Sunday, March 1

Obituary

മൂന്നിയൂർ എറഞ്ഞിക്കൽ മൊയ്തീൻ ഹാജി അന്തരിച്ചു
Obituary

മൂന്നിയൂർ എറഞ്ഞിക്കൽ മൊയ്തീൻ ഹാജി അന്തരിച്ചു

മൂന്നിയുർ: ചിനക്കൽ പുളിച്ചേരിയിലെ പൗരപ്രമുഖനും മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതൃനിരയിലെ സജീവ സാന്നിധ്യവും ദീർഘകാലം പ്രവാസിയുമായിരുന്ന പരേതനായ എറഞ്ഞിക്കൽ സൈതാലി ഹാജിയുടെ മകൻ മൊയ്‌ദീൻ ഹാജി (65)നിര്യാതനായി. സൗദി അറേബ്യയിലെ അല്ലീത്തിൽ ബിസിനസായിരുന്നു. ഭാര്യ തുടിശ്ശേരി സഫിയ.മക്കൾ ഫൈസൽ, ഹഫ്‌സത്ത്, മുഹമ്മദ്‌ അർഷദ്, അഹമ്മദ്‌ റാഷിദ്‌, സൗദാബി, ഉമ്മുസൽ‍മത്ത്, മുഹാവിയ. മരുമക്കൾ ഷുഹൈബ് ഫൈസി പൊന്മള, ശംസുദ്ധീൻ ഹുദവി ചുള്ളിപ്പാറ, അജ്മൽ ചേളാരി, ഫാത്തിമ ജബിൻ, ഫാത്തിമ ഷംന . സഹോദരങ്ങൾ മുഹമ്മദ്‌ ഹാജി, സിദ്ധീഖ് ഹാജി, കടിയുമ്മ, പാത്തുമ്മു,സുലൈഖ, നബീസ. കബറടക്കം ചൊവ്വാഴ്ച രാവിലെ 10.30 ന് ചിനക്കൽ പള്ളിയിൽ....
Obituary

കുളിപ്പിക്കാൻ എണ്ണ തേപ്പിച്ചു നൽകിയ 2 മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു

കണ്ണൂർ : എണ്ണ തേപ്പിച്ച് കുളിപ്പിക്കാനായി നൽകിയ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഉമ്മയുടെ കയ്യിൽ നിന്ന് കിണറ്റിൽ വീണ് മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ഹിലാൽ മൻസിൽ ജാബിർ - മുബഷിറ ദമ്പതികളുടെ 2 മാസം പ്രായമുള്ള അമീഷ് അലൻ ജാബിർ ആണ് മരിച്ചത്. രാവിലെ 9.30 ന് വീട്ടിനകത്തെ കുളിമുറിയിൽ വെച്ച് കുളിപ്പിക്കുന്നതിന് വേണ്ടി കുട്ടിയുടെ ഉമ്മൂമ്മ കുട്ടിയെ എണ്ണ തേപ്പിച്ച ശേഷം മുബഷിറയുട കയ്യിൽ കൊടുത്തപ്പോൾ കുട്ടി അബദ്ധത്തിൽ വീട്ടിലെ കിണറ്റിൽ വീഴുകയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. മാതാവ് അറിയിച്ചതിനെ തുടർന്ന് സമീപവാസികൾ ഓടിയെത്തി കുഞ്ഞിനെ പുറത്തെടുത്ത് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മാതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. പോലീസ് അന്വേഷണം ആരംഭിച്ചു. ....
Obituary

ഒഴൂരിലെ പള്ളിക്കുളത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

ഒഴൂർ: പള്ളിക്കുളത്തിൽ വിദ്യാർഥിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പായ്യന്നൂർ ചൊക്ലി സ്വദേശിയും ഒഴൂർ തലക്കട്ടൂരിൽ താമസിക്കുന്ന പറമ്പന്റെ പോയിൽ മീത്തൽ സഹീർ - ദിൽഷീന ദമ്പതികളുടെ മകൻ സമീദ്‌ അൻവർ (12) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സുഹൃത്തുക്കൾ ക്കൊപ്പം ചൂണ്ടയിടാൻ വന്നതാണ് എന്നറിയുന്നു. കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താനൂർ ദേവദാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥി യാണ്....
Obituary

