പരീക്ഷാ തീയതിയിൽ മാറ്റം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
പേരാമ്പ്ര റീജ്യണൽ സെൻ്ററിൽ എം.എസ്.ഡബ്ല്യൂ. / എം.സി.എ. സീറ്റൊഴിവ്
പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജ്യണൽ സെൻ്ററിൽ ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ. / എം.സി.എ. പ്രോഗ്രാമുകൾക്ക് - ജനറൽ, എസ്.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്., മുസ്ലിം, എൽ.സി., ഒ.ബി.എച്ച്. എന്നീ സംവരണ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്ക് എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 17-ന് രാവിലെ 10 മണിക്ക് സെന്ററിൽ ഹാജരായി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8594039556, 9656913319.
പി.ആർ. 899/2025
മണ്ണാർക്കാട് സി.സി.എസ്.ഐ.ടിയിൽ ഗസ്റ്റ് അധ്യാപക നിയമനം
മണ്ണാർക്കാടുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) മാത്തമാറ്റിക്സ്, കോമേഴ്‌സ്, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഇവയിലേ...

