വീട്ടുകാരെ വിവാഹത്തിന് സമ്മതിപ്പിക്കാന്‍ കാമുകന്റെ ആത്മഹത്യാനാടകം; സത്യമറിയാതെ യുവതി ജീവനൊടുക്കി
ബെംഗളൂരു: കർണാടകയിൽ കാമുകൻ ആത്മഹത്യ ചെയ്തുവെന്ന വാർത്ത കേട്ട് യുവതി ആത്മഹത്യ ചെയ്തു. എന്നാൽ, യുവതിയുടെ മാതാപിതാക്കളെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കാനായി കാമുകനും സുഹൃത്തും ചേർന്ന് നടത്തിയ നാടകമായിരുന്നു അത്. ഇതറിയാതെയാണ് വാർത്ത കേട്ട പാടെ യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ കാമുകനേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്.
ഹസൻ ജില്ലയിലെ ചന്നരായപട്ടണ സ്വദേശിയായ സക്കമ്മയെയാണ് (24) ബുധനാഴ്ച ഉച്ചക്ക്ശേഷം വടക്കൻ ബെംഗളൂരുവിലെ താമസസ്ഥലത്ത് സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യശ്വന്ത്പുരിലെ ഒരു സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയായിരുന്നു സക്കമ്മ. ഒപ്പം ജോലി ചെയ്തിരുന്ന അരുൺ എന്ന 30-കാരനുമായി സക്കമ്മ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.
രണ്ട് വർഷം നീണ്ട പ്രണയത്തിന് ശേഷം ഇരുവരും ബന്ധത്തെക്കുറിച്ച് വീട്ടിൽ അറിയിച്ചുവെങ്കിലും വിവാഹത്തിന് ഇരുവീട്ടുക...