ദുബായിൽ മരിച്ച റിയാസിന്റെ മയ്യിത്ത് ഇന്ന് നാട്ടിലെത്തും

തിരൂരങ്ങാടി : റിയാസ് ഒടുവിൽ തിരിച്ചെത്തുന്നു: ഒമ്പത് വർഷത്തെ പ്രവാസത്തിനൊടുവിൽ നാട്ടിൽ എത്തുന്നത് ജീവനില്ലാത്ത ശരീരമായി. മയ്യിത്ത് ഇന്ന് നാട്ടിലെത്തും. നാടിൻ്റെ പ്രതീക്ഷകളും കുടുംബത്തിൻ്റെ സ്വപ്നങ്ങളുമായി ഒമ്പത് വർഷം മുൻപ് വിദേശത്തേക്ക് പോയ കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പരേതനായ പനക്കൽ മുഹമ്മദിന്റെ മകൻ റിയാസിന്റെ (46) മയ്യിത്ത് ഇന്ന് നാട്ടിലെത്തും. ഉച്ചയ്ക്ക് ദുബായിൽ നിന്നും ഫ്ളൈറ്റിൽ കൊണ്ടുവരുന്ന മയ്യിത്ത് വൈകുന്നേരം 6.30 ന് കരിപ്പൂരിൽ എത്തും. വീട്ടിലെത്തിച്ച് രാത്രി 9 ന് കൊടിഞ്ഞി പള്ളിയിൽ നിസ്കാര ശേഷം ഖബറടക്കും. റിയാസ് ദുബായ് ദേര യിലെ താമസ സ്ഥലത്താണ് മരിച്ചത്. അർധ രാത്രി മുറിയിലെ ശുചിമുറിയിൽ വെച് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. രാവിലെയാണ് കൂടെയുള്ള തമാസക്കാർ അറിഞ്ഞത്. പോലിസ് നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും. അവധി കഴിഞ്ഞ് 9 വർഷം മുമ്പാണ് റിയാസ് ദുബായിലെ ജോലി സ്ഥലത്തേ...
Obituary

ആത്മഹത്യക്ക് ശ്രമിച്ച പുകയൂർ സ്വദേശിനിയായ ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു

തിരൂരങ്ങാടി : കോഴിക്കോട് : ഗവ.ഡെൻ്റൽ കോളജ് ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച പുകയൂർ സ്വദേശിയായ ഡെൻ്ൽ പിജി ഒന്നാം വർഷ വിദ്യാർഥിനി മരണപ്പെട്ടു. എ ആർ നഗർ പുകയൂർ ഒളകര സ്വദേശി അണ്ണങ്ങാടൻ മുസ്തഫയുടെ മകൾ സഹല ബീഗം (27) ആണ് മരിച്ചത്. കോഴിക്കോട് ഗവണ്മെന്റ് ഡെന്റൽ കോളേജിലെ എംഡിഎസ് ഒന്നാം വർഷ വിദ്യാർഥിനിയാണ്. 23 ന് ആണ് സംഭവം. ഹോസ്റ്റലിൽ നിന്നു ക്ലാസിലേക്ക് പോയ സഹപാഠികൾ കൂട്ടുകാരിയെ കാണാതെ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റൽ മുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിലായ വിദ്യാർഥിനി ഐസിയുവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച്ച 11.30 ന് മരിച്ചു. കഴിഞ്ഞവർഷത്തെ അഖിലേന്ത്യാ ഡെൻ്റൽ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയിരുന്നു. ഈയിടെയാണ് വിവാഹിതയായത്. ഭാര്യയും ഭർത്താവും കോഴിക്കോട് ഡെൻ്റൽ കോളേജിലാണ് ബിഡിഎസിന് പഠിച്ചിരുന്നത്....
Obituary

കോളജ് വിട്ടു നടന്നു പോകുമ്പോൾ വിദ്യാർത്ഥിനി റോഡിൽ കുഴഞ്ഞുവീണു മരിച്ചു

പുൽപ്പള്ളി: കോളേജിൽ നിന്ന് ക്ലാസ് കഴിഞ്ഞ്‌ കൂട്ടുകാരോടൊപ്പം നടന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിനി വഴിയിൽ കുഴഞ്ഞുവീണ് മരിച്ചു.പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ എംഎസ്‌സി മൈക്രോ ബയോളജി വിദ്യാര്‍ത്ഥിനി, വണ്ടൂർ പള്ളിക്കുന്ന് കുളിക്കാട്ടുപടി നീലേങ്ങോടൻ ഇല്യാസിന്റെയും സുലൈഖയുടെയും മകൾ ഹസ്‌നീന ഇല്യാസ് (23) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ക്ലാസ് കഴിഞ്ഞി കൂട്ടുകാരിക്കൊപ്പം റോഡരികിലൂടെ നടന്നു പോകുമ്പോൾ താന്നിത്തെരുവിൽ കുഴഞ്ഞു വീഴുകയായിരുന്നു. സഹപാഠികളും കോളേജ് അധികൃതരും ചേര്‍ന്ന് ഉടൻ പുൽപ്പള്ളി യിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഇന്ന് പള്ളിക്കുന്ന് ജുമാ മസ്ജിദിൽ ഖബറടക്കും. സഹോദരൻ, ഇഷാൻ....
Obituary

