കരിപ്പൂര്‍ റണ്‍വേ വികസനം: നഷ്ടപരിഹാര തുക മുഴുവനായി നല്‍കി മാത്രം ഭൂമിയേറ്റെടുക്കലെന്ന് മന്ത്രി
18.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും
കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാര തുക മുഴുവനായും ഭൂമി ഏറ്റെടുക്കലിന് മുമ്പ് തന്നെ നല്‍കുമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ദേശീയപാത വികസനത്തിനായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അതേ പാക്കേജില്‍ തന്നെ കരിപ്പൂരിലും നഷ്ടപരിഹാരം നല്‍കും. ഇക്കാര്യം ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്തിയ ശേഷം നടപടികള്‍ ആരംഭിക്കും. ഭൂമിയേറ്റെടുക്കലിന് മുമ്പ് സമയബന്ധിതമായി തന്നെ പാരിസ്ഥിതിക ആഘാത പഠനം നടത്തും. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനവുമായി ബന്ധ...