Wednesday, June 17

Other

വിദ്യാർഥിനി ബസ്സിൽ നിന്ന് തെറിച്ചുവീണ സംഭവം; നിമിഷങ്ങൾക്കകം നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്
Other

വിദ്യാർഥിനി ബസ്സിൽ നിന്ന് തെറിച്ചുവീണ സംഭവം; നിമിഷങ്ങൾക്കകം നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ശ്രീലക്ഷ്മി (17) ബസ്സിൽ നിന്നും തെറിച്ചുവീണ സംഭവത്തിൽ നിമിഷങ്ങൾക്കകം കർശന നടപടിയെടുത്ത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചു പറ്റി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഹംദി (HAMDI) എന്ന സ്വകാര്യ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയാണ് കർശന നടപടി എടുത്തത്. അപകടം നടന്ന ഉടൻ തന്നെ തിരൂരങ്ങാടി ജോയിന്റ് ആർടിഒ എംപി അബ്ദുൽ സുബൈറിന്റെ നിർദ്ദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കർ, എ എം വി ഐ മാരായ ടി മുസ്തജാബ് , എസ് ജി ജെസി എന്നിവരുടെ നേതൃത്വത്തിൽ അപകട സ്ഥലം സന്ദർശിക്കുകയും, ചെമ്മാട് വെച്ച് ബസ് പരിശോധിക്കുകയും അപകടം വരുത്തുന്ന രീതിയിൽ ബസ് മുന്നോട്ടെടുത്തതിനും , ഡ്രൈവറുടെയും കണ്ടക്ടറുടെയും വീഴ്ചയ്ക്കെതിരെയും, ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾക്ക് ശുപാർശ ചെയ്തതായും പെർ...
Other

പുഴയിൽ കാണാതായ പുതുപ്പറമ്പ് സ്വദേശിയുടെ മൃതദേഹം കിട്ടി

തിരൂരങ്ങാടി : പുഴയിൽ ഒഴുക്കിൽ പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. കുളിക്കുന്നതിനിടെ പുഴയിൽ ഒഴുക്കിൽ പെട്ടപുതുപ്പറമ്പ് കാരാട്ടങ്ങാടി സ്വദേശി പയ്യനാട് മുഹമ്മദലി (44) യുടെ മൃതദേഹം കൂരിയാട് രാമൻ കടവിൽ നിന്നാണ് ഏതാനും മിനിട്ടുകൾക്ക് മുമ്പ് ലഭിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് വെന്നിയൂർ പെരുമ്പുഴയിൽ ഒഴുക്കിൽ പെട്ടത്. നീന്തുന്നതിനിടെ പുഴയിൽ ഒഴുക്കിൽ പെടുകയായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/IaZnYZJu71N95A64AFiVCL രണ്ട് ദിവസമായി തിരച്ചിൽ നടത്തിയെങ്കിലും ഇന്നാണ് കിട്ടിയത്....
Other

ഏണിപ്പടിയിൽ നിന്ന് വീണ് കൈകുഞ്ഞ് മരിച്ചു

കണ്ണൂർ: മാട്ടൂലില്‍ ഏണിപ്പടിയില്‍ നിന്ന് വീണു 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മാട്ടൂല്‍ മുഹിയിദ്ദീന്‍ ജുമാമസ്ജിദിന് സമീപത്തെ ലിസാ ബിന്‍ത്ത് ഷാജഹാന്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടയില്‍ കുഞ്ഞ് അബദ്ധത്തില്‍ വീഴുകയായിരുന്നു. യു ഷാജഹാന്‍-മുഹൈറ ദമ്പതികളുടെ മകളാണ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/IaZnYZJu71N95A64AFiVCL...
Other

മഴ കുറഞ്ഞെങ്കിലും വെള്ളം ഇറങ്ങിയില്ല, തിരൂരങ്ങാടിയിൽ 110 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

തിരൂരങ്ങാടി: മഴ ശമിച്ചെങ്കിലും താഴ്ന്ന ഭാഗങ്ങളിലേക്കുള്ള ഒഴുക്ക് കുറഞ്ഞില്ല, തിരൂരങ്ങാടി യിൽ നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ തന്നെ. മാനിപ്പാടം, കണ്ണാടിത്തടം, കോട്ടുവാലക്കാട്, പുളിഞ്ഞിലം, വെള്ളിലക്കാട് എന്നിവിടങ്ങളിലാണ് വീടുകളിൽ വെള്ളമുള്ളത്. തിരൂരങ്ങാടി വില്ലേജിൽ നിന്ന് മാത്രം 110 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. പുഴയിൽ നിന്നുള്ള വെള്ളം തോടുകളും വയലുകളും വഴി താഴ്ന്ന ഭാഗങ്ങളിലേക്ക് ഒഴുകി എത്തുകയാണ്. താഴ്ന്ന ഭാഗമായതിനാൽ മറ്റു ഭാഗങ്ങളിൽ മഴ പെയതാലും അവസാനം ഈ ഭാഗത്തേക്കാണ് വെള്ളം ഒഴുകി എത്തുന്നത്. ഇവ വയലിലൂടെയും തോടുകളിലൂടെയും എത്തി താഴ്ന്ന ഭാഗങ്ങളിൽ വെള്ളം എത്തുന്നത്....
Other

