Wednesday, October 14

Obituary

തിരൂരങ്ങാടി ചക്കിപ്പറമ്പത്ത് ഇബ്രാഹീം ഹാജി അന്തരിച്ചു
Obituary

തിരൂരങ്ങാടി ചക്കിപ്പറമ്പത്ത് ഇബ്രാഹീം ഹാജി അന്തരിച്ചു

തിരൂരങ്ങാടി: ഈസ്റ്റ് ബസാർ  സ്വദേശിയും വെള്ളിനക്കാട് റോഡിൽ താമസക്കരനുമായ പരേതയായ ചക്കിപ്പറമ്പത്ത് മുഹമ്മദ് ഹാജിയുടെ മകൻ ചക്കിപ്പറമ്പത്ത് ഇബ്രാഹീം ഹാജി (77) നിര്യാതനായി. കബറടക്കം ഇന്ന് 5 മണിക്ക്.ദീർഘകാലം ദുബൈ സീ പോർട്ട് ഉദ്യോഗസ്ഥനായിരുന്നു. തിരൂരങ്ങാടി നടുവിലെ പള്ളി കമ്മിറ്റി സെക്രട്ടറിയും കേരള മുസ് ലിം ജമാഅത്ത് അംഗവുമാണ്.ഭാര്യമാർ: സുഹ്റാബി ചെട്ടിപ്പടി,  പരേതായായ എം എൻ ഖദീജ.മക്കൾ: മുഹമ്മദ് ബൈജു (കോഹിനൂർ ഗ്രൂപ്പ് റിയാദ്), ,ജസിയ, തസിയ, നിദ,മരുമക്കൾ:സുലൈഖ (ഇരിങ്ങാവൂർ ) ,അബ്ദുർ റശീദ് (കോൽമണ്ണ ) ,നിസാർ (മുളംമ്പാറ),റശാദ് (ചെട്ടിപ്പടി)....
സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റും വലിയോറ ദാറുൽ മആരിഫ് പ്രിൻസിപ്പലുമായ കിടങ്ങഴി അബ്ദുറഹീം മുസ്ലിയാർ അന്തരിച്ചു
Obituary

സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റും വലിയോറ ദാറുൽ മആരിഫ് പ്രിൻസിപ്പലുമായ കിടങ്ങഴി അബ്ദുറഹീം മുസ്ലിയാർ അന്തരിച്ചു

മഞ്ചേരി: കിടങ്ങഴി മഹല്ല് മുൻ പ്രസിഡന്റും, വലിയോറ ദാറുൽ മആരിഫ് കോളേജ് പ്രിൻസിപ്പളും, കേരള സംസ്ഥാന ജംഇയത്തുൽ ഉലമ പ്രസിഡന്റുമായ ഉസ്താദ് കിടങ്ങഴി U അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു. (സദഖത്തുള്ള വഹബി, സുബൈർ സൈനി എന്നിവരുടെ പിതാവ്)മുൻ സമസ്ത മുശാവറ അംഗം കിടങ്ങഴി ഉസ്താദിന്റെയും, മുൻ മഹല്ല് ഖാളി കുഞ്ഞുട്ടി മുസ്‌ലിയാരുടെയും, U അലി മുസ്‌ലിയാരുടെയും സഹോദരൻ)മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4. 30ന് കിടങ്ങഴി ജുമാ മസ്ജിദിൽ ....
വേങ്ങരയിൽ വിഷം കഴിച്ച് യുവതി മരിച്ചു
Obituary

വേങ്ങരയിൽ വിഷം കഴിച്ച് യുവതി മരിച്ചു

വേങ്ങര : വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വേങ്ങര പത്തുമൂച്ചി നല്ലാട്ട് തൊടിക അഹമ്മദിൻ്റെ ഭാര്യ സമീര (45) ആണ് മരിച്ചത്. 13 ന് രാവിലെ 6.30 ന് പത്തുമൂച്ചിയിലെ വീട്ടിൽ വെച്ചാണ് സംഭവം. കീടനാശിനി കുടിച്ച സമീറയെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 14 ന് ഉച്ചയ്ക്ക് ശേഷം മരിച്ചു....
ഡിഗ്രി വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

ഡിഗ്രി വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര : കോളജ് വിദ്യാർഥിയെ വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണമംഗലം വട്ടപൊന്ത കാളംചിറവിജയ കുമാർ, ബീന ദമ്പതികളുടെ മകൻഅഭിനവ് (19) നെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അട്ടപ്പാടി യിൽ അവസാനവർഷ ഡിഗ്രി വിദ്യാർത്ഥിയാണ്സഹോദരങ്ങൾ അശ്വിൻ, അഭിജിത്ത്. മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം പടപ്പറമ്പ് ശ്മാശനത്തിൽ മറവ് ചെയ്തു...
മൂന്നിയൂർ കളിയാട്ടമുക്ക് കല്ലൻ ആമിനക്കുട്ടി അന്തരിച്ചു
Obituary

