Monday, September 28

Other

ബന്ധുക്കളെ ആക്രമിച്ചു 14 കാരനെ തട്ടിക്കൊണ്ട് പോയി; മണിക്കൂറുകൾക്കുള്ളിൽ രക്ഷപ്പെടുത്തി
Other

ബന്ധുക്കളെ ആക്രമിച്ചു 14 കാരനെ തട്ടിക്കൊണ്ട് പോയി; മണിക്കൂറുകൾക്കുള്ളിൽ രക്ഷപ്പെടുത്തി

കൊല്ലം: വീട്ടില്‍ അതിക്രമിച്ചു കടന്ന് 14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി. മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തിയ സംഘം സഹോദരിയെയും അയല്‍വാസിയെയും അടിച്ചു വീഴ്ത്തിയാണ് കുട്ടിയുമായി കടന്നത്.കെ‍ാട്ടിയം കണ്ണനല്ലൂര്‍ സ്വദേശി ആസാദിന്റെ മകന്‍ ആഷിക്കിനെയാണ് തമിഴ്നാട് സ്വദേശികളടക്കം അടങ്ങുന്ന ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവം നടന്ന് അഞ്ച് മണിക്കൂറിനു ശേഷം പാറശാലയില്‍ വച്ചാണ് സംഘത്തെ തടഞ്ഞ് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചത്. വൈകിട്ട് ആറരയോടെ ആസാദും ഭാര്യ ഷീജയും വീട്ടിലില്ലാത്ത സമയത്ത് രണ്ട് കാറുകളിലായി എത്തിയ സംഘം കുട്ടിയുമായി കടന്നു. വിവരം ലഭിച്ചയുടന്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും തമിഴ്നാട് രജിസ്ട്രേഷനുള്ള കാറില്‍ കുട്ടിയെ കടത്തുന്നതായി സന്ദേശം കൈമാറി. രാത്രി ഒന്‍പത് മണിയോടെ കാര്‍ പൂവാര്‍ സ്റ്റേഷന്‍ പരിധികടന്നപ്പോള്‍ പെ‍ാലീസ് ജീപ്പ് പിന്തുടര്‍ന്നു. ഇതോടെ ഇട റോഡ് വ...
മയക്കുമരുന്നില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകരും ജാഗ്രത പാലിക്കണം: പി അബ്ദുല്‍ ഹമീദ് എം എൽ എ
Other

മയക്കുമരുന്നില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകരും ജാഗ്രത പാലിക്കണം: പി അബ്ദുല്‍ ഹമീദ് എം എൽ എ

തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ് ഒരുമയിലോണം ശ്രദ്ധേയമായി തിരൂരങ്ങാടി: നാട്ടിന്‍ പുറങ്ങളെല്ലാം മയക്കുമരുന്നിന്റെ പിടിയിലാണെന്നും നാടിനെ രക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്ന് പി അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ് ഒരുമയിലോണം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ലഹരിക്കെതിരെ സമൂഹത്തെ ഉണര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയും. എല്ലാ വിപ്ലവങ്ങളിലും മാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കാനാകും. മയക്കുമരുന്ന് വിഷയത്തിലും മാധ്യമങ്ങള്‍ വിപ്ലവത്തിന് തെയ്യാറാകണമെന്നും ഹമീദ് മാസ്റ്റര്‍ പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി. തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രഥമ ജനറല്‍ സെക്രട്ടരി കൃഷ്ണന്‍ കോട്ടുമല മുഖ്യപ്രഭാഷണം നടത്തി.തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഓരുമയിലോണം പരിപാടിയില്‍ തിരൂരങ്ങാടി മുന്‍സിപ്പല്‍ അധ്യക്ഷന്...
പട്ടിയുടെ ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്ക് പരുക്ക്
Other

പട്ടിയുടെ ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്ക് പരുക്ക്

തിരൂരങ്ങാടി: കക്കാട് പട്ടിയുടെ ആക്രമണത്തിൽ അയൽ വാസികളായ രണ്ട് സ്ത്രീകൾക്ക് പരിക്ക്. കക്കാട് സ്കൂൾ റോഡിൽ വട്ടപ്പറമ്പൻ ഖദീജ (62), പോക്കാട്ട് ഖാദറിന്റെ ഭാര്യ ബുഷ്‌റ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/CboqpzBeyii4Dx5wCvgyLd ആദ്യം ഖദീജക്കാണ് കടിയേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടു പോയി. അല്പം കഴിഞ്ഞു ഇവരുടെ അയൽ വാസിയായ ബുഷ്‌റയേയും പട്ടി ആക്രമിച്ചു. പ്രസവിച്ചു കിടക്കുന്ന പട്ടിയാണ് ആക്രമിച്ചത്....
തിരൂരങ്ങാടി നഗരസഭ സംഘടിപ്പിച്ച പ്രവാസി അദാലത്ത് ആശ്വാസമായി
Local news, Other

തിരൂരങ്ങാടി നഗരസഭ സംഘടിപ്പിച്ച പ്രവാസി അദാലത്ത് ആശ്വാസമായി

തിരൂരങ്ങാടി: പ്രവാസി ക്ഷേമ പദ്ധതികളില്‍ ശ്രദ്ധേയമായ തിരൂരങ്ങാടി നഗരസഭ നോര്‍ക്ക, പ്രവാസി ക്ഷേമബോര്‍ഡുമായി സഹകരിച്ച് നടത്തിയ പ്രവാസി അദാലത്ത് നിരവധി പേർക്ക് ആശ്വാസമായി, നോർക്ക, പ്രവാസി ക്ഷേമ പ്രവാസി തിരിച്ചറിയൽ കാർഡുകൾ തൽസമയം നൽകി,നോര്‍ക്ക, പ്രവാസി ക്ഷേമ പദ്ധതികളില്‍ അപേക്ഷകള്‍ നല്‍കിയിട്ടും തീര്‍പ്പാക്കാത്തവയിൽ തീർപ്പാക്കി. നോര്‍ക്ക.പ്രവാസി ക്ഷേമ ബോർഡ് തുടങ്ങിയ വിവിധ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാന്‍ അക്ഷയയുമായി ചേർന്ന് കൗണ്ടറുകൾ പ്രവർത്തിച്ചു, സംരഭകത്വ കൗണ്ടറും പ്രവർത്തിച്ചു, കഴിഞ്ഞ വര്‍ഷം നഗരസഭ പ്രവാസി മീറ്റ് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രവാസി ഹെല്‍പ്പ് ഡസ്‌ക് നഗരസഭയില്‍ തുറന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രവാസി അദാലത്ത് നടത്തിയത്. നഗരസഭയിലെ പ്രവാസികള്‍ക്ക് അദാലത്ത് ഏറെ അനുഗ്രാഹമായി, ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു, സി.പി സുഹ്റാബി അധ്യക്ഷത വഹിച്ചു,ഇഖ്ബാൽ കല്ലുങ്ങൽ,സി ...
വേങ്ങര സി.എച്ച്.സിയിൽ നാളെ മുതൽ കിടത്തി ചികില്‍സ ആരംഭിക്കും
Other

