ഭാര്യ :ജസീലമാതാവ് :ബീക്കുട്ടിമക്കൾ :മുഹമ്മദ്‌ ഹാമിസ്, മുഹമ്മദ്‌ റംസിൻസഹോദരരങ്ങൾ : ജാഫർ, നൗഫൽമുബശ്ശിറ, റാശിദ.
Breaking news, Obituary

കടന്നൽ കുത്തേറ്റ മുന്നിയൂർ സ്വദേശി മരിച്ചു

മുന്നിയൂർ: കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു. വെളിമുക്ക് വലിയ ജുമുഅത്ത് പള്ളി മഹല്ല് സ്വദേശി പുതിയ പറമ്പിൽ മൊയ്തീൻ കുട്ടി ഹാജി (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ശേഷം വീടിനടുത്ത് വെച്ചാണ് സംഭവം. ആടിനെ അഴിച്ചു കെട്ടാൻ പോയപ്പോൾ കടന്നൽ കുത്തുകയായിരുന്നു. ശരീരമാസകലം കടന്നൽ പൊതിഞ്ഞതിനെ തുടർന്ന് മോട്ടോർ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്താണ് രക്ഷപ്പെടുത്തിയത്. തുടർന്ന് തിരൂരങ്ങാടി ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. സ്ഥിതി മോശമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അയൽവാസിയായ രാധാകൃഷ്ണനും കടന്നൽ കുത്തേറ്റിട്ടു. ഇദ്ദേഹം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മൊയ്‌ദീൻ കുട്ടി ഹാജിയുടെ ഭാര്യ ആയിഷുമ്മു. മക്കൾ, അബ്ദുൽ മജീദ്, സൗദാബി, സുമയ്യ, സഫൂറ. മരുമക്കൾ: റാഫിഅ ശഫീഖ്, മൻസൂർ, അബ്ദുസലാം സഹോദരങ്ങൾ മുഹമ്മദ് കുട്ടി ഹാജി, അബ്ദുല്ല, ...
Obituary

ചരമം: വാസുദേവൻ മാസ്റ്റർ

തേഞ്ഞിപ്പലം: മേലേരി കാവിന് സമീപം വാസുദേവൻ മാസ്റ്റർ (76) അന്തരിച്ചു.GUP സ്കൂൾ തേഞ്ഞിപ്പലം (ചെനക്കലങ്ങാടി)പ്രധാന അധ്യാപകനായരുന്നു.ഭാര്യ: പുഷ്പലത.മക്കൾ: സീന, സിജു,മരുമക്കൾ: സത്യനാഥൻ മനാട്ട്. സൗമ്യ.സംസ്കാര ചടങ്ങ് ഇന്ന് ഉച്ചക്ക് 2 മണിക്ക്.വീട്ടുവളപ്പിൽ
Obituary

ജമാഅത്തെ ഇസ്ലാമി നേതാവ് പി.കെ.മുഹമ്മദ് കുട്ടി മാസ്റ്റർ അന്തരിച്ചു

ദേവതിയാൽ : പൗര പ്രമുഖനും ചേളാരി എച്ച്. എസ്.എസ് റിട്ട. ഹെഡ് മാസ്റ്റർ പി.കെ മുഹമ്മദ് കുട്ടി മാസ്റ്റർ (87) നിര്യാതനായി. മക്കരപ്പറമ്പ് എച്ച്. എസ്.എസ്, ചെട്ടിയാം കിണർ എച്ച്. എസ്.എസ്, അത്തോളി എച്ച്.എസ്.എസ്, വേങ്ങര എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ, ഐ.സി.സി.ടി ട്രസ്റ്റ് ചെയർമാൻ, ദേവതിയാൽ മസ്ജിദുസ്സുബ്ഹാൻ മഹല്ല് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: ഇ.ടി ഖദീജ, മക്കൾ : ഡോ. പി കെ ഫൈസൽ (ജമാഅത്തെ ഇസ്ലാമി പള്ളിക്കൽ ഏരിയ പ്രസിഡന്റ്, ചേന്ദമംഗല്ലൂർ എച്ച്. എസ്.എസ് അധ്യാപകൻ),പരേതനായ പി കെ ജലീൽ മാസ്റ്റർ, ശരീഫ, റൈഹാന, റഷീദാബാനു (പി.എം.എസ്.എ.എൻ.പി സ്കൂൾ, പെരുവള്ളൂർ, ജൗഹറ (ഗവ.എച്ച്.എസ്.എസ് ചേരിയം)മരുമക്കൾ: മുഹമ്മദ് (റിട്ട. അസി. രജിസ്ട്രാർ), പി.പി ഇബ്രാഹീം കുട്ടി, അബൂബക്കർ സിദീഖ് ( ഹൈഡ് മാസ്റ്റർ ഐ.ഒ.എച്ച്.എസ്.എസ് കരിങ്ങനാട്), അബ്ദുൽ ഗഫൂർ (പി.കെ.എം.എച്ച്.എസ്.എസ...
Local news, Obituary