4 വയസ്സുകാരൻ മരിച്ചത് പേനയുടെ മൂടി തൊണ്ടയിൽ കുടുങ്ങി

തൃശൂർ : എരുമപ്പെട്ടി ആദൂരില്‍ നാലുവയസ്സുകാരൻ മരിച്ചത് പേനയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ.കണ്ടേരി വളപ്പില്‍ ഉമ്മർ - മുഫീദ ദമ്ബതികളുടെ മകൻ മുഹമ്മദ് ഷഹല്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങിയാണ് നാല് വയസുകാരൻ മരിച്ചതെന്നായിരുന്നു നേരത്തെ പുറത്ത് വന്നത്. എന്നാല്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുട്ടിയുടെ മരണം പേനയുടെ മൂടി കുടുങ്ങിയാണെന്ന് കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്. കളിക്കുന്നതിനിടെ പെട്ടെന്ന് കുട്ടി ബോധരഹിതനായി വീഴുകയായിരുന്നു. അപ്പോള്‍ത്തന്നെ മരത്തംകോട് ആശുപത്രിയില്‍ എത്തിച്ചിരുന്നു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ തൊണ്ടയില്‍ എന്തോ കുരുങ്ങിക്കിടക്കുന്നത് കണ്ടത്. കളിക്കുന്നതിനിടെ അടപ്പ് വിഴുങ്ങി കുഞ്ഞ് ശ്വാസം മുട്ടി മരിച്ചതാകാമെന്നായിരുന്നു ആശുപത്രി അധി...
Obituary

എആർ നഗർ സ്വദേശി തെരുവത്ത് അപ്പുക്കുട്ടൻ അന്തരിച്ചു

എആര്‍ നഗര്‍: ചെണ്ടപ്പുറായ കര്യാത്തന്‍കാവില്‍ താമസിക്കുന്ന കൊടുവായൂര്‍ സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിടുത്ത് താമസിച്ചിരുന്ന തെരുവത്ത് അപ്പുക്കുട്ടന്‍ (75) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കള്‍: സ്മിത(എഇഒ ഓഫീസ്, വേങ്ങര), അനൂപ്, അജിത് (കോ. ഓപറേറ്റിവ് കോളേജ്, പരപ്പനങ്ങാടി). മരുമക്കള്‍: അനില്‍കുമാര്‍ (വേങ്ങര, ജവാന്‍ കോളനി), വൈഷ്ണവി (വള്ളിക്കുന്ന്), ഹരിപ്രിയ (സി.കെ. നഗര്‍). സംസ്‌കാരം ബുധനാഴ്ച രാവിലെ ഒന്‍പതിന് ഇപ്പോള്‍ താസിക്കുന്ന കര്യാത്തന്‍കാവ് വീട്ടുവളപ്പില്‍....
Obituary

കരിപറമ്പിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : യുവതിയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിങ്ങിമർൽ കണ്ടെത്തി. കരിപറമ്പ് കോട്ടുവാലക്കാട് ചാനത്ത് അലവിയുടെ മകൾ ജംഷീല (28) ആണ് മരിച്ചത്. വീടിന്റെ ബെഡ് റൂമിലെ കഴുക്കോലിൽ ഷാളിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പെരുവള്ളൂരിലേക്ക് ആണ് യുവതിയെ വിവാഹം ചെയ്തയച്ചത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. 4...
Obituary

ഗർഭിണിയായ മലയാളി യുവതി യു എ ഇയിൽ കുഴഞ്ഞുവീണു മരിച്ചു

ദുബായ്: 9 മാസം ഗർഭിണിയായ മലയാളി യുവതി യുഎഇയിലെ അജ്മാനില്‍ കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്‍റെ മകള്‍ അസീബ (35) യാണ് മരിച്ചത്.അജ്മാൻ എമിറേറ്റ്സ് സിറ്റിയില്‍ താമസിക്കുന്ന പുളിക്കല്‍ അബ്ദുസലാമിന്‍റെ ഭാര്യയാണ്. അമിത രക്തസമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. 35 വയസായിരുന്നു. താമസ സ്ഥലത്ത് കുഴഞ്ഞുവീണ അസീബയെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയെയും കുഞ്ഞിനേയും രക്ഷിക്കാനായില്ല. മൃതദേഹം ശനിയാഴ്ച ദുബൈ സോനപൂർ ഖബർസ്ഥാനില്‍ ഖബറടക്കും. മകള്‍: മെഹ്റ....
Obituary