വേങ്ങര സി.എച്ച്.സിയിൽ നാളെ മുതൽ കിടത്തി ചികില്‍സ ആരംഭിക്കും

വേങ്ങര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നാളെ (സെപ്റ്റംബർ ആറ് ) മുതൽ കിടത്തി ചികിൽസ ആരംഭിക്കും. രാവിലെ 11ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ  കിടത്തി ചികിൽസയുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ അധ്യക്ഷയാകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രേണുക മുഖ്യാഥിതിയാകും. ഡയാലിസ് യൂണിറ്റ് ആരംഭിക്കുന്നതിനായി നാല് കോടി ചെലവിട്ട് നിര്‍മിച്ച പുതിയ കെട്ടിടത്തിലാണ് ഐ.പി തുടങ്ങുന്നത്. നേരത്തെ ഈ കെട്ടിടം കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററായി പ്രവര്‍ത്തിച്ചിരുന്നു. നൂറിലധികം കിടക്കകളും എക്‌സ്‌റേ, മെഡിക്കല്‍ ലാബ് അടക്കമുള്ള സൗകര്യങ്ങളുള്ള സി.എച്ച്.സിയിൽ നിലവിൽ ഒരു സിവില്‍ സര്‍ജന്‍, എട്ട് അസിസ്റ്റന്റ് സര്‍ജന്‍മാർ, അഞ്ച് സ്റ്റാഫ് നഴ്‌സ്, മൂന്ന് ലാബ് ടെക്‌നീഷ്യന്‍മാര്‍, നാല് ഫാര്‍മസിസ്റ്റുകള്‍, രണ്ട് വീതം ഗ്രേഡു 2 ക്ലീനിങ്ങ് ജീവനക്കാരുമാണുള്ളത്. ആ...
തെയ്യാല റോഡ് റയിൽവേ ഗേറ്റ് താൽക്കാലികമായി തുറന്നു
Other

തെയ്യാല റോഡ് റയിൽവേ ഗേറ്റ് താൽക്കാലികമായി തുറന്നു

താനൂർ തെയ്യാല റോഡ് റെയിൽവെ ഗേറ്റ് താത്ക്കാലികമായി തുറന്നു. നിലവിൽ ചെറിയ വാഹനങ്ങളാണ് കടത്തി വിടുന്നത്. 2.75 മീറ്ററിൽ കൂടുതൽ ഉയരമുള്ള വാഹനങ്ങൾ ഇതു വഴി കടന്നുപോകാൻ കഴിയില്ല. സർക്കാർ നിർദ്ദേശപ്രകാരം ജില്ലാ കലക്ടറാണ് ഗേറ്റ് തുറക്കാൻ ഉത്തരവ് നൽകിയത്. ഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ സ്റ്റേഷനിലേക്ക് ചില സംഘടനകൾ മാർച്ച് നടത്തിയിരുന്നു. മേൽപ്പാലം നിർമാണത്തിന്റെ പൈലിങ് പ്രവൃത്തികൾക്കായാണ് റെയിൽവേ ഗേറ്റ് അടച്ചത്. എന്നാൽ പൈലിങ് പ്രവൃത്തി അവസാനിച്ചിട്ട് രണ്ടു മാസം പിന്നിട്ടിട്ടും ഗേറ്റ് തുറക്കുന്ന നടപടിയെടുക്കാൻ റെയിൽവേ അധികൃതർ തയ്യാറായില്ല.     ഗേറ്റ് തുറക്കാൻ വൈകിയതു കാരണം പ്രദേശവാസികൾ ഏറെ പ്രയാസത്തിലായിരുന്നു. കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് താനൂർ നഗരത്തിലെത്താൻ ഒന്നര കിലോമീറ്റർ ചുറ്റേണ്ടിയിരുന്നു. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ റെയിൽവേ അധികൃതരുമായി ച...
ഐ.ആർ ബറ്റാലിയൻ, സായുധ പൊലീസ് സംയുക്ത പാസിങ് ഔട്ട് പരേഡ് പൂർത്തിയായി
Other

ഐ.ആർ ബറ്റാലിയൻ, സായുധ പൊലീസ് സംയുക്ത പാസിങ് ഔട്ട് പരേഡ് പൂർത്തിയായി

പാണ്ടിക്കാട് കൊളപ്പറമ്പ് ഐ.അർ.ബി ക്യാമ്പിൽ നടന്ന ഇന്ത്യാ റിസർവ് ബറ്റാലിയൻ, സായുധ പൊലീസ് സംയുക്ത പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു. മയക്കുമരുന്നിൽ നിന്നും മറ്റു ലഹരിപദാർത്ഥങ്ങളിൽ നിന്നും നാടിനെയും ഭാവി തലമുറയെയും സംരക്ഷിക്കാനുള്ള നീക്കമാണ് ഒക്ടോബർ രണ്ട് ഗാന്ധിജയന്തിദിനത്തിൽ കേരളത്തിൽ ആരംഭിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു പറഞ്ഞു. മയക്കുമരുന്ന് വലിയ രീതിയിൽ നാട്ടിൽ വ്യാപിക്കുന്നുണ്ട്. യുവതയെ ഇരയാക്കാനുള്ള വലിയ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് തടയിടാനായി പൊലീസും എക്സൈസ് ഡിപ്പാർട്ട്മെന്റും അതിന്റേതായ പ്രത്യേക ചുമതലകൾ നിർവഹിക്കേണ്ടതുണ്ടെന്നും അക്കാര്യത്തിൽ പൊലീസ് സേന വളരെ ഫലപ്രദമായ നീക്കങ്ങൾ കൈകൊണ്ട് കഴിഞ്ഞുവെന്നും കേരളത്തിലെ ഓരോ പ്രദേശത്തെയും മയക്കുമരുന്ന...
ഭിന്നശേഷിക്കാർക്കായി തൊഴിൽ പരിശീലന പരിപാടിയുമായി ജില്ലാ പഞ്ചായത്ത് മെമ്പർ സറീന ഹസീബ്
Other