മൂന്നിയൂർ കളിയാട്ടമുക്ക് കല്ലൻ ആമിനക്കുട്ടി അന്തരിച്ചു

മൂന്നിയൂർ:- കളിയാട്ടമുക്ക് കാളികണ്ടം സ്വദേശി പരേതനായചെമ്പൻ മുഹമ്മദ്കുട്ടിഹാജിയുടെ ഭാര്യ കല്ലൻ ആമിനക്കുട്ടി (83) അന്തരിച്ചു.മയ്യിത്ത് നമസ്കാരം ഇന്ന് ഞായർ രാവിലെ 8.30 ന് കാളികണ്ടം റഹ്മാനിയ ജുമാ മസ്ജിദ്മക്കൾ : അബുലൈസ്, ഫൈസൽ, സുലൈഖ, റഷീദ, ഷാഹിദ, ഫദൽ, മുനീദ, ആബിദ . മരുമക്കൾ: അബൂബക്കർ ഉള്ളണം, ഹുസൈൻ പൂക്കിപറമ്പ്, മൂഹിയദ്ധീൻ പരേതൻ, സൈദലവി കളിയാട്ടമുക്ക്, ജാഫർ വെന്നിയൂര്, അബ്ദുൽ സലീം ഫറൂഖ്, ഫൗസിയ കൊണ്ടോട്ടി, ജസീന കൊടിഞ്ഞി...
ചന്തപ്പടി ബുക്‌സ്റ്റാൾ ഉടമ മുഹമ്മദ് ഹനീഫ അന്തരിച്ചു
Obituary

ചന്തപ്പടി ബുക്‌സ്റ്റാൾ ഉടമ മുഹമ്മദ് ഹനീഫ അന്തരിച്ചു

തിരൂരങ്ങാടി: കോഴിക്കോട് മർകസ് കോംപ്ലക്സിലെ ചന്തപ്പടി ബുക്‌സ്റ്റാൾ ഉടമ , മമ്പുറത്ത് താമസിക്കുന്ന കൂർമത്ത് മുഹമ്മദ് ഹനീഫ (58) അന്തരിച്ചു. തിരൂരങ്ങാടിയിലെ കെ മുഹമ്മദ് കുട്ടി ആൻഡ് സൺസ്, ചന്തപ്പടി ബുക്ക് സ്റ്റാൾ ഉടമ പരേതനായ കൂർമത്ത് ഉമ്മർ ഹാജിയുടെ മകൻ ആണ്. ഭാര്യ: ജമീല കടലുണ്ടി നഗരം.മക്കൾ : മൻഹൽ ഉമർ, ഷഫ്‌ന, ശിഫമരുമക്കൾ: ഫൈസൽ വള്ളുവമ്പ്രം, ബഷീർ ചെമ്മാട്, സഫമയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ....
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ ക്വാർട്ടേഴ്സിൽ മരിച്ച നിലയൽ കണ്ടെത്തി; മരിച്ചത് തേഞ്ഞിപ്പലം സ്വദേശിയായ ഡോ നിഖിൽ ചന്ദ്രൻ
Obituary

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ ക്വാർട്ടേഴ്സിൽ മരിച്ച നിലയൽ കണ്ടെത്തി; മരിച്ചത് തേഞ്ഞിപ്പലം സ്വദേശിയായ ഡോ നിഖിൽ ചന്ദ്രൻ

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ ബയോ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. നിഖിൽ ചന്ദ്രനെ (34) ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി. തേഞ്ഞിപ്പാലം കോഹിനൂർ സരയു കോട്ടക്കുന്നൻ ചന്ദ്രൻ്റെ മകൻ ആണ്. കഴിഞ്ഞ മൂന്ന് വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനമനുഷ്‌ഠിച്ചുവരികയായിരുന്ന ഇദ്ദേഹത്തെ, ഫോൺ വിളിച്ചിട്ടും ലഭിക്കാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് താമസിക്കുന്ന വാടക വീട്ടിലെ ബെഡ്റൂമിൽ ഫാനിൻ്റെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കൃഷിവകുപ്പിൽ നിന്നും വിരമിച്ച ചന്ദ്രൻ ആണ് പിതാവ്....
തിരൂരങ്ങാടി ഗവ.ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ ബീരാൻ കുട്ടി മാസ്റ്റർ അന്തരിച്ചു
Obituary

