Other

യൂത്ത് ലീഗ് സംസ്ഥാന കൗൺസിലർ സി പി എമ്മിൽ ചേർന്നു
Malappuram, Other

യൂത്ത് ലീഗ് സംസ്ഥാന കൗൺസിലർ സി പി എമ്മിൽ ചേർന്നു

നന്നമ്പ്ര: യൂത്ത് ലീഗ് സംസ്ഥാന കൗണ്സില് അംഗം വെള്ളിയാമ്പുറം സ്വദേശി ജാഫർ പനയത്തിൽ മുസ്ലിം ലീഗ് വിട്ട് സി പി എമ്മിൽ ചേർന്നു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ്, ജില്ലാ കൗണ്സില് അംഗം, നന്നംബ്ര പഞ്ചായത്ത് യൂത്ത് ലീഗ്, ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വെള്ളിയാമ്പുറം ബാഫഖി യൂത്ത് സെന്റർ ഭരവാഹിയും ആയിരുന്നു. ഇന്ന് താനൂർ ഏരിയ സി പി എം സമ്മേളനത്തിൽ. വെച്ച് കേന്ദ്ര കമ്മിറ്റി അംഗം പി കെ സൈനബ രക്തഹാരം അണിയിച്ചു സ്വീകരിച്ചു. ജില്ല സെക്രെട്ടറിയേറ്റ് അംഗങ്ങളായ ഇ ജയൻ, വേലായുധൻ വള്ളിക്കുന്ന്, ഏരിയ സെക്രട്ടറി വി. അബ്ദുറസാഖ് തുടങ്ങിയവർ പ്രസംഗിച്ചു. നന്നംബ്ര മേഖലയിൽ യൂത്ത് ലീഗിന്റെയും മുസ്ലിം ലീഗിന്റെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ജാഫർ ആയിരുന്നു. ജാഫർ പാർട്ടി വിട്ടത് ലീഗിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. അതേ സമയം, ആഗ്രഹിച്ച സ്ഥാനം ലഭിക്കാത്തത...
Other

മഴയും മണ്ണിടിച്ചിലിലും കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം: അപേക്ഷ 30 വരെ നീട്ടി

അപേക്ഷത്തീയതി നീട്ടി തിരുവനന്തപുരം : കഴിഞ്ഞ മാസവും ഈ മാസവും ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ച കർഷകർ എയിംസ് പോർട്ടലിലൂടെ (www.aims.kerala.gov.in) ധനസ ഹായത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 30 വരെ നീട്ടിയതായി മന്ത്രി പി.പ്രസാദ് അറി യിച്ചു. കൃഷിനാശം സംഭവിച്ചു 10 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം എന്നായിരുന്നു നിർദേശമെങ്കിലും കൂടുതൽ കർഷകർ ദുരിതാശ്വാസ ക്യാംപിലും മറ്റും താമസം തുടരുന്ന സാഹച ര്യവും കർഷകരുടെ അഭിപ്രായ ങ്ങളും പരിഗണിച്ചാണ് തീയതി നീട്ടിയത്. സ്വന്തമായോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ, കൃഷിഭവൻ മുഖേനയോ അപേക്ഷ ഓൺലൈ നായി സമർപ്പിക്കാം. ...
Other

HIV പോസ്റ്റീവ് ആയ സ്ത്രീയുടെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ല, നട്ടം തിരിഞ്ഞു ആശുപത്രി അധികൃതർ.

പെരിന്തൽമണ്ണ സ്വദേശിനിയുടെ മൃതദേഹം ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ കോഴിക്കോട്- ഏറ്റെടുക്കാൻ ബന്ധുക്കളോ പെരിന്തൽമണ്ണ നഗരസഭയോ തയ്യാറാവാത്തതിനാൽ മൃതദേഹവുമായി ഒരുമാസമായി മെഡിക്കൽകോളേജ് ആശുപത്രി അധികൃതർ നട്ടംതിരിയുന്നു. ആശുപത്രി മെഡിസിൻ വാർഡിൽ ചികിത്സയിലായിരിക്കെ മരിച്ച എച്ച്.ഐ.വി. പോസിറ്റീവായ പെരിന്തൽമണ്ണ സ്വദേശിനിയുടെ മൃതദേഹമാണ് സാങ്കേതികക്കുരുക്കിൽ കുടുങ്ങി സംസ്കരിക്കാനാവാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഒക്ടോബർ 16-നാണ് ഇവർ മരിച്ചത്. ഏറ്റെടുക്കാൻ ആരുമില്ലാത്തതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പെരിന്തൽമണ്ണ പോലീസിൽ വിവരം അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പെരിന്തൽമണ്ണ നഗരസഭയ്ക്ക് സമ്മതപത്രം നൽകിയെന്നും തുടർ നടപടിയെടുക്കേണ്ടത് നഗരസഭയാണെന്നുമാണ് പോലീസിന്റെ നിലപാട്. എന്നാൽ പോലീസിൽനിന്ന് സമ്മതപത്രമൊന്നം കിട്ടിയിട്ടില്ലെന്നും അതിനാൽ ഇടപെടാനാവില്ലെന്...
Other

1921 മലബാർ കലാപം: PSMO കോളേജിൽ പുസ്തകങ്ങളുടെ എക്സിബിഷനും ചർച്ചയും നടത്തി.