പുഴയിൽ കാണാതായ ആളെ രണ്ടാം ദിവസവും കണ്ടെത്താനായില്ല

തിരൂരങ്ങാടി : പുഴയിൽ ഒഴുക്കിൽ പെട്ടയാളെ ഇന്നും കണ്ടെത്താനായില്ല. കുളിക്കുന്നതിനിടെ പുഴയിൽ ഒഴുക്കിൽ പെട്ടപുതുപ്പറമ്പ് കാരാട്ടങ്ങാടി സ്വദേശി പയ്യനാട് മുഹമ്മദലി (44) യെ ഇതുവരെയും കണ്ടെത്താനായില്ല. ഞായറാഴ്ച വൈകുന്നേരമാണ് വെന്നിയൂർ പെരുമ്പുഴയിൽ ഒഴുക്കിൽ പെട്ടത്. നീന്തുന്നതിനിടെ പുഴയിൽ ഒഴുക്കിൽ പെടുകയായിരുന്നു. ഇന്നലെയും തിങ്കളാഴ്ചയും നാട്ടുകാരും ഫയർ ഫോഴ്സും രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് രാത്രിയോടെ തിരച്ചിൽ നിർത്തി വെച്ചു. ഒഴുക്കിൽ പെട്ട സ്ഥലം മുതൽ താഴ്ഭാഗത്തേക്ക് പനമ്പുഴ ഭാഗം വരെ തിരച്ചിൽ നടത്തിയിരുന്നു. ഫയർ ഫോഴ്സ് സ്കൂബ ടീമിന് പുറമെ, ട്രോമ കെയർ, കെ ഇ ടി, ഐ ആർ ഡബ്ള്യൂ തുടങ്ങിയവർ ഉൾപ്പെടെ വിവിധ സന്നദ്ധ പ്രവർത്തകർ തിരച്ചിലിന് ഉണ്ടായിരുന്നു....
Other

നന്നമ്പ്രയിൽ കൊപ്ര പുരക്ക് തീ പിടിച്ചു

നന്നമ്പ്ര: ചൂലൻകുന്നിൽ കൊപ്ര പുരക്ക് തീ പിടിച്ചു. ചെറവത്ത് ബാലകൃഷ്ണന്റെ കൊപ്ര പുരക്കാണ് തീ പിടിച്ചത്. ഇന്ന് വൈകുന്നേരം 6.30 നാണ് സംഭവം. 5000 തേങ്ങയും ഷെഡ്ഡും കത്തി നശിച്ചു. താനൂരിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയെങ്കിലും വാഹനം പോകാനുള്ള റോഡ് വീതി സൗകര്യം ഉണ്ടാരുന്നില്ല. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. സ്റ്റേഷൻ ഓഫീസർ എം രവീന്ദ്രനാഥ്‌, സി പി ഷാജി മോൻ, നൂറി ഹിലാൽ, നിസാമുദൻ, അക്ഷയ് കൃഷ്ണ, സജീർ എന്നിവർ നേതൃത്വം നൽകി....
Other

തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ നവീകരണത്തിന് സ്പോൺസർ തുകയോ, തൊണ്ടി മണലോ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരൂരങ്ങാടി: പൊലീസ് സ്റ്റേഷന്‍ നവീകരണത്തില്‍ ഒന്നും സ്‌പോണ്‍സര്‍ഷിപ്പ് മുഖേനയല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. കെ.പി.എ മജീദ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് സ്റ്റേഷന്‍ നവീകരണത്തിലെ എല്ലാ സാധനങ്ങള്‍ക്കും സര്‍ക്കാര്‍ പണം അനുവദിച്ചിട്ടുണ്ട്. അത് കൈപറ്റിയിട്ടുമുണ്ട്. പോലീസ് സ്റ്റേഷന്റെ നവീകരിച്ചതിന് അഞ്ച് ലക്ഷം രൂപ, സി.സി.ടി.വി കാമറ സ്ഥാപിച്ചതിന് 72452 രൂപ, വനിത ഹെല്‍പ്പ് ഡെസ്‌ക് നിര്‍മ്മാണത്തിന് ഒരു ലക്ഷം രൂപ, സ്റ്റേഷനിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങാന്‍ 125000 രൂപ, സ്റ്റേഷനിലേക്ക് ഉപകരണങ്ങള്‍ 125000 രൂപ, അടിസ്ഥാന പരിശീലന യൂണിറ്റ് നിര്‍മ്മാണത്തിന് 125000 രൂപ, സ്മാര്‍ട്ട് സ്റ്റോറേജ് നിര്‍മ്മാണത്തിന് 125000 രൂപ, സ്ത്രീ ശിശു സൗഹൃദ ബ്ലോക്ക് നിര്‍മ്മാണത്തിന് 275000 രൂപ, പൊലീസ് സ്റ്റേഷന്‍ പരിപാലനത്തിന് 625000 രൂപ, അംഗ പരിമിതര്‍ക്കുള്ള റാ...
Other

സ്കൂൾ വളപ്പിൽ കുട്ടിയെ കടിച്ച നായ ചത്തു വീണു, പേ ബാധ സ്ഥിരീകരിച്ചു

തേഞ്ഞിപ്പലം : സ്കൂൾ വളപ്പിൽ വെച്ച് വിദ്യാർത്ഥി യെ കടിച്ച ശേഷം പരാക്രമം കാണിച്ച നായ ചത്തു വീണു. പോസ്റ്റുമോർട്ടത്തിൽ നായക്ക് പേ ബാധയുള്ളതായി സ്ഥിരീകരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് ജി എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി യെയാണ് നായ കടിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. സ്കൂളിലേക്ക് വരുമ്പോൾ സ്കൂൾ മുറ്റത്ത് വെച്ച് നായ കടിക്കുകയായിരുന്നു. തുടർന്ന് ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായ നിലത്തുരുണ്ട ശേഷം പുറത്തേക്കോടി സ്കൂൾ വളപ്പിൽ തന്നെ ചത്തു വീണു. പരിക്കേറ്റ വിദ്യാർത്ഥി യെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നായയുടെ ജഡം വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ എത്തിച്ച് നടത്തിയ പോസ്റ്മോർട്ടത്തിൽ പേ വിഷബാധ സ്ഥിരീകരിച്ചു. പേ ബാധയുണ്ടായിരുന്ന നായക്ക് മറ്റു നായകളുമയി സമ്പർക്കം ഉണ്ടാക്കാമെന്നും അതിനാൽ പേ ലക്ഷണമുള്ളവ ഉണ്ടോയെന്ന് നിരീക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു...
Other