തിരൂരങ്ങാടി ഗവ.ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ ബീരാൻ കുട്ടി മാസ്റ്റർ അന്തരിച്ചു

തിരൂരങ്ങാടി: സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ദീർഘകാലം ഗവണ്മെൻ്റ് ഹൈസ്കൂൾ ഹെഡ് മാസ്റ്ററും ആയിരുന്ന കാടേങ്ങൽ ബീരാൻ കുട്ടി മാസ്റ്റർ (94) അന്തരിച്ചു. അരീക്കോട്, താനൂർ, വേങ്ങര എന്നിവിടങ്ങളിൽ എ ഇ ഓ ആയും സേവനം അനുഷ്ഠിച്ചിരുന്നു. മയ്യത്ത് നമസ്കാരം ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തിരൂരങ്ങാടി തറമ്മൽ ജുമാ മസ്ജിദിൽ. ഭാര്യ, ചാലിലകത്ത് അഹമ്മദ് മാഷിൻ്റെ മകൾ പരേതയായ CH സൈനബ തിരൂരങ്ങാടി. മക്കൾ : മുസ്‌തഫ (മുനീറ ഹാർഡ് വേർസ് ചെമ്മാട്), ഫൈസൽ ((റിട്ടയേർഡ് പ്രൊഫസർ PSMO കോളേജ് തിരൂരങ്ങാടി), സുൽഫത്ത് (റിട്ട . അധ്യാപിക, gvhss അലനല്ലൂർ). മരുമകൻ: അബ്ദുൽ കരീം (റിട്ടയേർഡ് പ്രൊഫസർ, MES കോളേജ് മണ്ണാർക്കാട് ), സാഹിറ (അധ്യാപിക, ഫാറൂഖ് ഇംഗ്ലീഷ് സ്കൂൾ കോട്ടക്കൽ), സുലൈഖ (റിട്ട. ജോയിൻ്റ് ഡയറക്ടർ ഫോറൻസിക്). സഹോദരങ്ങൾ: സുബേദാർ മുഹമ്മദ്, ഫാത്തിമ വലിയോറ, ഹലീമ ഐക്കരപ്പടി, അബ്ദുറസാഖ് (ഫെഡറൽ ബാങ്ക്), ജുവൈരിയ കടലുണ്ടി,...
തേഞ്ഞിപ്പലത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

തേഞ്ഞിപ്പലത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പാലം : യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെനക്കലങ്ങാടി പയനാട്ട് വീട്ടിൽ ജയരാജൻ്റെ മകൻ ഇന്ദ്രജിത്ത് (23) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 ന് വീട്ടിലെ കിടപ്പു മുറിയിൽ ഹുക്കിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടത്. തേഞ്ഞിപ്പാലം പോലീസ് ഇൻക്വസ്റ്റ് നടത്തി.
വെന്നിയൂർ സ്വദേശി എൻ എം മുഹമ്മദ് മുസ്തഫ സഖാഫി അന്തരിച്ചു
Obituary

വെന്നിയൂർ സ്വദേശി എൻ എം മുഹമ്മദ് മുസ്തഫ സഖാഫി അന്തരിച്ചു

തിരൂരങ്ങാടി: വെന്നിയൂർ ബദരിയ്യ നഗർ നരിമടക്കൽ എൻ എം ആലിക്കുട്ടി മുസ്‌ലിയാർ മകൻ മുഹമ്മദ് മുസ്തഫ സഖാഫി (49) നിര്യാതനായി. കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് ജനറൽ സെക്രട്ടറിയാണ്.ഭാര്യ : സുമയ്യ ചെട്ടിപ്പടിമക്കൾ : മുഹമ്മദ് ഇസ്മാഈൽ (എസ്എസ്എഫ് യൂണിറ്റ് പ്രസിഡൻ്റ്)മുഹമ്മദ് സഹൽ,ഫാത്വിമ മാജിദ ,ഫാത്വിമ ഫർവ .സഹോദരങ്ങൾ:യാസിർ, ഹുസൈർ, സൈനുദ്ദീൻ സഖാഫി തഖിയ്യുദ്ദീൻഹന്നത്ത്, റഹ്മത്തുന്നിസസുമാനത്ത്, സനിയ്യ....
കക്കാട് സ്വദേശി അഞ്ചുകണ്ടൻ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ അന്തരിച്ചു
Obituary

കക്കാട് സ്വദേശി അഞ്ചുകണ്ടൻ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ അന്തരിച്ചു