തിരൂരങ്ങാടി : പിഎസ്എംഒ കോളേജിൽ 1921 മലബാർ കലാപത്തെ ആസ്പദമാക്കി എഴുതിയ പുസ്തകങ്ങളുടെ എക്സിബിഷനും ചർച്ചയും നടന്നു. പ്രിൻസിപ്പൽ ഡോ. കെ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് ലൈബ്രറിയും ചരിത്രഗവേഷക വിഭാഗവും ചേർന്ന് നടത്തിയ പരിപാടിയിൽ ഇസ്ലാമിക്‌ പബ്ലിഷിങ് ഹൗസ് അസിസ്റ്റന്റ് ഡയറക്ടർ കെ ടി ഹുസൈൻ മുഖ്യാതിഥിയായി. കോളേജ് ലൈബ്രറിയൻ സി എച് ഇബ്രാഹിം ഖലീൽ പരിപാടിയിൽ സ്വാഗതം പറഞ്ഞു. ചരിത്ര വിഭാഗം മേധാവി എം സെലീന ആധ്യക്ഷ്യം വഹിച്ചു. മുഹമ്മദ്‌ ഷെരീഫ്, മുഹമ്മദ് ഹസീബ്, ലിജ ഷാജി, നൗഷാദ് ചേങ്ങോടൻ, നാഫിസ് നവാസ്, നുഹ, ദിയ അംന, ജെന്ന, രാജേഷ് എന്നിവർ പരിപാടിയിൽ ആശയങ്ങൾ അവതരിപ്പിച്ചു. വിദ്യാർത്ഥി ആയിഷ നശ്രീൻ നന്ദി അറിയിച്ചു. വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC ...
Other

ഭാരതപ്പുഴയിൽ മീൻ പിടിക്കാനിറങ്ങിയ 2 പേർ ഒഴുക്കിൽ പെട്ടു, ഒരാളെ കാണാതായി

തിരൂർ - ചമ്രവട്ടം പാലത്തിന് സമീപം ഭാരതപ്പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയ രണ്ടു പേര്‍ ഒഴുക്കില്‍ പെട്ടു. ഒരാളെ രക്ഷപ്പെടുത്തി ഒരാളെ ഇതേ വരെ കണ്ടെത്താനായിട്ടില്ല. വളാഞ്ചേരി ഭാഗത്തുള്ളയാളാണ് ഒഴുക്കില്‍പെട്ടതെന്നാണ് പ്രാഥമിക നിഗമനം
Crime, Other

സ്ത്രീയെ വളർത്തു നായ്ക്കൾ കടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ഉടമയ്ക്ക് ജാമ്യം, സ്ത്രീയെ രക്ഷിച്ച നാട്ടുകാർക്കെതിരെ കേസ്

കോഴിക്കോട്: താമരശേരി അമ്പായത്തോട്ടിൽ വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ ഫൗസിയ എന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നായ്ക്കളുടെ ഉടമയ്ക്ക് പോലീസ് ജാമ്യം അനുവദിച്ചു. സംഭവത്തിൽ ഇന്നലെ തന്നെ നായകളുടെ ഉടമയായ റോഷനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. തന്നെ മർദിച്ചുവെന്ന റോഷന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഇരുപത് പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. നായ്ക്കളുടെ ആക്രമണത്തിൽ കൈക്കും മുഖത്തും പരിക്കേറ്റ ഫൗസിയ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അമ്പായത്തോട് മദ്രസയിൽ പഠിക്കുന്ന 7 വയസ്സുകാരനായ ഏക മകൻ റിസ്‍വാനെ കൂട്ടികൊണ്ടു പോകാനായാണ് ഫൗസിയ ഞായറാഴ്ച രാവിലെ എട്ടേമുക്കാലോടെ മദ്രസയ്ക്കു മുന്നിൽ നിന്നത്. താമരശേരി അമ്പായത്തോട് വെഴുപ്പൂർ എസ്റ്റേറ്റിലെ റോഷൻ അഴിച്ചുവിട്ട നായകളാണ് ഫൗസിയയെ ആക്രമിച്ചത്.  നായ കുരച്ചു ചാടുമ്പ...
Other

