മഴ പെയ്തതോടെ അനധികൃത മീൻപിടിത്തം സജീവമായി, വലകൾ പിടിച്ചെടുത്തു

തിരൂരങ്ങാടി : തെന്നല , എടരിക്കോട് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കടലുണ്ടി പുഴയുടെ കൈതോടായ വാളക്കുളം – പെരുമ്പുഴ കൈതോട്ടില്‍ അനധികൃത മത്സ്യബന്ധനത്തിനായി സ്ഥാപിച്ച ഇരുപതോളം വലിയ വലകള്‍ കണ്ടുകെട്ടുകയും നശിപ്പിക്കുകയും ചെയ്തു.
മത്സ്യഭവന്‍ ഓഫീസര്‍ ശിഹാബുദ്ദീന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍മാരായ ബന്ന,ഷഫീര്‍, ഷംസീര്‍ ,പൊന്നാനി ഫിഷറീസ് സ്റ്റേഷനിലെ സീ റെസ്‌ക്യൂ ഗാര്‍ഡും പരിശോധനയുടെ ഭാഗമായിരുന്നു.

വാർത്തകൾ ഉടനടി ലഭിക്കാൻ ലിങ്കിൽ ജോയിൻ ചെയ്യൂ

https://chat.whatsapp.com/Dd8zHXv1fPA2uQ3l2sNUPi

error: Content is protected !!