ഓപ്പറേഷൻ റൈസ്: ഫ്രീക്കൻ ജീപ്പിന് പിഴ ചുമത്തി

ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടി കൂട്ടി നിരത്തിൽ റൈസിങിനെത്തിയ ജീപ്പ് ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി. രൂപ മാറ്റം വരുത്തി മറ്റ് യാത്രക്കാർക്ക് അപകടകരമായ രീതിയിയിൽ റൈസിങ് നടത്തിയ ജീപ്പാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിൽ എടുത്തത്. വാഹനത്തിന്റെ ബോഡികളിലും, ടയറുകളിലും, സീറ്റുകളിലും, തുടങ്ങി വിവിധതരത്തിലുള്ള രൂപ മാറ്റങ്ങൾ വരുത്തിയും, കണ്ണഞ്ചിപ്പിക്കുന്ന കളർ ലൈറ്റുകൾ സ്ഥാപിച്ചും റൈസിങ് നടത്തിയ ജീപ്പ് ആണ് കോട്ടക്കൽ പുത്തൂർ ബൈപ്പാസിൽ കസ്റ്റഡിയിലെടുത്തത്. വിവിധ നിയമ ലംഘനങ്ങൾക്ക് 33000 രൂപ പിഴ ചുമത്തുകയും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.  ജില്ല എൻഫോഴ്സ്മെന്റ് ആർടിഒ കെ.കെ സുരേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എ. എം.വി ഐമാരായ എബിൻ ചാക്കോ,വിജീഷ് വാലേരി, പി ബോണി എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ...
Other

കുളിക്കുന്നതിനിടെ പത്ത് വയസ്സുകാരനെ മുതല വിഴുങ്ങി

ഭോപാൽ: മധ്യപ്രദേശിൽ നദിയിൽ കുളിക്കാനിറങ്ങിയ 10വയസുകാരനെ മുതലവിഴുങ്ങിയതായി നാട്ടുകാർ. ഷിയോപൂരിലാണ് നടുക്കുന്ന സംഭവം. തിങ്കളാഴ്ച രാവിലെയോടെ ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയ കുട്ടിയെ മുതല ആക്രമിക്കുകയും നദിയിലേക്ക് വലിച്ചു കൊണ്ടുപോകുകയുമായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. വിവരം കുട്ടിയുടെ കുടുംബത്തെ അറിയിക്കുകയും കമ്പും കയറും വലകളുമുപയോഗിച്ച് മുതലയെ പിടികൂടി കരയിലേക്ക് കൊണ്ടുവരികയും ചെയ്തു. സംഭവമറിഞ്ഞ് പൊലീസും മറ്റു അധികൃതരുമെത്തി. പക്ഷേ, കുട്ടിയെ മുതല തുപ്പിയാൽ മാത്രമേ വിട്ടുനൽകൂ എന്ന് ഗ്രാമീണർ കട്ടായം പറഞ്ഞു. മുതലയുടെ വയറ്റിൽ കുട്ടി ജീവനോടെയുണ്ടാവും എന്ന വിശ്വാസത്തിലായിരുന്നു കുടുംബം. വൈകുന്നേരമായിട്ടും മുതലയെ വിട്ടു നൽകാൻ അവർ തയാറായില്ല. ഒടുവിൽ ഏറെ നേരത്തെ ചർച്ചകൾക്കൊടുവിൽ മുതലയെ മോചിപ്പിക്കാൻ ഗ്രാമീണർ തയാറാകുകയായിരുന്നു. 'കുട്ടി കുളിക്കുന്നതിനിടയിൽ നദിയിൽ ആഴ്ന്നിറങ്ങി. കുട...
Other

മന്ത്രിക്കൊപ്പം കോൽക്കളി കളിച്ച് ഗവർണ്ണർ

തിരുർ. : സൗഹൃദ സന്ദർശനത്തിനായിസംസ്ഥാന ഫിഷറിസ്, കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ തിരുർ പോരൂറിലെ വസതിയിൽ എത്തിയകേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്മന്ത്രി വി.അബ്ദുറഹിമാനൊപ്പം കോൽക്കളി കളിച്ചു. മന്ത്രിയുടെ വസതിയിലെത്തിയ ഗവർണ്ണർക്ക്തിരുർ പാരാവലിക്ക് വേണ്ടി മുജീബ് താനാളു രാണ് കോൽക്കളി ക്കോൽ ഉപഹാരമായി നൽകിയത്. മലബാറിന്റെ തനത് കലയായ കോൽക്കളിയുടെ 20 കോലുകളാണ് ഉപഹാരമായി നൽകിയത്.കോൽക്കളിയെ കുറിച്ച് ഗവർണർ കൂടുതൽമന്ത്രിയോട് ചോദിച്ചറിഞ്ഞു. കോട്ടക്കൽ ആര്യ വൈദ്യശാലയിലെ പരിപാടിക്കെത്തിയഗവർണ്ണർ തിരുവനന്തപുരത്തേക്ക്തിരിച്ചു പോകും വഴിയാണ്മന്ത്രിയുടെ വസതിയിലെത്തിയത്.മന്ത്രിയും കുടുംബാംഗങ്ങളുംഗവർണ്ണറെ വസതിയിൽ സ്വീകരിച്ചു.മലപ്പുറം ജില്ലാ കളക്ടർപ്രേംകുമാർ , സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.ജയൻ, കേരള ഫുട്ബോൾ ഫെഡറേഷൻ അംഗംആഷിഖ് കൈനിക്കര കേരള ഹജ്ജ് കമ്മിറ്റി അംഗം പി.ടി. അക്ബർ , തിരുർ ഡി....
Other