കക്കാട് സ്വദേശി പരേതനായ എട്ടുവീട്ടിൽ അബ്ദുറഹിമാൻ കുട്ടി ഹാജി എന്നവരുടെ ഭാര്യ അഞ്ചുകണ്ടൻ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (79) അന്തരിച്ചു.മക്കൾ : അബ്ദുൽ ഷുക്കൂർ, കുഞ്ഞഹമ്മദ് കുട്ടി, ആമിനക്കുട്ടി, ഹഫ്‌സത്ത് , റംല, ഹസീന, നസീറ, ജംഷീറ . മരുമക്കൾ : എ പി കുഞ്ഞാലി ഹാജി പെരുവള്ളൂർ, ഹംസ കളപ്പാടൻ പൂക്കോട്ടൂർ, ഖാലിദ് പൂഴമ്മൽ മമ്പുറം, മുസ്തഫ കോഴിത്തൊടി ചാത്രതൊടി, ഹൈദ്രോസ് മാസ്റ്റർ കുടുക്കേങ്ങൽ പൊന്മുണ്ടം, മുഹമ്മദ് സഹീർ പട്ടർക്കടവൻ മലപ്പുറം, ബുഷ്‌റ, ഷാഹിനമയ്യിത്ത് നമസ്കാരം വ്യാഴം ഉച്ചക്ക് 12 മണിക്ക് കക്കാട് ജുമാ മസ്ജിദിൽ...
റിട്ട: ഐഎസ്ആർഒ ഉദ്യോഗസ്ഥൻ നന്നമ്പ്ര സ്വദേശി പി. വാസുദേവൻ അന്തരിച്ചു
Obituary

റിട്ട: ഐഎസ്ആർഒ ഉദ്യോഗസ്ഥൻ നന്നമ്പ്ര സ്വദേശി പി. വാസുദേവൻ അന്തരിച്ചു

നന്നമ്പ്ര വെള്ളിയാംപുറം സ്വദേശി പൂഴിക്കൽ വാസുദേവൻ എന്ന ഉണ്ണി (Rtd. ISRO) (75) അന്തരിച്ചു. ഭാര്യ വിജയലക്ഷ്മി (Rtd. Teacher). മക്കൾ: നിഷ, അനൂപ്, മരുമക്കൾ: മധു കോട്ടക്കൽ, സ്മിത തൃശൂർ. സഹോദരങ്ങൾ: പരേതനായ പൂഴിക്കൽഅച്യുതൻകുട്ടി(മണി ), രാധാകൃഷ്ണൻ, പത്മനാഭൻ(അപ്പു), മോഹനൻ, വസുമതി. സംസ്കാരം പൂഴിക്കൽ മഞ്ഞീരിൽ വീട്ടുവളപ്പിൽ ഇന്ന് 02-08-2026 (2 pm) ന് നടത്തപ്പെടും...
കൊടിഞ്ഞി കുന്നത്തേരി മുഹമ്മദ് കുട്ടി ഹാജി അന്തരിച്ചു
Obituary

കൊടിഞ്ഞി കുന്നത്തേരി മുഹമ്മദ് കുട്ടി ഹാജി അന്തരിച്ചു

കൊടിഞ്ഞി സെട്രൽ ബസാർ സ്വദേശി പരേതനായ കുന്നത്തേരി മൂസകുട്ടി എന്നവരുടെ മകൻ കുന്നത്തേരി മുഹമ്മദ് കുട്ടിഹാജി (75) അന്തരിച്ചു. ഭാര്യ കുന്നത്തേരി ഫാത്തിമ ഹജ്ജുമ്മ. മക്കൾ, ഖാസിം, അഫ്സൽ (യുഎഇ), ഹസീബ്, ആമി കുട്ടി, ഹസീന. മരുമക്കൾ: ഹനീഫ വലിയപറമ്പ്, ബുഷ്റ ഫസീല, സഹല, പരേതനായ മുഹമ്മദ് കുട്ടി. മയ്യത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 10 30 ന് കൊടിഞ്ഞി പള്ളിയിൽ....
മൂന്നിയൂർ കുന്നത്ത്പറമ്പ് താഴത്തെ പുരയ്ക്കൽ വസുമതി അന്തരിച്ചു
Obituary

മൂന്നിയൂർ കുന്നത്ത്പറമ്പ് താഴത്തെ പുരയ്ക്കൽ വസുമതി അന്തരിച്ചു

മൂന്നിയൂർ : കുന്നത്ത് പറമ്പ് സ്വദേശി താഴത്തെപുരക്കൽ പരേതനായ കൃഷ്ണൻ എന്നവരുടെ ഭാര്യ വസുമതി (62) വയസ് മരണപെട്ടു.മക്കൾ -രജീഷ്, സജിനി, ജിനീഷ് (ദുബായ് ),രജിനി.മരുമക്കൾ -ജനാർദ്ദനൻ, അശോകൻ,വിജിത, ശില്പ. സംസ്‍കാരം നാളെ (31/07/26)ന് രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.
ചുള്ളിപ്പാറ സ്വദേശിനി തുമ്പിൽ നഫീസ അന്തരിച്ചു
Obituary