ഭിന്നശേഷിക്കാർക്കായി തൊഴിൽ പരിശീലന പരിപാടിയുമായി ജില്ലാ പഞ്ചായത്ത് മെമ്പർ സറീന ഹസീബ്

പദ്ധതിയുടെ ഉദ്‌ഘാടനം ഇന്ന് മൂന്നിയൂർ: സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന ഭിന്നശേഷി ക്കാരായവരെയും അവരുടെ രക്ഷിതാക്കളെയും ചേർത്ത് പിടിച്ച് അവർക്കായി "ഷീ ടെക്" എന്ന പേരിൽ തൊഴിൽ പരിശീലന മാതൃകാ പരിപാടിയുമായി വെളിമുക്ക് ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ സറീന ഹസീബ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/HfTevx8IGXYDJGozbeLyZ9 മൂന്നിയൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വി കാൻ ആർട്സ് ആന്റ് സ്പോർട്സ് എന്ന കൂട്ടായ്മക്ക് കീഴിലാണ് ഈ തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും മൂന്നിയൂർ ആലിൻചുവട് സോക്കർ സോൺ ടർഫിൽ വെച്ച് നൂറോളം വരുന്ന ഭിന്നശേഷിക്കാർക്കായി ഫിറ്റ്നസ് ക്യാമ്പും മ്യൂസിക് തെറാപ്പിയും വി കാൻ പ്രവർത്തകർ നടത്തിവരുന്നുണ്ട്. പരപ്പനങ്ങാടിയിലും തിരൂരങ്ങാടിയിലും വി കാൻ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ നടത്തി വരുന്നുണ്ട്. വീട്ടിനകത്ത് ഒറ്റപ്പെട്ട് കഴിയുന്ന...
ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമസ്ഥനെത്തി
Other

ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമസ്ഥനെത്തി

മുന്നിയൂർ: റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമയെ കണ്ടെത്തി. വെളിമുക്ക് കൂഫ റോഡിൽ 9 മാസമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമയെയാണ് കണ്ടെത്തിയത്. തിരൂരങ്ങാടി നരിക്കോട്ട് മേച്ചേരി അബ്ദുല്ലക്കുട്ടിയുടേതാണ് വണ്ടി. ഇയാൾ വെളിമുക്ക് കാട്ടുവച്ചിറ ക്ഷേത്രത്തിലെ ഉത്സവം കാണാൻ വന്നപ്പോൾ നിർത്തിയിട്ടതായിരുന്നത്രെ. തിരിച്ചു വന്നപ്പോൾ വണ്ടി കണ്ടില്ല. പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും നിരവധി തവണ സ്റ്റേഷനിൽ അന്വേഷിച്ചു പോകുകയും ചെയ്‌തെങ്കിലും വിവരം ലഭിച്ചില്ല. ബൈക്ക് ഉപേക്ഷിച്ചു കിടന്ന വിവരം നാട്ടുകാരും പോലീസിൽ അറിയിച്ചിരുന്നു. എന്നാൽ പോലീസും ഇക്കാര്യം അറിയിച്ചില്ല. സംഭവം പ്രദേശത്തുകാർ അറിയിച്ചതിനെ തുടർന്ന് 'തിരൂരങ്ങാടി റ്റുഡ'യിൽ വാർത്ത നൽകിയതിനെ തുടർന്നാണ് ഉടമ വിവരം അറിഞ്ഞത്. തുടർന്ന് ഇയാൾ നാട്ടുകാരനായ കൊട്ട റഷീദുമായി ബന്ധപ്പെടുകയായിരുന്നു. ഉത്സവ സ്ഥലത്തു നിന്നും ആരെങ്കിലും കൊണ്...
മരം മുറിച്ചു തള്ളിയത് പക്ഷികൾക്ക് രക്ഷപ്പെടാൻ പോലും അവസരം നൽകാതെ
Other

മരം മുറിച്ചു തള്ളിയത് പക്ഷികൾക്ക് രക്ഷപ്പെടാൻ പോലും അവസരം നൽകാതെ

തിരൂരങ്ങാടി : ഹൈവേ വികസനത്തിന് പക്ഷികളെ കൊന്നൊടുക്കിയ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകം. എ ആർ നഗർ വികെ പടിയിലാണ് മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. നൂറുകണക്കിന് പക്ഷികൾ വസിക്കുന്ന പുളിമരം അപ്രതീക്ഷിതമായി മുറിച്ചു മാറ്റിയപ്പോൾ ജീവൻ നഷ്ടമായത് ചെറിയ കുഞ്ഞുങ്ങൾ ഉൾപ്പെടെ നൂറോളം പക്ഷികൾക്കാണ്. ജീവന് വേണ്ടി പിടയുന്ന കാഴ്ച്ച ആരുടെയും ഉള്ളുലക്കുന്നതായിരുന്നു. വ്യാഴാഴ്ച 11.40 നാണ് മരം മുറിച്ചത്. മെഷീൻ ഉപയോഗിച്ചു അടിഭാഗം മുറിച്ച ശേഷം മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചു മറിച്ചിടുകയായിരുന്നു. മരത്തോടൊപ്പം തള്ളപ്പക്ഷികളും ചെറിയ കുഞ്ഞുങ്ങളും ഉൾപ്പെടെ നിലത്തേക്ക് വീണു പിടഞ്ഞു ചത്തു. മരം വീഴുന്നതിനിടെ പാറിപ്പോയ പക്ഷികൾ മാത്രമാണ് രക്ഷപ്പെട്ടത്. മുറിക്കുന്നതിന് മുമ്പ് മരം കുലുക്കുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ ഒരു പക്ഷെ പക്ഷികൾക്ക് രക്ഷപ്പെടാൻ അവസരം ഉണ്ടാകുമായിരുന്നു. അല്ലെങ്കിൽ, കൊമ്പുകൾ മുറിച്ചു...
നികുതി അടക്കാതെ നിരത്തിലിറങ്ങിയ വിദേശ വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്
Other

നികുതി അടക്കാതെ നിരത്തിലിറങ്ങിയ വിദേശ വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