മൊബൈല്‍ ഫോണ്‍ താഴെ വീണു പൊട്ടി, ഉപ്പ വഴക്കുപറയുമെന്ന പേടിയില്‍ പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു

പൊന്നാനി സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകന്‍ നിഷാം (16) ആണ് ജീവനൊടുക്കിയത്. മൊബൈലിനായി സഹോദരിയുമായി പിടിവലി നടത്തുന്നതിനിടെയാണ് ഫോണ്‍ താഴെ വീണ് പൊട്ടിയത്. ഫോണ്‍ പൊട്ടിയ കാര്യം ഉപയോട് പറയുമെന്ന് സഹോദരി പറഞ്ഞതിന് പിന്നാലെയാണ് നിഷാം ആത്മഹത്യ ചെയ്തത്. പോസറ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പൊന്നാനി എം ഐ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന നിഷാം പ്ലസ് വണ്‍ പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു. മാതാവ്: റഹ്മത്ത്. സഹോദരങ്ങള്‍: നിഷാന, നിയ....
Obituary

ചരമം: ചപ്പങ്ങത്തിൽ ബിയ്യക്കുട്ടി കൊടിഞ്ഞി

കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ ചിറയിൽ അബ്ദുസമദ് ഭാര്യ ചപ്പങ്ങത്തിൽ ബിയ്യക്കുട്ടി (62) അന്തരിച്ചു.മക്കൾ : ഫൈസൽ, മുഹമ്മദ് കോയ, ഫസീല, സാജിത, സമീറ.മരുമക്കൾ: നാസർ ചെമ്മാട്. സാദിഖലി കാട്ടിലങ്ങാടി, നജ്മുദ്ധീൻ കോട്ടക്കൽ, റൈഹാനത്ത്. ആയിഷ ലിയ
Accident, Obituary

പൊള്ളാച്ചിയില്‍ വാഹനാപകടം, മൂന്നിയൂര്‍ തലപ്പാറ സ്വദേശി മരിച്ചു.

രണ്ടാഴ്ച മുമ്പാണ് മായിൻ കുട്ടി സുഹൃത്തുക്കൾക്കൊപ്പം ഇവിടെ പുതുതായി ഹോട്ടൽ തുടങ്ങിയത് കൈതകത്ത് മുള്ളുങ്ങൽ മായിൻ കുട്ടി (68)യാണ് മരിച്ചത് .ശനിയാഴ്ച രാത്രി 12 മണിയോടെയാണ് പൊള്ളാച്ചിക്കടുത്ത് സ്വാമിനാഥപുരത്ത് അപകടമുണ്ടായത് . ഇദ്ദേഹം നടത്തിയിരുന്ന ഹോട്ടൽ അടച്ച് റൂമിലേക്ക് പോകവെയാണ് മായിൻ കുട്ടിയെ ബൈക്കിടിച്ചത് . സാരമായി പരിക്കേറ്റ ഇദ്ദേഹഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു . അപകടത്തിൽ ബൈക്ക് യാത്രികർക്കും പരിക്കുണ്ട്. രണ്ടാഴ്ച മുമ്പാണ് മായിൻ കുട്ടി സുഹൃത്തുക്കൾക്കൊപ്പം ഇവിടെ പുതുതായി ഹോട്ടൽ തുടങ്ങിയത് . മൃതദേഹംപോസ്റ്റ്മോമോർട്ടത്തിന് ശേഷം തിങ്കളാഴ്ച മുട്ടിച്ചിറ ജുമാ മസ്ജിദ് കബറിസ്ഥാനിൽ മറവ് ചെയ്യും.ഭാര്യ: ഖദീജ മക്കൾ : സെനീറ, ഫാറൂഖ്, നൗഷാദ്, ഫൈസൽ, സഫ് വാൻ, മരുമക്കൾ : അബ്ദുൽ അസീസ് മുസ്ല്യാർ(വി കെപടി) ആസിഫ, ജുമൈല , അസ്ലിയത്ത്, സെമീറ. സഹോദരങ്ങൾ: കുഞ...
Obituary