ചുള്ളിപ്പാറ സ്വദേശിനി തുമ്പിൽ നഫീസ അന്തരിച്ചു

കാച്ചടി, ചുള്ളിപ്പാറ സ്വദേശി പരേതനായ തൂമ്പിൽ മമ്മുണ്ണി ഹാജിയുടെ മകൾ നഫീസ (62) അന്തരിച്ചു. മാതാവ്, കുഞ്ഞി കദിയ. ഭർത്താവ് പരേതനായ സി വി ഹംസ.മക്കൾ: നൗഫൽ, നജമുന്നീസ,സഫീനനജ്‌ലമരുക്കൾ,കുഞ്ഞിക്കമ്മത്.മുനീർ,നഹീമുദ്ധീൻ,ഫാരിഷ .സഹോദരങ്ങൾ, പരേതനായ മൊയ്തീൻ. അബു. ബീരാൻ കുട്ടി. കദിയാമ്മു. മുസ്തഫ.
കൊടിഞ്ഞി സ്വദേശി പള്ളിപ്പുറം കുഞ്ഞിമൊയ്തീൻ ഹാജി അന്തരിച്ചു
Obituary

കൊടിഞ്ഞി സ്വദേശി പള്ളിപ്പുറം കുഞ്ഞിമൊയ്തീൻ ഹാജി അന്തരിച്ചു

കൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശി പള്ളിപ്പുറം കുഞ്ഞിമൊയ്തീൻ ഹാജി (85) അന്തരിച്ചു. ഭാര്യ ആയിശുമ്മു.മക്കൾ: മുഹമ്മദ്‌ അഷ്‌റഫ്‌(റിയാദ്), സഈദ, സക്കീന, ഹസീന, സലീന. മരുമക്കൾ: റഫീഖ, കുഞ്ഞിമുഹമ്മദ്‌ (ബാവ), നൂർമുഹമ്മദ് (ജിദ്ദ) റഫീഖ് (ജിദ്ദ) ജലീൽ വൈലത്തൂർ. ഖബറടക്കം ബുധൻ രാവിലെ 9 മണിക്ക് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയിൽ
രണ്ടാഴ്ച മുമ്പ് അവധി കഴിഞ്ഞ് മടങ്ങിയ വെന്നിയൂർ സ്വദേശി ജിദ്ദയിൽ മരിച്ചു
Obituary

രണ്ടാഴ്ച മുമ്പ് അവധി കഴിഞ്ഞ് മടങ്ങിയ വെന്നിയൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

തിരൂരങ്ങാടി : വെന്നിയൂർ സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു. വെന്നിയൂർ സ്നേഹ നഗർ സ്വദേശി ആങ്ങാടൻ സമദിൻ്റെ മകൻ ആങ്ങാടൻ റിയാസ് (33) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരണം. രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചു പോയത്. വെന്നിയൂർ പ്രവാസി സംഘം എക്സിക്യൂട്ടീവ് അംഗമായിരുന്നു. മയ്യിത്ത് ജിദ്ദയിൽ തന്നെ കബറടക്കും. കബറടക്കത്തിൽ പങ്കെടുക്കാനായി ബന്ധുക്കൾ ജിദ്ദയിലേക്ക് പുറപ്പെട്ടു. മാതാവ്, റാബിയ. ഭാര്യ, അദീബ. മകൻ അയാൻ മാലിക്. സഹോദരങ്ങൾ: റഷീദ്, റാഷിദ....
തിരൂർ സിറ്റിപാർക്ക് റസ്റ്റോറന്റ് ഉടമ മൂന്നിയൂർ തയ്യിലക്കടവിലെ വലില്ലത്ത് ഷംസുദ്ദീൻ അന്തരിച്ചു
Obituary

തിരൂർ സിറ്റിപാർക്ക് റസ്റ്റോറന്റ് ഉടമ മൂന്നിയൂർ തയ്യിലക്കടവിലെ വലില്ലത്ത് ഷംസുദ്ദീൻ അന്തരിച്ചു