കോഴിക്കോട്ട് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു; ഒന്‍പത് തൊഴിലാളികളെ രക്ഷപ്പെടുത്തി

കോഴിക്കോട്: പെരുവയലിൽ നിർമാണത്തിലിരുന്ന വീട് തകർന്ന് വീണു. തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഒൻപത് തൊഴിലാളികളെ രക്ഷപ്പെടുത്തി. പെരുവയൽ പെരിയങ്ങട്ട് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് അപകടമുണ്ടായത്. വെൺമാറയിൽ അരുൺ എന്നയാളുടെ വീട് പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ടാം നില കെട്ടുന്നതിനിടെ കെട്ടിടം തകർന്ന് വീഴുകയായിരുന്നു. സംഭവസമയത്ത് ഒമ്പത് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി കോൺക്രീറ്റ് സ്ലാബിനുള്ളിൽ കുടങ്ങിയവരെ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. ...
Other

ഒറ്റ വോട്ട് ബലത്തിൽ കോട്ടയം മുൻസിപ്പാലിറ്റി ഭരണം യു ഡി എഫിന് തന്നെ

എൽഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങൾ വീതം. ഒരു എൽ ഡി എഫ് അംഗം പങ്കെടുത്തില്ല കോട്ടയം: കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന് തന്നെ. 21നെതിരെ 22 വോട്ടുകൾ നേടിയാണ് യുഡിഎഫ് ഭരണം നിലനിർത്തിയത്. യുഡിഎഫ് പ്രതിനിധി ബിൻസി സെബാസ്റ്റ്യൻ നഗരസഭാ അധ്യക്ഷയായി. യുഡിഎഫിന് 22, എൽഡിഎഫിന് 22, ബിജെപിയ്ക്ക് 8 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ അംഗബലം. എന്നാൽ എൽഡിഎഫിലെ ഒരു അംഗം ആരോഗ്യപരമായ കാരണത്താൽ വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നില്ല. ഇതോടെ യുഡിഎഫ് ഒരു വോട്ടിന് ഭരണം നിലനിർത്തുകയായിരുന്നു. ബിൻസി സെബാസ്റ്റ്യനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫ് ഭരണത്തിന് അന്ത്യമായത്. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന കോട്ടയം നഗരസഭയിൽ തുടക്കത്തിൽ 21 സീറ്റ് യുഡിഎഫ്, 22 സീറ്റ് എൽഡിഎഫ്, എട്ട് സീറ്റ് ബിജെപി എന്നായിരുന്നു കക്ഷി നില. ഗാന്ധിനഗർ സൗത്തിൽ നിന്ന് കോൺഗ്രസ് വിമതയായി ജയിച്ച ബിൻസി സെബാസ്റ്റ്യൻ യുഡിഎ...
Other

എരുമ പാൽ കറക്കാൻ സമ്മതിക്കുന്നില്ല, വിചിത്ര പരാതിയുമായി കർഷകൻ പോലീസ് സ്റ്റേഷനിൽ

ഭോപാൽ∙ പാലു കറന്നെടുക്കാൻ സമ്മതിക്കുന്നില്ല എന്ന ആരോപണത്തോടെ മധ്യപ്രദേശിൽനിന്നുള്ള കർഷകൻ എരുമയുമായി പൊലീസ് സ്റ്റേഷനിൽ. എരുമയെ ആരോ ആഭിചാരത്തിനു വിധേയമാക്കിയെന്നും അതുകൊണ്ടാണ് പാലു കറക്കാൻ സമ്മതിക്കാത്തത് എന്നും ഇയാൾ പരാതിപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ‘ബാബുൽ ജാദവ് (45) എന്ന കർഷകനാണു നയാഗയോൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എരുമ പാലു കറക്കാൻ സമ്മതിക്കുന്നില്ലെന്നായിരുന്നു പരാതി’– ഡിവൈഎസ്പി അരവിന്ദ് ഷാ, വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ‘പരാതിക്കാരനു വെറ്ററിനറി ഡോക്ടറുടെ ഉപദേശം ലഭ്യമാക്കാൻ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനോട് നിർദേശിച്ചിരുന്നു. വീട്ടിൽ പോയശേഷം മടങ്ങിയെത്തിയ കർഷകൻ എരുമ പാലു കറക്കാൻ സമ്മതിച്ചെന്ന് അറിയിക്കുകയും പൊലീസിന് നന്ദി പറയുകയും ചെയ്തു’– അദ്ദേഹം പറഞ്ഞു. ...
Other