വിട പറഞ്ഞ കവറൊടി മുഹമ്മദ് മാഷ്, 1921 ലെ മലബാർ വിപ്ലവ ചരിത്രത്തെ തലമുറകളിലേക്ക് കണ്ണി ചേർത്ത അമൂല്യ വ്യക്തിത്വം

1921 ലെ മലബാർ വിപ്ലവ ചരിത്രത്തെ തലമുറകളിലേക്ക് കണ്ണി ചേർക്കുന്ന ഒരു അമൂല്യ വ്യക്തിത്വം കൂടി ചരിത്രത്തിലേക്ക് യാത്രയായി.തലമുറകൾ താണ്ടിയ വിപ്ലവ ചരിത്രം വീര്യം ചോരാതെ വിവരിച്ചിരുന്ന കവറൊടി മുഹമ്മദ് മാഷിന്റെ വിയോഗം ചരിത്രാന്വേഷികളുടെ തീരാ നഷ്ടമാണ്. ഇതോടെ അവശേഷിച്ച ഒരു ചരിത്ര സ്രോതസ് കൂടിയാണ് മൺ മറയുന്നത്. തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയുടെ പ്രമുഖ നേതാവായിരുന്ന കാരാടൻ മൊയ്തീന്റെ മകളായ കുഞ്ഞിരിയത്തിന്റെ പേരക്കുട്ടിയാണ് മുഹമ്മദ് മാഷ്.ആലിമുസ്ലിയാരുടെ ആത്മമിത്രവും, തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയുടെ നേതാക്കളിൽ പ്രധാനിയും ആയിരുന്നു കാരാടൻ മൊയ്തീൻ സാഹിബ് .1921ആഗസ്റ്റ് 29 ന് തിരൂരങ്ങാടി പള്ളി വളഞ്ഞ് ആലിമുസ്ലിയാരെയും അനുയായികളെയും ആക്രമിച്ച് കീഴടക്കി അറസ്റ്റു ചെയ്തു കൊണ്ടുപോകാൻ സന്നാഹമൊരുക്കി വന്നബ്രിട്ടീഷ് സേനയോട് ധീരമായി പൊരുതി മരിച്ച വീര രക്തസാക്ഷിയാണ് കാരാടൻ മൊയ്തീൻ. കാരാടൻ മൊയ്തീൻ സാഹിബടക്കം ...
Malappuram, Other

കുളിക്കാൻ പോയ കുട്ടിയെ കാണാതായി, തിരച്ചിൽ തുടരുന്നു

പളളിക്കല്‍ ബസാര്‍ : ആരക്കോട് രാമഞ്ചിറ തോട്ടില്‍ കൊളങ്ങോട് ഭാഗത്ത് കുട്ടിയെ കാണാതായി എന്ന് അഭ്യൂഹത്താൽ നാട്ടുകാർ തിരച്ചിൽ തുടരുന്നു. പള്ളിക്കൽ ബസാർ ആണൂർ ചിറ്റം പള്ളിയാളിയിൽ താമസിക്കുന്ന അബ്ദുൽ ബാരി - സുഹ്‌റ എന്നിവരുടെ മകൻ മുഹമ്മദ് മിഖ്ദാദിനെ (13) ആണ് കാണാതായത്. വൈകുന്നേരം 7 മണിയോടെയാണ് സംഭവം. രാത്രി വൈകിയും കുട്ടി വീട്ടില്‍ എത്താതായോടെയാണ് അന്വേശിച്ചപ്പോൾ തോട് വക്കില്‍ ചെരിപ്പും വസ്ത്രങ്ങളും കണ്ടതോടെ തോട്ടില്‍ തിരിച്ചില്‍ ആരംഭിക്കുകയായിരുന്നു. വൈകുന്നേരവും കുട്ടിയെ തോട്ടില്‍ കുളിക്കുന്നത് കണ്ടതായി സമീപ വാസികളും പറഞ്ഞു. ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ തുടങ്ങിയ തിരച്ചില്‍ ഇപ്പോള്‍ ഫയര്‍ഫോഴ്സ് , TDRF , ട്രോമകെയര്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയ നിരവധി പേരാണ് തിരച്ചില്‍ നടത്തുന്നത്...
Other

സ്കൂളിലേക്ക് പോയ അഞ്ചാം ക്ലാസുകാരിയെ കാണാതായി, 16 കാരനായ കാമുകനൊപ്പം തിയേറ്ററിൽ നിന്ന് കണ്ടെത്തി

