സംസ്ഥാന ഇ-ലേണിങ് പുരസ്‌കാരം കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സിക്ക്
സംസ്ഥാന ഐ.ടി മിഷന്‍ നല്‍കുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച ഇ-ലേണിങ് സ്ഥാപനത്തിനുള്ള (201921) വര്‍ഷത്തെ അവാര്‍ഡ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇ.എം.എം.ആര്‍.സി. കരസ്ഥമാക്കി. മൂന്നാം തവണയാണ് ഇഎംഎംആര്‍സിക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്. 2015-ല്‍ ഒന്നാം സ്ഥാനവും 2018-ല്‍ രണ്ടാം സ്ഥാനവും ഇതേ വിഭാഗത്തില്‍ ഇഎംഎംആര്‍സിക്ക് ലഭിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ തന്നെ ഏറ്റവും കൂടൂതല്‍ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വികസിപ്പിക്കുകയും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുകയും ചെയ്ത സ്ഥാപനമാണ് കാലിക്കറ്റ് ഇ.എം.എം.ആര്‍.സി. ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി മികച്ച ഇലക്ട്രോണിക് ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്ന ഇ.എം.എം.ആര്‍സിയുടെ നേട്ടത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിനന്ദിച്...