വളർത്തു നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു, യുവതിക്ക് ഗുരുതര പരിക്ക്

ഉടമയെ കസ്റ്റഡിയിൽ എടുത്തു കോഴിക്കോട്- താമരശേരിയില്‍ വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരുക്ക്. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്. പരുക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയുടെ ഉടമ റോഷനെ പോലീസ് കസ്റ്റഡിയിലെടുത്തു. നടുറോഡില്‍ നായകള്‍ സ്ത്രീയെ കടിച്ചു കീറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇന്ന് രാവിലെ ജോലിക്ക് പോകുകയായിരുന്ന യുവതിയെ നായ്ക്കള്‍ അക്രമിച്ചു വീഴ്ത്തി കടിച്ചുകീറുകയായിരുന്നു. ഫൗസിയയെ നായകളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കടി വിടാന്‍ ഇവ തയ്യാറായില്ല.ഈ നായക്കള്‍ ഇതിനു മുമ്പും പലരേയും കടിച്ചു പരിക്കേല്‍പിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഉടമകള്‍ക്ക് താക്കീത് നല്‍കിയിരുന്നു. വിദേശയിനം നായകളെ അടച്ചിടാതെ അശ്രദ്ധമായി വളര്‍ത്തുന്നത...
Crime, Other

സുകുമാരക്കുറുപ്പ് കുവൈത്തിൽ ഉണ്ടായിരുന്നു, 4 വർഷം മുമ്പ് മരിച്ചു. ഭാര്യ കുവൈറ്റിൽ നഴ്‌സ് ആയിരുന്നു.. വെളിപ്പെടുത്തലുമായി മലയാളി മാധ്യമ പ്രവർത്തകൻ

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് കുവൈത്തിലുണ്ടായിരുന്നതായും നാലു കൊല്ലം മുമ്പ് വരാണസിയിൽ അർബുദം ബാധിച്ചു മരിച്ചുവെന്നും മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ. ഭാര്യ നഴ്‌സ് ആയിരുന്നു. 2 മക്കളും ഉണ്ടായിരുന്നു. ഇക്കാര്യം ഉദ്യോഗസ്ഥനാൽ സ്ഥിരീകരിച്ചിരുന്നു. കുവൈത്തിൽ മാധ്യമപ്രവർത്തനം നടത്തിയിരുന്ന ഇസ്മായിൽ പയ്യോളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വെളിപ്പെടുത്തൽ. പോസ്റ്റിന്റെ പൂർണരൂപം: സുകുമാരകുറുപ്പിനെ കേന്ദ്ര കഥാ പാത്രമാക്കി നിർമ്മിച്ച 'കുറുപ്പ് 'എന്ന സിനിമ ഇന്ന് റിലീസ് ആയിരിക്കുകയാണല്ലോ. കുറുപ്പുമായി ബന്ധപ്പെട്ട് സത്യവും മിഥ്യയു മായ അനേകം കഥകളാണു സിനിമക്ക്‌ പുറത്ത്‌ പ്രചരിച്ചു കൊണ്ടിരിക്കുന്നത്‌. കുവൈത്തിൽ പ്രവർത്തിക്കുന്ന ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട്‌ എനിക്ക്‌ പൂർണ്ണ ബോധ്യമുള്ള ചില സത്യങ്ങൾ ഇവിടെ വെളിപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു.20...
Kerala, Other

സ്വയം തൊഴിൽ ഉൾപ്പെടെയുള്ളവയ്ക്ക് പിന്നോക്ക വിഭാഗക്കാര്‍ക്ക് വായ്പ നൽകുന്നു.

സ്വയം തൊഴിൽ, ഓട്ടോ, ടാക്സി വാങ്ങാൻ, പെണ്കുട്ടികളുടെ വിവാഹം, മക്കളുടെ പഠനം, വീട് പുനരുദ്ധാരണം തുടങ്ങിയവക്ക് അപേക്ഷിക്കാം മലപ്പുറം: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മലപ്പുറം ജില്ലയിലെ ഏറനാട്, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ സ്ഥിരം താമസക്കാരായ മറ്റു പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒ.ബി.സി ക്രിസ്ത്യന്‍, മുസ്ലിം വിഭാഗക്കാര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ലളിതമായ വ്യവസ്ഥകളോടുകൂടി വായ്പകള്‍ അനുവദിക്കുന്നു. സ്വയം തൊഴില്‍ തുടങ്ങുന്നതിനും ഓട്ടോറിക്ഷയുള്‍പ്പെടെ ടാക്‌സി വാഹനങ്ങള്‍ വാങ്ങുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനും പെണ്‍കുട്ടികളുടെ വിവാഹത്തിനും ഭവനപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ബഹുവിധ ആവശ്യങ്ങള്‍ക്കുമാണ് വായ്പകള്‍ അനുവദിക്കുക. കൂടാതെ മേല്‍ വിഭാഗത്തില്‍പ്പെടുന്ന എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭ...
Other

കളിക്കാരും കളി നിയന്ത്രിച്ചതും അഷ്റഫുമാർ. വേറിട്ട അനുഭവവുമായി അഷ്റഫ് കൂട്ടായ്മ ഫുട്ബോൾ ടൂർണ്ണമെൻറ്.

