കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി:
സംവരണ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസസിൽ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിന് സംവരണ സീറ്റൊഴിവുണ്ട്. യോഗ്യത : ബി.എസ് സി. ഫുഡ് ടെക്‌നോളജി. താത്പര്യമുള്ളവർ ആഗസ്റ്റ് 25-ന് ഉച്ചക്ക് 2 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫ് ഹെൽത് സയൻസസിൽ നേരിട്ട് ഹാജരാകണം. ബി.എസ് സി. ഫുഡ് ടെക്‌നോളജി വിദ്യാർഥികളുടെ അഭാവത്തിൽ ബി.വോക്. ഫുഡ് സയൻസ് / ബി.വോക്. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി / ബി.വോക്. ഫുഡ് പ്രോസസിംഗ് / ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് ടെക്‌നോളജി വിഭാഗക്കാരെ പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8089841996.
പി.ആർ. 1198/2025
വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ
പി.ജി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ 2025 - 2026 അധ്യയന വർഷത്തെ പി.ജി. പ്രവേശനത്തിന് വെയ്റ്റിംഗ് ലിസ്റ്റിലുൾപ്പെട്ടവരു...