Monday, May 18

ഭർതൃമതി തീ പൊള്ളലേറ്റ് മരിച്ചു

വേങ്ങര : യുവതി തീ കൊളുത്തി മരിച്ചു. കുറ്റൂർ നോർത്തിലെ നടുവിലപ്പള്ളി കുഞ്ഞി മുഹമ്മദിന്റെ മകൾ സീനത്ത് (31) ആണ് സ്വവസതിയിൽ കഴിഞ്ഞ ദിവസം രാവിലെ തീ കൊളുത്തി മരിച്ചത്. തീ ആളുന്നതു കണ്ട് തൊട്ടടുത്ത വീട്ടിലെ സ്ത്രീകൾ ഓടിവന്നെങ്കിലും അപ്പോഴേക്കും മാരകമായി പൊള്ളലേറ്റിരുന്നു. യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും പുലർച്ചെയോടെ മരണത്തിനു കീഴടങ്ങി.
മൃതദേഹം വ്യാഴാഴ്ച വൈകുന്നേരത്തോടെ
കൊറ്റശേരിപ്പുറായ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.
ഭർത്താവ് :കള്ളത്താംപറമ്പിൽ ഷരീഫ് (ചേറ്റിപ്പുറം മാട്)
മാതാവ് :
നെടുമ്പള്ളി ആയിഷക്കുട്ടി.
മക്കൾ :ആരിഫ്, നഹ്‌ല, റബീഹ്.

error: Content is protected !!