മൂന്നിയൂർ : തിരൂർ സിറ്റിപാർക്ക് റസ്റ്റോറന്റ് ഉടമ മൂന്നിയൂർ തയ്യിലക്കടവിലെവലില്ലത്ത് ഷംസുദ്ദീൻ അന്തരിച്ചു. ജനാസ നമസ്കാരം ഇന്ന് രാത്രി 9.30 ന് തയ്യിലക്കടവിലെ മൂച്ചിത്താണി ജുമാ മസ്ജിദിൽ വെച്ച് നടക്കും. ഭാര്യ, കള്ളിയൻ റയ്ഹാനത്ത് (നിരോൽപ്പാലം). മക്കൾ : ഷൗഫീല, ഷമീർ, ഷഫീഖ്, ഷബീബ്. മരുമക്കൾ: ബഷീർ ചെലുപാടം, എൻ പി റാഷിഫ വട്ടത്താണി, വി. നഫ്‌ല അത്താണിക്കൽ. സഹോദരങ്ങൾവി മുസ്തഫ സൗദി അറേബ്യ, വി റംലപറമ്പിൽപീടിക, പരേതയായ ഖദീജ ചാലിയം....
മൂന്നിയൂർ പാറക്കാവ് സ്വദേശി ഒ. പി. യാസർ (43) അന്തരിച്ചു
Obituary

മൂന്നിയൂർ പാറക്കാവ് സ്വദേശി ഒ. പി. യാസർ (43) അന്തരിച്ചു

മൂന്നിയൂർ പാറക്കാവ് സ്വദേശി പരേതനായ ഒ.പി. അബൂബക്കറിന്റെ മകൻ ഒ. പി.യാസർ (43) അന്തരിച്ചു. കബറടക്കം ഇന്ന് (തിങ്കൾ) രാവിലെ 10 ന് മൂന്നിയൂർ ചിനക്കൽ ജുമാ മസ്ജിദിൽ . മാതാവ് ഫാത്തിമ.ഭാര്യ ശീബു.മക്കൾ: യസീദ്, യാസൻ.
പടിക്കൽ സ്വദേശി കെ ടി അബൂബക്കർ ഹാജി അന്തരിച്ചു
Obituary

പടിക്കൽ സ്വദേശി കെ ടി അബൂബക്കർ ഹാജി അന്തരിച്ചു

മൂന്നിയൂര്‍ : പടിക്കൽ മഹല്ല് സ്വദേശി കുറ്റിയിൽ താമസിക്കുന്ന മുന്‍ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി മൊയ്തീന്‍ ഹാജിയുടെ മകന്‍ കെ.ടി അബൂബക്കർ ഹാജി (68) അന്തരിച്ചു. ഭാര്യ : ആസ്യ, മകള്‍ : അജീന, മരുമകന്‍ : സക്കീര്‍ പുല്ലാര, സഹോദരങ്ങള്‍ : പരേതനായ മുഹമ്മദ്, അസീസ്, പരേതയായ ഫാത്തിമ, ജമീല.
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു
Obituary

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു

പെരിന്തൽമണ്ണ : സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർദ്ധ്യകസഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തിരൂർക്കാട് കുന്നത്ത് കുടുംബം ആണ്. 2022 മുതൽ സമസ്തയുടെ ജനറൽ സെക്രട്ടറിയാണ് കെ ആലിക്കുട്ടി മുസ്‌ലിയാര്‍. മലപ്പുറം ജില്ലയിലെ തിരൂർക്കാട് സ്വദേശിയായ ആലിക്കുട്ടി മുസ്ലിയാർ ദർസ് പഠനത്തിനു ശേഷം വിവിധ സ്ഥലങ്ങളിൽ മുദരിസായി. പിന്നീട് 1978ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ അധ്യാപകനായി. പിന്നീട് ഇതേ സ്ഥാപനത്തിൻ്റെ പ്രിൻസിപ്പാലായും സേവനം അനുഷ്ഠിച്ചു. 2010ലാണ് ആലിക്കുട്ടി മുസ്ലിയാർ സമസ്ത സെക്രട്ടറിയാകുന്നത്. 2003-2005 കാലയളവിൽ കേരള സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാനായും 2006-2009 കാലഘട്ടത്തിൽ കേന്ദ്ര ഹജ് കമ്മിറ്റി വൈസ് ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 10 മണിക്ക്. തിരൂർക്കാട് അൻവാറുൽ ഇസ്ലാമി...
വേങ്ങര വെട്ടുതോട് മങ്കരത്തൊടി മുഷ്താഖ് അന്തരിച്ചു
Obituary