മുന്നിയൂർ കാളങ്ങാടൻ ആലിക്കുട്ടി എന്ന ബാപ്പു അന്തരിച്ചു

മൂന്നിയൂർ : മുട്ടിച്ചിറ ചോനാരിക്കടവ് സ്വദേശി കാളങ്ങാടൻ ആലിക്കുട്ടി എന്ന ബാപ്പു അന്തരിച്ചു. ആലിൻചുവട് സലഫി മസ്ജിദ് സെക്രട്ടറിയാണ്. കോണ്ഗ്രസ് ഭാരവാഹിയും ആയിരുന്നു. മയ്യിത്ത് നമസ്കാരം വൈകീട്ട് 5 മണിക്ക് മുന്നിയൂർ ചിനക്കൽ ജുമാ മസ്ജിദിൽ. മക്കൾ: യൂനുസ്, നസീർ ,വഹീദ, ഷഹീദ, അസ്മമരുമക്കൾ: ഹക്കീം, ഷംസുദ്ദീൻ, റിയാസ്...
Obituary

കരിപറമ്പ് കണ്ണങ്ങാട്ട് പള്ളിക്കൽ തിത്തിക്കുട്ടി ഹജ്‌ജുമ്മ അന്തരിച്ചു

തിരൂരങ്ങാടി : കരിപറമ്പ് പരേതനായ കെ പി മുഹമ്മദ്‌ ഹാജിയുടെ ഭാര്യ കണ്ണങ്ങാട്ട് പള്ളിക്കൽ തിത്തിക്കുട്ടി ഹജ്ജുമ്മ (84) അന്തരിച്ചു. മക്കൾ: ഷൌക്കത്ത് അലി, അബ്ദുസ്സമദ്, അലി, സൈനബ, സറീന, സുഹറ, സീനത്ത്, നുസ്രത്, ശബ്ന. മരുമക്കൾ : കല്ലാക്കൻ അബൂബക്കർ, അരീക്കൻ മുഹമ്മദ്‌, പഴയില്ലത് അബ്ദുറഹ്മാൻ, വാൽപറമ്പൻ റഫീഖ്, MN ഖാലിദ്‌, അരീക്കൻ ആസിഫ്, സഫിയ ചുണ്ടൻവീട്ടിൽ, റസിയ പുന്നക്കോട്ടിൽ, റഹ്മത്തുന്നീസ കൊടശ്ശേരി....
Obituary

ചെമ്മാട് വെറ്റിലക്കാരൻ അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി : ചെമ്മാട്: വലിയാട്ട് റോഡ് വെറ്റിലകാരൻ മമ്മുതു ഹാജിയുടെ മകൻ അബ്ദുറഹ്മാൻ ഹാജി (60) അന്തരിച്ചു. മാതാവ്: കുഞ്ഞിമ. ഭാര്യ: സക്കീന,മക്കൾ: ഷഹാന ബാനു, ഷജീഹ ഷെറിൻ, ഫാത്തിമ റജാ, മുഹമ്മദ് മുസ്തഫ.മരുമക്കൾ: ഇബ്രാഹിം, ഹസീബ്, സലീം.സഹോദരങ്ങൾ: സഫിയ, ബിയൂട്ടി, റംല, സുലൈഖ, ആരിഫ, മുംതാസ്, ആയിഷാബി , ഫൈസൽ റഹ്മാൻ, സാജിർ റഹ്മാൻ...
Obituary

ചെമ്മാട് സ്വപ്ന സ്റ്റുഡിയോ രാമചന്ദ്രന്റെ ഭാര്യ ഭാരതി അന്തരിച്ചു

തിരൂരങ്ങാടി : ചെമ്മാട് സ്വപ്ന സ്റ്റുഡിയോ കെ.രാമചന്ദ്രന്റെ ഭാര്യ കുന്നത്ത് ഭാരതി (70) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ : സനീഷ്, സനൂപ, സീനമരുമക്കൾ :സുരേഷ്, സുധീർ, ദൃശ്യ
Obituary

നന്നമ്പ്ര തട്ടത്തലം വി എൻ.കുഞ്ഞാലി അന്തരിച്ചു

നന്നമ്പ്ര : തട്ടത്തലം പരേതനായ വടക്കനരീക്കോട് കുഞ്ഞിമുഹമ്മദിന്റെ മകൻ കുഞ്ഞാലി (71) അന്തരിച്ചു. കബറടക്കം ഇന്ന് 3 മണിക്ക് തട്ടത്തലം ജുമാ മസ്ജിദിൽ. ഭാര്യ ആമിക്കുട്ടി. മക്കൾ : അബ്ദു, അബ്ദു റഹീം, ഹാജറ, ആയിശ.മരുമക്കൾ : യൂനുസ്, നാസർ, സുലൈഖ, സൗദ.
Obituary

മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊടിഞ്ഞി മഹല്ലിൽ മരണപ്പെട്ടത് 3 പേർ

തിരൂരങ്ങാടി : മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊടിഞ്ഞി മഹല്ലിൽ മരണപ്പെട്ടത് മൂന്നുപേർ. വെള്ളിയാഴ്ച യാണ് കൊടിഞ്ഞി മഹല്ലിൽ മൂന്നു മരണങ്ങൾ ഉണ്ടായത്. ആദ്യം മരണപ്പെട്ടത് കൊടിഞ്ഞി എരുകുളം സ്വദേശിയും ചെറുപ്പാറ ബാബുസലാം മദ്രസക്ക് സമീപം താമസക്കാരനും ആയ തയ്യിൽ അബ്ദുറഹ്മാൻ (56) എന്ന അബ്ദുവാണ്. രാത്രിയാണ് അബ്ദു മരണപ്പെട്ടത്. രാവിലെ 7 മണിയോടെ അൽ അമീൻ നഗർ സ്വദേശി വിറ്റാട്ടിൽ ബീരാൻകുട്ടി ഹാജി (75) മരണപ്പെട്ടു. അല്പം കഴിഞ്ഞപ്പോൾ കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി കല്ലിങ്ങൽ ഹംസ (67) യും മരണപ്പെട്ടു. മൂവരും അതത് പ്രദേശങ്ങളിൽ സാമൂഹ്യ രംഗത്ത് സജീവമുള്ള ആളുകൾ ആയിരുന്നു. അബ്ദുവിന്റെയും ബീരാൻ കുട്ടി ഹാജിയുടെയും മയ്യിത്ത് നിസ്കാരം 11 മണിക്ക് നടത്തി. ഹംസയുടേത് വൈകുന്നേരം 5.30 നും. ഒരേ ദിവസം തന്നെ മൂന്നു മയ്യത്തുകൾക്കാണ് കൊടിഞ്ഞിപ്പള്ളി സാക്ഷ്യം വഹിച്ചത്. അബ്ദുവിന്റെ കുടുംബ വിവരങ്ങൾ: കൊടിഞ്ഞി എരുകുളം സ്വദേശി...
Obituary

തെയ്യാല മേലേക്കാട്ടിൽ അബ്ദുർറഹ്മാൻ അന്തരിച്ചു

തെയ്യാല : പരേതനായ മുഹമ്മദ്‌ എന്നവരുടെ മകൻ മേലാകാട്ടിൽ അബ്ദുറഹ്മാൻ എന്ന കുഞ്ഞു അന്തരിച്ചു. മയ്യിത്ത് നിസ്കാരം രാവിലെ 11.30 തട്ടത്തല ജുമാമസ്ജിദിൽ. അലി (ഖത്തർ), അൻസാരി, സിദ്ധീഖ് എന്നിവരുടെ ഉപ്പ.
Obituary

ചെറുമുക്ക് തലാപ്പിൽ മുഹമ്മദ് കുട്ടി അന്തരിച്ചു

തിരൂരങ്ങാടി : ചെറുമുക്ക് റഹ്മത്ത് നഗർ സ്വദേശി പരേതനായ തലാപ്പിൽ സൂപ്പി ഹാജിയുടെ മകൻ തലാപ്പിൽ മുഹമ്മദ് കുട്ടി (57) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ചെറുമുക്ക് ജുമാ മസ്ജിദിൽ.ഉമ്മ - ബീവിഭാര്യ - മറിയാമു മക്കൾ : നിയാസ് (mr. Simple jens shop chemmad ), ഖമറുന്നിസ, ബദറുന്നിസ, മരുമക്കൾ : ആബിദ് (ഓമച്ചപ്പുഴ), ഹാരിസ് (വെന്നിയൂർ), തഷീല (കുറ്റൂർ), സഹോദരൻങ്ങൾ: യൂസുഫ്ഹനീഫ(യാംബു)അബ്ദു സമദ് (റിയാദ് )ഫഖ്‌റുദ്ധീൻമുഹമ്മദലി (റിയാദ് )സിറാജുദ്ധീൻതിത്തീമു (ck നഗർ )ഹാജറ (കരിങ്കപ്പാറ )...
Obituary