കണ്ണൂർ: കണ്ണൂർ നഗരത്തിലെ പ്രമുഖ സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയെ കാണാതായത് രക്ഷിതാക്കളിലും സ്കൂൾ അധികൃതരിലും പോലീസിലും പരിഭ്രാന്തി പരത്തി. സ്കൂൾ ബസിൽ വീട്ടിൽനിന്ന് പുറപ്പെട്ട കുട്ടിയെ സ്കൂൾ പരിസരത്തിറങ്ങിയ ശേഷമാണ് കാണാതായത്. സ്കൂൾ അധികൃതർ ഉടൻ പോലീസിൽ പരാതി നൽകി. പോലീസ് നഗരത്തിലും പരിസരങ്ങളിലും പയ്യാമ്പലത്തും പരിശോധന നടത്തി. ഒടുവിൽ കുട്ടിയെ നഗരത്തിലെ തിയേറ്ററിൽ തിരുവനന്തപുരത്തുകാരനായ പ്ലസ്വൺ വിദ്യാർഥിയായ കൂട്ടുകാരനോടൊപ്പം കണ്ടെത്തി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതാണത്രേ ഇരുവരും. കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. കുട്ടി തലേന്ന് അമ്മയുടെ ഫോണിൽ നിന്ന് പനിയാണ്, നാളെ ക്ലാസ്സിൽ വരില്ലെന്ന് മെസേജ് അയച്ചിരുന്നു. തുടർന്നാണ് സ്കൂൾ വണ്ടിയിൽ വീട്ടിൽ നിന്ന് സ്കൂളിൽ പോയ ശേഷം ഇന്നലെ കാമുകനൊപ്പം പോയത്. യൂണിഫോമിൽ പോയ കുട്ടി കയ്യിൽ സൂക്ഷിച്ചിരുന്ന മറ്റൊരു വസ്ത്രം തിയേറ്ററിലെ ബാത് റൂമിൽ നിന്ന് മ...
Other

സമസ്ത: ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നിലകൊള്ളാന്‍ സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധം- ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വിഭാവനം ചെയ്യുന്ന പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നില കൊള്ളാന്‍ സമസ്തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപന ഭാരവാഹികളുടെ രണ്ടാം ഘട്ട സംഗമം ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ പ്രത്യേകം പെരുമാറ്റ ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അത് പാലിക്കാന്‍ സ്ഥാപന ഭാരവാഹികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ടി അ...
Other

കാണാതായ ബാങ്ക് കളക്ഷൻ ഏജന്റിനെ കണ്ടെത്തി

തിരൂരങ്ങാടി: കാണാതായ തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്ക് കളക്ഷൻ ഏജന്റ് കക്കാട് സ്വദേശി പി കെ സർഫാസിനെയാണ് കണ്ടെത്തിയത്. കർണാടകയിൽ നിന്ന് പോലീസ് കണ്ടെത്തി പുലർച്ചയോടെ തിരൂരങ്ങാടി സ്റ്റേഷനിൽ എത്തിച്ചു. കഴിഞ്ഞ ദിവസം ബന്ധുക്കളും നാട്ടുകാരും തിരഞ്ഞ് പോയിരുന്നു. പൊലീസാണ് കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചത്. കഴിഞ്ഞ മാസം 28 നാണ് സർഫാസിനെ കാണാതായതായി ബന്ധുക്കൾ പരാതി നൽകിയത്. ഇടപാടുകരിൽ നിന്ന് പിരിച്ച തുക അടക്കാതെ കാണാതായതായി ബാങ്ക് അധികൃതരും പരാതി നൽകിയിരുന്നു....
Other

സമസ്തയും വാഫി സ്ഥാപനങ്ങളുടെ കോ ഓർഡിനേഷനും തമ്മിലുള്ള പ്രശ്‌നത്തിന് പരിഹാരമായി

മലപ്പുറം:  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ നിര്‍ദ്ദേശങ്ങള്‍ വാഫി, വഫിയ്യ സ്ഥാപനങ്ങളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (സി.ഐ.സി) അംഗീകരിച്ചു. താഴെ വിവരിക്കുന്ന ചില വിഷയങ്ങളില്‍ സമസ്ത കേന്ദ്ര മുശാവറയുടെ നിര്‍ദ്ദേശങ്ങള്‍ സി.ഐ.സി അംഗീകരിക്കാത്തതിന്റെ പേരില്‍ സി.ഐ.സിയുമായുള്ള സംഘടനാ ബന്ധം അവസാനിപ്പിച്ചതായി 08-06-2022ന് ചേര്‍ന്ന മുശാവറ തീരുമാനപ്രകാരം സി.ഐ.സിക്ക് കത്ത് നല്‍കിയിരുന്നു.അതിനു ശേഷം 30/06-2022ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ വെച്ച് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരും സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരും, കേന്ദ്ര മുശാവറ അംഗങ്ങളായ കെ ഉമര്‍ ഫൈസി മുക്കം, പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, വാക്കോട് മൊയ്തീന്‍ കുട്ടി ...
Other