നികുതി അടക്കാതെ നിരത്തിലിറങ്ങിയ വിദേശ വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. അരീക്കോട് പത്തനാപുരം സ്വദേശിയുടെ വാഹനമാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ദുബായിൽ നിന്ന് ഇറക്കുമതി ചെയ്ത വാഹനമാണിത്. 17000 രൂപ നികുതി ഈടാക്കി വാഹനം വിട്ട് നൽകി. നിയമം ലംഘിച്ച മറ്റ് വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു. ഹെൽമെറ്റ്‌ ധരിക്കാത്തത് -15, ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചത് ആറ് ,മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചത് മൂന്ന്, അനുമതി ഇല്ലാതെ വാഹനത്തിൽ പരസ്യം പതിച്ചത് - ഒന്ന്, ഫിറ്റ്നസ് ഇല്ലാത്തത് - രണ്ട് , വാഹനങ്ങളിൽ അനധികൃതമായ രൂപമാറ്റം വരുത്തിയത് അഞ്ച് തുടങ്ങി വിവിധ കേസുകളിലായി125000 രൂപ പിഴ ഈടാക്കി. ജില്ലാ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എസ് പ്രമോദിന്റെ നിർദ്ദേശപ്രകാരം എ.എം.വി.ഐ മാരായമാരായ ഷൂജ മാട്ടട, ഷബീർ പാക്കാടൻ, സയ്യിദ് മെഹമൂദ്, എബിൻ ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള ഏറനാട് ,കൊണ്ടോട...
ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന് ഒരു വർഷമായിട്ടും ഉടമസ്ഥരെത്തിയില്ല
Other

ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന് ഒരു വർഷമായിട്ടും ഉടമസ്ഥരെത്തിയില്ല

തിരൂരങ്ങാടി : വെളിമുക്ക് കൂഫ റോഡിൽ ഒരു വർഷമായി ബൈക്ക് ഉപേക്ഷിച്ച നിലയിൽ. KL 55 B 9216 എന്ന ബൈക്കാണ് ഉപേക്ഷിച്ച നിലയിൽ ഉള്ളത്. നാട്ടുകാർ പോലീസിൽ അറിയിച്ചിരുന്നെങ്കിലും കൊണ്ടു പോയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. മോഷ്ടിച്ചു കൊണ്ടു വന്നു ഉപേക്ഷിച്ചതാണോ എന്നും സംശയമുണ്ട്. ഉടമസ്ഥർ ബന്ധപ്പെടുക: 9895 131303.
വഖഫ് നിയമനം പി എസ് സിക്ക് വിട്ട നടപടി നിയമസഭയിൽ പിൻവലിച്ചു
Other

വഖഫ് നിയമനം പി എസ് സിക്ക് വിട്ട നടപടി നിയമസഭയിൽ പിൻവലിച്ചു

തിരുവനന്തപുരം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം നിയമസഭ റദ്ദാക്കി. നിയമം റദ്ദാക്കിക്കൊണ്ടുള്ള ബില്‍ നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്. മുസ്‍ലിം നേതാക്കളുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് റദ്ദാക്കാനുള്ള തീരുമാനമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ സഭയിൽ പറഞ്ഞു. വഖഫ് ബോർഡിലെ ഉദ്യോഗസ്ഥ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകൾ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് തീരുമാനം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് ബിൽ റദ്ദാക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ വഖഫ് ബോർഡിനു കീഴിലുള്ള സർവീസുകൾ സംബന്ധിച്ച കൂടുതൽ ചുമതലകൾ ബിൽ റദ്ദാക്കുന്നതിനുള്ള ബില്ലിന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമനത്തിന് പി.എസ്.സിക്ക് പകരം പുതിയ സംവിധാനം ഏർപ്പെടുത്തും. അപേക്ഷ പരിശോധിക്കാ...
സ്കൗട്ട് ആന്റ് ഗൈഡ്സ് സംസ്ഥാന അവാർഡ് അബ്ദുറഹ്മാൻ മാസ്റ്റർക്ക്
Other

സ്കൗട്ട് ആന്റ് ഗൈഡ്സ് സംസ്ഥാന അവാർഡ് അബ്ദുറഹ്മാൻ മാസ്റ്റർക്ക്

തിരൂരങ്ങാടി : തിരൂരങ്ങാടി ഒ യു .പി സ്കൂളിലെ സ്കൗട്ട് അധ്യാപകൻ കെ. അബ്ദുറഹിമാൻ മാസ്റ്റർക്ക് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ സംസ്ഥാന അവാർഡ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/EmQnMrAHGkKALQ8QQgOH6N സ്കൗട്ടിoഗ് രംഗത്തെ പതിനഞ്ച് വർഷത്തെ മികച്ച പ്രവർത്തനം മുൻ നിർത്തിയാണ് അവാർഡ്.തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു IAS ൽ നിന്നും അവാർഡ് ഏറ്റ് വാങ്ങി. നിലവിൽ ജില്ലാ ഓർഗനൈസിംഗ് കമ്മീഷണറാണ്.അബ്ദുറഹിമാൻ മാസ്റ്ററെ സ്കൂൾ പി.ടി എ അനുമോദിച്ചു. മുൻസിപ്പൽ കൗൺസിലർമാരായ ഹബീബ ബഷീർ, സമീർ വലിയാട്ട്, ആബിദ റബിയത്ത്, സമീന മൂഴിക്കൽ , പി.ടി എ പ്രസിഡണ്ട് കാരാടൻ റഷീദ്,പ്രധാനധ്യാപകൻ പി. അഷ്റഫ് , മുസ്തഫ ചെറുമുക്ക് , കെ.ടി ഹനീഫ, ഇ വി . ജാസിദ് എന്നിവർ സംസാരിച്ചു അബ്ദുറഹ്മാൻ മാസ്റ്റർ...
പൊതുവിപണിയിലെ വിലക്കയറ്റം: സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി
Other

പൊതുവിപണിയിലെ വിലക്കയറ്റം: സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി

ഓണത്തോടനുബന്ധിച്ച് പൊതു വിപണിയിലെ വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി താലൂക്കിലെ പാണ്ടിമുറ്റം, തെയ്യാല എന്നീ ഭാഗങ്ങളിലെ പൊതുവിപണിയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പരിശോധന നടത്തി. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകള്‍ വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.പി.കൃഷ്ണന്‍ അറിയിച്ചു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്കൊപ്പം റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ബിന്ധ്യ, ഡി.കെ ലത, യു. അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ നടത്തും. പൊതുവിപണിയിലെ വിലക്കയറ്റം:ജില്ലാ സപ്ലൈ ഓഫീസറുടെ പരിശോധന തുടരുന്നുപൊതുവിപണിയിലെ കരിഞ്ചന്ത...
സമസ്ത തമിഴ്‌നാട് സന്ദേശയാത്ര സപ്തംബര്‍ 12 മുതല്‍ 20 വരെ
Other