തിരൂരങ്ങാടി:ഫുട്ബോൾ ടൂർണ്ണമെൻറുകൾ ഏറെ കണ്ടിട്ടുള്ള ഫുട്ബോൾ പ്രേമികൾക്ക് വേറിട്ട അനുഭവമായിരുന്നു കഴിഞ്ഞ ദിവസം എടരിക്കോട് ടർഫിൽ നടന്ന ഫുട്ബോൾ ടൂർണ്ണമെൻറ്. ടൂർണ്ണമെൻറ് സംഘടിപ്പിച്ചതും അഷ്റഫുമാർ,പങ്കെടുത്ത ടീമുകളും അഷ്റഫ്മാരുടേത് .കളിക്കാരും അഷ്റഫുമാർ.കളി നിയന്ത്രിച്ചതും അഷ്റഫുമാർ . ഉൽഘാടകനും മറ്റ് അഥിതികളായെത്തിയവരും അഷ്റഫുമാർ തന്നെ. കാണികളായി എത്തിയതിലും അഷ്റഫുമാർ ഒട്ടേറെ.ടൂർണ്ണമെൻറ് മൊത്തം അഷ്റഫ് മയം.കാണികളായി എത്തിയവർക്കും നാട്ടുകാർക്കും അൽഭുതവും. അഷ്റഫ് കൂട്ടായ്മ മലപ്പുറം മലപ്പുറം ജില്ലാ കമ്മറ്റി കോട്ടക്കൽ എടരിക്കോട് ടർഫിൽ സംഘടിപ്പിച്ച യു.എ.ഇ അഷ്റഫ് കൂട്ടായ്മ നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും സൗദി അഷ്റഫ് കൂട്ടായ്മ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കുമുള്ള ഫുട്ബോൾ ടൂർണ്ണമെൻ്റാണ് വേറിട്ട അനുഭവമായി മാറിയത്.ജില്ലയിൽ നിന്നുള്ള അഷ്റഫ് കൂട്ടായ്മയുടെ എട്ട് മണ്ഡലം കമ്മറ്റികളാണ് ടൂർണ്ണമെൻറിൽ മാറ്റു...
Other

പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം

ഒ.ബി.സി./മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചു മടങ്ങിയയെത്തിയവരുമായ പ്രവാസികളില്‍ നിന്നും സ്വയം തൊഴില്‍ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ റീ-ടേണ്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം കാര്‍ഷിക/ഉല്പാദന/ സേവന മേഖലകളിലുള്ള ഏതു സംരംഭത്തിനും വായ്പ അനുവദിക്കും. ഡയറി ഫാം, പൗള്‍ട്രി ഫാം, പുഷ്പ കൃഷി, ക്ഷീരോത്പാദനം, സംയോജിത കൃഷി, തേനീച്ച വളര്‍ത്തല്‍, പച്ചക്കറി കൃഷി, അക്വാകള്‍ച്ചര്‍, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാര്‍ഡ്‌വെയര്‍ ഷോപ്പ്, ഫര്‍ണ്ണിച്ചര്‍ ഷോപ്പ്, റസ്റ്റോറന്റ്, ബ്യൂട്ടി പാര്‍ലര്‍, ഹോളോബ്രിക്‌സ് യൂനിറ്റ്, പ്രൊവിഷന്‍ സ്റ്റോര്‍, ഡ്രൈവിങ് സ്‌കൂള്‍, ഫിറ്റ്‌നെസ്സ് സെന്റര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, റെഡിമെയ്ഡ് ഗാര്‍മെന്റ് യൂണിറ്റ്, ഫ്‌ളോര്‍ മില്‍, ഡ്രൈക്ലീനിങ് സെന്റര്‍, മൊബൈല്‍ ഷോപ...
Other

