മൂന്നിയൂര്‍ കളിയാട്ട മഹോത്സവം ; ഡിജെ/ സൗണ്ട് സിസ്റ്റം പാടില്ല, ഗതാഗത നിയന്ത്രണം ; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരൂരങ്ങാടി പൊലീസ്
തിരൂരങ്ങാടി : ഈ മാസം 31 ന് നടക്കുന്ന മൂന്നിയൂര്‍ കളിയാട്ടകാവ് കോഴികളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരൂരങ്ങാടി പൊലീസ്. കളിയാട്ടം മഹോല്‍സവത്തോടനുബന്ധിച്ച് ഒരു വാഹനത്തിലും ഡിജെ/സൗണ്ട് സിസ്റ്റം ഉപയോഗിക്കുവാന്‍ പാടില്ലെന്ന് തിരൂരങ്ങാടി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെടി ശ്രീനിവാസന്‍ അറിയിച്ചു. അനുമതിയില്ലാതെ ഡിജെ/സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നതായി കാണപ്പെടുന്ന പക്ഷം പ്രസ്തുത ഡിജെ/സൗണ്ട് സിസ്റ്റവും വാഹനവും സാമഗ്രികള്‍ കസ്റ്റഡിയിലെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എസ്എച്ച്ഒ മുന്നറിയിപ്പ് നല്‍കി.
അതേസമയം കോഴികളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ പൊയ്കുതിരകളുമായി ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് വരുന്നതിനാല്‍ ദേശീയപാത-66 ല്‍ വലിയരീതിയില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ അന്നേദിവസം (31.05.2024 തിയ്യത...