സമസ്ത തമിഴ്‌നാട് സന്ദേശയാത്ര സപ്തംബര്‍ 12 മുതല്‍ 20 വരെ

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സപ്തംബര്‍ 12 മുതല്‍ 20 വരെ തമിഴ്‌നാട് സന്ദേശയാത്ര നടത്തുന്നു. സപ്തംബര്‍ 12-ന് ചെന്നൈയില്‍ നിന്ന് തുടങ്ങി 20-ന് കന്യാകുമാരിയില്‍ അവസാനിക്കും. തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് സന്ദേശയാത്ര. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും പ്രധാന നേതാക്കള്‍ നയിക്കുന്ന സന്ദേശ യാത്ര പോണ്ടിച്ചേരി, പറങ്കിപേട്ട്, സേലം, തിരുപ്പൂര്‍, ട്രിച്ചി, മധുര, പൊള്ളാച്ചി, കോയമ്പത്തൂര്‍, തിരുനല്‍വേലി, കായല്‍പട്ടണം, കന്യാകുമാരി തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഒരുക്കും. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത തമിഴ്‌നാട് സന്ദേശയ യാത്ര സമിതി യോഗം യാത്രക്കുള്ള രൂപരേഖ തയ്യാറാക്കി.സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. എസ്. സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കണ്‍വീന...
സ്കൂൾ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ സംഘട്ടനം, 10 പേർക്ക് പരിക്ക്
Other

സ്കൂൾ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ സംഘട്ടനം, 10 പേർക്ക് പരിക്ക്

തിരൂരങ്ങാടി: ചെമ്മാട് സ്കൂൾ വിദ്യാർഥികളും നാട്ടുകാരായ യുവാക്കളും തമ്മിൽ സംഘട്ടനം, പത്തിലേറെ പേർക്ക് പരിക്ക്. നാഷണൽ സ്കൂളിലെ വിദ്യാർഥികളും പരിസര പ്രദേശത്തെ യുവാക്കളും തമ്മിലാണ് സംഘർഷമുണ്ടായത്. ഇരു കൂട്ടരും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ എത്തുകയായിരുന്നു. ചാവി കൊണ്ട് കുത്തിയതായും ബ്ലേഡ് കൊണ്ട് വരഞ്ഞതായും പരിക്കേറ്റവർ പറയുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെച്ചും പിന്നീട് സംഘർഷാവസ്ഥ ഉണ്ടായി. പരിക്കേറ്റവരുടെ ബന്ധുക്കൾ ആശുപത്രിയിൽ രാത്രി എത്തിയപ്പോൾ ഇവിടെ വെച്ച് വാക്കു തർക്കം ഉണ്ടാകുകയായിരുന്നു. പോലീസിൽ പരാതി നൽകിയിട്ടുണ്ട്....
തിരൂരങ്ങാടിയിൽ ആലി മുസ്‌ലിയാർ സ്മാരക കവാടം നിർമിക്കുമെന്ന് നഗരസഭ ചെയർമാൻ
Other

തിരൂരങ്ങാടിയിൽ ആലി മുസ്‌ലിയാർ സ്മാരക കവാടം നിർമിക്കുമെന്ന് നഗരസഭ ചെയർമാൻ

മലബാർ സമരം 101-ാം വാർഷികാചരണം നടത്തിതിരൂരങ്ങാടി : ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായമായ 1921 ലെ മലബാർ സമരത്തിൻ്റെ സിരാകേന്ദ്രമായിരുന്ന തിരൂരങ്ങാടിയിൽ ആലി മുസ്ലീലാർ സ്മാരക കവാടം നിർമ്മിക്കുമെന്ന് തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി പ്രഖ്യാപിച്ചു. മലബാർ സമരത്തിൻ്റെ 101-ാം വാർഷികാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം. അന്തരിച്ച വലിയാട്ട് ബാപ്പുട്ടി ഹാജിക്ക് അനുശോചനം രേഖപ്പെടുത്തി യോഗനടപടികൾ ആരംഭിച്ചു . പി. എം. അഷ്റഫ് ലൈബ്രറി ഡെവലെപ്മെൻ്റ്റ് സ്കീം അവതരിപ്പിച്ചു. ഡോ. പി.പി. അബദുറസാഖ് മുഖ്യ പ്രഭാഷണം ചെയ്തു. എളം പുലാശ്ശേരി മുഹമ്മദ്, കൊളക്കാട്ടിൽ മരക്കാർ ഹാജി, കാരാടൻ കുഞ്ഞാപ്പു എന്നിവരെ ആദരിച്ചു. ഇക്ബാൽ കല്ലുങ്ങൽ, സി.പി.ഇസ്മായിൽ, എ.കെ.മുസ്തഫ, പി.ഒ.ഹംസ മാസ്റ്റർ, കെ.മൊയ്തീൻ കോയ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. എം.പി.അബ്ദുൽ വഹാബ് സ്വഗതവുംഅരിമ്പ്ര മുഹമ്മദ് മാസ്...
കണ്ണമംഗലം വൈസ് പ്രസിഡന്റിനെ അയോഗ്യയാക്കിയ നടപടി പിൻവലിച്ചു
Other

കണ്ണമംഗലം വൈസ് പ്രസിഡന്റിനെ അയോഗ്യയാക്കിയ നടപടി പിൻവലിച്ചു

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഹസീന തയ്യിലിന്റെ അയോഗ്യത ഇലക്ഷന്‍ കമ്മീഷന്‍ പിൻവലിച്ചു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചിലവ് വീഴ്ചാ വരുത്തിയതിൽ ഇലക്ഷന് കമ്മീഷന്‍ വിജ്ഞാപനത്തിൽ ഉൾപ്പെട്ട കണ്ണമംഗലം ഗ്രാമപഞ്ചായത് ഹസീന തയ്യിലിനെ അയോഗ്യയാക്കിയ കമ്മീഷന്റെ ഉത്തരവ് റദ്ധാക്കി. ഹസീന തയ്യിൽ കണക്കു സമർപ്പിച്ചതായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചതിനെ തുടർന്നാണ് അയോഗ്യത കൽപ്പിച്ച നടപടി പിൻവലിച്ചത്. സംസ്ഥാനത്ത് പതിനായിരത്തോളം സ്ഥാനാർത്ഥികളെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയിരുന്നത്. അതിൽ തയ്യിൽ ഹസീന ഒഴികെ ബാക്കിയെല്ലാവരും തോറ്റ സ്ഥാനാർഥികൾ ആയിരുന്നു....
തിരൂരങ്ങാടി വില്ലേജ് ഓഫീസ് ഭൂമി സ്വകാര്യ കെട്ടിടത്തിന് വഴിയുണ്ടാക്കാൻ ലീസിന് നൽകാൻ ശ്രമം
Other

