Thursday, June 11

അവധി ലഭിക്കാൻ തെരുവ്നായ കടിച്ചുവെന്ന് കള്ളക്കഥ, അവസാനം കള്ളത്തരം പൊളിഞ്ഞു

തൃശ്ശൂർ : വീട്ടിൽ വഴക്കുണ്ടായതിനെതുടർന്ന് ജോലിക്ക് പോകാതിരിക്കാനായിരുന്നു വരന്തരപിള്ളി സ്വദേശി അച്ഛനെ തെരുവുനായ കടിച്ചുവെന്ന കള്ളക്കഥ മെനഞ്ഞത്. മേലുദ്യോഗസ്ഥനെ വിളിച്ച് അച്ഛനെ തിങ്കളാഴ്ച രാവിലെ തെരുവുനായ കടിച്ചെന്നും മെഡിക്കൽ കോളേജിൽ ആണെന്നും പറഞ്ഞു അവധി ഒപ്പിച്ചു.

എന്നാൽ സംഭവം പ്രാദേശിക ചാനലുകാർ അറിഞ്ഞു ഇയാളെ വിളിച്ചു, അവരോടും ഇയാൾ കാര്യങ്ങൾ വിശദീകരിച്ചു. അതോടെ പ്രാദേശിക ചാനൽ ഫ്ലാഷ് ന്യൂസായി തെരുവുനായ കടിച്ച വാർത്ത കൊടുത്തു.ഇതോടെ വിവരമറിഞ്ഞ് നാട്ടുകാരും വീട്ടുകാരും ഇയാളെ വിളിക്കാൻ തുടങ്ങി ഇതേ കള്ളം അവരോടും ആവർത്തിച്ചു, ഒടുവിൽ പഞ്ചായത്ത് അംഗങ്ങളും മാധ്യമങ്ങളും വീട്ടിലെത്തിയപ്പോളാണ് യുവാവിന്റെ മാതാപിതാക്കൾ സംഭവം അറിയുന്നത്.

യുവാവിന്റെ അച്ഛന് ഒരുമാസം മുൻപ് തെരുവുനായയുടെ കടിയേറ്റിരുന്നു ഈ കഥയാണ് തിങ്കളാഴ്ച നടന്ന രീതിയിൽ ഇയാൾ പറഞ്ഞു പ്രചരിപ്പിച്ചത്.

പ്രാദേശിക മാധ്യമ പ്രവർത്തകർ ഇയാൾക്കെതിരെ വരന്തരപ്പിള്ളി പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്

error: Content is protected !!