ചരമം: കുഞ്ഞീവി കൊടിഞ്ഞി

കൊടിഞ്ഞി കോറ്റത്തങ്ങാടി ഇളയഞ്ചേരി കുഞ്ഞവറാൻ കുട്ടി ഹാജിയുടെ ഭാര്യ പുത്തൻവീട്ടൽ കുഞ്ഞീവി (65) നിര്യാതയായി,,മക്കൾ: അബ്ദുറസാഖ് (സൗദി) അബ്ദുസ്സലാം (EC സ്റ്റോർ കോറ്റത്തങ്ങാടി)ജമീല, സുലൈഖ, ഫൗസിയ, നജി ലാബി.മരുമക്കൾ: ഇബ്രാഹിം കുണ്ടൂർ, അബ്ദുൾ ഗഫൂർ വള്ളിക്കുന്ന്, അബ്ദുസമദ് വെളിമുക്ക്, അൻവർ കൊടിഞ്ഞി, ഷാഹിദ പാലച്ചിറമാട്,, ഷാഹിദ ചെറുമുക്ക്,സഹോദരങ്ങൾ: കോയ മൊയ്ദീൻ കുട്ടി, കാസ്മി, ഷാഹുൽ ഹമീദ്, അബ്ദുൾ അസീസ്, അബ്ദുൾ കബീർ, മുജീബ്, സൈനുൽ ഹാബിദ്, സൈനബ,കബറടക്കം രാവിലെ 9 മണിക്ക് കൊടിഞ്ഞിപ്പള്ളിയിൽ...
Breaking news, Local news, Obituary

വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു

മമ്പുറം ഷാരത്തപ്പടി പി.ടി.മൂസക്കുട്ടിയുടെ ഭാര്യ പുല്ലമ്പലവൻ മറിയം (50) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം വീട്ടിൽ വെച്ചാണ് സംഭവം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ. നാളെ കബറടക്കം. മക്കൾ.മുർശിദ, മുഫീദ, നസ്മ, മുഹമ്മദ് മിൻഹാജ്.മരുമക്കൾ.. സൽമാൻ മഞ്ചേരി ,അസ്ഹറുദ്ധീൻ വെന്നിയൂർ, നിഷാദ് കൊടിഞ്ഞി..
Malappuram, Obituary

തിരൂരങ്ങാടി റബീഹാ ഹുസ്ന (15) അന്തരിച്ചു.

തിരൂരങ്ങാടി താഴെ ചിന യിൽ താമസിക്കുന്ന ചെമ്മാട് ഇല്ലിക്കൽ താജുദ്ദീന്റെ മകൾ റബീഹ ഹുസ്ന(15) നിര്യാതയായി.തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാതാവ്: അസ്മാബി (അൽ ഫിത്വ് റ പ്രീ സ്കൂൾ , തിരൂരങ്ങാടി) സഹോദരങ്ങൾ: ഷമീല ഹുസ്ന , ഷബീബ ഹുസ്ന , നബീല ഹുസ്ന , ലബീബ ഹുസ്ന
Obituary

കളിയാട്ടമുക്കിലെ വെമ്പാല കുഞ്ഞിമുഹമ്മദ് ഹാജി അന്തരിച്ചു

മൂന്നിയൂർ കളിയാട്ടമുക്ക് വെമ്പാല കുഞ്ഞി മുഹമ്മദ് ഹാജി (നമ്പുറത്ത്) 82 വയസ്സ് മരണപെട്ടു. ദീർഘകാലം കളിയാട്ട മുക്ക് നശ്റുൽ ഇസ്ലാം സംഘം സെക്രട്ടറി, മഹല്ല് ജോ : സ്ക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു : കൂടാതെ മത സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ! മയ്യത് നിസ്കാരം 12 PM മണിക്ക് പരുത്തി കടവ് മഹല്ല് പള്ളിയിൽ. ഭാര്യ, പരേതയായ ആയിഷ. മക്കൾ : സലീം വെമ്പലനിയാസ് വെമ്പാലറഫീഖ് വെമ്പാലവൈറുന്നീസനജ്മുന്നിസമരുമക്കൾ : സൈതലവി പുഴക്കലകത്ത് ആനങ്ങാടി , നൗഷാദ് ബാബു Ek കോട്ടക്കൽ.ഫസീല, റഫീന , റാഷിദ...
error: Content is protected !!