പള്ളിക്കാടുകളും ശ്മശാനങ്ങളും ജൈവ വൈവിധ്യ ഉദ്യാനങ്ങളാക്കാൻ പദ്ധതിയുമായി സിപിഎം

ചുടലപ്പറമ്പുകൾ, പള്ളിക്കാടുകൾ, ശ്‌മശാനങ്ങൾ വെറുതെ കാട് പിടിച്ചു കിടക്കേണ്ടതല്ല, ജൈവ വൈവിധ്യഉദ്യാനങ്ങൾ ആക്കി മാറ്റി ആകർഷകമാക്കാനുള്ള പദ്ധതിയുമായി സിപിഎം. ജൈവവൈവിധ്യ ഉദ്യാനങ്ങളാക്കുന്ന ‘ശാന്തി കവാടം’ പദ്ധതിയാണ് സിപിഎം നടപ്പാക്കാൻ പോകുന്നത്. കാടുമൂടിക്കിടക്കേണ്ട അനാഥ ഇടങ്ങളല്ല, നമ്മുടെയെല്ലാം മരണമില്ലാത്ത ഓർമകളുടെ പൂങ്കാവനങ്ങളാണ് അവയെന്ന തിരിച്ചറിവാണ് പദ്ധതി നടപ്പാക്കുന്നതിനു പ്രേരിപ്പിച്ചതെന്ന് സി.പി.എം. പൊന്നാനി ഏരിയാസെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ദീൻ പറഞ്ഞു. നവംബർ 27, 28 തീയതികളിൽ നടക്കുന്ന സി.പി.എം. പൊന്നാനി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായാണ് ശാന്തികവാടം പദ്ധതി നടപ്പാക്കുന്നത്. പൊന്നാനി ഏരിയാ കമ്മിറ്റിക്കുകീഴിലെ പൊന്നാനി സൗത്ത്, പൊന്നാനി നഗരം, പൊന്നാനി, ചെറുവായിക്കര, ഈഴുവത്തിരുത്തി, കാഞ്ഞിരമുക്ക്, മാറഞ്ചേരി, എരമംഗലം, പെരുമ്പടപ്പ്, വെളിയങ്കോട് എന്നീ ലോക്കൽ കമ്മിറ്റികൾക്കുകീഴിൽ പദ്ധതി നടപ...
Other

തിരൂരങ്ങാടി പ്രസ് ക്ലബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി: തിരൂരങ്ങാടി പ്രസ്‌ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന ജനറൽബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ ഭാരവാഹികളായിപ്രസിഡന്റ് :യു.എ റസാഖ്(ചന്ദ്രിക).ജനറല്‍ സെക്രട്ടറി:സായിദ് പരേടത്ത് (മാധ്യമം).ട്രഷറര്‍:ഷനീബ് മൂഴിക്കല്‍(മതൃഭൂമി).വൈസ് പ്രസിഡന്റ് മാര്‍:ഇഖ്ബാല്‍ പാലത്തിങ്ങല്‍,അഷ്‌റഫ് തച്ചറപടിക്കല്‍.ജോയിന്റ് സെക്രട്ടറിമാര്‍:യാസീന്‍ കേരളവിഷന്‍,വി.സി.ശ്യാം പ്രസാദ് (സിടിവി).പി .ആര്‍.ഒ:ഹമീദ് തിരൂരങ്ങാടി(സിറാജ്) എന്നിവരെ യോഗം തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ മൻസൂറലി ചെമ്മാട് അധ്യക്ഷത വഹിച്ചു.യോഗത്തിൽ മുഷ്താഖ് കൊടിഞ്ഞി, ഗഫൂർ കെ.എം, സെമീർ മേലേവീട്ടിൽ , നിഷാദ്, രജസ്ഖാൻ മാളിയാട്ട് എന്നിവർ സംബന്ധിച്ചു. ...
Education, Kerala, Other

കൂടുതൽ പ്ലസ് ‌വൺ ബാച്ചുകൾ നവംബർ 23ഓടെ, ആശങ്ക വേണ്ട: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം- പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും തുടർവിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അതിനായി സീറ്റ് അധികം ആവശ്യമുള്ള സ്‌കൂളുകളിൽ ഈ മാസം 23 ഓടെ പുതിയ ബാച്ച് അനുവദിക്കും. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് പൊതുസമൂഹത്തിന് ആശങ്കയുണ്ടായിരുന്നു. മാർഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതിലൂടെ സർക്കാരിന് ആ ആശങ്ക ഇല്ലാതാക്കാനായി. സ്‌കൂൾ തുറന്നതിനു ശേഷം 80 ശതമാനത്തോളം വിദ്യാർഥികൾ പല ദിവസങ്ങളിലായി ഹാജരായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുൻപ് എങ്ങുമില്ലാത്ത വിധത്തിലാണ് പൊതു വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നത്. ഭൗതിക സൗകര്യങ്ങൾക്കൊപ്പം അക്കാദമിക്ക് നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള നടപടികളും പുരോഗമിക്കുകയാണ്. അതിനായി ഖാദർ കമ്മിറ്...
Malappuram, Other

നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണം: NLU

മലപ്പുറം:- സിമെൻ്റ്, കമ്പി തുടങ്ങിയവയുടെ വില വർദ്ധനവും ക്വാറികൾ തുറന്ന് പ്രവർത്തിക്കാതിരിക്കുന്നതും കാരണം നിർമ്മാണമേഖലയിലെ തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് നാഷണൽ ലേബർ യൂണിയൻ (NLU) മലപ്പുറം ജില്ലാ ഭാരവാഹികളുടെ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. മലപ്പുറത്ത് വെച്ച് ചേർന്ന യോഗത്തിൽ പ്രസിഡണ്ട് പറാട്ടി കുഞ്ഞാൻ അദ്ധ്യക്ഷത വഹിച്ചു. NLU സംസ്ഥാന ട്രഷറർ ഹുദൈഫ് ഉള്ളണം ഉദ്ഘാടനം ചെയ്തു. വല്ലാഞ്ചിറ നാസർ, അബ്ദുസലാം കാവുങ്ങൽ, മുത്തു തിരൂർ , അലി പെരിന്തല്ലൂർ, ബാപ്പു ആനക്കയം, മൊയ്തീൻ കോയ കൊടക്കാട് , കുഞ്ഞിമുഹമ്മദ് മൂഴിയൻ, സി.എൻ.മുസ്തഫ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി എ.കെ.സിറാജ് സ്വാഗതവും ട്രഷറർ മുണ്ടക്കൽ ഹംസ നന്ദിയും പറഞ്ഞു. ...
Other

കണ്ടയിനർ ലോറി ദേഹത്ത് കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു, കൂടെയുണ്ടായിരുന്ന സഹോദരിക്ക് ഗുരുതര പരിക്ക്.

കൊണ്ടോട്ടി മോങ്ങത്ത് ലോറിയും ബൈക്കും അപകടത്തിൽപ്പെട്ടു. റോഡിൽ വീണ ബൈക്ക് യാത്രക്കാരുടെ ദേഹത്ത് ലോറി കയറി ഇറങ്ങി. അപകടത്തിൽ പോത്ത്പെട്ടിപാറ സ്വദേശി സലീം എന്ന ആൾ മരണപെട്ടു. സഹോദരിക്ക് ഗുരുതര പരിക്കേറ്റു. സഹോദരിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Other

രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ ഇന്ധന വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപനം

രാജ്യത്ത് ഇന്ധന വില കുറയും. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചു. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. ഇന്ധന വിലയിൽ ഈ വർഷത്തെ റെക്കോർഡ് വർധനവിനു ശേഷമാണ് ഇപ്പോൾ വില കുറയുന്നത്. ഒക്ടോബറിൽ പെട്രോൾ ലീറ്ററിന് 7.82 രൂപയും ഡീസൽ 8.71 രൂപയുമാണ് കൂടിയത്. ഇതിനു മുൻപ് ഏറ്റവും കൂടുതൽ വില വർധിച്ചത് ഫെബ്രുവരിയിലാണ്. ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് രാജ്യത്തെങ്ങും വിവിധ രാഷ്ട്രീയ സംഘടമനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തില്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നവംബര്‍ 9 മുതല്‍ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരുന്നു. നിയന്ത്രണമില്ലാതെ വില കൂട്ടുന്നതിൽ വ്യാക...
Other

ദാറുല്‍ഹുദാ ഓണ്‍ലൈന്‍ വനിതാ കോഴ്‌സിനു അപേക്ഷ ക്ഷണിച്ചു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പൊതു വിദ്യാഭ്യാസ വിഭാഗമായ സെന്റര്‍ ഫോര്‍ പബ്ലിക് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങി (സിപെറ്റ്) ന് കീഴില്‍  ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മോറല്‍ സ്റ്റഡീസ് (സി.എം.എസ്) വനിതാ ഓണ്‍ലൈന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഇരുപത് വയസ്സ് തികഞ്ഞ മദ്രസ ഏഴാം തരം പഠനവും സ്‌കൂള്‍ പത്താം തരം/ തത്തുല്യ പഠനമോ പൂര്‍ത്തിയാക്കിയ വനിതകള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. തഫ്‌സീര്‍, ഹദീസ്, അഖീദ, തസ്വവ്വുഫ്, കര്‍മശാസ്ത്രം, ഖുര്‍ആന്‍ പാരായണ ശാസ്ത്രം, കുടുംബ ശാസ്ത്രം, ഇസ്‌ലാമിക ചരിത്രം, അറബി ഭാഷ പഠനം തുടങ്ങിയ പാഠ്യ വിഷയങ്ങളോടൊപ്പം  വിവിധ പഠ്യേതര പ്രവര്‍ത്തനങ്ങളും അടങ്ങിയ രണ്ട് വര്‍ഷത്തെ ഓണ്‍ലൈന്‍ കോഴ്‌സാണ് സി.എം.എസ്. വാഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് 9746229547 എന്ന നമ്പറില്‍ ബന്ധപ്പെടുക. ...
Other

