കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
ബി.കോം. അഡീഷണൽ സ്പെഷ്യലൈസേഷൻ അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബി.കോം. ബിരുദമെടുത്തവർക്ക് പ്രൈവറ്റ് രജിസ്‌ട്രേഷൻ മുഖേന ഫിനാൻസ്, കോ - ഓപ്പറേഷൻ എന്നീ വിഷണങ്ങളിൽ അഡീഷണൽ സ്പെഷ്യലൈസേഷൻ നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി പിഴ കൂടാതെ ആഗസ്റ്റ് നാല് വരെയും 100/- രൂപ പിഴയോടെ എട്ട് വരെയും 500/- രൂപ പിഴയോടെ 16 വരെയും രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ടും വിജ്ഞാപനത്തിൽ പറഞ്ഞ മുഴുവൻ രേഖകളും സഹിതം ഡെപ്യൂട്ടി രജിസ്ട്രാർ ( പ്രൈവറ്റ് രജിസ്‌ട്രേഷൻ ), സി.ഡി.ഒ.ഇ. ബിൽഡിംഗ്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ. - 673635 എന്ന വിലാസത്തിൽ ആഗസ്റ്റ് 23-നുള്ളിൽ ലഭ്യമാക്കണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ . ഫോൺ : 0494 2407356.
പി.ആർ. 933/2025
ബി.ടെക്. ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ
കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേ...