വേങ്ങര വെട്ടുതോട് മങ്കരത്തൊടി മുഷ്താഖ് അന്തരിച്ചു

വേങ്ങര : വെട്ടുതോട് മങ്കരത്തൊടി മുഷ്താഖ് (59) )അന്തരിച്ചു.വേങ്ങരയിലെ ആദ്യ കാല ഡ്രൈവറാണ്.പിതാവ് : എംഎസ് പി ഫുട്ബോൾ താരം പരേതനായ സൈതലവി , മാതാവ് പരേതയായ കദീജഭാര്യ : സുലൈഖ മക്കൾ. ഹസീബ,ഹിബ,ആശിഫ്, മരുമക്കൾ യുസുഫ് കുന്നുപുറം, ബാസിത് ചേറൂർ, സലീന
കണ്ണമംഗലം കളത്തിൽ പടിഞ്ഞാറേതിൽ ശ്രീധരൻ നായർ അന്തരിച്ചു, മൃതദേഹം പഠനാവശ്യത്തിന് കൈമാറും
Obituary

കണ്ണമംഗലം കളത്തിൽ പടിഞ്ഞാറേതിൽ ശ്രീധരൻ നായർ അന്തരിച്ചു, മൃതദേഹം പഠനാവശ്യത്തിന് കൈമാറും

വേങ്ങര : കണ്ണമംഗലം മേലില്ലത്തു കളത്തിൽ പടിഞ്ഞാറേതിൽ ശ്രീധരൻ നായർ (84) അന്തരിച്ചു. മൃതദേഹം പഠനാവശ്യത്തിന് ബുധൻ രാവിലെ എട്ടിന് മഞ്ചേരി മെഡിക്കൽ കോളേജിനു കൈമാറും.ഭാര്യ : സത്യഭാമ.മക്കൾ : ഉഷ,പ്രമോദ്, ബിന്ദു, ശാന്തി (അധ്യാപിക, കക്കാട് ജി എം യു പി സ്കൂൾ), പ്രസാദ് വേങ്ങര ( പട്ടികജാതി വകുപ്പ്, തിരുരങ്ങാടി ബ്ലോക്ക്), പ്രവീൺ (ദുബൈ ). മരുമക്കൾ : ശങ്കർ (കുന്നത്തു പറമ്പ് ), ഹരിദാസ് (വേങ്ങര ) ,പ്രദീപ് (ചെമ്മാട് ), സിജി, സുജിത , ഐശ്വര്യ....
മൂന്നിയൂർ എം.ടി. ഉമൈബ അന്തരിച്ചു
Obituary

മൂന്നിയൂർ എം.ടി. ഉമൈബ അന്തരിച്ചു

തിരൂരങ്ങാടി : മൂന്നിയൂർ പാറക്കടവ് എം ടി ഉമൈബ (54) അന്തരിച്ചു. ഭർത്താവ് :ഡോക്ടർ അബ്ദുൽ അസീസ് സി എം മക്കൾ: അഞ്ജും, ഫാത്തിമ സിദ്ര, നിഷ്മ. മരുമകൻ :സുറൂർ കൊയിലാണ്ടി ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് മൂന്നിയൂർ ആലിൻ ചുവട് ഒടുങ്ങാട്ട് ചിന ജുമാ മസ്ജിദിൽ
വെള്ളിയാംപുറം പിറ്റക്കൊട്ട് കരുണാകരൻ നായർ അന്തരിച്ചു
Obituary

വെള്ളിയാംപുറം പിറ്റക്കൊട്ട് കരുണാകരൻ നായർ അന്തരിച്ചു

നന്നമ്പ്ര: വെള്ളിയാംപുറം പിറ്റക്കൊട്ട് കരുണാകരൻ നായർ (75) നിര്യാതനായി. ഭാര്യ -കോമളംമക്കൾ - ഷീബ,(ടീച്ചർ )ഷിജോയ്, ഷീന, മരുമക്കൾ -മുരളീധരൻ, ശരണ്യ (ടീച്ചർ , അൽനൂർ സ്കൂൾ പനങാട്ടൂർ), വിനോദ്. സംസ്കാരം ഇന്ന് രാത്രി 8 ന് വീട്ടുവളപ്പിൽ.
വെള്ളിയാംപുറം എ പി മൊയ്തുട്ടി അന്തരിച്ചു
Obituary

വെള്ളിയാംപുറം എ പി മൊയ്തുട്ടി അന്തരിച്ചു

നന്നമ്പ്ര: വെള്ളിയാമ്പുറം സ്വദേശി പരേതനായ അടിയാട്ട് പറമ്പിൽ അഹമ്മദ് കുട്ടി എന്നിവരുടെ മകൻ കാച്ചേരിപള്ളിയാളിൽ (തലവീട്ടിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന) അടിയാട്ട പറമ്പിൽ മുയ്തുട്ടി(85) അന്തരിച്ചു.ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് കുട്ടി, റഹീം, സുബൂറ, ഗഫൂർ, ഹസ്സൻ, ശിഹാബ്, മഹറൂഫ്, ഷെഫീഖ്. മയ്യത്ത് നമസ്കാരം 2.30 ന് നന്നമ്പ്ര പഴയ ജുമാ മസ്ജിദിൽ...
കടല തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുകാരൻ മരിച്ചു
Obituary