വീണുകിട്ടിയ പണവും രേഖകളും ഉടമയ്ക്ക് തിരിച്ചു നൽകി വിദ്യാർത്ഥി മാതൃകയായി

തിരൂരങ്ങാടി: കളഞ്ഞുകിട്ടിയ പണവും രേഖകളും ഉടമയ്ക്ക് തിരിച്ചുനൽകി വിദ്യാർത്ഥി മാതൃകയായി. ചെമ്മാട് കൊടിഞ്ഞി റോഡ് ഒൻപതാം വളവിൽ താമസിക്കുന്ന കാരാംകുണ്ടിൽ അബ്ദുൽമജീദ് - ഖൈറുന്നിസ ദമ്പതികളുടെ മകൻ അർഷദ്(16) ആണ് ചെമ്മാട് നിന്നും വീണുകിട്ടിയ പണവും വിലപ്പെട്ട രേഖകളും ഉടമയ്ക്ക് തിരിച്ചു നൽകിയത്. തിരുവനന്തപുരത്ത് ജോലിചെയ്യുന്ന പത്രപ്രവത്തകനും ഫറോക്ക് സ്വദേശിയുമായ കളത്തിങ്ങൽ അബ്ദുറസാഖിന്റേതായിരുന്നു പേഴ്‌സ്.അബ്ദുറസാഖ് ചില ആവശ്യങ്ങൾക്കായി കഴിഞ്ഞ ദിവസം ചെമ്മാട് എത്തിയതായിരുന്നു. ഈ സമയത്താണ് പണവും രേഖകളുമടങ്ങിയ പേഴ്‌സ് കളഞ്ഞുപോയത്. എന്നാൽ ഇത് വീണുകിട്ടിയ അർഷദ് ഉടനെത്തന്നെ തിരൂരങ്ങാടി പൊലിസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പേഴ്‌സിൽ നിന്നും നമ്പർ തപ്പിയെടുത്ത് പൊലിസ് അബ്ദുറസാഖിനെ വിളിക്കുകയും സ്റ്റേഷനിൽവെച്ച് കൈമാറുകയും ചെയ്തു.എടരിക്കോട് പി.കെ എം.എം.ഹയർ സെക്കണ്ടറി സ്‌കൂളിലും, ചെമ്മാട് ഖിദ് മത്തുൽ...
Other

രാജ്യത്ത് മാധ്യമ പ്രവര്‍ത്തകരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന അവസ്ഥ: ഇ.ടി.

തിരൂരങ്ങാടി: രാജ്യത്ത് മാധ്യമ പ്രവര്‍ത്തകരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന അവസ്ഥയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച യാത്രയപ്പ് സമ്മേളനവും അനുമോദനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നത് മാധ്യമപ്രവര്‍ത്തകരാണ്. അവരെ വെറുതെ പിടിച്ചു കൊണ്ട് പോകുകയാണ്. ഭരണ കൂടത്തിന് അനിഷ്ടമായി സംസാരിച്ചാല്‍ എല്ലാവരും കുറ്റക്കാരാകുന്ന സാഹചര്യം. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിട്ടാണ് രാജ്യം മുന്നോട്ട് പോകുന്നത്. തനിക്ക് ഇഷ്ടപ്പെടാത്തത് ആര് പറഞ്ഞാലും അവരെ തുറങ്കലിലടക്കുന്ന കാലം. മാധ്യമ പ്രവര്‍ത്തകരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് ഭരണ കൂടും ശ്രമിക്കുന്നത്. എന്നിട്ടും തല ഉയര്‍ത്തി നിന്ന് ലോകത്തോട് സത്യം വിളിച്ചു പറയുന്ന ചിലരുണ്ടെന്നും അവരെ എന്നും ബഹുമാനത്തോടെ കാണുന്നുവെന്നും ഏറെ പ്രയാസമേറിയതാണ്...
Other

അയൽ വീട്ടിലെ നായയുടെ കടിയേറ്റ വിദ്യാർത്ഥിനി പേ വിഷബാധയേറ്റ് മരിച്ചു

പാലക്കാട്: അയൽ വീട്ടിലെ നായയുടെ കടിയേറ്റ് പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു. പാലക്കാട മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളജിലേക്ക് പോവുമ്പോൾ അയൽവീട്ടിലെ നായയുടെ കടിയേറ്റിരുന്നു. ആരോഗ്യ വകുപ്പ് നിർദേശിച്ച എല്ലാ വാക്സീനുകളും ശ്രീലക്ഷ്മി എടുത്തിരുന്നു.രണ്ട് ദിവസം മുൻപ് പനി ബാധിച്ചു സ്വകാര്യ ക്ലിനിക്കിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലും ചികിൽസ നടത്തി. വ്യാഴാഴ്ച പുലർച്ചെ 3ന് മരിച്ചു. കോയമ്പത്തുർ സ്വകാര്യ കോളജിലെ ബിസിഎ ഒന്നാം വർഷ വിദ്യാർഥിനിയാണ്. അമ്മ സിന്ധു. സഹോദരങ്ങൾ സനത്ത്, സിദ്ധാർത്ഥൻ. സംസ്കാരം നടത്തി. സംഭവം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ് പാലക്കാട് പേവിഷബാധയേറ്റ് 19 വയസ്സുകാരി മരണമടഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്തി റിപ...
Other

ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി

തിരൂരങ്ങാടി: ബാങ്ക് കളക്ഷൻ ഏജന്റായ യുവാവിനെ കാണാനില്ലെന്ന് പരാതി. കക്കാട് സ്വദേശിയായ പങ്ങിണിക്കാടൻ സൈതലവിയുടെ മകൻ സർഫാസിനെ (41) യാണ് കാണാതായത്. തിരൂരങ്ങാടി സർവ്വീസ് സഹകരണ ബാങ്ക് കക്കാട് ബ്രാഞ്ചിലെ കളക്ഷൻ ഏജന്റാണ്. മുൻസിപ്പൽ യൂത്ത് ലീഗ് ഭാരവാഹിയും പൊതു പ്രവർത്തകനുമാണ്. ബന്ധുക്കൾ തിരൂരങ്ങാടി പോലീസിൽ പരാതി നൽകി....
Other

ഗര്‍ഭച്ചിദ്ര മരുന്ന് മാറി നല്‍കി: മെഡിക്കല്‍ ഷോപ്പിനെതിരെ കേസെടുത്തു

മലപ്പുറം: ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിനു പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയില്‍മേലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സ്ഥാപനത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിച്ചത്. എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്ന ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനാവശ്യമായ ജെസ്റ്റൊപ്രൈം എസ്. ആർ 200 എം. ജി എന്ന മരുന്നാണ് കുറിപ്പടിയില്‍ എഴുതിയിരുന്നത്. ഈ കുറിപ്പടി എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ കാണിച്ചപ്പോള്‍  പരാതിക്കാരന് ലഭിച്ചത് ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളികയായിരുന്നു. രണ്ടു ഗുളിക കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പര...
Other