സര്‍വകലാശാലയുടെ സുവര്‍ണജൂബിലി ബ്ലോക്ക് നിര്‍മാണം തുടങ്ങി അധ്യാപകര്‍ക്ക് താമസ സൗകര്യത്തോടെ മൂല്യനിര്‍ണയം സാധ്യമാകും

കാലിക്കറ്റ് സര്‍വകലാശാലയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനുള്ള ആധുനിക സംവിധാനങ്ങളടങ്ങിയ അക്കാദമിക് ഇവാല്വേഷന്‍ സുവര്‍ണജൂബിലി ബ്ലോക്ക് നിര്‍മാണം തുടങ്ങി. പ്രവൃത്തി ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. മൂന്ന് നിലകളിലായുള്ള കെട്ടിടത്തിന്റെ ആദ്യനിലയുടെ നിര്‍മാണമാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. 6.60 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അക്കാദമിക് ഇവാല്വേഷന്‍ സുവര്‍ണജൂബിലി കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിക്കുന്നു 2336 ച.മീ. ആണ് തറവിസ്തീര്‍ണം. 189 പേരെ ഉള്‍ക്കൊള്ളാവുന്ന പരിശോധനാ ഹാള്‍, ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്കോടെയുള്ള കംപ്യൂട്ടറുകള്‍, യോഗം ചേരാനുള്ള ഹാള്‍, താമസ സൗകര്യം, പുനര്‍മൂല്യനിര്‍ണയ നിരീക്ഷണ സെല്‍, ശുചിമുറികള്‍, ഭക്ഷണം കഴിക്കാനുള്ള ഹാള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. പരീക്ഷാഭവന്‍ കെട്ടിടത്തിന് പിറകി...
Education, Malappuram, Other

സര്‍വകലാശാലാ നിയമനങ്ങള്‍ : വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ തസ്തികകളിലേക്ക് സ്ഥിരനിയമനം നടക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. അടുത്തിടെ സര്‍വകലാശാലാ പ്രസ്സിലേക്ക് കൗണ്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് നല്‍കിയ വിജ്ഞാപനം തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജോലിയാണ്, ഭാവിയില്‍ സ്ഥിരപ്പെടാം എന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ നടത്തിയ പ്രചാരണത്തില്‍ നിരവധി പേര്‍ തെറ്റിധരിക്കാനിടയായി. പന്ത്രണ്ടായിരത്തിലധികം അപേക്ഷകളാണ് ഇതിനകം സര്‍വകലാശാലയില്‍ ലഭിച്ചത്. അപേക്ഷാ സമര്‍പ്പണത്തിനും വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനും ചില ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ വലിയ തുക ഫീസിനത്തിലും ഈടാക്കുന്നതായും ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. സര്‍വകലാശാലയിലേക്കുള്ള നിയമനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗി...
Obituary, Other

മാപ്പിളപ്പാട്ടിന്റെ സുൽത്താൻ വി.എം.കുട്ടി അന്തരിച്ചു, വിട വാങ്ങിയത് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരൻ.

മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടി അന്തരിച്ചു. 86 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. മാപ്പിളപ്പാട്ടിൽ പുതിയ പരിക്ഷണങ്ങൾ കൊണ്ട് വന്ന് ജനകീയമാക്കിയ കലാകാരനാണ് അദ്ദേഹം. 7 സിനിമകളിൽ പാടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്കാര ജേതാവാണ്. ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു വി.എം കുട്ടി. പുതിയ പരീക്ഷണങ്ങൾ കൊണ്ട് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ വ്യക്തിയാണ്. ഉണ്ണീൻ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്കു സമീപമുള്ള പുളിക്കലിൽ 1935 ൽ ജനനം. മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന്‌ ശേഷം 1957 ൽ കൊളത്തൂരിലെ എ.എം.എൽ.പി സ്കൂളിൽ പ്രധാനദ്ധ്യാപകനായി ചേർന്നു. 1985 ൽ അദ്ധ്യാപനരംഗത്തു നിന്ന് വിരമിച്ചു. ചെറുപ്പത്തിലേ ചിത്രരചന, അഭിനയം ,ഗാനാലാപനം എന്നിവയിൽ തത്പരനായിരുന്നു വി.എം. ക...
error: Content is protected !!