കടല തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുകാരൻ മരിച്ചു

വേങ്ങര: കറിയിലെ കടല തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുകാരൻ മരിച്ചു. കണ്ണമംഗലം ചെങ്ങാനി കാരാട്ടാലുങ്ങൾ വെല്ലക്കാടൻ അബ്ദുൽ മുനീറിൻ്റെ മകൻ മുഹമ്മദ് റസാൻ (2) ആണ് മരിച്ചത്. രാവിലെ 8.30 ന് ആണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടയിൽ കറിയിലെ കടല തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസ്സം ഉണ്ടാകുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേങ്ങര പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടം ചെയ്തു. കബറടക്കി....
ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതിനെ തുടർന്ന് ഗൾഫിൽ നിന്നെത്തിയ ഭർത്താവ് ലോഡ്‌ജിൽ മരിച്ചനിലയിൽ
Obituary

ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതിനെ തുടർന്ന് ഗൾഫിൽ നിന്നെത്തിയ ഭർത്താവ് ലോഡ്‌ജിൽ മരിച്ചനിലയിൽ

ആലപ്പുഴ : ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞു ഗൾഫിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങി മരി.ച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടനെയാണ് (30) ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്മയെ (27) രണ്ടുദിവസം മുൻപാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഒരു മാസം മുൻപാണ് സനുക്കുട്ടൻ വിദേശത്തേക്ക് പോയത്. ഭാര്യയുടെ മരണവിവരം അറിഞ്ഞ് സനുക്കുട്ടൻ നാട്ടിലേക്കു തിരിച്ചു. കണക്‌ഷൻ ഫ്ലൈറ്റിൽ ബെംഗളൂരൂവിൽ ഇറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്. ഇതനുസരിച്ച് സഹോദരനും, ബന്ധുവും കൂടി നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല. ബെംഗളൂരു വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സനുക്കുട...
ചുള്ളിപ്പാറ അനയംചിറക്കൽ ഇസ്മായിൽ അന്തരിച്ചു
Obituary

ചുള്ളിപ്പാറ അനയംചിറക്കൽ ഇസ്മായിൽ അന്തരിച്ചു

തിരൂരങ്ങാടി : ചുള്ളിപ്പാറ പരേതനായ അനയം ചിറക്കൽ ആലസ്സൻ കുട്ടിയുടെ മകൻ ഇസ്മായിൽ (68) അന്തരിച്ചു. മുസ്ലിം ലീഗിൻ്റെ സജീവ പ്രവർത്തകൻ ആയിരുന്നു.മാതാവ്, തിത്തീര്യം. ഭാര്യ ഖദീജ. മക്കൾ, അനസ്, മുബഷിർ, നവാസ്, യാസർ.മരുമക്കൾ, മുബഷിറ, മുഹനിസ, ഫാത്തിമ ഹസ്ന.സഹോദരങ്ങൾ : അഹമ്മദ്, മൊയ്തീൻ കുട്ടി. അയിഷാബി. കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് ചുള്ളിപ്പാറ ജുമഅത്ത് പള്ളിയിൽ....
റിട്ട.പോസ്റ്റ്മാൻ നന്നമ്പ്ര ഹൈസ്കൂൾ പടിയിലെ അപ്പുക്കുട്ടൻ അന്തരിച്ചു
Obituary

റിട്ട.പോസ്റ്റ്മാൻ നന്നമ്പ്ര ഹൈസ്കൂൾ പടിയിലെ അപ്പുക്കുട്ടൻ അന്തരിച്ചു

തിരൂരങ്ങാടി : നന്നമ്പ്ര ഹൈസ്കൂൾ പടി കളത്തിൽ അപ്പുക്കുട്ടൻ 74 അന്തരിച്ചു. കെ പുരം പോസ്റ്റ് ഓഫീസിലെ റിട്ട. പോസ്റ്റ്മാൻ ആയിരുന്നു. ഭാര്യ,ദേവയാനി. മക്കൾ. സുരേഷ് ബാബു, സുനിൽകുമാർ, പ്രദീപ്, രതീഷ് , ദീനേശൻ മരുമക്കൾ. റീന , സുബി, അനുശ്രീ, രേഷ്മ, ഹരിത,സംസ്കാരം: ഇന്ന് ഞായർ രാവിലെ 9 ന് വീട്ടുവളപ്പിൽ.