ആദർശം അംഗീകരിക്കാത്ത സ്ഥാപനങ്ങൾക്ക് സമസ്തയുമായി ബന്ധമുണ്ടാകില്ല

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപന ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ക്കാനുള്ള സമസ്ത കേന്ദ്ര മുശാവറ യോഗ തീരുമാനപ്രകാരം വാഫി, വഫിയ്യ സ്ഥാപന ഭാരവാഹികളുടെ സംഗമം നടന്നു. ചേളാരി സമസ്താലയത്തില്‍ നടന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കണം സമസ്തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അത് അംഗീകരിക്കാത്തവര്‍ക്ക് സമസ്തയുമായി സംഘടന ബന്ധമുണ്ടായിരിക്കുന്നതല്ലെന്നുമുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ തീരു...
Other

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി, ഇല്ലെങ്കിൽ പിഴ

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങി. മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. നിയന്ത്രണം കർശനമാക്കി പൊലീസ് ഉത്തർവിറക്കി. പരിശോധനയും, നടപടിയും കർശനമാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകി. പൊതുയിടങ്ങൾ, ആൾക്കൂട്ടം, ജോലി സ്ഥലം, യാത്ര ചെയ്യുക തുടങ്ങിയ സമയങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്...
Other

സബ്സിഡിയോടെ വീടുകളിൽ പുരപ്പുറ സോളാർ സ്ഥാപിക്കാൻ അവസരം

40% വരെ സബ്സിഡിയോടു കുടി ഗാർഹിക ഉപഭോക്താക്കൾക്ക് പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് KSEB അവസരമൊരുക്കുന്നു. ekiran.kseb.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. KSEB യുടെ തിരൂരങ്ങാടി സബ് ഡിവിഷന് കീഴിലുള്ള സെക്ഷൻ ഓഫീസുകളിൽ താഴെ പറയുന്ന ദിവസങ്ങളിൽ സൗജന്യമായി സ്പോട്ട് റജിസ്ട്രേഷൻ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. വെന്നിയൂർ സെക്ഷൻ ഓഫീസ് -29.6.2022 തിരൂരങ്ങാടി സെക്ഷൻ ഓഫീസ് - 30. 6.2022 തലപ്പാറ സെക്ഷൻ ഓഫീസ് -1.7.2022 കുന്നുംപുറം സെക്ഷൻ ഓഫീസ് - 2.7.2022 സമയം: രാവിലെ 10 മുതൽ 5 മണി വരെ. രജിസ്റ്റർ ചെയ്യുന്നതിന് കൺസ്യൂമർ നമ്പർ നിർബന്ധമാണ് . ഉപഭോക്താക്കൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താണമെന്ന് അസി എക്സിക്യൂട്ടീവ് എൻജിനീയർ അഭ്യർത്ഥിച്ചു....
Other

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു, വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കോഴിക്കോട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അപകടത്തിൽ നിന്ന് അമ്മയും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വാണിമേൽ ഗ്രാമ പഞ്ചായത്തിലെ സുരേന്ദ്രൻ എന്ന വ്യക്തിയുടെ വീട്ടിലാണ് ശനിയാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെ അപകടം നടന്നത്. അടുക്കളയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിനകത്ത് തീ പടരുകയും ഇലക്ട്രിക്കൽ വീട്ടുപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു. തൊട്ടടുത്ത മുറിയിൽ കിടക്കുന്ന സുരേന്ദ്രന്റ ഭാര്യ സുനിതയും രണ്ട് മക്കളും സ്‌ഫോടന ശബ്ദം കേട്ട് ഉണരുകയും തീ പടരുന്നത് കണ്ട് വീടിന് പുറത്തേക്ക് ഓടി രക്ഷപെടുകയുമായിരുന്നു. വീട്ടിനകത്ത് നിന്നും പുക ഉയർന്നതിനാൽ അകത്ത് കയറാൻ പറ്റാത്ത സ്ഥിതിയായിരുന്നു. ഓടി കൂടിയ അയൽക്കാർ ഏറെ പണി പെട്ട് തീ കെടുത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. അഞ്ച് ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം സംഭവിച്ചു....
Health,, Kerala, Malappuram, Other

“ജീവിതമാണ് ലഹരി” പരപ്പനങ്ങാടിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ മാരത്തോൺ സംഘടിപ്പിച്ചു

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്, വിമുക്തി മിഷൻ കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തുടനീളം നടത്തി വരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായി ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ഞായറാഴ്ച കാലത്ത് എക്സൈസ് വകുപ്പ് - വിമുക്തി മിഷന്റെയും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്റെയും ട്രോമാ കെയർ പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റിന്റെയും പരപ്പനങ്ങാടിയിലെ വിവിധ സാമൂഹിക സാംസ്ക്കാരിക സംഘടനകളൂടെയും സംയുക്താഭിമുഖ്യത്തിൽ പരപ്പനങ്ങാടിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിച്ചു. എക്സൈസ് വകുപ്പിലെ പ്രഥമ വനിതാ എക്സൈസ് ഇൻസ്പെക്ടറും തിരൂർ എക്സൈസ് ഇൻസ്പെക്ടറുമായ സജിത ഫ്ളാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം പരപ്പനങ്ങാടി ബി ഇ എം ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ We Can ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ കൂട്ടയോട്ടത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കാൻ റോഡിൽ കൈയടിച്ചു കൈ വീശിയും നിരന്നപ്പോൾ അത് ഓട്ടക്കാർക്...
Other