മുസ്ലിംലീഗ് വള്ളിക്കുന്ന് മണ്ഡലം ജനറൽ സെക്രട്ടറി ബക്കർ ചെർണൂർ അന്തരിച്ചു

ബക്കർ ചെർണ്ണൂർ നിര്യാതനായി. മൂന്നിയൂർ: മുസ്ലിം ലീഗ് വള്ളിക്കുന്ന് മണ്ഡലം ജനറൽ സെക്രട്ടറിയും മുൻ മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ബക്കർ ചെർണ്ണൂർ (61) നിര്യാതനായി. അസുഖ ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ ,അവിഭക്ത തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, പ്രസിഡണ്ട് , മലപ്പുറം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി, മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി,മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ,തയ്യിലക്കടവ് ചെർണ്ണൂർ മഹല്ല് സെക്രട്ടറി തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തയ്യിലക്കടവ് തഖ് വീമുൽ ഖുർആൻ മദ്രസ്സയിൽ പൊതു ദർശന സൗകര്യം ചെയ്തിട്ടുണ്ട്. ഖബറടക്കം 4-10-2025 (ശനി) രാവിലെ 11 മണിക്ക് തയ്യിലക്കടവ് മൂച്ചിത്താണി മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഭാര്യ: ഫാത്തിമമക്കൾ: മുഹമ്മദ് ഫാരിസ്,...
Obituary

പരപ്പനങ്ങാടി പാലക്കൽ ഷണ്മുഖൻ അന്തരിച്ചു

പരപ്പനങ്ങാടി : അയ്യപ്പങ്കാവ് തറയിൽ റോഡിൽ താമസിക്കുന്ന പാലക്കൽ ഷൺമുഖൻ, (70) അന്തരിച്ചു. ഭാര്യ ഷെലജ. മക്കൾ ഷെൻസ എൻജിനിയർ. Dr ഷെൽന. സഹോദരങ്ങൾ :സി.കെ. രാമദാസ്, സീത, വിലാസിനി, മനോഹരൻ. .
Obituary

കൊടിഞ്ഞി വിറ്റാട്ടിൽ ബീരാൻകുട്ടി ഹാജി അന്തരിച്ചു

കൊടിഞ്ഞി : അൽഅമീൻ നഗർ സ്വദേശി വിറ്റാട്ടിൽ ബീരാൻ ഹാജി അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് കൊടിഞ്ഞി പള്ളിയിൽ. മകൾ, ഹസ്സൻ, സലാം മാസ്റ്റർ (പി എം ഇ എസ് എ എം യു പി സ്കൂൾ പാലത്തിങ്ങൽ), മിശാൽ.
Obituary

സമസ്ത പ്രസിഡന്റ് ജഫ്രി തങ്ങളുടെ ഭാര്യാപിതാവ് അന്തരിച്ചു

തിരൂരങ്ങാടി: പന്താരങ്ങാടി പതിനാറുങ്ങൽ സ്വദേശി സയ്യിദ് ഫള്ൽ ജമലുല്ലൈലി കുഞ്ഞി തങ്ങൾ (90) അന്തരിച്ചു. സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ ഭാര്യ പിതാവാണ്. ഖബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് പന്താരങ്ങാടി ജുമാ മസ്ജിൽ.  ഭാര്യമാർ: പരേതയായ സയ്യിദത്ത് ശരീഫ ഇമ്പിച്ചി ബീവി ജിഫ്രി. മക്കൾ: സയ്യിദ് ഹസൻ ജമലുല്ലൈലി മുല്ലക്കോയ തങ്ങൾ. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി. സയ്യിദ് ഉമ്മർ കോയ ജമലുല്ലൈലി. സയ്യിദ് ഹൈദറോസ് ജമലുല്ലൈലി. സയ്യിദ് അലവി ജമലുല്ലൈലി. സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി (ചെന്നൈ). സയ്യിദ് നൂറുദ്ദീൻ ജമലുല്ലൈലി (ചെന്നൈ). സയ്യിദത്ത് ഫാത്തിമ മുത്തുബീവി. സയ്യിത്ത് സുഹ്റ ബീവി. സയ്യിദത്ത് ആയിഷ ബീവി. സയ്യിദത്ത് അസ്മാ ബീവി. മരുമക്കൾ: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ ജമലുല്ലൈലി (കരിപറമ്പ്). സയ്യിദ് ഹാശിം ബൽഫഖീ (വേങ്ങര). സയ്യിദത്ത്കുഞ്ഞി ബീ...
Obituary

താനൂർ പുത്തൻതെരു സ്വദേശിയായ യുവാവിനെ ദുബായിൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

