കരിപ്പൂര്‍ വിമാനത്താവള വികസനം: ജനങ്ങളുടെ ആശങ്കയകറ്റുമെന്ന് മന്ത്രി അബ്ദുറഹിമാന്‍
സാങ്കേതിക സമിതിയംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കും
കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാങ്കേതിക സമിതിയുടെ നേതൃത്വത്തില്‍ പ്രദേശവാസികളെ നേരില്‍ കണ്ട് ആശങ്കകള്‍ അകറ്റുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളെ പൂര്‍ണ വിശ്വാസത്തിലെടുത്ത് മാത്രമേ സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കൂ. ഇതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ച് സ്ഥലം സുതാര്യമായി ഏതു രീതിയില്‍ ഏറ്റെടുക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തും. പരമാവധി വീടുകളും റോഡും മറ്റും ഒഴിവാക്കി, നഷ്ടങ്ങള്‍ പരമാവധി കുറച്ച് ഭൂമി ഏറ്റെടുക്കുന്നതിന് ശ്രമിക്കും. ജനപ്രതിനിധികളുടെയും...