തിരൂരങ്ങാടി വില്ലേജ് ഓഫീസ് ഭൂമി സ്വകാര്യ കെട്ടിടത്തിന് വഴിയുണ്ടാക്കാൻ ലീസിന് നൽകാൻ ശ്രമം

എല്ലാ പാർട്ടിക്കാരും മൗനത്തിൽ തിരൂരങ്ങാടി : തിരൂരങ്ങാടി വില്ലേജ് ഓഫീസിന്റെ സ്ഥലം സ്വകാര്യ കെട്ടിടത്തിന് വഴിയൊരുക്കാൻ ലീസിന് നൽകാൻ ശ്രമമെന്ന് ആരോപണം. നിന്ന് തിരിയാൻ ഇടമില്ലാതെ പ്രയാസപ്പെടുന്ന വില്ലേജ് ഓഫീസിന്റെ ആകെയുള്ള 5 സെന്റ് സ്ഥലത്ത് നിന്നാണ് പിറകിലെ കെട്ടിടത്തിന് വഴിയൊരുക്കാൻ സ്ഥലം ലീസിന് നൽകുന്നത്. ഭരണ കക്ഷിയിലെ ചില നേതാക്കളുടെ സഹായത്തോടെയാണ് ലീസിനുള്ള നീക്കം നടക്കുന്നത്. വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/HDqZXfALO3l0U1jILUvNnL തിരൂരങ്ങാടി വില്ലേജ് ഓഫീസിലെ അഞ്ച് സ്റ്റാഫുകൾക്കും, വിവിധ ആവശ്യങ്ങൾക്കായി വരുന്ന പൊതുജനങ്ങൾക്കും നിന്ന് തിരിയാനോ നിൽക്കാനോ സൗകര്യമില്ലാത്ത വിധം വീർപ്പ് മുട്ടുകയാണ്. ഇത്തരത്തിൽ ഇടുങ്ങിയ അസൗകര്യങ്ങളിൽ ദുരിതമനുഭവിക്കുന്ന തിരൂരങ്ങാടി വില്ലേജ് ഓഫീസിന്റെ സ്ഥലമാണ് ലീസിന് നൽകുന്നത്. ഓഫീസിൽ വരുന്ന പൊതുജനങ്ങൾക്ക് ഇരിക്കാനും നിൽക്കാനും...
കല്യാണ സദ്യയിൽ പപ്പടത്തെ ചൊല്ലി കൂട്ടത്തല്ല്, മൂന്നുപേർക്ക് പരിക്ക്
Other

കല്യാണ സദ്യയിൽ പപ്പടത്തെ ചൊല്ലി കൂട്ടത്തല്ല്, മൂന്നുപേർക്ക് പരിക്ക്

ഹരിപ്പാട്: കല്ല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ല എന്ന പേരില്‍ കൂട്ടത്തല്ല്. മൂന്നുപേര്‍ക്ക് പരിക്കുപറ്റി. സംഭവത്തില്‍ കരീലക്കുളങ്ങര പൊലീസ് കേസ് എടുത്തു. ഹരിപ്പാടിന് അടുത്ത് മുട്ടത്താണ്  വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചത്.  ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് കൂട്ടത്തല്ല് നടന്നത്. വരന്‍റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. എന്നാല്‍ വിളമ്പുന്നവര്‍ ഇത് നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെയാണാ് പ്രശ്നം ആരംഭിച്ചത്. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നുവെന്ന് കരീലക്കുളങ്ങര പൊലീസ് പറയുന്നു.  ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. ഓഡിറ്റോറിയ...
തിരഞ്ഞെടുപ്പ് കണക്ക് നൽകിയില്ല; കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അയോഗ്യയാക്കി
Other

തിരഞ്ഞെടുപ്പ് കണക്ക് നൽകിയില്ല; കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അയോഗ്യയാക്കി

കണ്ണമംഗലം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ചിലവ് നൽകാത്ത സ്ഥാനാർഥികളെ അയോഗ്യരാക്കി തിരഞ്ഞെടുപ്പ്‌ കമ്മീഷൻ ഉത്തരവിറക്കി. ത്രിതല പഞ്ചായത്തുകളിൽ ഒട്ടേറെ പേരെയാണ് ഇത്തരത്തിൽ കണക്ക് നൽകാത്തതിനെ തുടർന്ന് അയോഗ്യരാക്കി ഉത്തരവിറക്കിയത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/EVUP6FE5e0eIIG8rsoyWK8 മറ്റു സ്ഥലങ്ങളിൽ തോറ്റ സ്ഥാനാര്ഥികളാണ് ഇത്തരത്തിൽ ഉൾപ്പെട്ടതെങ്കിൽ മലപ്പുറം വേങ്ങര മണ്ഡലത്തിലെ കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തന്നെ ഇത്തരത്തിൽ അയോഗ്യരായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. പതിനാറാം വാർഡ് എടക്കപറമ്ബ് നിന്ന് 371 വോട്ട് ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ട തയ്യിൽ ഹസീന യെയാണ് അയോഗ്യയാക്കിയത്. കോൺഗ്രസ് നേതാവായ ഇവർ യു ഡി എഫ് ബാനറിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആയാണ് മത്സരിച്ചിരുന്നത്. ഇവർ തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളായി തുടരുന്നതിനും സ്ഥാനാർഥികൾക്കായ...
വിജിഷ വിജയന്റെ ‘എന്റെ കടിഞ്ഞൂൽ പ്രണയകഥനങ്ങൾ’ വി.ആർ.സുധീഷ് പ്രകാശനം ചെയ്തു
Other

വിജിഷ വിജയന്റെ ‘എന്റെ കടിഞ്ഞൂൽ പ്രണയകഥനങ്ങൾ’ വി.ആർ.സുധീഷ് പ്രകാശനം ചെയ്തു

പരപ്പനങ്ങാടി: അധ്യാപികയായ വിജിഷ വിജയന്റെ ഓർമ്മകളുടെ പുസ്തകം സൈകതം ബുക്സ് ന്റെ 'എന്റെ കടിഞ്ഞൂൽ പ്രണയകഥനങ്ങൾ' പരപ്പനങ്ങാടി പുളിക്കലകത്ത് ഓഡിറ്റോറിയത്തിൽ വെച്ച് എഴുത്തുകാരൻ വി. ആർ സുധീഷ് പ്രകാശനം ചെയ്തു.പുസ്തകത്തിലെ ഒരു കഥാപാത്രമായ മൊട്ടാജി എന്ന അഹമ്മദ് കുട്ടി ഏറ്റുവാങ്ങി.കല്പറ്റ നാരായണൻ അധ്യക്ഷനായ പരിപാടിയിൽ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.പി. ഷാഹുൽഹമീദ്, ആഷത്ത് മുഹമ്മദ്‌, സുലു കരുവാരക്കുണ്ട്, ജീത്മ ആരംകുനിയിൽ, റജീന, ദീപ തുടങ്ങിയവർ പ്രസംഗിച്ചു....
പത്മശ്രീ കെ.വി. റാബിയയെ ജനാധിപത്യ മഹിള അസോസിയേഷൻ ആദരിച്ചു
Other