ദുബായ് : താനൂർ പുത്തൻ തെരു സ്വദേശിയായ യുവാവിനെ ദുബായിൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. താനൂർപുത്തൻതെരു ദേവധാർ ഹൈസ്കൂളിന് പിറക് വശം വടക്കൻ നരിക്കോട്ടിൽ കുഞ്ഞുട്ടി ഹാജിയുടെ മകൻ മുഹമ്മദ്‌ റിയാസ് (ബാവ) 47 ആണ് മരിച്ചത്. 2 ദിവസമായി വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്. തിരൂരങ്ങാടി ടുഡേ വാർത്തകൾ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് join ചെയ്യുക https://chat.whatsapp.com/LD5Mnj8Lojq778BsrSQbcq?mode=ems_copy_t ഹൃദയാഘാതം ആയിരിക്കുമെന്നാണ് കരുതുന്നത്. ശനിയാഴ്ച രാത്രി വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. തിങ്കളാഴ്ച യാണ് മരിച്ചതായി കണ്ടെത്തിയത്. മുറി പൂട്ടിയ നിലയിൽ ആയതിനാൽ പോലീസ് സഹായത്തോടെയാണ് തുറന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. 2 ദിവസം മുമ്പ് മരണപ്പെട്ടിട്ടുണ്ടാകാം എന്നാണ് നിഗമനം. മയ്യിത്ത് നടപടികൾക്ക് ശേഷം ഖബറടക്കും. മാതാവ് സൈനബ...
Obituary

കൊടുവായൂർ തിരുത്തി ചാനകത്തിയില്‍ ശിഹാബ് അന്തരിച്ചു

എആര്‍ നഗര്‍ : കൊടുവായൂര്‍ തിരുത്തി ചാനകത്തിയില്‍ ശിഹാബ് (47) അന്തരിച്ചു. എആര്‍ നഗര്‍ കക്കാടംപുറം നൂര്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്നു. മുന്‍പ് സോണി കേബിള്‍ നെറ്റ് വര്‍ക്കില്‍ ജോലിചെയ്തിരുന്നു. പിതാവ്: പരേതനായ തിരുത്തി ചാനകത്തിയില്‍ മുഹമ്മദ് കുട്ടി. മാതാവ്: പരേതയായ കുഞ്ഞിപ്പാത്തു. ഭാര്യ: ംറഹീന കല്ലന്‍ (കുമ്മിണിപ്പറമ്പ്). മക്കള്‍: ജസാ ഫാത്തിമ (മാടംചെന എസ് യു എല്‍പി നാലാംക്ലാസ് വിദ്യാര്‍ഥി), ആയിഷ സിയാദ (മാടംചെന എസ് യു എല്‍പി രണ്ടാംക്ലാസ് വിദ്യാര്‍ഥി), മുഹമ്മദ് ഐസിന്‍, ഐസ മറിയം. സഹോദരങ്ങള്‍: സലീം, സഫിയ, മൈമൂന, സുഹ്‌റ, നസീമ....
Obituary

വെന്നിയൂർ പരപ്പൻ സൈതലവി ഹാജി (74) അന്തരിച്ചു

തിരൂരങ്ങാടി : വെന്നിയൂർ പരപ്പൻ സൈതലവി ഹാജി (74) നിര്യാതനായി. മത സാമൂഹിക രംഗത്ത് സജീവ സാന്നിധ്യവും പൗര പ്രധാനിയുമായിരുന്നു. വെന്നിയൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.ഭാര്യ: മറിയാമു പൂച്ചേങ്ങൽ കുന്നത്ത്മക്കൾ: ഹസീന, ഹാരിസ്, ഹനീഷ, ഹസീബ. മരുമക്കൾ: ജാഫർ കടൂർ കൊണ്ടോട്ടി, ശിഹാബ് ഒ പി വൈലത്തൂർ, സാബിർ കെ കോട്ടക്കൽ, നാദിറ സി എച് മൂന്നിയൂർ....
Obituary

മൂന്നിയൂർ സ്വദേശി ചാന്ത് മൊയ്തീന്‍ ഹാജി അന്തരിച്ചു

തിരൂരങ്ങാടി: മൂന്നിയൂര്‍ പാറാക്കാവ് സ്വദേശി ചാന്ത് മൊയ്തീന്‍ ഹാജി (90) അന്തരിച്ചു. ഭാര്യ: ഇത്തിക്കുട്ടി ഹജ്ജുമ്മ. മക്കള്‍ : സൈതലവി, അബ്ദുല്‍ സമദ്, അബ്ദുല്‍ സലാം, അബ്ദുല്‍ ഹക്കീം, മുഹമ്മദ് അഷ്റഫ്, ഫാത്തിമക്കുട്ടി, ഖദീജ, നസീറ. മരുമക്കള്‍: മുഹമ്മദ് കുട്ടി ( കോഴിക്കോട്), നാസര്‍ (ഇരിങ്ങാവൂര്‍), നൗഷാദ് ( ആലിന്‍ചുവട്), സുഹറ, ഹലീമ, ഖദീജ, ഫാത്തിമ,സുല്‍ഫത്ത്. മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന്‌ മൂന്നിയൂര്‍ ചിനക്കല്‍ ജുമാമസ്ജിദില്‍....
Obituary