വീടിന് മുമ്പിൽ നിർത്തിയിട്ട സ്കൂട്ടർ മിനിട്ടുകൾക്കുള്ളിൽ മോഷണം പോയി

തിരൂരങ്ങാടി: വീടിന് മുമ്പിൽ ഗേറ്റിൽ നിർത്തി പുറത്തിറങ്ങിയ ആളുടെ സ്കൂട്ടർ മോഷണം പോയി. കൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശിയും പത്ര ഏജന്റുമായ എ എം അഷ്ഫാഖ് അലി ഉപയോഗിക്കുന്ന KL 65 F 968 ചുവപ്പ് കളർ സ്കൂട്ടറാണ് മോഷണം പോയത്. ഇന്നലെ വൈകുന്നേരം 7.30 ന് ആണ് സംഭവം. ഗേറ്റിന് മുമ്പിൽ നിർത്തിയ ശേഷം ലൈറ്റിടാൻ പോയതായിരുന്നു. തിരിച്ചു വന്നപ്പോഴേക്കും ബൈക്ക് നഷ്ടപ്പെട്ടിരുന്നു. കൂട്ടുകാർ ആരെങ്കിലും മാറ്റിയതാകുമെന്ന ധാരണയിൽ ആയിരുന്നു. എന്നാൽ ഒരു വിവരവും ലഭിക്കാത്തതിനാൽ പോലീസിൽ പരാതി നൽകുകയായിരുന്നു....
Other

ചെറുമീന്‍പിടിത്തം: 40 ടണ്‍ മത്സ്യം പിടികൂടി നശിപ്പിച്ചു

വളർച്ചയെത്താത്ത മീനുകളെ പിടികൂടുന്നതിനെതിരേ നടപടി ശക്തമാക്കി ഫിഷറീസ് വകുപ്പ്. പൊന്നാനി, താനൂര്‍ ഹാര്‍ബറുകളില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ കോഹൂരിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 40 ടണ്ണിലേറേ മത്സ്യം പിടികൂടി നശിപ്പിച്ചു. വിപണിയില്‍ കുഞ്ഞന്‍മീനുകള്‍ സുലഭമായി കാണാന്‍ തുടങ്ങിയതോടെയാണ് ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കിയത്. ചെറുമീനുങ്ങളെ പിടികൂടുന്നത് കടലിലെ മത്സ്യ സമ്പത്തിന്റെ നാശത്തിന് വഴിയൊരുക്കുമെന്നതിനാല്‍ കഴിഞ്ഞദിവസം മുതല്‍ അധികൃതര്‍ പരിശോധന വ്യാപകമാക്കിയിരുന്നു. പൊന്നാനിയിലും താനൂരിലുമായി മൂന്ന് വള്ളങ്ങള്‍ക്കെതിരേ കഴിഞ്ഞദിവസം നടപടി സ്വീകരിച്ചിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും മീന്‍കുഞ്ഞുങ്ങളെ പിടികൂടുന്നത് തുടര്‍ന്നതോടെയാണ് രാത്രികാല പരിശോധന നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച രാത്രി തുടങ്ങിയ പരിശോധന ബുധനാഴ്ച പുലര്‍ച്ചെവരെ നീണ്ടു. 1000-ലേറേ പെട്ടി മീനുകളാണ് പി...
Other

കമാല്‍ പാഷ; കാലത്തിന് മുന്‍പേ സഞ്ചരിച്ച അതുല്ല്യ വ്യക്തിത്വം-കെ.ടി. ജലീല്‍ എം എൽ എ

തിരൂരങ്ങാടി: പ്രമുഖ ചരിത്രകാരനും, പിഎസ്എംഒ കോളേജ് ചരിത്ര വിഭാഗം മുന്‍ മേധാവിയുമായിരുന്ന ഡോ. മുസ്തഫ കമാല്‍ പാഷയെ സഹപ്രവര്‍ത്തകരും, വിദ്യാര്‍ത്ഥികളും അനുസ്മരിച്ചു. പിഎസ്എംഒ കോളേജ് ചരിത്ര വിഭാഗം കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനമാണ് കമാല്‍ പാഷയുടെ ശിഷ്യഗണങ്ങളുടെയും, സഹപ്രവര്‍ത്തകരുടെയും അനുസ്മരണ വേദിയായി മാറിയത്. ചടങ്ങിന്റെ ഉദ്ഘാടനവും, കമാല്‍ പാഷ അനുസ്മരണ പ്രഭാഷണവും ഡോ. കെ.ടി. ജലീല്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പുതിയ കാലത്തിനും, തലമുറയ്ക്കും ഉള്‍ക്കൊള്ളാന്‍ നിരവധി മാതൃകാപരമായ പാഠങ്ങള്‍ അവശേഷിപ്പിച്ചാണ് ഡോ. മുസ്തഫ കമാല്‍ പാഷ വിടപറഞ്ഞിരിക്കുന്നതെന്ന് ഡോ. കെടി.ജലീല്‍ എംഎല്‍എ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴും, സഹപ്രവര്‍ത്തകനായിരുന്നപ്പോഴും ആ അതുല്ല്യമായ വ്യക്തിപ്രഭാവത്തെ അടുത്തറിഞ്ഞിട്ടുണ്ട്. കമാല്‍ പാഷയുടെ ജിവിത സന്ദേശം എല്ലാവര്‍ക്കും വഴിവിളക്കായി നില...
error: Content is protected !!