പത്മശ്രീ കെ.വി. റാബിയയെ ജനാധിപത്യ മഹിള അസോസിയേഷൻ ആദരിച്ചു

തിരൂരങ്ങാടി: പത്മശ്രീ കെ വി റാബിയക്ക് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ്റെ ആദരം. അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡണ്ടും മുൻ മന്ത്രിയുമായ പി കെ ശ്രീമതി ടീച്ചറും സംസ്ഥാന സെക്രട്ടറിയും മുൻ എം പിയുമായ സി എസ് സുജാതയുമാണ് തിരൂരങ്ങാടി വെള്ളിലക്കാട്ടെ വസതിയിലെത്തി റാബിയയെ പൊന്നാടയണിയിച്ച് ആദരിച്ചത്. അസോസിയേഷൻ്റെ ഉപഹാരവും കൈമാറി.ആഗസ്ത് 14ന് തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടന്ന സ്വാതന്ത്ര്യ ദിനത്തിൽ വിവിധ മേഖലകളിൽ പ്രശസ്തരായവരെ മഹിള അസോസിയേഷൻ ആദരിച്ചിരുന്നു.ആരോഗ്യപരമായ കാരണങ്ങളാൽ റാബിയ എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നേതാക്കൾ വെള്ളിലക്കാട്ടെ വസതിയിലെത്തി ആദരിച്ചത്.അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. കെ പി സുമതി, ജില്ല സെക്രട്ടറി വി ടി സോഫിയജില്ല കമ്മറ്റിയംഗം അഡ്വ. ഒ കൃപാലിനി, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി ഗീതസിപിഐ എം തിരൂരങ്ങാടി ലോക്കൽ കമ്മറ്റി സെക്രട്ടറി കെ രാമദാസ്, ലോക്കൽ കമ്മറ്റിയംഗം എ ടി മാജിദ...
നിരത്തിലെ നിയമലംഘനം: മോട്ടോർ വാഹന വകുപ്പ് 65000 രൂപ പിഴ ചുമത്തി
Other

നിരത്തിലെ നിയമലംഘനം: മോട്ടോർ വാഹന വകുപ്പ് 65000 രൂപ പിഴ ചുമത്തി

തിരൂരങ്ങാടി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി, നന്നമ്പ്ര, പരപ്പനങ്ങാടി, മൂന്നിയൂര്‍ കോട്ടക്കല്‍ വേങ്ങര, ചേളാരി, വള്ളിക്കുന്ന് മേഖലകളില്‍ പരിശോധന നടത്തി. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള സൈലന്‍സര്‍ ഘടിപ്പിച്ച നാല് ഇരുചക്ര വാഹനം, കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റുകള്‍ സ്ഥാപിച്ച ഓട്ടോറിക്ഷ, ഇന്‍ഷുറന്‍സ് ഇല്ലാത്ത നാല് വാഹനങ്ങള്‍ക്കെതിരെയും, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചത് ഒന്ന്, അമിത ശബ്ദം പുറപ്പെടുവിച്ച നാല് വാഹനങ്ങള്‍, നിര്‍ത്താതെ പോയ ഒരു വാഹനം തുടങ്ങി വിവിധ കേസുകളിലായി എടുത്ത നടപടിയില്‍ 65000 രൂപ പിഴ ചുമത്തി. നിയമലംഘനങ്ങള്‍ക്ക് പിഴക്കും പുറമേ റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും നല്‍കി. തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എം.പി അബ്ദുല്‍ സുബൈറിന്റെ നിര്‍ദ്ദേശ പ്രകാരം എം.വി.ഐ.എം കെ.പ്രമോദ് ശങ്കര്‍ എഎംവിഐമാരായ കൂടമംഗലത് സന്തോഷ്‌കുമാര...
ലണ്ടനിലേക്ക് സൈക്കിള്‍ യാത്രയുമായി ഫായിസ് അഷ്റഫ്
Other

ലണ്ടനിലേക്ക് സൈക്കിള്‍ യാത്രയുമായി ഫായിസ് അഷ്റഫ്

തേഞ്ഞിപ്പലം: കേരളത്തില്‍ നിന്ന് ലണ്ടനിലേക്ക് സൈക്കിള്‍ സവാരി നടത്തുന്ന ഫായിസ് അഷ്റഫിന് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ സ്വീകരണം നല്‍കി. സ്വാതന്ത്ര്യദിനത്തില്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ഫായിസ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടാണ് യാത്ര തുടരുന്നത്. 35 രാജ്യങ്ങളിലൂടെ മുപ്പതിനായിരം കി.മീ. സഞ്ചരിച്ച് 450 ദിവസം കൊണ്ടാണ് ഇദ്ദേഹം ലണ്ടനില്‍ എത്തുക. സര്‍വകലാശാലാ ഭരണകാര്യലയത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് എന്നിവര്‍ ഫായിസിനെ വരവേറ്റു. എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി, സര്‍വകലാശാലാ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശിയാണ് ഫായിസ്. ഭാര്യ ഡോ. അസ്മിന്‍ ഫായിസ് മംഗലാപുരം വരെ ഇദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ആരോഗ്യസംരക്ഷണം, ലോകസമാധാനം, സീറോ കാര്‍ബണ്‍ തുടങ്ങി...
മെഴുക് പെൻസിൽ വിഴുങ്ങിയ കുട്ടിക്ക് അധ്യാപകരുടെ ഇടപെടൽ രക്ഷയായി
Other