കൊടിഞ്ഞി കുടുക്കേങ്ങൾ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

തിരൂരങ്ങാടി:കൊടിഞ്ഞി എരുകുളം കുറുൽ റോഡ് സ്വദേശി കുടുക്കേങ്ങൽ കുഞ്ഞുമുഹമ്മദ് (88) അന്തരിച്ചു. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നുഭാര്യ: പരേതയായ നഫീസമക്കൾ:മൊയ്തീൻകുട്ടി,നാസർ , ഹംസ,സിദ്ദീഖ്,ഷാഹുൽഹമീദ്, ഫാത്തിമ.മരുമക്കൾ: സെയ്തലവി(ചെമ്മാട്), മൈമൂനത്ത്,സൈനബ,ഫൗസിയ , അസ്മാബി, ഷെരീഫ.
Obituary

കളിയാട്ടമുക്ക് പടിഞ്ഞാറൻ കുന്നത്ത് മംഗലശ്ശേരി അപ്പായി അന്തരിച്ചു

തിരൂരങ്ങാടി : മൂന്നിയൂർ കളിയാട്ടമുക്ക് ടൗൺ കോൺഗ്രസ്സ് മുൻ പ്രസിഡന്റ് പടിഞ്ഞാറൻ കുന്നത്ത് മംഗലശ്ശേരി അപ്പായി (75) നിര്യാതനായി.ഭാര്യ: ശാന്ത,മക്കൾ : പ്രസന്ന, അനിൽകുമാർ, അഭിലാഷ്, മരുമക്കൾ : ശ്രീധരൻ ചിറക്കൽ (തൃക്കുളം), ഷിജി, റിൻഷ. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ.
Obituary

സംസ്ഥാന ജംഇയ്യത്തുൽ ഉലമാ സീനിയർ സെക്രട്ടറി സി.കെ.മുഹമ്മദ് അസ്ഗർ മൗലവി അന്തരിച്ചു

പെരിന്തൽമണ്ണ : കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ സീനിയർ സെക്രട്ടറിയും സംസ്ഥാന മതവിദ്യാഭ്യാസ ബോർഡ് പ്രസിഡൻ്റുമായ സി.കെ മുഹമ്മദ് അസ്ഗർ മൗലവി ( 88 ) അന്തരിച്ചു. പെരിന്തൽമണ്ണ വേങ്ങൂർ സ്വദേശിയാണ്.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽചികിത്സയിലായിരുന്നു.ബാഖവി പഠനകാലത്ത് കാന്തപുരം എ.പി അബൂബക്കർമുസ് ലിയാരുടെ സഹപാഠിയായിരുന്നു.ആറ് പതിറ്റാണ്ടിലധികമായി ചെറുകര ജുമാമസ്ജിദിൽ മുദരിസായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.സംസ്ഥാന ജം ഇയ്യത്തുൽ ഉലമാ നാല്പതംഗ മുശവറയിലെ മുതിർന്ന പ്രതിനിധിയാണ്.ജന്മനാടായ വേങ്ങൂരിലെ മഹല്ല് പ്രസിഡന്റ്, ചെറുകരഎം.ഐ.സി പ്രസിഡന്റ് , ചെറുകര മഹല്ല് മുതവല്ലി എന്നീ സ്ഥാനങ്ങളുംകൂടെ വഹിച്ചിരുന്നു,നൂറുകണക്കിന് പണ്ഡിത ശിഷ്യരുള്ള ഉസ്താദിനെ ഗ്രാൻഡ് മുദരിസ്"പട്ടം നൽകി മുമ്പ് ആദരിച്ചിരുന്നു.ഞായറാഴ്ച രാവിലെ 9 മണിക്ക് ചെറുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽഖബറടക്കും...
Obituary

ചേളാരിയിൽ ഗൃഹനാഥനെ ബാത്റൂമിൽ മരിച്ചനിലയിൽ കണ്ടെത്തി

ചേളാരി : മധ്യവയസ്‌കനെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. പാപ്പനൂർ തിക്കൻതൊടി പോക്കാട്ട് പത്മനാഭന്റെ മകൻ രാജൻ (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഡയാലിസിസ് കഴിഞ്ഞു വന്നതായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ, കോമള. മക്കൾ: ജിതിൻ, ജിഷ്ണു.
error: Content is protected !!