മെഴുക് പെൻസിൽ വിഴുങ്ങിയ കുട്ടിക്ക് അധ്യാപകരുടെ ഇടപെടൽ രക്ഷയായി

തേഞ്ഞിപ്പലം : കളറിങ് പെന്‍സില്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് ചുമച്ച് അവശനായ വിദ്യാര്‍ഥിയെ രക്ഷിച്ചത് അധ്യാപകരുടെ ഇടപെടൽ. ആശുപത്രിയിലെത്തിക്കും വരെ കുഞ്ഞിന്റെ നെഞ്ചില്‍ അമര്‍ത്തിയും കൃത്രിമശ്വാസം നല്‍കിയുമുള്ള അധ്യാപകരുടെ അവസരോചിത ഇടപെടലാണ് കുട്ടിക്ക് പുതുജീവൻ നൽകിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ വയറ്റില്‍നിന്ന് എന്‍ഡോസ്‌കോപ്പി വഴി മെഴുക് പെന്‍സില്‍ പുറത്തെടുത്തു. തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടി സുഖം പ്രാപിച്ചുവരികയാണ്. ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ്‌വിഎയുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി പ്രണവ് (6) ആണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിടാറായപ്പോഴാണു പ്രണവ് നിലയ്ക്കാതെ ചുമയ്ക്കുന്നത് അധ്യാപിക കെ ഷിബിയുടെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയുടെ പോക്കറ്റില്‍ കളറിങ് പെന്‍സിലിന്റെ ഒരുഭാഗം കണ്ടെത്തിയതോടെ ബാക്കി വിഴുങ്ങിയതാണെന്നു മനസ്സിലാക്കി. ഉടന്‍ കൃ...
തിരൂരങ്ങാടി സിഐക്ക് സ്ഥലം മാറ്റം
Other

തിരൂരങ്ങാടി സിഐക്ക് സ്ഥലം മാറ്റം

തിരൂരങ്ങാടി : രാഷ്ട്രീയക്കാരുമായി ഉടക്കിയിരുന്ന തിരൂരങ്ങാടി സ്റ്റേഷൻ ഹൗസിങ് ഓഫീസർക്ക് ഒടുവിൽ സ്ഥലം മാറ്റം. തിരൂരങ്ങാടി എസ് എച്ച് ഒ സന്ദീപ് കുമാറിനാണ് സ്ഥലം മാറ്റം. ഫറോക്ക് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പകരം ഇവിടത്തെ എസ് എച്ച് ഒ ബാലചന്ദ്രനെ തിരൂരങ്ങാടി യിലേക്കും മാറ്റി. രാഷ്ട്രീയക്കാരുമായി ഒത്തു പോകാതിരുന്ന സി ഐയെ സ്ഥലം മാറ്റാൻ ഭരണ മുന്നണിയും പ്രതിപക്ഷ പാർട്ടിയും ഉൾപ്പെടെ എല്ലാ പാർട്ടിക്കാരും പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. രാഷ്ട്രീയക്കാർക്ക് ഒരു പരിഗണനയും നൽകാതിരുന്നതിനാൽ എല്ലാ പാർട്ടിക്കാരും ഇയാളെ മാറ്റാൻ എല്ലാ വിധ ശ്രമങ്ങളും നടത്തിയിരുന്നു. രാഷ്ട്രീയ പാർട്ടി നേതാക്കളെ പരിഗണിക്കാതിരുന്ന ഇദ്യേഹം ആരുടെ സ്വാധീനത്തിനും സമ്മർധത്തിനും വഴങ്ങിയിരുന്നില്ല. പി എസ് സി നിയമന വിഷയവുമായി ബന്ധപ്പെട്ട് തെന്നലയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തിയിരുന്ന സമസ്...
സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ
Other

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ

ജില്ലാതല വിതരണോദ്ഘാടനം ജില്ലാകലക്ടര്‍ നിര്‍വഹിച്ചു സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ (ഓഗസ്റ്റ് 23) ആരംഭിക്കും. എല്ലാ കാര്‍ഡുകള്‍ക്കും തുണിസഞ്ചിയുള്‍പ്പെടെ 14 ഇനങ്ങളാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓണക്കിറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം ഉദ്ഘാടനം മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ നിര്‍വഹിച്ചു. മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷനായി. ജില്ലയിലെ എ.എ.വൈ (മഞ്ഞ കാര്‍ഡ്്) 51346, പി.എച്ച്.എച്ച് (പിങ്ക് കാര്‍ഡ്) 404980, എന്‍.പി.എസ് (നീല കാര്‍ഡ്) 302608, എന്‍.പി.എന്‍.എസ് (വെള്ള കാര്‍ഡ്) 259364, എന്‍.പി.ഐ (ബ്രൗണ്‍ കാര്‍ഡ്) 194 ഉള്‍പ്പെടെ 10,18,492 റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് ഓണക്കിറ്റുകളുടെ വിതരണം. ഇന്ന് (ഓഗസ്റ്റ് 23) മുതല്‍ സെപ്തംബര്‍ ഏഴ് വരെ റേഷന്‍ കടകള്‍ വഴി സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. ഏഴ് താലൂക്കുക...
സോഷ്യൽ മീഡിയയിൽ ശ്രീകൃഷ്ണ നിന്ദയെന്ന്; ഹിന്ദു ഐക്യവേദി  പ്രതിഷേധം 
Other

സോഷ്യൽ മീഡിയയിൽ ശ്രീകൃഷ്ണ നിന്ദയെന്ന്; ഹിന്ദു ഐക്യവേദി പ്രതിഷേധം 

പരപ്പനങ്ങാടി: ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീകൃഷ്ണ നിന്ദ നടത്തിയെന്ന് ആരോപിച്ച് പരപ്പനങ്ങാടിയിൽ ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തി.  ശ്രീകൃഷ്ണ ജയന്തിക്ക് പിറ്റേന്ന് പരപ്പനങ്ങാടി സ്വദേശിയായ റിട്ടയേർഡ് അദ്ധ്യാപകനാണ് പൂർണനഗ്നയായ സ്ത്രീകളുടെ കൂടെ ശ്രീകൃഷ്ണൻ്റെ ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. വ്യാപക പ്രതിഷേധങ്ങളുയർന്നതോടെ ശനിയാഴ്ച വൈകിട്ടോടെ ഇദ്ദേഹം പോസ്റ്റ് നീക്കം ചെയ്തു.  ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ പരപ്പനങ്ങാടിയിൽ അധ്യാപകന്റെ വീട്ടിലേക്ക് നടന്ന പ്രതിഷേധ പ്രകടനം വീടിനു മുന്നിൽ പോലീസ് തടഞ്ഞു.   കെ ജയപ്രകാശ്. പ്രതിഷേധം ഉൽഘാടനം ചെയ്തു  എം വിനീഷ്, ടി മനുപ്രസാദ്, സി പി ജയപ്രകാശ്, എളങ്കൂർ മുരളിധരൻ തുടങ്ങിയവർ സംസാരിച്ചു....